2011, ഫെബ്രുവരി 23, ബുധനാഴ്‌ച

ഐസ്ക്രീം :കളവു പറയുന്നവരും സത്യംപറയാത്തവരും തമ്മിലുള്ള ചക്കളാത്തിപോരാട്ടം

(കുറച്ചുദിവസം മുമ്പ് ഞാന്‍ ഫൈസ് ബുക്കില്‍ ഇട്ട ഒരു പോസ്റ്റാണിത് അതിവിടേയും എടുത്തു ചേര്‍ക്കുന്നു.)

“പെണ്‍ വാണിഭകാരെ കസ്റ്റഡിയിലെടുക്കുമ്പോള്‍ തന്നെ കയ്യാമം വീണിരിക്കും.കയ്യാമം വെക്കുമെന്ന് ഞാന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്.അതുതന്നെയാണ്‌ ഇപ്പോഴും പറയുന്നത്.ഐസ്ക്രീം കേസിന്റെ വസ്തുതകള്‍ പയ്യെപ്പയ്യെ പുറത്തു വന്നിട്ടുണ്ട് രഹസ്യ സീഡിയും എന്നെ ഏല്പിക്കുമന്ന് പറഞ്ഞിട്ടുണ്ട്”എന്ന് VS....

നല്ലത് ഇത്തരം വിലപ്പെട്ട രേഖകള്‍ ഉത്തരവാദപ്പെട്ടവരെവേണമല്ലോ ഏല്പിക്കാൻ

ഒരിക്കല്‍,അതായത് കൃത്യമായി പറഞ്ഞാല്‍ 2005 ജനുവരി 31 ന്കൊട്ടിയം പീഡനക്കേസിലെ ഇര ഷൈനി കൊലചെയ്യപ്പെട്ടു,

അതിന്ന്ശേഷം ഒരാഴ്ച കഴിഞ്ഞ് 9-2-05ന് അന്നത്തെ മുഖ്യന്‍ ഉമ്മന്‍ ചാണ്ടിയുടെ കയ്യിലേക്ക്അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന അച്ചുതാനന്ദന്‍,കൊല്ലപ്പെട്ട ഷൈനിയുടെ അഭിമുഖം അടക്കമുള്ള വീഡിയോ സിഡി ഇതുപോലെ കൈമാറിയിരുന്നു.ആ സീഡി പിന്നീട് എവിടെപ്പോയി എന്ന് ഒരു വിവരവുമില്ല.

പ്രതികള്‍ സമര്‍ത്ഥമായി രക്ഷപ്പെട്ടു...

കിളിരൂര്‍ കവിയൂര്‍ കേസുകള്‍ പ്രഹസനമായി അവസാനിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ ശാരി എസ് നായരുടെ അച്ഛനും മാധ്യമ-സാമൂഹ്യ പ്രവര്‍ത്തകരുടേയും സാന്നിദ്ധ്യത്തില്‍ഒരു നിവേദനം മുഖ്യമന്ത്രി വീ എസ്സിന്നും ആഭ്യന്തര മന്ത്രിക്കും സമര്‍പ്പിച്ചിരുന്നു.

എന്നിട്ടും വീ എസ്സ് പറഞ്ഞത് എനിക്ക് അങ്ങിനെ ഒരു സാധനം കിട്ടിയിട്ടില്ല എന്നാണ്...മാത്രമല്ല ഒരിക്കല്‍ ഒരു വി ഐ പി യെക്കുറിച്ചും വി എസ്സി ന്ന്ഇതുപോലൊരു പൊട്ടന്‍ കളി കളിക്കേണ്ടിവന്നതുമായ ദൃശ്യമാധ്യമ കാഴ്ച അത്ര പെട്ടെന്ന് മറക്കാന്‍ മാത്രം കാലമായിട്ടില്ലല്ലോ...

പറഞ്ഞുവരുന്നത് അല്ലെങ്കില്‍ പറയാന്‍ ഉദ്ദേശിച്ചത്:-

ഈ സീഡിയും രേഖകളും മുഖ്യമന്ത്രിയെ ഏല്പിക്കമന്നു പറഞ്ഞവര്‍ക്കും അറിയാം

ഇതിന്റേയും ഗതി അങ്ങിനെയൊക്കെ തന്നെ ആയിരിക്കുമെന്ന്.

അവരും അത്രയേ ആഗ്രഹിക്കുന്നുള്ളൂ.

അവരുടെ അജണ്ട തെരഞ്ഞെടുപ്പു മാത്രമാണല്ലോ.

ഏറെക്കുറെ ജനങ്ങള്‍ക്കും അത് മനസ്സിലാവുന്നുണ്ട്.

എന്നാലും മുഖ്യമന്ത്രി അതു ഏറ്റുവാങ്ങുക,

ഒന്നുമില്ലെങ്കിലും ഒരു ചുക്കും നടക്കാതിരിക്കുമ്പോള്‍

പത്രക്കാരുടെ ചോദ്യത്തിന്ന് മുന്നിലിരുന്നു വി എസ്സി ന് കളിക്കേണ്ടി വരുന്ന

(ഏതെങ്കിലും സ്ഥാനത്ത് ഉണ്ടെങ്കില്‍ ) പൊട്ടന്‍ കളിയിലെ തമാശ കണ്ട്

പൊട്ടിച്ചിരിക്കാനുള്ള ഒരു വകുപ്പുണ്ടാകുമല്ലോ,എന്നതാണ്.

2011, ഫെബ്രുവരി 21, തിങ്കളാഴ്‌ച

സുധാകരന്റെ വെളിപ്പെടുത്തൽ എന്തിന്?

