എത്രയും പ്രിയപ്പെട്ട സുഹൃത്തെ ,
ഈ കുറിപ്പ് താങ്കളിലേക്ക് എത്തുമ്പോഴേക്കുംനമ്മുടെ നാട്
ഏകദേശം ഒരു പൊതു തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം
പിന്നിട്ടിരിക്കും.
താങ്കള്‍ക്ക് അറിയാമല്ലോ,
സാമ്രാജ്യത്വ വിരുദ്ധകാലഘട്ടത്തിലെ
സമരസേനാനികളും ധീരരായ രക്തസാക്ഷികളും
പുത്തന്‍ ഇന്ത്യയെക്കുറിച്ച് വെച്ചു
പുലര്‍ത്തിയിരുന്ന എല്ലാ സങ്കല്‍പ്പങ്ങളും
തകര്‍ന്നു കൊണ്ടിരിക്കുന്ന ഒരു നിര്‍ണ്ണായക ദശാസന്ധിലാണു
ഈ തെരഞ്ഞെടുപ്പ് നടക്കുന്നത് എന്ന് .
പരമ്പരാഗത രാഷ്ട്രീയപ്രസ്ഥാനങ്ങളൊക്കെ തന്നെ
തങ്ങളുടെ ജന്മസിദ്ധമായ ജീര്‍ണ്ണത മറച്ചു വെക്കാന്‍
എല്ലാവിധആടയാഭരണങ്ങളാല്‍ അലങ്കരിക്കപ്പെട്ടു കഴിഞ്ഞു.
മാധ്യമപ്പടകള്‍ ഒന്നടങ്കം
അടര്‍ക്കളത്തിന്റേയോ പോര്‍ക്കളത്തിന്റ്യോ കഴുകന്‍ കാഴ്ച്ക്കാരായി താളവാദ്യക്കാരായികമന്ററിക്കാരായി മാറാന്‍
ഗ്യാലറിയില്‍ ഇരിപ്പിടം ഒരുക്കികൊണ്ടിരിക്കുന്നു.
സത്വം നഷ്ടപ്പെട്ടഅന്യവല്‍ക്കരിക്കപ്പെട്ട അലസതയോടെ മനസ്ഥാപത്തോടെ ദൈനം ദിന ജീവിതപ്രയാസത്തിന്റെ
നെട്ടോട്ടത്തില്‍ അവസരാന്യേഷികളായി സാദാരണക്കാരന്‍
ക്യൂവില്‍ നിന്ന് ക്യൂവിലേക്കുള്ളപ്രയാണത്തിലാണ്.
ഇത്രയുമാണു സമകാലീന നാട്ടു വിശേഷങ്ങള്‍ .
എന്തു പറ്റീ ഈ സാധാരണക്കാരന്ന്
എന്ന് ചോദിക്കാന്‍ കഴിയാത്ത അളവില്‍
നിര്‍ജ്ജീവത താങ്കളിലും അരിച്ചുകയറിയൈട്ടുണ്ടെന്ന്
ഞാന്‍ തിരിച്ചറിയുന്നുണ്ട്
സുഹൃത്തേ.
നമുക്കുണ്ടായിരുന്ന ചെറിയ ചെറിയ
പ്രതിരോധവാഞ്ചയും രാഷ്ട്രീയ ഇച്ഛാശക്തിയും
പൂര്‍ണ്ണമായും കുത്തിച്ചോര്‍ത്തിക്കളയാന്‍ തക്കവണ്ണം ഈ തെരഞ്ഞെടുപ്പ് മാമാങ്കവും
പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടാന്‍ തന്നെയാണ്
സ്വാഗതസംഘത്തിന്റെ ഉദ്ദേശമെന്ന് പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു.
നോക്കൂ ഇതു വെറുതേ
പറയുകയല്ല.
ഈ തെരഞ്ഞെടുപ്പും രാഷ്ട്രീയ വിമുക്തമാക്കണമെന്നുള്ള ഗീര്‍വ്വാണങ്ങള്‍ ഏതാണ്ട് എല്ലാകേന്ദ്രങ്ങളില്‍ നിന്നും മുഴങ്ങിക്കഴിഞ്ഞു.
