2008, ഡിസംബർ 8, തിങ്കളാഴ്‌ച
എന്ത് കൊണ്ട് അമേരിക്ക
ഇന്ത്യയോ,ചൈനയോ പോലെ ഒരു രാഷ്ട്രമാണ് അമേരിക്ക ഒരു രാജ്യത്തിലുപരി ലോക രാഷ്ട്രങ്ങളെ സ്വാധീനിക്കുകയും,അവരുടെ അധികാരങ്ങളിൽ അവകാശങ്ങളിൽ കൈ കടത്താൻ ജനങ്ങളെയും സമ്പത്തിനെയും കൊള്ളയടിക്കാൻ കൊന്നൊടുക്കാൻ അമേരിക്കക്ക് ആരാണ് അവകാശം നൽകിയത് ആരാണ`അധികാരം നൽകിയത് .ഭൂഖണ്ഡങ്ങളെ വരുതിയിലാക്കി അവക്ക്മേൽ പരമാധികാരം സ്ഥാപിക്കുന്ന ദൗത്യത്തിന്ന് നിഘണ്ടു നൽകുന്ന പേരാണ് "സാമ്രാജ്യത്വം"[കമ്യൂണിസ്റ്റുകാർ ഇട്ടതല്ല] ആയുധവും സമ്പത്തും ഉപയോഗിച്ച് ലോകത്തിന്ന് മേൽ അധീശത്വം സ്ഥാപിക്കുക എന്ന കാടൻ ദർശ്ശനത്തിന്റെ ഇന്നത്തെ പ്രയോക്താവും നെടുനായകനുമാണ` അമേരിക്ക. രാഷ്ട്രത്തെയല്ല അവർ നെഞ്ചിലേറ്റുന്ന പിന്തുടരുന്ന കാടൻ ദർശ്ശനത്തേയാണ് ലോകം ചോദ്യം ചെയ്യുന്നതും ചെറുക്കുന്നതും.അനിയന്ത്രിതമായി വളർന്ന്പന്തലിച്ച വ്യവസായ മൂലധനത്തിന്റെ കേന്ദ്രം,ഒരുപാട് രാഷ്ടങ്ങളുടെ സമ്പത്ത് വാരിക്കൂട്ടി സൂക്ഷിച്ചസ്ഥലം...അമേരിക്ക എങ്ങിനെയാണ് സമ്പന്നമായത് ? അവിടെ മൂലധനം അതിഭീമമായി കുന്നുകൂടിയതെങ്ങിനെയാണ്?.എന്താണ് സമ്പത്ത്? എന്താണ` മൂലധനം?പ്രകൃതി വിഭവങ്ങളുടെമേൽ മനുഷ്യരുടെ അദ്ധ്വാനം കൂടിച്ചേർന്നപ്പോഴാണ് പുതിയ വിഭവങ്ങളുണ്ടായത്.അതുണ്ടാക്കിയ മനുഷ്യർക്കെല്ലാം അവക്ക്മേൽ അവകാശമുണ്ട്. പക്ഷെ ഉടമസ്ഥത പിടിച്ചുവാങ്ങി വിഭവങ്ങൾ സ്വരൂപിച്ചവർ സമ്പത്തിന്റെ ഉടമകളായി.വിഭവങ്ങളുടെ യഥാർത്ഥമൂല്യത്തിനു പകരം വളരെ ക്കുറച്ചുമാത്രം അധ്വാനിക്കുന്നവർക്ക് കൂലി നൽകുമ്പോൾ ഒരുപാട് സമ്പത്ത് മിച്ചംവരുന്നു.അതാണ് സ്വകാര്യസ്വത്തും മൂലധനവുമായി കുന്നുകൂടിയത്....പുതിയ വിഭവങ്ങൾ,ശാസ്ത്രം,സാങ്കേതികവിദ്യ തുടങ്ങിയവയെല്ലാം മനുഷ്യദ്ധ്വാനത്തിന്റെ സൃഷ്ടിയാണ്. അതിന്മേലുള്ള ഏതുതരം മിച്ചവും അധ്വാനിച്ചവർക്കെല്ലാം അവകാശപ്പെട്ടതാണ`.ഇതിനെയാണ് ജനാധിപത്യം എന്നുപറയുന്നത്.ലോകമാകെയുള്ള സമ്പത്തിന്റെയും പ്രകൃതിവിഭവങ്ങളുടെയും ഉടമസ്ഥത വെട്ടിപ്പിടിക്കുകയാണ` അമേരിക്ക ചെയ്യുന്നത്. അവർക്ക് ആയുധവും, സമ്പത്തും,അധികാരങ്ങളും ഉണ്ടായത് അങ്ങിനെയാണ`.എന്താണ` സാമ്രാജ്യത്വ ദർശ്ശനത്തിന്റെ കാതൽ? സഹജീവികളെ കീഴടക്കി ജീവിക്കുന്ന വന്യമൃഗതൃഷ്ണയാണത്.മൽസരിക്കാനും കീഴടക്കാനും,സ്വർഗ്ഗം പണിയാനും തെരുവിലെ യാചകരെപോലും പ്രലോപിപ്പിക്കുന്ന പ്രാകൃത സംസ്കാരമാണത്.എന്നിട്ടും എന്തേ "ജനാധിപത്യത്തിനു വേണ്ടിമുറവിളികൂട്ടുന്നവർ" അമേരിക്കൻ പക്ഷത്ത് ചേരുന്നത്?"മനുഷ്യാവകാശത്തിന്റെ വെള്ളരിപ്രാവുകൾ "അമേരിക്കയിൽ നിന്നും പറന്നുയരുന്നത്? അസമാധാനത്തിന്റെയും,അട്ടിമറിയുടെയും ആഗോളാവതാരത്തിന്ന് പുണ്യവാളന്റെ മുഖാവരണം ചാർത്തുന്നതിന്റെ പൊരുളെന്താണ്.സഹജീവികൾക്ക്മേൽ അധികാരവും,അധിനിവേശത്തിനുള്ള സ്വാത്നന്ത്ര്യവും വ്യക്തി എന്നനിലയിൽ സ്വതന്ത്രമായി പ്രയോഗിക്കാൻ അവസരം ഒരുക്കുന്ന മോഹന മുദ്രാവാക്യമാണ` ഇവരെയെല്ലാം അമേരിക്കക്ക് പിന്നിൽ പിടിച്ചുനിർത്തുന്നത്.മനുഷ്യൻ ഒരു അസംസ്കൃത മൃഗമായി തുടരുമ്പോഴുള്ള"മഹത്തായസൗകര്യങ്ങൾ"ഒറ്റക്കൊറ്റക്ക് അനുഭവിച്ച് തീർക്കാമെന്നുള്ള ആഗ്രഹം,അവരെ സാമ്രാജ്യത്തിന്റെ ആരാധകരാക്കുന്നു.അമേരിക്കയെന്ന രാഷ്ട്രവും അവരുടെ ദർശ്ശനവും രക്ഷാധികാരികളും ചേർന്ന് കഴിഞ്ഞ 60 ആണ്ട്കാലം ചെയ്ത് കൂട്ടിയ അസംസ്കൃത മൃഗതൃഷ്ണയുടെ ഭീകര മുഖം, ലോകത്തിന്റെ മുക്കിലും മൂലയിലും ഓരോകൊച്ചടുക്കളയിലും,കിടപ്പുമുറിയിലും കടന്ന് ചെന്ന് വന്യമൃഗത്തെ പ്പോലെ കടന്നക്രമിക്കുന്ന ഭീകരതയുടെ ചരിത്രം അടുത്ത പോസ്റ്റിന്ന് വിഷയീഭവിപ്പിക്കുന്നു
Labels:
kadathanadan
2008, ഡിസംബർ 5, വെള്ളിയാഴ്‌ച
വിമോചന സമരം ,ഉത്തരാധുനികതയുടെ പ്രയോഗം
ശ്രീനാരായണഗുരുവും,
അയ്യങ്കാളിയുമെല്ലാം.
നേതൃത്വം നൽകിയ മഹത്തായ നവോത്ഥാന പ്രസ്ഥാനം തുടക്കം കുറിച്ച
സാമൂഹ്യ വിപ്ലവത്തെ ദേശീയ സ്വാതന്ത്ര്യത്തിന്നു വേണ്ടിയുള്ള സമരവുമായി കണ്ണിചേർത്തും
അതിൽനിന്ന് ബഹുജന പങ്കാളിത്തവും
ഊർജ്ജവൂം സ്വാംശീകരിച്ചും
ജനാധിപത്യത്തിനും സോഷ്യലിസത്തിന്നും വേണ്ടിയുള്ള
കാഴ്ച്ചപ്പാടോടെ മുന്നോട്ട്നയിക്കാൻ
മുപ്പതു കളിലും അമ്പതുകളിലും ഇടതുപക്ഷപ്രസ്ഥാനത്തിനും
അതിന്ന് നേതൃത്വം നൽകിയ കമ്യൂണിസ്റ്റ്പാർട്ടിക്കും
കഴിഞ്ഞു എന്നുള്ളതാണ`
ഇന്ത്യയിലെ മറ്റേതൊരു പ്രദേശത്തു നിന്നും വ്യത്യസ്തമായി
കേരളം നേടിയ ചരിത്രപ്രധാനമായ മുന്നേറ്റങ്ങൾക്ക് കാരണമായിട്ടുള്ളത്.
ജാതിവിരുദ്ധവും മതേതരവും ജനാധിപത്യപരവുമായ
മൂല്യങ്ങൾ
സാമ്രാജ്യത്വത്തിന്നും ജന്മി നാടുവാഴിത്വത്തിന്നും എതിരായ പോരാട്ടങ്ങളീലൂടെ ശക്തിപ്പെട്ടു.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഐക്യകേരള സങ്കൽപ്പങ്ങളും വികസിച്ചു.
സാമൂഹ്യ,രാഷ്ട്രീയ,സാമ്പത്തിക,സാംസ്കാരിക മേഖലകളിൽ ഒരു കുതിച്ചു ചാട്ടമാണ് അമ്പതുകൾവരെ കേരളം ദർശ്ശിച്ചത്.
1957ലെ കമ്യൂണിസ്റ്റ് മന്ത്രിസഭ നടപ്പിലാക്കാൻ തുടങ്ങിയ വിദ്യാഭ്യാസ കാർഷികബന്ധ പരിഷ്കാരങ്ങളിലൂടെ ഈമുന്നേറ്റം അതിന്റെ പാരമ്യത്തിലെത്തി.
കമ്യൂണിസ്റ്റ്പാർട്ടിനയിച്ച ഈ മന്ത്രി സഭക്കെതിരെ
കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ
അമേരിക്കൻഡോളർ സമൃദ്ധമായുപയോഗിച്ചു
എല്ലാവിധ മതമൗലിക വാദശക്തി കളെയും
ജാതി മേധാവിത്വങ്ങളെയും പുനരുജീവനവാദികളെയും അണിനിരത്തി അരങ്ങേറിയ
ആ "വിമോചനസമര"വും അതിന്റെ പേരിൽ നിലവിലുണ്ടായിരുന്ന
ഭരണഘടനാ വ്യവസ്ഥകളെക്കൂടി കാറ്റിൽപറത്തി
മന്ത്രിസഭയെ പിരിച്ചുവിട്ടു.
1960നടന്ന നിയമസഭാതിരഞ്ഞെടുപ്പിൽ
എല്ലാ ജാതി മത പിന്തിരിപ്പൻ ശക്തികളെയും
പണശേഷിയും കുത്തകമാധ്യമങ്ങളും
"കുറുവടിപ്പടകളും" ഉ പയോഗപ്പെടുത്തി
കമ്യൂണിസ്റ്റുവിരുദ്ധ ശക്തികൾ നേടിയ വിജയവും
മൂന്ന്പതിറ്റാണ്ടുകളിലായി കേരളത്തില്ലുണ്ടായ വമ്പിച്ച മുന്നേറ്റങ്ങളെ പിറകോട്ടടിപ്പിക്കാൻ തുടക്കംകുറിച്ചു .
ആ ഐക്യവും കൂട്ട്കെട്ടും കൂടുതൽ ശക്തിപ്പെടുത്തിയും
വിപുലീകരിച്ചും
ഇപ്പൊഴും പിറകോട്ടടിയേ ശക്തിപ്പെടൂത്തുനുഈപിന്തിരിപ്പൻ
സംഘടിത വെല്ലുവിളിക്കെതിരെ
സാമൂഹ്യ വിപ്ലവത്തെ മുന്നോട്ട് കൊണ്ട്പോകേണ്ട ഉത്തരവാദിത്വം
ഒരിക്കൽകൂടി കമ്യൂണിസ്റ്റ്പാർട്ടിക്കുണ്ടായിരുന്നു.
നവോത്ഥാന പ്രസ്ഥാനത്തിന്റെയും
മൂന്ന് പതിറ്റാണ്ട്കാലത്തെ സാമ്രാജ്യത്വവിരുധ്ദ നാടുവഴിത്വവിരുദ്ധ പോരാട്ടങ്ങളുടെയും
അനുഭവങ്ങളിൽനിന്ന് ഊർജ്ജം സംഭരിച്ചുകൊണ്ടും
പുതിയ സാഹചര്യങ്ങൾക്കനുസരണമായും
മുന്നേറേണ്ടതുണ്ടായിരുന്നു.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം
അമേരിക്കൻ നേതൃത്വത്തിൽ സാമ്രാജ്യത്വചേരിവികസിപ്പിച്ചെടുത്ത
പുത്തൻ കൊളോണിയൽ അടവുകൾ
കോൺഗ്രസ്സിലൂടെ എങ്ങിനെയാണ്
കേരളത്തിന്റെ മണ്ണിൽ അമേരിക്ക നടപ്പിലാക്കുന്നത്
എന്ന് പടിച്ച് അവയെ നേരിടാൻ ജനങ്ങളെ തയ്യാറെടുപ്പിക്കാൻ കമ്യൂണിസ്റ്റുപാർട്ടിക്ക് കഴിയേണ്ടതായിരുന്നു.
പക്ഷെ
സംഭവിച്ചത് നേരെമറിച്ചാണ്.
സാമ്രാജ്യത്വ ചേരിയുടെ പുത്തൻ കൊളോണിയൽ അടവുകൾ തെറ്റായി വിലയിരുത്തി
സാമ്രാജ്യത്വവുമായി സന്ധിചെയ്യാനും
ഫലത്തിൽ തൊഴിലാളിവർഗ്ഗ വിപ്ലവങ്ങളെയും
സോഷ്യലിസ്റ്റ് പാതയെയും കൈവെടിയാനും
തുടങ്ങിയിരുന്ന സോവിയറ്റ് നേതൃത്വത്തിന്റെ
വികലവീക്ഷണങ്ങൾ
ഏറിയും കുറഞ്ഞും അവിഭക്ത കമ്യൂണിസ്റ്റ്പാർട്ടി നേതൃത്വത്തേയും സ്വാധീനിക്കാൻ തുടങ്ങിയിരുന്നു.
അവയുടെചുവടുപിടിച്ച്
ഒരു വിഭാഗം പരസ്യമായി വർഗ്ഗസമരനിലപാടുകൾ കൈവെടിയാനും കോൺഗ്രസ്സുമായി സന്ധിചെയ്യാനും വാദിച്ചുതുടങ്ങിയിരുന്നു.
