ജൈവസാങ്കേതിക വിദ്യ യുടെ നൈതികതയും പാരിസ്ഥിതിക മൗലിക വാദികള്‍ ഉന്നയിക്കുന്ന Deep Ecology/Shallow Ecology എന്നിങ്ങനെയുള്ള തരം തിരിക്കലുകളും ഈ ചര്‍ച്ചകളുടെ ഭാഗമായി കടന്നു വരുന്നു.
എന്നാല്‍ ,
ഇത്തരം ചര്‍ച്ചകള്‍ മിക്കവാറും ജൈവസുരക്ഷയിലുംധാര്‍മിക മൂല്യങ്ങളിലും കേന്ദ്രീകരിക്കുന്നവയാണ്.
ലോകമെമ്പാടും,ബയോടെക്ക്നോളജി മേഖലയില്‍ ബഹുരാഷ്ട്രകുത്തകകല്‍ നടത്തുന്ന ഇടപെടലുകളെ ഇത് ലഘൂകരിച്ചു കാണുന്നു.നിയമ നിയന്ത്രണങ്ങള്‍ വഴി ഇവയെല്ലാം പരിഹരിക്കാമെന്ന വീക്ഷണം മുന്നോട്ട്വെക്കപ്പെട്ടു
2002-ജോഹന്നാസ് ബര്‍ഗ്ഗില്‍ നടന്ന ഭൗമ ഉച്ചകോടിയിലെ ചര്‍ച്ചകളും ഈ പ്രവണതകളെ തന്നെയാണ് പ്രദര്‍ശിപ്പിക്കുന്നത്.
ജൈവ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പ്രാധാന്യമില്ലെന്ന് പറയുകയല്ല ഇവിടുത്തെ ഉദ്ദേശം,
മറിച്ച്,ബയോടെക് ഉല്പന്നങ്ങള്‍ പാരിസ്ഥിതിക രംഗത്ത്സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍
ഇതോടൊപ്പം ഇതിന്റെ ഭാഗമായി തന്നെ മനസ്സിലാക്കപ്പെടെണ്ടതുണ്ടെന്ന് സൂചിപ്പിക്കുകയാണ്.
വിവിധരാജ്യങ്ങളില്‍,ഇതുമായിബന്ധപ്പെട്ട ജനകീയപ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്നുകഴിഞ്ഞു. വികസിതരാജ്യങ്ങളില്‍ ,ജി എം ഒ ഉല്പന്നങ്ങള്‍ ബഹിഷ്കരിക്കുന്ന തലത്തിലേക്ക് ഈ പ്രതിഷേധങ്ങള്‍ വളര്‍ന്നു കഴിഞ്ഞിട്ടുണ്ട്.
ബഹുരാഷ്ട്ര കമ്പനികള്‍ ബയോടെക്ക് ഉല്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത് ശരിയായപഠനങ്ങള്‍ക്കു ശേഷമല്ല.ജനിതകമാറ്റം വഴി സൃഷ്ടിക്കുന്ന ഉല്പന്നങ്ങള്‍ക്ക്,ഒരു ജീനിന്റെ സാന്നിദ്ധ്യത്തില്‍ ലക്ഷ്യമാക്കപ്പെടാത്ത,നിരവധി പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്നതായി പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.
അതുകൊണ്ട് തന്നെ,ജനിതക എഞ്ചെനീയറിങ്ങുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിന് പ്രേരിപ്പിക്കപ്പെടുന്നുണ്ട്.
ഇന്ത്യയില്‍ 2003 മെയ് മാസത്തില്‍ രൂപീകരിച്ച എം എസ് സ്വാമിനാഥന്‍ ചെയര്‍മാനായുള്ള ടാസ്ക് ഫോഴ്സ് ജനിതക സാങ്കേതിക വിദ്യാരംഗത്ത് നടപ്പാക്കേണ്ട നിയന്ത്രണങ്ങളെ ക്കുറിച്ച് പഠനം നടത്തുകയും 2004 മെയ് 25ന് അതിന്റെ റിപ്പോര്‍ട്ട് കൃഷിമന്ത്രാലയത്തിന്ന് സമര്‍പ്പിക്കുകയും ചെയ്തു.
