2009, ഡിസംബർ 26, ശനിയാഴ്‌ച

ചോര വീണ നാളുകൾക്ക്‌ വിട

അധിനിവേശത്തിന്റെ ദുരിത ,ദുരന്തങ്ങൾ ഏറ്റുവാങ്ങി
ഏറെ പ്രയാസങ്ങളിലൂടെ എങ്ങിനെയെല്ലാമോ എന്നോണം
ഒരു വർഷം കൂടി തള്ളിനീക്കിയവരാണ്
രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ഞാനുൾപ്പെടേയുള്ള ജനവിഭാഗങ്ങൾ.
കഴിഞ്ഞ വർഷാന്ത്യത്തിലും
നല്ല പുതുവർഷാനുഭവങ്ങൽ ഉണ്ടാവാൻ ഒട്ടനവധി നേർന്നിരുന്നു. സുഹൃത്തുക്കൾ,ഉറ്റവർ.....
എന്നിട്ടും ,എന്നിട്ടും ഒരു പ്രാർത്ഥനയും ഫലവത്തായ്‌ല്ല.
കലണ്ടറുകളുടെ സ്ഥാനമാറ്റത്തിനോ,
നിറമാറ്റത്തിനോ,
അക്കവ്യത്ത്യാസങ്ങൾക്കോ മാച്ചുകളയാൻ കഴിയുന്നതല്ല
കൊഴിഞ്ഞുപോയ /തള്ളിനീക്കിയ ദിനങ്ങൾ അനുഭവപ്പെടുത്തിയത്‌.
തൊഴിലിടങ്ങളിൽ നിന്നും നിർദ്ദയം പുറത്തക്കപ്പെട്ടവർ കോടിക്കണക്കിന്നാണ്.
പാർപ്പിടങ്ങളിൽ നിന്നും നിഷ്കരുണം കുടിയിറക്കപ്പെട്ടവരുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല.
ആത്മഹത്യകക്കും കൊലകൾക്കും എറിഞ്ഞുകൊടുക്കപ്പെട്ടവരുടെ സഖ്യ തിട്ടപ്പെടുത്താനാവില്ല.
പകർച്ചവ്യാധികൾ-മാറാരോഗങ്ങളിൽ അകപ്പെട്ടവർ.
ചോരച്ചാലുകൾ സൃഷ്ടിച്ച വർഗ്ഗീയ-സ്വത്വങ്ങൾ.....
പ്രതീക്ഷയുടെ ആഘോഷങ്ങളെ കണ്ണീർക്കഥകൾകൊണ്ട്‌ നിറംകെടുത്തുന്നില്ല.
ഓർമ്മകൾ ഊതിനിറച്ചല്ലല്ലോ
ആഘോഷങ്ങളുടെ വർണ്ണബലൂണുകൾ ആകാശത്തിലേക്ക്‌ ഉയർന്നു പൊങ്ങുന്നത്‌.
"പ്രചോദനവാഹിനി തീർത്ഥ"ങ്ങളിൽ കണ്ണീരുപ്പുകലരുന്നത്‌ രുചി ഭംഗം വരുത്തിക്കളയും.എങ്കിലും....
വരുംദിനങ്ങൾ ഭീകരതയുടെ നാളുകൾ ആവാതിരിക്കാൻ,
വാർത്തകളിൽ നിന്നും രക്തം ഉറ്റിവിഴാതിരിക്കാൻ
പുതുവർഷത്തെ സഹർഷം സ്വാഗതം ചെയ്യുമ്പോൾ
മറക്കാതിരിക്കാൻ ചിലത്‌ ഓർമ്മിപ്പിക്കുന്നു.
2010 ന്റേയും സവിശേഷമായ ലോകസാഹചര്യങ്ങൾ
ഏറെ വേവലാതിപ്പെടുത്തുന്നവ തന്നെയാണ്.
മറ്റെല്ലാറ്റിലുമെന്നപോലെ
എളുപ്പത്തിൽ വിട്ട്‌ ഒഴിയാൻ കൂട്ടാക്കാത്ത
'മാന്ദ്യ'ത്തിന്റെ കടുത്ത പ്രയാസങ്ങൾക്കും ഒപ്പം തന്നെ
ഭീകരവാദത്തെക്കുറിച്ചുള്ള
അമേരിക്കൻ വ്യാഖ്യാനത്തിന്റെപിന്നാലെ പോകുന്ന നമുക്ക്‌
2010 ശാന്തിയുടേയും,സമാധാനത്തിന്റേയും
നാളുകളായി മാറ്റാൻ ഏറെ പ്രയാസപ്പെടേണ്ടിവരും.
ഭീകരവാദത്തിന്റേയും ഭീകരപ്രവർത്തനങ്ങളുടേയും ഉറവിടം
ദുരമൂത്ത ലാഭക്കൊതിയന്മാരും അവരുടെ പിണിയാളുകളുമാണ്
എന്ന യാഥാർത്ഥ്യം നാം തിരിച്ചറിയണം.
തർക്കം ഒഴിവാക്കുന്നതിന്ന് 1948 ൽ അന്നത്തെ പ്രധാനമന്ത്രി
ജവഹർലാൽ നെഹറു അടച്ചുപൂട്ടിയ പള്ളി
50 വർഷങ്ങൾക്ക്‌ ശേഷം
ഫൈസാബാദ്‌ ജില്ലാക്കൊടതി വിധിയുടെ മറവിൽ
ആരുമായും ചർച്ചക്ക്‌ പോലും തയ്യാറാവാതെ
സർക്കാർ ഒരു മതവിഭാഗത്തിന്ന് തുറന്ന് കൊടുത്തത്‌
ബോധപൂർവ്വം മത വിഭഗങ്ങളുടെ
വികാരം വ്രണപ്പെടുത്താൻ തന്നെയായിരുന്നില്ലേ എന്ന് ചിന്തിക്കണം..
വലിയ മൂന്ന് സംസ്ഥാനങ്ങൾ ഉൾക്കൊള്ളുന്ന
ഭൂപ്രദേശങ്ങളെ ബന്ധിപ്പിച്ച്‌ 'നർമദ'യിൽ വെള്ളം നിറച്ചപ്പോൾ
മുങ്ങിപ്പോയ കൂട്ടത്തിൽ 3500 വരുന്ന പള്ളികളും രാമക്ഷേത്രങ്ങളും ഉണ്ടായിരുന്നു. എന്തുകൊണ്ട്‌ ഒരു മതക്കാരനും
ഒന്നും വ്രണപ്പെട്ടില്ലെന്ന് നാം ആലോചിക്കണം തിരിച്ചറിയണം..
പറഞ്ഞു വരുന്നത്‌ അല്ലെങ്കിൽ പറയാനുദ്ദേശിച്ചത്‌,
അനുദിനം പാപ്പരീകരിച്ചു കൊണ്ടിരിക്കുന്ന ഒരു ജനതയുടെ ആകുലതയും,
പരിഹാര പ്രക്രിയയും ഘനീഭവിച്ചു നിൽക്കുന്നു എന്നത്‌ വർത്തമാന ഇന്ത്യൻ രാഷ്ട്രീയ സാഹചര്യമാണ്.
മതേതര -ജനാധിപത്യ ഇന്ത്യയുടെ സാക്ഷാൽക്കാരത്തിന്ന്
ജനങ്ങളുടെ വിശാലമായ ഐക്യം രാജ്യം ഇന്നാവശ്യപ്പെടുന്നുണ്ടു.
രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും
സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ വിജയം വരിക്കുന്നതിലൂടെ
മാത്രമേ രക്തസാക്ഷികൾ ,
സ്വാതന്ത്ര്യസമര സേനാനികൾ സ്വപ്നം കണ്ട,
ഐശ്യര്യ സമ്പൂർണ്ണമായ ശാന്തിയും,
സമാധാനവും നിലനിൽക്കുന്ന
ഒരു ഇന്ത്യ കെട്ടിപ്പടുക്കാൻ കഴിയൂ.
അത്തരമൊരു രാഷ്ട്രീയ കടമ ഏറ്റെടുക്കുന്നതിന്ന്
എല്ലാ സങ്കുചിത്വങ്ങളും കൈവെടിഞ്ഞു,
രാഷ്ട്രത്തിന്റേയും അതിലെ വിശാല ജനവിഭാഗങ്ങളേയും
താൽപര്യങ്ങൾക്ക്‌ കോട്ടമുണ്ടാക്കുന്ന
ജാതി-മത ചിന്തകളുടെ വേർത്തിരിവുകൾ മറന്ന
ഒരു വർഷമായിരിക്കും
എന്റെ 2010 എന്ന് നാം ഓരോരുത്തരും
ദൃഡപ്രതിജ്ഞ എടുത്തുകൊണ്ട്‌
വരവേൽക്കാം നമുക്ക്‌ 2010നെ. ..
ഊഷ്മളമായ പുതുവർഷാഭിവാദ്യങ്ങൾ.

2009, ഡിസംബർ 21, തിങ്കളാഴ്‌ച

ഇത്‌ അശ്ലീലമാണ്.

ക്ഷമിക്കണം.
പെരുപ്പിച്ച്‌,പെരുപ്പിച്ച്‌ അശ്ലീലമാക്കിയ
തടിയന്റവിട നസീർ,
ലൗ ജിഹാദ്‌,
മദനി,
സൂഫിയ..
എന്നിവ വീണ്ടും ഉപയോഗിക്കേണ്ടിവന്നതിൽ.....
ഭൂരിപക്ഷ-ന്യൂനപക്ഷ വർഗ്ഗീയതകൾക്ക്‌ ശക്തിപ്പെടാനുള്ള
വളക്കൂറുള്ള മണ്ണാക്കി നമ്മുടെ രാജ്യത്തെ
അതിവേഗം മാറ്റിതീർക്കുന്നതിന്ന് പരസ്പരം മത്സരിച്ചു കൊണ്ടിരിക്കുന്നു.
കടുത്ത ഹിന്ദുത്വ വാദത്തിൽ നിന്ന് അകന്ന് നിൽക്കുന്നു
എന്ന് സ്വയം അവകാശപ്പെടുന്ന കോൺഗ്രസ്സ്‌ നേതൃത്വത്തിലുള്ള
കേന്ദ്രസർക്കാറും നേതാക്കന്മാരും
മൃദു ഹിന്ദുത്വ ഭ്രാന്തൻ ദേശാഭിമാനം വളർത്തിയെടുക്കാൻ
കിട്ടുന്ന മുഴുവൻ സമയവും പരാമാവധി ഉപയോഗപ്പെടുത്തുന്നു.
ദൃശ്യ-ശ്രവ്യ-പ്രിന്റ്‌ മാദ്ധ്യമങ്ങളെല്ലാം തന്നെ
ഇടവേളകൾ പോലുമില്ലാതെ ,
നാം ഒന്നടങ്കം വർഷങ്ങളായി ചെറുത്ത്‌ തോൽപ്പിക്കാൻ ശ്രമിച്ച്‌
തോൽപ്പിച്ച വർഗ്ഗീയ,ജാതീയ വിഷത്തെ
ഓരോ ഡോസിലും വർദ്ധിപ്പിച്ച്‌ വർദ്ധിപ്പിച്ച്‌
കുത്തിക്കയറ്റുന്നത്‌ എന്തിനാണ്.
മതേതരമായ എല്ലാറ്റിനേയും ക്രൂരമായ ശാഠ്യത്തോടെ
വേരോടെ എന്തിന്ന് പിഴുതെറിയെണം.
ഇതിനോക്കെ യക്തമായ കാര്യ-കാരണ- താൽപര്യങ്ങളുണ്ട്‌
"തീവ്രവാദം എന്ന് മുതലാണ് ഇന്ത്യയിൽ ആരംഭിച്ചത്‌"
എന്ന് ഗവേഷണം നടത്തുന്ന നമ്മുടെ പ്രിയ ബുദ്ധിജീവികൾക്ക്‌ എന്തിനാണിതെന്ന് കൃത്യമായും അറിയാം.
നമ്മുടെ രാജ്യത്ത്‌ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന
എല്ലാരാഷ്ട്രീയ പാർട്ടികൾക്കും
ആരാധ്യരായ നേതാക്കന്മാർക്കും വളരെ വ്യക്തമായും അറിയാം.
പൂജനീയരായ കൺകണ്ട ദൈവങ്ങളായ
മത നേതാക്കന്മാർക്ക്‌ എല്ലാരേക്കാൾ കൂടുതൽ അറിയാം.
ഇപ്പോൾ
സാധാരണക്കാരായ എന്നെപ്പോലുള്ളവർക്കും
കാര്യങ്ങൾ ഏറെക്കുറെ തിരിച്ചറിയുന്നു എന്ന്
ഇവരെയൊക്കെ ബോദ്ധ്യപ്പെടുത്താനാണ്
ഈ ചെറു കുറിപ്പ്‌.
നോക്കൂ..
ആഗോളാടിസ്ഥാനത്തിൽ ഗുരുതരമായ പ്രതിസന്ധിയിലാണ്
അമേരിക്ക ഉൾപ്പെടേയുള്ള മൂലധന-വിപണന ശക്തികൾ എന്ന്
മേൽ വിവരിച്ചവർക്ക്‌ അറിയും.
ഇതിനെ മറികടക്കാന്നതിന്ന് നവ ഉദാരവൽകരണങ്ങളിലൂടെ
ഇന്ത്യ ഉൾപ്പെടേയുള്ള മൂന്നാം ലോക രാജ്യങ്ങളിൽ
തുരന്ന് കയറ്റം ശക്തിപ്പെടുത്തി
അദ്ധ്വാനവും സമ്പത്തും കുത്തി ചോർത്തിയെടുത്താണ്.
വിദേശ ശക്തികൾ പരിഹാരം കാണുക എന്നറിയാത്തവർ
ആരെങ്കിലും മേൽ സൂചിപ്പിച്ചവരിൽ ഉണ്ടോ.
ഇത്തരം മനുഷ്യത്വരഹിതമായ ഇടപെടലുകൾ
ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ വൻ രീതിയിലുള്ള
പാപ്പരീകരണം നടത്തൂമെന്നും നടന്നിരിക്കയാണെന്നും
അറിയാത്തവരാണോ മേൽ സൂചിപ്പിച്ച പുംഗവന്മാർ.
ആഗോളവൽക്കരണത്തിന്റെ ഭീകരതകണ്ട്‌ ഞെട്ടിയ
ലോകബാങ്ക്‌ അദ്ധ്യക്ഷൻ പോലും മേൽ സൂചിപ്പിച്ച
നമ്മുടെ മഹാന്മാരെ വിളിച്ചു പറഞ്ഞില്ലേ
"ഇതിനൊരൽപം മാനവിക മുഖം"നൽകണമെന്ന് .
ഇതടക്കം സൃഷ്ടിക്കുന്ന തീരാദുരിധങ്ങൾക്കെതിരെ
ജനങ്ങൾ പ്രതിഷേധങ്ങളും കലാപങ്ങളും ശൃഷ്ടിക്കുമെന്നും അറിഞ്ഞുകൂടാത്തവരാണോ
"രാജ്യസ്നേഹികളായ" നമ്മുടെ നേതാക്കൾ.
ഇതിനെയൊക്കെ നേരിടാനും തടയാനും
സമൂർത്ത സാഹചര്യങ്ങളിൽ
മത,ജാതി,വംശീയാദി വിഷയങ്ങൾ
കൗശലപൂർവ്വം ഉപയോഗിച്ച്‌ ജനവികാരത്തെ വഴിതിരിച്ചുവിടാനുള്ള
കഴിവുള്ളവർ തന്നെയാണ് നമ്മളെ നയിക്കുന്ന നേതാക്കന്മാർ, ബുദ്ധിജീവികൾ,മതനേതാക്കൾ മാധ്യമ രാജക്കന്മാർ....
ഓരോ വിനാഴികയിലും
നാം എന്തു ചെയ്യണം
എന്തു പറയണം
എന്തു ഉപയോഗിക്കണം
എന്ന് സൂഷ്മമായി ശ്രദ്ധിച്ച്‌ ഇടപെടുന്ന
ഈ മഹാന്മാർക്കെ ല്ലാതെ
മറ്റാർക്കാണ് നാം
ജയ്‌വിളിക്കുക...

2009, ഡിസംബർ 15, ചൊവ്വാഴ്ച

നമുക്ക്‌ നിശബ്ദരായിരിക്കാൻ കഴിയില്ല.