ഇത് വെളിപ്പെടുത്തലുകളുടെ കാലമെന്നാണ് ബുദ്ധിജീവിഭാഷ്യം....
വര്‍ഗീസിനെ വെടിവെച്ചുകൊന്ന രാമചന്ദ്രന്‍ നായരില്‍ നിന്ന് തുടങ്ങി സുധാകരനില്‍ വരെ എത്തിനില്ക്കുന്ന വെളിപ്പെടുത്തലുകള്‍ക്ക് ദൃശ്യ-പത്രമാധ്യമങ്ങള്‍ക്കുണ്ടായത്ര നടുക്കം ജനങ്ങള്‍ക്കുണ്ടായില്ല എന്നതാണ് വസ്തുത.
ഇതിന്റെയൊക്കെ ഉള്ളുകള്ളികളും യാഥാര്‍ത്ഥ്യവും ഇതും ഇതിലപ്പുറവും രാജ്യത്തെ സാധാരണക്കാരനു് വളരെ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു,മനസ്സിലായിക്കഴിഞ്ഞിരുന്നു എന്നതും,
ഈ പുത്തന്‍ വെളിപാടുകാര്‍ക്കും അറിയാവുന്നത് പോലെ വെളിപ്പെടുത്തിയവന്റെ മനസ്സില്‍ ചില ലഡ്ഡുകള്‍ പൊട്ടുമെന്നല്ലാതെ മറ്റൊരു ചുക്കും സംഭവിക്കാന്‍ സാധ്യതയില്ലെന്ന തിരിച്ചറിവും ആണ് അടിസ്ഥാനകാരണം.
എങ്കിലും ഈ വെളിപ്പെടുത്തലുകളുകള്‍ക്കപ്പുറം ചിലതു വെളിവായിട്ടുണ്ടു എന്ന സാഹചര്യമാണു ഈ കുറിപ്പിന്നാധാരം.
ഇന്ത്യന്‍ ജുഡീഷ്യറിക്ക് സംഭവിച്ചിട്ടുള്ള ചില “പുഴുക്കുത്തു”കളെക്കുറിച്ച് കോടതിതന്നെ കുറ്റസമ്മതം നടത്തുമ്പോള്‍,ജുഡീഷ്യറി ലജിസ്ലേറ്റീവിന്നെതിരെ ശകാരം ചൊരിയുമ്പോള്‍ ഒരു കോടതിയലക്ഷ്യ സാദ്ധ്യതയില്ലാത്ത വിധത്തില്‍ഗൗരവപൂര്‍വ്വം ഈ വിഷയം ചര്‍ച്ച ചെയ്യചെയ്യപ്പെടേണ്ടതുണ്ട്.
തങ്ങളുടെ പ്രിയപ്പെട്ട നേതാക്കന്മാരുടെ അഴിമതിക്കേസ് ശിക്ഷിക്കപ്പെട്ടതിന്റെ പേരിലോ,കോടതിയുടെ അന്തസ്സിന്നും നീതി നിര്‍വ്വഹണ വ്യവസ്ഥക്കും അപമാനം വരുത്തിവെക്കുന്ന ചില ന്യായാധിപന്മാരുടെ പ്രശ്നമായും ഇതിനെ ലളിതവല്കരിക്കാന്‍ ശ്രമിക്കുന്നത് തെറ്റായിരിക്കും.
ജുഡീഷ്യറിയേക്കുറിച്ച് കേരളത്തിലെങ്കിലും നടക്കുന്ന ചര്‍ച്ചകള്‍ പലപ്പോഴും കേന്ദ്രീകരിക്കുന്നത് ന്യായാധിപന്മാരുടെ വ്യകതിപരമായ ദൗര്‍ഭല്യങ്ങളോ,വീഴ്ചകളോ,അഴിമതിയോ,നിലപാടുകളോ ആയി ബന്ധപ്പെടുത്തിയാണ്,
ഈ രീതിയിലുള്ള വിമര്‍ശനം ഉന്നയിക്കുന്നവര്‍ കോടതികള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന ആഗോളമാറ്റങ്ങളെ മറച്ചു വെച്ച് ഫലത്തില്‍ ഇന്നത്തെ അവസ്ഥയിലേക്ക് കൊണ്ടെത്തിച്ച സാഹചര്യത്തെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്.
ലോകവ്യാപകമായി നീതിന്യായവ്യവസ്ഥക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളേയും അതിന്റെ ഇന്ത്യന്‍ പ്രതിഫലനങ്ങളേയും കാണാതിരിക്കുന്നത് നമ്മുടെ ജുഡീഷ്യറി ഇന്നെത്തിച്ചേര്‍ന്ന അവസ്ഥയില്‍ നിന്നും കരകയറാനുള്ള സാഹചര്യം ഇല്ലാതാക്കും.
അമേരിക്കന്‍ നേതൃത്വത്തിലുള്ള സാമ്രാജ്യത്വവുമായി ഉല്‍ഗ്രഥിച്ചുകഴിഞ്ഞ ഇന്ത്യന്‍ ഭരണകൂടവും അതിന്റെ സമ്പദ് വ്യ്വസ്ഥയും നാനാതരത്തിലുള്ള പ്രതിസന്ധികളെ അഭിമുഖീകരിക്കുകയാണ്.
ഇന്ത്യന്‍ ഭരണവര്‍ഗ്ഗ രാഷ്ട്രീയത്തിലെ ഉന്നതനേതൃത്വങ്ങളുടെ അഴിമതിയും ക്രിമിനലീകരണവും പലപ്പോഴായി തുറന്നുകാടിയെന്ന ശ്ലാഘനീയമായ ചില സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അവസാനത്തെ അഭയകേന്ദ്രം കോടതിയാണെന്ന വീക്ഷണത്തിന്ന് ശക്തിപകര്‍ന്നിട്ടുണ്ട് എന്നും കരുതാവുന്നതാണ്.
എക്സിക്യുട്ടീവിന്റെമേല്‍ ജുഡീഷ്യറിക്കുണ്ടാകുന്ന ഈ മേല്ക്കൈ ആത്യന്തികമായി ഇത്യന്‍ ഭരണകൂടത്തിന്റേയും ഭരണഘടനയുടേയും ദുര്‍ബ്ബലാവസ്ഥയാണ് പ്രതിഫലിക്കുന്നത് എന്ന് നാം തിരിച്ചറിയണം.
ബൂര്‍ഷ്വാ ജനാധിപത്യവിപ്ലവങ്ങളുടെ വിജയത്തേതുടര്‍ന്ന് അതിന്റെ ഭാഗമായി രൂപംകൊണ്ടിട്ടുള്ള പാശ്ചാത്യ മുതലാളിത്ത ഭരണകൂടസ്ഥാപനങ്ങളും അവയുടെ പാര്‍ലമെന്ററി വ്യവസ്ഥയുമായി താരതമ്യപ്പെടുത്തി നമ്മുടെ രാജ്യത്തെ പാര്‍ലമെന്റിനേയും ഭരണകൂട സ്ഥാപനങ്ങളായ ജുഡീഷ്യറിയേയും പരിശോധിക്കുന്നത്,