സാധാരണ കര്‍ഷര്‍ക്ക് പ്രാധാന്യം കൊടുക്കേണ്ടതിനെ കുറിച്ച് ഊന്നിപ്പറയുന്ന റിപ്പോര്‍ട്ടില്‍ ജൈവ സാങ്കേതിക വിദ്യാരംഗത്ത് പാരിസ്ഥിതിക,സാമൂഹിക,സാമ്പത്തിക,ധാര്‍മ്മിക,ലിംഗ പ്രശ്നങ്ങളെയെല്ലാം പരിഗണിക്കേണ്ടുന്നതിലേക്ക് വിരല്‍ ചൂണ്ടുന്നു.
GEAC (ജനിറ്റിക്ക് എഞ്ചിനീയറിങ്ങ് അപ്രൂവല്‍ കമ്മിറ്റി)ക്ക് പകരം NBRA- നാഷണല്‍ ബയോടെക്ക്നോളജി റഗുലേറ്ററി അതോറിറ്റിയെ- പ്രതിഷ്ടിച്ചുകൊണ്ട് ബയോടെക്ക്നോളജി ഗവേഷണവും ബയോടെക്ക് ഉല്പന്നങ്ങളുടെ ഉല്പാദനവും സുതാര്യമാക്കണമെന്ന് റിപ്പോര്‍ട്ട് പ്രത്യാശിക്കുന്നു.
ഈ റിപ്പോര്‍ട്ട് ഊനുന്നതും മുമ്പ് സൂചിപ്പിച്ച ജൈവ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തന്നെയാണ് . ഈ റിപ്പോര്‍ട്ടിലും നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചിട്ടുള്ളത്.
ഇന്ത്യേപ്പോലുള്ള രാജ്യങ്ങളില്‍ മൊണ്‍സാന്റോയെപ്പോലുള്ള ബഹുരാഷ്ട്ര കുത്തകകള്‍ എങ്ങിനേയാണ് കാര്‍ഷിക ജൈവ സാങ്കേതിക വിദ്യാരംഗത്ത് ഇടപെടുന്നതെന്നും തങ്ങളുടെ മൂലധന താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതെന്നും മറ്റുമുള്ള കാര്യങ്ങള്‍ പരിഗണിക്കപ്പെടുന്നതേയില്ല.
ബഹുരാഷ്ട്ര കുത്തകകള്‍ വളരെ പ്രത്യക്ഷമായി കര്‍ഷകരുടെമേല്‍ പിടിമുറുക്കുന്നതിന്റെ സമീപകാല ഉദാഹരണമാണ്,
2004 മെയ് 21 കാനഡ സുപ്രീം കോടതിയുടെ ഒരു വിധിയിലൂടെ വെളിവാകുന്നത്
ഭരണകൂടവും നീതിന്യായ വ്യവസ്ഥയും സമാനമായ രീതിയില്‍ ബയോടെക്ക് പ്രശ്നങ്ങളെ കാണുന്നു വെന്നതിന് നിരവധി ഉദാഹരണങ്ങള്‍ ഇതിന്നു മുമ്പും ഉണ്ടായിട്ടുണ്ട്.
കാനഡയിലെ ഒരു കര്‍ഷകനായ ഷ്മെയ്സറും മൊന്‍സാന്റോവും തമ്മിലുള്ള കേസ് അവസാനിച്ചത്,മൊന്‍സാന്റോക്ക് അനുകൂലമായ സുപ്രീംകോടതി വിധിപ്രഖ്യാപനത്തിലൂടെയാണ് ബയോടെക്ക്നോളജി പര്യവേഷണങ്ങളുടേയും നയങ്ങളുടേയും ദിശ എങ്ങോട്ടാണെന്ന് ഈ വിധി സൂചിപ്പിക്കുന്നുണ്ട്.
