2009, ഫെബ്രുവരി 26, വ്യാഴാഴ്‌ച

കമ്യൂണിസ്റ്റുകാരും സ്വകാര്യസ്വത്തും

കമ്യൂണിസ്റ്റ്പാർട്ടി,അത്‌ കമ്യൂണിസ്റ്റാശയങ്ങൾ പിന്തുടരുന്ന പാർട്ടിയാണെങ്കിൽ ,ലക്ഷ്യം വെക്കേണ്ടത്‌ സ്വകാര്യ സ്വത്തിന്റെ, സ്വത്തുടമസ്ഥതയുടെ അടിസ്ഥാനത്തിലുള്ള മുതലാളിത്ത വ്യവസ്ഥയിൽ നിന്ന് സ്വകാര്യസ്വത്തില്ലാത്ത,എല്ലാ സമ്പത്തും സാമൂഹ്യ ഉടമസ്ഥതയിലാകുന്ന,ചൂഷണരഹിതമായ അവസ്ഥയിലേക്കുള്ള പരിവർത്തനമാണ്.
സ്വകാര്യ സ്വത്തില്ലാത്ത ആ അവസ്ഥയാണ് കമ്യൂണിസം.
ആദിമ സമൂഹത്തിൽ ഏതാണ്ടിതു പോലെരു അവസ്ഥ നിലനിന്നിരുന്നു.
ഇതിന്റെ പ്രതിഫലനങ്ങൾ ആദിമ മതദർശ്ശനങ്ങളിലും മാവേലി സങ്കൽപം പോലുള്ള മിത്തുകളിലും കാണാൻ കഴിയും.
കമ്യൂണിസ്റ്റുകാരുടെ ലക്ഷ്യം സ്വകാര്യ സ്വത്തില്ലാത്ത, എല്ലാ സമ്പത്തും സാമൂഹ്യ സമ്പത്താകുന്ന,ഓരോരുത്തരും കഴിവനുസരിച്ച്‌ അദ്ധ്വാനിക്കുകയും ആവശ്യമുള്ളതെല്ലാം അവർക്ക്‌ ലഭ്യമാകുകയും ചെയ്യുന്ന ഒരു സമൂഹമാണ്...
പക്ഷെ,
എല്ലാമെല്ലാം സ്വകാര്യവൽക്കരിക്കപ്പെടുന്ന,
എല്ലാം കച്ചവടവൽക്കരിക്കപ്പെടുന്ന ,
മൂലധനത്തിന്നും വിപണിക്കും പരമാധികാരമുള്ള,ഏറ്റവും കിരാതവും അമാനവികവുമായ മുതലാളിത്ത വ്യവസ്ഥയിൽ നിന്ന് സ്വകാര്യ സ്വത്തില്ലാത്ത, സാമൂഹ്യബോധവും മാനവികതയും ഉച്ചസ്ഥായിയിൽ എത്തുന്ന കമ്യൂണിസത്തിലേക്കുള്ള പരിവർത്തനത്തിന്ന്
കമ്യൂണിസ്റ്റ്‌ പാർട്ടി തുടക്കം മുതലേ പ്രവർത്തിക്കണമെന്നാണ് സിദ്ധാന്തത്തിലൂടെയു പ്രയോഗത്തിലൂടെയും ക്ലാസ്സിക്കൽ മാർക്ക്സിസ്റ്റ്‌ വീക്ഷണങ്ങൾ പഠിപ്പിക്കുന്നത്‌.
ഈ പാഠം ഉൾക്കൊള്ളുന്നതിലും പ്രയോഗിക്കുന്നതിലും ഉണ്ടായ വീഴ്ചകളാണ` അല്ലെങ്കിൽ വ്യതിയാനങ്ങളാണ് വിപ്ലവം നടന്ന രാജ്യങ്ങൾ സോഷ്യലിസ്റ്റ്‌ പരിവർത്തന പാതയിൽനിന്ന് മുതലാളിത്ത പാതയിലേക്ക്‌ ജീർണ്ണിക്കുന്നതിലേക്കും,
ഇനിയും വിപ്ലവം നടക്കാത്ത രാജ്യങ്ങളിലെ മുൻ കാല കമൂണിസ്റ്റുപാർട്ടികൾ സാമ്രാജ്യത്വ ആഗോളീകരണത്തിന്റെയും ഭരണ വർഗ്ഗ നിലപാടുകളുടെയും പക്ഷത്തേക്ക്‌ കൂറുമാറുന്നതിന്നുമുള്ള അടിസ്ഥാന കാരണങ്ങളിൽ ഒന്ന്.
കമ്യൂണിസ്റ്റ്‌ പാർട്ടി രൂപീകരണ കാലത്തിലെ കേരളത്തിലെ സ്ഥിതി പരിശോധിച്ചാൽ ഇന്നത്തേതിൽ നിന്നും വളരെ വ്യത്യസ്ഥമായിരുന്നു
അന്നത്തെ അവസ്ഥയെന്ന് മനസ്സിലാക്കാൻ കഴിയും സമ്പത്തുള്ള പ്രവർത്തകർ അതിൽ ഒരു പങ്ക്‌ പാർട്ടിക്ക്‌ നൽകി.