പ്രത്യേകിച്ച്.സാമ്രാജ്യത്വ ആഗോളീകരണത്തിന്റെ ഈ ഘട്ടത്തില്‍ ശരിയായിരിക്കില്ല.
ഉദാഹരണത്തിന്ന് ‘ഗരീബി ഹഠാവോ’ വിന്റെ മറ പിടിച്ച് ബൂര്‍ഷ്വാ ജനാധിപത്യത്തിന്റെ എല്ലാ മൂടു പടങ്ങളും വലിച്ചെറിഞ്ഞ് ഇന്ദിരാഗാന്ദി അടിച്ചേല്പിച്ച അടിയന്തിരാവസ്ഥയെ കോടതി പിന്തുണക്കുകയും
മൗലികാവകാശങ്ങള്‍ പോലും റദ്ദ് ചെയ്ത ആ ഫാഷിസ്റ്റ് നടപടിയെ ഭരണഘടനാപരമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
പാര്‍ലമെന്റിനോട് പോലും ആലോചിക്കാതെ എക്സിക്യുട്ടീവ് ഗാട്ടുകരാറില്‍ ഒപ്പ് വെച്ചപ്പോഴും ഇക്കാര്യം വളരെ വ്യക്തമാക്കപ്പെട്ടിരുന്നു.
ജനപ്രതിനിധി സഭയുടെ അംഗീകാരമില്ലാതെ എക്സിക്യുട്ടീവ് ഒപ്പു വെക്കുന്ന അന്താരാഷ്ട്ര ഉടമ്പടികള്‍ രാജ്യത്തിന്ന് ബാധകമല്ലെന്ന നിലപാടുള്ള ഭരണ ഘടനകളാണ് അമേരിക്കയിലേയും ബ്രിട്ടനേയും പോലുള്ള സാമ്രാജ്യത്വ ഭരണകൂടങ്ങള്‍ക്കുള്ളത്.
1935-ലെ ബ്രിട്ടീഷ് പാര്‍ലമെന്റ് പാസ്സാക്കിയ ഗവര്‍മേന്റ് ഓഫ് ഇന്ത്യ ആക്റ്റിന്റെ 250 വകുപ്പുകള്‍ മാറ്റമൊന്നും വരുത്താതെ ഉള്‍ച്ചേര്‍ത്ത് ഉണ്ടാക്കിയതാണ് ഇന്ത്യന്‍ ഭരണഘടന.
അടിസ്ഥാന പരമായ ഈ ദൗര്‍ബ്ബല്യമാണ്‌ സാമ്രാജ്യത്വ മൂലധനത്തിനെ തിരെ നിലപാടെടുക്കാന്‍ ആവശ്യമായ വ്യവസ്ഥകള്‍പോലും ഇല്ലാത്ത ഒന്നാക്കി ഇന്ത്യന്‍ ഭരണഘടനയെ മാറ്റിതീര്‍ത്തിട്ടുള്ളത് എന്ന് പലരും ചൂണ്ടിക്കാണിച്ചിരുന്നു.
അപ്പോഴും ഈ ദൗര്‍ബ്ബല്യത്തെ ചൂണ്ടിക്കാണിക്കാന്‍ സുപ്രീം കോടതി തയാറായില്ല.
എന്നാല്‍ ഇക്കാലയളവില്‍ പ്രകടമാക്കിയ ജുഡീഷ്യല്‍ ആക്റ്റീവിസം ഇതര ഭരണകൂടസ്ഥാപനങ്ങളായ എക്സിക്യുട്ടീവിനേയും,നിയമനിര്‍മ്മാണ സഭകളേയും പിന്നിലാക്കികൊണ്ട് ആഗോളവല്കരണത്തിന്റെ താല്പര്യങ്ങള്‍ക്കായി കോടതികള്‍ മുന്നോട്ട് വരുന്നതായി കാണുന്നു.
ഇത് ആഗോളമൂലധനത്തിനും അവര്‍ക്ക്സേവചെയ്യുന്ന രാഷ്ട്രീയനേതൃത്വത്തിനും ഏറ്റവും ഗുണകരമായ സാഹചര്യം ദൃഷ്ടിക്കുന്നു.
WTO-GATS സംവിധാനങ്ങള്‍ നിലവില്‍ വരികയും അതിന്റെ അടിസ്ഥാനത്തില്‍ വിവിധരാജ്യങ്ങളിലെ ഭരണഘടനയും നിയമ തത്വസംഹിതകളും മാറ്റങ്ങള്‍ക്ക് വിധേയമാകുകയും ചെയ്തു.
ജുഡീഷ്യറിയില്‍ മാറ്റം വരുത്താന്‍ പ്രേരിപ്പിക്കുകയും കോടതികള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന സമീപനങ്ങളില്‍ പൊളിച്ചെഴുത്തുകള്‍ ആവശ്യപ്പെടുകയും ചെയ്തു.
നിലനില്ക്കുന്ന സാമൂഹ്യ ഉത്തരവാദിത്വ സങ്കല്പങ്ങളും നീതിയുടെ പ്രശ്നങ്ങളും പൂര്‍ണ്ണമായും അട്ടിമറിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നു.
കോടതിവ്യവഹാരങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന പദാവലികള്‍ അന്താരാഷ്ട്ര ധനകാര്യ ഏജന്‍സികള്‍ മുന്നോട്ടുവെക്കുന്ന തരത്തില്‍ പരിഷ്കരിക്കപ്പെട്ടു.
കാഴ്ചപ്പാടുമാറി. നിലനില്ക്കുന്ന ആഗോളീകരണ സമ്പദ് ക്രമവും അതിന്റെ പ്രത്യയശാത്രവും കോടതിവിധികളിലൂടെ പുറത്തുവരാന്‍ തുടങ്ങി.
അന്താരാഷ്ട്ര ജുഡീഷ്യല്‍ സമ്മേളനങ്ങളും ചര്‍ച്ചകളും ലോകവ്യാപകമായി നടക്കുന്നു.
ഓരോ രാജ്യത്തേയും നീതി നിര്‍വ്വഹണ സംവിധാനങ്ങള്‍ എങ്ങിനെയാണ് മാറ്റിതീര്‍ക്കേണ്ടത് എന്നു തീരുമാനിക്കുന്നത് അതാത് രാജ്യങ്ങളിലെ ഭരണകൂടങ്ങളോ,ന്യായാധിപന്മാരോ അല്ലാതായി.
മറിച്ച് ഈ സമ്മേളനങ്ങളും ചര്‍ച്ചകളും ആയിതീര്‍ന്നു.
ഭൂട്ടാനില്‍ 2005 ജൂലൈമാസം നടന്ന saarc നിയമസമ്മേളനത്തില്‍ (saarc Low Meet) ADB യുടേ