ഇതിന്നെതിരായ ഉൾപ്പാർട്ടി സമരം 1964ൽ പിളർപ്പിലേക്കും മാർക്ക്സിസ്റ്റ്പാർട്ടിയുടെ രൂപീകരണത്തിലേക്ക്നയിച്ചെങ്കിലും
ഈ നേതൃത്വവും 1959ലെ അനുഭവങ്ങളെ ഉൾക്കൊള്ളാതെ1967 ആകുബോഴേക്കും ഭരണവർഗ്ഗത്തിന്റെ-ഭരണവ്യവസ്ഥക്ക് അനുരൂപമായനയം സ്വീകരിക്കാൻ തുടങ്ങി
1960ൽ കോൺഗ്രസ്സ്തുടങ്ങി വെച്ച അവസരവാദപരമായ ഐക്യമുന്നണി രാഷ്ട്രീയം അവരും ആശ്ലേഷിച്ചു.
പാർലമെന്ററി സമരങ്ങളെയും സ്ഥാപനങ്ങളെയും
ഭരണ വ്യവസ്ഥയെതന്നെ അടിമുടിമാറ്റുന്ന സാമൂഹ്യവിപ്ലത്തിന്നനുസരണമായി
ഉ പയോഗിക്കുന്നതിന്ന് പകരം
വൻ കിട ബൂർഷ്വാ-ഭൂപ്രഭു ഭരണവ്യവസ്ഥക്കുള്ളിൽ
അധികാര സ്ഥാപനങ്ങൾക്കുള്ളിൽ എങ്ങിനേയും കടന്നുകയറാനായി ഉപയോഗിച്ചു തുടങ്ങി .
കോൺഗ്രസ്സിന്റെ മാതൃക പിന്തുടർന്ന് മാർക്ക്സിസ്റ്റ് പാർട്ടിയും
തൊഴിലാളി വർഗ്ഗ വിപ്ലവ നിലപാടുകൾ ഉപേക്ഷിച്ചു
പിന്തിരിപ്പൻ വർഗ്ഗീയ ജാതീയ ശക്തികളുമായി സന്ധി ചെയ്യാൻ തുടങ്ങുന്നതിന്റെ തെളിവായിരുന്നു 1967ലെ സപ്തമുന്നണിയും അതിന്റെ ഭരണവും
ഇതോടെ വിമോചനസമരം
തുടക്കമിട്ട പുറകോട്ടടി കൂടുതൽ ശക്തിപ്പെട്ടുഇതിൽ
നിന്നൊക്കെ മാറിചിന്തിക്കുന്നു എന്നവകാശപ്പെടുന്ന "സ്വതന്ത്രർ" എന്നു നടിക്കുന്ന
ഭുദ്ധിജീവികളും,എൻ,ജി,ഒ സംഘടനകളും
കേവലപരിസ്ഥിതിവാദികളും മറ്റും പിന്തുടരുന്ന ഇടപെടലുകൾ വിമോചന സമരക്കാർ തുടങ്ങിവെച്ച അരാഷ്ട്രീയതക്ക് ശക്തിപകരുന്നുണ്ട്.
ഇന്നത്തെ കേരളീയാവസ്ഥക്കോ
മറ്റേതൊരു ഏഷ്യൻ,ആഫ്രിക്കൻ,
ലാറ്റിനമേരിക്കൻ നാടുകളിൽപ്പെട്ട പ്രദേശങ്ങളുടെ വർത്തമാന അവസ്ഥക്കോ,
അവിടങ്ങളിലെ ഉൽപ്പാദന-തൊഴിൽ മേഖലകളുടെ തകർച്ചക്കോ,
പാപ്പരീകരണത്തിന്നോ,
ഉ പഭോക്തൃസംസ്ക്കാരത്തിന്റെ വളർച്ചക്കോ,
ജനസംഖ്യയിൽ കൂടുതൽ പേർ ദാരിദ്ര്യരേഖക്കടിയിലാകുന്നതിന്നോ,
സ്ത്രീകളുടെ വർദ്ധിക്കുന്ന പാരതന്ത്ര്യത്തിന്നോ,
കുട്ടികളുടെ ദുരിതാവസ്ഥക്കോ,
പാരിസ്ഥിതിക തകർച്ചക്കോ,
വർഗ്ഗീയ-ജാതീയ-വംശീയാദി ശക്തികളുടെ വളർച്ചക്കോ,
ജനധിപത്യാവകാശങ്ങൾ നഷ്ടപ്പെടുകയും ഫാസിസവൽക്കരണം ശക്തിപ്പെടുകയും ചെയ്യുന്നതിന്നോ,
ക്രിമിനൽ -മാഫിയാവൽക്കരണം ശക്തിപ്പെടുകയും ചെയ്യുന്നതിനോ ഒക്കെകാരണം
ആഗോളതലത്തിൽ സാമ്രാജ്യത്വച്ചേരി അടിച്ചേൽപിക്കുന്നതും,
സാമ്രാജ്യത്വ ചേരിയുടെ തിട്ടൂരങ്ങൾക്കപ്പുറം ചിന്തിക്കാൻ,പ്രവർത്തിക്കാൻ പലകാരണങ്ങളാൽ തയ്യാറാകാത്ത നാടൻ ഭരണവർഗ്ഗങ്ങളും
അവയുടെ രാഷ്ട്രീയപ്രതിനിധികളും പിന്തുടരുന്നതുമായ
ആഗോളവൽക്കരണ നയങ്ങളാണെന്ന് തിരിച്ചറിയാൻ "ഉറക്കം നടിക്കാത്ത"ആർക്കും യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല.
പക്ഷെ വാക്കിൽ ആഗോളവൽക്കരണത്തെ എതിർക്കുന്നു എന്നോ,
സാമ്രജ്യത്വ വിരോധികളാണെന്നോ,
അതിരില്ലാത്ത ജനാധിപത്യത്തിന്റെ വ്യക്താക്കളെന്നോ ,
വർഗ്ഗസങ്കൽപ്പങ്ങൾ വിഡ്ഡിത്തമെന്നും തങ്ങൾ വർഗ്ഗങ്ങൾക്കുപരിയാണെന്നൊക്കെ പറഞ്ഞുനടക്കുന്ന ഇക്കൂട്ടരൊക്കെ ഫുക്കയാമയുടെ"ചരിത്രത്തിന്റെ അന്ത്യമായി" എന്നമന്ത്രംജപിച്ച്,
മുൻ സോഷ്യലിസ്റ്റ് നാടുകളിലെ ജനാധിപത്യധ്വംസനങ്ങളിലും,
കൂട്ടക്കൊലകളിലും മനസ്സ്നൊന്ത്
ബൂർഷ്വാജനാതിപത്യമാണ് മനുഷ്യന് എത്താവുന്ന പരമോന്നതാവസ്ഥ എന്നാവർത്തിക്കുന്നവരാണ`
.ദളിത-പിന്നോക്ക-ന്യൂനപക്ഷ പാർട്ടികളുണ്ടാക്കി,ജാതിവിരുദ്ധ് മതേതര കാഴ്ച്ചപ്പാടുകൾ കയ്യൊഴിഞ്ഞ്,
കൻഷിരാമിനെ പ്പോലെ അധികാരതിന്റെ പങ്ക് കിട്ടിയാൽ എല്ലാമായി എന്നുപറയുന്നവരാരും
ഇന്നത്തെ സാമൂഹ്യവ്യവസ്ഥയിൽ ദളിത-പിന്നോക്ക വിഭാഗങ്ങൾക്ക് ലഭിക്കുന്ന സംവരണാ ആനുകൂല്യങ്ങൾപോലും സ്വകാര്യ വൽക്കരണം മൂലം അപ്രത്യക്ഷമായി ക്കൊണ്ടിരുന്നിട്ടും
പുത്തൻസാമ്പത്തിക നയത്തിനെതിരെ ഉരിയാടാത്തത് യാദൃശ്ചികമായി തള്ളീക്കളയാനാവില്ല.
ഭരണ-പ്രതിപക്ഷങ്ങളെപ്പോലെ നാനാരൂപികളായ
ഇക്കൂട്ടർ
പുത്തൻ കൊളോണിയൽ അവസ്ഥയുടെ ആരാധക വൃന്ദത്തിൽപെട്ട് കേരളീയാവസ്ഥയെ പരമാവധി ജീർണ്ണിപ്പിക്കുന്നതിൽ സജീവമായി പങ്കുചേരുന്നുണ്ട്
അയ്യങ്കാളിയുമെല്ലാം.
നേതൃത്വം നൽകിയ മഹത്തായ നവോത്ഥാന പ്രസ്ഥാനം തുടക്കം കുറിച്ച
സാമൂഹ്യ വിപ്ലവത്തെ ദേശീയ സ്വാതന്ത്ര്യത്തിന്നു വേണ്ടിയുള്ള സമരവുമായി കണ്ണിചേർത്തും
അതിൽനിന്ന് ബഹുജന പങ്കാളിത്തവും
ഊർജ്ജവൂം സ്വാംശീകരിച്ചും
ജനാധിപത്യത്തിനും സോഷ്യലിസത്തിന്നും വേണ്ടിയുള്ള
കാഴ്ച്ചപ്പാടോടെ മുന്നോട്ട്നയിക്കാൻ
മുപ്പതു കളിലും അമ്പതുകളിലും ഇടതുപക്ഷപ്രസ്ഥാനത്തിനും
അതിന്ന് നേതൃത്വം നൽകിയ കമ്യൂണിസ്റ്റ്പാർട്ടിക്കും
കഴിഞ്ഞു എന്നുള്ളതാണ`
ഇന്ത്യയിലെ മറ്റേതൊരു പ്രദേശത്തു നിന്നും വ്യത്യസ്തമായി
കേരളം നേടിയ ചരിത്രപ്രധാനമായ മുന്നേറ്റങ്ങൾക്ക് കാരണമായിട്ടുള്ളത്.
ജാതിവിരുദ്ധവും മതേതരവും ജനാധിപത്യപരവുമായ
മൂല്യങ്ങൾ
സാമ്രാജ്യത്വത്തിന്നും ജന്മി നാടുവാഴിത്വത്തിന്നും എതിരായ പോരാട്ടങ്ങളീലൂടെ ശക്തിപ്പെട്ടു.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഐക്യകേരള സങ്കൽപ്പങ്ങളും വികസിച്ചു.
സാമൂഹ്യ,രാഷ്ട്രീയ,സാമ്പത്തിക,സാംസ്കാരിക മേഖലകളിൽ ഒരു കുതിച്ചു ചാട്ടമാണ് അമ്പതുകൾവരെ കേരളം ദർശ്ശിച്ചത്.
1957ലെ കമ്യൂണിസ്റ്റ് മന്ത്രിസഭ നടപ്പിലാക്കാൻ തുടങ്ങിയ വിദ്യാഭ്യാസ കാർഷികബന്ധ പരിഷ്കാരങ്ങളിലൂടെ ഈമുന്നേറ്റം അതിന്റെ പാരമ്യത്തിലെത്തി.
കമ്യൂണിസ്റ്റ്പാർട്ടിനയിച്ച ഈ മന്ത്രി സഭക്കെതിരെ
കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ
അമേരിക്കൻഡോളർ സമൃദ്ധമായുപയോഗിച്ചു
എല്ലാവിധ മതമൗലിക വാദശക്തി കളെയും
ജാതി മേധാവിത്വങ്ങളെയും പുനരുജീവനവാദികളെയും അണിനിരത്തി അരങ്ങേറിയ
ആ "വിമോചനസമര"വും അതിന്റെ പേരിൽ നിലവിലുണ്ടായിരുന്ന
ഭരണഘടനാ വ്യവസ്ഥകളെക്കൂടി കാറ്റിൽപറത്തി
മന്ത്രിസഭയെ പിരിച്ചുവിട്ടു.
1960നടന്ന നിയമസഭാതിരഞ്ഞെടുപ്പിൽ
എല്ലാ ജാതി മത പിന്തിരിപ്പൻ ശക്തികളെയും
പണശേഷിയും കുത്തകമാധ്യമങ്ങളും
"കുറുവടിപ്പടകളും" ഉ പയോഗപ്പെടുത്തി
കമ്യൂണിസ്റ്റുവിരുദ്ധ ശക്തികൾ നേടിയ വിജയവും
മൂന്ന്പതിറ്റാണ്ടുകളിലായി കേരളത്തില്ലുണ്ടായ വമ്പിച്ച മുന്നേറ്റങ്ങളെ പിറകോട്ടടിപ്പിക്കാൻ തുടക്കംകുറിച്ചു .
ആ ഐക്യവും കൂട്ട്കെട്ടും കൂടുതൽ ശക്തിപ്പെടുത്തിയും
വിപുലീകരിച്ചും
ഇപ്പൊഴും പിറകോട്ടടിയേ ശക്തിപ്പെടൂത്തുനുഈപിന്തിരിപ്പൻ
സംഘടിത വെല്ലുവിളിക്കെതിരെ
സാമൂഹ്യ വിപ്ലവത്തെ മുന്നോട്ട് കൊണ്ട്പോകേണ്ട ഉത്തരവാദിത്വം
ഒരിക്കൽകൂടി കമ്യൂണിസ്റ്റ്പാർട്ടിക്കുണ്ടായിരുന്നു.
നവോത്ഥാന പ്രസ്ഥാനത്തിന്റെയും
മൂന്ന് പതിറ്റാണ്ട്കാലത്തെ സാമ്രാജ്യത്വവിരുധ്ദ നാടുവഴിത്വവിരുദ്ധ പോരാട്ടങ്ങളുടെയും
അനുഭവങ്ങളിൽനിന്ന് ഊർജ്ജം സംഭരിച്ചുകൊണ്ടും
പുതിയ സാഹചര്യങ്ങൾക്കനുസരണമായും
മുന്നേറേണ്ടതുണ്ടായിരുന്നു.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം
അമേരിക്കൻ നേതൃത്വത്തിൽ സാമ്രാജ്യത്വചേരിവികസിപ്പിച്ചെടുത്ത
പുത്തൻ കൊളോണിയൽ അടവുകൾ
കോൺഗ്രസ്സിലൂടെ എങ്ങിനെയാണ്
കേരളത്തിന്റെ മണ്ണിൽ അമേരിക്ക നടപ്പിലാക്കുന്നത്
എന്ന് പടിച്ച് അവയെ നേരിടാൻ ജനങ്ങളെ തയ്യാറെടുപ്പിക്കാൻ കമ്യൂണിസ്റ്റുപാർട്ടിക്ക് കഴിയേണ്ടതായിരുന്നു.
പക്ഷെ
സംഭവിച്ചത് നേരെമറിച്ചാണ്.
സാമ്രാജ്യത്വ ചേരിയുടെ പുത്തൻ കൊളോണിയൽ അടവുകൾ തെറ്റായി വിലയിരുത്തി
സാമ്രാജ്യത്വവുമായി സന്ധിചെയ്യാനും
ഫലത്തിൽ തൊഴിലാളിവർഗ്ഗ വിപ്ലവങ്ങളെയും
സോഷ്യലിസ്റ്റ് പാതയെയും കൈവെടിയാനും
തുടങ്ങിയിരുന്ന സോവിയറ്റ് നേതൃത്വത്തിന്റെ
വികലവീക്ഷണങ്ങൾ
ഏറിയും കുറഞ്ഞും അവിഭക്ത കമ്യൂണിസ്റ്റ്പാർട്ടി നേതൃത്വത്തേയും സ്വാധീനിക്കാൻ തുടങ്ങിയിരുന്നു.
