2009, ജനുവരി 15, വ്യാഴാഴ്‌ച

സയണിസ്റ്റ്‌ ഭീകരതക്കെതിരെ പലസ്തീൻ ജനതയോട്‌ ഐക്യദാർഡ്യം പ്രഖ്യാപിക്കുക

ഐക്യരാഷ്ട്രസഭയെ നോക്കുകുത്തിയാക്കി അമേരിക്കൻ പിൻ ന്തുണയോടെ ഗാസയിൽ പലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന വ്യോമാക്രമണത്തിൽ 1000 ത്തോളം പേർ കൊല്ലപ്പെടുകയും അതിലേറെപ്പേർക്ക്‌ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരിക്കയാണ്.1967ലെ അറബ്‌-ഇസ്രായേൽ യുദ്ധത്തിന്നുശേഷമുള്ള ഏറ്റവും ഭീകരമായ സയണിസ്റ്റ്‌ ആക്രമാണ് ഇപ്പോൾ നടന്നിരിക്കുന്നത്‌. മരിച്ചവരിൽ ഏറെയും കുട്ടികളും വിദ്യാർത്ഥികളും സ്ത്രീകളുമാണ്.അമേരിക്കൻ നിർമ്മിത എഫ്‌ 16 വിമാനങ്ങൾ ഉപയോഗിച്ച്‌ വൈറ്റ്‌ ഫോസ്ഫറസ്സ്‌ അടക്കമുള്ള ടൺ കണക്കിന്ന് ബോംബുകളാണ് സിവിലിയൻ കേന്ദ്രങ്ങളിൽ ഇസ്രായേൽ വർഷിച്ചുകൊണ്ടിരിക്കുന്നത്‌.15ലക്ഷം പലസ്തീങ്കാർ അധിവസിക്കുന്ന കേവലം 365 ചതുരശ്ര കിലോമീറ്റർ വരുന്ന ഗാസാ മുനമ്പ്‌ തങ്ങളുടെ വരുതിയിൽ കൊണ്ടുവരാനും ഹമാസിനെ ഇല്ലായ്മ ചെയ്യാനുമുള്ള ഗുഡനീക്കം യാങ്കികളും സയണിസ്റ്റുകളും വളരെ മുമ്പേതന്നെ ആസൂത്രണം ചെയ്തിരുന്നുവെ ന്ന് വേണം ഇപ്പോഴത്തെ ആക്രമണത്തിൽ നിന്നു മനസ്സിലാക്കാൻ. ഡിസംബർ 19 നാ` ഹമാസുമായുള്ള വെടിനിർത്തൽ കരാർ അവസാനിച്ച ഉടനെ ഇസ്രായേൽ കെട്ടഴിച്ചുവിട്ടിട്ടുള്ള കിരാതമായ ആക്രമണം അതാണ് സൂചിപ്പിക്കുന്നത്‌. കഴിഞ്ഞ ഒന്നര വർഷത്തോളം ഇസ്രായേൽ ഏർപ്പെടുത്തിയ ഉപരോധത്തിലൂടെ ഭക്ഷണവും ഇന്ധനവും ചികിൽസയും ജീവിതാവശ്യങ്ങളും നിഷേധിക്കപ്പട്ട്‌ ജീവഛവങ്ങളായ പലസ്തീനികൾക്ക്‌ നേരെയാണ് മനുഷ്യമന:സ്സാക്ഷിയെ ഞെട്ടിക്കുന്ന നിഷ്ടൂരവും ഹീനവുമായ ഈ കടന്നാക്രമണം സാമ്രാജ്യത്വ പി-ന്തുണയേടെ സയണിസ്റ്റുകൾ നടത്തിക്കൊണ്ടിരിക്കുന്നത്‌."ഹമാസ്‌ ഭീകരരിൽ"നിന്ന് തങ്ങളുടെ പൗരന്മാരെ രക്ഷിക്കുകയെന്ന അവകാശത്തിന്റെപേരിൽ പലസ്തീൻ സിവിലിയൻ സമൂഹത്തെ ബോംബിട്ട്‌ കൊല്ലുന്ന നെറികെട്ട ഇസ്രായേൽ നടപടി അവിടുത്തെ തെരഞ്ഞെടുപ്പ്‌ പടിവാതുക്കൽ എത്തി നിൽക്കുന്ന സാഹചര്യത്തിലാണെന്ന് കൂടി ഓർക്കണം .പലസ്തീൻ ജനതയെ ഏറ്റവും കൂടുതൽ കൊന്നൊടുക്കുന്നവർക്ക്‌ അധികാരത്തിലേക്ക്‌ വരാൻ കഴിയുമെന്ന രോഗാതുരമായ സയണിസ്റ്റ്‌ മനോഘടനയാണ് ഇപ്പോൾ ഈ ആക്രമണത്തിന്ന് പിന്നിൽ. അതോടൊപ്പം പലസ്തീനികളുടെ ജീവന്ന് പുല്ലുവിലപോലും കൽപ്പിക്കാത്ത യാങ്കികളുടെ യഹുദാഭിമുഖ്യവും ഈ ആക്രമണത്തിന്ന് പ്രചോദനമാണ്.ബുഷ്‌ അധികാരത്തിൽ നിന്നും പുറത്തുപോകുന്ന ഈ വേളയിൽ പുതിയ പ്രസിഡന്റായി അധികാരമേൽക്കാനിരിക്കുന്ന ഒബാമയ്കൂകീഴിൽ പലസ്തീൻ ജനത കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും മറിച്‌ സ്ഥിതി കൂടുതൽ രൂക്ഷമാകാനാണ് സാധ്യതയെന്നും ഇപ്പോഴത്തെ സംഭവവികാസങ്ങൾ വിരൽ ചൂണ്ടുന്നു.ഇസ്രായേലിന്റെ കടന്നാക്രമണത്തിന്നെതിരെ ലോകമെങ്ങും പ്രതിഷേധം അലയടിച്ചുയരുമ്പോഴും അമേരിക്കൻ സാമ്രാജ്യത്വത്തിന്റെയും ഇതര സാമ്രാജ്യത്വശക്തികളുടെയും താൽപര്യങ്ങൾക്ക്‌ വഴങ്ങി കൂട്ടക്കൊലയെ അപലപിക്കാൻപോലും കഴിയാത്തവിധം നാണംകെട്ട അവസ്ഥയിലാണ് ഐക്യരാഷ്ട്രസഭ. ഈ സാഹചര്യത്തിൽ ഇസ്രായേൽ ചാരസംഘടനയായ മൊസ്സാദിന് മുംബൈ ആക്രമണത്തിന്റെ പസ്ചാത്തലത്തിൽ രാജ്യത്ത്‌ കയറിനിരങ്ങാൻ അവസരം ചെയ്തു കൊടുക്കുന്ന മന്മോഹൻ സർക്കാർ അടിയന്തിരമായി അതവസാനിപ്പിക്കുകയും ഇസ്രായേലുമായുള്ള എല്ലാസൈനിക സുരക്ഷാ ഇടപാടുകളും ഉടൻ റദ്ദാക്കുകയും വേണം. പസ്ചിമേഷ്യയിൽ അമേരിക്കൻ പട്ടിയായി പലസ്തീൻ-അറബ്‌ ജനതയെ കടിക്കുകയും അതോടൊപ്പം കുരക്കുകയും ചെയ്യുന്ന ഇസ്രായേലിൽ നിന്നും ഏറ്റവും അധികം ആയുധം വാങ്ങിയിട്ടുള്ള രാജ്യം മൻ-മോഹൻഭരിക്കുന്ന ഇന്ത്യയാണെന്ന് നമ്മുടെ രാജ്യത്തിനാകെ അപമാനമാണ് .നെഹ്രുവിയൻ കാലത്ത്‌ ഇന്ത്യ പിൻ-ന്തുടർന്ന വിദേശ നയത്തിൽ പലസ്തീൻ ജനതക്ക്‌ അനുകൂലമായ സമീപനമാണ് ഉണ്ടായിരുന്നതെന്നകാര്യം അമേരിക്കയിലെ സാമ്രാജ്യത്വകേന്ദ്രങ്ങളിൽ നിന്നും അടിത്തൂൺപറ്റി ഇന്ത്യയുടെ ധന മന്ത്രിയും പിന്നീട്‌ പ്രധാനമന്ത്രിയുമായി സ്ഥാനമേറ്റ മന്മൊഹൻ സിംഗ്‌ അറിയണ മെന്നില്ല. ഈസാഹചര്യത്തിൽ പോരാടുന്ന പലസ്തീൻ ജനതയോട്‌ ഐക്യദാർഡ്യം പ്രഖ്യാപിക്കാനും യാങ്കി-സയണിസ്റ്റ്‌ കൂട്ട്കെട്ടിനെ എതിർക്കാനും മന്മൊഹൻ സർക്കാറിന്റെ യാങ്കി-സയ്ണിസ്റ്റ്‌ ബാന്ധവത്തെ അപലപിക്കാനും പുരോഗമന ശക്തികൾ ഒട്ടും അമാന്തിച്ചുകൂട..