കമ്പോള സസ്യത്തിന്റെ ജനിതകമാറ്റത്തിലൂടെ റൗണ്ട്-അപ്പ് എന്ന കളനാശിനിയെ ചെറുത്തു തോല്പ്പിക്കാന്‍ കഴിവുള്ള കമ്പോളയുടെ ഉല്പാദനം സാദ്ധ്യമാകും.( റൗണ്ട്-അപ്പും ഉല്പാധിപ്പിക്കുന്നത് മൊണ്‍സാന്റോ തന്നെയാണ് )
ഷ്മ്യൂയ്സറുടെ സ്വന്തം കൃഷിസ്ഥലത്തേക്ക് പരാഗണം വഴി മറ്റൊരു കൃഷിസ്ഥലത്തുനിന്നും എത്തപ്പെട്ട ജീന്‍ , സാധാരണ കമ്പോള യുടെ കൂടെ വളരുകയും അത് മൊണ്‍സാന്റോ കണ്ടുപിടിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ കോടതിയില്‍ കേസ് നല്കുകയും ചെയ്തു .ബയോടെക്ക് മേഖലയിലെ കേസുകളില്‍ ബഹുരാഷ്ട്രകുത്തകകള്‍ക്ക് അനുകൂലമായി വിധിക്കുന്ന പതിവ് ഇപ്പോഴും ആവര്‍ത്തിച്ചു.
സുപ്രീം കോടതി പലകാര്യങ്ങളും പരിഗണിക്കാതെയാണ് ഈ വിധി പ്രഖ്യാപിച്ചിട്ടുള്ളത്.
ജി എം ഒ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍, കര്‍ഷകരറിയാതെ, പരാഗണം വഴി കൃഷിസ്ഥലത്തേക്ക് എത്തിച്ചേരുന്ന ജീനുകളെ അവര്‍ എങ്ങിനേയാണ് തിരിച്ചറിയുന്നതെന്ന പ്രശ്നം, ജൈവമണ്ഡലത്തിലേക്ക് മറ്റു ജീനുകള്‍ കടന്നുവരുന്നതിന്റെ ഉത്തരവാദിത്വം ഈ ജീനുകള്‍ സൃഷ്ടിച്ച കമ്പനികള്‍ക്കുണ്ടാകേണ്ടതാണെന്ന പ്രശ്നം,കര്‍ഷകരുടെ അവകാശങ്ങള്‍....തുടങ്ങിയവയൊന്നും സുപ്രീം കോടതി പരിഗണിക്കുകയുണ്ടായില്ല.
ലോകത്തുള്ള കാര്‍ഷിക മേഖലയ്കായി സിംഹ ഭാഗവും കയ്യടക്കി വെച്ചിരിക്കുന്നത് മോണ്‍സാന്റോ എന്ന ബഹുരാഷ്ട്ര കുത്തകയാണ്
ടെര്‍മിനേറ്റര്‍ സാങ്കേതികവിദ്യ വഴി കര്‍ഷകര്‍ക്ക് വിത്തുകള്‍ പുനരുല്പാദിപ്പിക്കാനുള്ള സാദ്ധ്യതകള്‍ക്ക് തടയിട്ടതും ഇന്ത്യയില്‍ Bt Cotton വ്യാപകമാക്കിയതും ഗോള്‍ഡണ്‍ റൈസ് വിപണിയിലാക്കി ധാന്യമേഖല കുത്തക വല്ക്കരിക്കാന്‍ ശ്രമിക്കുന്നതും ഇവര്‍ തന്നെയാണ്.
കര്‍ഷകരെ സ്വന്തം കൃഷിയിടങ്ങളില്‍ പോലും നിയന്ത്രണ വിധേയരാക്കുന്ന നിയമങ്ങള്‍ കൊണ്ടുവരുന്നതിന്ന് ബഹുരാഷ്ട്ര കുത്തകകള്‍ നേതൃത്വം നല്കുന്നുണ്ട്.ജൈവസുരക്ഷയുമായി ബന്ധപ്പെടുത്തിയാണ് ഈ പ്രശ്നം ജൈവശാസ്ത്രത്തിന്റെ മണ്ഡലത്തിലും പുറത്തും ചര്‍ച്ചചെയ്യപ്പെടുന്നത്.
ബഹുരാഷ്ട്ര കുത്തകകളുടെ ലാഭതാല്പര്യങ്ങളുമായി ബന്ധപ്പെട്ട് എങ്ങിനെയാണ് ബയോടെക് ഗവേഷണങ്ങളുടെ ദിശമാറ്റുന്നത് എന്നതിനേക്കുറിച്ചോ,ലാഭം മാത്രം ലക്ഷ്യമാക്കിയിട്ടുള്ള കുത്തകകളുടെ ഇടപെടലുകളെക്കുറിച്ചോ ജൈവസാങ്കേതിക വിദ്യാ ഗവേഷണങ്ങള്‍ പൊതുമേഖലയില്‍ നിന്നും പൂര്‍ണ്ണമായും വിടുതല്‍ നേടുന്നതിനെക്കുറിച്ചോ ബയോടെക് രംഗത്തെ ഓഹരി വിപണി സൂചികകള്‍ എപ്പോഴും ഉയര്‍ന്നു നില്ക്കുന്നതിനേക്കുറിച്ചോ ശരിയായ രീതിയില്‍ ചര്‍ച്ചകള്‍ പലപ്പോഴും നടക്കുന്നില്ല.