അവയുടെചുവടുപിടിച്ച്
ഒരു വിഭാഗം പരസ്യമായി വർഗ്ഗസമരനിലപാടുകൾ കൈവെടിയാനും കോൺഗ്രസ്സുമായി സന്ധിചെയ്യാനും വാദിച്ചുതുടങ്ങിയിരുന്നു.
ഇതിന്നെതിരായ ഉൾപ്പാർട്ടി സമരം 1964ൽ പിളർപ്പിലേക്കും മാർക്ക്സിസ്റ്റ്പാർട്ടിയുടെ രൂപീകരണത്തിലേക്ക്നയിച്ചെങ്കിലും
ഈ നേതൃത്വവും 1959ലെ അനുഭവങ്ങളെ ഉൾക്കൊള്ളാതെ1967 ആകുബോഴേക്കും ഭരണവർഗ്ഗത്തിന്റെ-ഭരണവ്യവസ്ഥക്ക് അനുരൂപമായനയം സ്വീകരിക്കാൻ തുടങ്ങി
1960ൽ കോൺഗ്രസ്സ്തുടങ്ങി വെച്ച അവസരവാദപരമായ ഐക്യമുന്നണി രാഷ്ട്രീയം അവരും ആശ്ലേഷിച്ചു.
പാർലമെന്ററി സമരങ്ങളെയും സ്ഥാപനങ്ങളെയും
ഭരണ വ്യവസ്ഥയെതന്നെ അടിമുടിമാറ്റുന്ന സാമൂഹ്യവിപ്ലത്തിന്നനുസരണമായി
ഉ പയോഗിക്കുന്നതിന്ന് പകരം
വൻ കിട ബൂർഷ്വാ-ഭൂപ്രഭു ഭരണവ്യവസ്ഥക്കുള്ളിൽ
അധികാര സ്ഥാപനങ്ങൾക്കുള്ളിൽ എങ്ങിനേയും കടന്നുകയറാനായി ഉപയോഗിച്ചു തുടങ്ങി .
കോൺഗ്രസ്സിന്റെ മാതൃക പിന്തുടർന്ന് മാർക്ക്സിസ്റ്റ് പാർട്ടിയും
തൊഴിലാളി വർഗ്ഗ വിപ്ലവ നിലപാടുകൾ ഉപേക്ഷിച്ചു
പിന്തിരിപ്പൻ വർഗ്ഗീയ ജാതീയ ശക്തികളുമായി സന്ധി ചെയ്യാൻ തുടങ്ങുന്നതിന്റെ തെളിവായിരുന്നു 1967ലെ സപ്തമുന്നണിയും അതിന്റെ ഭരണവും
ഇതോടെ വിമോചനസമരം
തുടക്കമിട്ട പുറകോട്ടടി കൂടുതൽ ശക്തിപ്പെട്ടുഇതിൽ
നിന്നൊക്കെ മാറിചിന്തിക്കുന്നു എന്നവകാശപ്പെടുന്ന "സ്വതന്ത്രർ" എന്നു നടിക്കുന്ന
ഭുദ്ധിജീവികളും,എൻ,ജി,ഒ സംഘടനകളും
കേവലപരിസ്ഥിതിവാദികളും മറ്റും പിന്തുടരുന്ന ഇടപെടലുകൾ വിമോചന സമരക്കാർ തുടങ്ങിവെച്ച അരാഷ്ട്രീയതക്ക് ശക്തിപകരുന്നുണ്ട്.
ഇന്നത്തെ കേരളീയാവസ്ഥക്കോ
മറ്റേതൊരു ഏഷ്യൻ,ആഫ്രിക്കൻ,
ലാറ്റിനമേരിക്കൻ നാടുകളിൽപ്പെട്ട പ്രദേശങ്ങളുടെ വർത്തമാന അവസ്ഥക്കോ,
അവിടങ്ങളിലെ ഉൽപ്പാദന-തൊഴിൽ മേഖലകളുടെ തകർച്ചക്കോ,
പാപ്പരീകരണത്തിന്നോ,
ഉ പഭോക്തൃസംസ്ക്കാരത്തിന്റെ വളർച്ചക്കോ,
ജനസംഖ്യയിൽ കൂടുതൽ പേർ ദാരിദ്ര്യരേഖക്കടിയിലാകുന്നതിന്നോ,
സ്ത്രീകളുടെ വർദ്ധിക്കുന്ന പാരതന്ത്ര്യത്തിന്നോ,
കുട്ടികളുടെ ദുരിതാവസ്ഥക്കോ,
പാരിസ്ഥിതിക തകർച്ചക്കോ,
വർഗ്ഗീയ-ജാതീയ-വംശീയാദി ശക്തികളുടെ വളർച്ചക്കോ,
ജനധിപത്യാവകാശങ്ങൾ നഷ്ടപ്പെടുകയും ഫാസിസവൽക്കരണം ശക്തിപ്പെടുകയും ചെയ്യുന്നതിന്നോ,
ക്രിമിനൽ -മാഫിയാവൽക്കരണം ശക്തിപ്പെടുകയും ചെയ്യുന്നതിനോ ഒക്കെകാരണം
ആഗോളതലത്തിൽ സാമ്രാജ്യത്വച്ചേരി അടിച്ചേൽപിക്കുന്നതും,
സാമ്രാജ്യത്വ ചേരിയുടെ തിട്ടൂരങ്ങൾക്കപ്പുറം ചിന്തിക്കാൻ,പ്രവർത്തിക്കാൻ പലകാരണങ്ങളാൽ തയ്യാറാകാത്ത നാടൻ ഭരണവർഗ്ഗങ്ങളും
അവയുടെ രാഷ്ട്രീയപ്രതിനിധികളും പിന്തുടരുന്നതുമായ
ആഗോളവൽക്കരണ നയങ്ങളാണെന്ന് തിരിച്ചറിയാൻ "ഉറക്കം നടിക്കാത്ത"ആർക്കും യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല.
പക്ഷെ വാക്കിൽ ആഗോളവൽക്കരണത്തെ എതിർക്കുന്നു എന്നോ,
സാമ്രജ്യത്വ വിരോധികളാണെന്നോ,
അതിരില്ലാത്ത ജനാധിപത്യത്തിന്റെ വ്യക്താക്കളെന്നോ ,
വർഗ്ഗസങ്കൽപ്പങ്ങൾ വിഡ്ഡിത്തമെന്നും തങ്ങൾ വർഗ്ഗങ്ങൾക്കുപരിയാണെന്നൊക്കെ പറഞ്ഞുനടക്കുന്ന ഇക്കൂട്ടരൊക്കെ ഫുക്കയാമയുടെ"ചരിത്രത്തിന്റെ അന്ത്യമായി" എന്നമന്ത്രംജപിച്ച്,
മുൻ സോഷ്യലിസ്റ്റ് നാടുകളിലെ ജനാധിപത്യധ്വംസനങ്ങളിലും,
കൂട്ടക്കൊലകളിലും മനസ്സ്നൊന്ത്
ബൂർഷ്വാജനാതിപത്യമാണ് മനുഷ്യന് എത്താവുന്ന പരമോന്നതാവസ്ഥ എന്നാവർത്തിക്കുന്നവരാണ`
.ദളിത-പിന്നോക്ക-ന്യൂനപക്ഷ പാർട്ടികളുണ്ടാക്കി,ജാതിവിരുദ്ധ് മതേതര കാഴ്ച്ചപ്പാടുകൾ കയ്യൊഴിഞ്ഞ്,
കൻഷിരാമിനെ പ്പോലെ അധികാരതിന്റെ പങ്ക് കിട്ടിയാൽ എല്ലാമായി എന്നുപറയുന്നവരാരും
ഇന്നത്തെ സാമൂഹ്യവ്യവസ്ഥയിൽ ദളിത-പിന്നോക്ക വിഭാഗങ്ങൾക്ക് ലഭിക്കുന്ന സംവരണാ ആനുകൂല്യങ്ങൾപോലും സ്വകാര്യ വൽക്കരണം മൂലം അപ്രത്യക്ഷമായി ക്കൊണ്ടിരുന്നിട്ടും
പുത്തൻസാമ്പത്തിക നയത്തിനെതിരെ ഉരിയാടാത്തത് യാദൃശ്ചികമായി തള്ളീക്കളയാനാവില്ല.
ഭരണ-പ്രതിപക്ഷങ്ങളെപ്പോലെ നാനാരൂപികളായ
ഇക്കൂട്ടർ
പുത്തൻ കൊളോണിയൽ അവസ്ഥയുടെ ആരാധക വൃന്ദത്തിൽപെട്ട് കേരളീയാവസ്ഥയെ പരമാവധി ജീർണ്ണിപ്പിക്കുന്നതിൽ സജീവമായി പങ്കുചേരുന്നുണ്ട്
2008, നവംബർ 30, ഞായറാഴ്‌ച
മതേതര ജനാധിപത്യ വിശ്വാസികളോട്
സഹജീവികളോട് ഒട്ടും കരുണയില്ലാത്ത നരഭോജികളായ ഭീകരർക്കെതിരെ നമ്മുടെ സേന പോരടിക്കുമ്പോൾ,ഭീകരാക്രമണത്തിൽ രാജ്യം വിറങ്ങലിച്ചു നിൽക്കുമ്പോൾ,ധീരരായ സൈനികരെയും,നിരപരാധികളുടെയും ജീവൻ ഒന്നൊന്നായി നഷ്ടപ്പെടുമ്പോഴും ഈ ജീവത്യാഗങ്ങളെ അപമാനിച്ചുകൊണ്ട് തങ്ങളുടെ സങ്കുചിതമായ മതവികാരം പരമാവധി കുത്തിവെച്ച് മനുഷ്യമനസ്സുകളെ ചേരിതിരിച്ച് വർഗ്ഗീയവികാരം ആളിക്കത്തിക്കാൻ ശ്രമിക്കുന്ന വർഗ്ഗീയവാദികളെ ഒറ്റപ്പെടുത്തുക.......5വർഷത്തിനുള്ളിൽ 53 സ്പോടനങ്ങൾ,എണ്ണിയാലൊടുങ്ങാത്ത വർഗ്ഗീയസംഘട്ടനങ്ങൾ,ആയിരങ്ങളുടെ വിലപ്പെട്ടജീവൻ,,,,,ഇത്രയും സംഭവങ്ങളുടെ തിക്ത ഫലങ്ങളുണ്ടായിട്ടും ഭീകരാക്രമണത്തിന്റെ ശൈലി ഭയാനകമായി വിപുലപ്പെട്ടിട്ടും മത തീവ്രവാദത്തെ ചെറുക്കാൻ നമുക്കിനിയും കഴിഞ്ഞിട്ടില്ല.ആക്രമങ്ങൾ ഉണ്ടാവുമ്പോൾ മാത്രം വികാരംകൊള്ളുകയും വേദനാജനകമായ നടുക്കത്തിലും സങ്കുചിതമായ ലക്ഷ്യം നേടാൻ സന്ദർഭത്തെ ഉപയോഗിക്കാനാവശ്യമായ പഴിചാരലിന്നും അപ്പുറം ഇതിന്നെ ഫലപ്രദമായി നേരിടാനും ,തടയാനും നാം ഇത് വരെതയ്യാറെടുത്തിട്ടില്ല.47ന്ന് ശേഷം രാജ്യംഭരിച്ച ഭരണാധികാരികൾ രാജ്യത്തെ ഈ നിലയിൽ കൊണ്ടെത്തിച്ചതിന്റെ ഉത്തരവാദിത്വത്തിൽനിന്നും കയ്യൊഴിയുകയാണ്.സൈനിക-സുരക്ഷാ സംവിധാനങ്ങളുടെ പാളിച്ച നമ്മെ ഞെട്ടിപ്പിക്കുന്നതാണ്.പക്ഷെ ഇവിടെ പ്രസക്തമാവുന്നത്,പ്രസക്തമാവേണ്ടത് കേവലം സൈനിക-സുരക്ഷാനടപടിയിലൂടെ മാത്രം പരിഹരിക്കാൻ കഴിയുന്ന ഒരു വിഷയമായി ചുരുക്കിക്കാണാൻ കഴിയുമോ എന്നതാണ`.വർഗ്ഗീയ-ഭരണവർഗ്ഗ ശക്തികൾ ബോധപൂർവ്വം അങ്ങിനെ മാത്രമാക്കാൻ ശ്രമിക്കുന്നതിന്നു കാരണങ്ങളുണ്ട്.മറിച്ച് രാഷ്ട്രീയമായി
പരിഹാരം കാണേണ്ടുന്ന വിഷയങ്ങളെ അവഗണിച്ച് ഇനിയും മുന്നോട്ട്പോകാൻ നമുക്ക്കഴിയുമൊ എന്നതാണ്.രാജ്യത്തെ പുരോഗമന ജനാധിപത്യശക്തികൾ ഇവിടുത്തെ ഭരണാധികാരികളോട് ഈ വിഷയം ചൂണ്ടിക്കാട്ടിയിരുന്നു....എല്ലാം ആയുധവും സൈന്യവും തീരുമാനിക്കുക എന്നത് നമ്മുടെ പാരമ്പര്യമല്ല അത് ഭീകരരുടെഭാഷയാണ`ആവഴിയിലേക്ക് നമ്മളെ പ്രേരിപ്പിക്കുന്നത് ആയുധവും പണവുമാണ് എല്ലാം എന്നുധരിക്കുന്നവരുടെ സഹവർത്തിത്വം കൊണ്ടാണ`. നമുക്കിനിയും വൈകിയിട്ടില്ല ആത്മാർത്ഥമായി നെഞ്ചിൽ കൈവെച്ച് നാം അന്വേഷിക്കുക നമുക്ക് എവിടെയെങ്കിലും പിഴച്ചു പോയിട്ടുണ്ടോ..തെറ്റ്പറ്റിയിട്ടുണ്ടോ..എന്ന് ..ഉണ്ടെങ്കിൽ ശരികണ്ടെത്തുക ആ ശരിക്കുപിന്നിൽ ജനതയെനിർത്തുക അതിന്നുപിന്നിൽ സൈന്യത്തെയും ആയുധങ്ങളെയും അണിനിരത്തുക ആ കരുത്തിനെ കീഴ്പ്പെടുത്താൻ ആർക്കുമാവില്ല.....ജീവൻ നഷ്ട്ടപ്പെട്ടു പോയ സഹജീവികൾക്ക് ഹൃദയത്തിന്റെ ഭാഷയിൽ അന്ത്യാഞ്ജലികൾ
