2008, സെപ്റ്റംബർ 22, തിങ്കളാഴ്‌ച

കാണിഫിംലിം സൊസൈറ്റിക്ക്‌* സ്നേഹ പൂർവ്വം

ഫിലിംസൊസൈറ്റിപ്രസ്ഥാനം ഒരു കാലഘട്ടത്തിൽ നിർവ്വഹിച്ച മഹത്തായ പങ്കിനെ വില കുറച്ചു കാണുന്നത്‌ സത്യസന്ധമായ ഒരു വിശകലന രീതിയല്ലെന്ന് തിരിച്ചറിവുണ്ട്‌.താങ്കളുടെ ചോദ്യത്തിന്ന് മാത്രമല്ല മറുപടി ."കാണി"യുടെബ്ലോഗിന്റെ വരികൾ ക്കിടയിൽ ഞാൻ വായിച്ചെടുത്ത ധാരണകളുടെ അടിസ്ഥാനവും കൂടിയാണ്‌ ഇങ്ങിനെ ഒരുമറുപടിക്ക്‌ വിഷയീഭവിച്ചത്‌.ധാരണപ്പിശക്‌ വന്നെങ്കിൽ സദയം ക്ഷമിക്കുക..ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ വർത്തമാനകാല പ്രതിസന്ധി സാങ്കേതിക മാണെന്ന വിലയിരുത്തലിനെ എത്രതന്നെ ആവർത്തിച്ചാലും അംഗീകരിക്കാനാവില്ല.കേന്ദ്രപ്രശ്നത്തെ സാങ്കേതികപ്രശ്നമാക്കി ചുരുക്കുന്ന പ്രവണത സൊസൈറ്റിപ്രസ്ഥാനം തുടരുന്ന സ്ഥിതിക്ക്‌ ജോണിന്റെ വാക്കുകളെ ഞങ്ങൾ ഒരിക്കൽ കൂടി ആവർത്തിക്കട്ടെ"ഒരു പാoവും പoIക്കാത്ത ഫെഡറേഷൻ സമയം പാഴാക്കാതെ പിരിച്ചു വിടുന്നതായിരിക്കും കലഘട്ടത്തിന്ന് അനുയോജ്യം" രാഷ്ട്രീയ മുന്നേറ്റത്തെ വഴി തിരിച്ച്‌ വിടുന്നതിന്ന് ,ഒരു ജനതയെ മുഴുവൻ ദിശ നഷ്ടപ്പെട്ടവരാക്കാൻ, വ്യക്തിവാദത്തിന്റെയും ,യുക്തിരാഹിത്യത്തിന്റെയും, പരസ്പരഭിന്നിപ്പിന്റെയും മണ്ഡലങ്ങളിലേക്ക്‌ വലിച്ചെറിയുന്ന-അരാഷ്ട്രീയതയെയും,അശക്തിയെയും ബദലായി അവതരിപ്പിക്കുന്ന കച്ചവട-NGOഫണ്ടിംഗ്‌ ദൃശ്യരീതിക്കെതിരെ ശ്ക്തമായ സമരം പ്രഖ്യാപിക്കാനുള്ള ആർജ്ജവം ഫെഡെറേഷന്ന് നഷ്ടപ്പെട്ട്‌Iട്ട്കാലം കുറച്ചായി..വ്യവസ്ഥയെ ശ്വാശ്വതീകരിക്കാൻ,ജീർണ്ണതയുടെ വിത്ത്‌ വിതക്കുന്ന പ്രതിലോമ ശക്തികൾ ദൃശ്യമാധ്യമരംഗത്തെ ആർജ്ജിത സൈദ്ധാന്തിക ധാരണകളെ നിർലജ്ജം കടന്നാക്രമിക്കുമ്പോൾ ധൈഷണിക മണ്ഡലത്തിൽ ഒരു ചെറുത്ത്നിൽപ്പിന്ന് പോലും വ്യക്തതയോ,ത്രാണിയോ ഇല്ലാതാവുന്നത്‌ സാങ്കേതികമാണോ?.."സമാന്തരം"എന്നതിനെ പഴയ ധാരണാശീലങ്ങളിലേക്കും അത്‌ വഴി വ്യവസ്ഥാപിതത്തിലേക്കും വലിച്ചു നീട്ടിയാൽ ചോർന്നുപോവുന്നത്‌ സംഘശക്തിയാണെന്ന തിറിച്ചറിവില്ലാതിരിക്കുന്നത്‌ സാങ്കേതികമാണോ?...ഫിലിംസൊസൈറ്റികളെ വിമോചനത്ത്ന്റെ ചാലക ശക്തികളായി,ജ്വലിക്കു ന്നതീനാൾങ്ങളാക്കിമാറ്റാൻ രാഷ്ട്രീയ ഇഛാശക്തി ഇല്ലാതിരിക്കുന്നതിനെ സാങ്കേതികമാണെന്ന് വിലയിരുത്തുന്നത്‌ തന്നെയാണ്പ്രസ്ഥാനം നേരിടുന്ന പ്രതിസന്ധി.