ഛത്തീസ്ഗഡ്ഡിലേയും ജാർഘണ്ഡിലേയും വനാന്തരങ്ങളിലുള്ള
ആദിവാസി ആവാസ സ്ഥലങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന
സി പി ഐ [മാവോയിസ്റ്റ്‌] കേന്ദ്രൾക്കെതിരെ
'സർജിക്കൽ സ്ട്രൈക്കുകൾ' നടത്താൻ
ISRO ഉപഗ്രഹ പടങ്ങളുടെ സഹായത്തോടെ
വായുസേനയെ ഉപയോഗിക്കാനുള്ള നീക്കങ്ങളെക്കുറിച്ച്‌
പത്രങ്ങൾ രിപ്പോർട്ട്‌ ചെയ്തിരിക്കുന്നു.
തീർത്തും ആശങ്കാ ജനകമായ കാര്യമാണിത്‌.
അവകാശവാദങ്ങൾ എന്തു തന്നെയായിരുന്നാലും ശരി,
സിവിലിയൻ മാർക്ക്മേൽ നടത്തുന്ന ഇത്തരം വ്യോമാക്രമണങ്ങളുടെ
ഭീകരമായ ദുരിതഫലം ഇതുവരെ നടത്തിയ എല്ലാ അവസരങ്ങളിലും
-ഇറാക്കിലും അഫ്ഗാനിസ്ഥാനിലും ശ്രീലങ്കയിലും പാക്കിസ്ഥാനിലും-വിശദമായിതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്‌.
കടന്നാക്രമണ പരമായ രീതിയിൽ വ്യോമസേനയെ
ഉപയോഗിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞിരിക്കുകയാണെങ്കിലും
അതിൽ ഒട്ടും തന്നെ സമാശ്വസിക്കാനാവില്ല.
കാരണം വടക്ക്‌ കിഴക്കൻ സംസ്ഥാനങ്ങളിലും കാശ്മീരിലും ആഭ്യന്തരകലാപങ്ങൾക്കും പ്രസ്ഥാനങ്ങൾക്ക്‌ മെതിരെ
സായുധശക്തികളെ ഉപയോഗിച്ചതിന്റെ നീണ്ട ചരിത്രമുണ്ട്‌.
ഇവിടെയൊക്കെ ഗുരുതരമായ മനുഷ്യാവകാശലംഘനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.
'ആംഡ്‌ ഫോഴ്സ്‌ സ്പേഷൽ പവേഴ്സി ആക്റ്റ്‌'
കോടതി നടപടികളിൽ നിന്ന് ഒഴിവാകാൻ
സായുധസേനകൾക്ക്‌ നൽകുന്ന പരിരക്ഷ
ഇതിനെ ഒന്നുകൂടി മർദ്ദനാൽമകമാക്കുന്നു.
സി പി ഐ [മാവോയിസ്റ്റ്‌] ന്റെ പ്രവർത്തനങ്ങളേ ക്കുറിച്ചും
അവരുടെ രാഷ്ട്രീയ നിലപാടുകളോടുള്ള അഭിപ്രായം
എന്തു തന്നെ ആയിരുന്നാലും ശരി ,
കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്ന ആദിവാസികൾ ഭൂരിപക്ഷമുള്ള
ഈ മേഖലയിലെ ജനങ്ങൾക്കിടയിൽ പിൻ'ന്തുണയുള്ള രാഷ്ട്രീയ പ്രസ്ഥാനമാണ് അതെന്നത്‌ നിഷേധിക്കാനാവില്ല.
അപ്പോൾ പ്രശ്നത്തെ വെറുമൊരു ക്രമസമാധാന പ്രശ്നമായി കൈകാര്യം ചെയ്യാതെ രാഷ്ട്രീയമായി സമീപിക്കേണ്ടത്‌ അത്യന്താപേക്ഷിതമാണ്.
സർക്കാർ ഇപ്പോൾ നീങ്ങിക്കൊണ്ടിരിക്കുന്ന അപകടകരമായ
ദിശയിൽ നിന്ന് പിന്മാറാൻ എല്ലാവരും ശബ്ദമുയർത്തണമെന്ന്
ഞങ്ങൾ ആഹ്വാനം ചെയ്യുന്നു.
സുപ്രീം കോടതി തന്നെ കുറ്റപ്പെടുത്തിയ ഭരണകൂട ഉത്തേജിതമായ
സാൽ വജൂഡം ആദിവാസി ജനങ്ങൾക്ക്മേൽ
അഴിച്ചുവിട്ട ഭീകരതകൾ ഇപ്പോഴും മറക്കാറായിട്ടില്ല.
അതിലും ഭീകരമായ ആക്രമണങ്ങൾ ഒരുക്കിക്കൊണ്ടിരിക്കുമ്പോൾ.,
സ്വന്തം ജനങ്ങൾക്കെതിരെ യുദ്ധം നടത്തുന്നതിലേക്ക്‌
സർക്കാർ നീങ്ങിക്കൊണ്ടിരിക്കുമ്പോൾ,
നമുക്ക്‌ നിശബ്ദരായിരിക്കാൻ കഴിയില്ല
മനസ്സുകളെ പൊള്ളിക്കുന്ന ഒരു വിരോധാഭാസം കൂടി ഇവിടെകുറിക്കട്ടെ-അവസാനമായി ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്ന്
വ്യോമാക്രമണം നേരിടേണ്ടിവന്നത്‌
ബ്രിട്ടീഷ്‌ കൊളോണിയലിസ്റ്റുകളിൽ നിന്നാണ്.
1942 ലെ ക്വിറ്റിന്ത്യാ പ്രക്ഷോഭണകാലത്ത്‌
മേദിനിപ്പൂരിലായിരുന്നു അത്‌.
എന്ന്
അജിത,
ബി അർ പി ഭാസ്കരൻ,
ഭാസ്കര റാവു,
ഡോ:പി ഗീത,
കെ ജി ജോർജ്‌,
അഡ്വ:എ ജയശങ്കർ,
കെ ജി കണ്ണബീരാമൻ,
വി എസ്സ്‌ കൃഷ്ണ,
പി വി കൃഷ്ണറാവു,
അഡ്വ:കെ മധുസൂദനൻ
പി എ പൗരൻ,
സി രാധാകൃഷ്ണദാസ്‌,
എം എൻ രാവുണ്ണി,
കെ ജി ശങ്കരപിള്ള,
എം കെ സാനു,
പ്രോഫ്‌:സാറാജോസഫ്‌,
കെ പി സേതുനാഥ്‌,
പി ശ്രീനിവാസ,
അഡ്വ:തുഷാർ നിർമൽ സാരഥി,
വരവര റാവു,
എ വാസു,
അഡ്വ:എ എക്സ്‌ വർഗീസ്‌,
കെ കെ എസ്‌ ദാസ്‌,
കെ സച്ചിദാനന്ദൻ,
അമിത്‌ ഭട്ടാചാര്യ,
പ്രെഫ:എസ്‌ എ ആർ ഗിലാനി,
ജി എൻ സായിഭാഭ,
ലജിത്‌ വർദ്ദോലായി,
ബനോജോത്സാന ലാഹിരി.
എടച്ചേരി ദാസൻ

2009, നവംബർ 29, ഞായറാഴ്‌ച

IT Act നെ ക്കുറിച്ചു തന്നെ

സൈബർ ആക്റ്റ്‌ മായി ബന്ധപ്പെട്ട ചർച്ചക്ക്‌ ഗുണകരമാവാൻ സഹായിക്കുന്ന ചില വിഷയങ്ങൾ കൂടി ഇവിടെ സൂചിപ്പിക്കുകയാണ്.
ഇത്‌ നേരത്തേ പോസ്റ്റ്‌ ചെയ്ത സൈബർ ആക്റ്റ്‌ ഉം ബ്ലോഗർമാരും എന്ന പോസ്റ്റിൽ ചർച്ചാ വേളയിൽ ഇടപെട്ട്‌ വിശദീകരിക്കാം എന്ന് ഉദ്ദേശിച്ചതായിരുന്നു.
നീണ്ട കമന്റുകൾ തടയപ്പെട്ടത്‌ കൊണ്ട്‌ ഇങ്ങിനെ ഒരു പോസ്റ്റ്‌ വേണ്ടി വന്നു.
പോസ്റ്റ്‌ പ്രധാനമായും ഊന്നിയത്‌ .
വേണ്ടത്ര ചർച്ച ചെയ്യപ്പെടാതെ നടപ്പിലാക്കിയ IT act ലെ ദൗർബ്ബല്യങ്ങളേയും പോരായ്മകളേയും ചർച്ചക്ക്‌ വിദേയമാക്കുക,
അതിന്നാവശ്യമായ ശ്രദ്ധ ക്ഷണിക്കുക എന്നതായിരുന്നു.
ചില പ്രത്യേക സാഹചര്യങ്ങൾ പ്രസ്തുത പോസ്റ്റും ചർച്ചകളും മറ്റൊരു തലത്തിലേക്ക്‌ വഴുതിപ്പോവാനിടയായി.
ഇത്‌ പുറത്തുള്ള ജനാധിപത്യ ശക്തികളേക്കാൾ അകത്തുള്ള അക്കാദമി പോലുള്ള കൂട്ടായ്മകളും,മറ്റു യൂണിറ്റികളും ഇതിനകത്ത്‌ തന്നേയുള്ള പുരോഗമന വ്യക്തിത്വങ്ങളും ഐ ടി ആക്റ്റിനെ ക്കുറിച്ച്‌ ചർച്ച ചെയ്ത്‌ നിർദ്ദേശങ്ങൾ മുന്നോട്ട്‌ വെക്കുന്നതാണ് മറ്റെന്തിനാക്കാളും ഗുണകരമെന്നു അക്കാദമിയും ചിന്തിച്ചു.
ഇനി വിഷയത്തിലേക്ക്‌ കടക്കുന്നതിന്ന് മുൻപ്‌ ഒരു കാര്യംകൂടി സൂചിപ്പിക്കാനുള്ളത്‌ ശ്രദ്ധയിൽ കൊണ്ടു വരാനാഗ്രഹിക്കുന്ന കാര്യങ്ങൾ എല്ലാരും വായിച്ചതും ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളും തന്നെയാണ് എന്നുള്ളതാണ്.
ഇന്റർ നെറ്റിന്റെ ഭാവിയും അതു വഴി ഉണ്ടാകുന്ന നേട്ടങ്ങളേക്കുറിച്ചും കോട്ടങ്ങളേക്കുറിച്ചും പ്രവചിക്കുക അത്ര എളുപ്പമല്ല.
എവിടെയോ എങ്ങിനെയോ തുടങ്ങി ഇന്ന് ലോകത്തെമ്പാടും വികസിച്ച 'ആക്സിഡന്റൽ സൂപ്പർ ഹൈവേ' ഇന്ന് വളർന്ന് പടർന്ന് വികസിച്ചിരിക്കുന്നു.
ഇതിന്റെ കുതിച്ചോട്ടം ഒരു ഭരണകൂടത്തിന്നും നിയന്ത്രിക്കാൻ കഴിയാത്തവിധം വ്യാപകമാവുകയും ശക്തമാവുകയും ചെയ്യുകയാണ്.
സാമ്രാജ്യത്വ ആഗോള വൽക്കരണത്തിന്റെ ദുരമൂത്തലാഭക്കൊതി വികസിച്ചു വരുന്ന എല്ലാ ശാസ്ത്ര സാങ്കേതിക വിദ്യകളേയും തങ്ങളുടെ അധീശത്തിന്നും ലാഭതാൽപര്യത്തിന്നും മാത്രം മറയില്ലാതെ ഉപയോഗിക്കുന്നു.
തങ്ങളുടെ നിഷ്ഠൂരമായ കടന്നാക്രമണങ്ങൾക്കും കൊള്ളകൾക്കും എതിരു നിൽക്കുന്ന എല്ലാറ്റിനേയും ഇല്ലായ്മ ചെയ്യുന്നതിന്നും സർവ്വശക്തിയുപയോഗിച്ചു ലോകത്തെമ്പാടും തടയുന്നതിന്നു വേണ്ടിയും എല്ലാ മര്യാദകളും കാറ്റിൽ പറത്തി ഇടപെടുകയാണ്.
ഇന്റർ നെറ്റിന്റെ നട്ടെല്ലായിരുന്നTCP/IP പ്രോട്ടോക്കോൾ കണ്ടുപിടിച്ച വിന്റൻ ജി സെർഫ്‌[Vinton G Cerf] ന്റെ "ഇന്റർ നെറ്റും സത്യവും" എന്ന ലേഖനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി
'സത്യം പല കൽ മതിലുകളേയും തകർക്കും.
സ്വാതന്ത്ര്യത്തിന്റെ ഏറ്റവും ശക്തിയുള്ള ആയുധംകാണാൻ ആഗ്രഹിക്കുന്നവർക്ക്‌ സത്യത്തെ കാട്ടുന്നു ഇന്റർ നെറ്റ്‌.
അതു കൊണ്ട്‌ പല ഗവർമന്റും,സ്ഥാപനങ്ങളും ഇതിന്റെ സത്യം തുറന്നു കാട്ടാനുള്ള കഴിവ്‌ കണ്ട്‌ ഭയപ്പെടുന്നതിൽ അത്ഭുതമില്ല'.

ഈ നിരീക്ഷണത്തെ അക്ഷരം പ്രതി ശരിവെക്കുന്നതാണ് വർത്തമാന ലോക സംഭവഗതികൾ.
ഇന്റർ നെറ്റിൽ രഹസ്യ സന്ദേശങ്ങൾ നൽകുന്നതിൽ നിയന്ത്രണം ഏർപ്പെടുത്താൻ അമേരിക്കൻ ഗവർമന്റ്‌ നിയമം മൂലം ശ്രമിച്ചു.
പക്ഷെ ആ നിയമം ശക്തമായ പ്രതിക്ഷേധത്തെ തുടർന്ന് പിൻ വലിക്കേണ്ടി വന്നു.
നെറ്റിൽ പ്രത്യേക കോപ്പീ റൈറ്റ്‌ നിയമം കൊണ്ടു വരാനുള്ള ശ്രമത്തേയും ലൈബ്രറികളും,വിജ്ഞാന,ഗവേഷണ ഗ്രൂപ്പുകളും ടെലിഫോൺ കമ്പനികളും എതിർത്തതിനാൽ അന്ന് തീരുമാനമെടുക്കാൻ കഴിഞ്ഞില്ല.
എങ്കിലും 1996 ൽ അമേരിക്കയിൽ ഇന്റർ നെറ്റിൽ അശ്ലീലത്തിന്നും ആഭാസങ്ങൾക്ക്മെതിരെ CDA[Communication Decency Act]ആക്റ്റിന്ന് പ്രസിഡന്റ്‌ ക്ലിന്റൻ ഒപ്പുവെച്ചു.
അമേരിക്കൻ ഗവർമേന്റിന്റെ ഈ നിയമം സം'സാര സ്വാതന്ത്ര്യത്തിന്ന് എതിരേയുള്ളതാണെന്ന് കാണിച്ച്‌ മനുഷ്യാവകാശ സംഘടനകൾ സുപ്രീം കോടതിയിൽ കേസ്കൊടുത്തു.
അതോടെ ആ നിയമം പിൻ വലിക്കേണ്ടി വന്നു.
ആ വിധി പ്രസ്ഥാവത്തിൽ ജഡ്ജി പറഞ്ഞത്‌
"ഇന്റർ നെറ്റ്‌ അമിതമായ ശബ്ദങ്ങളും വെളിച്ചങ്ങൾപോലെ പൊതു ജനങ്ങളെ അലോസരപ്പെടുത്തുന്നതല്ല.
ടെലിഫോൺ പോലെയാണത്‌.
ആവിശ്യക്കാർ അങ്ങോട്ട്‌ ചെല്ലണം .
ഇന്റർ നെറ്റും അതു പോലെയാണ്.
ആഭാസത്തിലേക്ക്‌ എത്തണമെങ്കിൽ അത്‌ തേടിപ്പോകുകതന്നെ വേണം.
ഈ സ്വാതന്ത്ര്യത്തിൽ ഗവ്ര്മന്റ്‌ കൈകടത്താൻ പാടില്ല"

എന്നായിരുന്നു.
ഇതിന്റെ ഒക്കെ ചുവട്പിടിച്ചായിരുന്നു വിവരാവകാശ നിയമങ്ങൾ പോലുള്ള സുതാര്യത നടപ്പിലാക്കാൻ ഭരണകൂടങ്ങൾ നിർബ്ബന്ധിതമായത്‌.
നെറ്റ്‌ സത്യത്തോടുകൂടി തെറ്റായ സന്ദേശങ്ങളേയും ഉറപ്പില്ലാത്ത അഭിപ്രായങ്ങളേയും ഇടകലർത്തുന്നുണ്ടു.
ചിന്തക്കിടം നൽകുന്നിടത്തുതന്നെ തീരെ കാര്യങ്ങളില്ലാത്ത സംഭവങ്ങളും, കാണാൻ ഇഷ്ടപ്പെടാത്തതും കണ്ടുമുട്ടും.
ഇവിടെ നാം ചെയ്യേണ്ടത്‌ ,
സത്യത്തേയും അസത്യത്തേയും വേർ തിരിക്കാൻ ഏതെങ്കിലും ഒരു എലക്ട്രോണിക്ക്സ്‌ ഉപകരണം കൊണ്ടോ നിയമങ്ങൾക്കോ കഴിയില്ല എന്ന തിരിച്ചറിവുണ്ടാവുക എന്നതാണ്, ഇതിന്നൊരു എളുപ്പ വഴിയും ഇല്ല.
ഒരായുധം മാത്രമേ ഉള്ളൂ.
ബുദ്ധിപൂർവ്വം ചിന്തിക്കുക .
ഇത്‌ ഇന്റർ നെറ്റിന്റെ കാര്യത്തിൽ മാത്രമല്ല.മറ്റുകാര്യങ്ങളിലും മിക്കവാറും ഇത്‌ ശരിയായി വരാറുണ്ടല്ലോ.
ആഗോള വ്യാപകമായ ഈ വലയിൽ വിലമതിപ്പുള്ളതും ,അല്ലാത്തതും അടുത്തടുത്ത്‌ കിടക്കുന്നതും കിട്ടുന്നതും സ്വാഭാവികമാണ്.
സൂചിപ്പിക്കുന്നത്‌
ഇതടക്കമുള്ള ഒട്ടനവധി പ്രശ്നപരിസരത്ത്‌ നിന്നായിരിക്കണം നമ്മളും ചർച്ചകൾ ആരംഭിക്കേണ്ടത്‌.
വിധേയ ബോധത്തോടെ ആരോ സൗജന്യമായി തരുന്ന സൗകര്യങ്ങളുടെ സുഷുപ്തിൽ സംതൃപ്തിയിൽ മയങ്ങുന്നോ,
കൂടുതൽ കൂടുതൽ മുന്നോട്ട്‌ പോവാൻ ശ്രമിക്കുന്നോ എന്ന ചോദ്യവും ഉത്തരവും നാം തേടേണ്ടതുണ്ട്‌.
ശാസ്ത്ര-സാങ്കേതിക രംഗത്തെ വികാസങ്ങളെ നേട്ടങ്ങളെ ഏതെങ്കിലും ഭരണാധികാരികളുടെ അറിവില്ലായ്മക്കോ,താൽപര്യങ്ങൾക്
കോ വേണ്ടി മൂക്ക്‌ കയറിട്ട്‌ കുറ്റിയിൽ തളക്കുന്നത്‌ ശരിയായിരിക്കില്ല.
ശാസ്ത്ര-സാങ്കേതികരംഗത്തെ നേട്ടങ്ങളും വികാസങ്ങളും ജന നന്മക്കു ഉപകാരപ്രദമായ രീതിയിൽ ഉറപ്പിച്ചു നിർത്താനാവ്ശ്യമായ നിയമ നിർമ്മാണത്തിന്ന് ശ്രമിക്കുക എന്നത്‌ തന്നെയാണ് ശരിയായ വഴി.

2009, നവംബർ 17, ചൊവ്വാഴ്ച

സിനിമാക്കാരൻ വിനയനോട്‌ ചിലത്‌....