പരിഹാരം കാണേണ്ടുന്ന വിഷയങ്ങളെ അവഗണിച്ച് ഇനിയും മുന്നോട്ട്പോകാൻ നമുക്ക്കഴിയുമൊ എന്നതാണ്.രാജ്യത്തെ പുരോഗമന ജനാധിപത്യശക്തികൾ ഇവിടുത്തെ ഭരണാധികാരികളോട് ഈ വിഷയം ചൂണ്ടിക്കാട്ടിയിരുന്നു....എല്ലാം ആയുധവും സൈന്യവും തീരുമാനിക്കുക എന്നത് നമ്മുടെ പാരമ്പര്യമല്ല അത് ഭീകരരുടെഭാഷയാണ`ആവഴിയിലേക്ക് നമ്മളെ പ്രേരിപ്പിക്കുന്നത് ആയുധവും പണവുമാണ് എല്ലാം എന്നുധരിക്കുന്നവരുടെ സഹവർത്തിത്വം കൊണ്ടാണ`. നമുക്കിനിയും വൈകിയിട്ടില്ല ആത്മാർത്ഥമായി നെഞ്ചിൽ കൈവെച്ച് നാം അന്വേഷിക്കുക നമുക്ക് എവിടെയെങ്കിലും പിഴച്ചു പോയിട്ടുണ്ടോ..തെറ്റ്പറ്റിയിട്ടുണ്ടോ..എന്ന് ..ഉണ്ടെങ്കിൽ ശരികണ്ടെത്തുക ആ ശരിക്കുപിന്നിൽ ജനതയെനിർത്തുക അതിന്നുപിന്നിൽ സൈന്യത്തെയും ആയുധങ്ങളെയും അണിനിരത്തുക ആ കരുത്തിനെ കീഴ്പ്പെടുത്താൻ ആർക്കുമാവില്ല.....ജീവൻ നഷ്ട്ടപ്പെട്ടു പോയ സഹജീവികൾക്ക് ഹൃദയത്തിന്റെ ഭാഷയിൽ അന്ത്യാഞ്ജലികൾ
2008, നവംബർ 22, ശനിയാഴ്‌ച
*കൃഷിഭൂമി മണ്ണിൽപണിയെടുക്കുന്നവന്ന്*
കേരളപ്പിറവിക്ക് ശേഷം 1957ൽ അധികാരത്തിൽ വന്ന അവിഭക്ത കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള ഇടക്കാല ഗവർമ്മെന്റ് മുന്നോട്ട് വെച്ച ഭൂ നിയമംങ്ങളിലെ അപര്യാപ്തതകളും,പിന്നീട് മാറിമാറിവന്ന സർക്കാറുകൾ കേരളത്തിൽനടപ്പിലാക്കിയ ഭൂപരിഷ്കരണനടപടികളുടെ പ്രതിലോമപരമായ ഉള്ളടക്കവും,സമ്പന്നവർഗ്ഗ പക്ഷപാതിത്വവും അടുത്തകാൽത്തായി കേരളത്തിൽ സജീവമായി ചർച്ചചെയ്യപ്പെടുകയാണല്ലോ.57ലെEMSമന്ത്രിസഭ അവതരിപ്പിച്ചത് കർഷകബന്ധബില്ലായിരുന്നു.1959ൽജനവരി19ന് പാസ്സാക്കിയത് കുടിയൊഴിപ്പിക്കൽ തടയുകയും,കുടിയായ്മാ അവകാശവും,സ്ഥിരാവകാശമുറപ്പിക്കലും വ്യവസ്ഥചെയ്യുന്നബില്ലായിരുന്നു.എന്നാൽ ജൂലായി 31ന് മന്ത്രിസഭ പിരിച്ചുവിട്ടു നിയമം നടപ്പായില്ല തുടർന്ന്1963ൽ പട്ടം മന്ത്രിസഭ തോട്ടങ്ങളെ ഒഴിവാക്കിക്കൊണ്ട്,വൻ കിട ഭൂപ്രമാണിമാരെ രക്ഷപ്പെടുത്തുന്ന ഭൂപരിഷ്കരണനിയമം 64 ഏപ്രിൽ1ന്നടപ്പിലാക്കി.ഈനിയമത്തെ ഭേദഗതിചെയ്ത്69ൽEMSമന്ത്രിസഭ വീണ്ടും നിയമംകൊണ്ടുവന്നു.മിച്ചഭൂമി ഏറ്റെടുക്കലും,കുടികിടപ്പുകാർക്ക് പൂർണ്ണാവകാശം നൽകുന്നതുമായ നിയമം പാസ്സാക്കിയെങ്കിലും നടപ്പിലാക്കാൻ കഴിഞ്ഞില്ല.പിന്നീട് വന്ന അച്ചുതമേനോൻസർക്കാറാണ`1970ൽജനവരി1ന് നിയമം പ്രയോഗിച്ചത്.കാതലായ ഒട്ടനവധിപ്രശ്നങ്ങൾ അവശേഷിപ്പിച്ചാണ്'ജന്മിത്വം അവസാനിപ്പിച്ചെന്ന്"ഉൂറ്റംകൊള്ളുന്ന കാർഷികവിപ്ലവം നടത്തിയത്.ഇത് പരിഷ്കരണപരവും,ജനാധിപത്യപരവുമായ ഒരുനേട്ടവും ഉണ്ടാക്കിയിട്ടില്ല എന്നല്ല ചിലനേട്ടങ്ങളൊക്കെ ഉണ്ടാക്കിയിട്ടുണ്ട്.കൃഷിഭൂമി കൃഷിക്കാരന്ന് എന്ന ജനാഭിലാഷം നടപ്പിലാക്കപ്പെട്ടില്ല.മാറി മാറി നാടുഭരിച്ച ഒരുസർക്കാരും തുടർ നടപടിക്ക് തയ്യാറായില്ല.ബോധപൂർവ്വം ഈ അജണ്ട കയ്യൊഴിഞ്ഞു.ഫലമോ മണ്ണിന്നവകാശികളായ മണ്ണിൽപണിയെടുക്കുന്ന കർഷകതൊഴിലാളികൾ കുടികിടപ്പുകളിലേക്കും 3സെന്റ് കോളനികളിലേക്കും,സെറ്റിൽമന്റ് കോളനികളിലേക്കും ആട്ടിയോടിക്കപ്പെട്ടു.12സ്റ്റാന്റേർഡ് ഏക്കറിൽകൂടുതൽകൈവശംവെക്കാൻപാടില്ലെന്ന നിയമത്തെമറികടന്നത് തങ്ങളുടെവളർത്തുപട്ടികളെതടക്കമുള്ള പേരുകളിൽ ഭൂമികൈമാറിരേഖകളുണ്ടാക്കി ഭൂമികൾപ്രമാണിമാരിൽ തന്നെനിക്ഷിപ്തമാക്കി.ഏക്കറിന്ന്1രൂപാവെച്ച് വൻ കിടജന്മി-കുത്തകകൾക്ക് ഭൂമി ലേലംചെയ്ത് കൊടുത്തു' തിരുവിതാംകൂറിൽ മാത്രം കൃഷിഭൂമിയുടെ 5ലൊന്ന് കണ്ണൻ ദേവന്ന് കൈമാറിയത് 5000രൂപക്കാണ്.ടാറ്റ ഇടുക്കിയിൽ ഏക്കറിന്ന്50രൂപ പാട്ടം നൽകുമ്പോൾ സർക്കാർ സ്ഥാപനമായ പ്ലാന്റേഷൻ കോർപ്പറേഷൻ 520രൂപയാണ് പാട്ടം നൽകുന്നത്.കണ്ണൻ ദേവൻ ഇടുക്കിയിൽമാത്രം അനധികൃധമായി107192ഏക്കർ ഭൂമി കൈവശപ്പെടുത്തിയിട്ടുണ്ട്.കുടിയാൻ ഉൽപന്നത്തിന്റെ പകുതിയും മൽസ്യതൊഴിലാളികൾ കിട്ടുന്നമീനിന്റെ പകുതിയും പാട്ടമായി നൽകിയിരുന്ന കാലത്താണ`നാമമാത്രമായതുയ്ക് ഭൂമി കൈമാറ്റം ചെയ്യപ്പെടുന്നത്‌കൃഷിക്ക് ഉപയുക്തമായ ഭൂമിയുടെ 65ശതമാനവും തോട്ടവിളകളുടെ പേരിൽ ഭൂനിയമത്തിന്ന് പുറത്ത് നിർത്തിയത് മൂലം തോട്ടമുടമകളും ഭൂമാഫിയകളും തട്ടിയെടുത്ത കേരളത്തിന്റെ കൃഷിഭൂമി തിരിച്ചുപിടിക്കുക എന്ന ഗൗരവമേറിയപ്രശ്നമാണ് ഇപ്പോൾ ഉയർന്നുവന്നിരിക്കുന്നത്.ജനാതിപത്യപരവും സമഗ്രവുമായ ഭൂപരിഷ്കരണത്തിന്റെ ആവശ്യകതയിൽ ഊന്നിക്കൊണ്ട് സംസ്ഥാനത്തെ പകുതിയിലേറെ വരുന്ന,സ്വന്തം തൊഴിലിടങ്ങളിൽനിന്നും ആട്ടിയോടിക്കപ്പെട്ട മണ്ണിൽപണിയെടുക്കുന്ന വർഗ്ഗത്തിന്റെ ജീവത്തായ പ്രശ്നങ്ങളാണ് ഉയർന്നവന്നിരിക്കുന്നത്.ഈസാഹചര്യത്തിൽ വളരെ പ്രസ്ക്തമായ ചില ചോദ്യങ്ങൾ മുന്നോട്ടുവെക്കപ്പെടുന്നു....ഭൂപരിഷ്കരണനിയമം 1970ൽ കൊണ്ടുവരുമ്പോൾ കേരളത്തിലെ ജനസംഖ്യ ഒരുകോടി അന്ന് കൈവശംവെക്കാവുന്ന ഭൂപരിധി 12സ്റ്റാന്റേർഡ് ഏക്കർ.ഇന്നത്തെജനസംഖ്യ മൂന്ന് കോടിയിലേറെയാവുമ്പോൾ 5ഏക്കറിൽകൂടുതൽ ഭൂമി കൈവശംവെക്കാൻ കഴിയുമോ?....കൃഷിഭൂമി ആർക്കാണ്നൽകേണ്ടത്?....മണ്ണിൽപണിയെടുക്കാത്തവർ കൃഷിഭൂമി കൈവശംവെക്കുന്നത് ശെരിയാണോ?....പണിയിടങ്ങളിൽ നിന്നും കർഷകത്തൊഴിലാളികളെ സെറ്റിൽമന്റ് കോളനിയിലേക്ക് ആട്ടിത്തെളിച്ചത്ശരിയാണോ?...പുറമ്പോക്ക് വാസികൾക്കും,ഭൂരഹിതർക്കും മിച്ചഭൂമി വിതരണംചെയ്യേണ്ടേ
2008, ഒക്‌ടോബർ 14, ചൊവ്വാഴ്ച
അമേരിക്കയിൽ സംഭവിക്കുന്നത് ദൈവ ശിക്ഷയല്ല ആഗോളവൽക്കരണത്തിന്റെ തക്ര്ച്ചയാണ്
ആഗോളവൽക്കരണനയങ്ങൾ ഇന്നു ലോകവ്യാപകമായി പ്രതിസന്ധിയിൽച്ചെന്നുവീണിരിക്കുകയാണ്.സാമ്പത്തികമാന്ദ്യം ഒഴിവാക്കാനും അനുസ്യൂതമായ സമ്പത്തിക വളർച്ച ഉറപ്പാക്കാനുമാണ് ആഗോളവൽക്കരണ നയങ്ങൾ അവലംമ്പിക്കുന്നതെന്നും ഈ നയങ്ങൾ ലോകത്തിന് മുഴുവൻ ബാധകമാണെന്നും ഇതിൽനിന്നാർക്കുമൊഴിഞ്ഞുനിൽക്കാനാവില്ലെന്നുമായിരുന്നല്ലൊ പ്രചരണഘോഷം.എന്നാലിന്ന് മുതലാളിത്ത സമ്പദ്ഘടനകളാകെ ഒരു മാന്ദ്യത്തിലേക്ക് എത്തിപ്പെട്ടിരിക്കുകയാണ്.മൂലധനത്തിന് സർവ്വതന്ത്രസ്വാതന്ത്ര്യമനുവദിച്ച് ലാഭം കൊയ്യാനനുവദിച്ചാൽ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകുമെന്ന് പറഞ്ഞിടത്ത്.ബിസിനസ്സുകളുടെയും,കമ്പനികളുടെയും മേൽ സർക്കാർ നിയന്ത്രണവും മേൽ നോട്ടവും കൊണ്ടുവന്ന് നിക്ഷേപകരുടെ നിക്ഷേപത്തിന്ന് സുരക്ഷിതത്വം നൽകുമെന്ന് പ്രഖ്യാപനം നടത്തേണ്ട ഗതികേടിലാണ് ഇന്ന് അമേരിക്ക..ഒട്ടനവധികമ്പനികൾ കൂറ്റൻ ധനകാര്യസ്ഥാപനങ്ങടെ നിരന്തരമായതകർച്ചയും സ്റ്റോക്ക് എക്സേഞ്ച്കളിലെ അടിക്കടിയുണ്ടാകുന്ന തകർച്ചയുമാണ് ഇത്തരം പ്രഖ്യാപനം നടത്താൻ അമേരിക്കൻ ഭരണകൂടത്തെ നിർബന്ധമാക്കിയത്.ആഗോളവൽക്കരണനയങ്ങളെത്തുടർന്ന് ഒന്നിന്ന്പിറകെ ഒന്നായി മൂന്നാം ലോകരാജ്യങ്ങളുടെ സമ്പദ്ഘടനകൾ തകർന്നതും ഈ തകർച്ച തങ്ങളുടെ സമ്പദ്ഘടനയെയും കനത്ത സമ്മർദ്ദത്തിലാക്കുന്നതും വൻകിട മുതലാളിത്ത രാജ്യങ്ങളെയെല്ലാം കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കയുമാണ്.