2009, നവംബർ 12, വ്യാഴാഴ്‌ച

വീണ്ടും "ദലൈലാമ"

പതിവു പോലെ ഒരിക്കൽ കൂടി ദലൈയി ലാമ യെ കൂട്ടുപിടിച്ച്‌ സാമ്രാജ്യത്വ ബുദ്ധികേന്ദ്രങ്ങൾ തങ്ങളുടെ കിരാതമായ സാമ്രാജ്യത്വ കൊള്ളയെ മറച്ചു പിടിക്കാൻ കപട വിവാദങ്ങൾ ഉയർത്തികൊണ്ട്‌ വന്ന് മേഖലയിൽ സംഘർഷം മൂർച്ചിപ്പിക്കാൻ ശ്രമിക്കുകയാണ്.
ലോക മെമ്പാടും കോളനികളും,അർദ്ധകോളനികളും,ആശ്രിത രാജ്യങ്ങളുമാക്കികൊണ്ട്‌.
ദേശീയതകളുടെ സ്വയം നിർണ്ണയാവകാശമെന്നതോ പോകട്ടെ ജനാധിപത്യ പരമായി തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയേ പ്പോലും വരിഞ്ഞുകെട്ടികൊണ്ടുപോയി കൊന്നു തള്ളുന്നവരും,
അവർക്ക്‌ വേണ്ടി നിലക്കാതെ പേനയുന്തുന്ന ബുദ്ധിജീവികളും ആണ് "നീതിമാന്മാരായി" വേഷം കെട്ടുന്നത്‌.
തിബത്തിന്റേയു ദലൈയിലാമയുടേയും വിഷയം ഇവർക്ക്‌ കമ്യൂണിസ്റ്റ്‌ കാരുടെ മനുഷ്യാവകാശ;ജനാധിപത്യ ധ്വം സനത്തിന്റെ "മഹത്തായ" ഉദാഹരണ മാക്കുന്നു...
നിലവിലുള്ള ചൈനയാകട്ടെ സർവ്വ മണ്ഡലങ്ങളിലും കമ്മ്യുണിസ്റ്റ്‌ നിലപാടുകൾ കയ്യൊഴിഞ്ഞ്‌ സാമ്രാജ്യത്വ ആഗോള വൽകരണ നയങ്ങളുടെ നല്ല നടത്തിപ്പ്കാരും ഇതിന്റെയൊക്കെ കൂട്ടാളികളുമായിട്ട്‌ വർഷങ്ങളായി
എന്ന് ഇവർക്ക്‌ അറിഞ്ഞിട്ടും ചൈന ഇപ്പോഴും സോഷ്യലിസ്റ്റാണെന്ന് പ്രചരിപ്പിച്ച്‌ ചൈന കൈക്കൊള്ളുന്ന തെറ്റായ സമീപനങ്ങളെ പെരുപ്പിച്ച്‌ കാട്ടി സോഷ്യലിസ്റ്റ്‌ ശക്തികളെ കരിവാരിതേക്കാൻ,ചൈനാചാരന്മാരാക്കാൻ ശ്രമം നടത്തുകയാണ്.
1949ൽ ചൈനീസ്‌ ജനകീയ റിപ്പബ്ലിക്ക്‌ രൂപം കൊള്ളുമ്പോൾ ഹാൻ പ്രദേശത്തെ പ്രോവിൻസുകൾക്ക്‌ പുറത്തുള്ള തിബറ്റ്‌,ഇന്നർ മോഗോളിയ ഉൾപ്പെടേയുള്ള ദേശീയതകൾക്ക്‌ സ്വയംഭരണാവകാശം ലഭിക്കുക ഉണ്ടായി.