പ്രിയ വിനയൻ
പോയദിനങ്ങളിലെ കണക്കെടുപ്പിന്നും,
വിധിതീർപ്പിന്നും രാവുകൾ തീർക്കുന്ന ,
സങ്കീർണ്ണമായ സംഘർഷങ്ങളിലൂടെ കടന്നു പോകുന്ന താങ്കൾ അനിവാര്യമായി പരിഗണിക്കേണ്ടുന്ന ഒരു അഭ്യർത്ഥന.
ആന്തരിക സങ്കർഷങ്ങൾ ക്രിയാത്മക പ്രക്രിയക്ക്‌ മാറ്റുകൂട്ടും.
വിഷയത്തിലേക്ക്‌.
കിരാതവും രാക്ഷസീയവുമായ ഈ പുത്തൻ അധിനിവേശകാലത്ത്‌,
ദുരിതങ്ങൾ പേമാരിയായി പെയ്ത്‌ തിമർക്കുന്ന നടപ്പുദിനങ്ങളിൽ,
ജീർണ്ണതയിലും വസ്തുതാ നിരാസത്തിലും ആഴത്തിൽ വേരിറങ്ങിപ്പോയ/
യാഥാർത്ഥ്യങ്ങൾക്ക്‌ നേരെ കണ്ണടക്കുന്ന
നുണകളുടെ കൂമ്പാരങ്ങളിൽ കുടിപാർക്കുന്ന
താങ്കളുടെ പ്രിയപ്പെട്ട മാധ്യമത്തെ ജീവവായു ഊതി രക്ഷപ്പെടുത്താനുള്ള അതി തീവ്രമായ അഭിനിവേശം താങ്കളിൽ ലാവ പോലെ തിളക്കുന്നുണ്ട്‌ എന്ന് ഞങ്ങൾ കരുതുന്നു.
വാർത്താ ചാനലുകളിൽ കത്തിക്കയറുന്ന താങ്കളുടെ വാക്ക്‌ ശരങ്ങളിലെ രോഷാഗ്നിക്ക്‌ വ്യാഖ്യാനം നൽകാൻ ഞങ്ങൾ ശ്രമം നടത്തിയുട്ടുണ്ട്‌.
നിർദ്ധയമായ കച്ചവട താൽപര്യത്തിന്റെ ഷൈലോക്കിയൻ ബന്ധനത്തിൽ അകപ്പെട്ടുപോയ കരുത്തനായ പോരാളിയുടെ ശരീരഭാഷയുടെ സിനിമാക്കാഴ്ച്ച താങ്കളിൽ ആരോപിക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്‌.
എന്തിനീ വ്യാമോഹങ്ങൾ ..
എന്ന് താങ്കൾ ചോദിച്ചാലും ഇല്ലെങ്കിലും ഞങ്ങൾക്ക്‌ പറയാതിരിക്കാൻ കഴിയില്ല വിനയൻ...
ഞങ്ങളും താങ്കളും ഉൾപ്പെടുന്ന ജനങ്ങളുടെ പരിതേവാവസ്ഥ അത്രമാത്രമാണ് വിനയാ.നോക്കൂ....
ആഗോളീകരണാവസ്ഥയിൽ അകപ്പെട്ടുപോയതിനാൽ..
ഭീകരമായ വ്യവസായത്തകർച്ച,
വർദ്ദമാനമാകുന്ന വിദേശക്കടങ്ങൾ,
പാരമ്യതയിലെത്തിയ വിലക്കയറ്റം,
മൂന്നിൽ രണ്ടുഭാഗം പാപ്പരായിക്കഴിഞ്ഞു,
സാമ്പത്തികാഭിവൃദ്ധി തകിടം മറിഞ്ഞു,
പട്ടിണിക്കും,പകർച്ചവ്യാധിക്കും കുത്തും കോമയുമില്ല,
ഒട്ടുമിക്ക സാമൂഹ്യാവകാശങ്ങളും അധികാരങ്ങളും നഷ്ടപ്പെട്ടുകഴിഞ്ഞു,
തൊഴിലില്ലായ്മാ നിരക്കുകൾ അക്കങ്ങൾ തീർന്നാലും ബാക്കിയാവുന്നത്ര,
മത നേതൃത്വങ്ങളുടെ വരുതിക്ക്‌ നിൽക്കാത്ത വർഗ്ഗിയ കലാപങ്ങൾ,
അസഹ്യമായ ഭറണകൂട ഭീകരത....ഇതൊന്നും എണ്ണിയാൽ അറ്റം കിട്ടില്ല വിനയൻ...
അച്ചടി മാധ്യമങ്ങൾക്ക്‌ കയറാൻ കഴിയാത്തിടങ്ങളിൽ വരെ ടി വി എത്തിക്കഴിഞ്ഞു.
സ്കൂളുകളിലും കോളേജുകളിലും ചിലവഴിക്കുന്നതിനേക്കാൾ കൂടുതൽ സമയം കുട്ടികൾ ടി വി ക്കു മുന്നിൽ,
അധിനിവേശത്തിന്റെ മൂർച്ചയേറിയ ആയുധമായി ടി വി വേഷം മാറി.
നാടിന്റേയും നാട്ടുകാരുടേയും വിഷയങ്ങൾ വിസ്മരിക്കപ്പെടുകയോ,
നിസ്സാരവൽക്കരിക്കപ്പെടുകയോ ചെയ്യുന്ന റിയാലിറ്റിയായി മാറി....
അധിനിവേശത്തിന്റെ പൊയ്മുഖങ്ങളെ ആവാഹിച്ച്‌
ചലച്ചിത്ര സൗന്ദര്യ ശാസ്ത്ര ശരീരത്തെ നിരന്തരം പീഡിപ്പിക്കുന്ന
താങ്കളുടെ സിനിമാ ലോകം
ഇപ്പോൾ തലപുകയുന്നത്‌ ഇനി പൊക്കാൻ തുണി എവിടെ കിട്ടുമെന്നല്ലേ.
കഷ്ടം ഒരു കാക്ക കാലിന്റെ മറവുപോലും അവശേഷിപ്പിച്ചില്ലല്ലോ വിനയാ..
എന്തും വിൽപനക്ക വെച്ചിരിക്കുന്ന ഈ വ്യാപാരികളിൽ നിന്ന് നന്മ വിളയുമെന്ന്,
നൽക്കാഴ്ച്ചയുടെ സരസ്വതി പ്രത്യക്ഷപ്പെടുമെന്ന് ആരും കരുതുന്നില്ല.
എല്ലാറ്റിന്റേയും സൂപ്പർ നായകനാവാൻ കുതികാൽ വെട്ടുന്ന
നായകന്മാരുടെ വൈരൂപ്യം മെയ്ക്കപ്പില്ലാതെ കാണാൻ ഞങ്ങൾപഠിച്ചുകഴിഞ്ഞു..
അതു കാര്യമാക്കേണ്ടതില്ല.
ചൂരൽ കഷയത്തിന്റെ കായ ചിത്സകൊണ്ട്‌ പരിഹരിക്കാവുന്നതേയുള്ളൂ..
പറഞ്ഞു വരുന്നത്‌.
പ്രിയ വിനയാ താങ്കൾ ഇറങ്ങി വരുമോ?
കേമറയും തോളിലേറ്റി തെരുവിലേക്ക്‌...
ദുരിതം ജീവിച്ചു തീർക്കുന്നവരുടെ നേർക്കാഴച്ച കാണാൻ..
വിനയനറിയാമോ ഞങ്ങളൊടൊപ്പം ഈ തെരുവിൽ ,
തൊഴിലിടങ്ങളിൽ,
കോളനികളിൽ ,
ചാളകളിൽ തോൾ ചേർന്നവരെ,
ഒരു രാസ പ്രക്രിയക്കും മാഴ്ച്ചു കളയാനാവാത്ത വിധം ഹൃദയത്തിൽ പതിപ്പിച്ചിട്ടുണ്ട്‌...
ഇറങ്ങി പോരൂ വിനയൻ...
ബ്ലേഡ്കാരന്റേയും കള്ളക്കടത്ത്‌ കാരന്റേയും
രാജ്യദ്രോഹികളായ ബഹുരാഷ്ട്ര കുത്തകകളുടേയു
നാറുന്ന കോഴി ബിരിയാണി അടിച്ച്‌ എന്തിന്ന് നല്ല വയരു ചീത്തയാക്കണം .ബഹുജന സമ്പർക്ക മാധ്യമത്തിന്ന് അണുബോംബിനേക്കാൾ ശക്തിയുണ്ട്‌.
യാഥാർത്ഥ്യത്തെ അതിന്റെ എല്ലാ നിഷ്ടൂരതയോടെയും പ്രതിഫലിപ്പിക്കുന്ന ചലച്ചിത്രങ്ങൾ പ്രേക്ഷകരിലേക്ക്‌ എത്തിക്കാൻ,
രാജ്യസ്നേഹത്തിന്റെ.
ജനാധിപത്യത്തിന്റെ,
ഉയർന്ന മാനവീയതക്ക്‌ വേണ്ടിയുള്ള രാഷ്ടീയ ബോധത്തിന്ന് മൂർച്ചകൂട്ടാൻ താങ്കളെ തെരുവിന്റെ മക്കൾ ഞങ്ങൾ ക്ഷണിക്കുന്നു വന്നാലും.....

2009, നവംബർ 12, വ്യാഴാഴ്‌ച

വീണ്ടും "ദലൈലാമ"

പതിവു പോലെ ഒരിക്കൽ കൂടി ദലൈയി ലാമ യെ കൂട്ടുപിടിച്ച്‌ സാമ്രാജ്യത്വ ബുദ്ധികേന്ദ്രങ്ങൾ തങ്ങളുടെ കിരാതമായ സാമ്രാജ്യത്വ കൊള്ളയെ മറച്ചു പിടിക്കാൻ കപട വിവാദങ്ങൾ ഉയർത്തികൊണ്ട്‌ വന്ന് മേഖലയിൽ സംഘർഷം മൂർച്ചിപ്പിക്കാൻ ശ്രമിക്കുകയാണ്.
ലോക മെമ്പാടും കോളനികളും,അർദ്ധകോളനികളും,ആശ്രിത രാജ്യങ്ങളുമാക്കികൊണ്ട്‌.
ദേശീയതകളുടെ സ്വയം നിർണ്ണയാവകാശമെന്നതോ പോകട്ടെ ജനാധിപത്യ പരമായി തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയേ പ്പോലും വരിഞ്ഞുകെട്ടികൊണ്ടുപോയി കൊന്നു തള്ളുന്നവരും,
അവർക്ക്‌ വേണ്ടി നിലക്കാതെ പേനയുന്തുന്ന ബുദ്ധിജീവികളും ആണ് "നീതിമാന്മാരായി" വേഷം കെട്ടുന്നത്‌.
തിബത്തിന്റേയു ദലൈയിലാമയുടേയും വിഷയം ഇവർക്ക്‌ കമ്യൂണിസ്റ്റ്‌ കാരുടെ മനുഷ്യാവകാശ;ജനാധിപത്യ ധ്വം സനത്തിന്റെ "മഹത്തായ" ഉദാഹരണ മാക്കുന്നു...
നിലവിലുള്ള ചൈനയാകട്ടെ സർവ്വ മണ്ഡലങ്ങളിലും കമ്മ്യുണിസ്റ്റ്‌ നിലപാടുകൾ കയ്യൊഴിഞ്ഞ്‌ സാമ്രാജ്യത്വ ആഗോള വൽകരണ നയങ്ങളുടെ നല്ല നടത്തിപ്പ്കാരും ഇതിന്റെയൊക്കെ കൂട്ടാളികളുമായിട്ട്‌ വർഷങ്ങളായി
എന്ന് ഇവർക്ക്‌ അറിഞ്ഞിട്ടും ചൈന ഇപ്പോഴും സോഷ്യലിസ്റ്റാണെന്ന് പ്രചരിപ്പിച്ച്‌ ചൈന കൈക്കൊള്ളുന്ന തെറ്റായ സമീപനങ്ങളെ പെരുപ്പിച്ച്‌ കാട്ടി സോഷ്യലിസ്റ്റ്‌ ശക്തികളെ കരിവാരിതേക്കാൻ,ചൈനാചാരന്മാരാക്കാൻ ശ്രമം നടത്തുകയാണ്.
1949ൽ ചൈനീസ്‌ ജനകീയ റിപ്പബ്ലിക്ക്‌ രൂപം കൊള്ളുമ്പോൾ ഹാൻ പ്രദേശത്തെ പ്രോവിൻസുകൾക്ക്‌ പുറത്തുള്ള തിബറ്റ്‌,ഇന്നർ മോഗോളിയ ഉൾപ്പെടേയുള്ള ദേശീയതകൾക്ക്‌ സ്വയംഭരണാവകാശം ലഭിക്കുക ഉണ്ടായി.
സോവിയറ്റ്‌ ഭരണഘടനയുടെ അടിസ്ഥാനത്തിൽ ദേശീയതകളുടെ സ്വയം നിർണ്ണയാവകാശത്തിന്റെ അടിസ്ഥാനത്തിലുള്ള ചൈനയുടെ ഐക്യമെന്ന തത്വമായിരുന്നു സ്വീകരിക്കാപ്പെട്ടത്‌.
ഈ സ്വയംഭരണാവകാശം ഉപയോഗപ്പെടുത്തി തന്റെ ഫ്യൂഡൽ സേഛാധിപത്യം തുടരാനായിരുന്നു തിബറ്റിൽ ദലൈലാമയുടെ ശ്രമം.
മാത്രമല്ല കമ്യൂണിസ്റ്റ്‌ വിരുദ്ധ ശീത സമരത്തിന്റെ ഭാഗമായി അമേരിക്കൻ സാമ്രാജ്യത്വം പി'ന്തുടരുന്ന'ചൈനയേ ചുറ്റിവളഞ്ഞു നശിപ്പിക്കുക' എന്ന നയത്തിന്റെ ഭാഗമായി അമേരിക്കൻ-ബ്രിട്ടീഷ്‌ സാമ്രാജ്യത്വ വാദികളുടെ സ്വാധീന വലയത്തിൽ ദലൈലാമ തിബറ്റിൽ പുത്തൻ അധിനിവേശ ശക്തികൾക്കും എല്ലാ സഹായവും ചെയ്തു കൊടുത്തു.
ഈ സാഹചര്യത്തിൽ സാമ്രാജ്യത്വ കടന്നു കയറ്റത്തിന്നും ഫ്യൂഡൽ ആധിപത്യത്തിന്നുമെതിരെ വമ്പിച്ച്‌ ജനകീയ പ്രക്ഷോഭങ്ങൾ ഉയർന്നുവന്നു. പ്രക്ഷോഭത്തിൽ അണിചേർന്ന ജനകീയശക്തികളെ കിരാത മായ രീതിയിൽ അടിച്ചമർത്താൻ ദലൈലാമ ഭരണകൂടം ഇറങ്ങി
'തുടങ്ങി.ഹാൻ പ്രദേശങ്ങളിലാകെ ഫ്യൂഡൽ ബന്ധങ്ങൾ ഉന്മൂലനം ചെയ്ത്‌ സോഷ്യലിസ്റ്റ്‌ പരിവർത്തനത്തിന്ന് വേഗത കൂടിയതോടെ ദലൈലാമ പ്രധിനീധീകരിക്കുന്ന പി'ന്തിരിപ്പൻ ശക്തികളും ജനകീയ ശക്തികളും തമ്മിലുള്ള വൈരുദ്ധ്യം തീഷ്ണമായി.
ചൈനീസ്‌ സർക്കാർ ഈ ജനകീയ ശക്തികൾക്ക്‌ പി'ന്തുണ നൽകി.ഇതോടെ അമേരിക്കക്ക്‌ തിബറ്റിനെ തുരന്നിട്ട്‌ കൊടുക്കാൻ ശ്രമിച്ച ദലൈലാമയും ജനകീയ റിപ്പബ്ലിക്കും തമ്മിലുള്ള വൈരുദ്ധ്യം മൂർച്ചിച്ചു.
അങ്ങിനെയാണ` അമേരിക്കൻ സഹായത്തോടെ സ്വതന്ത്ര തിബറ്റ്‌ രൂപീകരിക്കുകയെന്ന ആശയത്തിലേക്ക്‌ ദലൈലാമ എത്തുന്നത്‌.
ഈ സമയത്ത്‌.അമേരിക്ക അയൽ രാജ്യങ്ങളുടെ സഹായത്താൽ തിബറ്റിലേക്കുള്ള നുഴഞ്ഞു കയറ്റം ശക്തിപ്പെടുത്തുകയും ചെയ്തു.
ഇത്‌ ദലൈലാമഭരണവും
ചൈനീസ്‌ സർക്കാറും തമ്മിലുള്ള തുറന്ന ഏറ്റുമുട്ടലിലേക്ക്‌ കാര്യങ്ങൾ എത്തിച്ചു ബഹുഭുരിപക്ഷം ജനങ്ങളും ദലൈലാമയുടെ ഫ്യൂഡൽ സേച്ഛാധിപത്യത്തിന്ന് എതിരായിരുന്നതിനാൾ.
അട്ടിമറിശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് മുമ്പേതന്നെ സംഭരിച്ച തന്റെ വൻ സമ്പാദ്യ ശേഖരവുമായി 1959ൽ തവാങ്ങ്‌ വഴി ദലൈലാമയും കൂട്ടരും ഇന്ത്യയിലേക്ക്‌ രക്ഷപ്പെടുകയായിരുന്നു.
നെഹൃ സർക്കാറിന്റെ പ്രതീക്ഷക്ക്‌ വിരുദ്ധമായി ദലൈലാമ തന്റെ വൻ സമ്പത്ത്‌ ഇൻഡ്യൻ ബാങ്കുകളിൽ നിക്ഷേപിക്കാതെ സ്വിസ്സ്‌ ബേങ്കുകളിലേക്ക്‌ കടത്തി. അമേരിക്കൻ പി'ന്തുണയോടെ ദലൈലാമയുടെ അനുയായികൾക്ക്‌ നിരവധി ക്യാമ്പുകൾ തുറന്നു കൊടുക്കുകയും ഈ ക്യാമ്പുകൾ കടുത്ത ചൈനീസ്‌ വിരുദ്ധ പ്രചാരണത്തിന്റേയും അമേരിക്കൻ ഉപചാപക കേന്ദ്രങ്ങളുമായി നിലകൊണ്ടു.
1962 ഇന്ത്യാ-ചൈനാ യുദ്ധത്തിലേക്ക്‌ വഴിവെച്ചതും ടിബറ്റൻ പ്രശനവുമായി ബന്ധപ്പെട്ടത്‌ തന്നെയായിരുന്നു.
ഇന്ത്യയിൽ കോൺഗ്രസ്സ്‌ നേതൃത്വവും ജനസംഘവും സോഷ്യലിസ്റ്റുകൾ ഉൾപ്പെടെ അമേരിക്കൻ പ്രചരണത്തോടൊപ്പം ചേർന്ന് യാഥാർത്ഥ്യങ്ങൾ മറച്ചുവെച്ച്‌ കമ്യൂണിസ്റ്റ്‌ വിരുദ്ധജ്വരം കെട്ടഴിച്ചു വിട്ടു.
ഇവർ തിബത്തിന്റെ ദേശീയ സ്വയം നിർണ്ണയാവകാശ ത്തെ കേവല വൽക്കരിച്ച്‌ അതിനെ തിബറ്റൻ ജനതയുടെ ദേശീയവിമോചന സ്വപ്നങ്ങൾക്കെതിരെ പ്രതിസ്ഥാപിച്ചു.
ദലൈലാമ പാലായനം ചെയ്തതിന്ന് ശേഷം തിബറ്റിൻ ഉണ്ടായ വൻ പുരോഗതിയേ ക്കുറിച്ചു പോലും ആരും ചർച്ച ചെയ്യപ്പെട്ടില്ല.
ആഗോള തലത്തിൽ ദലൈലാമയേയും അനുയായികളും സി ഐ എ ഉൾപ്പെടേയുള്ള അമേരിക്കൻ ഏജൻസികളോട്‌ ചേർന്ന് നടത്തിയ കമ്യുണിസ്റ്റ്‌ വിരുദ്ധ പ്രവർത്തനങ്ങളെ ഇക്കൂട്ടർ കണ്ടില്ലെന്ന് നടിച്ചു.
എന്നാൽ ഇന്ന് ചൈനയിൽ മുതലാളിത്ത വൽക്കരണവും,സാമ്രാജ്യത്വ വൽകരണവും മൂലം ചൈനീസ്‌ തൊഴിലാളി വർഗ്ഗത്തേയും മറ്റ്‌ അദ്ധ്വാക്കുന്ന ജനവിഭാഗങ്ങളേയും ഏറ്റവും കുറഞ്ഞവിലക്ക്‌ വിൽക്കാൻ കഴിയുന്ന വിധം ചരക്കുകൾ ഉൽപാധിപ്പിക്കുന്ന ഭയാനകമായി കൂലിയടിമത്തത്തിൽ എത്തിച്ചിരിക്കുന്നു.
ഇത്‌ തിബറ്റ്‌ ഉൾപ്പെടേയുള്ള പ്രദേശങ്ങളിലെ ദേശീയ ജനവിഭാഗങ്ങളുടെ ജീവിതവും ദുരിതമയമായിട്ടുണ്ട്‌.
ഇന്ന് ലോകത്തെമ്പാടും അദ്ധ്വാനിക്കുന്ന വിഭാഗത്തിന്റെ മോചനവും,ദേശീയ ജനവിഭാഗങ്ങളുടെ സ്വയം നിർണ്ണയാവകാശ പ്രശ്നങ്ങളും വളരെ സജീവമായി ഉയർന്ന് വന്നിരിക്കയാണ്.
ഇന്നും സാർവ്വദേശീയ മാർക്ക്സിസ്റ്റ്‌-ലെനിനിസ്റ്റു പ്രസ്ഥാനങ്ങൾ തിബറ്റിന്റെ പ്രശ്നത്തിൽ മത്രമല്ല ഇന്ത്യ ഉൾപ്പെടേയുള്ള രാജ്യങ്ങളിലെ ദേശീയതാ പ്രശ്നങ്ങളോട്‌ സ്വയം നിർണ്ണായക അവകാശത്തെ പി'ന്തുണക്കുന്നതാണ്.
സോവിയറ്റ്‌ യൂണിയൻ രൂപം കൊള്ളുമ്പോഴും ദേശീയ പ്രശത്തോട്‌ ലെനിനും സ്റ്റാലിനും എടുത്ത സമീപനങ്ങൾ അവരുടെ കൃതികളിൽ കൃത്യമായി വിശദീകരിക്കപ്പെട്ടിട്ടുണ്ട്‌.
തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തെ ആക്രമിക്കുന്നതിനും ദേശീയ സ്വയം ഭരണാവകാശമുൾപ്പെടേയുള്ള പ്രശ്നങ്ങളെ വളച്ചൊടിക്കാനും വികൃത വൽക്കരിക്കാനും സാമ്രാജ്യത്വ ബുദ്ധി കേന്ദ്രങ്ങൾ തങ്ങളുടെ മുഴുവൻ പ്രചരാണായുധങ്ങളും പ്രയോഗിക്കുകയാണ്.
അതിദീർഘകാലം ഫുഡൽ ആധിപത്യത്തിൽ തിബറ്റൻ ജനതയെ കീഴ്പ്പെടുത്തിയ ദലൈലാമയേയെ ഉപയോഗിച്ചും,
ഇന്നും ചൈന സോഷ്യലിസ്റ്റാൻണെന്ന് വരുത്തി
തിബറ്റിന്റെ പ്രശ്നം ഉയർത്തി സോഷ്യലിസ്റ്റ്‌ ശക്തികളെ കരിവാരിതേക്കനും സാമ്രാജ്യകൊള്ള തീവ്രമാക്കാനുമുള്ള കുത്സിത ശ്രമത്തിന്നെതിരെ പുരോഗമന ശക്തികൾ ജാഗ്രത പാലിക്കണം