അഥവാ അത്തരം ചര്‍ച്ചകള്‍ പലപ്പോഴും പാര്‍ശ്വവല്ക്കരിക്കപ്പെടുകയാണ്.ഇതിന്ന് നേതൃത്വം നല്കുന്നത് കുത്തകകളാണ്.
നിയമങ്ങള്‍ രൂപീകരിക്കപ്പെടുകയും നേരത്തെ സൂചിപ്പിച്ച റഗുലേറ്ററി കമ്മറ്റികള്‍ എന്നപോലെ ഇത് നടപ്പിലാക്കപ്പെടുകയും ചെയ്യുന്നു.
എന്തുകൊണ്ട് റൌണ്ട് - അപ്പിനെതിരായി കമ്പോള സൃഷ്ടിക്കപ്പെടുന്നു?
ശ്രദ്ധിക്കപ്പെടേണ്ട ചിലകാര്യങ്ങളുണ്ട്.
റൗണ്ട്-അപ്പ് വിപണിയിലെത്തിക്കുന്നതും കമ്പോള ഉല്പാദിപ്പിക്കുന്നതും ഒരേ കമ്പനി തന്നെയാണ്.
ലോകത്തില്‍ നടക്കുന്ന എഴുപത്ത്ഞ്ച് ശതമാനം സസ്യജൈവ സാങ്കേതികവിദ്യാ പ്രവര്‍ത്തനങ്ങളും കേന്ദ്രീകരിച്ചിരിക്കുന്നത് കളനാശിനി പ്രതിരോധത്തിലാണ്.
തങ്ങള്‍ ഉല്പാദിപ്പിക്കുന്ന കളനാശിനികള്‍ ഒരു വശത്തും അതിനെ പ്രതിരോധിക്കുന്ന വിത്തുകള്‍ മറുവശത്തും വിപണിയിലെത്തിച്ചുകൊണ്ടാണ് കുത്തകകള്‍ കര്‍ഷകരേയും ജനങ്ങളേയും കൊള്ളയടിക്കുന്നത്.
കളകളെ ചെറുക്കുന്ന വിത്തുകള്‍ക്ക് പകരം തങ്ങള്‍ ഉല്പാദിപ്പിക്കുന്ന കളനാശിനിയെ ചെറുക്കുന്ന വിത്തുകള്‍ ഉല്പാദിപ്പിക്കുന്നത് കുത്തകകളുടെ വിപണി താല്പര്യങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് HeukHobbelink നെപ്പോലെയുള്ള ഗവേഷകര്‍ നിരീക്ഷിച്ചിട്ടുണ്ട്.
അടിസ്ഥാന ജൈവ ശാസ്ത്ര ഗവേഷണങ്ങള്‍ നടക്കാതിരിക്കുകയും ഹ്യൂമണ്‍ ജീനോം പ്രൊജക്റ്റ് (HGP}) ന് CeleraGenomics നേതൃത്വം കൊടുക്കുകയും അവയവം മാറ്റിവെക്കല്‍ ഗവേഷണങ്ങള്‍ക്ക് വര്‍ഷംതോറും പത്ത് ബില്യന്‍ ഡോളര്‍ നീക്കിവെക്കുകയും ചെയ്യുന്ന ബഹുരാഷ്ട്രക്കുത്തകകള്‍ക്ക് വാണിജ്യ താല്പര്യങ്ങള്‍ മാത്രമേയുള്ളു.
HGPയിലൂടെ ഔഷധമേഖല കയ്യടക്കാനാണ് അവര്‍ ശ്രമിക്കുന്നത്
ഗോള്‍ഡന്‍ റൈസ് വിപണിയിലെത്തിക്കാന്‍ മൊണ്‍സാന്റോ ശ്രമിച്ചപ്പോഴും ജൈവസുരക്ഷയുടെ പ്രശ്നങ്ങളാണ് മുഖ്യമായും ചര്‍ച്ചകളില്‍ കടന്നു വരുന്നത്.