സോവിയറ്റ്‌ ഭരണഘടനയുടെ അടിസ്ഥാനത്തിൽ ദേശീയതകളുടെ സ്വയം നിർണ്ണയാവകാശത്തിന്റെ അടിസ്ഥാനത്തിലുള്ള ചൈനയുടെ ഐക്യമെന്ന തത്വമായിരുന്നു സ്വീകരിക്കാപ്പെട്ടത്‌.
ഈ സ്വയംഭരണാവകാശം ഉപയോഗപ്പെടുത്തി തന്റെ ഫ്യൂഡൽ സേഛാധിപത്യം തുടരാനായിരുന്നു തിബറ്റിൽ ദലൈലാമയുടെ ശ്രമം.
മാത്രമല്ല കമ്യൂണിസ്റ്റ്‌ വിരുദ്ധ ശീത സമരത്തിന്റെ ഭാഗമായി അമേരിക്കൻ സാമ്രാജ്യത്വം പി'ന്തുടരുന്ന'ചൈനയേ ചുറ്റിവളഞ്ഞു നശിപ്പിക്കുക' എന്ന നയത്തിന്റെ ഭാഗമായി അമേരിക്കൻ-ബ്രിട്ടീഷ്‌ സാമ്രാജ്യത്വ വാദികളുടെ സ്വാധീന വലയത്തിൽ ദലൈലാമ തിബറ്റിൽ പുത്തൻ അധിനിവേശ ശക്തികൾക്കും എല്ലാ സഹായവും ചെയ്തു കൊടുത്തു.
ഈ സാഹചര്യത്തിൽ സാമ്രാജ്യത്വ കടന്നു കയറ്റത്തിന്നും ഫ്യൂഡൽ ആധിപത്യത്തിന്നുമെതിരെ വമ്പിച്ച്‌ ജനകീയ പ്രക്ഷോഭങ്ങൾ ഉയർന്നുവന്നു. പ്രക്ഷോഭത്തിൽ അണിചേർന്ന ജനകീയശക്തികളെ കിരാത മായ രീതിയിൽ അടിച്ചമർത്താൻ ദലൈലാമ ഭരണകൂടം ഇറങ്ങി
'തുടങ്ങി.ഹാൻ പ്രദേശങ്ങളിലാകെ ഫ്യൂഡൽ ബന്ധങ്ങൾ ഉന്മൂലനം ചെയ്ത്‌ സോഷ്യലിസ്റ്റ്‌ പരിവർത്തനത്തിന്ന് വേഗത കൂടിയതോടെ ദലൈലാമ പ്രധിനീധീകരിക്കുന്ന പി'ന്തിരിപ്പൻ ശക്തികളും ജനകീയ ശക്തികളും തമ്മിലുള്ള വൈരുദ്ധ്യം തീഷ്ണമായി.
ചൈനീസ്‌ സർക്കാർ ഈ ജനകീയ ശക്തികൾക്ക്‌ പി'ന്തുണ നൽകി.ഇതോടെ അമേരിക്കക്ക്‌ തിബറ്റിനെ തുരന്നിട്ട്‌ കൊടുക്കാൻ ശ്രമിച്ച ദലൈലാമയും ജനകീയ റിപ്പബ്ലിക്കും തമ്മിലുള്ള വൈരുദ്ധ്യം മൂർച്ചിച്ചു.
അങ്ങിനെയാണ` അമേരിക്കൻ സഹായത്തോടെ സ്വതന്ത്ര തിബറ്റ്‌ രൂപീകരിക്കുകയെന്ന ആശയത്തിലേക്ക്‌ ദലൈലാമ എത്തുന്നത്‌.
ഈ സമയത്ത്‌.അമേരിക്ക അയൽ രാജ്യങ്ങളുടെ സഹായത്താൽ തിബറ്റിലേക്കുള്ള നുഴഞ്ഞു കയറ്റം ശക്തിപ്പെടുത്തുകയും ചെയ്തു.
ഇത്‌ ദലൈലാമഭരണവും
