2009, ജനുവരി 15, വ്യാഴാഴ്‌ച

സയണിസ്റ്റ്‌ ഭീകരതക്കെതിരെ പലസ്തീൻ ജനതയോട്‌ ഐക്യദാർഡ്യം പ്രഖ്യാപിക്കുക

ഐക്യരാഷ്ട്രസഭയെ നോക്കുകുത്തിയാക്കി അമേരിക്കൻ പിൻ ന്തുണയോടെ ഗാസയിൽ പലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന വ്യോമാക്രമണത്തിൽ 1000 ത്തോളം പേർ കൊല്ലപ്പെടുകയും അതിലേറെപ്പേർക്ക്‌ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരിക്കയാണ്.1967ലെ അറബ്‌-ഇസ്രായേൽ യുദ്ധത്തിന്നുശേഷമുള്ള ഏറ്റവും ഭീകരമായ സയണിസ്റ്റ്‌ ആക്രമാണ് ഇപ്പോൾ നടന്നിരിക്കുന്നത്‌. മരിച്ചവരിൽ ഏറെയും കുട്ടികളും വിദ്യാർത്ഥികളും സ്ത്രീകളുമാണ്.അമേരിക്കൻ നിർമ്മിത എഫ്‌ 16 വിമാനങ്ങൾ ഉപയോഗിച്ച്‌ വൈറ്റ്‌ ഫോസ്ഫറസ്സ്‌ അടക്കമുള്ള ടൺ കണക്കിന്ന് ബോംബുകളാണ് സിവിലിയൻ കേന്ദ്രങ്ങളിൽ ഇസ്രായേൽ വർഷിച്ചുകൊണ്ടിരിക്കുന്നത്‌.15ലക്ഷം പലസ്തീങ്കാർ അധിവസിക്കുന്ന കേവലം 365 ചതുരശ്ര കിലോമീറ്റർ വരുന്ന ഗാസാ മുനമ്പ്‌ തങ്ങളുടെ വരുതിയിൽ കൊണ്ടുവരാനും ഹമാസിനെ ഇല്ലായ്മ ചെയ്യാനുമുള്ള ഗുഡനീക്കം യാങ്കികളും സയണിസ്റ്റുകളും വളരെ മുമ്പേതന്നെ ആസൂത്രണം ചെയ്തിരുന്നുവെ ന്ന് വേണം ഇപ്പോഴത്തെ ആക്രമണത്തിൽ നിന്നു മനസ്സിലാക്കാൻ. ഡിസംബർ 19 നാ` ഹമാസുമായുള്ള വെടിനിർത്തൽ കരാർ അവസാനിച്ച ഉടനെ ഇസ്രായേൽ കെട്ടഴിച്ചുവിട്ടിട്ടുള്ള കിരാതമായ ആക്രമണം അതാണ് സൂചിപ്പിക്കുന്നത്‌. കഴിഞ്ഞ ഒന്നര വർഷത്തോളം ഇസ്രായേൽ ഏർപ്പെടുത്തിയ ഉപരോധത്തിലൂടെ ഭക്ഷണവും ഇന്ധനവും ചികിൽസയും ജീവിതാവശ്യങ്ങളും നിഷേധിക്കപ്പട്ട്‌ ജീവഛവങ്ങളായ പലസ്തീനികൾക്ക്‌ നേരെയാണ് മനുഷ്യമന:സ്സാക്ഷിയെ ഞെട്ടിക്കുന്ന നിഷ്ടൂരവും ഹീനവുമായ ഈ കടന്നാക്രമണം സാമ്രാജ്യത്വ പി-ന്തുണയേടെ സയണിസ്റ്റുകൾ നടത്തിക്കൊണ്ടിരിക്കുന്നത്‌."ഹമാസ്‌ ഭീകരരിൽ"നിന്ന് തങ്ങളുടെ പൗരന്മാരെ രക്ഷിക്കുകയെന്ന അവകാശത്തിന്റെപേരിൽ പലസ്തീൻ സിവിലിയൻ സമൂഹത്തെ ബോംബിട്ട്‌ കൊല്ലുന്ന നെറികെട്ട ഇസ്രായേൽ നടപടി അവിടുത്തെ തെരഞ്ഞെടുപ്പ്‌ പടിവാതുക്കൽ എത്തി നിൽക്കുന്ന സാഹചര്യത്തിലാണെന്ന് കൂടി ഓർക്കണം .