വികസന പ്രവര്‍ത്തനങ്ങളില്‍
രാഷ്ട്രീയം പാടില്ല എന്ന നിലപാട്
ഏതാണ്ട് സര്‍വ്വവ്യാപകമായിക്കഴിഞ്ഞു എന്നാണ്
മനസ്സിലാക്കാന്‍ കഴിയുന്നത്.
താങ്കള്‍ ഓര്‍ക്കുന്നില്ലേ
രാഷ്ട്രീയത്തെ എല്ലാമണ്ഡലങ്ങളില്‍ നിന്നും പൂര്‍ണ്ണമായി ആട്ടിയോടിക്കുന്നതിന്ന് തുടക്കം കുറിച്ചത് 59 ന്ന്
ശേഷമാണെങ്കിലും കേരളത്തിലെ സാമൂഹ്യമണ്ഡലത്തില്‍
ഈ വലത് അരാഷ്ട്രീയത ശക്തമാവുന്നതും
വ്യക്തമാവുന്നതും പുത്തന്‍ സാമ്പത്തിക നയം
രാജ്യത്ത് നടപ്പിലാക്കാന്‍ തുടങ്ങിയതോടെ
ലഭിച്ച സാമ്രാജ്യത്വ പിന്തുണയും കൊണ്ടാണെന്ന്‍.
വിദ്യാലയ പരിസരത്തു നിന്നും
പുറത്താക്കി കൊണ്ട് ആരംഭം കുറിച്ചതും
രാഷ്ട്രീയം പറയാന്‍പാടില്ലാത്ത കൊച്ചുകൊച്ചു
തുരുത്തുകളും ഇടങ്ങളും പതുക്കെപതുക്കെ വ്യാപിപ്പിച്ച്
ഇന്ന് കേരളീയ പരിസരത്ത്‌അലോസരങ്ങളാക്കുന്ന ഒന്നായി,
ഒരു മണ്ഡലത്തിലും ആവശ്യമില്ലാത്ത ഒന്നായി രാഷ്ട്രീയത്തെ
മാറ്റി.
ഈ ശൂന്യതയില്‍ മതവും ജാതിയും പകരം വെക്കുക എന്നത് ചിരസമ്മതമായിക്കഴിഞ്ഞു.
വിവരമില്ലാത്തവരുടെ
പണിയാണിതെന്ന് പ്രചരിപ്പിച്ച് യുവജനങ്ങളെ രാഷ്ട്രീയക്കാനാവുന്നത്
തടഞ്ഞു.
രാഷ്ട്രീയപ്രവര്‍ത്തനം നാലു മുക്കാല്‍ സമ്പാദിക്കുവാനുള്ള പണിയാണെന്ന് വരുത്തി
തീര്‍ത്തു.
ആഗോളീകരണത്തിന്ന് മുമ്പുള്ള കേരളാ മോഡലിന്ന് ഒട്ടേറെ ദൗര്‍ബ്ബല്യങ്ങള്‍ ഉണ്ടായിരിക്കുമ്പോള്‍ തന്നെ സാമൂഹ്യ ചിന്തകള്‍ക്കും പുരോഗമന ഇടപെടലുകള്‍ക്കും അധസ്ഥിത
പിന്നോക്കങ്ങള്‍ ഉള്‍പ്പെടുന്നതും,
സംഘടിത പ്രസ്ഥാനങ്ങളുടെ ,ദുര്‍ബ്ബല വിഭാഗങ്ങളുടെ
,നഗരങ്ങള്‍ ,ഗ്രാമങ്ങള്‍ എന്നു തുടങ്ങിയവ ഉള്‍പ്പെടേയുള്ള അടിയന്തിര പ്രാധാന്യ മുള്ളവയേയും
രാഷ്ട്രീയ ലക്ഷ്യ ബോധത്തോടെ മുന്‍ഗണനാ ക്രമങ്ങള്‍ ആര്‍ജ്ജവത്തോടെ നടപ്പിലാക്കിയ ഒരു
വികസന നയമായിരുന്നുനമ്മുടേത്.
പൊതു തെരഞ്ഞെടുപ്പുകള്‍ നയ വിശകലനത്തിന്റെ രാഷ്ട്രീയ
വേദിയുമായിരുന്നു.