ചൈനീസ്‌ സർക്കാറും തമ്മിലുള്ള തുറന്ന ഏറ്റുമുട്ടലിലേക്ക്‌ കാര്യങ്ങൾ എത്തിച്ചു ബഹുഭുരിപക്ഷം ജനങ്ങളും ദലൈലാമയുടെ ഫ്യൂഡൽ സേച്ഛാധിപത്യത്തിന്ന് എതിരായിരുന്നതിനാൾ.
അട്ടിമറിശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് മുമ്പേതന്നെ സംഭരിച്ച തന്റെ വൻ സമ്പാദ്യ ശേഖരവുമായി 1959ൽ തവാങ്ങ്‌ വഴി ദലൈലാമയും കൂട്ടരും ഇന്ത്യയിലേക്ക്‌ രക്ഷപ്പെടുകയായിരുന്നു.
നെഹൃ സർക്കാറിന്റെ പ്രതീക്ഷക്ക്‌ വിരുദ്ധമായി ദലൈലാമ തന്റെ വൻ സമ്പത്ത്‌ ഇൻഡ്യൻ ബാങ്കുകളിൽ നിക്ഷേപിക്കാതെ സ്വിസ്സ്‌ ബേങ്കുകളിലേക്ക്‌ കടത്തി. അമേരിക്കൻ പി'ന്തുണയോടെ ദലൈലാമയുടെ അനുയായികൾക്ക്‌ നിരവധി ക്യാമ്പുകൾ തുറന്നു കൊടുക്കുകയും ഈ ക്യാമ്പുകൾ കടുത്ത ചൈനീസ്‌ വിരുദ്ധ പ്രചാരണത്തിന്റേയും അമേരിക്കൻ ഉപചാപക കേന്ദ്രങ്ങളുമായി നിലകൊണ്ടു.
1962 ഇന്ത്യാ-ചൈനാ യുദ്ധത്തിലേക്ക്‌ വഴിവെച്ചതും ടിബറ്റൻ പ്രശനവുമായി ബന്ധപ്പെട്ടത്‌ തന്നെയായിരുന്നു.
ഇന്ത്യയിൽ കോൺഗ്രസ്സ്‌ നേതൃത്വവും ജനസംഘവും സോഷ്യലിസ്റ്റുകൾ ഉൾപ്പെടെ അമേരിക്കൻ പ്രചരണത്തോടൊപ്പം ചേർന്ന് യാഥാർത്ഥ്യങ്ങൾ മറച്ചുവെച്ച്‌ കമ്യൂണിസ്റ്റ്‌ വിരുദ്ധജ്വരം കെട്ടഴിച്ചു വിട്ടു.
ഇവർ തിബത്തിന്റെ ദേശീയ സ്വയം നിർണ്ണയാവകാശ ത്തെ കേവല വൽക്കരിച്ച്‌ അതിനെ തിബറ്റൻ ജനതയുടെ ദേശീയവിമോചന സ്വപ്നങ്ങൾക്കെതിരെ പ്രതിസ്ഥാപിച്ചു.
ദലൈലാമ പാലായനം ചെയ്തതിന്ന് ശേഷം തിബറ്റിൻ ഉണ്ടായ വൻ പുരോഗതിയേ ക്കുറിച്ചു പോലും ആരും ചർച്ച ചെയ്യപ്പെട്ടില്ല.
ആഗോള തലത്തിൽ ദലൈലാമയേയും അനുയായികളും സി ഐ എ ഉൾപ്പെടേയുള്ള അമേരിക്കൻ ഏജൻസികളോട്‌ ചേർന്ന് നടത്തിയ കമ്യുണിസ്റ്റ്‌ വിരുദ്ധ പ്രവർത്തനങ്ങളെ ഇക്കൂട്ടർ കണ്ടില്ലെന്ന് നടിച്ചു.