2008, സെപ്റ്റംബർ 21, ഞായറാഴ്‌ച

"SEZ"ചില യാഥാർത്ഥ്യങ്ങൾ

കയറ്റുമതി കേന്ദ്രീകൃതമായ ലക്ഷ്യ മുണ്ടായാൽ വ്യവസായികക്കുതിപ്പ്‌ സാധ്യമാവുമെന്നു് ചില കേന്ദ്രങ്ങൾ ബോധപൂർവം പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതിലവർ ഏറെക്കുറെ വിജയിച്ചിട്ടുമുണ്ട്‌.കയറ്റുമതികൾക്ക്‌ അനന്ത സാധ്യതകൾ sez കൾ നൽകുന്നുണ്ട്‌ എന്ന ചിന്തകൾ നമ്മുടെ രാജ്യത്ത്‌ പോലും ശക്തിപ്പെടുത്തൂന്നതിൽ ഇക്കൂട്ടർക്ക്‌ കഴിഞ്ഞു എന്നത്‌ ഒരു വസ്തുതയാണ്.പുത്തൻ അധിനിവേശത്തിന്റെ ഭാഗമാറ്റിട്ടുള്ള സാമ്രാജ്യത്ത ഗൂഢാലോചനയെ അതിന്റെ ആഴത്തിലും പരപ്പിലും മനസ്സിലാക്കാൻ ശ്രമിക്കുകയും,സാമ്രാജ്യത്തവിരുദ്ധ- ജനാതിപത്യത്തിന്റെയും പുരോഗമനാത്മക മായ രാഷ്ട്രീയലക്ഷ്യങ്ങൾ വെച്ചു പുലർത്തുന്നവർക്കും SEZ നെ അംഗീകരിക്കാനാവില്ല. നമുക്കറിയാവുന്ന പഴയ ക്ലസ്റ്റെർ രീതിയിലുള്ള വ്യവസായ പാർക്കുകളല്ല SEZ കൾ. വ്യത്യസ്തമായ നിർമ്മാണ യൂണിറ്റുകളെ ഒരു പ്രത്യേക പ്ര്ദേശത്ത്‌ കേന്ദ്രീകരിപ്പിച്ചു നിർത്താൻ സർക്കാർ വളരെ ലളിതമായി സൗകര്യങ്ങൾചെയ്ത്‌ കൊടുത്ത് കേന്ദ്രീകരിപ്പിച്ച intustrial estate കളെന്ന പഴയ സാദനമല്ല ഇത്‌. -വ്യവസായവൽകരണത്തിന്ന് ഏറ്റ്വും അനുയോജ്ജ്യമായ ഒരു രീതിയായി ഇത്‌ പരക്കെ അഗീകരിക്കപ്പെട്ടതുമാണ്‌.-SEZ വിവാദങ്ങളിൽ കേന്ദ്ര സ്ഥാനത്ത്നിൽക്കുന്ന വിഷയങ്ങൾ വളരെ ഗൗരവ മുള്ളവയാണ്.സൗജന്യമായ അട്‌Iസ്ഥാന സൗകര്യങ്ങളിൽ,ആവശ്യത്തിലേറെ ഭൂമി,നികുതി ഇളവുകൾ,തൊഴിൽ സുരക്ഷാനിയമങ്ങളോ,തൊഴിൽസ്ഥ‍ീരതയോ അഗീകരിക്കുന്നില്ല,SEZ ഉടമകൾകൾക്കും വ്യവസായികൾക്കും നൽകുന്ന നികുതി ഇളവുകളും സബ്ബ്സിഡികളും ആദ്യത്തെ5 വർഷം 100 ശതമാനവും ,തുടർന്നുള്ള5വർഷം50 ശതമാനവുമാണ് ഇളവ്‌.3,60,000/കോടി രൂപ SEZ നായി നിക്ഷേപിക്കപ്പെട്ടാൽ 1,74,000/കോടി രൂപ ദേശീയ ഖജാനാവിന്ന് നഷ്ട മുണ്ടവും.