ജീവിതത്തിലും പ്രവർത്തിയിലും തൊഴിലാളിവർഗ്ഗവൽക്കരണം നടപ്പാക്കാൻ ശ്രമിച്ചു .
ഈ ശ്രമം കലാ, സാഹിത്യാതി രംഗങ്ങളിലും ശക്തമായി പ്രതി ഫലിച്ചിരുന്നു. ജന്മി-മുതലാളി,പിന്തിരിപ്പൻ ശക്തികളുടെ ശക്തമായ എതിർപ്പിനെ നേരിട്ടു കൊണ്ടാണ` ഇതൊക്കെ നടന്നത്‌.
സോവ്യറ്റ്യൂണിയനിലും ചൈനയിലും മാറ്റം നടന്നു കൊണ്ടിരുന്ന സോഷ്യലിസ്റ്റ്‌ പരിവർത്തന ശ്രമങ്ങൾ ഈ വിപ്ലവ പ്രവണതക്ക്‌ ആക്കം കൂട്ടുകയും ചെയ്തു .
പക്ഷെ ക്രൂഷ്‌ ചോവ്‌,ഡെങ്ങിസ്റ്റ്‌ തിരുത്തൽ വാദികളുടെ വരവോടെ സ്ഥിതിയാകെ മാറി.
സോഷ്യലിസ്റ്റ്‌ പരിവർത്തനം മുതലാളിത്ത വൽക്കരണത്തിന്ന് വഴിമാറി.
"എങ്ങിനെയും സമ്പത്തുണ്ടാക്കുകയാണ് പ്രധാനം" എന്ന ആശയം മുൻ സോഷ്യലിസ്റ്റ്‌ രാജ്യങ്ങളിൽത്തന്നെ മേൽക്കൈ നേടി.
അവയെ മുതലാളിത്ത പാതയിൽ എത്തിച്ചു .
സോഷ്യലിസ്റ്റ്‌ മൂല്യങ്ങൾ അട്ടിമറിക്കപ്പെട്ടു.
അതോടെ നമ്മുടെ നാട്ടിലും കമ്യൂണിസ്റ്റ്‌ സദാചാരവും സ്വകാര്യസ്വത്തിനെതിരായ പ്രചാരണവും കലാ-സാഹിത്യാതി മേഖലകളും എല്ലാം മാറി.
എങ്ങിനെയും ഭരണ കൂട സ്ഥാപനങ്ങളിൽ എത്തിപ്പെടുക,ബൂർഷ്വാ അധികാരം കയ്യാളുന്നതിൽ പങ്കാളികളാവുക തുടങ്ങിയ പാർല മെന്ററി വ്യാമോഹം ആധിപത്യത്തിൽ വന്നു.
ആ പ്രവണതകൾ സി പി ഐയിലും സി പി ഐ[എം]ലും മാർക്ക്സിസ്റ്റ്‌-ലെനീസ്റ്റ്‌ എന്ന് വിളിക്കപ്പെടുന്ന മറ്റു വ്യവസ്ഥാപിത പാർട്ടികളിലും ആധിപത്യം സ്ഥാപിച്ചു. അതോടെ ചെങ്കൊടിയും പാർട്ടിപേരും നിലനിർത്തുമ്പോഴും അധികാരത്തിന്റെ അപ്പക്കഷണങ്ങൾക്കായി എന്തും ചെയ്യാമെന്നായി.
മുൻ കാല നേതാക്കളെ അപേക്ഷിച്ച്‌ ഇന്നത്തെ നേതാക്കന്മാരുടെ ജീവിതശൈലികൾ മാറി
,കുടുംബജീവിതം മാറി,നിറവധിപേർ സമ്പത്ത്‌ സമാഹരിച്ചു.പാർട്ടിസമ്മേളനങ്ങളിൽ ഉൾപ്പെടെ ഈ സമ്പത്ത്‌ പ്രദർശ്ശിപ്പിക്കുക സാധാരണമായി.
മക്കളെക്കമ്യൂണിസ്റ്റ്‌ കാരാക്കണമെന്ന് അണികളോട്‌ പറയുന്ന നേതാക്കൾ സ്വന്തം മക്കളെ എഞ്ചിനീയറോ,ഡോക്ടറോ ബിസ്സിനസ്സ്‌ കാരനോ എല്ലാം ആക്കി.
