പ്രിയ വിനയൻ
പോയദിനങ്ങളിലെ കണക്കെടുപ്പിന്നും,
വിധിതീർപ്പിന്നും രാവുകൾ തീർക്കുന്ന ,
സങ്കീർണ്ണമായ സംഘർഷങ്ങളിലൂടെ കടന്നു പോകുന്ന താങ്കൾ അനിവാര്യമായി പരിഗണിക്കേണ്ടുന്ന ഒരു അഭ്യർത്ഥന.
ആന്തരിക സങ്കർഷങ്ങൾ ക്രിയാത്മക പ്രക്രിയക്ക് മാറ്റുകൂട്ടും.
വിഷയത്തിലേക്ക്.
കിരാതവും രാക്ഷസീയവുമായ ഈ പുത്തൻ അധിനിവേശകാലത്ത്,
ദുരിതങ്ങൾ പേമാരിയായി പെയ്ത് തിമർക്കുന്ന നടപ്പുദിനങ്ങളിൽ,
ജീർണ്ണതയിലും വസ്തുതാ നിരാസത്തിലും ആഴത്തിൽ വേരിറങ്ങിപ്പോയ/
യാഥാർത്ഥ്യങ്ങൾക്ക് നേരെ കണ്ണടക്കുന്ന
നുണകളുടെ കൂമ്പാരങ്ങളിൽ കുടിപാർക്കുന്ന
താങ്കളുടെ പ്രിയപ്പെട്ട മാധ്യമത്തെ ജീവവായു ഊതി രക്ഷപ്പെടുത്താനുള്ള അതി തീവ്രമായ അഭിനിവേശം താങ്കളിൽ ലാവ പോലെ തിളക്കുന്നുണ്ട് എന്ന് ഞങ്ങൾ കരുതുന്നു.
വാർത്താ ചാനലുകളിൽ കത്തിക്കയറുന്ന താങ്കളുടെ വാക്ക് ശരങ്ങളിലെ രോഷാഗ്നിക്ക് വ്യാഖ്യാനം നൽകാൻ ഞങ്ങൾ ശ്രമം നടത്തിയുട്ടുണ്ട്.
നിർദ്ധയമായ കച്ചവട താൽപര്യത്തിന്റെ ഷൈലോക്കിയൻ ബന്ധനത്തിൽ അകപ്പെട്ടുപോയ കരുത്തനായ പോരാളിയുടെ ശരീരഭാഷയുടെ സിനിമാക്കാഴ്ച്ച താങ്കളിൽ ആരോപിക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്.
എന്തിനീ വ്യാമോഹങ്ങൾ ..
എന്ന് താങ്കൾ ചോദിച്ചാലും ഇല്ലെങ്കിലും ഞങ്ങൾക്ക് പറയാതിരിക്കാൻ കഴിയില്ല വിനയൻ...
ഞങ്ങളും താങ്കളും ഉൾപ്പെടുന്ന ജനങ്ങളുടെ പരിതേവാവസ്ഥ അത്രമാത്രമാണ് വിനയാ.നോക്കൂ....
ആഗോളീകരണാവസ്ഥയിൽ അകപ്പെട്ടുപോയതിനാൽ..
ഭീകരമായ വ്യവസായത്തകർച്ച,
വർദ്ദമാനമാകുന്ന വിദേശക്കടങ്ങൾ,
പാരമ്യതയിലെത്തിയ വിലക്കയറ്റം,
മൂന്നിൽ രണ്ടുഭാഗം പാപ്പരായിക്കഴിഞ്ഞു,
സാമ്പത്തികാഭിവൃദ്ധി തകിടം മറിഞ്ഞു,
പട്ടിണിക്കും,പകർച്ചവ്യാധിക്കും കുത്തും കോമയുമില്ല,
ഒട്ടുമിക്ക സാമൂഹ്യാവകാശങ്ങളും അധികാരങ്ങളും നഷ്ടപ്പെട്ടുകഴിഞ്ഞു,
തൊഴിലില്ലായ്മാ നിരക്കുകൾ അക്കങ്ങൾ തീർന്നാലും ബാക്കിയാവുന്നത്ര,
മത നേതൃത്വങ്ങളുടെ വരുതിക്ക് നിൽക്കാത്ത വർഗ്ഗിയ കലാപങ്ങൾ,
അസഹ്യമായ ഭറണകൂട ഭീകരത....ഇതൊന്നും എണ്ണിയാൽ അറ്റം കിട്ടില്ല വിനയൻ...
അച്ചടി മാധ്യമങ്ങൾക്ക് കയറാൻ കഴിയാത്തിടങ്ങളിൽ വരെ ടി വി എത്തിക്കഴിഞ്ഞു.