ഇന്നിപ്പോൾ 500 SEZകളാണ്‌ പ്രഖ്യാപിച്ചിട്ടുള്ളത്‌.ഇതിന്ന് ഒരുലക്ഷം ഹെക്ട്ര്ർഭൂമിയാണ്‌ കണക്കാക്കിയിട്ടുള്ളത്‌ ബാക്കിഭൂമി ദേശീയ പുനരധിവാസ നയം പ്രഖ്യാപിച്ചതിന്ന് ശേഷം ഏറ്റെടുക്കാമെന്നാണ്‌ സർക്കാർ നിലപാട്‌.അനുമതി ലഭിച്ചSEZകളിൽ ഭൂരി ഭാഗവും 5 സംസ്ഥാനങ്ങളിലാണ്‌.ആന്ധ്രയിൽ കാക്കിനട,വിശാഖപട്ടണം SEZകൾക്ക്‌7000 ഹെക്റ്റർ മാറ്റി വെച്ചിട്ടുണ്ട്‌.മഹാരാഷ്ടൃയിലെ നവീമുംബയിലെ SEZന്‌ നൽകിയത്‌ 500 ഹെക്റ്റെർഭൂമിയാണ്‌.ഏറ്റെടുത്ത ഭൂമിക്ക്‌ നാമ മാത്രമായ നഷ്ട പരിഹാരമാണ്‌ നൽകിയത്‌. ഇനി SEZവാഗ്ദാനം ചെയ്യുന്ന തൊഴിലിന്റെ കാര്യം.നൽകുന്ന തൊഴിലിന്റെ മാന്യത എത്രത്തോള മുണ്ട്‌ നമുക്കത്‌ സ്വീകാര്യമാണോ. ലോകമൊട്ടാകെSEZകൾനൽകുന്നത്‌ നഗ്നമായ കൂലി അടിമത്തമാണ്‌. ഇതിന്ന് മറയായി ഉപയോഗിക്കുന്നത്‌ നിക്ഷേപസൗഹൃദവാദമാണ്‌.SEZനു വേണ്ടി ഭൂമി ഏറ്റെടുക്കൽ ഏറെ രാഷ്ട്രീയ ചർച്ചകളും,കലാപങ്ങളും സൃഷ്ട്‌Iച്ചുകൊണ്ടിരിക്കുകയാണല്ലോ.സമൂഹത്തിന്റെ ഭഷ്യസുരക്ഷയോ,ഭൂമികൈമാറ്റം മ‍ൂലം കാർഷിക ഭൂമി കർഷികേതര ആവശ്യങ്ങൾക്ക്‌ വേണ്ടി ഉപയേഗിക്കുമ്പോൾ കർഷകർക്ക്‌ മാത്ര മല്ല,പാട്ടക്കരും കർഷകത്തൊഴിലാളികളും കാർഷിക അനുബന്ധ പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്നവരുമായവർ തെരുവിൽ എറിയ പ്പെടുന്നത്‌ പരിഗണിക്കപ്പെടുന്നേയില്ല.SEZന്‌വിട്ടുകൊടുക്കുന്നഭൂമിയുടെ 25 ശതമാനം മാത്രം വ്യവസായ ആവശ്യങ്ങൾക്ക്‌ വ്നി യോഗിച്ചാൽ മതി. ഭാക്കി 75ശതമാനം ഭൂമി SEZഉടമകൾക്ക്‌ തോന്നുന്ന പോലെ ഉപയോഗിക്കാം .റിയൽ എസ്റ്റേറ്റ്വ്യാപാരം നടത്താം.SEZശൃഷ്ടിക്കുന്ന സാമൂഹ്യ-,സാമ്പത്തിക-രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ചെറുതല്ല.വ്യവ്സായിക നിക്ഷേപം ആകർഷിക്കുന്നതിന്നും,സാമൂഹ്യ പുരോഗതി കൈവരിക്കുന്നതിന്നും SEZന്‌നൽകുന്ന സാമൂഹ്യ സബ്ബ്സിഡികളും,സൗജന്യങ്ങളും വഴി സാദ്ധ്യമാണോ?