പലസ്തീൻ ജനതയെ ഏറ്റവും കൂടുതൽ കൊന്നൊടുക്കുന്നവർക്ക്‌ അധികാരത്തിലേക്ക്‌ വരാൻ കഴിയുമെന്ന രോഗാതുരമായ സയണിസ്റ്റ്‌ മനോഘടനയാണ് ഇപ്പോൾ ഈ ആക്രമണത്തിന്ന് പിന്നിൽ. അതോടൊപ്പം പലസ്തീനികളുടെ ജീവന്ന് പുല്ലുവിലപോലും കൽപ്പിക്കാത്ത യാങ്കികളുടെ യഹുദാഭിമുഖ്യവും ഈ ആക്രമണത്തിന്ന് പ്രചോദനമാണ്.ബുഷ്‌ അധികാരത്തിൽ നിന്നും പുറത്തുപോകുന്ന ഈ വേളയിൽ പുതിയ പ്രസിഡന്റായി അധികാരമേൽക്കാനിരിക്കുന്ന ഒബാമയ്കൂകീഴിൽ പലസ്തീൻ ജനത കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും മറിച്‌ സ്ഥിതി കൂടുതൽ രൂക്ഷമാകാനാണ് സാധ്യതയെന്നും ഇപ്പോഴത്തെ സംഭവവികാസങ്ങൾ വിരൽ ചൂണ്ടുന്നു.ഇസ്രായേലിന്റെ കടന്നാക്രമണത്തിന്നെതിരെ ലോകമെങ്ങും പ്രതിഷേധം അലയടിച്ചുയരുമ്പോഴും അമേരിക്കൻ സാമ്രാജ്യത്വത്തിന്റെയും ഇതര സാമ്രാജ്യത്വശക്തികളുടെയും താൽപര്യങ്ങൾക്ക്‌ വഴങ്ങി കൂട്ടക്കൊലയെ അപലപിക്കാൻപോലും കഴിയാത്തവിധം നാണംകെട്ട അവസ്ഥയിലാണ് ഐക്യരാഷ്ട്രസഭ. ഈ സാഹചര്യത്തിൽ ഇസ്രായേൽ ചാരസംഘടനയായ മൊസ്സാദിന് മുംബൈ ആക്രമണത്തിന്റെ പസ്ചാത്തലത്തിൽ രാജ്യത്ത്‌ കയറിനിരങ്ങാൻ അവസരം ചെയ്തു കൊടുക്കുന്ന മന്മോഹൻ സർക്കാർ അടിയന്തിരമായി അതവസാനിപ്പിക്കുകയും ഇസ്രായേലുമായുള്ള എല്ലാസൈനിക സുരക്ഷാ ഇടപാടുകളും ഉടൻ റദ്ദാക്കുകയും വേണം. പസ്ചിമേഷ്യയിൽ അമേരിക്കൻ പട്ടിയായി പലസ്തീൻ-അറബ്‌ ജനതയെ കടിക്കുകയും അതോടൊപ്പം കുരക്കുകയും ചെയ്യുന്ന ഇസ്രായേലിൽ നിന്നും ഏറ്റവും അധികം ആയുധം വാങ്ങിയിട്ടുള്ള രാജ്യം മൻ-മോഹൻഭരിക്കുന്ന ഇന്ത്യയാണെന്ന് നമ്മുടെ രാജ്യത്തിനാകെ അപമാനമാണ് .നെഹ്രുവിയൻ കാലത്ത്‌ ഇന്ത്യ പിൻ-ന്തുടർന്ന വിദേശ നയത്തിൽ പലസ്തീൻ ജനതക്ക്‌ അനുകൂലമായ സമീപനമാണ് ഉണ്ടായിരുന്നതെന്നകാര്യം അമേരിക്കയിലെ സാമ്രാജ്യത്വകേന്ദ്രങ്ങളിൽ നിന്നും അടിത്തൂൺപറ്റി ഇന്ത്യയുടെ ധന മന്ത്രിയും പിന്നീട്‌ പ്രധാനമന്ത്രിയുമായി സ്ഥാനമേറ്റ മന്മൊഹൻ സിംഗ്‌ അറിയണ മെന്നില്ല. ഈസാഹചര്യത്തിൽ പോരാടുന്ന പലസ്തീൻ ജനതയോട്‌ ഐക്യദാർഡ്യം പ്രഖ്യാപിക്കാനും യാങ്കി-സയണിസ്റ്റ്‌ കൂട്ട്കെട്ടിനെ എതിർക്കാനും മന്മൊഹൻ സർക്കാറിന്റെ യാങ്കി-സയ്ണിസ്റ്റ്‌ ബാന്ധവത്തെ അപലപിക്കാനും പുരോഗമന ശക്തികൾ ഒട്ടും അമാന്തിച്ചുകൂട..