ഈപ്രതിസന്ധി യുദ്ധങ്ങളും സംഘർഷങ്ങളും വാരിവിതച്ചും യുദ്ധോൽപ്പാദനംതീവ്രമാക്കിയും മറികടക്കുകയെന്ന പതിവ് മുതാളിത്ത തന്ത്രം പയറ്റുന്നതിലേക്കാണ് സാമ്രാജ്യത്വശക്തികളെ എത്തിക്കുന്നത്.അമേരിക്ക ഇന്ന് പ്രകടമാക്കുന്ന യുദ്ധഭ്രാന്തിന്നും ലോകാധിപത്യശ്രമങ്ങൾക്കും പിന്നിൽ ഈ യാഥാർത്ഥ്യമാണ് ഉള്ളത്‌ആഗോളവൽക്കരണ നയങ്ങളുടെ പരാജയം മുതലാളിത്ത സമ്പ്രദായത്തിന്റെ തന്നെ അടിസ്ഥാനപ്രതിസന്ധിയിലേക്കാണ് വിരൽചൂണ്ടുന്നത്.മൂലധനവും അധ്വാനവും തമ്മിലുള്ള വൈരുദ്ധ്യവും വ്യക്തിപരമായ ഉടമസ്ഥാവകാശവും ഉൽപാദനത്തിന്റെ സാമൂഹ്യസ്വഭാവവും തമ്മിലുള്ള വൈരുധ്യവും മുതലാളിത്തത്തിന് അതിന്റെ ചട്ടകൂടിന്നുള്ളിൽ പരിഹരിക്കുക സാധ്യമല്ലെന്നും ഇത് മുതാളിത്വത്തെ അടിക്കടി അമിതോൽപാൽപ്പാദനത്തിലേക്കും അത് സൃഷ്ടിക്കുന്ന പ്രതിസന്ധിയിലേക്കും നയിക്കുമെന്ന് മാർക്സ് ഒന്നരനൂറ്റാണ്ട്മുമ്പേ ചൂണ്ടിക്കാട്ടുകയുണ്ടായി.മുതലാളിത്തത്തിന്റെ സാമ്രാജ്യത്വമായുള്ള വളർച്ച ഈ പ്രതിസന്ധിയെ മറികടക്കുന്നതിന്നൊരിക്കലും സഹായിച്ചിട്ടില്ലെന്നും സാമ്രാജ്യത്തിനുള്ളിൽ അത് കൂടുതൽ കേന്ദ്രീകരണവും രൂക്ഷവുമായ രൂപം കൈവരിക്കുകയുമാണ്ചെയ്തതെന്നും തുടർന്ന് ലെനിനും ചൂണ്ടിക്കാണിച്ചു.കെയ്നീഷ്യൻ സിദ്ധാന്ധങ്ങളും ക്ഷേമരാഷ്ട്രസങ്കല്പങ്ങളും അംഗീകരിച്ചതോടെ ഈ പ്രശ്നത്തിന്ന് പരിഹാരം കാണാനും പ്രതിസന്ധിമുക്തമായ മുതലാളിത്തം സാദ്ധ്യമാക്കാനും തങ്ങൾക്ക്കഴിഞ്ഞതായി രണ്ടാം ലോകയുദ്ധത്തിന്നു ശേഷമുള്ള രണ്ടുമൂന്ന് പതിറ്റണ്ടുകളിൽ മുതാളിത്തത്തിന്റെ സൈദ്ധാന്തിക വക്താക്കൾ അവകാശപ്പെട്ടിരുന്നു.എന്നാൽ അറുപത്കളുടെ അന്ത്യത്തോടെ മുതലാളിത്ത രാജ്യങ്ങളിലെങ്ങും പ്രത്യക്ഷമായ കടുത്ത സാമ്പത്തിക മാന്ദ്യവും സ്റ്റാഗ്‌ഫ്ലാഷനും ഈ വ്യാമോഹങ്ങളെ തകർത്തുകളഞ്ഞു.ക്ഷേമരാഷ്ട്രനയങ്ങളും സർക്കാർ നിയന്ത്രണങ്ങളും എടുത്ത്കളഞ്ഞുകൊണ്ട് മൂലധനത്തിന്ന് സ്വതന്ത്രമായി പ്രവർത്തിക്കാനവസരം നൽകണമെന്നും കമ്പോളത്തിന്റെ നിയമങ്ങൾക്ക് പരമപ്രാധാന്യം നൽകണമെന്നും ഇതിലൂടെയേ മുതലാളിത്തത്തിന്ന് നവയൗവ്വനം വീണ്ടെടുക്കാനാവുമെന്നും മുതലാളിത്ത വിദഗ്ദർ വാദിച്ചുതുടങ്ങി.ഇതാണ് ആഗോളവൽക്കരണ നയങ്ങൾക്ക് തുടക്കമായത്.രാജ്യങ്ങളുടെ അതിർത്തികളെല്ലാം തട്ടിമാറ്റി ലോകത്തെ ഒരൊറ്റ കമ്പോളമാക്കണമെന്നും വിവരസാങ്കേതികവിദ്യ ,കമ്പ്യൂട്ടർ,ടെലിക്കോം തുടങ്ങിയ പുത്തൻ സാമ്പത്തികമേഖല[NewEconamy]യുടെ അനുസ്യൂതമായ വികാസം പ്രതിസന്ധി മുക്തമായ മുതലാളിത്തത്തിന്റെ സൃഷ്ടിക്കടിത്തറയാകുമെന്നും പ്രചരിപ്പിക്കപ്പെട്ടുആഗോളവൽക്കരണ നയങ്ങളാരംഭിക്കുമ്പോൾ മുതലാളിത്തത്തിന്ന് വളരെയേറെ അനുകൂല സാഹചര്യങ്ങളുണ്ടായിരുന്നു.സോവ്യറ്റ് യൂണിയന്റെ തകർച്ചയും ശീതസമരത്തിന്റെ അവസാനവും ശാസ്ത്രസാങ്കേതികവിദ്യകളിലെ കുതിച്ചുചാട്ടവും ലോകത്താകമാനം സോഷ്യലിസ്റ്റ്ശക്തീകൾക്കുണ്ടായ പിന്നോട്ടടിയും ഇവയിൽചിലതാണ്.എന്നലതെല്ലാമുണ്ടായിട്ടും ഇത്രവേഗം ആഗോളവൽക്കരണ നയങ്ങൾ നയങ്ങൾ വഴി മുട്ടിനിൽക്കുമ്പോൾ മുതലാളിത്തപ്രതിസന്ധിക്ക് കൂടുതൽ ആക്കംകൂട്ടാനെ അതിന്ന്കഴിഞ്ഞിട്ടുള്ളൂയെന്ന് യാഥാർത്ഥ്യമാണ് വ്യക്തമാവുന്നത്.ന്യൂ എക്കണോമി ഇന്നു തകർച്ചയെ അഭിമുഖീകരിക്കുന്നതാണ് ഒാഹരി വിപണിയിൽ അടിക്കടിയുണ്ടാവുന്ന തകർച്ച ഒന്നൊന്നായി തകരുന്ന ITകൾ,ധനകര്യസ്ഥാപനങ്ങൾ മുതലാളിത്തത്തിനു സഹജമായ അമിതോൽപ്പാദനം തന്നെയാണു തകർച്ചക്കുവഴിവച്ചത് ഗാട്ടിന്റെ ഉറുഗ്വേവട്ട ചർച്ചകളിലൂടെ കൃഷി,സേവനങ്ങൾ,സംസ്കാരം ബൗദ്ധിക സ്വത്തവകാശങ്ങൾ എന്നു തുടങ്ങി മാനുഷിക പ്രവർത്തനത്തിന്റെ സമസ്തമേഘലകളും സ്വതന്ത്രവ്യപരത്തിന്റെ പരിധിയിലേക്ക് കൊണ്ടുവരാനായതോടെ ആഗോളവൽക്കരണവാദികൾ വലിയ വിജയാഘോഷങ്ങളാണ് നടത്തിയത്. യുദ്ധങ്ങളും സംഘർഷങ്ങളും പട്ടിണിയും ദാരിദ്ര്യവുമെല്ലാം തുടച്ചുമാറ്റി അനസ്യൂതമായ സാമ്പത്തിക വളർച്ചയുറപ്പക്കുന്ന ഒരു പുതിയ യുഗം പിറന്നതായി അവർ പ്രചരണഘോഷം നടത്തി.ഈ നയങ്ങളിലൂടെ മൂന്നാം ലോക രാജ്യങ്ങൾ വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്ക് കുതിച്ചുയരുമെന്ന് അവർ പ്രചരിപ്പിച്ചു. എന്നാലിന്ന് ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ തന്നെ മെക്സിക്കൊ,ദക്ഷിണകൊറിയ,ആഫ്രിക്കൻ രാജ്യങ്ങൾ,മലേഷ്യ,ഇന്തോനേഷ്യ,ഇക്വഡോർ.അർജന്റീന,അഫ്ഗാൻ,ഇറാക്ക് എന്നിങ്ങനെ മൂന്നാം ലോകരജ്യങ്ങളോരോന്നായി തകർന്നടിയുന്നതാണ് നാം കണ്ടത്.ലോകത്തെല്ലായിടത്തും ധനിക ദരിദ്ര അന്തരം പെരുകി തൊഴിലില്ലായ്മ സർവകാല റിക്കാർഡിലെത്തി.ഭക്ഷണവും കുടിവെള്ളവും മറ്റടിസ്ഥാനസൗകര്യങ്ങളും ലഭിക്കാത്ത ജനങ്ങളുടെ സംഖ്യ 200 കോടിയുംകഴിഞ്ഞു.മൂന്നാംലോകരാജ്യങ്ങളും വികസിതരാജ്യങ്ങളുംതമ്മിലുള്ള അന്തരവും ഭീമമായിവർദ്ധിച്ചു.ദേശീയസമ്പദ്ഘടനയും,ദേശീയപരിഗണനകളും അവയെ അടിസ്ഥാനമാക്കിയുള്ള ഉൽപ്പാദനവും അപ്രസക്തമായെന്നും അവയാണ് പുരോഗതിക്കുള്ള തടസ്സങ്ങളെന്നും പ്രഖ്യാപിച്ച് അവയുടെ വിപണികളെ തുരന്നെടുത്ത് തങ്ങളുടെ മൂലധനത്തിന്ന് ലാഭംകോയ്യാനുള്ള മേച്ചിൽപ്പുറമാക്കിയതിന്റെ അനന്തരഫലമായിരുന്നു.ഇവ മൂന്നാം ലോകരാജ്യങ്ങളിലേക്ക് കയറ്റിയച്ചപ്രതിസന്ധി അവയുടെതകർച്ചയോടെ കൂടുതൽ രൂക്ഷമായരീതിയിൽ തങ്ങളുടെ സമ്പദ്ഘടനയിലേക്ക് തന്നെ തിരിച്ചുവന്നു തുടങ്ങിയതോടെ യുദ്ധോൽപ്പാദനം ഊർജ്ജിതമാക്കുകയെന്ന പതിവ് മുതലാളിത്ത തന്ത്രമാണിനിയും അമേരിക്കയും മറ്റും അവലംമ്പിക്കുക.ജനാധിപത്യത്തെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചും 90 കളുടെതുടക്കത്തിലെ ഗിരിപ്രഭാഷണങ്ങളെല്ലാം അവസാനിപ്പിച്ച് ലോകത്തെമ്പാടും വംശീയതയും,വർഗീയതയും ഗോത്രവൈരവും ആളിക്കത്തിച്ച് യുദ്ധങ്ങളും സംഘർഷങ്ങളും ഏറ്റുമുട്ടലുകളും സൈനീകകടന്നാക്രമണങ്ങളും സൃഷ്ടിക്കുകയാണവർ.ഗ്രീൻഹൗസ് പാതകങ്ങളുടെ വർദ്ധനവും ഭൗമതാപനവുമെല്ലാം മനുഷ്യരാശിയുടെ നിലനിൽപ്പിന്നുയർത്തുന്ന ഭീഷണിയുടെ കാര്യത്തിലും മുതലാളിത്തത്തിന്റെ ഇതേ സമീപനം ദൃശ്യമാണ്.തങ്ങളുടെ സാമ്പത്തിക വളർച്ചക്കൽപ്പമെങ്കിലും തടസ്സ മായേക്കുന്ന ഒരുനിയന്ത്രണവും ക്രമീകരണവും അംഗീകരിക്കുന്നപ്രശ്നമില്ലെന്ന് അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. ഇതെല്ലാം ചൂണ്ടിക്കാട്ടുന്നത് മുതലാളിത്വ വ്യവസ്ഥയ്ക്ക് അതിനെ അതിജീവിക്കുന്ന ഒാരോ നിമിഷവും മനുഷ്യരാശിക്ക് കടുത്ത ദുരന്തങ്ങൾ സമ്മാനിക്കാനും അതിന്റെ നിലനിൽപ്പുതന്നെ അപകടത്തിലാക്കാനും മാത്രമേ കഴിയൂ എന്നാണ്.ലോകജനതയുടെ മുഴുവൻ താൽപര്യങ്ങളെ കണക്കിലെടുത്ത്കൊണ്ട് ഉൽപ്പാദന പ്രക്രിയയെ ക്രമീകരിക്കാനും സാമൂഹ്യ പുരോഗതിയെ ഉറപ്പാക്കാനും കഴിയുന്ന ഒരു ഉയർന്ന സാമൂഹ്യവ്യവസ്ഥയ്ക്കും രൂപം നൽകാതെ മനുഷ്യ രാശി ഇനി ഒരിഞ്ചും മുന്നോട്ട് പോകാനാവില്ലെന്ന യാതാർത്ഥ്യമാണ് ഓരോസംഭവഗതികളും നമ്മെ ബോധ്യപ്പെടുത്തുന്നത്
2008, ഒക്‌ടോബർ 9, വ്യാഴാഴ്‌ച
ഊന്നുവടിയും,ഭസ്മപ്പൊതിയും തട്ടിത്തെറിപ്പിച്ച് ഓടിപ്പോവുന്ന ഉണ്ണികളോട്...