കമൂണിസ്റ്റുകാരുടെ മക്കൾ കമ്യൂണിസ്റ്റാവുന്നത്‌ അപവാദമായി "ഒഴുക്കിനൊപ്പം നീന്തിയാലെ ഇന്നത്തെ സാഹചര്യത്തിനനുസരിച്ച്‌ പാർട്ടി വളർത്താനാകൂ"എന്നായി ന്യായീകരണം
ചെങ്കൊടിയും കമ്യൂണിസ്റ്റ്‌ ,മാർക്ക്സിസ്റ്റ്‌ എന്നപേരിലെ വാക്കുകളും ഒഴിവാക്കിയാൽ ഇനിയും സി പി ഐ ,സി പി ഐ[എം]പ്രസ്ഥാനങ്ങളിൽ എത്രത്തോളം തൊഴിലാളി വർഗ്ഗ വിപ്ലവ രാഷ്ട്രീയത്തിന്റെ അംശം അവശേഷിക്കുന്നു എന്നത്‌ മാർക്ക്സിസ്റ്റ്‌-ലെനിനിസ്റ്റ്‌ പ്രത്യായശാസ്ത്രത്തിന്റെ വിപ്ലവാത്മകത ഉൾക്കൊള്ളുന്ന എല്ലാവരുടെയും മുന്നിലെ ഒരു പ്രധാന ചോദ്യമാണിന്ന്

2009, ഫെബ്രുവരി 23, തിങ്കളാഴ്‌ച

സംവരണം ഒരു ജനാധിപത്യ അവകാശമാണ്

സഹസ്രാബ്ദങ്ങളോളം നിന്ദ്യവും മനുഷ്യത്വ രഹിതവുമായ ജാതി വ്യവസ്തക്ക്‌ കീഴിൽ
സാമൂഹ്യവും സാംസ്കാരികവും സാമ്പത്തികവുമായ ചൂഷണത്തിന്ന് വിധേയമായി നിലകൊണ്ടിരുന്ന
അടിച്ചമർത്തപ്പെട്ട ജന വിഭാഗം നടത്തിയ സുദീർഗ്ഘമായ പോരാട്ടങ്ങളുടെ ഫലമായി നേടിയെടുത്തതാണ് സംവരണമെന്ന അവകാശം .
സംവരണം കൊണ്ട്‌ ജാതി വ്യവസ്ഥ്‌ ഇല്ലാതാവുമെന്നോ,ജാതിവ്യവസ്ഥ സൃഷ്ടിച്ചിട്ടുള്ള സാമൂഹ്യവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥ പൂർണ്ണമായും അപ്രത്യക്ഷമാകുമെന്നോ കമ്യൂണിസ്റ്റുകാർ കാണുന്നില്ല.
നാനാരൂപങ്ങളിൽ ഇന്നും തുടരുന്ന ജാതിവ്യവസ്ഥയിൽ പീഡനങ്ങൾ അനുഭവിക്കുന്ന വിഭാഗങ്ങളുടെ ഒരു ജനാധിപത്യാവകാശമായിമാത്രമാണ് സംവരണത്തെ കാണുന്നത്‌.
അതുകൊണ്ടാണ് ജാതി അടിസ്ഥാനത്തിലായിരിക്കണം സംവരണമെന്നും,
വർത്തമാന വ്യവസ്ഥ സൃഷ്ടിച്ചിരിക്കുന്ന ചൂഷണം മൂലം പിന്നോക്കാവസ്ഥയിലായവരെ സഹായിക്കുന്നതിന്റെ പേരിൽ നടപ്പാക്കുന്ന സാമ്പത്തിക സംവരണവുമായി ഇതിനെ കൂട്ടിക്കുഴക്കരുതെന്നും കമ്യൂണിസ്റ്റുകാർ വാദിക്കുന്നത്‌ .
ജനകീയ ജനാതിപത്യ വ്യവസ്ഥക്ക്കീഴിൽ എല്ലാവർക്കുംഭക്ഷണം,വസ്ത്രം,പാർപ്പിടം,ആരോഗ്യപരിപാലനം,വിദ്യാഭ്യാസം,തൊഴിൽ എന്നീ മൗലീകാവകാശങ്ങൾ സ്ഥാപിക്കപ്പെടുന്നടുന്നതുവരെയും സ്വകാര്യമേഖലയിലേക്ക്കൂടി വ്യാപിപ്പിച്ചു കൊണ്ട്‌
ജനാതിപത്യാവകാശമായി,
ജാതീയമായി പീഡനം അനുഭവിക്കുന്ന
ആദിവാസികളും ദളിതരും ഉൾപ്പെടെയുള്ള അധ:സ്ഥിതവിഭാഗങ്ങൾക്ക്‌
ജാതിയുടെ അടിസ്ഥാനത്തിൽ സംവരണംതുടരേണ്ടതുണ്ട്‌ .
ഈ ജനവിഭാഗങ്ങൾ ജീവസന്ധാരണത്തിലേർപ്പെടുന്ന കാർഷിക മേഖലയിൽ സമഗ്ര ഭുപരിഷ്കരണമടക്കമുള്ള
പദ്ധതികൾ ആവിഷ്കരിച്ച്‌ കൊണ്ടുമാത്രമേ അവരുടെ സാമൂഹ്യപിന്നോക്കാവസ്ഥക്ക്‌ പരിഹാരം കാണാനാകൂ.
ഈ പരമമായ യാഥാർത്ഥ്യത്തെ മറച്ചുവെച്ചുകൊണ്ട്‌
ബ്രാഹ്മണരും ദളിതരും തമ്മിലുള്ള അന്തരവും വൈരുദ്ധ്യവും മൂർച്ചിപ്പിക്കുവാൻ,
സവരണം മൂലമാണ് തങ്ങൾക്ക്‌ വിദ്യാഭ്യാസവും തൊഴിലും ലഭിക്കാത്തതെന്ന ഭരണവർഗ്ഗ കുപ്രചരണത്തിൽ ഉന്നതജാതിയിലുള്ള വിഭാഗങ്ങൾ വശംവദരാവുകയാണ്.