യും ലോകബാങ്കിന്റേയും പ്രതിനിധികള്‍ പങ്കെടുത്തു.
saarc രാജ്യങ്ങളില്‍ ഉണ്ടാക്കേണ്ട നിയമ നിര്‍മ്മാണത്തേക്കുറിച്ചും WTO യുമായും വിദേശമൂലധനത്തേക്കുറിച്ചുള്ള നിയമ വശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്നും ഈ പ്രതിനിധികളാണ് നേതൃത്വം നല്കുന്നത്.
south asia യിലെ നിയമ സംവിധാനം പരിഷ്കരിക്കുന്നതിനേക്കുറിച്ച് ADB അതിയായ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു.
saarc law,ഭൂട്ടാന്‍ ചാപ്റ്റര്‍ പ്രസിഡന്റിന്റെ അഭിപ്രായത്തില്‍ സാര്‍ക്ക് രാജ്യങ്ങളിലെ പദ്ധതികളുമായി ADB ക്ക് അബേദ്ധ്യബന്ധമുള്ളത് കൊണ്ട് ADB യുടെ ഈ താല്പര്യം എല്ലാ രാജ്യങ്ങള്‍ക്കും പ്രയോജനപ്രദമാണ്.
ഇതിനു മുമ്പും ഫിലിപ്പീന്‍സിലും ഇതുപോലുള്ള അന്താരാഷ്ട്ര ജുഡീഷ്യല്‍ ചര്‍ച്ചകള്‍ നടക്കുകയുണ്ടായി.
അന്താരാഷ്ട്ര ധനകാര്യ ഏജന്‍സികളുടെ പങ്കാളിത്തമാണ് ഈ സമ്മേളനങ്ങളില്‍ ശ്രദ്ധേയമാവുന്നത്.
നിയമനിര്‍മ്മാണ സംവിധാനം എങ്ങിനേയാണ് രാജ്യങ്ങളില്‍ നടപ്പിലാക്കേണ്ടത് എന്ന് WTOയുടെ മുന്‍ കയ്യില്‍ ഇങ്ങനെ അസൂത്രണം ചെയ്യപ്പെടുന്നുണ്ട്.
“ഗ്ളോബലൈസ്ഡ് ജസ്റ്റിസ്” എന്ന് നാമകരണം ചെയ്യപ്പെടുന്ന ഈ സംവിധാനം സാമൂഹ്യനീതിയെക്കുറിച്ചാണ് പ്രതിജ്ഞാബദ്ധതയാണ് ഉറപ്പിക്കുന്നത്.
ലോകത്ത് ആവിഷ്കരിക്കപ്പെടുന്ന പേറ്റന്റ് നിയമവും IPRനിയമങ്ങളും ഇതു തന്നെയാണ് വെളിപ്പെടുത്തുന്നത്.
മുമ്പ് പരിഗണിച്ചിരുന്ന സമൂഹത്തിന്റെ പൊതു താല്പര്യങ്ങള്‍ കോടതികള്‍ നിരാകരിക്കുന്നു.
American Judicial Trendsപലരാജ്യങ്ങളിലേക്കും ഇറക്കുമതി ചെയ്യാപ്പെടുന്നു.
ബഹുരാഷ്ട്ര കുത്തകകള്‍ക്കും വിദേശമൂലധന സക്തികള്‍ക്കും അനികൂലമായ കോടതി വിധികളാണ് ലോകത്ത് തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്നത്.
കുത്തകകള്‍ക്കും വ്യക്തികള്‍ക്കുമുള്ള പ്രാധാന്യം സമൂഹത്തിന്റെ പൊതുതാല്പര്യത്തിന്ന് ലഭിക്കുന്നില്ല.
ശാസ്ത്രസാങ്കേതിക വിദ്യാരംഗം പൂര്‍ണ്ണമായും സ്വകാര്യവല്കരിക്കപ്പെടുകയും ബഹുരാഷ്ട്രകുത്തകകളെ ഏല്പിക്കുകയും ചെയ്യുക എന്ന സാമ്രാജ്യത്വ ആഗോളീകരണ താല്പര്യങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് കോടതികള്‍ വിധിപ്രസ്ഥാവ പണിയിലൂടെ ചെയ്യുന്നത്.
ഇത്തരമൊരു ലോക സാഹചര്യത്തില്‍ നിന്നാണ് 90 കള്‍ക്ക് ശേഷമുള്ള ഇന്ത്യന്‍ ജുഡിഷ്യറി അനുഭവങ്ങളെ നാം വായിച്ചെടുക്കേണ്ടത്.
1996 മാര്‍ച്ച് മാസത്തില്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് കൂലിനിഷേധിക്കുന്ന മാനേജ്മെന്റിന്റെ നിലപാടിനെ ശരിവെച്ചുകൊണ്ട് ബോംബേ ഹൈക്കോടതി നടത്തിയ വിധിപ്രസ്താവം ,
വ്യവസായ-തൊഴില്‍തര്‍ക്ക നിയമത്തിന്റെ വെളിച്ചത്തില്‍ വ്യവസായക്കോടതിയുടെ പൂര്‍ണ്ണമായ അധികാരപരിധിയില്‍ പൊടുന്നതും അതിന്‍ പ്രകാരം ആ കോടതി തൊഴിലാളികള്‍ക്ക് അനുകൂലമായി വിധിയെഴുതുകയും ചെയ്ത ഒരു കേസിലാണ് ജുഡീഷ്യല്‍ ആക്റ്റീവിസം പ്രകടമാക്കികൊണ്ട് ഹൈക്കോടതിയുടെ ഭാഗത്തുനിന്നും ഇന്ത്യയിലെ തൊഴിലാളി വര്‍ഗ്ഗത്തെ സംബന്ധിച്ചിടത്തോളം ദൂരവ്യാപകമായി പ്രത്യാഘാതമുണ്ടാക്കുന്ന ഈ വിധിയുണ്ടായത്.