2009, നവംബർ 8, ഞായറാഴ്‌ച

ലൗ ജിഹാദ്‌

മത വിശ്വാസങ്ങളിൽ നിന്നും അകന്നു പോകുന്ന പുതു തലമുറക്കാരായ യുവത്വങ്ങളെ ആരാധനാ കേന്ദ്രങ്ങളിലേക്ക്‌ ആകർഷിക്കുന്നതിന്റെ പുത്തൻ തന്ത്രങ്ങൾ ആവിഷ്കരിക്കാൻ മത പുരോഹിതർ നിർബ്ബന്ധിതരായിരിക്കുന്നു എന്നത്‌ വർത്തമാന യാഥാർത്ഥ്യമാണ്.
നൈസർഗ്ഗികമായ മനുഷ്യവാസനകളെ പ്രോത്സാഹിപ്പിച്ച്‌ തങ്ങളുടെ സങ്കുചിത-മത-സാമ്പത്തിക-അധികാര താൽപര്യങ്ങളെ സംരക്ഷിക്കുന്നതിന്ന് കൊന്നും കൊലവിളിച്ചും കിരാതയുദ്ധങ്ങൾ അഴിച്ചു വിട്ടും ഏതറ്റം വരേയും പോകാമെന്ന് ഇക്കൂട്ടർ തെളിയിച്ചു കൊണ്ടിരിക്കയാണ് .
ഈ ഒരു പശ്ചാത്തലത്തിൽ വേണം ലൗ ജിഹാദിനേയും നാം നോക്കി കാണേണ്ടത്‌.
ഈ വിവാദം വ്യാജമാണെന്നോ,മറിച്ച്‌ ഇതിന്റെ വസ്തുതാ ചർച്ചയിലേക്കോ രേഖാപരമായ അന്യേഷണത്തിനും അപ്പുറത്ത്‌ എന്തിനേയും ഏതിനേയും വിൽപ്പനക്ക്‌ വെക്കുന്ന ഒരു ലോകസാഹചര്യം നിലനിൽക്കുന്നു എന്നത്‌ അംഗീകരിക്കണം,
നിർഭാഗ്യമെന്ന് പറയട്ടെ ഇത്‌ ഏറ്റവും സ്വാധീനിച്ചത്‌ മതങ്ങളെയാണ്.
എല്ലാം അണ-പൈ യ്യിൽ തീർക്കാമെന്ന് ഇന്നത്തെ മതവിശ്വാസങ്ങൾ ഉറപ്പ്‌ തരുന്നു.
പണം തീർപ്പ്‌ കൽപ്പിക്കുന്നലോകം...
ലൗ ജിഹാദിന്റെ പ്രകമ്പനങ്ങൾക്കിടയിൽ അമർന്നു പോയ ഒരറിയിപ്പുണ്ടായിരുന്നു.
അങ്ങ്‌ ഇംഗ്ലണ്ടിൽ നിന്നും റോമാകത്തോലിക്ക ആസ്ഥാനത്ത്‌ നിന്ന് ഔദ്യോഗിക വ്യക്താവ്‌ ക്ലെയർ വാർഡിന്റേതായിരുന്നു അറിയിപ്പ്‌.
പ്രേമസാഫല്യം നേടുന്ന കമിതാക്കൾക്ക്‌ മാത്രമായിരുന്നില്ല അറിയിപ്പ്‌.
ലോകമാസകലം പ്രേമ പനി പടർത്തുന്ന/ആഘോഷിക്കുന്ന മാധ്യമസൈന്യത്തിന്നും വേണ്ടിക്കൂടിയായിരുന്നു ആ അറിയിപ്പ്‌.
കമിതാക്കളുടെ മാധ്യസ്ഥൻ വാലെന്റൈൻ അല്ല റാഫേൽ പുണ്യവാളനാണെന്നും വാലന്റൈനാണെന്നത്‌ തെറ്റായുള്ള ധാരണയാണ് അത്‌ തിരുത്തണം .
എന്ന് മാത്രമല്ല പ്രാർത്ഥനാ സംഘങ്ങളിൽ ചേർന്നാൽ കർത്താവിനെ മാത്രമല്ല അനുയോജ്യമായ ഭാവി പങ്കാളിയേയും കണ്ടെത്താമെന്ന് ലോകത്തെമ്പാടുമുള്ള അനുഭവം തെളിയിച്ചിട്ടുണ്ടെന്നുമായിരുന്നു അറിയിപ്പ്‌....
പാശ്ചാത്യ സംസ്കാരം പ്രചരിപ്പിക്കാനുള്ള ക്രൈസ്തവ ഗൂഡാലോചനയാണ് വാലന്റൈൻ ദിനം എന്നാണ് ഹിന്ദുത്വ സംഘങ്ങളുടെ ആരോപണം.
പാശ്ചാത്യ ബുദ്ധി കടമെടുത്തായാലും നാടുനീളെ പൊങ്കാല വ്യാപിപ്പിച്ച്‌ ഇത്‌ മറികടക്കാനായില്ലെങ്കിൽ തിരുവാതിര രാവിൽ കാമദേവൻ ദിനാചരണം നടാത്തിയോ ഹിന്ദുത്വം ഈ വെല്ലുവിളി മറികടന്നേക്കാം.
മാധ്യമപ്പട എല്ലാം കാണുന്നില്ലെന്ന് ധരിച്ചുപോകരുത്‌.
ഇഷ്യൂ നോക്കി കാർഡ്കളിക്കാൻ അറിയുന്നവരാണിവർ.
മാധ്യമ സിന്റിക്കേറ്റ്‌ ഉണ്ടെന്ന് പറഞ്ഞവരെ ഇല്ലെന്ന് പരിഹസിച്ച്‌ ഉള്ളിലൂടെ ഉണ്ടില്ലെന്ന് തെളിയിച്ചവർ ഇവർ.
ഇന്ന് മാധ്യമങ്ങളുടെ വായമൂടിയാലെ ജനാധിപത്യം നിലനിൽക്കൂ എന്ന് ധ്വനിപ്പിക്കുന്നവർ ...
നടക്കട്ടെ നടക്കട്ടെ ജിഹാദ്‌ ചർച്ചകൾ കൊഴുക്കട്ടെ എങ്കിലല്ലേ എല്ലാ രാജ്യദ്രോഹ-ജനവിരുദ്ധ കരാറുകളിൽ നിന്നും ജനശ്രദ്ധ തിരിച്ചു വിടാനാവു‌.

Tags: രാഷ്ട്രീയം

2009, ഒക്‌ടോബർ 15, വ്യാഴാഴ്‌ച

ചാൾസ്‌ ഡാർവിനും ജീവശാസ്ത്രവും-ഗോവർദ്ധൻ-

ചാൾസ്‌ റോബർട്ട്‌ ഡാർവിന്റെ ഇരുനൂറാം ജന്മവാർഷികമാണ് 2009.
സ്വന്തം പേർ 'ഇസ'മെന്ന് ചേർത്ത്‌ ദീർഘിക്കപ്പെട്ട ചുരുക്കം ചിലരേ ലോകചരിത്രത്തിലുള്ളൂ .അവരിൽ തന്നെ ചുരുക്കം പേർ മാത്രമേ ഒരു നൂറ്റാണ്ടിനപ്പുറവും ചർച്ച ചെയ്യപ്പെടുന്നുള്ളൂ .
ഡാർവിനിസം ഇക്കാലത്തും സജീവ ചർച്ചാ വിഷയമാണ് .
ആദ്യകാലത്ത്‌ ധാരാളം വിമർശനങ്ങൾ ഏൽക്കുകയും കാലാന്തരത്തിൽ ധാരാളമായി തെളിവുകൾ കിട്ടിത്തുടങ്ങിയപ്പോൾ ശ‍ാസ്ത്രലോകം പൂർണ്ണമായി അംഗീകരിക്കുകയും ചെയ്ത ഡാർവിനിസം ഈ അടുത്തകാലത്താണ് അമേരിക്കൻ സ്കൂളുകളിൽ സൃഷ്ടിവാദത്തോടൊപ്പം പാഠപുസ്തക സ്ഥലം പങ്കിടേണ്ടിവന്നത്‌ .
ഡാർവിനിസത്തെ അംഗീകരിക്കുമ്പോൾ തന്നെ ദൈവസൃഷ്ടിയാണ് ജീവനും മനുഷ്യനും എന്നവാദത്തെ അപ്പാടെ തിരസ്കരിക്കാനാവില്ലെന്നും ഇവയിൽ ഏതു ശരിയെന്ന് കുട്ടികൾ തീരുമാനിച്ചോട്ടെ എന്ന് മായിരുന്നു അമേരിക്കൻ അദ്ധ്യാപകരുടെ നിലപാട്‌ .
എന്തുകൊണ്ടാണിങ്ങനെ ?
ശാസ്ത്രലോകം ഒരിക്കൽ അംഗീകരിച്ച ഇപ്പോഴും നിരവധി തെളിവുകൾ ആർജ്ജിച്ചു കൊണ്ടിരിക്കുന്ന ഒരു സിദ്ധാന്തം എന്തു കൊണ്ടാണിങ്ങനെ വീണ്ടും സംശയിക്കപ്പെടുന്നത്‌?
മാർക്സിസം ചിന്താപരമായി നവ മാർക്സിസത്തിലേക്ക്‌ മുന്നേറിയ പോലെ നവ ഡാർവിനിസത്തിലേക്ക്‌ മുന്നേറിയ പരിണാമവാദത്തിന്റെ ഇന്നത്തെ പ്രസക്തി എന്താണ്?
തിരിച്ചറിയേണ്ടുന്ന ഒരു വസ്തുത പരിണാമസിദ്ധാന്തം ഒരു ആകസ്മികതയല്ല എന്നതാണ്. തന്റെ തെളിവുകൾനിരത്താൻ ചാൾസ്‌ ഡാർവിൻ കുറച്ചുകൂടെ വൈകിയിരുന്നുവെങ്കിൽ നാമിന്ന് പരിണാമസിദ്ധാന്തത്തെ അറിയുക ആൽഫ്രഡ്‌ ഫസൽ വാലസ്സിന്റെ പേരിലായേനെ .
രണ്ടു പേരും സ്വന്തം നിലക്ക്‌ പരസ്പരം അറിയാതെ നടത്തിയ ഗവേഷണം ഒരേ സിദ്ധാന്തത്തിലെത്തിച്ചേർന്ന,ശാസ്ത്രത്തിൽ അത്ര അപൂർവ്വമല്ലാത്ത ജനനമായിരുന്നു .
പരിണാമസിദ്ധാന്തത്തിന്റെയും ഡാർവിന്റേയും ആദ്യകാല ശസ്ത്രലേഖനങ്ങളേറെയും ജീവജാലങ്ങളുടെ ആയുസ്സിന്നിടക്ക്‌ അവയ്ക്ക്‌ സംഭവിക്കുന്ന അവസ്ഥാന്തരത്തെ ക്കുറിച്ചായിരുന്നു
പല ലേഖനങ്ങളുടേയും വാദം ഇങ്ങിനെ ആയിരുന്നു"ഇതുവരെ Aഎന്നുംBഎന്നും രണ്ടു സ്പീഷിസുകൾ എന്ന് കരുതപ്പെട്ടിരുന്നവ യഥാർത്ഥത്തിൽ ഒരുസ്പീഷിസ്സാണ്.A,B യുടെ ബാല്യദശയാൺ`"
വാൽ മാക്രിയേയും തവളെയേയും പോലെ:പുഴുവും ശലഭവും പോലെ വ്യത്യസ്ഥരൂപത്തിലും പെരുമാറ്റത്തിലും കാണപ്പെടുന്നവയെ സംബന്ധിച്ചുള്ള തിരുത്തലുകളായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ലേഖനങ്ങൾ.
സ്പീഷിസുകൾ തമ്മിലുള്ള സാമ്യവും വൈജാത്യവും പിന്നീട്‌ ഡാർവിന്റെ സവിശേഷശ്രദ്ധയാകർഷിച്ചു.
പുതിയ വിഭവങ്ങൾ തേടിയുള്ള സാമ്രാജ്യത്തിന്റെ ആദ്യ യാത്രകൾക്കിടക്കാണ് ഡാർവിന്ന് ലോകയാത്ര സാധ്യമാകുന്നത്‌ HMS Beagle എന്ന കപ്പലിൽ ചെന്നെത്തുന്ന ഓരോ നാട്ടിലും പുതിയ സ്പീഷിസുകളെ കണ്ടെത്തിയും ശേഖരിച്ചും വിശദമായ നോട്ടുകളെഴുതിയും നീങ്ങിയ ഡാർവിന്റെ സവിശേഷ ശ്രദ്ധ പതിഞ്ഞവയായിരുന്നു ഗാലപ്പഗോസ്സ്‌ ദ്വീപുകളിൽ കണ്ട ഫിൻചസ്സ്‌ എന്ന പക്ഷികൾ .
ജിയോസ്പിസിയ എന്ന ഇനത്തിൽപെടുന്ന 10 വ്യത്യസ്ത സ്പീഷീസുകളെയാണ് ഡാർവിൻ ആ ദ്വീപ്‌ സമൂഹത്തിൽ കണ്ടത്‌.
ഓരോന്നിന്റേയും കൊക്കുകളാവട്ടെ അവർ കഴിക്കുന്ന ഭക്ഷണവുമായി ചേർന്ന് പോകുന്നതും.വൻകരയിൽ നിന്ന് വ്യത്യസ്തമായി ദ്വിപുകളിൽ കാണപ്പെടുന്ന ജീവജാലങ്ങളിലുള്ള വ്യത്യാസമാണ് സവിശേഷ ശ്രദ്ധയാകർഷിച്ചത്‌.
ഫിൻചുകളുടെ കാര്യത്തിൽ,വൻകരയിലെ അവയുടെ എണ്ണം മറ്റു പക്ഷികളിലേതിനേക്കാൾ വളരെ കുറവാണ്. എന്നാൽ ഗാലപ്പഗോസ്സ്‌ ദ്വീപുകളിൽ കണ്ട ആകെ ഇരുപത്‌ സ്പീഷീസ്‌ പക്ഷികളിൽ പതിനാലെണ്ണവും ഫിൻചുകളാണ്, അതുകൊണ്ട്‌ തന്നെ ഫിൻചുകൾ അതിന്ന് സാധ്യമായ എല്ലാ ആവാസവ്യവസ്ഥകളിലേക്കും പലതായി പിരിഞ്ഞ്‌ പരിണമിക്കുകയും ചെയ്തു,സ്പീഷീസുകളുടെ ഉൽഭവത്തെക്കുറിച്ചുള്ള നാളേറെയായി നിലനിന്നിരുന്ന സന്ദേഹങ്ങളിൽ നിന്ന് മൂർത്തമായ നിഗമനത്തിലെത്താൻ സഹായിച്ചത്‌ ഈ സ്പീഷീസുകളെക്കുറിച്ചുള്ള പഠനമായിരുന്നു.
തുല്യമായ പരീക്ഷണങ്ങളിലൂടെ വാലസും എത്തിയത്‌ സ്പീഷീസ്‌ എന്നത്‌ ശാശ്വതമായ ഒന്നല്ലെന്നും അവ പരിണമിക്കുന്നുവെന്നും ചിലത്‌ ഭൂമുഖത്ത്‌ നിന്നു അപ്രത്യക്ഷമാകാറുണ്ടെന്നും ചിലത്‌ പല സ്പീഷിസുകളായി വ്യന്യസിക്കപ്പെടാറുണ്ട്‌ എന്നുമാണ്.
അതിന്നപ്പുറം,മനുഷ്യർ എന്ന സ്പീഷിസിന്റെ ഉദ്ഭവവും വ്യത്യസ്തമല്ല എന്നും,
രണ്ട്‌ കാര്യങ്ങളാണ് ആ കണ്ടെത്തലിലൂടെ സംഭവിച്ചത്‌.
ഒന്നാമതായി ജീവജാലങ്ങൾ ചലനാൽ മകമായി പരിണാമപ്രക്രിയയിലാണ് നിലനിൽക്കുന്നത്‌ എന്ന്.
രണ്ടാമതായി സ്പീഷിസുകൾ ഒന്നൊന്നിൽ നിന്നെന്നവണ്ണം പരിണമിച്ചുണ്ടായതിൽ നിന്ന് ഉരുവായ പരസ്പര ബന്ധവും.
രണ്ടാമത്തേത്‌ വാസ്തവത്തിൽ പരസ്പര ബന്ധമില്ലാതെ ഒറ്റയ്ക്കൊറ്റക്കെന്നവണ്ണം കണ്ടിരുന്ന സ്പീഷിസുകളുടെ ക്രമപ്പെടുത്തലായിരുന്നു. ജീവശാസ്ത്രത്തിനു ഇത്തരമൊരു ക്രമപ്പെടുത്തൽ ആദ്യമായാണ് അതിന്റെ പഠനവസ്തുക്കൾക്ക്‌ സാധ്യമായത്‌.
ക്രമപ്പെടുത്തലും ചലനാൽ മകതയെ വിശദീകരിക്കലും-ഈ രണ്ടുകാര്യങ്ങളും മറ്റു ശാസ്ത്രശാഖകളിലും ഏതാണ്ടൊരേ കാലത്ത്‌ തന്നെ സംഭവിച്ചിട്ടുണ്ട്‌.
കണ്ടെത്തപ്പെടുന്ന ഓരോ മൂലകവും ഒന്നിനൊന്ന്‌ വ്യത്യസ്തമായി പഠിക്കപ്പെട്ടിരുന്ന കാലത്തിന്ന്‌ അവസാനം കുറിച്ചുകൊണ്ടാണ്‌ മെൻഡിലീഫ്‌ എന്ന ശാസ്ത്രജ്ഞൻ മൂലകങ്ങളെ ഒരൊറ്റ പട്ടികയിൽ പെടുത്താൻ ശ്രമിച്ചത്‌.
പരസ്പര സാമ്യത്തിന്റെ അടിസ്ഥാനത്തിൽ പട്ടികയിൽ മുകളിൽ നിന്ന്‌ താഴോട്ടായും ഇടത്തുനിന്ന്‌ വലത്തോട്ടായും മൂലകങ്ങളെ അടുക്കിയപ്പോൾ രസതന്ത്രത്തിൽ സംഭവിച്ചതും ഈ ക്രമപ്പെടുത്തലായിരുന്നു.
പട്ടികയിലെ ഒഴിഞ്ഞുകിടന്ന കള്ളികളിൽ ശാസ്ത്രജ്ഞർ ഇനിയും കണ്ടെത്തേണ്ടിയിരുന്ന മൂലകങ്ങളുടെ പ്രത്യേകതകൾ കണ്ടെത്തി അവയേ അന്യേഷിക്കുകയും കണ്ടെത്തുകയും ചെയ്തു.
ഇതു പോലെതന്നെ ജീവശാസ്ത്രത്തിലും ഒരു ജീവി വിഭാഗത്തിന്നും മറ്റൊന്നിന്നും ഇടക്കുള്ള ലിങ്കുകൾ അന്യേഷിക്കുകയും ഫോസിലുകളായി അവയെ കണ്ടെത്തുകയും ചെയ്തു .
ഫിസിക്സിലാകട്ടെ ആകാശഗോളങ്ങളുടെ വലുപ്പവും മറ്റുള്ളവയുമായുള്ള അകലവും മുൻ നിർത്തി ഇനിയും കാണാത്ത ഗ്രഹങ്ങളുടേയും നക്ഷത്രങ്ങളുടേയും സ്ഥാനം കണ്ടെത്താനും കഴിഞ്ഞു അവയെ പിന്നീട്‌ കണ്ടെത്തുകയും ചെയ്തു.
ഇങ്ങിനെ മറ്റു ശാസ്ത്രശാഖകളിലെന്നപോലെ ജീവശാസ്ത്രത്തിൽ നടന്ന ക്രമീകരണമാണ്‌ പരിണാമസിദ്ധാന്തത്തെ ഒരു പ്രധാന കാൽ വെപ്പാക്കിയത്‌.
കപ്പലിലെ യാത്രക്ക്ശേഷം തിരിച്ചെത്തിയ ഡാർവിൻ എഴുതിയ ആദ്യലേഖനം,ഉയരുകയും താഴുകയും ചെയ്യുന്ന കരയെക്കുറിച്ചായിരുന്നു. ഉയർന്ന മലയിലെ പാറയിൽ കാണപ്പെട്ട സമുദ്ര ജീവികളായ കക്കകളുടെ പുറംതോടായിരുന്നു ആദ്യ നിരീക്ഷണം.കരയും കടലും എക്കാലവും ഇങ്ങനെ ആയിരുന്നില്ലെന്നും അവ ലംബമായും തിരശ്ചീനമായും ചലിക്കുന്നുവെന്നും ധാരാളം തെളിവുകൾ അക്കാലത്ത്‌ ലഭ്യമാവുകയും ചെയ്തിരുന്നു.
ഭൂമിയുടെ ചലനാത്മകതയുമായി ജീവജാലങ്ങളുടെ ചലനാത്മകതക്ക്‌ ബന്ധമുണ്ടെന്ന് ഡാർവിൻ നിരീക്ഷിക്കുകയുണ്ടായി.വൻകരയിൽ നിന്നകലെ ഒരു ദ്വീപ്‌ രൂപപ്പെടുബോൾ വൻകരയിൽ നിന്ന് അവിടെ എത്താൻ കഴിവുള്ള ചുരുക്കംചില ജീവജാലങ്ങൾ അവിടെയുള്ള സാദ്യതകൾ കഴിയുന്നത്ര ഉപയോഗിക്കാൻ തക്കവിധം പല സ്പീഷീസായി പിരിയുന്നതും നിരീക്ഷണങ്ങളിലൂടെ വ്യക്തമാക്കപ്പെട്ടു.
മറ്റു ശാസ്ത്രശാഖകളിലെന്നപോലെ കൃത്യമായ ക്രമപ്പെടുത്തലും ചലനാത്മകതയുടെ വിശദീകരിക്കലുമാണ് പരിണാമ സിദ്ധാന്തംജീവശാസ്ത്രത്തിൽ ചെയ്തത്‌.
അത്‌ കാലനിരപേക്ഷമായല്ല,മറിച്ച്‌ മനുഷ്യ സമൂഹങ്ങളുടെ ക്രമപ്പെടുത്തലും അതിന്റെ ചലനാത്മകത വിശദീകരിക്കുന്ന സാമൂഹ്യശാസ്ത്ര സിദ്ധാന്തങ്ങൾ ഉൽഭവപ്പെടുന്ന കാലത്തുതന്നെയാണ് സംഭവിച്ചത്‌.
കാറ്റും മിന്നലും മഴയുമൊക്കെ ദൈവമായികാണപ്പെട്ടിരുന്ന ഒരുകാലത്ത്‌ നിന്ന് മനുഷ്യൻ മുന്നോട്ട്‌ നീങ്ങിയപ്പോൾ സംഭവിച്ച ഒരു പ്രധാനകാര്യം ദൈവത്തെ മാറ്റിനിർത്തി പ്രപഞ്ചത്തെ വിശദീകരിക്കാൻ ശ്രമിക്കുന്ന ശാസ്ത്രത്തിന്റെ ഉദയമാണ്.
സൃഷ്ടിയുടെ ഉത്തരവാദിത്വം ദൈവത്തിൽ നിന്ന് എടുത്ത്‌ പ്രകൃതി നിർദ്ധാരണത്തെ ഏൽപിക്കുകയും ചെയ്തു പരിണാമ സിദ്ധാന്തം .
കൃത്യമായനിരക്കിൽ പ്രകൃതിയിലെ കാര്യകാരണങ്ങളിൽ നിന്ന് ദൈവം പിൻ വലിഞ്ഞ്കൊണ്ടേയിരുന്ന നാളുകളിൽ ആ പിൻ വാങ്ങിയതിന്ന് ആക്കം കൂട്ടുകയും ചെയ്തു ഈ സിദ്ധാന്തം.
അതുകൊണ്ട്തന്നെ ഏറെ ആക്രമിക്കപ്പെടുകയും ചെയ്യപ്പെട്ടു ഇത്‌.
ആ ആക്രമണത്തിന്റെ തുടർച്ചയാണ് ഇന്നും മുഖ്യധാരാ മാധ്യമങ്ങൾ ആഘോഷിക്കുന്ന ഡാർവിന്റെ ജീവിതവും ,ഡാർവിന്റെ ഭാര്യയുടെ ദൈവ വിശ്വാസവും അദ്ദേഹത്തിന്റെ അസുഖങ്ങളും മറ്റും മറ്റും.
ഡാർവിനെ വായിക്കേണ്ടത്‌,മറ്റു പലരേയും എന്ന പോലെ , ഒരു സമൂഹത്തിന്റെ ചിന്താവേഗത്തിന്റെ പശ്ചാത്തലത്തിലാണ്.
ഒന്ന് നവ ഡാർവിനിസത്തിന്ന് ശേഷവും ജനിതക തന്മാത്രകളുടെ കണ്ടെത്തലും അതുപയോഗിച്ച്‌ ജീവജാലങ്ങൾ തമ്മിലുള്ള ജനിതക അകലം കണ്ടെത്തുകയും ചെയ്യുമ്പോഴും ജീവശാസ്ത്രം ഏത്‌ നിരീക്ഷണത്തേയും പരീക്ഷണ ഫലങ്ങളേയും ചേർത്തു വായിക്കുന്നത്‌ പരിണാമ സിദ്ധാന്തത്തിന്റെ ക്രമപ്പെടുത്തലുകൾക്കനുസൃതമായാണ്.തദ്വാരാ ഈ സിദ്ധാന്തം വീണ്ടും വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയും ചെയ്യുന്നു.
സാമൂഹ്യ ശാസ്ത്രവിദ്യാർത്ഥികൾ മാർക്സിസത്തെ ഒരു സമൂഹത്തിന്റെ ചലനനിയമങ്ങൾ വിശദീകരിക്കാൻ ഉപയോഗിക്കുന്ന അതേ ഭൂമികയിലാണ് ജീവശാസ്ത്രം ഡാർവിനിസത്തെ ഉപയോഗിക്കുന്നത്‌.അതുകൊണ്ട്‌ തന്നെയാണ് ഡാർവിനിസത്തെക്കുറിച്ചുള്ള ചർച്ചകളെല്ലാം രാഷ്ട്രീയ നിലപാടുകളെ മുന്നിർത്തിയാകുന്നത്‌.
സ്ഥിരതയാർന്ന,ദൈവസൃഷ്ടിയായ ലോകവും!
സ്വയം നവീകരിക്കുന്ന,പരസ്പരാശ്രിതമായ ലോകവും എന്നവിരുദ്ധനിലപാടുകളിൽ ഒന്നിൽ
നാം നമ്മെക്കാണാൻ നിർബന്ധിതരാകുന്നതും.