ഇവയാകട്ടെ നവോത്ഥാന പ്രസ്ഥാനങ്ങളുടേയും സാമ്രാജ്യത്വ
മുന്നേറ്റങ്ങളുടേയും കാലയളവില്‍ രൂപപ്പെട്ടതും പുത്തന്‍ ജനാധിപത്യ സങ്കല്‍പ്പങ്ങളും
അഭിലാഷങ്ങളുമിതില്‍ സമൃദ്ധമായി പ്രതിഫലിക്കപ്പെട്ടിരുന്നു. അങ്ങിനേയായിരുന്നില്ലോ
ലോകം ആശ്ചര്യത്തോടെ നോക്കികണ്ടിരുന്ന കേരളാ മോഡല്‍ രൂപപ്പെട്ടിരുന്നത്.
എന്നുവെച്ചാല്‍.
കൊളോണിയല്‍ അടിമത്വത്തിന്നും ജാതി-ജന്മിമേധാവിത്വത്തിന്നും എല്ലാ രീതിയിലുമുള്ള
അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ സാമൂഹ്യ നവോത്ഥാനപ്രസ്ഥാനങ്ങളും സ്വാതന്ത്ര്യ
സമരപ്രസ്ഥാനങ്ങളും തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഇടതു പുരോഗമന ശക്തികളും
നടത്തിയ ഉജ്ജ്വല രാഷ്ട്രീയ സമരങ്ങളിലൂടെയാണ് നാം കൈവരിച്ച നേട്ടങ്ങള്‍ എന്നാണ്.
പക്ഷെ,
നെഹൃവിയന്‍ സോഷ്യലിസ്റ്റ് സങ്കല്‍പ്പങ്ങളേപ്പോലും കയ്യൊഴിച്ച് കേന്ദ്ര സര്‍ക്കാര്‍
അടിച്ചേല്‍ പ്പിച്ച സാമ്രാജ്യത്വ ആാഗോളീകരണത്തിന്റെ നവലിബറല്‍ നയങ്ങള്‍ മാറി മാറി വന്ന
സര്‍ ക്കാറുകള്‍ അധിവേഗം നടപ്പിലാക്കിയപ്പോള്‍ മുന്‍കാലത്ത് കൈവരിച്ച നേട്ടങ്ങളും വികസന മാതൃകകളും ഒന്നൊന്നായി തകര്‍ക്കപ്പെട്ടു'. പകരം,എല്ലാ മേഖലകളിലും വിദേശ മൂലധന
ശക്തികളുടെ ലാഭ താല്‍ പര്യത്തിനും രാഷ്ട്രീയ ഇംഗിതത്തിനും അനുസരിച്ച് വരേണ്യ
വല്‍ക്കരണത്തിന്നും ,മാഫിയാ വല്‍ ക്കരണത്തിന്നും നാടിനെ അടിമപ്പെടുത്തി .
പിന്തിരിപ്പല്‍ ഭൂ
ബന്ധങ്ങളും പ്രതിലോമ സാമ്പത്തിക -രാഷ്ട്രീയ -മത-ജാതിശക്തികളുടെ ആധിപത്യം
പ്രതിസ്ഥാപിക്കപ്പെട്ടു.
ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ കാരണങ്ങളാല്‍ ഇതര
സംസ്ഥാനങ്ങളെ അപേക്ഷിച്ച് വ്യവസായ വല്‍കരണത്തില്‍ ബഹുകാതം പിന്നില്‍നില്‍ക്കുന്ന
കേരളത്തില്‍
ഇന്നും ജനങ്ങളുടെ മുഖ്യജീവിതോപാധി കൃഷിയും പമ്പരാഗത വ്യവസായവുമാണ്.
കാര്‍ഷികതകര്‍ച്ചയും നാണ്യവിളകളിലെ ഊന്നലും കൃഷിയേ ആശ്രയിച്ചു കഴിയുന്ന
ഭൂരഹിത
വിഭാഗങ്ങളുടെ ജീവിതം കൂടുതല്‍ ദുരിത മയമാണ്.
ജ്വല്ലറികളും, ATMകളും,സൂപ്പര്‍ മാര്‍ക്കറ്റുകളും വര്‍ണ്ണാഭ ചൊരിയുന്ന
നഗരമുഖങ്ങള്‍ക്കപ്പുറത്ത് നാട്ടില്‍ പുറങ്ങളിലെ മനുഷ്യ ജീവിതം തേങ്ങലുകള്‍ നിറഞ്ഞവയാണു
കണ്ണീര്‍ നിറഞ്ഞവയാണ്.
