ഇത്തവണത്തെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ചിലവ് 8000 കോടി രൂപയോളമായിരുന്നു.
ഇതാകട്ടെ 2004 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ചിലവിന്റെ ഇരട്ടിയായിരുന്നു.
ഇതൊരു സര്‍വകാല രെക്കാര്‍ഡാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
എന്നാല്‍,ഔദ്യോഗികവും അനൗദ്യോഗികവുമായ തെരഞ്ഞെടുപ്പുചിലവുകള്‍ കണക്കാക്കിയാല്‍ കഴിഞ്ഞ ഇന്ത്യന്‍ പൊതുതെരഞ്ഞെടുപ്പിന്ന് ചലവാക്കിയതുക 15000 മുതല്‍ 16000 കോടി രൂപയായിരിക്കുമെന്നാണ് കണക്കാക്കുന്നത്.ഡെല്‍‘ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സെന്റ്ര് ഫോര്‍ മീഡിയാ സ്റ്റഡീസിന്റെ പഠനം പറയുന്നത്.
പൊതുതെരഞ്ഞെടുപ്പില്‍ ചെലവഴിക്കുന്ന പണം 10000കോടിരൂപക്കു മുകളില്‍ പോകുമെന്നാണ്.
ബജറ്റില്‍ തെരഞ്ഞെടുപ്പിനായി നീക്കിവെച്ചിരുന്നത് 9700 കോടിരൂപയാണ്.
ഇതാകട്ടെ ഔദ്യോഗിക ചെലവുകള്‍ മാത്രമാണ്.ഇതിനു പുറമേയാണ് ഓരോ മണ്ഡലത്തിലും സ്ഥാനാര്‍ത്ഥികള്‍ ചെലവഴിക്കുന്ന തുക.
ശരാശരി 5 മുതല്‍ 12 കോടി രൂപവരെ ഒരു പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ ചെലവഴിക്കുന്നുണ്ടെന്നാണ് കണക്ക്.
നിയപ്രകാരം ഒരു സ്ഥാനാര്‍ത്ഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 35 ലകഷം രൂപയാണ്.
എന്നാല്‍ വിവിധ പാര്‍ട്ടികള്‍ ചെലവഴിക്കുന്ന വിമാനക്കൂലി,ഹെലിക്കോപ്റ്റര്‍ വാടക,വാഹനചെലവ്,പോസ്റ്റര്‍,നോട്ടീസ് തുടങ്ങിയവക്ക് വേണ്ടിവരുന്ന ചെലവുകള്‍ ,വോട്ടര്‍മാരെ പ്രീതിപ്പെടുത്താന്‍ വേണ്ടിവരുന്ന മറ്റുചെലവുകള്‍ എന്നിവയ്ക്കായി കോടികളാണ് ഓരോ മണ്ഡലത്തിലും ഭരണ വര്‍ഗ്ഗ പാര്‍ട്ടികള്‍ ചെലവഴിക്കുന്നത്.
വോട്ടര്‍മാരെ വിലക്കെടുക്കാന്‍ വിവിധരാഷ്ട്രീയ പാര്‍ട്ടികള്‍ മാറ്റിവെക്കുന്നത് അഖിലേന്ത്യാടിസ്ഥാനത്തില്‍ 2500 കോടി രൂപയായിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു.
ചുരുക്കത്തില്‍ എല്ലാതരത്തിലുമുള്ള അവിഹിത പണമായിരിക്കും തെരഞ്ഞേടുപ്പിലൂടെ വരുന്ന ദിവസങ്ങളില്‍ നാട്ടില്‍ ഒഴുകുക.
വളരെ ഹൃസ്വമായ സമയത്തേക്ക് ഇത്രയധികം തുക സമ്പദ്ഘടനയില്‍ ചെലവഴിക്കപ്പെടുന്നത് ചില മേഖലയിലെങ്കിലും ഡിമാന്റ് വര്‍ദ്ധനവിന്ന് കാരണമാകുമെന്ന് കണക്കാക്കപ്പെടുന്നു.
അതെന്തായാലും ശതകോടികള്‍ വരുന്ന ഊഹമൂലധനത്തിന്റെ നിയന്ത്രണത്തില്‍ നടക്കുന്ന ഒരു രാജ്യവ്യാപക കാര്‍ണിവലായി
പൊതുതെരഞ്ഞെടുപ്പിനെ ഭരണവര്‍ഗ്ഗങ്ങളും സാമ്രാജ്യത്വയജമാനന്മാരും അധ:പതിപ്പിച്ചു കഴിഞ്ഞു.
2011, ഫെബ്രുവരി 16, ബുധനാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