സ്കൂളുകളിലും കോളേജുകളിലും ചിലവഴിക്കുന്നതിനേക്കാൾ കൂടുതൽ സമയം കുട്ടികൾ ടി വി ക്കു മുന്നിൽ,
അധിനിവേശത്തിന്റെ മൂർച്ചയേറിയ ആയുധമായി ടി വി വേഷം മാറി.
നാടിന്റേയും നാട്ടുകാരുടേയും വിഷയങ്ങൾ വിസ്മരിക്കപ്പെടുകയോ,
നിസ്സാരവൽക്കരിക്കപ്പെടുകയോ ചെയ്യുന്ന റിയാലിറ്റിയായി മാറി....
അധിനിവേശത്തിന്റെ പൊയ്മുഖങ്ങളെ ആവാഹിച്ച്
ചലച്ചിത്ര സൗന്ദര്യ ശാസ്ത്ര ശരീരത്തെ നിരന്തരം പീഡിപ്പിക്കുന്ന
താങ്കളുടെ സിനിമാ ലോകം
ഇപ്പോൾ തലപുകയുന്നത് ഇനി പൊക്കാൻ തുണി എവിടെ കിട്ടുമെന്നല്ലേ.
കഷ്ടം ഒരു കാക്ക കാലിന്റെ മറവുപോലും അവശേഷിപ്പിച്ചില്ലല്ലോ വിനയാ..
എന്തും വിൽപനക്ക വെച്ചിരിക്കുന്ന ഈ വ്യാപാരികളിൽ നിന്ന് നന്മ വിളയുമെന്ന്,
നൽക്കാഴ്ച്ചയുടെ സരസ്വതി പ്രത്യക്ഷപ്പെടുമെന്ന് ആരും കരുതുന്നില്ല.
എല്ലാറ്റിന്റേയും സൂപ്പർ നായകനാവാൻ കുതികാൽ വെട്ടുന്ന
നായകന്മാരുടെ വൈരൂപ്യം മെയ്ക്കപ്പില്ലാതെ കാണാൻ ഞങ്ങൾപഠിച്ചുകഴിഞ്ഞു..
അതു കാര്യമാക്കേണ്ടതില്ല.
ചൂരൽ കഷയത്തിന്റെ കായ ചിത്സകൊണ്ട് പരിഹരിക്കാവുന്നതേയുള്ളൂ..
പറഞ്ഞു വരുന്നത്.
പ്രിയ വിനയാ താങ്കൾ ഇറങ്ങി വരുമോ?
കേമറയും തോളിലേറ്റി തെരുവിലേക്ക്...
ദുരിതം ജീവിച്ചു തീർക്കുന്നവരുടെ നേർക്കാഴച്ച കാണാൻ..
വിനയനറിയാമോ ഞങ്ങളൊടൊപ്പം ഈ തെരുവിൽ ,
തൊഴിലിടങ്ങളിൽ,
കോളനികളിൽ ,
ചാളകളിൽ തോൾ ചേർന്നവരെ,
ഒരു രാസ പ്രക്രിയക്കും മാഴ്ച്ചു കളയാനാവാത്ത വിധം ഹൃദയത്തിൽ പതിപ്പിച്ചിട്ടുണ്ട്...
ഇറങ്ങി പോരൂ വിനയൻ...
ബ്ലേഡ്കാരന്റേയും കള്ളക്കടത്ത് കാരന്റേയും
രാജ്യദ്രോഹികളായ ബഹുരാഷ്ട്ര കുത്തകകളുടേയു
നാറുന്ന കോഴി ബിരിയാണി അടിച്ച് എന്തിന്ന് നല്ല വയരു ചീത്തയാക്കണം .ബഹുജന സമ്പർക്ക മാധ്യമത്തിന്ന് അണുബോംബിനേക്കാൾ ശക്തിയുണ്ട്.
യാഥാർത്ഥ്യത്തെ അതിന്റെ എല്ലാ നിഷ്ടൂരതയോടെയും പ്രതിഫലിപ്പിക്കുന്ന ചലച്ചിത്രങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ,
രാജ്യസ്നേഹത്തിന്റെ.
ജനാധിപത്യത്തിന്റെ,
ഉയർന്ന മാനവീയതക്ക് വേണ്ടിയുള്ള രാഷ്ടീയ ബോധത്തിന്ന് മൂർച്ചകൂട്ടാൻ താങ്കളെ തെരുവിന്റെ മക്കൾ ഞങ്ങൾ ക്ഷണിക്കുന്നു വന്നാലും.....
2009, നവംബർ 17, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
4 അഭിപ്രായങ്ങൾ:
ഹഹഹഹ......
കടത്തനാടനിതെന്തുപറ്റി കമ്മ്യൂണിസ്റ്റ് കാവിലമ്മേ :)
ഏതാ ഈ രക്ഷകനായ വിനയന്‍ ? സൂപ്പര്‍സ്റ്റാറാണോ ? ലൈറ്റ് ബോയാണോ ? സിനിമയ്ക്ക് നിര്‍മ്മാതാക്കളെ എക്സ്റ്റ്രകളേയും എത്തിച്ചുകൊടുക്കുന്ന ദല്ലാളാണോ ?