തൊഴിലാളികളുടെ അവകാശങ്ങൾ സം രക്ഷിക്കുന്നതിന്നും പുതിയ തൊഴിൽ സൃഷ്ടിക്കുന്നതിന്നും നമുക്ക്‌ കഴിയുമോ.? കാർഷിക ഭൂമി കാർഷികേ തര ആവശ്യങ്ങൾക്ക്‌ വേണ്ടി ഉപയോഗിക്കേണ്ടി വരുമ്പോഴുണ്ടാവുന്ന സാമൂഹ്യ പ്രത്യാഘാതങ്ങൾ എങ്ങിനെയാണ്‌ പരിഹരിക്കാൻ പോകുന്നത്‌.?നമ്മുടെ വർത്തമാനവും, ഭാവിയും തീരുമാനിക്കാനുള്ള പൊതു ഖജാനാവിന്റെ ഭീമമായസമ്പത്ത്‌ എവിടെയോ ഉള്ളവ്യവസായ പ്രഭുക്കൾക്ക്‌ തട്ടിയെടുക്കാൻ വിട്ടു കൊടുക്കണൊ?.കേരളത്തിൽ പരമ്പരാഗത മേഘലയുടെ സ്വാധീനം ചെറുതല്ല. 80 ശതമാനത്തോളം ഉപജീവനത്തിന്നാശ്രയിക്കുന്നത്‌ ഇന്നും പരമ്പരാഗത മേഘ ലയെത്തന്നെയാണ്‌.തകർച്ച നേരിട്ടു കൊണ്ടിരിക്കുന്ന നമ്മുടെ കൈത്തറി,മത്സ്യം,കയർ,കശു അണ്ടി, പായ കൊട്ട,നിർമ്മാണം തുടങ്ങിയ മേഘലകളെ രക്ഷിച്ചാൽ ലക്ഷക്കണക്കിന്ന് കുടുംബവും,നമ്മുടെ നാട്ടിൻ പുറവും ഉപജീവിച്ച്‌ പോവും. അതിന്ന് വേണ്ടിവരുന്ന തുക വെറും 25 കോടി മാത്രം മതിയെന്ന് ഈ മേഘലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളും ട്രേഡ്‌ യൂണിയൻ നേതാക്കളും വിളിച്ചു പറയാൻ തുടങ്ങിയിട്ട്‌ ഓരു പാട്‌ നാളുകളായി.ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്നത്‌ അക്ഷരാർത്ഥത്തിൽ രാജദ്ദ്രോഹക്കുറ്റം തന്നെയാണ്

2008, സെപ്റ്റംബർ 20, ശനിയാഴ്‌ച

*ഒഡേസ മൂവീസ്‌* നല്ല സിനിമക്കായി ഒരു ജനകീയപ്രസ്താനം

80കളിൽ ഫിലിംസൊസൈറ്റീ പ്രസ്താനത്തെ ജനകീയവ്ല്കരിക്കുകയും,മൂലധനത്തിന്നെതിരായ ജനകീയസിനിമാനിർമ്മാണ മുദ്രാവാക്യ്ം സാർത്ഥകമാക്കുകയും ചെയ്ത മഹാപ്രതിഭയായ ജോൺ എബ്രഹാമിന്ന് ശേഷം ഒഡേസാ മൂവീസ്‌ അക്ഷരാത്ഥത്തിൽ അടച്ചു പൂട്ടിപ്പോയിരുന്നു.90കളിൽ ലോകസിനിമയിൽ പുത്തൻ ഉണർവ്വും സാങ്കേതിക വിദ്യയിലുണ്ടായ വികാസവും ലഘു സിനിമകളും,ഡോക്യുമെന്ററികളും നിർമ്മിക്കാനുള്ള അഭൂതപൂർവമായ സാഹചര്യം കൈവന്നു.