എന്നാൽ ഇന്ന് ചൈനയിൽ മുതലാളിത്ത വൽക്കരണവും,സാമ്രാജ്യത്വ വൽകരണവും മൂലം ചൈനീസ്‌ തൊഴിലാളി വർഗ്ഗത്തേയും മറ്റ്‌ അദ്ധ്വാക്കുന്ന ജനവിഭാഗങ്ങളേയും ഏറ്റവും കുറഞ്ഞവിലക്ക്‌ വിൽക്കാൻ കഴിയുന്ന വിധം ചരക്കുകൾ ഉൽപാധിപ്പിക്കുന്ന ഭയാനകമായി കൂലിയടിമത്തത്തിൽ എത്തിച്ചിരിക്കുന്നു.
ഇത്‌ തിബറ്റ്‌ ഉൾപ്പെടേയുള്ള പ്രദേശങ്ങളിലെ ദേശീയ ജനവിഭാഗങ്ങളുടെ ജീവിതവും ദുരിതമയമായിട്ടുണ്ട്‌.
ഇന്ന് ലോകത്തെമ്പാടും അദ്ധ്വാനിക്കുന്ന വിഭാഗത്തിന്റെ മോചനവും,ദേശീയ ജനവിഭാഗങ്ങളുടെ സ്വയം നിർണ്ണയാവകാശ പ്രശ്നങ്ങളും വളരെ സജീവമായി ഉയർന്ന് വന്നിരിക്കയാണ്.
ഇന്നും സാർവ്വദേശീയ മാർക്ക്സിസ്റ്റ്‌-ലെനിനിസ്റ്റു പ്രസ്ഥാനങ്ങൾ തിബറ്റിന്റെ പ്രശ്നത്തിൽ മത്രമല്ല ഇന്ത്യ ഉൾപ്പെടേയുള്ള രാജ്യങ്ങളിലെ ദേശീയതാ പ്രശ്നങ്ങളോട്‌ സ്വയം നിർണ്ണായക അവകാശത്തെ പി'ന്തുണക്കുന്നതാണ്.
സോവിയറ്റ്‌ യൂണിയൻ രൂപം കൊള്ളുമ്പോഴും ദേശീയ പ്രശത്തോട്‌ ലെനിനും സ്റ്റാലിനും എടുത്ത സമീപനങ്ങൾ അവരുടെ കൃതികളിൽ കൃത്യമായി വിശദീകരിക്കപ്പെട്ടിട്ടുണ്ട്‌.
തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തെ ആക്രമിക്കുന്നതിനും ദേശീയ സ്വയം ഭരണാവകാശമുൾപ്പെടേയുള്ള പ്രശ്നങ്ങളെ വളച്ചൊടിക്കാനും വികൃത വൽക്കരിക്കാനും സാമ്രാജ്യത്വ ബുദ്ധി കേന്ദ്രങ്ങൾ തങ്ങളുടെ മുഴുവൻ പ്രചരാണായുധങ്ങളും പ്രയോഗിക്കുകയാണ്.
അതിദീർഘകാലം ഫുഡൽ ആധിപത്യത്തിൽ തിബറ്റൻ ജനതയെ കീഴ്പ്പെടുത്തിയ ദലൈലാമയേയെ ഉപയോഗിച്ചും,
ഇന്നും ചൈന സോഷ്യലിസ്റ്റാൻണെന്ന് വരുത്തി
തിബറ്റിന്റെ പ്രശ്നം ഉയർത്തി സോഷ്യലിസ്റ്റ്‌ ശക്തികളെ കരിവാരിതേക്കനും സാമ്രാജ്യകൊള്ള തീവ്രമാക്കാനുമുള്ള കുത്സിത ശ്രമത്തിന്നെതിരെ പുരോഗമന ശക്തികൾ ജാഗ്രത പാലിക്കണം