അതോ പുതിയ വല്ല മനുഷ്യ ദൈവവുമാണോ കടത്തനാടാ....???
ചിത്രകാരന് ആകെ മമ്മുട്ടീനെം മോഹന ലാലിനെം മാത്രേ അറിയു. അവരല്ലേ സിനിമ !!!
വിനയന്‍ എന്നൊരു സൂപ്പര്‍ സ്റ്റാറും ഉണ്ടാവ്വായിരിക്ക്വോ ഭഗവാന്‍...?
ഏതായാലും ഈ കുറ്റിച്ചൂലുകളൊന്നും എത്ര കഴുകി നന്നാക്ക്യാലും മലയാള സിനിമയുടെ വിഗ്രഹമാക്കാന്‍ കൊള്ളില്ലെന്നു തന്നെയാണ് മഹാനായ ചിത്രകാരന്റെ തോന്നല്‍. ഇവന്മാരുടെ കാക്കത്തൊള്ളായിരം സംഘടനകള്‍ സഹകരിച്ച് പടച്ചുണ്ടാക്കുന്ന ചരക്കിനെ സിനിമയെന്നല്ല വിളിക്കേണ്ടത്.
ബുദ്ധിമാന്ദ്യം നിലനിര്‍ത്തുന്നതിനും,പ്രചരിപ്പിക്കുന്നതിനുമുള്ള
ആധുനിക സാങ്കേതിക വിദ്യയുടേയും,
ആധുനിക കലാരൂപമായ സിനിമയുടേയും
ദുരുപയോഗം അഥവ വ്യഭിചാരം എന്നാണ് ഇവരുടെ സംഭാവനയെ രേഖപ്പെടുത്തേണ്ടത്.
ഇവരെയെല്ലാം സിനിമാരംഗത്തുനിന്നും തൂത്തുകളയാന്‍ ജീവിതാനുഭവങ്ങളുടെ എല്ലാ ഗന്ധവുമറിഞ്ഞ മുനിസിപ്പാലിറ്റി തൂപ്പുകാരോളം
സാമൂഹ്യ പ്രതിബദ്ധതയുള്ളവര്‍ സിനിമാസവിധായകരായി
മുന്നോട്ടുവരേണ്ടിവരും:)
കടത്തനാടാ... ചിത്രകാരന്റെ പ്രാന്താണേ...ക്ഷമി !!!
നമ്മുടെ കൈവശമുള്ള ധാരണവെച്ചു കൊണ്ട് ആരെയെങ്കിലും ധൃതിപിടിച്ച് അളന്ന് തള്ളേണ്ടതില്ലെന്ന് കടത്തനാടൻ പക്ഷം..ചുറ്റുപാടുകളും സാമൂഹ്യ സാഹചര്യങ്ങളുമാണ് ഒരുവന്റെ ബോധത്തെ നിർണ്ണയിക്കുന്നത്.എന്നല്ലേ പ്രമാണം ചിത്രകാരാ...തന്റെ സംസ്കാരത്തിൽ നിന്ന് തന്നെയാണ് സിനിമ രൂപം കൊള്ളേണ്ടത്.താൻ നിലനിൽക്കുന്ന സാമൂഹ്യ പരിതേവാവസ്തയിൽ അകപ്പെട്ടിരിക്കുന്ന തന്റെ രാഷ്ട്രീയ ദർശനങ്ങളും കാഴ്ച്ചപ്പാടുകളും സിനിമ സത്യസന്ധമെങ്കിൽ തീർച്ചയായും പ്രതിഫലിച്ചിരിക്കും..ഒരു പഴയ തമാശ പറയട്ടെ 'മനോരമ'യ്ക്കുമുന്നിൽ മാമ്മൻ മാപ്പിള പ്രതിമ നോക്കി 'മാമ്മൻ മാപ്പിള മക്കളേ ഉണ്ടാക്കി,ഒടുക്കം മക്കെളെല്ലാം കൂടി മാമ്മൻ മാപ്പിളയേ ഉണ്ടാക്കി'ഇതൊരു തെരുവ് ഫലിതമാണ്.മരണമില്ലാത്ത ഫലിതം പറഞ്ഞപ്രാന്തൻ ആരാണെന്നറിയേണ്ടേ ജോൺ എബ്രഹാം...
വിനയനോ ?!!!
എനിക്കൊന്നും മനസ്സിലാകുന്നില്ല.
അനിലേ..സ്റ്റാർട്ട് ആക്ഷൻ കട്ട്. ഇതിലേതാണ് മനസ്സിലാവാത്തത്...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