കണ്ണുണ്ടായിട്ടും കാണാനനുസരിക്കാത്ത കാതുണ്ടായിട്ടുംകേൾക്കാൻ ഇഷ്ടപ്പെടാത്ത ഉണ്ണീ....നിനക്കായി വഴിവെട്ടിയവന്റെ ഊന്നുവടിയും,ഭസ്മപ്പൊതിയും തട്ടിത്തെറിപ്പിച്ച് ഓടിയകലുന്ന കാഴ്ച്ച സൃഷ്ടിക്കുന്ന മനസ്ഥാപം കണക്കറ്റതാണ്...സമകാലിക വസ്തുതകളുടെ നടുക്കംകാണാൻ കൂട്ടാക്കത്ത,എന്തും മറന്നൊഴിയാൻ ശീലിച്ച നിന്റെയുവത്വത്തിന്റെ ജീർണ്ണത ആസ്വദിക്കാനെത്ത്ന്നവരോട് കൂത്താടാൻ എനിക്ക്മനസ്സില്ലാതാവുന്നത് ചീത്തക്കാര്യമായും, വാർദ്ധക്യകാല വീക്ഷണമായും കാണാൻ ചരിത്രബോധം എന്നെ അനുവദിക്കുന്നില്ല ഉണ്ണീ....ഇങ്ങനെ യൊക്കെ പറയേണ്ടിവരുന്നത് വെറുപ്പ്കൊണ്ട ല്ലുണ്ണീ...സുഖവാക്കുകൾ പറഞ്ഞ് രസിപ്പിക്കുവാൻ ആശയില്ലാഞ്ഞിട്ടുമല്ല..സുഖവാക്കുകൾപറഞ്ഞ് നിനക്കുള്ളതെല്ലാം കവർന്നെടുക്കുന്ന തസ്കരശക്തികൾക്കെതിരെ എതിർപ്പിന്റെയും,പ്രതികരണത്തിന്റെയും ശീലം നിനക്കന്യമാവുംബോൾ ശരി എന്റെതാവുന്നില്ലെ ഉണ്ണീ...നിന്റെമണ്ണും മനസ്സും നിനക്കില്ലാതാവുന്നത് നീകാണുന്നില്ലെന്നോ?അധികാരാസക്തിയിലും,ലാഭേഛയിലും പിടിമുറുക്കിയ ആധുനിക പൊതുസമൂഹത്തിലെ ചെറുപ്പത്തിന്റെ സ്ഥിതി വലത്പക്ഷവൽക്കരണവും,കമ്പോളവും തീർക്കുന്ന ഇരകാളെന്ന് തിരിച്ചറിയാൻ ഉണ്ണിക്കെന്തെ കഴിയാതെപോകുന്നു....വഴിമുടക്കിയ ഇന്നലെകളെ ആട്ടിയോടിക്കാൻ എനിക്കു തുണയായ ഈ വടിപോലും നാളെക്ക് കൈമാറാൻ നിനക്കില്ലാതെപോവുന്നത്" നഷ്ട"മാണെന്ന് തിരിച്ചറിയാത്തതെന്തേ?..നീ തട്ടിത്തെറിപ്പിച്ച വടിയും,ഭസ്മപ്പൊതിയും വിമോചനസ്വപ്നങ്ങളുടെ നാൾവഴിയെ ജ്വലിപ്പിച്ചവരുടെ ദേശാഭിമാനികളുടെ വളയാത്ത നട്ടെല്ലാണ്.രണഭൂമിയിൽ ഉയിരേകിയധീരന്മാരുടെ ചിതകളിലെ ചാരവുമാണ്.ഉണ്ണീ....ഉണ്ണീ..നിൽക്കുണ്ണീ...തീർന്നില്ല...പാക്ക് ടീമിനെ തോൽപ്പിച്ച ആഹ്ലാദതിമർപ്പിൽ അലിഞ്ഞില്ലാതായ ഉണ്ണീ.....ഉണ്ണീ. ..ഉണ്ണീ
2008, ഒക്‌ടോബർ 1, ബുധനാഴ്‌ച
തലപ്പാവ്"സിനിമയെക്കുറിച്ച് ഒഡേസാ സത്യൻ
കോൺസ്റ്റബിൾ രാമചന്ദ്രൻ നായരുടെ വെളിപ്പെടുത്തലുകളെക്കുറിച്ചുള്ള "വേട്ടയാടപ്പെട്ടമനസ്സ്" എന്ന ഡോക്ക്യുമെന്ററി ഒടുവിലത്തെ ചിത്രീകരണാ അനുഭവം വീണ്ടും ഓർമ്മ പ്പെടുത്തിയ നിമിഷമായിരുന്നു മധുപാൽ സംവിധാനംചെയ്ത കന്നിചിത്രമായ "തലപ്പാവ്" കണ്ടപ്പോൾ. 2006 ഡിസംമ്പറിൽ വടകരയിൽ വെച്ചാണ് രാമചന്ദ്രൻ നായരുമായി അവസാനമുഖാമുഖം നടത്തിയത്.ക്യാമറ എല്ലാം ഉറപ്പിച്ചതിന്ന് ശേഷം തുറന്ന ചോദ്യവുമായി ഷൂട്ടിങ്ങ് തുടങ്ങി.ഒന്നര വർഷത്തെ ചിത്രീകരണ കാലയളവിൽ അദ്ദേഹവു മായി പലവട്ടം ഉടക്കുകയും പിരിഞ്ഞുപോയ സന്ദർഭങ്ങളും ചിത്രീകരണം നിർത്തിവെച്ച അനുഭവവുമുണ്ടായിരുന്നു. ഈസന്ദർഭങ്ങളിലൊന്നും യഥാർത്ഥത്തിൽ ഇയാൾ നീറിപ്പുകയുന്ന മനസ്സുമായി അലയുകയാണോ എന്നകാര്യം തിരിച്ചറിയാൻ കഴിയാതെ വന്നപ്പോഴാണ് അവസാന മുഖാമുഖത്തിൽ തുറന്ന ചിലചോദ്യങ്ങൾ കൂടി ഉന്നയിക്കാൻ തീരുമാനിച്ചത്. താങ്കൾ ശരിക്കുമൊരു ക്രിമിനൽ പോലീസ്കാരനായിരുന്നില്ലെ? വർഗീസിനെ കൊല്ലാൻ നിയോഗിച്ച സംഘത്തിലെ ഒരുവനായിരുന്നില്ലെ?സഖാവ് വർഗീസിന്റെ അസാമാന്യമായ ധീരതക്കു മുമ്പിൽ നിങ്ങൾ തകർന്ന് തരിപ്പണമായിപ്പോയതല്ലെ സത്യം? രാമചന്ദ്രൻ നായർ നിശ്ശബ്ദനായിപ്പോയി അൽപനേരം...അയാളുടെ മുഖത്ത് അസ്വസ്ഥതയുടെ ഇളക്കങ്ങൾകാണാമായിരുന്നു.ആ ദൃശ്യം ഞാൻ ക്യാമറയിൽ പകർത്തി.അതെ.. അദ്ദേഹം മറുപടി നൽകി .ഞാൻ ക്രിമിനൽ പോലീസുകാരൻ തന്നെയാണ്. ഒരർത്ഥ ത്തിലല്ലെങ്കിൽ മറ്റൊരർത്ഥത്തിൽ പോലീസുകാരെല്ലാം ക്രിമിനലുകൾതന്നെയാണ് എന്ന് രാമചന്ദ്രനായർ വ്യക്തമായി പറഞ്ഞു. അദ്ദേഹം തുടർന്നു...വർഗീസിന്റെ നെഞ്ചിലേക്ക് സെക്കന്റിൽ കിലൊമീറ്റർ കണക്കിന് വേഗതയിൽ സഞ്ചരിക്കുന്ന വെടിയുണ്ട തുളച്ചുകയറുമ്പോൾ സഖാവിന്റെ കണ്ണുകൾതിളങ്ങുകയായിരുന്നു.ആ മുഖത്ത് അസാധാരണമായ നിശ്ചയദാർഡ്യമുണ്ടായിരുന്നു...മുഷ്ടിചുരുട്ടി മാവോ ഐക്യം സിന്ദാബാദ് വിളിച്ച ചങ്കൂറ്റം എന്നെഞെട്ടിച്ചു...അത്..എന്നെ അക്ഷരാർത്ഥത്തിൽ തളർത്തിയിരുന്നു.എന്നിലെ ക്രിമിലസിത്തെ തകർത്ത്കളഞ്ഞു...ആധീരരക്തസാക്ഷിത്വം.....അദ്ദേഹംവിതുമ്പി .ഇതൊക്കെ രാമചന്ദ്രൻ നായർ എന്റെ ഡോക്യുമെന്ററിയിൽ പറഞ്ഞതാണ്‌സത്യം ഇതായിരിക്കെ ഇയാൾ ഡിപ്പാർട്ട്മെന്റിൽ ഉള്ളകാലങ്ങളിൽ മാവൊയിസ്റ്റ് ഗ്രൂപ്പുമായി ബന്ധമുണ്ടെന്നും, വിപ്ലവപ്രസ്ഥാനത്തോട് കൂറ്പുലർത്തുന്നവനാണെന്നും"തലപ്പാവിൽ"നുണപറഞ്ഞ് പിടിപ്പിച്ച് കച്ചവടവൽക്കരിക്കുന്നത് ഏറെവേദനാകരമാണ്.രാമചന്ദ്രൻ നായരുടെ അവസാന നാളിൽ CBIപീoiപ്പിക്കുന്ന അവസ്ഥയായിരുന്നു.കേസും,കോടതിയും,ജയിലുമായി കoiനമായ ആസ്ത് മാ രോഗിയായായിട്ടാ അദ്ദേഹം കഴിഞ്ഞ്കൂടിയിരുന്നത്. ജീവിക്കാൻ പ്രയാസമുണ്ടെന്നും ഭയം അനുഭവപ്പെടുന്നുണ്ട് എന്ന് അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞിരുന്നത് ഉൾപ്പെടെ ഞാനെടുത്ത ഡോക്യൂമെന്ററിയിൽ അടയാളപ്പെടുത്തിയിട്ടുണ്ടു.ഉന്നത മിലിട്ടറി ഉദ്യോഗസ്ഥനായ മകനെ കള്ളനായും,മദ്യപാനിയായും,കുടുംബിനിയായിക്കഴിയുന്ന മകളെ വേശ്യയായും ചിത്രീകരിച്ചത് ഏറെ അപമാനകരമാണ്. രാമചന്ദ്രൻ നായരെപ്പോലെ സത്യം വിളിച്ചു പറഞ്ഞ ഒരു പോലീസ്കോൺസ്റ്റബിൾ ഏഷ്യൻ ഭുകണ്ഡത്തിൽതന്നെ ഉണ്ടോ എന്നകാര്യം സംശയമാണ്. ചരിത്രയാഥാർത്യത്തെ വലത് വൽക്കരിച്ച്, കച്ചവടവൽക്കരിച്ച് പിന്നീട് മാധ്യമങ്ങളിലൂടെ ആഘോഷിക്കുകയും ചെയ്യുന്നത് നിർഭാഗ്യകരമാണ്. ഇതിന്നായി പഴയ നക്സലൈറ്റ് പ്രവർത്തകയായ അജിത യെപ്പോലെയുള്ളവരെ ഉപയോഗിക്കുന്നതും ലജ്ജാകരമാണ്. കച്ചവടവൽക്കരിക്കുക,വീണ്ടും കച്ചവടവൽക്കരിക്കക എന്നരീതി മലയാള സിനിമയെ എവിടെ കൊണ്ടെത്തിച്ചു എന്നയാഥാർത്ഥ്യം മലയാളികളായ സിനിമാസ്വാദകരിലൂടെ നാം വിലയിരുത്തേണ്ടതാണ്
2008, സെപ്റ്റംബർ 22, തിങ്കളാഴ്‌ച
കാണിഫിംലിം സൊസൈറ്റിക്ക്* സ്നേഹ പൂർവ്വം
ഫിലിംസൊസൈറ്റിപ്രസ്ഥാനം ഒരു കാലഘട്ടത്തിൽ നിർവ്വഹിച്ച മഹത്തായ പങ്കിനെ വില കുറച്ചു കാണുന്നത് സത്യസന്ധമായ ഒരു വിശകലന രീതിയല്ലെന്ന് തിരിച്ചറിവുണ്ട്.താങ്കളുടെ ചോദ്യത്തിന്ന് മാത്രമല്ല മറുപടി ."കാണി"യുടെബ്ലോഗിന്റെ വരികൾ ക്കിടയിൽ ഞാൻ വായിച്ചെടുത്ത ധാരണകളുടെ അടിസ്ഥാനവും കൂടിയാണ് ഇങ്ങിനെ ഒരുമറുപടിക്ക് വിഷയീഭവിച്ചത്.ധാരണപ്പിശക് വന്നെങ്കിൽ സദയം ക്ഷമിക്കുക..ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ വർത്തമാനകാല പ്രതിസന്ധി സാങ്കേതിക മാണെന്ന വിലയിരുത്തലിനെ എത്രതന്നെ ആവർത്തിച്ചാലും അംഗീകരിക്കാനാവില്ല.കേന്ദ്രപ്രശ്നത്തെ സാങ്കേതികപ്രശ്നമാക്കി ചുരുക്കുന്ന പ്രവണത സൊസൈറ്റിപ്രസ്ഥാനം തുടരുന്ന സ്ഥിതിക്ക് ജോണിന്റെ വാക്കുകളെ ഞങ്ങൾ ഒരിക്കൽ കൂടി ആവർത്തിക്കട്ടെ"ഒരു പാoവും പoIക്കാത്ത ഫെഡറേഷൻ സമയം പാഴാക്കാതെ പിരിച്ചു വിടുന്നതായിരിക്കും കലഘട്ടത്തിന്ന് അനുയോജ്യം" രാഷ്ട്രീയ മുന്നേറ്റത്തെ വഴി തിരിച്ച് വിടുന്നതിന്ന് ,ഒരു ജനതയെ മുഴുവൻ ദിശ നഷ്ടപ്പെട്ടവരാക്കാൻ, വ്യക്തിവാദത്തിന്റെയും ,യുക്തിരാഹിത്യത്തിന്റെയും, പരസ്പരഭിന്നിപ്പിന്റെയും മണ്ഡലങ്ങളിലേക്ക് വലിച്ചെറിയുന്ന-അരാഷ്ട്രീയതയെയും,അശക്തിയെയും ബദലായി അവതരിപ്പിക്കുന്ന കച്ചവട-NGOഫണ്ടിംഗ് ദൃശ്യരീതിക്കെതിരെ ശ്ക്തമായ സമരം പ്രഖ്യാപിക്കാനുള്ള ആർജ്ജവം ഫെഡെറേഷന്ന് നഷ്ടപ്പെട്ട്Iട്ട്കാലം കുറച്ചായി..വ്യവസ്ഥയെ ശ്വാശ്വതീകരിക്കാൻ,ജീർണ്ണതയുടെ വിത്ത് വിതക്കുന്ന പ്രതിലോമ ശക്തികൾ ദൃശ്യമാധ്യമരംഗത്തെ ആർജ്ജിത സൈദ്ധാന്തിക ധാരണകളെ നിർലജ്ജം കടന്നാക്രമിക്കുമ്പോൾ ധൈഷണിക മണ്ഡലത്തിൽ ഒരു ചെറുത്ത്നിൽപ്പിന്ന് പോലും വ്യക്തതയോ,ത്രാണിയോ ഇല്ലാതാവുന്നത് സാങ്കേതികമാണോ?.."സമാന്തരം"എന്നതിനെ പഴയ ധാരണാശീലങ്ങളിലേക്കും അത് വഴി വ്യവസ്ഥാപിതത്തിലേക്കും വലിച്ചു നീട്ടിയാൽ ചോർന്നുപോവുന്നത് സംഘശക്തിയാണെന്ന തിറിച്ചറിവില്ലാതിരിക്കുന്നത് സാങ്കേതികമാണോ?...ഫിലിംസൊസൈറ്റികളെ വിമോചനത്ത്ന്റെ ചാലക ശക്തികളായി,ജ്വലിക്കു ന്നതീനാൾങ്ങളാക്കിമാറ്റാൻ രാഷ്ട്രീയ ഇഛാശക്തി ഇല്ലാതിരിക്കുന്നതിനെ സാങ്കേതികമാണെന്ന് വിലയിരുത്തുന്നത് തന്നെയാണ്പ്രസ്ഥാനം നേരിടുന്ന പ്രതിസന്ധി.
