2009, ഫെബ്രുവരി 26, വ്യാഴാഴ്‌ച

കമ്യൂണിസ്റ്റുകാരും സ്വകാര്യസ്വത്തും

കമ്യൂണിസ്റ്റ്പാർട്ടി,അത്‌ കമ്യൂണിസ്റ്റാശയങ്ങൾ പിന്തുടരുന്ന പാർട്ടിയാണെങ്കിൽ ,ലക്ഷ്യം വെക്കേണ്ടത്‌ സ്വകാര്യ സ്വത്തിന്റെ, സ്വത്തുടമസ്ഥതയുടെ അടിസ്ഥാനത്തിലുള്ള മുതലാളിത്ത വ്യവസ്ഥയിൽ നിന്ന് സ്വകാര്യസ്വത്തില്ലാത്ത,എല്ലാ സമ്പത്തും സാമൂഹ്യ ഉടമസ്ഥതയിലാകുന്ന,ചൂഷണരഹിതമായ അവസ്ഥയിലേക്കുള്ള പരിവർത്തനമാണ്.
സ്വകാര്യ സ്വത്തില്ലാത്ത ആ അവസ്ഥയാണ് കമ്യൂണിസം.
ആദിമ സമൂഹത്തിൽ ഏതാണ്ടിതു പോലെരു അവസ്ഥ നിലനിന്നിരുന്നു.
ഇതിന്റെ പ്രതിഫലനങ്ങൾ ആദിമ മതദർശ്ശനങ്ങളിലും മാവേലി സങ്കൽപം പോലുള്ള മിത്തുകളിലും കാണാൻ കഴിയും.
കമ്യൂണിസ്റ്റുകാരുടെ ലക്ഷ്യം സ്വകാര്യ സ്വത്തില്ലാത്ത, എല്ലാ സമ്പത്തും സാമൂഹ്യ സമ്പത്താകുന്ന,ഓരോരുത്തരും കഴിവനുസരിച്ച്‌ അദ്ധ്വാനിക്കുകയും ആവശ്യമുള്ളതെല്ലാം അവർക്ക്‌ ലഭ്യമാകുകയും ചെയ്യുന്ന ഒരു സമൂഹമാണ്...
പക്ഷെ,
എല്ലാമെല്ലാം സ്വകാര്യവൽക്കരിക്കപ്പെടുന്ന,
എല്ലാം കച്ചവടവൽക്കരിക്കപ്പെടുന്ന ,
മൂലധനത്തിന്നും വിപണിക്കും പരമാധികാരമുള്ള,ഏറ്റവും കിരാതവും അമാനവികവുമായ മുതലാളിത്ത വ്യവസ്ഥയിൽ നിന്ന് സ്വകാര്യ സ്വത്തില്ലാത്ത, സാമൂഹ്യബോധവും മാനവികതയും ഉച്ചസ്ഥായിയിൽ എത്തുന്ന കമ്യൂണിസത്തിലേക്കുള്ള പരിവർത്തനത്തിന്ന്
കമ്യൂണിസ്റ്റ്‌ പാർട്ടി തുടക്കം മുതലേ പ്രവർത്തിക്കണമെന്നാണ് സിദ്ധാന്തത്തിലൂടെയു പ്രയോഗത്തിലൂടെയും ക്ലാസ്സിക്കൽ മാർക്ക്സിസ്റ്റ്‌ വീക്ഷണങ്ങൾ പഠിപ്പിക്കുന്നത്‌.
ഈ പാഠം ഉൾക്കൊള്ളുന്നതിലും പ്രയോഗിക്കുന്നതിലും ഉണ്ടായ വീഴ്ചകളാണ` അല്ലെങ്കിൽ വ്യതിയാനങ്ങളാണ് വിപ്ലവം നടന്ന രാജ്യങ്ങൾ സോഷ്യലിസ്റ്റ്‌ പരിവർത്തന പാതയിൽനിന്ന് മുതലാളിത്ത പാതയിലേക്ക്‌ ജീർണ്ണിക്കുന്നതിലേക്കും,
ഇനിയും വിപ്ലവം നടക്കാത്ത രാജ്യങ്ങളിലെ മുൻ കാല കമൂണിസ്റ്റുപാർട്ടികൾ സാമ്രാജ്യത്വ ആഗോളീകരണത്തിന്റെയും ഭരണ വർഗ്ഗ നിലപാടുകളുടെയും പക്ഷത്തേക്ക്‌ കൂറുമാറുന്നതിന്നുമുള്ള അടിസ്ഥാന കാരണങ്ങളിൽ ഒന്ന്.
കമ്യൂണിസ്റ്റ്‌ പാർട്ടി രൂപീകരണ കാലത്തിലെ കേരളത്തിലെ സ്ഥിതി പരിശോധിച്ചാൽ ഇന്നത്തേതിൽ നിന്നും വളരെ വ്യത്യസ്ഥമായിരുന്നു
അന്നത്തെ അവസ്ഥയെന്ന് മനസ്സിലാക്കാൻ കഴിയും സമ്പത്തുള്ള പ്രവർത്തകർ അതിൽ ഒരു പങ്ക്‌ പാർട്ടിക്ക്‌ നൽകി.