കേരളത്തില്‍ 55 ശതമാനം ജനങ്ങള്‍ ദാരിദ്ര്യം അനുഭവിക്കുന്നുണ്ട്
.ഇതില്‍ 25 ശതമാനം യാചക സമാനമായ ദാരിദ്ര്യം അനുഭവിക്കുന്നുണ്ടു സുഹൃത്തേ,
രാഷ്ട്രീയ
മണ്ഡലത്തില്‍ സാമ്രാജ്യത്വ ആഗോളീകരണം കൂടുതല്‍ തീവ്രമായി കെട്ടഴിച്ചു വിടുന്നതിനൊപ്പം
ആശയരംഗത്ത് തൊഴിലാളി വര്‍ഗ്ഗത്തെ ,പുരോഗമന ജനാധിപത്യ ശക്തികളേയും ,
സ്വാതന്ത്ര്യം
കൊതിക്കുന്ന മതേതര വിഭാഗങ്ങളേയും നിര്‍ വീര്യമാക്കാനും
മൂലധനത്തിന്നും
സാമ്രാജ്യത്വത്തിന്നുമെതിരേയുള്ള പോരാട്ടത്തെ സുരക്ഷിതമായ ചാലുകളിലേക്ക്
തിരിച്ചു
വിടാനും ഒട്ടേറെ പ്രത്യ യശാസ്ത്രങ്ങള്‍ നവലിബറലിസംരൂപകല്‍പ്പന ചെയ്തു കൊണ്ട്
പ്രസരിപ്പിക്കുന്നുണ്ടു.
വെറും അധികാരക്കാസേരക്ക് വേണ്ടി മാത്രമായി പരസ്പരം
വെട്ടിക്കീറുന്ന ഇരു വിഭാഗങ്ങളാക്കി രാഷ്ട്രീയത്തെ മാറ്റി തീര്‍ത്തിട്ടുണ്ട് .അച്ചടക്കവും, നിശ്ശബ്ദവുമായ വോട്ട് രേഖപ്പെടുത്തലുകളുമാണ് ജനങ്ങളില്‍ നിന്ന്
തെരഞ്ഞെടുപ്പ് മാമാങ്കത്തിന്റെ അരങ്ങ് ഇപ്പോഴാവശ്യപ്പെടുന്നത്.
എന്നിരുന്നാലും
തീഷ്ണമായിക്കൊണ്ടിരിക്കുന്ന സാമൂഹ്യ വൈരുദ്ധ്യങ്ങള്‍ രാഷ്ട്രീയ പ്രക്ഷോഭത്തിന്നായി
ജനങ്ങളെ നിരന്തരം പ്രേരിപ്പിച്ച് കൊണ്ടിരിക്കുന്നുണ്ട്.
സര്‍വ്വ മാധ്യമ ചെറ്റവൃന്ദങ്ങളും കൃത്രിമമായി ചര്‍ദ്ദിച്ചു വിടുന്ന വിടുവായന്‍ ചര്‍ച്ചകള്‍ക്കു മപ്പുറം നമ്മുടെ
സമൂഹത്തില്‍ ആശാവഹമായ രീതിയില്‍ ആഴത്തിലുള്ള ധ്രുവീകരണം നടക്കുന്നുണ്ട്.
കണ്ണു തുറന്ന്
സൂക്ഷിച്ചു നോക്കിയാല്‍ കാണാം .ചെവിക്കൂര്‍പ്പിച്ചാല്‍ കേള്‍ക്കാം .
ഈ പടപ്പുറപ്പാടിന്ന്
രാഷ്ട്രീയമായി ഇടപെടാനും നേതൃത്വം കയ്യാളാനും ,
വിമോചന സമരത്തേ തുടര്‍ന്ന് രൂപം
കൊണ്ട് ഇപ്പോള്‍ ഛിന്ന ഭിന്ന മായിക്കൊണ്ടിരിക്കുന്ന ആഗോളീകരണത്തിന്റെ
വ്യക്താക്കളായ,ജനങ്ങളില്‍ നിന്നും അകന്നു കൊണ്ടിരിക്കുന്ന
,ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്സിന്നും വലതു മുന്നണിക്കും ആവുമോ?