ആഗോളമൂലധനത്തിന്റെ പ്രലോഭനങ്ങള്‍ക്കടിപ്പെട്ടു രാജ്യത്തെ ഉന്നത നീതിപീഠം സ്വയം വില്ക്കാന്‍ തയ്യാറായതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ഭോപ്പാലില്‍ കൂട്ടക്കൊലനടത്തിയ യൂണിയണ്‍കാര്‍ബൈഡുമായി കോടതിനടപടികള്‍ക്ക് പുറത്ത് അതുണ്ടാക്കിയ ഉടമ്പടി.
തുടക്കത്തില്‍ യൂണിയണ്‍ കാര്‍ബൈ
ഡ് തരാമെന്നേറ്റ നഷ്ടപരിഹാരത്തുകയേക്കാള്‍ വളരെ ചെറിയ ഒരു തുകയ്ക്കാണ് ചരിത്രത്തിലെ ഏറ്റവും വലിയ വ്യാവസായികകൂട്ടക്കൊല നടത്തിയ ആ ബഹുരാഷ്ട്രകുത്തകയെ അന്ന് കോടതി രക്ഷപ്പെടുത്തിയത്.
ലോകബാങ്കിന്റെ വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായി ഊഹക്കച്ചവടമൂലധനത്തിന്ന് വന്‍ തോതില്‍ കൊള്ളലാഭമുണ്ടാക്കാനവസര മൊരുക്കുന്ന സ്വശ്രയകോഴ്സുകളുടെ ഭരണഘടനാ സാദ്ധ്യതയെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിക്കപ്പെട്ട ഒരു ഹര്‍ജിയില്ന്മേല്‍ ഗവര്‍മേണ്ടിന്ന് പണമില്ലാത്ത സ്ഥിതിക്ക് സ്വാശ്രയകോഴ്സുകള്‍ ശരിയായ നടപടിയും അനുകരണീയവുമായ മാതൃകയാണെന്നും വിധിപറഞ്ഞ് സുപ്രീം കോടതി രംഗത്തുവന്നു.
ആഗോളവല്കരണത്തിന്റെ മുഖ്യനടത്തിപ്പുകാരനായ മന്മോഹന്‍സിംങ്ങിന്റെ വ്യജസത്യവാംഗ് മൂലത്തിന്റെ മേല്‍ ഗോഹട്ടി ഹൈക്കോടതിയെടുത്ത തീരുമാനം അധികാരകൈമാറ്റത്തിന്ന് ശേഷമുണ്ടായ ഏറ്റവും ജനദ്രോഹ സാമ്പത്തിക നയങ്ങള്‍ക്ക് നേതൃത്വംകൊടുത്തയാളെന്ന നിലക്ക് നേരിട്ടൊരു തെരഞ്ഞെടുപ്പില്‍ ജനങ്ങളെ അഭിമുഖീകരിക്കുന്നതിന്ന് ദൈര്യമില്ലാതിരുന്ന മന്മോഹന്‍സിംഗ് ആസ്സാമില്‍നിന്ന് രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടത് ആ സംസ്ഥാനത്തെ സ്ഥിരതാമസക്കാരനാണെന്ന പേരിലായിരുന്നു.
ഇതേ സബന്ധിച്ച് കേസില്‍ താന്‍ ആസാമിലെ ഒരു വോട്ടറാണെന്ന കള്ള സത്യവാങ്മൂലം മന്മോഹന്‍സിഗ് നല്കുകയും അത് മുഖവിലക്കെടുത്ത് ഈ കേസ്സുമായി ബന്ധപ്പെട്ട എല്ലാനടപടികള്‍ക്കും ഗോഹട്ടി ഹൈക്കോടതി വിരാമമിട്ടു.
സംശുദ്ധമായ തെരഞ്ഞെടുപ്പുകള്‍ നടത്തി ഇന്ത്യന്‍ ജനാധിപത്യത്തെ ശുദ്ധീകരിക്കാനിറങ്ങിത്തിരിച്ചിരുന്ന ശേഷനാകട്ടെ ഈ കേസ്സ് തുടര്‍ന്നും മുന്നോട്ട് കൊണ്ടുപോകാന്‍ തയ്യാറാകാതെ അര്‍ത്ഥഗര്‍ഭമായി മൗനം പാലിച്ചു.
സംവരണത്തിന്റെ പേരില്‍ ഇന്ത്യിലെ ഭരണവിഭാഗങ്ങള്‍ പരസ്പരമേറ്റുമുട്ടിയ പശ്ചാത്തലത്തില്‍ ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമായ ഒരു വിധിയും സുപ്രീം കോടതിയുടെ ഭാഗത്തു നിന്നുണ്ടായി.
സാമൂഹ്യ ഉച്ഛ-നീചത്വങ്ങള്‍ പരിഹരിക്കാനുള്ള ഒരു ഉപാധിയെന്ന നിലയിലാണ് സംവരണാവകാശങ്ങള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയതെന്ന് പൊതുവേ അംഗീകരിക്കപ്പെട്ടതാണ്.