2 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

Which Palastine??

PLO palastain? Hamas Palastine??

They are not even united for thier Home land...

kadathanadan പറഞ്ഞു...

അധികാരത്തിന്റെയും മുഷ്കിന്റെയും മാർഗ്ഗമുപയൊഗിച്ച്‌ അഭിപ്രായസ്വാതന്ത്ര്യത്തെ തടയുന്നത്‌ വളരെ മ്ലേഛമായ ഒരു നടപടിയാണ് ഭീകരതയാണ്...ആർക്കും ആരുടെയും നേരെ എന്തും ചെയ്യാൻ കഴിയുമെന്നത്‌ ഒരു പുത്തൻ അറിവൊന്നുമല്ല...അവയൊന്നും പലരും പ്രയോഗിക്കാതിരിക്കുന്നത്‌ ശിക്ഷ ഭയന്നിട്ടാണെന്നും ധരിച്ചുപോകരുത്‌...മറ്റൊരു കാര്യം .സാമൂഹ്യനീതിക്ക്‌ വേണ്ടിയുല്ല പോരാട്ടത്തിൽ ഒരു ചിത്രകാരന്റെ നാവരിഞ്ഞാൽ മാത്രം അത അവസാനിക്കില്ലെന്നതിന്റെ തെളിവായി ചുണ്ടിക്കാട്ടാനുള്ളത്‌ കടത്തനാടന്റെ നാവ്‌ നിങ്ങൾ അരിഞ്ഞ്‌ മാറ്റുന്നത്‌ വരെ ചിത്രകാരന്റെ ദൗത്യം നിർവ്വഹിക്കാൻ ഞാൻ തയ്യാറാവും..ആശയത്തെ ആശയം കൊണ്ട്‌ നേരിടാൻ പഠിപ്പിക്കുന്ന ആവിഷ്കാര സ്വതന്ത്ര്യത്തിന്ന് വേണ്ടിയുള്ള എല്ലാശ്രമങ്ങൾക്കും പൂർണ്ണപിന്തുണ പ്രഖ്യാപിക്കുന്നു.....