ഇന്ത്യയിലെ മഹാ ഭുരിപക്ഷം വരുന്ന ജനങ്ങൾ 60 വർഷക്കാലം സവരണവകാശമുണ്ടായിട്ടും പട്ടികജാതി/വർഗ്ഗവിഭാഗങ്ങളുടെ സ്ഥിതിയിൽ കാര്യമായ മാറ്റം വരുത്താനായിട്ടില്ല .
2001ലെ സെൻസ്സസ്സ്‌ റിപ്പോർട്ട്തന്നെ ഇതിന്ന് ഉത്തമ ദൃഷ്ടാന്തമാണ്.
ലോകനിരക്ഷരരിൽ 30 ശതമാനം ഇന്ത്യയിൽ.
രാത്രിഭക്ഷണം കിട്ടാത്ത30കോടി ജനങ്ങൾ ഇന്ത്യയിൽ.
ആയുർ ദൈർഗ്ഘ്യം 63 വയസ്സ്‌.
ദരിദ്രരുടേത്‌ ശരാശരി 40 വയസ്സ്‌.
വൈദ്യുതി എത്താത്ത 70,000 ഗ്രാമങ്ങൾ.
അക്ഷരമറിയാത്ത 10 കോടി ജനങ്ങൾ ഇന്ത്യയിൽ.
18 മണിക്കൂർ പണിയെടുക്കുന്ന 18 കോടി കുട്ടികൾ ഇന്ത്യയിൽ.
ബ്ലാക്ക്‌ ബോർഡും മൂത്രപ്പുരയുീല്ലാത്ത 60 ശതമാനം സ്ക്കൂളുകൾ.
സ്വന്തം മുറിയില്ലാത്ത 40 ശതമാനം വിവാഹിതർ.
ശുചീകരണ സംവിധാനങ്ങളില്ലാത്ത 232 നഗരങ്ങൾ.
മനുഷ്യവിസർജ്ജ്യം തലയിലേറ്റുന്ന 13 ദശലക്ഷം മനുഷ്യർ.
ഒരു ലക്ഷം അമ്മമാരിൽ 580 പേർ പ്രസവത്തോടെമരിക്കുന്നു.
100 കുഞ്ഞുങ്ങളിൽ 48 പേർക്ക്‌ വളർച്ചക്കുറവ്‌.
1,000 കുഞ്ഞുങ്ങളിൽ 100 പേർ ഒരു വയസ്സെത്തുന്നതിന്ന് മുൻപ്‌ മരിക്കുന്നു.......
ഇതിൽ മഹാഭുരിപക്ഷവും സംവരണാവകാശം ലഭിച്ചിട്ടുള്ള പട്ടികജാതി/വർഗ്ഗ പിന്നോക്കവിഭാഗമാണെന്ന് കൂടി മനസ്സിലാക്കണം.
ഇനി ഒരുപക്ഷെ തീരെശ്രദ്ധിക്കപ്പെടാൻ സാദ്ധ്യതയില്ലാത്ത കേരളത്തിലെ ചില വാർത്തകൾ..
"ശാസ്താംകോട്ടയ്ക്ടുത്ത്‌ ഒരു നായരെ ദളിതൻ മുട്ടിയതിന്ന് തീണ്ടിയെന്ന് പറഞ്ഞ്‌ പറഞ്ഞു മർദ്ദിച്ചു.
ഓച്ചിറയിൽ രണ്ടു ദളിത്‌ സ്ത്രീകളെ മാനഭ്ംഗപ്പെടുത്താൻ ശ്രമിച്ചു.
അടൂരിന്നടുത്ത്‌ ഒരു ദളിത്കുട്ടി നായരുടെ കിണറ്റിൽനിന്നും വെള്ളം കുടിച്ചതിന്ന് മർദ്ദനം ഏറ്റു.
കോട്ടയത്ത്‌ കുറുച്യകോളനിയിലും സമീപ പ്രദേശത്തും ദളിതർക്ക്‌ നേരെ ഈഴവജാതിമേധാവികൾ നടത്തിയ മർദ്ദനങ്ങൾ.