ഈകോണ്‍ഗ്രസ്സ് മുന്നണിക്കെതിരേ ഇടതു മുന്നണി നയിക്കുന്ന ഇവര്‍ തുറന്ന രീതിയില്‍ ഭരണ
വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ ഭാഗമാവുകയും ,അധികാരമുള്ളിടങ്ങളിലൊക്കേയും ആഗോളവല്‍ ക്കരണം
നടപ്പിലാക്കുകയും ചെയ്യുന്നതിന്റെ ഫലമായി പ്രത്യായശാസ്ത്ര പ്രതിസന്ധിയില്‍ പെട്ട്
നട്ടം തിരിയുന്ന CPI(M) ന്ന് കഴിയുമോ?
ആഗോളീകരണത്തിന്ന് വിവിധരൂപങ്ങളില്‍
വിടുപണിചെയ്യുന്ന ,ദൈവരാജ്യത്തിന്ന് വേണ്ടി ഗോത്ര സംസ്കാരത്തെ പുനരാനയിക്കാന്‍ ശ്രമിക്കുന്ന ജാതി- മത ഭ്രാന്തുകള്‍ക്ക് കഴിയുമോ?
എന്നിങ്ങനെ യുള്ളവ സ്വസ്ഥമായി
ചിന്തിക്കാനുള്ള സമയമായി സുഹൃത്തേ.
ഈ കുറിപ്പ് ഇനിയും നീട്ടിവലിച്ച് വയനാ സുഖം കളയുന്നില്ല.
ഇത്രയും കൊണ്ട്
പറഞ്ഞു വരുന്നത് അല്ലെങ്കില്‍ പറയാനുദ്ദേശിച്ചത്:-
ആഗോളീകരണത്തിന്റെ ഇക്കാലത്ത്
ശത്രുവിനെ തിരിച്ചറിയാനാകുന്നില്ല എങ്കില്‍
തുറന്നു പറയട്ടെ
"ശത്രു നമ്മളില്‍ തന്നെയാണു ഒളിച്ചു പാര്‍ത്തിരിക്കുന്നത് എന്നതാണ്"
എല്ലാ വാതിലുകളും മലര്‍ക്കെ തുറന്നിട്ട്
അലസതയുടെ ഉച്ചയുറക്കത്തിലാണ് നമ്മളില്‍ ഈ വിഷ ബീജം നുഴഞ്ഞു കയറിയത്.
അതും എളുപ്പത്തില്‍
കുടഞ്ഞു തെറുപ്പിച്ചു കളയാന്‍ കഴിയാത്ത വിധത്തില്‍.
നമ്മുടെ മണ്ണിനേയും മനസ്സിനേയും
സാമ്രാജ്യത്വാശ്രിതമാക്കുന്ന,നമ്മെ ദരിദ്രരും പട്ടിണിക്കൊലങ്ങളു മാക്കുന്ന,നമ്മെ
തീവ്രവാദികളും ഭീകര വാദികളുമാക്കുന്ന സാമ്പ്ത്തിക നയത്തിന്റെ വ്യക്താക്കളാണ്
നിങ്ങളുടെ വോട്ടാവകാശം അഭ്യര്‍ത്ഥിച്ച് പടികടന്ന് കയറി വരുന്നതെങ്കില്‍ ,
ഈ
തെരഞ്ഞെടുപ്പ് വിനോദക്കാരനോട് നെഞ്ചു വിരിച്ച് തലയുയര്‍ ത്തി നാം ഇത്രയെങ്കിലും
പറയണം സുഹൃത്തേ .
എന്നേയും എന്റെ നാടിനേയും അടിമപ്പെടുത്താനും കൊള്ളയടിക്കാനും
ശത്രുക്കള്‍ക്ക് അടിയറ വെക്കാനുള്ള സമ്മതപത്രമായിട്ടല്ല ഞാന്‍ താങ്കള്‍ക്ക് വോട്ട്
രേഖപ്പെടുത്തിരുന്നത് എന്ന് ...
സുഹൃത്തേ ,
വിശദമായ മറുപടി പ്രതീക്ഷിച്ചു കൊണ്ട്
തല്‍ക്കാലം നിര്‍ത്തുന്നു.
അഭിവാദ്യങ്ങളോടെ കടത്തനാടന്‍.