ഈ സാഹചര്യത്തിൽ ലോകത്തെമ്പാടും ദ്രുശ്യമേഖലയിൽ NGOകളുടെ കടന്നുകയറ്റം വ്യാപകമാവുകയും ആധിപത്യം ചെലുത്തുകയും ചെയ്തു.ഇത്തരമൊരവസ്ഥയിലായിരുന്നു കേരളത്തിൽ ഒഡേസ മൂവീസ്‌ പുനസംഘടിപ്പിച്ചുകൊണ്ട്‌ ജോണിന്റെ ബദൽ സിനിമ നിർമാണ കാഴ്ചപ്പാടിൽ സിനിമ നിർമ്മാണം പുനരാരംഭിക്കുന്നത്‌. ലോകക്ലാസിക്ക്‌ സിനിമകൾ ജനങ്ങൾക്കിടയിൽ എത്തിക്കുന്നതീന്റെ ഭാഗമായി LCDപ്രൊജക്ടറുകളും,ലോകക്ലാസിക്ക്‌ സിനിമകളുടെ നല്ലൊരുശേഖരവും ഒഡേസയിലുണ്ട്‌.വ്യാപകമായി വിദ്യാലയങ്ങളിലും,തെരുവിലും പ്രദർശനങ്ങൾ നടത്തിക്കൊണ്ടിരിക്കയാണു.സിനിമ ജേണൽ ഒരു ലക്കം പുറത്തിറക്കിയെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ മുടങ്ങി തുടർച്ചയായി പ്രസിദ്ധ‍ീകരിക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ ത്വരിതഗതിയിൽ നടക്കുന്നുണ്ട്‌.ഏറെ പ്രതീക്ഷ പുലർത്തിയിരുന്ന ച്ചലച്ചിത്രകാരന്മാരിൽ ഭൂരിഭാഗവും വ്യവസ്ഥാപിത കാഴ്ചപ്പാടുകളുമായി ദ്ര്യശ്യ മേഖലയിൽ നിലയുറപ്പിക്കുമ്പോൾ മറ്റൊരുകൂട്ടർ അരാഷ്ട്രീയ നിലപാടുകളുമായി ചുരുങ്ങിയിരിക്കുന്നു.ചലച്ചിത്രമേളകളിലാവട്ടെ സർക്കാർ ഏജൻസികളിലൂടെ അരാഷ്ട്രീയ -കച്ചവട സിനിമകൾക്ക്‌ ഏറെപ്രാധാന്യം നൽകുന്ന അവസ്ത മുൻപ്‌ ഇല്ലാത്തവിതത്തിലാണ്.കേരളത്തിലെ ഇടത്പക്ഷ പ്രസ്താനം നേരിടുന്നപ്രതിസന്തി യുംNGOകളുടെ ഈമേഖലയിലേക്കുള്ള കടന്നുകയറ്റവും ശക്തവും സർവ വ്യാപിയുമായി.രാഷ്ട്രീയ ചലച്ചിത്രകാരന്മാരുടെ നിലവിലുള്ള വളർച്ച അസ്തമിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന സമകാലീന സാഹചര്യത്തിൽ ഫിലിം സൊസൈറ്റി പ്രസ്താനം പോലും സമാന്തര സിനിമകളുടെ അജണ്ട ഏറ്റെടുക്കാൻ തയ്യാറാകുന്നില്ല എന്നത്‌ ഒരു യാഥാർഥ്യമാണ്. ഇതിനെ യെല്ലാം അതി ജീവിക്കുക എന്ന ശ്രമകരമായ ദൈത്യം ഇപ്പോൾ ഒഡേസക്കുണ്ട്‌. ഒന്നാമത്തെ ഡോക്യുമെന്ററി കവി എ അയ്യപ്പനെക്കുറിച്ചുള്ളതാണ്."