2009, ജൂലൈ 7, ചൊവ്വാഴ്ച

ബജറ്റ്‌ 2009-2010

"ഈ ബജറ്റ്‌ ഇന്ത്യൻ ജനതക്ക്‌ നേരേയുള്ള ഒരു യുദ്ധ പ്രഖ്യാപനമാണ്" എന്ന്പറഞ്ഞത്‌ സ്വതന്ത്ര ഇന്ത്യയിൽ ജവഹറിലാൽ നെഹ്റുമന്ത്രിസഭയിൽ ആദ്യത്തെ ബഡ്ജറ്റ്‌ അവതരിപ്പിച്ച വേളയിൽ അന്നത്തെ പ്രതിപക്ഷ നേതാവ്‌ ഏ കെ ഗോപാലൻ ആയിരുന്നു ഇങ്ങനെ പ്രഖ്യാപിച്ചത്‌.
അന്നുമുതൽ ഇന്ന് രണ്ടാം യു പി എ സർക്കാറിലെ ധനമന്ത്രി പ്രണാബ്‌ മുക്കർജ്ജി അവതരിപ്പിച്ച 2009-2010 ലെ സമ്പൂർണ്ണ പൊതു ബജറ്റ്‌ വരെ യുദ്ധം തുടരുക തന്നെയാണ്.
കോൺഗ്രസ്സിന്റെ തന്നെ പ്രഖ്യാപിത സോഷ്യലിസ്റ്റ്‌ സങ്കൽപ്പത്തേയും ജനാധിപത്യ സോഷ്യലിസത്തേയും കയ്യൊഴിഞ്ഞ്‌
1990 മുതൽ ആരംഭിച്ച സാമ്രാജ്യത്വ ആഗോള വൽക്കരണത്തിന്റെ ഭാഗമായ പുത്തൻ സാമ്പത്തിക നയം
നമ്മുടെ രാജ്യത്തിന്റെ നയമാക്കി നടപ്പിലാക്കാൻ തുടങ്ങിയതു മുതൽ സാമ്രജ്യത്വ ധന കാര്യ സ്ഥാപനങ്ങളുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സാർവ്വ ദേശീയ മൂലധനത്തിന്റെ ലാഭതാൽപര്യം കണക്കിലെടുത്ത്‌
ബജറ്റ്‌ തയ്യാറാക്കുമ്പോൾ
രാജ്യത്തിന്നും അതിലെ ബഹുഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങൾക്കും എതിരേയുള്ള കടുത്ത യുദ്ധമായി ബജറ്റുകൾ മാറിത്തീരുന്നു .
രാജ്യം നേരിട്ട്‌ കൊണ്ടിരിക്കുന്ന കാർഷിക മേഖലയുടെ തകർച്ച ,
വിലക്കയറ്റം,
തൊഴിലില്ലായ്മ ,
ഊഹ മേഖലയുടെ വികാസം,
അസമത്വങ്ങൾ തുടങ്ങിയ അതീവ ഗുരുതരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്നുള്ള ഒരു പദ്ധതിയും ഈ ബജറ്റിൽ ഇല്ല.
തീവ്ര ഉദാര വൽകരണവും,സ്വകാര്യ വൽക്കരണത്തിന്നും ലക്ഷ്യം വെക്കുന്ന ഈ ബജറ്റ്‌ ചില ജനപ്രിയ പരിപാടികൾ മൂന്നോട്ട്‌ വെച്ച്‌
അതിന്റെ മറവിൽ കോർപ്പറേറ്റ്‌ കുത്തകകൾക്ക്‌
എല്ലാവിധ സൗകര്യവും സൗജന്യവും ഒരുക്കി കൊടുക്കുന്നതിൽ
ഭ്രാന്തമായ ആവേശം കാണിക്കുന്നുണ്ട്‌.
പാർലമെന്റിനേയും ജനപ്രതിനിധികളേയും സഭകളിലും ചർച്ചകളിലും വിഷയങ്ങൾ കൊണ്ടു വരാതെ
രാഷ്ട്രീയവും നയപര വുമായ കാര്യങ്ങൾ പോലും
വിദേശ ശക്തികളുടെ താൽപര്യാനുസരണം രാജ്യത്ത്‌ നടപ്പിലാക്കുന്ന കുറ്റകരമായ പ്രവണതകൾക്ക്‌ തുടക്കം കുറിക്കുന്നത്‌ 90 കളിലാണ്.
യഥാർത്ഥ വിഷയങ്ങൾ മറച്ചുവെച്ചുകൊണ്ട്‌ ബജറ്റുകൾ അവതരിപ്പിക്കുക അതിൽ ചില പോപ്പുലിസ്റ്റ്‌ വിഷയങ്ങൾ പ്രഖ്യാപിച്ച്‌ കയ്യടി വാങ്ങിക്കുക
മറ്റ്‌ കാര്യങ്ങൾ ബജറ്റിന്ന് മുൻപോ ശേഷമോ നടപ്പിലാക്കുക
പിന്നീട്‌ സഭയേ തെറ്റിദ്ധരിപ്പിച്ച്‌ അംഗീകാരം നേടിയെടുക്കുക.
ഇതൊരു പതിവ്‌ നിലപാടായി ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ അംഗീകരിച്ചു വരികയാണ്.
യു പി എ സർക്കാറിന്റെ ആദ്യത്തെ പൊതുബജറ്റും
കഴിഞ്ഞ മന്ത്രിസഭയുടെ ബജറ്റ്‌ പോലെതന്നെ
സാമ്രാജ്യത്വ ആശ്രിത നയങ്ങളോട്‌
ഉറച്ച കൂറ് വിളമ്പരം ചെയ്യുന്നത്‌ തന്നെയാണ്.
ഇതിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ ഏറെയുണ്ടാവും
എന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു.
പ്രത്യേകിച്ച്‌ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ഘട്ടത്തിൽ.
"മറ്റ്‌ എല്ലാത്തിനും കാത്തിരിക്കാം;കൃഷിക്കൊഴികെ"
എന്ന നെഹ്റു വിന്റെ വാക്കുകൾ ഉദ്ധരിച്ചു കൊണ്ടാണ്
കഴിഞ്ഞ ബജറ്റ്‌ അവതരണ വേളയിൽ ചിദംമ്പരം കാർഷിക മേഖലയെക്കുറിച്ച്‌ പരാമർശ്ശിച്ചത്‌.
"ഇന്ത്യൻ സമ്പദ്ഘടനയുടെ നായകൻ കർഷകരാണെന്നാണ്"
മുൻപ്‌ ധനമന്ത്രിയായിരുന്നപ്പോൾ ബജറ്റ്‌ അവതരിപ്പിച്ചുകൊണ്ട്‌
പ്രണാബ്‌ മുക്കർജ്ജി പ്രശംസിച്ചത്‌.
അതേ പ്രണാബ്‌ മുക്കർജ്ജി
ഇന്ന് ബജറ്റ്‌ അവതരിപ്പിച്ചുകൊണ്ട്‌ പറഞ്ഞു"
ഇന്ത്യയിൽ 60 ശതമാനം വരുന്ന ജനങ്ങൾ ആശ്രയിക്കുന്നത്‌ കാർഷിക മേഘലയെ ത്തന്നെയാണെന്ന്"
എന്നാൽ കർഷക സമൂഹത്തിന്ന് വായ്പ്പ നൽകുന്നതിന്ന ല്ലാതെ അതിന്നപ്പുറം ചിന്തിക്കാൻ പോലുംബജറ്റ്‌ തയ്യാറായില്ല.
അതും പലിശ 4ശതമാനത്തിൽ നിന്നും 7 ശതമാനമാക്കി ഉയർത്തി.
ഈ മേഖലയിലെ സബ്സിഡി,റേഷൻ വിഹിതം,വൈദ്യുതി,ജലസേജനം, എന്നിവയിൽ അവ്യക്തത.
ബാക്കി വരുന്ന 30 ശതമാനം നില നിൽകുന്നത്‌ പരമ്പരാഗത മേഖലയിലാണ്.
പരമ്പരാഗത വ്യവസായങ്ങളിലും കൃഷിയിലും ഊന്നിയത്‌ കൊണ്ട്‌
രക്ഷ ഇല്ലെന്നും ആഗോളീകരണ പ്രവണതകൾക്കൊത്ത്‌
"നവ വളർച്ചാ മേഖല 'കളിൽ ഊന്നിയത്‌ കൊണ്ട്‌ മാത്രമേ പ്രയോജനമുള്ളൂ എന്നവാദഗതി ഭരണ-പ്രതിപക്ഷ തലത്തിൽ പോലും സജീവമാണ് പരംമ്പരാഗത മേഖലയേക്കുറിച്ച്‌ ഒന്നും പറഞ്ഞില്ല
കൈത്തറി,ടെക്സ്റ്റൈയിൽ ആഭരണനിർമ്മാണം,
കരകൗശലം,തുകലെന്നീ മേഖലക്ക്‌ നീക്കി വെച്ചത്‌
കയറ്റുമതിക്കാരുടെ പോക്കറ്റിലെത്തും.
പൊതു മേഖലയോടുള്ള നിത്യ വൈരത്തിന്ന് കുറവൊന്നും വരുത്തിയിട്ടില്ല .
1991 മുതൽ തുടങ്ങിയ വിത്തെടുത്ത്‌ കുത്തൽ പദ്ധതി
49 ശതമാനമാക്കി.
ആഗോള സാമ്പത്തിക പ്രതിസന്ധിയുടേയും,തകർച്ചയുടേയും പശ്ചാത്തലത്തിൽ
അമേരിക്കയടക്കം നയം തിരുത്തുമ്പോഴും
കണ്ടാലും,കൊണ്ടാലും പഠിക്കാത്തവരായി പെരുമാറുന്നു
ഓരോ ബജറ്റ്‌ പ്രഖ്യാപനത്തിന്റ്യും വളർച്ചാ നിരക്കുകളും ഊന്നലുകളു പരിശോധിച്ചാൽ
കേന്ദ്രം മുതൽ പ്രാദേശിക തലം വരെയുള്ള
മുഴുവൻ ആസൂത്രണ പ്രക്രിയയും അർത്ഥരഹിത മായിക്കഴിഞ്ഞു എന്നുള്ളതാണ് അവസ്ത.
നിർവ്വഹണത്തിലെ സാങ്കേതിക പരാജയങ്ങൾ എന്നനിലയിൽ നീതീകരിക്കാവുന്നതിന്നപ്പുറം
വിഷയം അടിസ്ഥാന സാമ്പത്തിക ദർശ്ശനങ്ങളുമായി ബന്ധപ്പെട്ടത്‌ തന്നെയാണെന്ന് കാണാൻ ഇനിയെങ്കിലും തയ്യാറാവുക....