6 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

ചൈനയുമില്ലെങ്കില്‍ പിന്നെ സോഷ്യലിസ്റ്റ് ശക്തികള്‍ ലോകത്ത് വേറെ ഏതാണു?

kadathanadan പറഞ്ഞു...

പ്രിയ അജ്ഞാതൻ...അജ്ഞാതരെ പ്രോത്സാഹിപ്പിക്കുന്ന സമീപനം ശരിയല്ല എന്ന നിലപാടിനെ ഞാനും ഉയർത്തിപ്പിടിക്കുന്നു. എന്നാൽ ഇവിടെ ഉന്നയിക്കപ്പെട്ട വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത്‌ ചിലത്‌ സൂചിപ്പിക്കുന്നു എന്നു മാത്രം.സോഷ്യലിസ്റ്റ്‌ "രാഷ്ട്രം" എന്നത്‌ ദുർബ്ബലപ്പെട്ടു എങ്കിലും സോഷ്യലിസ്റ്റ്‌ "ശക്തികളുടെ" സ്വാധീനവും മുന്നേറ്റവും അനുദിനം ലോകത്ത്‌ ശക്തിപ്പെട്ടു കൊണ്ടിരിക്കുകയാണ്.ക്രൂഷ്ച്ചേവിന്റെ അധികാരാരോഹണത്തിന്ന് ശേഷം സോവിയറ്റ്‌ യൂണിയൻ സോഷ്യലിസ്റ്റ്‌ പാതയിൽനിന്ന് വ്യതിചലിക്കുകയും മുതലാളിത്ത പുന:സ്ഥാപനം നടത്തുകയും ചെയ്തപ്പൊൾ,വാക്കിൽ സോഷ്യലിസവും പ്രവർത്തിയിൽ സാമ്രാജ്യത്വ നിലപാടു കയ്യാളുന്ന ഒരു സോഷ്യൽ-സാമ്രാജ്യത്വ അധികാരമാണ് നിലനിക്കുന്നത്‌ എന്ന് 1964ൽ മാവോ വിലയിരുത്തുകയുണ്ടായി.ലോകത്തെമ്പാടുമുള്ള മാർക്ക്സിസ്റ്റ്‌-ലെനിനിസ്റ്റുകൾ ഈ വിശകലനത്തിന്റെ ശരിമ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്തു. ചൈനയിൽ മാവോവിന്ന് ശേഷം 1978ൽ ക്രൂഷ്ച്ചേവിന്റെ നിലപാടിന്ന് സമാനമായ "ഉൾപ്പാദനശക്തികളുടെ സിദ്ധാന്തം"മുന്നോട്ടുവെച്ചു.മാവോ എതിർത്ത ഈ നിൽപാടുകൾ ,സംസ്കാരിക വിപ്ലവത്തിന്റെ മുഴുവൻ നേട്ടങ്ങളേയും കയ്യൊഴിച്ചുകൊണ്ട്‌ പ്രയോഗിച്ചു,ഫലമോ ചൈനീസ്‌ സാമ്പത്തിക മേഖലയെ അന്താരാഷ്ട്ര മൂലധനവും കമ്പോള വ്യവസ്ഥിതിയുമായി ഉത്ഗ്രഥിക്കുകയും,ഏതൊരു സാമ്രാജ്യത്വ രാജ്യങ്ങളിലേയും പോലെ ആഭ്യന്തര തലത്തിൽ മുഖ്യ വൈരുദ്യങ്ങൾ മൂർച്ഛിച്ചു കൊണ്ടിരിക്കുകയും ,ഒരു സാമ്രാജ്യത്വ രാജ്യമായി ചൈന പരിവർത്തനപ്പെടുന്ന കാഴ്ച്ച നാം കണ്ടുകൊണ്ടിരിക്കുന്നു.രണ്ടാം ലോക യുദ്ധത്തിന്ന് ശേഷം സാർവ്വദേശീയ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്നകത്ത്‌ ഉയർന്ന് വന്ന പരിഷ്കരണവാദ-വർഗ്ഗ സഹകരണ പാതക്ക്‌ അന്തരാഷ്ട്രതലത്തിൽ ക്രൂഷ്ച്ചേവ്‌,ബ്രഷ്ണേവ്‌,ഗോർബ്ബച്ചോവ്‌,ഡെംഗ്സിയാവൊ പിംഗ്‌ തുടങ്ങിയവരും,ദേശീയതലത്തിൽ പി സി ജോഷി, എസ്സ്‌ എ ഡാങ്കേ,അജയഗോഷ്‌,ഇ എം എസ്സ്‌,ജ്യോതി ബസ്സു,ഹർ കിഷൻ സുർജിത്‌.....എന്നിവരൊക്കെ പി'ന്തുടർച്ചക്കാരുമാണ്.