എന്നാല്‍ ക്രിമീലെയറിന്ന് സംവരണം പാടില്ലെന്ന വ്യാജേന സാമ്പത്തികമാനദണ്ഡം കൂടി സംവരണത്തിലുള്‍പ്പെടുത്തികൊണ്ട് അതിന്റെ ഭരണഘടനാപരമായ അന്തസ്സത്തയെ തന്നെ നിഷേധിക്കുന്ന ഒരു സമീപനം വളരെ വിദഗ്ദമായി കടത്തിക്കൊണ്ടു വരികയായിരുന്നു സുപ്രീം കോടതി.
പ്ലാച്ചിമടയിലെ നിവാസികള്‍ക്കും കൊക്കക്കോളക്കും ഒരു പോലെ ജലവിഭവ ചൂഷണത്തിന്ന് അവകാശമുണ്ടെന്ന ഹൈക്കോടതി പ്രഖ്യാപനം ഭൂഗര്‍ഭജലത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് നിലവിലുള്ള indian casement Actപോലും പരിഗണിക്കാന്‍ തയാറായില്ലെന്നത് പല പ്രശസ്ത ന്യായാധിപന്മാരും വിമര്‍ശനമായി ഉന്നയിച്ചിരുന്നു.
ലാഭേച്ഛമാത്രം ലക്ഷ്യം വെച്ചുള്ള ഈ വികസനകാഴ്ചപ്പാടിനെ ഉറപ്പിക്കുകയാണ് നര്‍മ്മദാ-കൊക്കക്കോളാ വിധിയിലൂടെ കോടതി ചെയ്തത്.
ജനാധിപത്യ സ്ഥാപനങ്ങളേയും പ്രക്രിയകളേയും തകര്‍ക്കുക എന്ന സമീപനത്തിന്റെ ഭാഗമായി വിദേശ മൂലധനശക്തികള്‍ ഇന്ന് രാജ്യത്തിന്റെ വിവിധമേഖലകളില്‍ ഇടപെട്ടുകൊണ്ടിരിക്കുമ്പോള്‍
എല്ലാ രീതിയിലുമുള്ള സമരങ്ങളേയും പണിമുടക്കുകളേയും,പൊതുയോഗങ്ങളേയും,പ്രകടനങ്ങളേയും കോടതികള്‍ നിഷേധിക്കുന്നു.
industrial Dispute Act(1947)ന്റെ 33 -ആം വകുപ്പ് squashചെയ്ത കോടതി കുത്തകകളുടെ താല്പര്യം മാത്രമാണ് സംരക്ഷിക്കുന്നത്.
കോണ്‍ ട്രാക്റ്റ് ലേബറിനെ നിലനിര്‍ത്താനുള്ള പഴയ കോടതിവിധി തിരുത്തപ്പെട്ടിരിക്കുന്നു.
നിരവധി ഫാക്റ്ററികള്‍ അടച്ചു പൂട്ടുകയും പരസ്സതം തൊഴിലാളികള്‍ പട്ടിണിയുടെ തടവറയിലേക്ക് തള്ളപ്പെടുകയും ചെയ്തിട്ടുണ്ട്.
ആയിരക്കണകിന്ന് കര്‍ഷകര്‍ കടബാധ്യതകൊണ്ട് ആത്മഹത്യചെയ്യാന്‍ നിര്‍ബ്ബന്ധിതരായിട്ടുണ്ട്
വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിച്ചത്,വിദ്യാര്‍ത്ഥീപ്രക്ഷോഭങ്ങള്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് അവകാശം നിഷേധിക്കുന്നു.
കാലാകാലമായി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട വിഭാഗത്തിനു ഏതെങ്കിലും രീതിയിലുള്ള പരിരക്ഷ കൊടുക്കാന്‍ ശ്രമിക്കുമ്പോള്‍ 'Merrit 'ന്റെയും Quality യുടെയും ഔന്നത്യത്തെക്കുറിച്ചുമുള്ള പ്രസ്താവനകളാണ് സവര്‍ണ്ണ ലോബിയോടൊപ്പം കോടതികളും ആവര്‍ത്തിക്കുന്നത്.(കൃഷി ഭൂമി കൃഷി ചെയ്യാന്‍ കഴിവുള്ളവന്നു കൊടുക്കണം എന്നനിര്‍ദ്ദേശം ഈ സവര്‍ണ്ണ ഫൂഡല്‍പ്രമാണിമാരെ കൊണ്ട് അംഗീകരിപ്പിക്കുമോ എന്ന ചോദ്യം കോടതി കേട്ടില്ല )
ഉന്നത വിദ്യാഭ്യാസം മുഴുവനും പണമുള്ളവന് റിസര്‍വ്വ് ചെയ്യുന്ന രീതിയിലേക്കു സെല്‍ഫ് ഫൈനാന്‍സ്‌ സ്ഥാപനങ്ങള്‍ക്ക് പച്ചക്കൊടി കാണിക്കുമ്പോള്‍ കോടതികള്‍ക്ക് 'കഴിവിനെ' ക്കുറിച്ച്
ഉല്ക്കണ്ഠ ഉണ്ടാവുന്നില്ല .
എന്തുകൊണ്ട് ടാലന്റ് ഇല്ലാത്ത പണമുള്ള വന്ന്‍ വിദ്യാഭ്യാസം ഉറപ്പാക്കുന്നു എന്ന ചോദ്യവും കോടതി കേട്ടില്ല.