2009, ജൂലൈ 2, വ്യാഴാഴ്‌ച

ചിത്രകാരനും,ചാർവ്വാകനും,സുനിലും,സി കെ ബാബുവും ചോദിക്കുമോ എന്നുറപ്പില്ലാത്ത ചില ചോദ്യങ്ങൾ

കുറ്റപ്പെടുത്തലിന്റെ സംസ്കാരം തർക്കങ്ങളെ ജനാധിപത്യരീതിയിൽ പരിഹരിക്കാനുള്ള സാദ്ധ്യതയെ ഇല്ലാതാക്കുന്നു എന്ന് താങ്കൾ കരുതുന്നുണ്ടോ? രാഷ്ട്രീയം ഒരു സമവായ ചർച്ചയാവണമെന്ന് താങ്കൾ കരുതുന്നുണ്ടോ? ഒത്തു തീർപ്പുകളിലൂടേയും സമവായങ്ങളിലൂടേയും ഒരു പൊതുസമൂഹം നിർമ്മിക്കേണ്ടതുണ്ടെന്ന് താങ്കൾ കരുതുന്നുണ്ടോ?
ആഗോളവൽക്കരണം അനിവാര്യതയായിരിക്കുന്നു വെന്നും ജനങ്ങളും അതംഗീകരിക്കണം എന്ന് താങ്കൾ കരുതുന്നുണ്ടോ?
മത നിരപേക്ഷയുടെ അടിസ്ഥാനത്തിലുള്ള ജനാധിപത്യം,മാനവികത,സോഷ്യലിസം തുടങ്ങിയ ദർശ്ശനങ്ങളെല്ലാം കാലഹരണപ്പെട്ടതും മതസതാചാരം, മതമാനവികത,മത സത്വം എന്നിങ്ങനേയുള്ള സൂഷ്മ രാഷ്ട്രീയ സങ്കൽപ്പങ്ങൾക്കാണ് ഇനി പ്രസക്തി എന്ന് താങ്കൾ കരുതുന്നുണ്ടോ ?
ഇസ്ലാമും ക്രിസ്ത്യാനിറ്റിയുംതമ്മിലുള്ള വൈരുദ്ധ്യമാണ് ലോകത്തിലെ മുഖ്യ വൈരുദ്ധ്യമെന്ന് താങ്കൾ കരുതുന്നുണ്ടോ ?
ബ്രിഹത്ത്‌ ആഖ്യാനങ്ങൾക്ക്‌ ഇനി പ്രസക്തി ഇല്ലെന്ന് താങ്കൾ കരുതുന്നുണ്ടോ ?
ബി സി 2500ൽ മുൻപ്‌ പൂർവ്വേഷ്യയിൽ നിന്നും ഇന്ത്യയിൽ കുടിയേറി പാർത്ത ആര്യന്മാർ തദ്ദേശീയ ജനതയെ കീഴടക്കി എന്ന ചരിത്രത്തെ താങ്കൾ അംഗീകരിക്കുന്നുണ്ടോ?
വേദകാല ആര്യന്മാർ നിഷാദർ,പൂൽക്കാസർ,ദസ്യുക്കൾ,അസുരന്മാർ,ചണ്ഡാലർ എന്നിങ്ങനെ വിഭജിതമായിരുന്ന ദ്രാവിഡരെ കീഴടക്കി എന്നതിനെ താങ്കൾ അംഗീകരിക്കുന്നുണ്ടോ ?
ആര്യന്മാർ കീഴടക്കിയ ദ്രാവിഡർ പുരോഗതിയിലും,സംസ്കാരത്തിലും മുന്നിട്ട്‌ നിന്നവരായിരുന്നു എന്ന് സിന്ധുനദീതട സംസ്കാരത്തേക്കുറിച്ച്‌ നടത്തിയ കണ്ടെത്തലിൽ തെളിയിക്കപ്പേട്ടു എന്ന് താങ്കൾ അംഗീകരിക്കുന്നുണ്ടോ ?ബ്രാഹ്മണരുടെ ആര്യൻ പിന്തുടർച്ച എന്ന പോലെ നായന്മാരുടെ നാഗന്മാരായുള്ളതും,ദീവരരുടെ വ്യാസോൽഭവ ജനതായായുള്ളതും, ഈഴവരുടെ ബുദ്ധമതക്കാരായവരുടെയും,പുലയരുടെ ചേരമരായുള്ളതും,കമ്മാളന്മാരുടെ വിശ്വകർമ്മജരായുള്ളതുമായ ആദ്ധ്യാരോപങ്ങളെ താങ്കൾ അംഗീകരിക്കുന്നുണ്ടോ ?
ബ്രാഹ്മണ മേധാവിത്തത്തിന്നെതിരെ ബുദ്ധ-ജൈന മതങ്ങൾ നടത്തിയ കടുത്ത ലഹളയിൽ ബുദ്ധമത രാജാക്കന്മാർ സ്ഥാപിച്ച മൗര്യസാമ്രാജ്യത്തെ ആഭ്യന്തര കലാപത്തിലൂടെ അട്ടിമറിച്ച്‌ ആധിപത്യം നേടിയ ബ്രാഹ്മണർ മനുസ്മൃതിയിലൂടെ ഒരു നിയമ രാഷ്ട്രീയ ക്രമം ശൃഷ്ടിച്ചതിലൂടെയാണ് ചാതുർ വർണ്ണ്യത്തിലെ തൊഴിൽ വിഭജനം ജാതിവ്യവസ്ഥയിലേക്ക്‌ പരിവർത്തനപ്പെട്ടത്‌ എന്നചരിത്രം താങ്കൾ അംഗീകരിക്കുന്നുണ്ടോ?പരശുരാമൻ മഴുവെറിഞ്ഞ്‌ കേരളം സൃഷ്ടിച്ച്‌ ബ്രാഹ്മണർക്ക്‌ ദാനം നൽകിയതാണെന്ന കേർളോൽപ്പത്തി കഥ താങ്കൾ അംഗീകരിക്കുന്നുണ്ടോ ? ഭൂമി ഗോളാകൃതിയിലാണെന്നും അത്‌ കറങ്ങിക്കൊണ്ടിരിക്കുന്നു എന്നും താങ്കൾ അംഗീകരിക്കുന്നുണ്ടോ ?
മനുസ്മൃതി-വർണ്ണാശ്രമ വ്യവസ്ഥയെ പ്രത്യയശാസ്ത്രമായി പുനരുജ്ജീവിപ്പിക്കേണ്ടതുണ്ടോ?
ബ്രാഹ്മണാധിപത്യം സാമ്പത്തികമായ ആധിപത്യം മാത്രമല്ലെന്നും ആചാരാനുഷ്ടാനമായ സാംസ്കാരികാധിപത്യം കൂടിയാണെന്ന് താങ്കൾ അംഗീകരിക്കുന്നുണ്ടോ?
ജാതിവ്യവസ്ഥയുടെ ഭാഗമായുള്ള ഉച്ഛ-നീചത്വങ്ങൾ അവസാനിച്ചു കഴിഞ്ഞതായി താങ്കൾ അംഗീകരിക്കുന്നുണ്ടോ?
എസ്‌ സി, എസ്ടി വിഭാഗങ്ങൾക്ക്‌ നൽകുന്ന സംവരണമാണോ രാജ്യത്ത്‌ തൊഴിലില്ലായ്മ സൃഷ്ടിക്കുന്നത്‌?
അയിത്തവും തീണ്ടിക്കൂടായ്മയും അവസാനിച്ചതായി താങ്കൾ കരുതുന്നുണ്ടോ?ആര്യ- ദ്രാവിഡ സംസ്ക്കാരങ്ങളിൽ താങ്കൾ ഏതിനെ പ്രതിനിധീകരിക്കുന്നു.? വിശ്വാസ സ്വാതന്ത്ര്യത്തെ താങ്കൾ അംഗീകരിക്കുന്നുണ്ടോ?
ദൈവ നീതിയാണോ ജനാധിപത്യ നീതിയാണോ ഉയർത്തിപിടിക്കേണ്ടത്‌? ബാബറി മസ്ജിത്‌ തകർത്തത്‌ ശരിയാണോ?
എന്താണ് തീവ്രവാദം?
കാശ്മീർ പ്രശ്നം എങ്ങിനെ പരിഹരിക്കും?സദാചാരവും,സംസ്കാരവും,ജീവിതവും ഒന്നും അഭിലാഷ ചിന്തകൾ കൊണ്ട്മാത്രം നാം ആഗ്രഹിക്കുന്നത്പോലെ ആവുമോ?ഇല്ലെങ്കിൽ എന്തുകൊണ്ട്‌?
ദൈവങ്ങളെ മനുഷ്യൻ സൃഷ്ടിച്ചതാണെന്ന വാദത്തെ താങ്കൾ അംഗീകരിക്കുന്നുണ്ടോ?

2009, ജൂൺ 20, ശനിയാഴ്‌ച

വിമോചന സമര ഭീഷണി ആർക്കെതിരെയാണ്?