ഇത്രയും യാതഭാഗം" രണ്ടാമത്തേത്‌ കേരളത്തിലെ മനുഷ്യാവകാശപ്രശ്നങ്ങളും,പൗരാവകാശങ്ങളെയും സ;വർഗീസിനെ വെടിവെച്ചു കൊന്ന കോൺസ്റ്റബിൾ രാമചന്ദ്രൻ നായരുടെ വെളിപ്പെടുത്ത്ലിലൂടെ ചർച്ച ചെയ്യുന്നു. ഇപ്പോൾ നിർമ്മാണത്തിലിരിക്കുന്ന"മോർച്ചറി ഒ‍ാഫ്‌ ലൗ" കാമവും പ്രണയവും ഉള്ളടക്കമായിവരുന്ന ഡോക്യുമെന്ററിയാണ്.നല്ല സിനിമക്കായുള്ള ജനകീയ പ്രസ്താനത്തെ പ്രോത്സാഹിപ്പിക്കുക എന്നത്‌ കച്ചവട സിനിമക്കെതിരെയുള്ള പോരാട്ടത്തിന്റെ പക്ഷത്ത്‌ അണിചേരലാണ്.

2008, സെപ്റ്റംബർ 4, വ്യാഴാഴ്‌ച

പടപേടിച്ച്‌ പന്തളത്ത്‌ പോയവരോട്‌

മക്കളെ, അവിടെ സൂക്ഷിച്ചും കണ്ടുംവേണം പെരുമാറാൻ" കണ്ണുവേണ മിരുപുറമെപ്പോഴും കണ്ണുവേണമടയാത്തകണ്ണു".... പുറത്തിറങരുതേ ....പുറത്ത്‌ ഭ്രാന്തമായ പന്തം കൊളുത്തിപടയാണു. അമ്പലങളിൽ,പള്ളികളിൽ എന്തിനേറെ പരിശുദ്ധകിത്താബിൻ ന്മേൽപോലും മത സൗഹാർദ്ദത്തിന്റ യാങ്കിമിസ്സൈലുകൾ ക്ലെസ്റ്റെർ ബോംബുകൾ പെയ്തിറങുകയാണു.കേട്ടോ.നിൾക്ക്‌ സുരക്ഷിതമായി ചെയ്യാൻ കഴി യുന്നത്‌ ദിവസവും 5 നേരംസൈറ്റിലെത്തിബ്ലൊഗ്‌ തുറന്ന് തന്തയെയും കാരണവന്മാരെയും ചീത്ത വിളിച്ചു രസിക്കാം സമയം പോക്കാം ശരീരം തണുപ്പിക്കാൻ അന്നാട്ട്കാരുടെ ഏറ്റവും ഇഷ്ടപ്പെട്ടപാനീയമായ കൊക്കക്കോളയും,പെപ്സിയുംതന്നെയാണു നല്ലത്‌ കഴിയുമെങ്കിൽശരീര ശുദ്ധിക്കും അലക്കനും കഴുകാനും ഇത്‌ തന്നെ ഉപയൊഗിക്കുക മുടി വരെയും വെളുത്ത്‌ കിട്ടിയാൽ രക്ഷപ്പെട്ടല്ലൊ...ഇടക്കിടെ നാട്ടിൽ വീട്‌ പണിയാൻ കരാറുകൊടുത്ത കോൺ ട്രാറ്റ്രെവിളിച്ചു മണ്ണിടിച്ച്‌ വയൽ നികത്തി തീർന്നോ ഇല്ലെങ്കിൽ രണ്ട്‌ ജെ സി.ബി ക്കു കൂടി ഏർപ്പാട്ചെയ്യാൻ മറക്കരുത്‌.... പ്ന്നെ ഞങൾക്കിവിടെ ഒരു വിധം സുഗം തന്നെ. ..