2009, ഏപ്രിൽ 30, വ്യാഴാഴ്‌ച

പ്രഭാകരൻ വീണാലും പുലിമടകൾ തകരില്ല

വർഷങ്ങളായി തുടരുന്ന ശ്രീലങ്കൻ വംശീയ പ്രശ്നം പ്രഭാകരന്റെ വീഴ്ച്ചയിലൂടെയോ ഹീനമായ യുദ്ധതന്ത്ര പ്രയോഗത്തിലൂടെയോ മാത്രം ഇല്ലായ്മ ചെയ്യാനോ പരിഹരിക്കാനോ കഴിയില്ലെന്നത്‌ വസ്തു നിഷ്ടമായ ഒരു യാഥാർത്ഥ്യമാണ്.
ശ്രീലങ്കൻ വംശീയ ഭരണ വർഗ്ഗത്തിന്റെ പിന്തിരിപ്പ ദല്ലാൾ സ്വഭാവം,സാമ്രജ്വത്വ ത്തോട്‌ നിരന്തരം സന്ധി ചെയ്യുന്നതും ആശ്രിതത്വം സ്ഥാപിക്കുന്നതും അതിന്ന് പാദസേവ ചെയ്യുന്നതിന്നും ഏതറ്റം വരെ പോകാൻ കഴിയുമെന്നതിന്റെ എത്രയും ഉദാഹരണങ്ങൾ നാളിതുവരെയുള്ള ചരിത്രത്തിൽ ഒട്ടനവധിയാണ്.
സാമ്രാജ്യത്വ ആഗോള വൽക്കരണത്തിന്ന് കീഴ്പ്പെട്ട്പോയ മറ്റ്‌ എല്ലാ മൂന്നാം ലോക രാജ്യങ്ങളെപ്പോലെ ശ്രീലങ്കൻ ഭരണകൂടവും അതിലെ ബഹു ഭുരിപക്ഷം ജനങ്ങളും ഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ്.
സാമൂഹ്യ പ്രതിസന്ധി ഒരു പൊട്ടിത്തെറിയുടെ വക്കിൽ എത്തിനിൽക്കുന്നു.
മറ്റൊരു ഭാഗത്ത്‌ ദക്ഷിണേഷ്യയിലെ തങ്ങളുടെ സൈനിക സാന്നിദ്ധ്യം ഉറപ്പാക്കാനും ആയുധകച്ചവടത്തിന്നും അവസാനിക്കാത്ത ആഭ്യന്തരകുഴപ്പം ശ്രീലങ്കയിൽ അമേരിക്ക ആഗ്രഹിക്കുന്നു.
സാമ്രാജ്യത്വ സേവയും കിരാതമായ ചൂഷണവും നിലനിർത്തി മുന്നോട്ട്‌ പോവാൻ സിംഹള വംശിയവാദം ആളിക്കത്തിക്കുക മാത്രമേ വഴിയുള്ളൂ എന്നു ആഗോളവൽക്കരണത്തിന്റെ പിടിയിലമർന്ന എല്ലാഭരണാധികരികളെപ്പോലെ ശ്രീലങ്കൻ ഭരണാധികരികളും ചിന്തിക്കുന്നു.
മറുഭാഗത്ത്‌ 1950 കളിൽ തമിഴ്‌ വിഭാഗങ്ങൾക്കെതിരെ ആരംഭിച്ച വംശീയ നരവേട്ട പൗരത്വ നിഷേധത്തിലൂടെ,നാടുകടത്തലിലൂടെ,ഭരണ-കോടതി ഭാഷകളിൽ നിന്ന് തമിഴിനെ അകറ്റുന്നതിലൂടെ ,തമിഴ്‌ പ്രസിദ്ധീകരണങ്ങളെ തടയുന്നതിലുടെ,തമിഴ്‌ വിദ്യാർത്ഥികളുടെ സർവ്വകലാശാലാ പ്രവേശനം തടഞ്ഞതിലൂടെ,തമിഴ്‌ പ്രദേശങ്ങളിൽ ബോധപൂർവ്വം സിംഹള കുടിയേറ്റം പ്രോൽസാഹിപ്പിച്ചതിലൂടെ ,ശ്രീലങ്കൻ മതം ഔദ്യോഗിക മതമായി പ്രഖ്യാപിച്ചതുമെല്ലാം ....തമിഴ്‌ വിഭാഗത്തെ സായുധ സ്വഭാവം കൈവരിക്കുന്നതിലേക്കും അതുവഴി വളരെ സ്വാഭാവികമായി അതിന്നനുസൃതമായ ഒരുസംഘടനാരൂപം എന്ന നിലയി LTTE രൂപം കൊള്ളുകയുമായിരുന്നു.
പറഞ്ഞുവരുന്നത്‌
1990 കൾക്ക്‌ ശേഷം തമിഴ്‌ ഈഴം പോരാട്ടം തിരിച്ചടികളേയും അതിലുപരി മുന്നേറ്റവും എന്നസ്വഭാവം കൈവരിച്ചിട്ടുണ്ട്‌ എന്നതാണ്.
ലോകസാഹചര്യത്തിൽ വന്ന മാറ്റത്തെയും അതിന്നനുസൃതമായി സമൂർത്ത സാഹചര്യത്തെ മനസ്സിലാക്കി തെറ്റ്‌ തിരുത്തി ശ്രീലങ്കയെ ജനധിപത്യവൽക്കരിക്കുന്നതിന്നുള്ള പോരാട്ടത്തെ മുന്നോട്ട്‌ നയിക്കാൻ പ്രഭാകരന്നും LTTEക്കും കഴിയുന്നില്ല എങ്കിൽ തമിഴ്‌ ജനതയുടെയും മറ്റ്‌ അധ്വാനിക്കുന്നവിഭാഗങ്ങളുടെയും പോരാട്ടത്തിന്ന് നേതൃത്വം കൊടുക്കാൻ പുതിയ നേതൃത്വവും സംഘടനയും മുന്നോട്ട്‌ വരികതന്നെ ചെയ്യും എന്നകാര്യത്തിൽ സംശത്തിന്നിടയില്ല