അജ്ഞാതന്‍ പറഞ്ഞു...

സോഷ്യലിസ്റ്റ്‌ "ശക്തികളുടെ" സ്വാധീനവും മുന്നേറ്റവും അനുദിനം ലോകത്ത്‌ ശക്തിപ്പെട്ടു കൊണ്ടിരിക്കുകയാണെന്നതിന് ഒരു ഉദാഹരണമെങ്കിലും ചുണ്ടിക്കാട്ടിയിരുന്നെങ്കില്‍ മറുപടി പൂര്‍ണ്ണമാകുമായിരുന്നു. ഇനി അങ്ങനെ ശക്തിപ്പെട്ടാലും അതും കാലാന്തരത്തില്‍ ചൈനയുടെ മാര്‍ഗ്ഗം പിന്തുടരുകയില്ല എന്ന് ഉറപ്പിക്കാനാകുമോ?

chithrakaran:ചിത്രകാരന്‍ പറഞ്ഞു...

അപ്പോള്‍ അങ്ങിനെയാണു കാര്യങ്ങള്‍.
ആശംസകള്‍ !

kadathanadan പറഞ്ഞു...

സോഷ്യലിസ്റ്റ്‌ ഭരണ കൂടങ്ങളായിരുന്ന സോവിയറ്റ്‌ യൂണിയനും,ചൈനയും പരസ്യമായ മുതലളിത്ത രാജ്യങ്ങളായി മാറിയപ്പോൾ ചരിത്രം അവസാനിച്ചു കമ്യൂണിസം എന്നെന്നേക്കുമായി ഇല്ലാതായി എന്ന് അട്ടഹസിച്ചു നടന്ന സാമ്രാജ്യത്വ ശക്തികളും അവരുടെ അനുചരന്മാരും ഇനിയെങ്കിലും മനസ്സിലാക്കുക.കമ്യൂണിസത്തെ തകർത്താൽ സാമ്രാജ്യത്വവും മർദ്ദിത ജനതകളും തമ്മിലുള്ള വൈരുദ്ധ്യം ഇല്ലാതാവില്ല...മൂലധനശക്തികളും തൊഴിലാളി വർഗ്ഗവും തമ്മിലുള്ള വൈരുദ്ധ്യം ഇല്ലാതാക്കാൻ കഴിയില്ല എന്ന്.. .എന്നിട്ടും ലോകത്തെമ്പാടും ഇതൊക്കെ അതിരൂക്ഷമായ രീതിയിൽ വളർന്ന് വികസിച്ചിരിക്കുന്നു എന്ന്....അമേരിക്കൻ സമ്പത്‌ വ്യവസ്ഥയുടെ ദയനീയ തകർച്ചയും ,തർച്ചക്കിടയാക്കിയ നയങ്ങളോട്‌ അമേരിക്കൻ പുരോഗമന-തൊഴിലാളി വിഭാഗങ്ങളുടെ പ്രതിഷേധങ്ങൾ....അമേരിക്കൻ ഐക്യനാടുകളിലെ കുടിയേറ്റക്കാരുടെ വൻ പ്രതിഷേധങ്ങൾ...മാന്ദ്യം പടർന്ന് പിടിച്ച ഇറ്റലി,ഫ്രാൻസ്‌,ജർമനി എന്നിവിടങ്ങളിലെ പണിമുടക്കുകളും കലാപങ്ങളും,ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ ഉശിരൻ പോരാട്ടങ്ങൾ ക്യൂബ,വെ നിസേല,ബൊളീവിയ...പശ്ചിമേഷ്യയിൽ ഇറാഖ്‌,അഫ്ഘാൻ,പലസ്തീൻ,...