ഞങളെ ഒ‍ാർത്ത്‌ ഇങനെ വേവലാതി പ്പെട്ടാലോ..ഞങളെ ഒ‍ാർത്ത്‌ ഒരൽപം പോലും ആശങ്കവേണ്ട..പെരാന്തന്മാരുടെ ആലയത്തെ പട്ച്ചോന്റെ സ്വന്തം നാടാക്കി മാറ്റിയത്‌ ക്രിക്കറ്റ്‌ കളിച്ചും, എസ്സ്‌. എം. എസ്സ്‌ അയച്ചു കളിച്ചുമാണെന്നാണോ ധരിച്ചു വെച്ചിരിക്കുന്നത്‌...പടനിലങളിൽ പൊരുതി വീണ നമ്മുടെ അഛൻ മാരെയും കാരണവന്മാരെയൂം ഇത്രവേഗം മറന്നു പോയാലൊ...നമ‍ൂക്കു എന്തും പറയാനുള്ള ഇന്നത്തെ ഈ അവസ്ത ഉണ്ടാക്കിതന്ന ആപ്രിയപ്പെട്ടവർ കൊല മർത്തിലേക്ക്‌ നട്ന്നു പോവുംബോൾ നമ്മുടെ മുഖത്ത്നോക്കി മുഷ്ടി ഉയർത്തി നമ്മളോട്പറഞ്ഞത്‌ ഒ‍ാർക്കുന്നില്ലേ ദുഖവുമില്ല.മക്കളെ ഏത്‌ തൂക്കു മരത്തിലായാലും,നമ്മളിൽ ആരെത്തന്നെകൊന്നാലും നമ്മെ നാം ആക്കാനുള്ളപോരാട്ടം ഒരിക്കലും നിർത്തി വെക്കരുത്‌.ബഹു ഭൂരിപക്ഷം വരുന്ന നമ്മ ളെ ജീവിക്കാൻ അനുവദി ക്കാത്തവരെ സ്വസ്തമായി ജീവി ക്കാൻ നാമൂം അനുവ്ദിക്കരുത്‌.ഇവർ പല പല പേരുകളിൽ പല പല വേഷങളിൽ നമ്മെ അടിച്ചമർത്തും അതിനെ മെയ്‌വഴക്കത്തോടേ നേരിടാനുള്ള ആയുധമാണു സമരം.ബന്ദയാലും, പണിമുടക്കമായാലും, ഹർത്താലായലും ,ഘെരാവൊ ആയാലൂം ശത്രുവിന്റെ ശക്തിനോക്കി പതറാതെ. പ്രയോഗിക്കണം നമ്മളുടെ സ്വന്ത മാളു കൾ നമ്മളോടൊപ്പംചിലപ്പൊൾ ചേർന്നേക്കില്ല അവർ ശത്രു പക്ഷത്തേക്കോ അഭയാർത്ഥിക്യാംബിലെ കഞ്ഞി പാർച്ചാക്യൂവിലേക്കോ ഒ‍ാടിപ്പൊയേക്കാം ചഞ്ചലപ്പെടരുത്‌.ലക്ഷ്യം നമ്മുടേ സ്വാതന്ത്ര്യമാണു".ഇത്‌ ഒ‍ാർമയിൽ ഉണ്ടായിരിക്കണം.തൽക്കാലം നിർത്തട്ടെ എന്നു രാഷ്ടൃ‍ീയക്കാരായനിന്റെസ്വന്തക്കാർ.ഒരു പ്രധാന കാര്യമറന്നു. ഉടൻ തന്നെ ഡ്രാഫ്റ്റയക്കൻ മറക്കരുത്‌

തീയിന്റെ പകർപ്പവകാശം=ഇയാൻ ക്ലാർക്കിന്റെ കഥ