2008, സെപ്റ്റംബർ 21, ഞായറാഴ്‌ച
"SEZ"ചില യാഥാർത്ഥ്യങ്ങൾ
കയറ്റുമതി കേന്ദ്രീകൃതമായ ലക്ഷ്യ മുണ്ടായാൽ വ്യവസായികക്കുതിപ്പ് സാധ്യമാവുമെന്നു് ചില കേന്ദ്രങ്ങൾ ബോധപൂർവം പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതിലവർ ഏറെക്കുറെ വിജയിച്ചിട്ടുമുണ്ട്.കയറ്റുമതികൾക്ക് അനന്ത സാധ്യതകൾ sez കൾ നൽകുന്നുണ്ട് എന്ന ചിന്തകൾ നമ്മുടെ രാജ്യത്ത് പോലും ശക്തിപ്പെടുത്തൂന്നതിൽ ഇക്കൂട്ടർക്ക് കഴിഞ്ഞു എന്നത് ഒരു വസ്തുതയാണ്.പുത്തൻ അധിനിവേശത്തിന്റെ ഭാഗമാറ്റിട്ടുള്ള സാമ്രാജ്യത്ത ഗൂഢാലോചനയെ അതിന്റെ ആഴത്തിലും പരപ്പിലും മനസ്സിലാക്കാൻ ശ്രമിക്കുകയും,സാമ്രാജ്യത്തവിരുദ്ധ- ജനാതിപത്യത്തിന്റെയും പുരോഗമനാത്മക മായ രാഷ്ട്രീയലക്ഷ്യങ്ങൾ വെച്ചു പുലർത്തുന്നവർക്കും SEZ നെ അംഗീകരിക്കാനാവില്ല. നമുക്കറിയാവുന്ന പഴയ ക്ലസ്റ്റെർ രീതിയിലുള്ള വ്യവസായ പാർക്കുകളല്ല SEZ കൾ. വ്യത്യസ്തമായ നിർമ്മാണ യൂണിറ്റുകളെ ഒരു പ്രത്യേക പ്ര്ദേശത്ത് കേന്ദ്രീകരിപ്പിച്ചു നിർത്താൻ സർക്കാർ വളരെ ലളിതമായി സൗകര്യങ്ങൾചെയ്ത് കൊടുത്ത് കേന്ദ്രീകരിപ്പിച്ച intustrial estate കളെന്ന പഴയ സാദനമല്ല ഇത്. -വ്യവസായവൽകരണത്തിന്ന് ഏറ്റ്വും അനുയോജ്ജ്യമായ ഒരു രീതിയായി ഇത് പരക്കെ അഗീകരിക്കപ്പെട്ടതുമാണ്.-SEZ വിവാദങ്ങളിൽ കേന്ദ്ര സ്ഥാനത്ത്നിൽക്കുന്ന വിഷയങ്ങൾ വളരെ ഗൗരവ മുള്ളവയാണ്.സൗജന്യമായ അട്Iസ്ഥാന സൗകര്യങ്ങളിൽ,ആവശ്യത്തിലേറെ ഭൂമി,നികുതി ഇളവുകൾ,തൊഴിൽ സുരക്ഷാനിയമങ്ങളോ,തൊഴിൽസ്ഥീരതയോ അഗീകരിക്കുന്നില്ല,SEZ ഉടമകൾകൾക്കും വ്യവസായികൾക്കും നൽകുന്ന നികുതി ഇളവുകളും സബ്ബ്സിഡികളും ആദ്യത്തെ5 വർഷം 100 ശതമാനവും ,തുടർന്നുള്ള5വർഷം50 ശതമാനവുമാണ് ഇളവ്.3,60,000/കോടി രൂപ SEZ നായി നിക്ഷേപിക്കപ്പെട്ടാൽ 1,74,000/കോടി രൂപ ദേശീയ ഖജാനാവിന്ന് നഷ്ട മുണ്ടവും.ഇന്നിപ്പോൾ 500 SEZകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.ഇതിന്ന് ഒരുലക്ഷം ഹെക്ട്ര്ർഭൂമിയാണ് കണക്കാക്കിയിട്ടുള്ളത് ബാക്കിഭൂമി ദേശീയ പുനരധിവാസ നയം പ്രഖ്യാപിച്ചതിന്ന് ശേഷം ഏറ്റെടുക്കാമെന്നാണ് സർക്കാർ നിലപാട്.അനുമതി ലഭിച്ചSEZകളിൽ ഭൂരി ഭാഗവും 5 സംസ്ഥാനങ്ങളിലാണ്.ആന്ധ്രയിൽ കാക്കിനട,വിശാഖപട്ടണം SEZകൾക്ക്7000 ഹെക്റ്റർ മാറ്റി വെച്ചിട്ടുണ്ട്.മഹാരാഷ്ടൃയിലെ നവീമുംബയിലെ SEZന് നൽകിയത് 500 ഹെക്റ്റെർഭൂമിയാണ്.ഏറ്റെടുത്ത ഭൂമിക്ക് നാമ മാത്രമായ നഷ്ട പരിഹാരമാണ് നൽകിയത്. ഇനി SEZവാഗ്ദാനം ചെയ്യുന്ന തൊഴിലിന്റെ കാര്യം.നൽകുന്ന തൊഴിലിന്റെ മാന്യത എത്രത്തോള മുണ്ട് നമുക്കത് സ്വീകാര്യമാണോ. ലോകമൊട്ടാകെSEZകൾനൽകുന്നത് നഗ്നമായ കൂലി അടിമത്തമാണ്. ഇതിന്ന് മറയായി ഉപയോഗിക്കുന്നത് നിക്ഷേപസൗഹൃദവാദമാണ്.SEZനു വേണ്ടി ഭൂമി ഏറ്റെടുക്കൽ ഏറെ രാഷ്ട്രീയ ചർച്ചകളും,കലാപങ്ങളും സൃഷ്ട്Iച്ചുകൊണ്ടിരിക്കുകയാണല്ലോ.സമൂഹത്തിന്റെ ഭഷ്യസുരക്ഷയോ,ഭൂമികൈമാറ്റം മൂലം കാർഷിക ഭൂമി കർഷികേതര ആവശ്യങ്ങൾക്ക് വേണ്ടി ഉപയേഗിക്കുമ്പോൾ കർഷകർക്ക് മാത്ര മല്ല,പാട്ടക്കരും കർഷകത്തൊഴിലാളികളും കാർഷിക അനുബന്ധ പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്നവരുമായവർ തെരുവിൽ എറിയ പ്പെടുന്നത് പരിഗണിക്കപ്പെടുന്നേയില്ല.SEZന്‌വിട്ടുകൊടുക്കുന്നഭൂമിയുടെ 25 ശതമാനം മാത്രം വ്യവസായ ആവശ്യങ്ങൾക്ക് വ്നി യോഗിച്ചാൽ മതി. ഭാക്കി 75ശതമാനം ഭൂമി SEZഉടമകൾക്ക് തോന്നുന്ന പോലെ ഉപയോഗിക്കാം .റിയൽ എസ്റ്റേറ്റ്വ്യാപാരം നടത്താം.SEZശൃഷ്ടിക്കുന്ന സാമൂഹ്യ-,സാമ്പത്തിക-രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ചെറുതല്ല.വ്യവ്സായിക നിക്ഷേപം ആകർഷിക്കുന്നതിന്നും,സാമൂഹ്യ പുരോഗതി കൈവരിക്കുന്നതിന്നും SEZന്‌നൽകുന്ന സാമൂഹ്യ സബ്ബ്സിഡികളും,സൗജന്യങ്ങളും വഴി സാദ്ധ്യമാണോ?തൊഴിലാളികളുടെ അവകാശങ്ങൾ സം രക്ഷിക്കുന്നതിന്നും പുതിയ തൊഴിൽ സൃഷ്ടിക്കുന്നതിന്നും നമുക്ക് കഴിയുമോ.? കാർഷിക ഭൂമി കാർഷികേ തര ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കേണ്ടി വരുമ്പോഴുണ്ടാവുന്ന സാമൂഹ്യ പ്രത്യാഘാതങ്ങൾ എങ്ങിനെയാണ് പരിഹരിക്കാൻ പോകുന്നത്.?നമ്മുടെ വർത്തമാനവും, ഭാവിയും തീരുമാനിക്കാനുള്ള പൊതു ഖജാനാവിന്റെ ഭീമമായസമ്പത്ത് എവിടെയോ ഉള്ളവ്യവസായ പ്രഭുക്കൾക്ക് തട്ടിയെടുക്കാൻ വിട്ടു കൊടുക്കണൊ?.കേരളത്തിൽ പരമ്പരാഗത മേഘലയുടെ സ്വാധീനം ചെറുതല്ല. 80 ശതമാനത്തോളം ഉപജീവനത്തിന്നാശ്രയിക്കുന്നത് ഇന്നും പരമ്പരാഗത മേഘ ലയെത്തന്നെയാണ്.തകർച്ച നേരിട്ടു കൊണ്ടിരിക്കുന്ന നമ്മുടെ കൈത്തറി,മത്സ്യം,കയർ,കശു അണ്ടി, പായ കൊട്ട,നിർമ്മാണം തുടങ്ങിയ മേഘലകളെ രക്ഷിച്ചാൽ ലക്ഷക്കണക്കിന്ന് കുടുംബവും,നമ്മുടെ നാട്ടിൻ പുറവും ഉപജീവിച്ച് പോവും. അതിന്ന് വേണ്ടിവരുന്ന തുക വെറും 25 കോടി മാത്രം മതിയെന്ന് ഈ മേഘലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളും ട്രേഡ് യൂണിയൻ നേതാക്കളും വിളിച്ചു പറയാൻ തുടങ്ങിയിട്ട് ഓരു പാട് നാളുകളായി.ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്നത് അക്ഷരാർത്ഥത്തിൽ രാജദ്ദ്രോഹക്കുറ്റം തന്നെയാണ്
2008, സെപ്റ്റംബർ 20, ശനിയാഴ്‌ച
*ഒഡേസ മൂവീസ്* നല്ല സിനിമക്കായി ഒരു ജനകീയപ്രസ്താനം
80കളിൽ ഫിലിംസൊസൈറ്റീ പ്രസ്താനത്തെ ജനകീയവ്ല്കരിക്കുകയും,മൂലധനത്തിന്നെതിരായ ജനകീയസിനിമാനിർമ്മാണ മുദ്രാവാക്യ്ം സാർത്ഥകമാക്കുകയും ചെയ്ത മഹാപ്രതിഭയായ ജോൺ എബ്രഹാമിന്ന് ശേഷം ഒഡേസാ മൂവീസ് അക്ഷരാത്ഥത്തിൽ അടച്ചു പൂട്ടിപ്പോയിരുന്നു.90കളിൽ ലോകസിനിമയിൽ പുത്തൻ ഉണർവ്വും സാങ്കേതിക വിദ്യയിലുണ്ടായ വികാസവും ലഘു സിനിമകളും,ഡോക്യുമെന്ററികളും നിർമ്മിക്കാനുള്ള അഭൂതപൂർവമായ സാഹചര്യം കൈവന്നു.ഈ സാഹചര്യത്തിൽ ലോകത്തെമ്പാടും ദ്രുശ്യമേഖലയിൽ NGOകളുടെ കടന്നുകയറ്റം വ്യാപകമാവുകയും ആധിപത്യം ചെലുത്തുകയും ചെയ്തു.ഇത്തരമൊരവസ്ഥയിലായിരുന്നു കേരളത്തിൽ ഒഡേസ മൂവീസ് പുനസംഘടിപ്പിച്ചുകൊണ്ട് ജോണിന്റെ ബദൽ സിനിമ നിർമാണ കാഴ്ചപ്പാടിൽ സിനിമ നിർമ്മാണം പുനരാരംഭിക്കുന്നത്. ലോകക്ലാസിക്ക് സിനിമകൾ ജനങ്ങൾക്കിടയിൽ എത്തിക്കുന്നതീന്റെ ഭാഗമായി LCDപ്രൊജക്ടറുകളും,ലോകക്ലാസിക്ക് സിനിമകളുടെ നല്ലൊരുശേഖരവും ഒഡേസയിലുണ്ട്.വ്യാപകമായി വിദ്യാലയങ്ങളിലും,തെരുവിലും പ്രദർശനങ്ങൾ നടത്തിക്കൊണ്ടിരിക്കയാണു.സിനിമ ജേണൽ ഒരു ലക്കം പുറത്തിറക്കിയെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ മുടങ്ങി തുടർച്ചയായി പ്രസിദ്ധീകരിക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ ത്വരിതഗതിയിൽ നടക്കുന്നുണ്ട്.ഏറെ പ്രതീക്ഷ പുലർത്തിയിരുന്ന ച്ചലച്ചിത്രകാരന്മാരിൽ ഭൂരിഭാഗവും വ്യവസ്ഥാപിത കാഴ്ചപ്പാടുകളുമായി ദ്ര്യശ്യ മേഖലയിൽ നിലയുറപ്പിക്കുമ്പോൾ മറ്റൊരുകൂട്ടർ അരാഷ്ട്രീയ നിലപാടുകളുമായി ചുരുങ്ങിയിരിക്കുന്നു.ചലച്ചിത്രമേളകളിലാവട്ടെ സർക്കാർ ഏജൻസികളിലൂടെ അരാഷ്ട്രീയ -കച്ചവട സിനിമകൾക്ക് ഏറെപ്രാധാന്യം നൽകുന്ന അവസ്ത മുൻപ് ഇല്ലാത്തവിതത്തിലാണ്.കേരളത്തിലെ ഇടത്പക്ഷ പ്രസ്താനം നേരിടുന്നപ്രതിസന്തി യുംNGOകളുടെ ഈമേഖലയിലേക്കുള്ള കടന്നുകയറ്റവും ശക്തവും സർവ വ്യാപിയുമായി.രാഷ്ട്രീയ ചലച്ചിത്രകാരന്മാരുടെ നിലവിലുള്ള വളർച്ച അസ്തമിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന സമകാലീന സാഹചര്യത്തിൽ ഫിലിം സൊസൈറ്റി പ്രസ്താനം പോലും സമാന്തര സിനിമകളുടെ അജണ്ട ഏറ്റെടുക്കാൻ തയ്യാറാകുന്നില്ല എന്നത് ഒരു യാഥാർഥ്യമാണ്. ഇതിനെ യെല്ലാം അതി ജീവിക്കുക എന്ന ശ്രമകരമായ ദൈത്യം ഇപ്പോൾ ഒഡേസക്കുണ്ട്. ഒന്നാമത്തെ ഡോക്യുമെന്ററി കവി എ അയ്യപ്പനെക്കുറിച്ചുള്ളതാണ്."ഇത്രയും യാതഭാഗം" രണ്ടാമത്തേത് കേരളത്തിലെ മനുഷ്യാവകാശപ്രശ്നങ്ങളും,പൗരാവകാശങ്ങളെയും സ;വർഗീസിനെ വെടിവെച്ചു കൊന്ന കോൺസ്റ്റബിൾ രാമചന്ദ്രൻ നായരുടെ വെളിപ്പെടുത്ത്ലിലൂടെ ചർച്ച ചെയ്യുന്നു. ഇപ്പോൾ നിർമ്മാണത്തിലിരിക്കുന്ന"മോർച്ചറി ഒാഫ് ലൗ" കാമവും പ്രണയവും ഉള്ളടക്കമായിവരുന്ന ഡോക്യുമെന്ററിയാണ്.നല്ല സിനിമക്കായുള്ള ജനകീയ പ്രസ്താനത്തെ പ്രോത്സാഹിപ്പിക്കുക എന്നത് കച്ചവട സിനിമക്കെതിരെയുള്ള പോരാട്ടത്തിന്റെ പക്ഷത്ത് അണിചേരലാണ്.