2009, ജനുവരി 4, ഞായറാഴ്‌ച

അരാഷ്ടീയവൽക്കരണ ത്തിന്റെ ചിലവിലേക്കായി......

ഒരു പണാധിപത്യ സമൂഹത്തിൽ പണമുണ്ടാക്കാനുള്ള കഴിവാണ് മഹത്തരമെന്ന് ഉദ്ഘോഷിക്കുന്നവർക്ക്‌ അലോസര മുണ്ടാക്കാത്ത ഒരു ചെറിയ കണക്ക്‌ ഇവിടെ അവതരിപ്പിക്കുകയാണ്.സഹായധനമായും മറ്റും വിദേശത്ത്‌ നിന്നും കഴിഞ്ഞ വർഷം കേരളത്തിൽ എത്തിയത്‌ 700.26 കോടി രൂപയാണ്. പത്തനംതിട്ട ജില്ലയാണ് വിദേശപണം പറ്റുന്നതിൽ മുന്നിൽ 200 കോടി യോളം രൂപ ഈ ജില്ലക്ക്‌ മാത്രം ലഭിചു പത്തനംതിട്ടജില്ലയിലെ 134 സംഘടനകൾ 199.49 കോടി കഴിഞ്ഞ വർഷം കൈപ്പറ്റിയപ്പോൾ ഏർ ണാകുളം ജില്ലയിലെ 311 സംഘടനകൾക്കായി 165 കോടിയും തിരുവനന്തപുരത്തെ 155 സംഘടനകൾക്കായി 91.22 കോടിയും കോട്ടയത്തെ 217 സംഘടനകൾക്കായി 64.23 കോടിയും ലഭിചു.കേരളത്തിൽ ഏറ്റവും കൂടുതൽ വിദേശ സഹായം ലഭിക്കുന്നത്‌ മാതാ അമൃതാനന്ദമയീ മഠത്തിന്നാണ് 85.33 കോടി.തിരുവല്ലയിലെ ബിഷപ്പ്‌ കെ പി യോഹന്നാന്റെ ബിലീവേഴ്സ്‌ ചർച്ചിന്ന് 78.62 കോടിയും ഗോസ്പൽ ഫോർ ഏഷ്യക്ക്‌ 58.29 കോടിയും ലഭിചു. വിദേശ സഹായം ലഭിക്കുന്ന സംസ്ഥാനങ്ങളിൽ അഞ്ചാം സ്ഥാനമാണ് കേരളത്തിന്ന്.1565 സംഘടനകൾ ചേർന്നാണ് കഴിഞ്ഞവർഷം 700.26 കോടി കൈപ്പറ്റിയതെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.രാജ്യത്തെ സന്നദ്ധ സംഘടനൾക്കായി ഒഴുകിയെത്തുന്ന വിദേശ സഹായത്തിൽ കഴിഞ്ഞ 10 വർഷം കൊണ്ട്‌ 5000 കോടിയുടെ വർദ്ധനവുണ്ടായി.ഏറ്റവും കൂടുതൽ വിദേശ സഹായം ലഭിക്കുന്ന സംസ്ഥാനം തമിഴ്‌നാടാണ് .സന്നദ്ധസംഘടനകളുടെ മേൽ നിയന്ത്രണം കൊണ്ടുവരുന്നതിന്ന് സർക്കാർ 1976ലെ വിദേശസഹായ നിയന്ത്രണ നിയമം ഭേദഗതി ചെയ്യാൻ തുടങ്ങിയപ്പോൾ മുതൽ കടുത്ത എതിർപ്പാണ്.സന്നദ്ധ സംഘടനകളുടെ ജനാധിപത്യ സ്വഭാവത്തിൽ സർക്കാർ കൈകടത്താൻ സ്രമിക്കുന്നുവെന്നാണ് പ്രധാന ആക്ഷേപം .ഇതേ ആക്ഷേപമാണ`കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ്‌ പാട്ടീലിന്ന് മുന്നിലും കേരളത്തിലെ മെത്രാന്മാരുടെ സമിതി ആവർത്തിചത്‌.കഴിഞ്ഞവർഷം ചെന്നൈയിലും,ഡൽ ഹിയിലുംദേശീയ സെമിനാറുകൾ സർക്കാർ സംഘടിപ്പിച്ചിരുന്നു.