ജീവകം -A അഭാവം പരിഹരിക്കാന്‍ മൊണ്‍സാംന്റോ നിര്‍ദ്ദേശിച്ച പരിഹാരം,
യഥാര്‍ത്ഥത്തില്‍, നമ്മുടെ നെല്ലുല്പാദന മേഖലയെ തകര്‍ക്കുന്നതും ബഹുരാഷ്ട്രകുത്തകകള്‍ ഈ മേഖല കയ്യടക്കുന്നതിലേക്ക് നയിക്കുന്നതുമായിരുന്നു.
ബീറ്റാകരോട്ടിന്‍ ഉല്പാദിപ്പിക്കുന്ന ജീനുകള്‍ സന്നിവേശം ചെയ്ത ഗോള്‍ഡന്‍ റൈസ് ,ജൈവസുരക്ഷയുടെ പേരിലാണ്.ഫിലപ്പിന്‍സിലെ IRRI ( ഇന്റര്‍നാഷണല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റൂട്ടില്‍) ല്‍ സൂക്ഷിക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടത്. നിയമ തടസ്സം നീക്കിയും പുതിയ നിയമരൂപീകരണങ്ങള്‍ വഴിയും മൊണ്‍സാന്റോ അതു വീണ്ടും വിപണിയിലിറക്കും.
ഭ്രൂണകോശഗവേഷണങ്ങള്‍ക്കെതിരേ ചിലശാസ്ത്രഞ്ഞന്മാരും മതമേധാവികളും ബുഷ് ഭരണകൂടത്തിനെതിരെ പ്രതിഷേധങ്ങളുമായി രംഗത്തുവരികയുണ്ടായി.
ഒരു പരിധിവരെ,ഇവരുടെ ആവശ്യങ്ങളെ ബുഷ് ഭരണകൂടം നല്ലമനസ്സോടെ സ്വീകരിക്കുകയായിരുന്നു
“മരണത്തിന്റെ വ്യവസായം” റിപ്പബ്ളിക്കന്‍ പാര്‍ട്ടിനേതാക്കള്‍ ഈ ഗവേഷണ മേഖലയെ വിശേഷിപ്പിക്കുന്നത്.
ഒരു ഭ്രൂണ കോശം സ്വയം പ്രത്യുല്പാദനത്തിന് വിധേയമാക്കിയാല്‍ വ്യത്യസ്ത കോശനിരകള്‍ സൃഷ്ടിക്കാന്‍ കഴിയും
ഇത് കാനിബാളിസ മാണെന്നാണ് മത മേധാവികള്‍ പറയുന്നത്.
എന്നാല്‍,ഒരു ഭ്രൂണം നാഡീവ്യവസ്ഥയില്ലാതെ കുറച്ചുദിവസം കഴിഞ്ഞാല്‍ അതിന് Sensation ഇല്ലാതാവും.ഇതിനെ ഒരു ജീവിയായി പരിഗണിക്കേണ്ടതില്ല.
എന്നാല്‍,മതത്തിന്റെ വ്യക്താക്കള്‍ ഭൂണനാശത്തിന്നെതിരേയും പരീക്ഷണങ്ങള്‍ക്കെതിരേയും രംഗത്ത് വരുന്നത് ഇക്കാര്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ്.ഇറാക്കിലെ മനുഷ്യക്കുരുതിക്കെതിരേയും ലോകമെമ്പാടും മനുഷ്യരെ പട്ടിണിയിലേക്ക് നയിക്കുന്ന ആഗോള വല്ക്കരണ നയങ്ങള്‍ക്കെതിരെയും ഇവര്‍ക്ക് പ്രതിഷേധങ്ങളില്ല.
ഭ്രൂണകോശ ഗവേഷണം വന്‍ കിടവ്യവസായമാക്കാന്‍ശ്രമിക്കുന്ന ബഹുരാഷ്ട്ര കുത്തകള്‍ക്കെതിരേയും ഈ വിഭാഗങ്ങളില്‍ നിന്നുള്ള പ്രതിഷേധം ഉയരുന്നില്ല.