2008, സെപ്റ്റംബർ 4, വ്യാഴാഴ്‌ച
പടപേടിച്ച് പന്തളത്ത് പോയവരോട്
മക്കളെ, അവിടെ സൂക്ഷിച്ചും കണ്ടുംവേണം പെരുമാറാൻ" കണ്ണുവേണ മിരുപുറമെപ്പോഴും കണ്ണുവേണമടയാത്തകണ്ണു".... പുറത്തിറങരുതേ ....പുറത്ത് ഭ്രാന്തമായ പന്തം കൊളുത്തിപടയാണു. അമ്പലങളിൽ,പള്ളികളിൽ എന്തിനേറെ പരിശുദ്ധകിത്താബിൻ ന്മേൽപോലും മത സൗഹാർദ്ദത്തിന്റ യാങ്കിമിസ്സൈലുകൾ ക്ലെസ്റ്റെർ ബോംബുകൾ പെയ്തിറങുകയാണു.കേട്ടോ.നിൾക്ക് സുരക്ഷിതമായി ചെയ്യാൻ കഴി യുന്നത് ദിവസവും 5 നേരംസൈറ്റിലെത്തിബ്ലൊഗ് തുറന്ന് തന്തയെയും കാരണവന്മാരെയും ചീത്ത വിളിച്ചു രസിക്കാം സമയം പോക്കാം ശരീരം തണുപ്പിക്കാൻ അന്നാട്ട്കാരുടെ ഏറ്റവും ഇഷ്ടപ്പെട്ടപാനീയമായ കൊക്കക്കോളയും,പെപ്സിയുംതന്നെയാണു നല്ലത് കഴിയുമെങ്കിൽശരീര ശുദ്ധിക്കും അലക്കനും കഴുകാനും ഇത് തന്നെ ഉപയൊഗിക്കുക മുടി വരെയും വെളുത്ത് കിട്ടിയാൽ രക്ഷപ്പെട്ടല്ലൊ...ഇടക്കിടെ നാട്ടിൽ വീട് പണിയാൻ കരാറുകൊടുത്ത കോൺ ട്രാറ്റ്രെവിളിച്ചു മണ്ണിടിച്ച് വയൽ നികത്തി തീർന്നോ ഇല്ലെങ്കിൽ രണ്ട് ജെ സി.ബി ക്കു കൂടി ഏർപ്പാട്ചെയ്യാൻ മറക്കരുത്.... പ്ന്നെ ഞങൾക്കിവിടെ ഒരു വിധം സുഗം തന്നെ. ..ഞങളെ ഒാർത്ത് ഇങനെ വേവലാതി പ്പെട്ടാലോ..ഞങളെ ഒാർത്ത് ഒരൽപം പോലും ആശങ്കവേണ്ട..പെരാന്തന്മാരുടെ ആലയത്തെ പട്ച്ചോന്റെ സ്വന്തം നാടാക്കി മാറ്റിയത് ക്രിക്കറ്റ് കളിച്ചും, എസ്സ്. എം. എസ്സ് അയച്ചു കളിച്ചുമാണെന്നാണോ ധരിച്ചു വെച്ചിരിക്കുന്നത്...പടനിലങളിൽ പൊരുതി വീണ നമ്മുടെ അഛൻ മാരെയും കാരണവന്മാരെയൂം ഇത്രവേഗം മറന്നു പോയാലൊ...നമൂക്കു എന്തും പറയാനുള്ള ഇന്നത്തെ ഈ അവസ്ത ഉണ്ടാക്കിതന്ന ആപ്രിയപ്പെട്ടവർ കൊല മർത്തിലേക്ക് നട്ന്നു പോവുംബോൾ നമ്മുടെ മുഖത്ത്നോക്കി മുഷ്ടി ഉയർത്തി നമ്മളോട്പറഞ്ഞത് ഒാർക്കുന്നില്ലേ ദുഖവുമില്ല.മക്കളെ ഏത് തൂക്കു മരത്തിലായാലും,നമ്മളിൽ ആരെത്തന്നെകൊന്നാലും നമ്മെ നാം ആക്കാനുള്ളപോരാട്ടം ഒരിക്കലും നിർത്തി വെക്കരുത്.ബഹു ഭൂരിപക്ഷം വരുന്ന നമ്മ ളെ ജീവിക്കാൻ അനുവദി ക്കാത്തവരെ സ്വസ്തമായി ജീവി ക്കാൻ നാമൂം അനുവ്ദിക്കരുത്.ഇവർ പല പല പേരുകളിൽ പല പല വേഷങളിൽ നമ്മെ അടിച്ചമർത്തും അതിനെ മെയ്‌വഴക്കത്തോടേ നേരിടാനുള്ള ആയുധമാണു സമരം.ബന്ദയാലും, പണിമുടക്കമായാലും, ഹർത്താലായലും ,ഘെരാവൊ ആയാലൂം ശത്രുവിന്റെ ശക്തിനോക്കി പതറാതെ. പ്രയോഗിക്കണം നമ്മളുടെ സ്വന്ത മാളു കൾ നമ്മളോടൊപ്പംചിലപ്പൊൾ ചേർന്നേക്കില്ല അവർ ശത്രു പക്ഷത്തേക്കോ അഭയാർത്ഥിക്യാംബിലെ കഞ്ഞി പാർച്ചാക്യൂവിലേക്കോ ഒാടിപ്പൊയേക്കാം ചഞ്ചലപ്പെടരുത്.ലക്ഷ്യം നമ്മുടേ സ്വാതന്ത്ര്യമാണു".ഇത് ഒാർമയിൽ ഉണ്ടായിരിക്കണം.തൽക്കാലം നിർത്തട്ടെ എന്നു രാഷ്ടൃീയക്കാരായനിന്റെസ്വന്തക്കാർ.ഒരു പ്രധാന കാര്യമറന്നു. ഉടൻ തന്നെ ഡ്രാഫ്റ്റയക്കൻ മറക്കരുത്
തീയിന്റെ പകർപ്പവകാശം=ഇയാൻ ക്ലാർക്കിന്റെ കഥ
കഥ- ഇയാൻ ക്ലാർക് [വിവർത്തനം;- ആർ ഡി]- തീയ്യിന്റെ പകർപ്പവകാശം- കഴിഞ്ഞ രാത്രി ഞാൻ മദ്യശാലയിലിരിക്കയായിരുന്നു.സിഗരറ്റ് കത്തിക്കാൻ തീ വേണമെന്നു`ഒരാൾ എന്നോട് ആവശ്യപ്പെട്ടു. ഒരു ആവശ്യമിവിടുണ്ടു. കാശുണ്ടാക്കാൻ പറ്റിയ ഒരവസരമാണിത് എന്ന് ഉടനെയെനിക്കു ബോധ്യപ്പെട്ടു.പത്തു പെൻസ് ലഭിക്കുകയാണെങ്കിൽ സിഗരറ്റ് കത്തിച്ചുകൊടുക്കാമെന്ന് അതിനാൽ ഞാനേറ്റു.പ്ക്ഷെ യഥാർത്ഥത്തിൽ ഞാനയാൾക്ക് തീ നൽകിയില്ല.സിഗരറ്റ് കത്തിക്കുന്നതിനുള്ള ഒരു അനുമതിപത്രമാണു ഞാൻ അയാൾക്ക് വിറ്റത്.മറ്റാർക്കെങ്കിലുംതീ നൽകുന്നതിൽ നിന്നും അയാളെ തടയുന്ന വ്യവസ്തകൾ എന്റെ അനുമതിപത്രത്തിലുണ്ടായിരുന്നു. എന്തായാലും ഈ തീ എന്റെ സ്വത്ത് തന്നെയാണല്ലൊ. അയാൾ മദ്യപിച്ചിരുന്നു.വട്ടാണെന്ന്പറഞ്ഞു അയാളെന്നെ പുഛിച്ചു. എങ്കിലും അയാളെന്റെ തീ വാങി [അതിനർത്ഥം തീയുടെ ഉപയോഗത്തെ നിയന്ത്രിക്കുന്ന അനുമതി പത്രം അയാൾ അംഗീകരിച്ചെന്നാണു] മിനുറ്റുകൾക്കകം ഒരു സ്നേഹിതൻ അയാളോടു തീ ആവശ്യപ്പെടുന്നതും,അയാളാ തീ സ്നേഹിതന്ന്നൽകുന്നതും എന്റെ ശ്രദ്ധയിൽപ്പതിഞ്ഞു.എന്തൊരു അന്യായമാണിത്.എന്റെ തീ അയാളുടെസ്നേഹിതൻ മോഷ്ടിച്ചെടുത്തിരിക്കുന്നു.എനിക്ക് ദേഷ്യം വന്നു. ബാറിൽ അയാൾ നിന്നിരുന്ന ഭാഗത്തേക്ക് നടക്കാൻ തുടങിയപ്പോൾ ഞാൻ ശരിക്കും കിടിലം കൊണ്ടു.അയാളുടെ സ്നേഹിതൻ ഇട്തും,വലതും,മദ്ധ്യത്തിലുള്ളവർക്കെല്ലാം സിഗരറ്റിനു` തീ നൽകി ക്കൊണ്ടിരിക്കയാണു`.താമസിയാതെ,ഒരുചില്ലിക്കാശ് പോലും എനിക്കു തരാതെ ആ ഭാഗത്ത് നിന്നവരെല്ലാമ്മ് എന്റെ തീ ആസ്വതിക്കാൻ തുടങി അരിശത്തോടെ ഞാൻ ഒാരോരുത്തരെയും സമീപിച്ചു.ഞാനവരുടെ സിഗരറ്റുകൾ തട്ടിത്തെറിപ്പിച്ചു.അവതറയിലേക്ക് എറിയുകയും,ചവിട്ടി അരക്കുകയും ചെയ്തു. വിചിത്രം തന്നെ.എന്റെ സ്വത്തവകാശത്തെ തെല്ലും മാനിക്കാതെ.വാതിക്കൽ നിന്നിറുന്ന ബാർതൊഴിലാളികൾ എന്നെയെടുത്ത് പുറത്തേക്ക് എറിയുകയാണുണ്ടായത്.അതിന്നുള്ള അവകാശം അവരുടെതാണല്ലൊ. [വിവർത്തനം:-ആർ ഡി]
2008, ഓഗസ്റ്റ് 30, ശനിയാഴ്‌ച
യു പി ജയരാജന്‍:അനുസ്മരണം.
യു പി ജയരാജൻ -----ഒരു അനുസ്മരണം മലയാള സാഹിത്യത്തിൽ ഒരു സാധാരണ കഥാ കാരനായിരുന്നില്ല യു പി ജയരാജ്.രാഷ്ട്രീയമായ ഉൾക്കാഴ്ചയും സത്യസന്ധതയും പുലർത്തിയിരുന്ന യു പി ജയരാജ് തന്റെ കഥകളെ വ്യവസ്തക്കെതിരായ സർഗമുന്നേറ്റങ്ങളാക്കുകയായിരുനു. രജനകളുടെ യും ഭാവുകത്തിന്റെയും മൻഢലങ്ങളിൽ കലാപങ്ങൾശൃഷ്ടിച്ച ആധുനികതയുടെ ഉൂർജ്ജത്തെ വ്യവസ്തക്ക് എതിരായ സർഗമുന്നേറ്റങ്ങളുമായി ബന്ധിപ്പിച്ച മലയാളത്തിലെ അപൂർവ്വ എഴുത്തുകരിൽ ഒരാളായിര്യ്ന്നു ജയരാജ്. സമുഹ്യമാറ്റതിന്റെ മൂർത്ത പ്രശ്നങ്ങളെ സൂഷ്മമമായി പരിശോധിക്കുകയും, അതി വയികാരികത യുടെ, അതിവാചാലതയുടെ യോ അവതരണങ്ങാളിൽ നിന്ന് വിമുക്തമായ ഭാഷാ ശൈലിയും തന്റെ കഥകളെ മുഴുവൻ സമൂഹതിന്റെ ചലനങ്ങളുമായി തന്നെബന്ധിപ്പിക്കണം എന്ന നിർബന്ധബുദ്ധിയും ജയരാജിനു ഉണ്ടായിരുന്നു.വിപ്ലവപ്രസ്താനത്തിനുണ്ടാകുന്ന തിരി ചടി യിൽ ജീവിത കാലം മുഴുവനും ഉൽക്കണ്ടാകുലനായിരുന്ന ജയരാജ് തന്റെകഥകളിലൂടെ സുകാരിയ എഴുത്തുകളിലൂടെയും സൂഷ്മമായ നിരീക്ഷണത്തിനും വിമർശനത്തിനും വിധേയമാക്കി. സ്വന്തം കഥകളും എഴുത്ത്കളും ഒന്നായി തീരുന്ന ഈ പ്രതിക്ഞ്ഞാബദ് ധതയും, മൗലികമായ ഭാവുകത്വവും കർശനമായ വർഗ പക്ഷപാതിത്തത്തൊ ട് പൊതുവെ പുഛം പുലർത്തുന്ന മധ്യവർഗ ബുദ്ധിജീവികളൊ ട് അസ്വാരസ്യമുളവാക്കുന്നതായിരുന്നു. കമ്മ്യുണിസ്റ്റ് പ്രസ്താനം നേരിട്ട വെല്ലുവിളികളെ അഭിമുഖീകരിക്കാൻ കഴിയാതെ, ഒരു പ്രമേയത്തിന്റെ പര്യവസാനമായീ എന്നുപ്രഖ്ഹ്യാപിച്ച മുൻ വിപ്ലവകാരികളോ ട്, വിമോചനം ന ടത്തേ ണ്ട പാർട്ടികൾവഴിപിഴഛാൽ പ്രമേയങ്ങൾ റദ്ദാക്കുന്നതെന്തിന്ന് എന്ന നിശിതമായ ചോദ്യം ഉന്നയിച്ചു ജയരാജ്. സഖാവേ, എനിക്കുമതിയായി ,ഞാൻ നിർത്തുന്നു എന്നു പറഞ്ഞു അവസാനിപ്പി ച്ചാൽ പോരെ? മാർക്ക് സിസത്തിന്റെ പ്രയോ ജനപരതയെ കുറിച്ചൂ അവസാന വാക്കു എന്തിന്നു പറയണം? ജീവിതത്തോ ടും സമൂഹത്തോ ടും അവയെ വിപ്ലവകരമായി പരിവർത്തിപ്പിക്കനുള്ള, രാഷ്ട്രീയ പ്രവർത്തനത്തോ ടുമുള്ള തീവ്രമായ പക്ഷ പാതിത്യം ജയരാജിന്റെ കഥകൾക്കു അഗ്നിസന്നിഭമായ വെ ളിച്ച വും ഉൂർജവും നൽകി.പോരാ ടുകയും ത്യാകങ്ങളെ നിർഭയം ഏറ്റെ ടുക്കുകയും ചെയ്യുന്ന ജനജീവിതവും അവയെ പ്രാകശമാനമാക്കുന്ന വിമോചനത്തിന്റെ വെളിചവു മാണു പ്രതീക്ഷകളെ ഉത്തേജിപ്പിക്കുന്നത് എന്നു ജയരാജ് ഓർമ്മിപ്പിചൂ കൊണ്ടിരുന്നു.
2008, ഓഗസ്റ്റ് 23, ശനിയാഴ്‌ച
kadathanadan
അല്‍പ്പം വയ്കിപോയി എങ്കിലും -ചാടിക്കെട്ടി വലിഞ്ഞമ്ര്‍ന്നു ,ഓതിരം കടകം മറിഞ്ഞുവെട്ടി എല്ലാ കളരി ദേവന്മാരെയും സാക്ഷിനിര്‍ത്തി ഞാനും ഇതാ അന്കം കുറിക്കുന്നു .ബൂലോകത്തിലെ സകലമാന ഗുരിക്കന്മാരും അനുഗ്രഹിക്കും എന്ന് പ്രതീഷിക്കുന്നു
Labels:
kadathanadan
2008, ജൂലൈ 30, ബുധനാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)