ലോകത്ത്‌ അങ്ങോളമിങ്ങോളം നടക്കുന്ന സാമ്രാജ്യത്ത ആഗോളവൽക്കരണത്തിനെതിരെ നടക്കുന്ന ഒട്ടനവധി പണിമുടക്കുകൾ ബന്ദുകൾ ഉപരോധങ്ങൾ...,നേപ്പാൾ....എണ്ണിയാലൊടുങ്ങാത്ത സഘർഷങ്ങൾ.. സാമ്രാജ്യത്വവും തൊഴിലാളിവർഗ്ഗ വിപ്ലവവും ഈ യുഗത്തിലെ കേന്ദ്രവൈരുദ്ധ്യമായി മുന്നോട്ട്‌ വരുന്നു...ലോകമാസകലം മാറിക്കഴിഞ്ഞു..,സോഷ്യലിസമാണ് ബദൽ എന്ന് കൂടുതൽ കൂടുതൽ ബോദ്ധ്യ പ്പെടുന്ന നാളുകൾ.ലോകമെമ്പാടും മാർക്ക്സിയൻ പുസ്തകങ്ങൾക്ക്‌ ആവശ്യക്കാർ കൂടിവരുന്നു.ഒരിക്കൽ കൂടി ലോകം കീഴ്മേൽ മറിയുമെന്ന് ചൂണ്ടിക്കാട്ടുന്ന സൂചനകളാണിത്‌...കമ്യൂണിസ്റ്റ്‌ പാർട്ടികൾക്ക്‌ പാളിച്ച കൾ സംഭവിക്കുകയും ലോകസോഷ്യലിസ്റ്റ്‌ പ്രസ്ഥാനത്തിന്ന് തിരിച്ചടി നേരിടുകയും ചെയ്തിട്ടുണ്ട്‌.അതൊരു യാഥാർത്ഥ്യമാണ്.അതുകൊണ്ട്‌ കിരാതമായ സമ്രാജ്യത്വ വ്യവസ്ഥ അടിച്ചേൽപ്പിക്കുന്ന പാരതന്ത്ര്യത്തിലും വിനാശത്തിലും അദ്ധ്വാനിക്കുന്നവർക്കും മറ്റിതര ജനവിഭാഗങ്ങളും തുടരാനാകുമോ? അതിന്ന് ബദൽ സോഷ്യലിസ്റ്റ്‌ പരിവർത്തനവും കമ്യൂണിസവും മാത്രമാണ്.ഇന്നോളം സോഷ്യലിസ്റ്റ്‌ ശക്തികൾക്കുണ്ടായ ദൗർബ്ബല്യങ്ങളിൽ നിന്ന് പഠിച്ചുകൊണ്ട്‌ അടുത്ത മുന്നേറ്റത്തിന്ന് ആഗോളതലത്തിൽ കളമൊരുക്കുകയാണ് വിപ്ലവശക്തികളുടെ കടമ.ഈ മുന്നേറ്റം പഴയകാലത്തിന്റെ ആവർത്തനമാവരു'ത്‌ .ഇനിയും പരാജയപ്പെട്ടുപോവില്ലേ എന്ന് ചിന്തിച്ച്‌ സാമ്രാജ്യത്വ വ്യവസ്ഥക്ക്‌ കീഴ്പ്പെടുകയല്ല .മറിച്ച്‌ അതിനെ മറികടന്ന് ജനാതിപത്യത്തിന്നും സോഷ്യലിസറ്റ്‌ പരിവർത്തനത്തിന്നും വേണ്ടിയുള്ള പോരാട്ടം കൂടുതൽ ധാരണകളോടെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്‌.

മാന്യശ്രീ മാനവന്‍ പറഞ്ഞു...

ഇതാണു ശരിയായ വര്‍ഗ്ഗവിശകലനം... ആശംസകള്‍ !