ജന്മിത്തതിന്നെതിരായ നാമമാത്ര ഭൂപരിഷ്കരണം പോലും സ്വകാര്യസ്വത്തിന്റെ പവിത്രതയുടെ പേരില്‍ കോടതികള്‍ അനുവദിക്കാതിരുന്ന സന്ദര്‍ഭത്തിലായിരുന്നു
കോടതിയിടപെടലുകളെ ഒഴിവാക്കുന്ന 9-ആം പട്ടിക 1951 ലെ ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗമായത്.
തുടര്‍ന്ന് ക്ഷേമരാഷ്ട്രകാലം തീരുന്ന 1970 വരെ ഈ ഭരണഘടനാ ഭേദഗതിയെ ചോദ്യം ചെയ്യാന്‍ കോടതി തയ്യാറാകുമായിരുന്നില്ല.
ഇതിലേറ്റവും പ്രധാനപ്പെട്ടത് ഭരണഘടനയിലെ അല്ഘനീയതയുടെ പേരില്‍ ഒമ്പതാം ഷെഡ്യൂളില്‍ പെടുത്തിയ ഓരോ നിയമവും പുന:പരിശോധനക്ക് വിധേയമാക്കുമെന്ന സുപ്രീം കോടതിയുടെ വിധി പ്രകാരം
ദരിദ്ര ജനങ്ങള്‍ക്കും പാര്‍ശ്വവല്ക്കരിക്കപ്പെട്ടവര്‍ക്കും സാമൂഹ്യ നീതി കൊണ്ടുവാരാനെന്ന പേരില്‍ 1973 നു ശേഷം ഒമ്പതാം പട്ടികയില്‍ പെടുത്തിയ 284 നിയമങ്ങള്‍ പുന:പരിശോധനാ ഭീഷണി നേരിടുകയാണ് .
ജനാധിപത്യ സ്ഥാപനങ്ങളേയും പ്രക്രിയകളേയും തകര്‍ക്കുക എന്ന സമീപനത്തിന്റെ ഭാഗമായി വിദേശ മൂലധനശക്തികള്‍ ഇന്ന് രാജ്യത്തിന്റെ വിവിധമേഖലകളില്‍ ഇടപെട്ടുകൊണ്ടിരിക്കുമ്പോള്‍
സ്പെഷല്‍ ഇക്കണോമിക്ക് സോണുകളുടെ ശൃംഖലകള്‍ രാജ്യവ്യാപകമായി ആരംഭിക്കാന്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തില്‍,ഭൂപരിഷ്കരണ നിയമങ്ങള്‍പോലും സംരക്ഷിക്കപ്പെടാനുള്ള സാദ്ധ്യതയാണ് ഈ വഴി തകര്‍ക്കപ്പെടുന്നത്.
അയോദ്ധ്യാ വിധിയടക്കമുള്ള എത്ര യെത്ര വിധികള്‍ ഇങ്ങനെ ....
. പറഞ്ഞുവരുന്നത് അല്ലെങ്കില്‍ പറയാന്‍ ഉദ്ദേശിച്ചത്:-
സാമ്രാജ്യത്വത്തിന്റേയും-ദല്ലാള്‍ ഉദ്യോഗസ്ഥമേധാവിത്വ മുതലാളിത്തത്തിന്റേയും ജന്മിവാടുവാഴിത്തത്തിന്റെയും താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന
ഇന്ത്യന്‍ഭരണകൂടത്തിന്റെ മൂന്ന് അവിഭാജ്യഘടകങ്ങളാണ്. ലജിസ്ലേച്ചറും എക്സിക്യുട്ടീവും ജുഡീഷ്യറിയും.
ഈ മൂന്നു ഭരണകൂടസ്ഥാപനങ്ങള്‍ തമ്മിലുള്ള .അതിര്‍ത്തി തര്‍ക്കങ്ങള്‍‘ ബൂര്‍ഷ്വാപാര്‍ലമെന്റെറി വ്യവസ്ഥയുടെ ഭാഗവുമാണ് ബൂര്‍ഷ്വാജനാധിപത്യം നിലനില്ക്കുന്ന മറ്റുരാജ്യങ്ങളിലെന്ന പോലെ ഈ മൂന്ന് ഭരണകൂട സ്ഥാപനങ്ങള്‍ തമ്മില്‍ സ്വാഭാവികമായി ഉണ്ടാവുന്ന’ഏറ്റുമുട്ടലുകള്‍‘
ഭരണവര്‍ഗ്ഗങ്ങളുടെ താല്പര്യങ്ങള്‍ക്കനു സൃതമായി ഇന്ത്യയിലും പരിഹരിക്കപ്പെടുന്നതാണ് പൊതുരീതി.
അതായത് വ്യവസ്ഥക്ക് കോട്ടം തട്ടുകയോ ഭരണവര്‍ഗ്ഗ താല്പര്യങ്ങള്‍ക്ക് ഹാനികരമാവുകയോ ചെയ്യുന്ന അവസ്ഥയിലേക്ക് ഇവ തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ വളരാറില്ലെന്ന് അര്‍ത്ഥം.
സുദാകരന്‍ പാര്‍ലമെന്റിന്ന് പുറത്ത് നടത്തിയ ഈ വെളിപ്പെടുത്തലില്‍ ഇങ്ങിനെ ഒരു ആഗോള പൊതു പശ്ചാലത്തലമില്ല ഈ മേഖലയിലെ ഏതെങ്കിലും അടിയന്തര വിഷയം പരിഹാരം കാണുന്നതിനോ വേണ്ടിയു മായിരുന്നില്ല .എങ്കിലും,
ജനാധിപത്യ വിശ്വാസികള്‍ ഈ വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ ഇതുകൂടി കണക്കിലെടുക്കണം എന്നാണ്.