തൊടുപുഴക്കടുത്ത്‌ കാളിയാർ പോലീസ്സ്‌ സ്റ്റേഷനിൽ പരാതിയുമായി ചെന്ന ദളിതരെ ജാതിപറഞ്ഞ്‌ മർദ്ദിച്ചത്‌,
വൻ വ്യവസായ ശാലയായ കൊച്ചിൻ റിഫൈനറി കാന്റീനിൽ സംവരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട്‌ ചെന്ന ദളിത യുവാവിനെ ആക്ഷേപിച്ചത്‌,
കോട്ടയത്തുള്ള കല്ലാറ കോളനിയിൽ
ഈഴവജാതിമേധാവികൾ ദളിതന്റെ വീട്തീവെക്കാൻ ശ്രമിച്ചിട്ട്‌
പുലയരെ കൊന്നു കളയുമെന്ന കൊലവിളിയുമായി പാഞ്ഞുനടന്നത്‌ ,
നേര്യമംഗലത്ത്‌ ബലാൽസംഗ ചെയ്യപ്പെട്ട ആദിവാസിയുവതികൾ
ഊന്നുകൽ പോലീസ്‌ സ്റ്റേഷനിൽ പോയപ്പൊൾ'
നടപ്പ്കുറ്റംചുമത്തി അവരുടെ അച്ഛന്മാരെ കൊണ്ട്‌ തല്ലിച്ചത്‌,
കോലഞ്ചേരിക്കടുത്ത്‌ മുഖത്തേക്ക്‌ ടോർച്ചതിനെ ചോദ്യം ചെയ്തതിന്ന്
ദളിത യുവാവിനെ മർദ്ദിച്ചത്‌,
കോട്ടയം കൈപ്പുഴയിൽ 4ആംക്ലാസ്സിൽ പഠിക്കുന്ന രണ്ട്ദളിത്‌ കുട്ടികളെകൊണ്ട്‌ കന്യാസ്ത്രീയായ സ്കൂൾ അദ്യാപിക മലംകോരിച്ചത്‌...[ജി.ബാബുവിന്റെ "കേരളത്തിലെ ദളിത്‌ മർദ്ദനങ്ങൾ"എന്നലേഖനം)
അസമത്വം രണ്ട്‌ തരത്തിലുണ്ടെന്നാണ് ജെ,ജെ റൂസ്സോ ചൂണ്ടിക്കാട്ടിയത്‌
ഒന്ന് സാഹചര്യങ്ങൾ കൊണ്ടുണ്ടാവുന്നത്‌ .
രണ്ട്‌ അടിച്ചേൽപിക്കുന്നത്‌ .
ഇന്ത്യയിലെ പട്ടികജാതി/വർഗ്ഗങ്ങളെയും പിന്നോക്ക വിഭാഗങ്ങളെയും പരിഗണിച്ചാൽ ഈ രണ്ടവസ്ഥയും അവർക്ക്‌ ബാധകമാണ് എന്ന് കാണാം.
'വലിയവർ ചെറിയവരെ കാർന്നുതിന്നുന്നു'......'
ബലവാന്മാർ ദുർബ്ബലരെ അടിച്ചുവീഴുത്തുന്നു'....
'നിഷ്ടൂരന്മാർ ഭയപ്പെടുന്നില്ല'....
'ദയാലുക്കൾ സാഹസത്തിന്ന് മുതിരുന്നില്ല'എന്ന് മോറിസൺചൂണ്ടിക്കാണിച്ച ഒരു ദുരവസ്ഥയിലാണ് ഇന്ത്യയിലെ മഹാഭുരിപക്ഷം വരുന്നജനങ്ങൾ.
ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ
ഭരണ ഘടനാ വ്യവസ്ഥകൾ തുടരുന്നത്‌ ഇങ്ങിനെയാണ്
"സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ
നീതിയിലും ചിന്താ സ്വാതന്ത്ര്യത്തിലും അഭിപ്രായ സ്വാതന്ത്ര്യത്തിലും വിശ്വാസത്തിനും മതത്തിനും ഈശ്വരാരാധനക്കുമുള്ള സ്വാതന്ത്ര്യത്തിനും തുല്യപദവിക്കും അവസരസമത്വത്തിനുമുള്ള സ്വാതന്ത്ര്യത്തിനും
ദേശീയ ഐക്യത്തിനും വ്യക്തികളുടെ ആത്മാഭിമാനത്തിലും
അധിഷ്ടിതമായ സാഹോദര്യത്തിലും ഊന്നൽ നൽകുന്ന
ഭരണക്രമം ഇന്ത്യൻ ജനത അംഗീകരിക്കുന്നു .
ഭരണഘടനയിലെ ഈ പ്രഖ്യാപനത്തിലെ അവസര സമത്വവും
ആത്മാഭിമാനവും ദളിത്‌ ജനവിഭാഗങ്ങൾക്ക്‌ ഇന്നും അപ്രാപ്യമാണ് .
സ്മൃതികളും വർണ്ണാശ്രമധർമ്മങ്ങളും അടിച്ചേൽപിച്ച മതിലുകൾ
ഇളക്കം തട്ടാതെ ഇന്നും ഇവർക്ക്‌ മേൽ ഉയർന്ന് നിൽക്കുന്നു.
'അക്ഷര വിഹീനത്വം അജ്ഞത്വം മൂഡത്വം അക്ഷരാശുദ്ധി ഹീനാലാപങ്ങളെല്ലാം ശുദ്ര ദർമ്മങ്ങളെന്ന് ധരിക്കാ യുധിഷ്ഠിരാ'
എന്ന് ചിന്തിക്കുന്ന ഭരണക്രമമായിരുന്നു നൂറ്റാണ്ടുകളോളം പ്രാചീന ഭാരതത്തിൽ നിലനിന്നിരുന്നത്‌.