പാര്‍ക്കിന്‍സണ്‍ രോഗികള്‍ക്കുള്ള Dopamma അഭാവം,ഭ്രൂണകോശങ്ങളില്‍ നിന്ന് തലച്ചോറിലെ ചില കോശങ്ങള്‍ മാറ്റുന്നതു വഴി പഹരിക്കപ്പെടുന്നുണ്ട്.
ഇത്തരം കാര്യങ്ങള്‍ മുന്നില്‍ വെച്ചുകൊണ്ട് ഭ്രൂണകോശ ഗവേഷണം തടസ്സപ്പെടുത്തരുതെന്ന് പറയാവുന്നത്. എന്നാല്‍,
ഈ ഗവേഷണങ്ങള്‍ ശരിയായ ദിശയിലല്ല മുന്നോട്ട് പോകുന്നത്.
ഗവേഷണ മേഖലയെ നിയന്ത്രിക്കുന്നത് സ്വകാര്യ സംരംഭകര്‍ ആണെന്നതുകൊണ്ട്തന്നെ കുറച്ചു മൂലധനം മുടക്കി കൂടുതല്‍ ലാഭം കിട്ടുന്ന മേഖലയിലേക്ക് മാത്രമേ ഗവേഷണം കടന്നു ചെല്ലുന്നുള്ളു.
കമ്പനികള്‍ തമ്മിലുള്ള കിടമത്സരങ്ങല്‍ മൂലം ഗവേഷണഫലങ്ങള്‍ രഹസ്യമാക്കി വയ്ക്കുന്നതിനും അപൂര്‍ണ്ണമായ പഠനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനും കാരണമാകുന്നുണ്ട്.
ഇന്ന് ബയോടെക്ക് കമ്പനികള്‍ അവരുടെ ഉല്പന്നങ്ങള്‍ വാങ്ങാന്‍ രാഷ്ട്രങ്ങളെ നിര്‍ബ്ബന്ധിക്കുകയാണ്
സ്വതന്ത്ര വ്യാപാരത്തിന്ന്തടസ്സം നില്ക്കുന്ന എല്ലാ നിയമങ്ങളും ഇല്ലാതാക്കാന്‍ WTOയോട് അത് ആവശ്യപ്പെടുന്നു.
പ്രധാനപ്പെട്ട എല്ലാ ബയോടെക് കുത്തകകളും അമേരിക്കയിലാണ് മോണ്‍സാന്റൊയെപ്പോലുള്ള കമ്പനികള്‍ ഉല്പാദിപ്പിക്കുന്ന രാസകീടനാശിനികളെ പ്രതിരോധിക്കുന്നവയാണ്,
വീണ്ടും മുളപ്പിക്കുവാന്‍ കഴിയാത്തതുമൂലം വിത്തുകള്‍ തുടര്‍ച്ചയായി ഈ കമ്പനികളില്‍ നിന്നുതന്നെ കര്‍ഷകര്‍ക്ക് വാങ്ങേണ്ടിവരുന്നു.പലരാജ്യങ്ങളും ബഹുരാഷ്ട്ര കുത്തകകള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ നിയമങ്ങള്‍ മാറ്റുന്നത് കര്‍ഷകരെ കൂടുതല്‍ ദുരിതത്തിലക്ക് തള്ളി വിട്ടുകൊണ്ടിരിക്കുന്നു.
ഇറാക്ക് യുദ്ധം ആരംഭിച്ചപ്പോള്‍
ടോണിബ്ലയര്‍ അമേരിക്കയുടെ താല്പര്യങ്ങക്ക്ക്ക് വഴങ്ങി ബയോടെക്ക് മേഖലയിലെ നിയമങ്ങള്‍ മാറ്റാന്‍ തയ്യാറായി.
ബ്രസീലിലെ ലുലു സര്‍ക്കാര്‍ മൊണ്‍സാന്റോക്ക് ജനിതക പരിഷ്ക്കാരം വരുത്തിയ സോയാബീന്‍
കൃഷിചെയ്യാന്‍ അനുവാദം നല്കി (ഇക്കണോമിസ്റ്റ്2003,ഒക്ടോബര്‍ 4) ചൂണ്ടിക്കാണിക്കുന്നത്.പത്തു വര്‍ഷത്തിനുള്ളില്‍ സോയാബീന്‍ ഉല്പാദനത്തിന്റെ 70 ശതമാനവും മൊണ്‍സാന്റോ കയ്യിലൊതുക്കും എനാണ്
നവ ഉദാരവല്ക്കരണ നടപടികളുടെ ഭാഗമായാണ് ഇത്തരം തീരുമാനങ്ങളെടുക്കുന്നത്..