2011, ഫെബ്രുവരി 16, ബുധനാഴ്‌ച

ജനാധിപത്യം സംരക്ഷിക്കാനുള്ള ചെലവുകൾ...

ഇത്തവണത്തെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ചിലവ് 8000 കോടി രൂപയോളമായിരുന്നു.
ഇതാകട്ടെ 2004 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ചിലവിന്റെ ഇരട്ടിയായിരുന്നു.
ഇതൊരു സര്‍വകാല രെക്കാര്‍ഡാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
എന്നാല്‍,ഔദ്യോഗികവും അനൗദ്യോഗികവുമായ തെരഞ്ഞെടുപ്പുചിലവുകള്‍ കണക്കാക്കിയാല്‍ കഴിഞ്ഞ ഇന്ത്യന്‍ പൊതുതെരഞ്ഞെടുപ്പിന്ന് ചലവാക്കിയതുക 15000 മുതല്‍ 16000 കോടി രൂപയായിരിക്കുമെന്നാണ് കണക്കാക്കുന്നത്.ഡെല്‍‘ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സെന്റ്ര് ഫോര്‍ മീഡിയാ സ്റ്റഡീസിന്റെ പഠനം പറയുന്നത്.
പൊതുതെരഞ്ഞെടുപ്പില്‍ ചെലവഴിക്കുന്ന പണം 10000കോടിരൂപക്കു മുകളില്‍ പോകുമെന്നാണ്.
ബജറ്റില്‍ തെരഞ്ഞെടുപ്പിനായി നീക്കിവെച്ചിരുന്നത് 9700 കോടിരൂപയാണ്.
ഇതാകട്ടെ ഔദ്യോഗിക ചെലവുകള്‍ മാത്രമാണ്.ഇതിനു പുറമേയാണ് ഓരോ മണ്ഡലത്തിലും സ്ഥാനാര്‍ത്ഥികള്‍ ചെലവഴിക്കുന്ന തുക.
ശരാശരി 5 മുതല്‍ 12 കോടി രൂപവരെ ഒരു പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ ചെലവഴിക്കുന്നുണ്ടെന്നാണ് കണക്ക്.
നിയപ്രകാരം ഒരു സ്ഥാനാര്‍ത്ഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 35 ലകഷം രൂപയാണ്.
എന്നാല്‍ വിവിധ പാര്‍ട്ടികള്‍ ചെലവഴിക്കുന്ന വിമാനക്കൂലി,ഹെലിക്കോപ്റ്റര്‍ വാടക,വാഹനചെലവ്,പോസ്റ്റര്‍,നോട്ടീസ് തുടങ്ങിയവക്ക് വേണ്ടിവരുന്ന ചെലവുകള്‍ ,വോട്ടര്‍മാരെ പ്രീതിപ്പെടുത്താന്‍ വേണ്ടിവരുന്ന മറ്റുചെലവുകള്‍ എന്നിവയ്ക്കായി കോടികളാണ് ഓരോ മണ്ഡലത്തിലും ഭരണ വര്‍ഗ്ഗ പാര്‍ട്ടികള്‍ ചെലവഴിക്കുന്നത്.
വോട്ടര്‍മാരെ വിലക്കെടുക്കാന്‍ വിവിധരാഷ്ട്രീയ പാര്‍ട്ടികള്‍ മാറ്റിവെക്കുന്നത് അഖിലേന്ത്യാടിസ്ഥാനത്തില്‍ 2500 കോടി രൂപയായിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു.
ചുരുക്കത്തില്‍ എല്ലാതരത്തിലുമുള്ള അവിഹിത പണമായിരിക്കും തെരഞ്ഞേടുപ്പിലൂടെ വരുന്ന ദിവസങ്ങളില്‍ നാട്ടില്‍ ഒഴുകുക.
വളരെ ഹൃസ്വമായ സമയത്തേക്ക് ഇത്രയധികം തുക സമ്പദ്ഘടനയില്‍ ചെലവഴിക്കപ്പെടുന്നത് ചില മേഖലയിലെങ്കിലും ഡിമാന്റ് വര്‍ദ്ധനവിന്ന് കാരണമാകുമെന്ന് കണക്കാക്കപ്പെടുന്നു.
അതെന്തായാലും ശതകോടികള്‍ വരുന്ന ഊഹമൂലധനത്തിന്റെ നിയന്ത്രണത്തില്‍ നടക്കുന്ന ഒരു രാജ്യവ്യാപക കാര്‍ണിവലായി
പൊതുതെരഞ്ഞെടുപ്പിനെ ഭരണവര്‍ഗ്ഗങ്ങളും സാമ്രാജ്യത്വയജമാനന്മാരും അധ:പതിപ്പിച്ചു കഴിഞ്ഞു.