ശൂദ്രർക്ക്‌ താഴെയുള്ള ജനവിഭാഗളെ മനുഷ്യരായിപ്പോലും പരിഗണിച്ചിരുന്നില്ല .സ്വതന്ത്രഭാരതത്തിൽ ഇതിന്ന് പരിഹാരം കണ്ടെത്താനുദ്ദേശിച്ചാണ്
സംവരണം ഒരു ജനാധിപത്യ അവകാശം എന്നത്‌ ഭരണഘടനയിൽ എഴുതിച്ചേർത്തത്‌ .

2009, ഫെബ്രുവരി 3, ചൊവ്വാഴ്ച

ചിത്രകാരൻ എന്തു കൊണ്ടാണ് "ശരി" യാവുന്നത്‌

ചിത്രകാരൻ മുന്നോട്ട്‌ വെച്ച നിലപാടുകളുമായി ബന്ധപ്പെട്ട്‌ ഉയർന്നുവന്ന ചർച്ചകൾ ഏറെക്കുറെ ഒരു പരിസമാപ്തിയിൽ എത്തിയിരിക്കയാണല്ലോ.
ഈചർച്ചയെ നെഗറ്റീവായതലത്തിൽ നിന്നും വളരെ പോസിറ്റീവായ തലത്തിലേക്ക്‌ നയിച്ചു കൊണ്ടുപോവുന്നതിന്ന് ഫലപ്രദമായ ഇടപെടൽ നടത്തിയ പുരോഗമന മനസ്സുകൾ തീർച്ചയായും അഭിനന്ദനമർഹിക്കുന്നു.
എന്നിരുന്നാലും ചർച്ചക്കിടയിൽ ഉയർന്നുവന്ന ഉന്നയിക്കപ്പെട്ട ചിലവിയഷയങ്ങൾ ഉത്തരം തേടേണ്ടവയായി അവ ശേഷിക്കുന്നുണ്ട്‌.
അതിൽ ഏറ്റവും പ്രാധാന്യമുള്ളതെന്ന് എനിക്ക്‌ തോന്നിയിട്ടുള്ള ഒരു കാര്യം ചൂണ്ടിക്കാട്ടാൻശ്രമിക്കുകയാണ്.
നമ്മുടെ രാജ്യത്ത്‌ ,സംസ്ഥാനത്ത്‌ എല്ലാ ഫ്യൂഡൽ അവശിഷ്ടങ്ങളെയും ഇല്ലായ്മ ചെയ്ത്‌ ബൂർഷ്വാജനാധിപത്യ വ്യവസ്ഥ എല്ലാ മണ്ഡലങ്ങളിലും സ്ഥാപിക്കപ്പെട്ടുകഴിഞ്ഞോ?.
കഴിഞ്ഞിട്ടില്ല എന്ന യാഥാർത്ഥ്യം ബോധ പൂർവ്വം മറച്ചുവെക്കുന്ന സമീപനത്തിന്ന് ആധിപത്യമുണ്ടായിരുന്നു ചർച്ചയിലുടനീളം.
കാലഹരണപ്പെട്ടതും,അശാസ്ത്രീയവുമായ ഉൽപ്പാദന ബന്ധങ്ങളെ പൊളിച്ചെഴുതിക്കൊണ്ടാണ് ഏതൊരു സാമൂഹ്യവ്യവസ്ഥയിലും ഉൽപ്പാദനശക്തികളുടെ വികാസവും ഉൽപ്പാദനവും വികസിച്ചിട്ടുള്ളത്‌.
ഒരു വർഗ്ഗത്തിന്ന് മേധാവിത്വമുള്ള ഒരു സാമൂഹ്യവ്യവസ്ഥ തകർത്ത്‌ മറ്റൊരു വർഗ്ഗത്തിന്ന് മേധാവിത്വ മുള്ള ഒരു പുതിയ സാമൂഹ്യവ്യവസ്ഥനിലവിൽ വരലാണ് വിപ്ലവത്തിന്റെ ഉള്ളടക്കം.
ചരിത്ര പ്രസിദ്ധമായ വിപ്ലവങ്ങളിലോരോന്നും ഒരു മേധാവി വർഗ്ഗത്തെ അധികാരസ്ഥാനത്ത്‌ നിന്ന് മാറ്റി മറ്റൊന്നിനെ അധികാര സ്ഥാനത്ത്‌ പ്രതിഷ്ടിക്കുകയാണ് ഉണ്ടായിട്ടുള്ളത്‌.
ഉദാഹരണത്തിന്ന്
അടിമത്വത്തെ തകർത്ത്‌ ഫ്യൂഡലിസവും ,ഫ്യൂഡലിസത്തെ തകർത്ത്‌ മുതലാളിത്വവും,മുതലാളിത്വത്തെ തർത്ത്‌ സോഷ്യലിസവും.
മേധാവിത്ത്വം വഹിക്കുന്ന ഒരു വർഗ്ഗത്തിന്ന് പകരം മറ്റൊരു വർഗ്ഗം അധികാരത്തിലെത്തുമ്പോൾ സമൂഹത്തിന്റെ സമസ്ത മേഖലകളിലും അടിസ്ഥാനപരമായ മാറ്റമുണ്ടാകുക എന്നത്‌ നിസ്തർക്കമാണ്.
ഈ മാറ്റം സർവ്വതോന്മുഖമാണ്,സർവ്വതലസ്പർശ്ശിയാണ്.