കഥ- ഇയാൻ ക്ലാർക്‌ [വിവർത്തനം;- ആർ ഡി]- തീയ്യിന്റെ പകർപ്പവകാശം- കഴിഞ്ഞ രാത്രി ഞാൻ മദ്യശാലയിലിരിക്കയായിരുന്നു.സിഗരറ്റ്‌ കത്തിക്കാൻ തീ വേണമെന്നു`ഒരാൾ എന്നോട്‌ ആവശ്യപ്പെട്ടു. ഒരു ആവശ്യമിവിടുണ്ടു. കാശുണ്ടാക്കാൻ പറ്റിയ ഒരവസരമാണിത്‌ എന്ന് ഉടനെയെനിക്കു ബോധ്യപ്പെട്ടു.പത്തു പെൻസ്‌ ലഭിക്കുകയാണെങ്കിൽ സിഗരറ്റ്‌ കത്തിച്ചുകൊടുക്കാമെന്ന് അതിനാൽ ഞാനേറ്റു.പ്ക്ഷെ യഥാർത്ഥത്തിൽ ഞാനയാൾക്ക്‌ തീ നൽകിയില്ല.സിഗരറ്റ്‌ കത്തിക്കുന്നതിനുള്ള ഒരു അനുമതിപത്രമാണു ഞാൻ അയാൾക്ക്‌ വിറ്റത്‌.മറ്റാർക്കെങ്കിലുംതീ നൽകുന്നതിൽ നിന്നും അയാളെ തടയുന്ന വ്യവസ്തകൾ എന്റെ അനുമതിപത്രത്തിലുണ്ടായിരുന്നു. എന്തായാലും ഈ തീ എന്റെ സ്വത്ത്‌ തന്നെയാണല്ലൊ. അയാൾ മദ്യപിച്ചിരുന്നു.വട്ടാണെന്ന്പറഞ്ഞു അയാളെന്നെ പുഛിച്ചു. എങ്കിലും അയാളെന്റെ തീ വാങി [അതിനർത്ഥം തീയുടെ ഉപയോഗത്തെ നിയന്ത്രിക്കുന്ന അനുമതി പത്രം അയാൾ അംഗീകരിച്ചെന്നാണു] മിനുറ്റുകൾക്കകം ഒരു സ്നേഹിതൻ അയാളോടു തീ ആവശ്യപ്പെടുന്നതും,അയാളാ തീ സ്നേഹിതന്ന്നൽകുന്നതും എന്റെ ശ്രദ്ധയിൽപ്പതിഞ്ഞു.എന്തൊരു അന്യായമാണിത്‌.എന്റെ തീ അയാളുടെസ്നേഹിതൻ മോഷ്ടിച്ചെടുത്തിരിക്കുന്നു.എനിക്ക്‌ ദേഷ്യം വന്നു. ബാറിൽ അയാൾ നിന്നിരുന്ന ഭാഗത്തേക്ക്‌ നടക്കാൻ തുടങിയപ്പോൾ ഞാൻ ശരിക്കും കിടിലം കൊണ്ടു.അയാളുടെ സ്നേഹിതൻ ഇട്തും,വലതും,മദ്ധ്യത്തിലുള്ളവർക്കെല്ലാം സിഗരറ്റിനു` തീ നൽകി ക്കൊണ്ടിരിക്കയാണു`.താമസിയാതെ,ഒരുചില്ലിക്കാശ്‌ പോലും എനിക്കു തരാതെ ആ ഭാഗത്ത്‌ നിന്നവരെല്ലാമ്മ് എന്റെ തീ ആസ്വതിക്കാൻ തുടങി അരിശത്തോടെ ഞാൻ ഒ‍ാരോരുത്തരെയും സമീപിച്ചു.ഞാനവരുടെ സിഗരറ്റുകൾ തട്ടിത്തെറിപ്പിച്ചു.അവതറയിലേക്ക്‌ എറിയുകയും,ചവിട്ടി അരക്കുകയും ചെയ്തു. വിചിത്രം തന്നെ.എന്റെ സ്വത്തവകാശത്തെ തെല്ലും മാനിക്കാതെ.വാതിക്കൽ നിന്നിറുന്ന ബാർതൊഴിലാളികൾ എന്നെയെടുത്ത്‌ പുറത്തേക്ക്‌ എറിയുകയാണുണ്ടായത്‌.അതിന്നുള്ള അവകാശം അവരുടെതാണല്ലൊ. [വിവർത്തനം:-ആർ ഡി]