എന്താണ് അടുത്ത കാലത്തായി ഒരു രണ്ടാം വിമോചന സമരത്തിന്റെ വായ്ത്താരികളും,ഭീഷണികളും ചില കേന്ദ്രങ്ങളിൽ ഇടക്കിടക്ക്‌ ഉയർന്ന് വരുന്നത്‌.
ആർച്ച്ബിഷപ്പ്‌ മാരും തിരുമേനിമാരും ഇടയ ലേഖനങ്ങൾ വഴിയും മറ്റും ഭീഷണികൾ ആവർത്തിക്കപ്പെടുന്നത്‌.
യു ഡി എഫ്‌ നേതാക്കളാവട്ടെ 'അതിന്റെ ഒന്നും ആവശ്യം വരില്ല ഭരണം തമ്മിലടിച്ച്‌ മുടിഞ്ഞോളും'എന്ന് പറയുമ്പോഴും മനസ്സ്‌ കൊണ്ട്‌ വിമോചനസമരം നടക്കുന്നെങ്കിൽ ഒരു കുഴപ്പവുമില്ല എന്ന് മൗനംകൊണ്ട്‌ അറിയിക്കുന്നു.
എന്താണ് ഈ തിരുമേനി മാരൊക്കെ ഇത്ര പ്രകോപിതരാകാൻ കാരണം? LDF സർക്കാരിന്റെ 1996-2001 ലെ ചെയ്തികൾ പരിശോധിച്ചാലും ഇപ്പോൾ 2006ൽ അധികാരത്തിൽ വന്നതിന്ന് ശേഷമുള്ള ചെയ്തികൾ പരിശോധിച്ചാലും 1958-59ലെ കാലത്തെ പ്പോലെ തിരുമേനിമാരുടെ ഇത്ര കോപത്തിന്ന് കാരണമായിത്തീരേണ്ട ഒന്നും അതിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല എന്ന് കാണാൻ വിഷമമില്ല.
1996-2001 കാലത്ത്‌ സഭയുടെ വിശ്വസ്ത കുഞ്ഞാടായ പി ജെ ജോസഫ്‌ തന്നെയായിരുന്നല്ലോ വിദ്യാഭ്യാസ മന്ത്രി.
1995ലെ കൂത്തുപറമ്പ്‌ വെടിവെപ്പിൽ കൊല്ലപ്പെട്ട DYFI പ്രവർത്തകരുടെ രക്തത്തിന്റെ ചൂടാറുന്നതിന് മുമ്പേ പരിയാരം സ്വാശ്രയ സഹകരണ കോളേജിനോടുള്ള അവരുടെ എതിർപ്പ്‌ കാറ്റിൽ പറത്തി പ്ലസ്‌ ടു കോഴ്സുകൾ സഭയുടെ ഇഷ്ട പ്രകാരം അരമനകൾ തോറും കയറി ഇറങ്ങി വീതിച്ചു നൽകി.
ബാക്കിവന്നത്‌ മറ്റ്‌ മത ജാതി നേതൃത്വങ്ങൾക്ക്‌ പങ്കുവെച്ചു.
മാത്രമല്ല,
ലോകബാങ്ക്‌ നിർദ്ദേശപ്രകാരം DPEPആരംഭിച്ചു
വിദ്യാഭ്യാസ മേഖലയിൽ നിന്ന് സർക്കാറിനെ ഒഴിവാക്കുന്നതിന്നുള്ള നടപടികൾക്കും LDF സർക്കാർ വേഗത കൂട്ടി.
അങ്ങിനെ നായനാർ മന്ത്രിസഭയുടെ കാലം കഴിയുമ്പോൾ ആന്റണി-ഉമ്മൻ ചാണ്ടി മാരുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ രംഗം സ്വാശ്രയമാക്കി സഭക്കും സഭയേപ്പോലുള്ളവർക്കും കച്ചവടം പൊടിപൊടിക്കുന്നതിന്നുള്ള സാഹചര്യം സൃഷ്ടിക്കപ്പെട്ടിരുന്നു.
ബാക്കി വേണ്ടതും അതിന്നപ്പുറവും UDF സർക്കാർ ചെയ്തു കൊടുക്കുകയും ചെയ്തു.
കഴിഞ്ഞ തിരഞ്ഞെടുപ്പ്‌ സമയത്ത്‌UDFകാരപ്പോലെ LDF നേതാക്കളും അരമനകളിലും മറ്റു മത കേന്ദ്രങ്ങളിലും മന്നം സമാധിയിലും കയറി ഇറങ്ങുമ്പോൾ അരുതാത്തതെന്നും ചെയ്യില്ലെന്ന് കൊടുത്ത ഉറപ്പ്‌ LDF മന്ത്രിസഭയിൽ MAബേബി വിദ്യാഭ്യാസ മന്ത്രിയായി ആദ്യമേനടത്തിയ പ്രസ്താവനകളിൽ നിന്നുതന്നെ വ്യക്ത മാക്കി.
ഒരു വർഷം കഴിയുമ്പോൾ കോടതികളുടെ സഹായത്തോടെയുംLDFമന്ത്രി സഭയുടെ കീഴടങ്ങൽ നയം ഉപയോഗിച്ചും ഫീസ്‌ തീരുമാനിക്കുന്നതിലടക്കം സ്വാശ്രയ കോളേജ്‌ മുതലാളിമാർ മുൻ കൈ നേടിക്കഴിഞ്ഞു.
എന്നിട്ടും തിരുമേനിമാർക്കും മറ്റും കോപം വന്നിരിക്കുന്നു.
കാരണം ;
[1]തിരഞ്ഞെടുപ്പ്‌ തിരിച്ചടിയിൽLDFവരാനിരിക്കുന്ന നിയമ സഭാതിരഞ്ഞെടുപ്പിനെ ലക്ഷ്യം വെച്ച്‌ പിന്നോക്കവിഭാഗങ്ങൾക്കും ദരിദ്രർക്കും കുറച്ചെങ്കിലും നീതി ലഭ്യമാക്കുന്നതിന്ന്
അതുവരെ ഉണ്ടാക്കിയ എല്ലാ കരാറുകളും ലംഘിച്ചുകൊണ്ട്‌ ഈ അണ്ടനെയും അടകോടനേയും മറ്റും രക്ഷിക്കേണ്ടത്‌ സർക്കാറിന്റെ ഉത്തരവാദിത്വ മാണെന്നെങ്കിലും തോന്നി വല്ല നീക്കവും നടത്തിയേക്കുമോ എന്ന പേടി.
[2] വിദ്യാഭ്യാസ രംഗത്തെ ഉത്തരവാദിത്വം ലോകബാങ്ക്‌ ആഗ്രഹിക്കുന്ന രീതിയിൽ വികേന്ദ്രീക്കാനെന്ന പേരിൽ പഞ്ചായത്ത്‌ സവിധാനത്തിന്റെ കീഴിൽ കൊണ്ടുവരുന്നത്‌ പൊതു വിദ്യാഭ്യാസരംഗം ദരിദ്രർക്ക്‌ അപ്രാപ്യമാക്കി വിദ്യാഭ്യാസ കച്ചവടത്തെ പ്രോത്സാഹിപ്പിക്കുമെന്നതിൽ തിരുമേനിമാർ ഉൾപ്പെടെ വിദ്യാഭ്യാസ മാഫിയകൾക്ക്‌ സന്തോഷകരമാണ്.
എന്നാൽ,
ഈ വികേന്ദ്രീകരണത്തിന്നായി ഉണ്ടാക്കുന്ന സമിതികൾ പ്രൈമറി തലം മുതൽ സിലബസ്സ്‌ രൂപീകരണത്തിലും അദ്ധാപക നിയമനത്തിലും ഇടപെടുന്നത്‌ കഴിയുന്നത്ര ഇടങ്ങളിൽ കന്യാസ്ത്രീകളെയും അഛന്മാരെയും നിയ്മിച്ച്‌ ആ ശമ്പളം മുഴുവൻ അടിച്ചെടുക്കുന്നതിന്ന് തടസ്സം ഉണ്ടാക്കുമോ,
നിയമനം PSCക്ക്‌ വിടണമെന്ന വാദം ശക്തിപ്പെടുമോ,
സിലബസ്സിൽ സോഷ്യലിസ്റ്റ്‌ ആശയങ്ങൾ എങ്ങാനും കടന്നു വരുമോ
പഴയ വിമോചന സമരത്തിലൂടെ തങ്ങൾ അട്ടിമറിച്ച 57 ലെ വ്ദ്യാഭ്യാസ ബില്ലിലെ വകുപ്പ്‌ 11 എങ്ങാൻ തിരിച്ചു വരുമൊ എന്നഭയം.
വിദ്യാഭ്യാസ രംഗത്തെ പൂർണ്ണമായും സ്വകാര്യവൽക്കരിക്കുക, സ്വാശ്രയവൽക്കരിക്കുക എന്നതാണ് താൽപ്പര്യം
LDF സർക്കാരിന്റെ പുരോഗമന നാട്യങ്ങൾ പോലും സഹിക്കാൻ അവർ തയ്യാറല്ലെന്നർത്ഥം.
അവകൂടി നിർത്തിLDFസർക്കാർ തിരുവായിക്ക്‌ എതിർവ്വായില്ലാതെ വിദ്യാഭ്യാസ മാഫിയക്ക്‌ കീഴടങ്ങണം.
സാമ്രാജ്യത്വ ആഗോളീകരണത്തിന്ന് കീഴിൽ പുത്തൻ അധിനിവേശ വൽക്കരണം അതിവേഗം നടത്തിക്കൊണ്ടിരിക്കുമ്പോഴും വിദ്യാഭ്യാസ മേഖല അതിന്നനുസരിച്ച്‌ രൂപ പ്പെടുത്താനാണ് സർക്കാരും വിദ്യാഭ്യാസ കച്ചവടക്കാരുംശ്രമിക്കുന്നത്‌.
കേരളത്തിൽ ഇപ്പോഴുള്ള ഈ ഹാലിളക്കത്തിന്ന് പാവം LDFസർക്കാർ സാമ്രാജ്യത്വ ആഗോളീകരണത്തിന്റെ നിബന്ധനകളിൽ നിന്ന് ഏതെങ്കിലും തലത്തിൽ വ്യതിചലിച്ചത്‌ കൊണ്ടോ,
വിദ്യാഭ്യാസാദി രംഗങ്ങളിൽ നിന്ന് സർക്കാർ പിന്മാറുക എന്ന ലോകബാങ്ക്‌ നിർദ്ദേശത്തെ ലംഘിച്ചത്‌ കൊണ്ടോ അല്ല.
21 ആം നൂറ്റാണ്ടിനെ അമേരിക്കൻ നൂറ്റാണ്ടാക്കാൻ ഇവാൻഞ്ചിലിക്കൽ സങ്കൽപ്പങ്ങൾ ആവർത്തിച്ച്‌ അരക്കച്ച കെട്ടി ഇറങ്ങിയിരിക്കുന്ന, അമേരിക്കൻ തിട്ടൂരം സിരസ്സാ വഹിച്ചു,
അമേരിക്കൻ ഭടന്മാർക്ക്‌ ഇറാക്ക യുദ്ധത്തിന്നിടക്ക്‌ ചെന്നയിൽ പഞ്ചനക്ഷത്ര സൗകര്യങ്ങൾ വരെ ഒരുക്കിക്കൊടുത്ത സോണിയാ-മന്മോഹൻ സക്കാറിനെതിരഞ്ഞെടുപ്പ്‌ സമയം ഒഴിച്ച്‌
എപ്പോഴും പിന്താങ്ങികൊള്ളാമെന്ന് കരാർ എടുത്തിരിക്കുന്നCPI[M] നയിക്കുന്ന സർക്കാർ അപ്രകാരം വല്ലതും ചിന്തിക്കുക പോലും ചെയ്യുമെന്ന് കരുതുന്നത്‌ മഹാപാപമാണ്.
തിരുമേനിമാരും മറ്റും പറയുന്നത്‌ തങ്ങളുടെ പിതൃ രാജ്യമായ അമേരിക്കൻ ഐക്യനാട്ടിലും ഇംഗ്ലണ്ടിലും മറ്റും പൊതുവിദ്യാഭ്യാസ മേഖലയും അതിൽ സർക്കാർ നിയന്ത്രണവും ഒരളുവരെ ഉണ്ടെങ്കിലും അതിവിടെ തരിമ്പും പാടില്ല എന്നാണ്.
21ആം നൂറ്റാണ്ട്‌ അമേരിക്കൻ നൂറ്റാണ്ട്‌ ആവുന്നതുപോലെ വിദ്യാഭ്യാസവും മറ്റും തീർത്തും തങ്ങളുടെ സാമ്രാജ്യം മാത്രമാകണം.
എങ്കിലല്ലേ,ആഗോള മൂലധനത്തിന്റെ,
ബഹു രാഷ്ട്ര കുത്തകകളുടെ
കോർപ്പറേറ്റ്‌ ഭീമന്മാരുടെ
താൽപ്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കാൻ കഴിയൂ.
മറ്റൊരു പ്രശ്നം കമ്യുണിസം,സോഷ്യലിസം പോലുള്ള വാക്കുകളോട്പോലുമുള്ള അലർജ്ജിയാണ്.
ക്രൂഷ്ച്ചേവിന്റെ കാലം മുതൽ സോവ്യറ്റ്‌ യൂണിയനിൽ മുതലാളിത്തവൽക്കരണം ആരംഭിച്ചു എന്ന് ഏറ്റവും കൂടുതൽ അറിയാമായിരുന്നത്‌ അമേരിക്കൻ ഭരണാധികാരികൾക്കായിരുന്നു വല്ലോ. എന്നിട്ടും സോവിയറ്റ്‌ യൂണിയനെ ഇഷ്ടിക ഇഷ്ടികയായി പൊളിച്ചടുക്കി കമ്യുണിസം എന്നവാക്ക്‌ തന്നെ നിഷിദ്ധമാക്കുന്നവരെ അമേരിക്കൻ സാമ്രാജ്യത്വം അടങ്ങിയില്ല.
ചൈനയുടെ കാര്യത്തിലും അതുതന്നെ സംഭവിക്കുന്നു.
മുതലാളിത്തത്തിൽ അനിവാര്യമായ മത്സരത്തിൽ ഏർപ്പെടുന്നു എന്നതൊഴിച്ചാൽ ഇറാക്കിനെ കൊന്നു തിന്നുന്നതിൽ വരെ ചൈന ബുഷിന്റെ കൂടെ ആയിരുന്നു.
എന്നിട്ടും സോഷ്യലിസ്റ്റ്‌,കമ്യുണിസ്റ്റ്‌ എന്ന പദങ്ങൾ ഇനിയും ഉപേക്ഷിക്കാത്തതിന്ന് ചൈനയെ വേണ്ടത്ര ശകാരിക്കാറില്ലെ.
ഏതാണ്ട്‌ അതു പോലെയാണ് 'അമേരിക്കയിലെ പ്പോലെ ഇവിടേയും' ആകാൻ കിണഞ്ഞു ശ്രമിക്കുന്ന തിരുമേനിമാരുടേയും സ്ഥിതി.
വി എസ്സ് അച്ചുതാനന്ദന്റെ വല്ലപ്പോഴുമുള്ള പുരോഗമന വായ്ത്താരികളും ചില മൂന്നാർ പ്രയോഗങ്ങളും ഒഴിച്ചാൽ ബുദ്ധ്ദേവും,പിണറായിയും എല്ലാം മൂലധനത്തിന്റെ നല്ല ശിഷ്യന്മാരാണ്.
പേരിലും കൊടിയിലും ഒഴിച്ച്‌ കമ്യൂണിസമൊക്കെ ഉപേക്ഷിച്ച്‌ കഴിഞ്ഞവരാണ്.
അതുകൊണ്ടല്ലേ MAബേബിയൊക്കെ സ്വശ്രയ മുതലാളിമാരോട്‌ ഇത്ര ഭവ്യമായി പെരുമാറേണ്ടി വരുന്നത്‌.
എന്നിട്ടും സഭാദ്ധ്യക്ഷന്മാർക്കും മറ്റും തൃപ്തിയായിട്ടില്ല.
എന്തൊക്കെ ആയാലും സ്വന്തം ഉമ്മൻ ചാണ്ടിയൊക്കെ ഭരിക്കുന്നതുപോലെയൊക്കെ ആകുമോ എന്നചൊരുക്കുകൊണ്ടാണ് ഈ വിമോചന സമര വിളിയൊക്കെ എന്ന് മനസ്സിലാക്കാൻ ഒരു ജോത്സ്യനേയും തേടി പോകേണ്ടതില്ലഈ വിദ്യാഭ്യാസ കച്ചവടക്കാരുടെ കൂട്ടാളികളാണ് ഭൂമാഫിയകൾ.
ടാറ്റയെ തൊട്ടപ്പോൾ ടാറ്റയുടെ കങ്കാണി മാർക്കെല്ലാം പൊള്ളിയെങ്കിൽ കേരളത്തിലെ കൃഷിഭൂമിയാകെ കൈപ്പിടിയിലൊതുക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നവർ ഭയാശങ്കയിലാണ്.
തങ്ങളെല്ലാം ചേർന്ന് ഭദ്രമായി,സമർത്ഥമായി ഏറെക്കാലം കുഴിച്ചുമൂടിയ ഭൂപ്രശ്നം സജീവ വിഷയമായി തിരിച്ചു വരുന്നു.
കൃഷി ഭൂമി മണ്ണിൽ പണിയെടുക്കുന്നവർക്ക്‌ എന്ന മുദ്രാവാക്യം ഉയരാൻ തുടങ്ങിയിരിക്കുന്നതും അപകടസൂചനകളായി മനസ്സിലാക്കിയയവർക്ക്‌ വേണ്ടി കൂടിയാണ് ഇടയ ലേഖനങ്ങളൂം,വിമോചന സമര വാർഷികങ്ങളും ആഹ്വാനവുമൊക്കെ.
വിദ്യാഭ്യാസം ഉൾപ്പെടെ എല്ലാ ജനക്ഷേമ നടപടികളും അവസാനിപ്പിച്ചും ഭൂമിയുടെ മേൽ ആധിപത്യം സ്ഥാപിച്ചും സമൂഹത്തെ ഭരിക്കുന്നവർ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത്‌ സമൂഹത്തിൽ ഏറ്റവും അടിത്തട്ടിൽ കിടക്കുന്നവരുടെ വർഗ്ഗ ബോധത്തെയാണ്.
ഒരിക്കൽ അതുണർന്നാൽ തങ്ങൾ കൊള്ളയടിച്ചുണ്ടാക്കിയതും നിലനിർത്തുന്നതുമായ എല്ലാം നഷ്ടമാകുമെന്നവർക്ക്‌ നന്നായി അറിയാം.
അതുകൊണ്ടാണ് 1958-59 ന്ന് കാലത്തെന്ന പോലെ വീണ്ടും വിമോചനസമരത്തിന്റെ പേരു പറഞ്ഞു മതം അപകടത്തിൽ എന്നാവർത്തിച്ച്‌ അധ:സ്ഥിതരെ കൂടി കൂടെ കൂട്ടുവാൻ ശ്രമിക്കുന്നത്‌.
അല്ലെങ്കിൽ അവർ ഭൂമിക്ക്‌ വേണ്ടി വിദ്യാഭ്യാസത്തിന്ന് വേണ്ടി സമരഭൂമിയിൽ ഇറങ്ങുമോ എന്നഭയംകൊണ്ട്‌.
ഈ പിന്തിരിപ്പൻ കൂട്ടത്തെ കപടമായ പത്രപ്രസ്താവനകൾക്കപ്പുറം CPI[M]നേതൃത്വം എതിർക്കാൻ തയാറാവില്ല എന്നത്‌ വ്യക്തമാണ്. അധികാരത്തിലിരിക്കാനുള്ള മത്സരം ഒഴിച്ച്‌ UDF {LDFതമ്മിൽ ഉള്ളവ്യത്യാസങ്ങൾ അസ്തമിച്ചിരിക്കുന്നത്‌ കൊണ്ടാണീത്‌ .
ഈ സാഹചര്യത്തിൽ ഇക്കൂട്ടരുടെ വിമോചന സമര ഭീഷണി LDFസർക്കാറിന്ന് എതിരേ യല്ല,മറിച്ച്‌ ഇടത്പക്ഷാഭിമുഖ്യമുള്ള ഈ സംസ്ഥാനത്തെ ജനങ്ങൾക്കെതിരായിട്ടാണ്
എന്ന് പുരോഗമന ശക്തികൾ തിരിച്ചറിയണം....

2009, ജൂൺ 12, വെള്ളിയാഴ്‌ച

ഇതാ ഒരു ദളിതനും കൂടി ജാതിവാദിയാവുന്നു

ഇന്ത്യയിൽ ഓരോ ദിവസവും 2 ദളിതർ കൊലചെയ്യപ്പെടുന്നു .

ഓരോ ദിവസവും 6 ദളിത്‌ കുടിലുകൾ ചുട്ടെരിക്കപ്പെടുന്നു.

ഓരോ മണിക്കൂറിലും 3 ദളിത്‌ സ്ത്രീകൾ കയ്യേറ്റം ചെയ്യപ്പെടുന്നു.

ഓരോ ദിവസവും 4 ദളിത്‌ സ്ത്രീകൾ ബലാൽസംഘത്തിന്നിരയാകുന്നു. നമ്മുടെ സ്വതന്ത്ര ഭാരതത്തിൽ 08 ജൂൺ16 ന്ന് നടന്ന ഒരു സംഭവം:

ഒരു ദളിതയുവാവിനെ നഗ്നനാക്കി മരത്തിൽ കെട്ടിയിട്ട്‌ ബോധം നഷ്ടപ്പെടുന്നതുവരെ ചാട്ടവാറുകൊണ്ട്‌ അടിച്ചു അവശനാക്കി.

കാരണം;

മഹാരാഷ്ട്രയിൽ സവർണ്ണ വീട്ടിലെ ഒരാൾ മരിച്ചാൽ വിവരം ബന്ധുക്കളെ അറിയിക്കേണ്ടത്‌ കുടുംബത്തിന്റെ അടിമയായ ദളിതന്റെ കടമയാണ്.

മരണവാർത്ത അറിയിച്ചെത്തുന്ന ദളിതന്ന് സവർണ്ണ ബന്ധു"ഭക്കാരി" എന്ന പലഹാരത്തിന്റെ നാലിലൊരംശം നൽകണം.

"ഭക്കാരി"ദളിതന്റെ കയ്യിലേക്ക്‌ എറിഞ്ഞുകൊടുക്കുന്നതിന്ന് മുൻപ്‌ സവർണ്ണ ബന്ധു അതിൽ തുപ്പണം.

മരണവാർത്ത അറിയിച്ചതിന്റെ പേരിലാണ് തുപ്പൽ.

അവിടെ വെച്ചുതന്നെ ദളിതർ പലഹാരം തിന്നണം.

അങ്ങിനെ നൽകിയ "ഭക്കാരി" തിന്നാൻ വൈമനസ്യം കാണിച്ചതിന്നാണ് യുവാവിന്ന് മർദ്ദനമേൽക്കേണ്ടി വന്നത്‌.

ഇന്ത്യയുടെ ഏതു സംസ്ഥാനത്തും സമാനമായ ജാത്യാചാരങ്ങളും അനുഷ്ടാനങ്ങളും തീണ്ടലുകളും,അയിത്താചരണവും ദളിത്‌ -പിന്നോക്ക വിഭാഗങ്ങൾ ഇന്നും തീഷ്ണമായി അനുഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്‌.

സിനിമാ തിയറ്ററിൽ ദളിതൻ ഫസ്റ്റ്‌ ക്ലാസ്സിൽ ഇരുന്നതിന്റെ പേരിൽ കലാപ മുണ്ടാക്കിയവരുടെ നാട്‌.

മഴകൊള്ളാതിരിക്കാൻ ഹനുമാൻ കോവിലിന്റെ ഇറയത്ത്‌ കയറി നിന്ന പോലീസു കാരൻ ദളിതനായതിന്റെ പേരിൽ തല്ലിക്കൊന്നവരുടെ നാട്‌,

സവർണ്ണ ന്ന് ബീഡി കടം കൊടുക്കാത്തതിന്റെ പേരിൽ കടയുടമയായ ദളിതനെ മൂക്ക്‌ കയറിട്ട്‌ തെരുവിലൂടെ നടത്തിച്ചവരുടെ നാട്‌,

ദളിതനായ മുമ്പത്തെ ജഡ്ജിയുടെ കോടതിമുറി ഗംഗാജലം കൊണ്ട്‌ ശുദ്ധികലശം നടത്തി ചാർജ്ജെടുത്ത സവർണ്ണനായ ജഡ്ജിമാരുടെ നാട്‌.....

ഇത്‌ ഇനിയും നീട്ടി വായനാസുഖം നഷ്ടപ്പെടുത്തുന്നില്ല.

കേരളത്തിലെ ദളിത്‌ മർദ്ദനങ്ങളെ ക്കുറിച്ചു എന്റെ പഴയ പോസ്റ്റുകളീൾ വിശദീകരിച്ചതുകൊണ്ട്‌ ആവർത്തിക്കുന്നില്ല.

ഇനി ചില പഴങ്കഥകളിലേക്കും ചരിത്രത്തിലേക്കും ചെറുതായി ഒന്നെത്തി നോക്കാം.

പുലയരെ കന്നുകാലികളെപ്പോലെ വിൽക്കുകയും കൊല്ലുകയും ചെയ്തിരുന്നു .[അങ്ങിനെ കൊല്ലപ്പെട്ടവന്റെ മകന്റെ മകനാണ് ഞാൻ]പുലയനോ പറയനോ നായരെ തൊട്ടാൽ അവരെ നായർ കൊല്ലുന്നില്ലാ എങ്കിൽ നായരെ നാടുവാഴി കൊല്ലണം.എന്നായിരുന്നു.

അവർണ്ണരുടെ തലയെണ്ണി "തലപ്പിരിവും ഈഴവസ്ത്രീകളുടെ മുലയെണ്ണി മുലപ്പിരിവും കൊടുക്കണമായിരുന്നു.മുണ്ട്‌ താഴ്ത്തി ഉടുക്കാൻ അവകാശമില്ല.പുതു വസ്ത്രം ധരിക്കാൻ പാടില്ല.അഥവാ ഉടുക്കുകയാണെങ്കിൽ കരിയിൽ മുക്കി കരിഞ്ചീലയാക്കി ഉടുക്കണം.

തട്ടാരപ്പാട്ടം,വണ്ണാരപ്പാറ തുടങ്ങിയ നികുതികൾ ഈടാക്കിയിരുന്നിരുന്നു.ദളിതരുടെ പെണ്ണുങ്ങൾ പ്രസവിക്കാറില്ല 'കുരങ്ങിടുക' യാണ് പതിവ്‌ .

ശിക്ഷാ വിധിയിൽ ചിത്രവധം [മുട്ടിലൂടെ കമ്പിപ്പാര അടിച്ചു കയറ്റി മരത്തിൽ തലകീഴായി കെട്ടിത്തുക്കി ഇഞ്ചിഞ്ചായി കൊല്ലുന്നരീതി]നടപ്പിലാക്കിയിരുന്നു.

ദളിദർ മണ്ണിൽ പണിയെടുക്കുന്നവരും വഴിനടക്കാൻ അനുവദിക്കാത്തവരും അടിമയു മായിരുന്ന,സംഘടനയെയും മനുഷ്യാവകാശത്തെയും സംബന്ധിച്ച അവബോധം പൊതു സമൂഹത്തിൽ ഒട്ടും വേരോടാതിരിക്കുകയും ചെയ്ത കാലത്താണ്.മഹാനായ അയ്യങ്കാളിയുടെ നേതൃത്വത്തിൽ അതസ്ഥിതരുടെ പ്രക്ഷോഭം ആരംഭിക്കുന്നത്‌.

അടിമകളേപ്പോലെ പണിയെടുക്കാൻ തയ്യാറെല്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട്‌ മണ്ണിന്റെ മക്കൾ ആരംഭിച്ച സമരം ജന്മിമാരായ സവർണ്ണ മേധാവികളെ അക്ഷരാർത്ഥത്തിൽ വിറളിപിടിപ്പിച്ചു, പ്രകോപിതരാക്കി തമ്പുരാക്കന്മാർ അതിക്രൂരമായ മർദ്ദനങ്ങളും അതിക്രമങ്ങളും അഴിച്ചു വിട്ടൂ.

പ്രക്ഷോഭത്തെ നേരിടാൻ കുത്സിതമായ എല്ലാമാർഗ്ഗങ്ങളും ഉപയോഗിച്ചു,സ്കൂൾ പ്രവേശനം അനുവദിക്കുക.അധസ്ഥിതരെ അടിമകളായി കാണുന്ന സമ്പ്രദായം അവസാനിപ്പിക്കുക.സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കുക.എന്ന് തുടങ്ങി ഒട്ടേറെ ആവശ്യങ്ങൾ പ്രക്ഷോഭകാരികൾ മുന്നോട്ട്‌ വെച്ചു.