സാമൂഹ്യബന്ധങ്ങൾ,കുടുംബജീവിതം,നിയമത്തിന്റെയും സദാചാരത്തിന്റെയും മാനദണ്ഡങ്ങൾ ,കലാ-സംസ്കാരികമൂല്യങ്ങൾ,ഭാഷകൾ എന്നിവ ഓരോന്നും മേധാവിവർഗ്ഗത്തിന്റെ സ്വഭാവത്തിനനുസരിച്ച്‌ മാറുകയും ചെയ്യും .
ഇങ്ങനെ വിജയം വരിച്ച
വിപ്ലവങ്ങളിലോന്നാണ് 18ആം നൂറ്റാണ്ടിലെ അമേരിക്കൻ ,ഫ്രഞ്ച്‌ വിപ്ലവങ്ങൾ.
നേരെമറിച്ച്‌ പഴയ മേധാവിവർഗ്ഗത്തെ പൂർണ്ണമായും ഉൽമൂലനം ചെയ്യാതെ അതിന്റെ അധികാരാവകാശങ്ങളിൽ നിലനിർത്തി പരസ്പരം ശത്രുക്കളായിരുന്ന ജന്മി-ബൂർഷ്വാവർഗ്ഗങ്ങൾ തമ്മിൽ സന്ധിയുണ്ടാക്കി പഴയ സാമൂഹ്യവ്യവസ്ഥയുടെ പല അംശങ്ങളും ഉൾക്കൊള്ളുന്ന സമൂഹ്യവ്യവസ്ഥ നിലവിൽ വന്നതും ചരിത്രത്തിൽ ധാരാളം ഉദാഹരണങ്ങളുണ്ട്‌.
അതിൽ ഒന്നാണ് നമ്മുടെ ഇന്ത്യാമഹാരാജ്യം ആ രാജ്യത്തിലെ ഒരു കൊച്ചു സംസ്ഥാനമാണ് നമ്മുടെ കേരളം.
ഫ്യൂഡലിസ്റ്റ്കളിൽ നിന്നും അധികാരം കൊയ്തെടുക്കാൻ മുതലാളിത്വം മുന്നോട്ട്‌ വെച്ച പുരോഗമനപരവും ജനാധിപത്യപരവുമായ മൂല്യങ്ങൾ ബൂർഷ്വാസികൾകയ്യൊഴിഞ്ഞു.
പിന്തിരിപ്പനും ജീർണ്ണിച്ചതുമായ ഫ്യൂഡൽ ഭു ബന്ധങ്ങളെയും അതിന്റെ ജീർണ്ണസ സംസ്ക്കാരത്തെയും സംരക്ഷിച്ചു നിർത്തി സമ്പന്ന-സാമ്രാജ്വത്വ താൽപര്യം ഈ വർഗ്ഗം സംരക്ഷിക്കാൻ തുടങ്ങി.
സാമ്രാജ്യത്വ ആഗോളവൽക്കരണം എല്ലാ മേഖലകളിലും അടിച്ചേൽപ്പിക്കാൻ തുടങ്ങിയതോടെ കാർഷിക മേഖലകളടക്കമുള്ള ഉൽപ്പാദന ബന്ധങ്ങളിൽ കൂടുതൽ കൂടുതൽ ഫ്യൂഡൽ രൂപം കൈവരിച്ചു .
അപരിഷ്കൃതവും ജനാധിപത്യവിരുദ്ധവും ആയി പോയനൂറ്റാണ്ടുകൾ ലോകത്തെമ്പാടും പുറം തള്ളിയ പാട്ടവ്യവസ്ഥ തിരിച്ചുവന്നു .
ഭൂ കേന്ദ്രീകരണം ശക്തിപ്പെട്ടു .
വെറുമൊരു ഞായറാഴ്ച്ച കമ്മറ്റിയായിരുന്ന ഇന്ത്യൻ നേഷണൽ കോൺഗ്രസ്സിനെ രാജ്യത്തെ ജനകോടികളെ അണിനിരത്തുന്ന മഹാ സ്വത്ന്ത്ര്യ പ്രസ്ഥാനമാക്കാൻ രാജ്യത്തിന്റെ ഏറ്റവും കരുത്താർന്നതും,ജീവത്തായതുമായ മുദ്രാവാക്യം ഉയർത്താൻ അന്നത്തെ കോൺഗ്രസ്സ്‌ നേതൃത്വം തീരുമാനിച്ചു
അങ്ങിനെ 1931ൽ കറാച്ചി സമ്മേളനം"കൃഷിഭൂമി കൃഷിക്കാരന്ന്" എന്നമുദ്രാവാക്യം മുന്നോട്ടു വെച്ചു അപ്പോഴാണ് സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിന്ന് ജീവനും ഉണർവ്വും കൈവരിച്ചത്‌ .
എന്നാൽ അധികാരകൈമാറ്റത്തിന്ന്ശേഷം കോൺഗ്രസ്സ്‌ ഈ മുദ്രാവാക്യം കൈയ്യൊഴിഞ്ഞു.