എന്നിട്ടും സംഘടനകളുടെ ഭാഗത്തു നിന്നും ക്രിയാൽമകമായ പ്രതികരണം ഉണ്ടായില്ല.റജിസ്റ്റർ ചെയ്ത 35000 ത്തോളം സംഘടനകളാണ് ഉള്ളതെങ്കിലും സഹായം വാങ്ങിയതായി സർക്കാറിൽ റിപ്പോർട്ട്ചെയ്തത്‌ 18570 സംഘടനകൾ മാത്രമാണ` . ഇവ 7877.57 കോടി വിദേശത്ത്നിന്ന് വാങ്ങിയതായി സർക്കാറിനെ അറിയിച്ചിട്ടുണ്ട്‌.എന്നാൽ ബാക്കിയുള്ള സഘടനകൾ കണക്ക്‌ നൽകാൻ കൂട്ടാക്കിയിട്ടില്ല. 1999-97ൽ 2571.69 കോടി മാത്രമായിരുന്നു വിദേശ സഹായം. ഇന്ത്യയിലേക്ക്‌ ഏറ്റവും കൂടുതൽ പണമൊഴുകുന്നത്‌ അമേരിക്കയിൽ നിന്നുതന്നെ .പ്രതിവർഷം 2500 കോടി യു കെ പ്രതിവർഷം 1200 കോടിയും ജർമ്മനി 1100 കോടിയും ഇന്ത്യയിലെ സംഘടനകൾക്ക്‌ നൽകുന്നു പൊന്തക്കോസ്തൽ സംഘടനകളാണ് പണം കാര്യമായി ഒഴുക്കുന്നത്‌ .അമേരിക്കയിലെ ഗോസ്പൽ ഫെല്ലോഷിപ്പ്‌ ട്രസ്റ്റ്‌ 229.15 കോടിയും,ഗോസ്പൽ ഫോർ ഏഷ്യ137.18 കോടിയും കഴിഞ്ഞ വർഷം സംഭാവനചെയ്തു. തമിഴ്‌ നാട്ടിലെ വേൾഡ്മിഷൻ 156.41 ഡൽ ഹിയിലെ കാരിത്താസ്‌ ഇന്ത്യ 139.36 ആന്ധ്രയിലെ ഗ്രാമീണ വികസന റ്റ്ര്സ്സ്റ്റ്‌ 175.18 കോടികൾ എന്നിവയാണ` സഹായം കൈപ്പറ്റിയവരിൽ മുൻപന്തിയിലുള്ളത്‌.മലയോര മേഖലയായ കാഞ്ഞിരപ്പള്ളിയിൽ 'ഇല്ലാത്ത കടലിൽ ഉണ്ടാകാത്ത സുനാമി"യുടെ പേരിൽ വിദേശത്ത്‌ നിന്ന് ഒഴുകിയെത്തിയ ഒന്നരകോടി രൂപ. 2004 ഡിസംബർ 26 ന് കേരളത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ ആഞ്ഞടിച സുനാമി മൂലം കാഞ്ഞിരപ്പള്ളി രൂപതയിൽ 200 പേർ മരിചതായും ആയിരത്തോളം പേർക്ക്‌ വീട്‌ നഷ്ട നഷ്ടപ്പെട്ടേന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 25000 യൂറോ ലഭിചത്‌.കാഞ്ഞിരപ്പള്ളി സുനാമിയെ ക്കുറിച്‌ rknews.netൽ അഭ്യർത്ഥനയും വന്നിരുന്നു.2005 ജനവരി 19 ന് റോർമ്മോർസ്സിൽ വെച്ച്‌ ലിംബർട്ട്ബിഷപ്പിന്റെ കൈയിൽ നിന്ന് 25000 യൂറോയുടെ ചെക്കും കോട്ടയത്തിന്റെ കിഴക്കൻ രൂപതയിൽ നിന്നെത്തിയ ബിഷപ്പ്‌ കൈപ്പറ്റി ഈപണം സുനാമി ബാധിതമേഖലയായ കാഞ്ഞിരപ്പള്ളിൽ ആയിരത്തോളം വീടുകൾ പുനർ നിർമ്മിക്കുന്നതിന്നും ബോട്ടുകളും മൽസ്യബന്ധനവലകളും വാങ്ങുന്നതിനും ഉപയോഗിക്കുമെന്ന് പണം സ്വീകരിചതിന്ന് ശേഷം നന്ദി പ്രസംഗത്തിൽ ബിഷപ്പ്‌ പറഞ്ഞു..