ദരിദ്രരാഷ്ട്രങ്ങള്‍ തങ്ങളുടെ രാജ്യത്തുള്ള വളകള്‍ നന്നാക്കാന്‍ ശ്രമിക്കുമ്പോള്‍ ഇതിന്റെയൊക്കെ കുത്തകാവകാശങ്ങള്‍ തന്ത്രപൂര്‍വ്വം ബയോടെക് കമ്പനികള്‍ കൈവശപ്പെടുത്തുന്നു.
വളരെ അടുത്തകാലത്ത് മൈക്രോസോഫ്റ്റിന്റെ അധിപന്‍ ബില്‍ഗേറ്റ്സ്
ഇരുപത്തിയഞ്ച് ബില്യണ്‍ ഡോളര്‍ ജനിതക ഗവേഷണത്തിന്ന് വേണ്ടി ഗേറ്റ്സ്ഫൗണ്ടേഷന്‍ വഴി നല്കുകയുണ്ടായി .ലോകത്തിലെ ദരിദ്രരരെ ഇതു സഹായിക്കുമെന്നാണ്ഗേറ്റ്സ് പറഞ്ഞത്.
വിശപ്പിനെ ആയുധമാക്കി ഉപയോഗിച്ചുകൊണ്ട് ദരിദ്രരാജ്യങ്ങളില്‍ തങ്ങളുടെ ബയോടെക് ഉല്പന്നങ്ങള്‍ ചിലവഴിക്കാനുള്ള മാര്‍ഗ്ഗമാണിതെന്ന് ജോണ്‍ വൈഡല്‍ പറയുന്നു
2003 ഒക്റ്റോബര്‍ 13ലെ ന്യുയോര്‍ക്ക്റ്റൈംസ് ഇങ്ങനെ പറയുന്നു“ ജനിതകമാറ്റത്തിന് പലതരം സാങ്കേതിക വിദ്യകളുണ്ട്.ഇവയെല്ലാം സര്‍വ്വകലാശാലകള്‍ വികസിപ്പിച്ചെടുത്തതാണ്.
എന്നാല്‍ ഇതിന്റെ ലൈസന്‍സുകളെല്ലാം സ്വകാര്യകമ്പനികള്‍ക്കാണ്”.
പറഞ്ഞുവരുന്നത്, അല്ലെങ്കില്‍ പറയാനുദ്ദേശിച്ചത്
ബഹുരാഷ്ട്ര കുത്തകകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നിശബ്ദത പാലിച്ചുകൊണ്ട്
ജൈവസുരക്ഷാ നിയമങ്ങളെക്കുറിച്ചും കേവല ധാര്‍മ്മികതയെക്കുറിച്ചും നിരന്തരം ചര്‍ച്ചചെയ്യുന്ന പ്രവണതകള്‍
ജനതയുടെ താല്പര്യങ്ങളെ ഉള്‍ക്കൊള്ളുന്നില്ല.
ആരാഗ്യ, ബയോടെക് മേഖലകള്‍ കൈകാര്യം ചെയ്യേണ്ടതും നിയന്ത്രിക്കേണ്ടതും
പൊതുമേഖലയില്‍ തന്നെയായിരിക്കണം.
ഗവേഷണതലത്തില്‍ പരസ്പര സഹകരണത്തിന്റേയും
അറിവു പങ്കുവെക്കുന്നതിന്റെയും അന്തരീക്ഷമുണ്ടാവണം.
സാമ്രാജ്യത്വ-ആഗോളവല്ക്കരണ നയങ്ങളുടെ ഭാഗമായി
ബയോടെക്ക്നോളജി മേഖലയിലും
വളര്‍ന്നു വന്നിട്ടുള്ള പ്രതിലോമ പ്രവണതകളെ
ചെറുത്ത് തോല്പ്പിക്കുന്നതിന്ന് തുടക്കം കുറിക്കാന്‍ ഇങ്ങനെയേ കഴിയൂ.
( സഖാവിനോട് കടപ്പാട്)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