പിന്നീട്‌ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം ഇതു മുന്നോട്ടുവെച്ചു എങ്കിലും മുന്നോട്ട്പോയില്ല അതു കൊണ്ടുതന്നെ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും ശക്തമായ ഫ്യൂഡൽ ബന്ധങ്ങളും അതിന്റെ മൂല്യ ബോധങ്ങളും സർവ്വമണ്ഡലങ്ങളിലും അഴിഞ്ഞാടുന്നു.
തൊട്ടുകൂടായ്മയും,തീണ്ടലും, മാത്രമല്ല യാഗങ്ങളും ഹോമങ്ങളും,സർക്കാർ ചിലവിൽ നടക്കുന്നു.
സർക്കാർ ഓഫീസുകളിൽ വിദ്ധ്യാലയങ്ങളിൽ ആയുധപൂജനടത്തുന്നു.
ഒരു ഫാസിസ്റ്റ്‌ ഹിന്ദു രാഷ്ട്രത്തെ സ്വീകരിക്കാവുന്ന വിധത്തിൽ നമ്മുടെ മണ്ണിനെയും,മനസ്സിനെയും പരുവപ്പെടുത്തിയെടുക്കാൻ ,എല്ലായാഥാർത്ഥ്യങ്ങളെയും വഴിതെറ്റിച്ചുവിടൂകയും ഐക്യത്തിന്റെ എല്ലാമനസ്സുകളെയും ഭിന്നിപ്പിച്ചും,വിഘടിപ്പിച്ചും നിർത്തുന്ന ഒരു ക്രമരാഹിത്യത്തെ ബോധപൂർവ്വം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു.
ഇത്രയും പറയുമ്പോൾതന്നെ എതിർപ്പ്‌ ശക്തമാവുമെന്നറിയാം .
ഭൂ പരിഷ്കരണം വഴി നാടുവാഴിത്വത്തെ ഇല്ലാതാക്കി എന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ കക്ഷികളും സമ്പത്തിക വിദഗ്ദരും മാത്രമല്ല എതിർപ്പിന്റെ ചേരിയിലുണ്ടാവുക.
ഉത്തരാധുനിക കേരളത്തെക്കുറിച്ച്‌ തലപുകഞ്ഞു ചിന്തിക്കുന്നവരും,മലയാളിസമൂഹം ഉപഭോഗസംസ്ക്കാരത്തിന്ന് കീഴ്പ്പെട്ടുപോയതിൽ വിഷമിക്കുന്നവരും,വിപണിയുടെ സർവ്വാതിപത്യത്തിൽ വിസ്മയിക്കുന്നവരും ഇത്തരക്കാർക്ക്‌ കൂട്ടിന്നുണ്ടാവും .
നാടുവാഴിത്തത്തിന്റെ കാര്യം പോകട്ടെ കാർഷികപ്രശ്നവും ഭൂപ്രശ്നവും ചർച്ചാവിഷയങ്ങളായി ഇവരൊക്കെ അംഗീകരിച്ചിട്ട്തന്നെ ഏതാനും കാലങ്ങളെ ആയിട്ടുള്ളൂ.
നെൽകൃഷിയുടെ അധോഗതി,ഒരു ആചാരം പോലെ ഇടക്കിടക്ക്‌ വിളിച്ചുകൂവും,
ഇവർക്ക്‌ ഇന്നും കാർഷികപ്രശ്നം എന്നത്‌ വിളകളുടെ വിലത്തകർച്ചയും,ഭൂ പ്രശ്നം ആദിവാസികളുടെ വിഷയവും മാത്രമാണ് .
നമ്മുടെ സാമ്പത്തികഘടനയെ മനസ്സിലാക്കുന്നതിന്നും മാറ്റിതീർക്കുന്നതിന്നും ഏറ്റവും വലിയ തടസ്സം സൃഷ്ടിച്ചിരിക്കുന്നത്‌ ഇത്തരം ധാരണകളാണ്.
ഈ വിപത്കരമായ സാഹചര്യത്തെ വളരെ ശ്രദ്ധയോടെ സൂഷ്മതയോടെ പുരോഗമന ജനാധിപത്യ വിശ്വാസികൾ നോക്കികാണണം,
മുറിച്ചുകടക്കണം ,
നൂറ്റാണ്ടുകളായിതുടർന്നുകൊണ്ടിരിക്കുന്ന സാമൂഹ്യ മർദ്ദനത്തിന്നിരയായിട്ടുള്ള പട്ടിക്ജാതി-പട്ടികവർഗ്ഗക്കാരും സ്ത്രീകളും ഉൾക്കൊള്ളുന്ന വിഭഗങ്ങളുടെ ഉയിർത്തെഴുന്നേൽപ്പ്‌ ജന്മിത്വവിരുദ്ധവും-സാമ്രാജ്യത്വവിരുദ്ധവുമായ ജനാധിപത്യവിപ്ലവത്തിന്റെ മുഖ്യകടമകളിലൊന്ന്തന്നെയാണ്.
ചിത്രകാരന്റെശക്തമായ ഇടപെടലുകൾപ്രസക്തമാവുന്നത്‌,പ്രസക്തമാവേണ്ടുന്നത അതുകൊണ്ടുതന്നെയാണ`