കുട്ടികളെ സ്കൂളിൽ പ്രവേശിപ്പിച്ചില്ലെങ്കിൽ പാടത്ത്‌ പണിയെടുക്കില്ലെന്ന അയ്യങ്കാളിയുടെ പ്രഖ്യാപനത്തോടെ സവർണ്ണർ കൂടുതൽ പ്രകോപിതരായി.

അന്നുവരെ മെയ്യനങ്ങാതെ അടിയാളരുടെ അദ്ധ്വാനംകൊണ്ട്‌ വയറും പത്തായവും നിറച്ച ജന്മികൾ ഗത്യന്തരമില്ലാതെ കൃഷിപ്പണിക്കിറങ്ങി

"ഒരു പുലയി ഒരു ദിവസം കൊണ്ട്‌ ചെയ്തുതീർത്തിരുന്ന ജോലി ആറു നായന്മാർ ഒരു ദിവസം കൊണ്ട്‌ വളരെ ബുദ്ധിമുട്ടി ചെയ്യേണ്ടതായി വന്നു ചെളിയിലും വെള്ളത്തിലും പണി ചെയ്തതിനാൽ അവർക്ക്‌ രോഗം പിടിപെട്ടു."

ഒടുവിൽ സഞ്ചാരസ്വാതന്ത്ര്യം,സ്കൂൾ പ്രവേശനം, പണിസ്ഥലത്തെ അവകാശങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ അനുഭാവ പൂർണ്ണമായ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് കൃഷിയിടങ്ങളിൽ പണിയാളർ ജോലിക്കിറങ്ങിയത്‌.

അടിമത്വത്തിൽ നിന്നുള്ള അധസ്ഥിതരുടെ മോചനത്തിന്ന് യഥാർത്ഥ പരിഹാരം ഭുമിയിന്മേലുള്ള ഉടമാവകാശമാണെന്ന് തിരിച്ചറിവായിരുന്നു ദളിതർക്ക്‌ നാമമാത്രമെങ്കിലും ഭുമി പതിച്ചു കൊടുക്കുന്നതിന്ന് ശ്രമം ആരംഭിക്കുന്നത്‌.

ഇങ്ങനെ ലഭിച്ച ഭൂമിപോലും സവർണ്ണരും കൃസ്ത്യൻ പ്രമാണിമാരും തട്ടിപ്പറിച്ചു.അതു തിരിച്ചു പിടിക്കാൻ നടത്തിയ പ്രക്ഷോഭത്തെയാണ് 'എണ്ണൂറാംവയൽ ലഹള എന്നുവിളിക്കുന്നത്‌മുലമറക്കാൻ മുട്ടിന്ന് താഴോട്ട്‌ മുണ്ടുടുക്കാൻ വരെ കേരളീയ ഗ്രാമത്തിലെ മുക്കിലും മൂലയിലും ജാതിത്തല്ലുകൾ നടത്തേണ്ടി വന്നിട്ടുണ്ട്‌.

അവസര സമത്വം മേൽജാതിക്കാരുടെ ഔദാര്യമല്ലെന്നും പോരാടി പിടിച്ചെടുക്കേണ്ടതാണെന്ന് മുള്ള തിരിച്ചറിവായിരുന്നു അയ്യങ്കാളിപ്പടയുടെയും,സാധുജന പരിപാലനസംഘത്തിന്റെയും രൂപീകരണം.

ഇതടക്കമുള്ള നവോത്ഥാന മുന്നേറ്റത്തിന്റെ പൊതു ചരിത്രത്തിൽ കേരളത്തെ വ്യത്യസ്ഥമാക്കുന്നത്‌ കേരളത്തിൽ നടന്ന സാമൂഹ്യ നവോത്ഥാന പ്രക്രിയയുടെ സവിശേഷതയാണ്.

ഇന്ത്യയിലെ മറ്റ്‌ എല്ലാ പ്രദേശങ്ങളെയും കാൾ ജാതിവ്യവസ്ഥയും ജന്മിമേധാവിത്വവും അതി കഠിനമായിരിക്കുകയും സവർണ്ണജന്മിത്വം ഭ്രാന്താലയമാക്കുകയും ചെയ്തിരുന്ന കേരളത്തെ കിരാത വ്യവസ്ഥയിൽനിന്ന് കൈ പിടിച്ചുയർത്തുന്നതിൽ സമാനതകളില്ലാതെ നടത്തിയ ഉജ്ജ്വലങ്ങളായ സമരങ്ങളുടെ നായകനായിരുന്നു അയ്യങ്കാളി.ശ്രീ നാരയണ പ്രസ്ഥാനത്തോടൊപ്പം ഒരു നൂറ്റാണ്ട്‌ കേരളത്തിന്റെ സാമൂഹ്യഘടനയെ അക്ഷരാർത്ഥത്തിൽ ഉഴുതു മറിച്ചു.

ഇപ്രകാരം സജ്ജമാക്കിയ ചരിത്ര പശ്ചാത്തലത്തിൽ നിന്നാണ് ഇന്ത്യയിൽ ഒരു സ്ഥലത്തും ഉണ്ടാകാത്തവിധം മർദ്ദിത ജനതകളെ കൂട്ടിയിണക്കി ജന്മിത്വത്തിന്നും സാമ്രാജ്യത്വത്തിന്നും എതിരായി മുന്നോട്ട്‌ പോകാൻ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്ന് കഴിഞ്ഞത്‌.

അതിന്റെ ഭാഗമാണ്,അതിന്റെ ഫലമാണ് 1957 ലെ കമ്യൂണിസ്റ്റ്‌ മന്ത്രി സഭ.ഭൂമിക്കും,സാമൂഹ്യ സമത്വത്തിന്നും വിദ്യാഭ്യാസത്തിന്നും,ആരോഗ്യമേഘലയിലുമൊക്കെ മർദ്ദിതരുടെ ആവശ്യവുമായി ബന്ധപ്പെട്ട ചില പരിഷ്കരണങ്ങൾക്ക്‌ ഗവർമ്മെന്റ്‌ മുന്നോട്ട്‌ വന്നെങ്കിലും ജാതി-മത-ജന്മിത്വ പിന്തിരിപ്പൻ ശക്തികളുടെ ഇടപെടലുകളും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ തന്നെ വ്യതിചലനവും ഇക്കാര്യത്തിലുള്ള തുടർ നടപടിക്കോ,ജനകീയ ജനാതിപത്യ മുന്നേറ്റത്തിന്റെ രാഷ്ട്രീയ ദൗത്യമേറ്റേടുക്കാനോ കഴ്യാതെ പോയി.

പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ വ്യതിയാനവുമായി ബന്ധപ്പെട്ട സാഹചര്യം മുതലെടുത്ത്‌ പ്രതിലോമത ശക്തി പ്രാപിച്ചു.

സാമ്രാജ്യത്വ ആഗോളീകരണവും അതിന്റെ ഭാഗമായി ഭരണ വർഗ്ഗങ്ങൾ ക്ഷേമരാഷ്ട്ര സങ്കൽപ്പങ്ങളും നയങ്ങളും കയ്യൊഴിഞ്ഞതും സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാക്കി.

പുത്തൻ സാമ്പത്തിക നയത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഘടനാക്രമീകരണങ്ങളിൽ സാമൂഹ്യഘടനയിൽ ആരംഭിച്ച പൊളിച്ചെഴുത്ത്‌ ദരിദ്രവൽക്കരണത്തിന്ന് ആക്കംകൂട്ടി.

മനുഷ്യ വർഗ്ഗത്തിന്റെ തന്നെ നില നിൽപ്പിന്ന് ആധാരമായ കാർഷിക മേഖലയുടെ തകർച്ചയെത്വരിതപ്പെടുത്തി.

ചെറുകിട്‌-ഇടത്തരം കർഷകൻ കാർഷിക വൃത്തി ഉപേക്ഷിക്കുന്നു.ഓരോ 33 മിനിറ്റിലും ഒരു കർഷകൻ ആത്മഹത്യ ചെയ്യുന്ന അവസ്ഥ.

പാട്ടകൃഷിയുടെ തിരിച്ചുവരവ്‌ .

കൃഷിഭൂമി മണ്ണിൽ പണിയെടുക്കുന്നവന്ന് എന്ന മുദ്രാവാക്യം കുടികിടക്കാൻ ഒരിടം എന്നായി മാറി

കുടികിടപ്പവകാശം നിയമപരമാക്കിയവർ കുടിയിറക്കാനുള്ള അവകാശത്തിന്ന് നിയമം കൊണ്ടുവന്നു.

ആധിവാസികളിൽ നിന്നും തട്ടിയെടുത്തഭൂമി തിരിച്ചു പിടിക്കാൻ നിയമ മുണ്ടായിട്ടും അതു പിടിച്ചെടുക്കുന്നതുന്ന് പകരം ഭൂമി ആധിവാസികൾക്ക്‌ കൊടുക്കാതിരിക്കാൻ നിയമമുണ്ടാക്കുന്നു.

വിദ്യാഭ്യാസം ദളിത്‌-പിന്നോക്ക വിഭാഗങ്ങൾക്ക്‌ നിഷേധിച്ചുകൊണ്ട്‌ മത മേധാവികൾക്ക്‌ പതിച്ചു നൽകുന്നു.

സാമൂഹ്യ സമത്വത്തിന്റെ ആദ്യപടിയായി നിലനിൽക്കുന്ന സർക്കാർ വിദ്യാഭ്യാസ കേന്ദ്രങ്ങൾ,പൊതു മേഖലാവ്യവസായങ്ങൾ സേവന മേഖലകൾ,ബാങ്ക്‌ ഇൻഷൂറൻസ്‌ മേഖലകൾ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത സർക്കാർ സംവിധാനങ്ങൾ തകർത്ത്‌ സ്വകാര്യമേഖലയേ ഏൽപിക്കുക വഴി സാമൂഹ്യ പരിഷ്കർത്താക്കളും,രക്തസാക്ഷികളും ദീർഗ്ഘ ദർശ്ശനം ചെയ്ത സാമൂഹ്യ സമത്വം എന്ന സഘൽപ്പത്തെ അപ്രസക്തമാക്കി.

സാർവ്വത്രികവും സൗജന്യവുമായ വിദ്യാഭ്യാസവും ,സൗജന്യമായ ആരോഗ്യ സേവനവും ,സ്റ്റാറ്റൂട്ടരി റേഷൻ സംവിധാനവും ആണ് ഗൾഫ്‌ മണിയോർഡർ ഇല്ലാത്ത ഘട്ടത്തിലും അമേരിക്കയേപ്പോലും അമ്പരപ്പിക്കുന്ന രീതിയിൽ ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ.

ഇതിന്റെ ആകത്തുകയേ ആണ് കേരളാ മോഡൽ എന്ന് നാം അഭിമാനികൊള്ളുന്നത്‌.

കേരളാ മോഡൽ റദ്ദാക്കപ്പെട്ടതോടെ പട്ടിണിയും പകർച്ചവ്യാധിയും തിരിച്ചു വന്നു.

കോളറയും വസൂരിയും തിരിച്ചുവരുന്നു.

ദളീത്‌ പിന്നോക്ക വിഭാഗങ്ങൾ നൂറ്റാണ്ടുകളായുള്ള പോരാട്ടത്തിലൂടെ നേടിയെടുത്ത നേട്ടങ്ങൾ ഇല്ലായ്മ ചെയ്യപ്പെടുന്നു.

ഫലമോ യാചകസമാനമായി ഭൂമിയും വിദ്യാഭ്യാസ അവകാശങ്ങളും നഷ്ടപ്പെട്ട്‌ സാമൂഹ്യ സുരക്ഷയും നിഷേധിക്കപ്പെട്ടു.

എല്ലാറ്റിലുമുപരി ജാത്യാചാരങ്ങളും ജാതിചിന്തകളും പുതിയ രൂപങ്ങളിൽ പ്രതിഷ്ടിക്കപ്പെടുന്നു.യാഗം,വൃതം,ക്ഷേത്രനിർമ്മാണം,ബിംബപൂജ,തീർത്ഥാടനം,ആൾദൈവങ്ങൾ മതാന്ധത,മധ്യപാനാസക്തി ......എല്ലാം കൂടി കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാൻ ശ്രമിക്കുന്നു,

മറുഭാഗത്താവട്ടെ അവർണ്ണരുടെ സംഘടിതമായ ഉയിർത്തെഴുന്നേൽപ്പിനെ ചെറുക്കാൻ സവർണ്ണരുടേതായ പരിഷ്കൃതമായ ജാതി മേധാവിത്വ സംഘടനകൾ നേരത്തേതന്നെ വളർന്നു വരാൻ തുടങ്ങിയിരുന്നു.

നവോത്ഥാനകാലത്ത്‌ വ്യക്തി ജീവിതത്തിന്റെ വിലാപങ്ങളിലേക്ക്‌ പിന്മാറിപ്പോയ മത-ജാതി സ്വാധീനങ്ങളെ ഭരണകൂടാധികാരത്തിന്റെ വേദികളിലേക്ക്‌ സംഘടിത മാക്കിക്കൊണ്ടു വന്നത്‌ വിമോചന സമര നേതാക്കന്മാരായിരുന്ന ഗാന്ധിശിഷ്യന്മാരായിരുന്നു.. ഇപ്പൊൾ ഇവർ പുത്തൻ സമ്പത്തിക നയത്തിന്റെയും,സാമ്രാജ്യത്വ ശക്തികളുടേയും ഒത്താശയോടെ സവർണ്ണ മുദ്രയുള്ള രാഷ്ട്രീയ-സാംസ്കാരിക-സൈനീക ഹിന്ദുസംഘടനകളായി രംഗത്തു വരുന്നു.

ബ്രാഹ്മണ മനു വാദികൾ,രൺ വീർസ്സേന,ലോറിക്ക്‌ സേന,ഭൂസേന,മനുസേന......എന്നിങ്ങനെ.1995ൽമാത്രം ഇവരാൽ കൊല്ലപ്പെട്ട ദളിദരുടെ എണ്ണം2000 ആണ്.

പറഞ്ഞു വരുന്നത്‌ അല്ലെങ്കിൽ പറയാൻ ശ്രമിക്കുന്നത്‌,

ഇന്ത്യയിൽ ചരിത്ര പരമായി സംവരണം അനുഭവിച്ചു വന്ന ഒരു വിഭാഗമാണ് സവർണ്ണർ.

അടിച്ചമർത്തപ്പെട്ട എതിർ വിഭാഗം സവരണം ആവശ്യപ്പെടുന്നത്‌ 1957ന്ന് ശേഷമാണ്.

കേരളത്തിൽ ആവശ്യം ശക്തിപ്പെട്ടത്‌ കേരളാസംസ്ഥാനത്തിന്റെ രൂപീകരണത്തോടെയാണ്.

സമൂഹത്തിന്റെ സമസ്ത മേഖലകളിലും എതിർപ്പുകൂടാതെ ആധിപത്യം പുലർത്തിപ്പോന്ന സവർണ്ണ വിഭാഗത്തോട്‌ സ്വന്തം ജീവൻ നിലനിർത്താൻ യാചിക്കോണ്ടി വന്നിട്ടുണ്ട്‌ എന്ന് ഓർക്കുന്നത്‌ നന്ന് .

ഒരു പ്രത്യേക വിഭാഗം സമൂഹത്തിന്റെ മേലേക്കിടയിലെത്തിയതും,മറ്റോരു വിഭാഗം സമൂഹത്തിലെ താഴ്‌ന്നവനാകുന്നതും നൂറ്റാണ്ടുകളായി ഇവിടെ നടപ്പിലാക്കിയ ജാതി സംമ്പ്രദായം മൂലമാണ്.

ഭൂമിയടക്കമുള്ള പ്രകൃതി വിഭവങ്ങളിലെ തുല്യതക്കും ജാതി വിവേചനംകൊണ്ട്‌ പ്രാന്ത വൽക്കരിക്കപ്പെട്ടു പോയവരോടും,ജാതിയുടെ പേരിൽ അവരിൽ നിന്നും തട്ടിയെടുക്കപ്പെട്ട അവരുടെ സർവ്വസ്വവും തിരിച്ചേൽപ്പിക്കുക എന്നത്‌ ആധുനിക ജനാധിപത്യ ബോധത്തിലെ മാന്യതയാണ്.

അല്ലാതെ ഏതോഗ്രന്ഥത്തിൽ ദൈവം ഇങ്ങിനൊയെക്കെ പറഞ്ഞുവെച്ചിട്ടുണ്ട്‌ അതനുസരിച്ചു നടന്നു കൊള്ളണം എന്ന് പറഞ്ഞു അനുസരിപ്പിക്കാൻ കുറുവടികൾക്കോ,തെറികൾക്കോകഴ്യില്ല.

അതു തിരിച്ചറിച്ചറിഞ്ഞത്‌ കൊണ്ടാണ് അവർക്ക്‌ അവകാശപ്പെട്ടത്‌ തിരിച്ചു കൊടുക്കുന്നത്‌ വരെ ഇവർക്ക്‌ പ്രത്യേക സംവരണം നൽകാൻ ജനാധിപത്യ ഭരണ കൂടം നിർബന്ധിതമായത്‌.

അതു പിടിച്ചു വാങ്ങുന്നത്‌ പിന്നോക്കക്കാരന്റെ ജന്മാവകാശവും ആകുന്നത്‌.

ജാതി ചോദിക്കരുത്‌ പറയരുത്‌ ചിന്തിക്കരുത്‌ എന്ന് ശ്രീനാരായണ ഗുരു പറഞ്ഞത്‌ ജാതിമൂലം പീഡനം അനുഭവിക്കുന്നവരോടല്ല.

മറിച്ച്‌ ജാതിയുടെ പേരിൽ പീഡനം നടത്തുന്നവരോടാണ്.

അതുകോണ്ടാണ് ജാതി തകർക്കണമെന്ന ലക്ഷ്യത്തോടെ ജാതി ചോദിക്കണം;പറയണം;ചിന്തിക്കണം എന്ന് ഗുരുവിന്റെ പ്രിയ ശിഷ്യനായ സഹോദരൻ അയ്യപ്പൻ 1945 ഡിസംബർ 27ന്ന് കൊച്ചിയിൽ വെച്ച്‌ നടന്ന അവകാശ പ്രഖ്യാപനദിനത്തിൽ പ്രഖ്യാപനം നടത്തിയത്‌.

അവകാശപ്പെട്ടത്‌ പിടിച്ചുവാങ്ങാൻ ശ്രമിക്കുമ്പോൾ അതിന്ന് വേണ്ടി പടണി ചേരുമ്പോൾ എതിർപ്പ്‌ ശക്തമാവുമെന്ന് കഴിജ്ഞകാല അനുഭവം പഠിപ്പിക്കുന്നുണ്ട്‌.അതുകൊണ്ട്‌ തന്നെ പാളിച്ചകൾതിരുത്തി അവശിഷ്ട ജാതി-ജന്മിത്വത്തിന്നും ,സാമ്രാജ്യത്വത്തിന്നുമെതിരെ,മറ്റ്‌ അദ്ധ്വാനിക്കുന്നവിഭാഗത്തേക്കുടി ഉൾപ്പെടുത്തി ജാതി മണ്ഡലത്തിലെ സവിഷേപ്രാധാന്യം തിരിച്ചറിഞ്ഞ്‌ ജനാധിപത്യ പോരാട്ടത്തിന്ന് നേതൃത്വം കൊടുക്കാൻ പുരോഗമന പ്രസ്ഥാനങ്ങൾമുന്നോട്ട്‌ വരുമെന്ന് പ്രത്യാശിക്കുന്നു.