ജീവിതത്തിലും പ്രവർത്തിയിലും തൊഴിലാളിവർഗ്ഗവൽക്കരണം നടപ്പാക്കാൻ ശ്രമിച്ചു .
ഈ ശ്രമം കലാ, സാഹിത്യാതി രംഗങ്ങളിലും ശക്തമായി പ്രതി ഫലിച്ചിരുന്നു. ജന്മി-മുതലാളി,പിന്തിരിപ്പൻ ശക്തികളുടെ ശക്തമായ എതിർപ്പിനെ നേരിട്ടു കൊണ്ടാണ` ഇതൊക്കെ നടന്നത്‌.
സോവ്യറ്റ്യൂണിയനിലും ചൈനയിലും മാറ്റം നടന്നു കൊണ്ടിരുന്ന സോഷ്യലിസ്റ്റ്‌ പരിവർത്തന ശ്രമങ്ങൾ ഈ വിപ്ലവ പ്രവണതക്ക്‌ ആക്കം കൂട്ടുകയും ചെയ്തു .
പക്ഷെ ക്രൂഷ്‌ ചോവ്‌,ഡെങ്ങിസ്റ്റ്‌ തിരുത്തൽ വാദികളുടെ വരവോടെ സ്ഥിതിയാകെ മാറി.
സോഷ്യലിസ്റ്റ്‌ പരിവർത്തനം മുതലാളിത്ത വൽക്കരണത്തിന്ന് വഴിമാറി.
"എങ്ങിനെയും സമ്പത്തുണ്ടാക്കുകയാണ് പ്രധാനം" എന്ന ആശയം മുൻ സോഷ്യലിസ്റ്റ്‌ രാജ്യങ്ങളിൽത്തന്നെ മേൽക്കൈ നേടി.
അവയെ മുതലാളിത്ത പാതയിൽ എത്തിച്ചു .
സോഷ്യലിസ്റ്റ്‌ മൂല്യങ്ങൾ അട്ടിമറിക്കപ്പെട്ടു.
അതോടെ നമ്മുടെ നാട്ടിലും കമ്യൂണിസ്റ്റ്‌ സദാചാരവും സ്വകാര്യസ്വത്തിനെതിരായ പ്രചാരണവും കലാ-സാഹിത്യാതി മേഖലകളും എല്ലാം മാറി.
എങ്ങിനെയും ഭരണ കൂട സ്ഥാപനങ്ങളിൽ എത്തിപ്പെടുക,ബൂർഷ്വാ അധികാരം കയ്യാളുന്നതിൽ പങ്കാളികളാവുക തുടങ്ങിയ പാർല മെന്ററി വ്യാമോഹം ആധിപത്യത്തിൽ വന്നു.
ആ പ്രവണതകൾ സി പി ഐയിലും സി പി ഐ[എം]ലും മാർക്ക്സിസ്റ്റ്‌-ലെനീസ്റ്റ്‌ എന്ന് വിളിക്കപ്പെടുന്ന മറ്റു വ്യവസ്ഥാപിത പാർട്ടികളിലും ആധിപത്യം സ്ഥാപിച്ചു. അതോടെ ചെങ്കൊടിയും പാർട്ടിപേരും നിലനിർത്തുമ്പോഴും അധികാരത്തിന്റെ അപ്പക്കഷണങ്ങൾക്കായി എന്തും ചെയ്യാമെന്നായി.
മുൻ കാല നേതാക്കളെ അപേക്ഷിച്ച്‌ ഇന്നത്തെ നേതാക്കന്മാരുടെ ജീവിതശൈലികൾ മാറി
,കുടുംബജീവിതം മാറി,നിറവധിപേർ സമ്പത്ത്‌ സമാഹരിച്ചു.പാർട്ടിസമ്മേളനങ്ങളിൽ ഉൾപ്പെടെ ഈ സമ്പത്ത്‌ പ്രദർശ്ശിപ്പിക്കുക സാധാരണമായി.
മക്കളെക്കമ്യൂണിസ്റ്റ്‌ കാരാക്കണമെന്ന് അണികളോട്‌ പറയുന്ന നേതാക്കൾ സ്വന്തം മക്കളെ എഞ്ചിനീയറോ,ഡോക്ടറോ ബിസ്സിനസ്സ്‌ കാരനോ എല്ലാം ആക്കി.
കമൂണിസ്റ്റുകാരുടെ മക്കൾ കമ്യൂണിസ്റ്റാവുന്നത്‌ അപവാദമായി "ഒഴുക്കിനൊപ്പം നീന്തിയാലെ ഇന്നത്തെ സാഹചര്യത്തിനനുസരിച്ച്‌ പാർട്ടി വളർത്താനാകൂ"എന്നായി ന്യായീകരണം
ചെങ്കൊടിയും കമ്യൂണിസ്റ്റ്‌ ,മാർക്ക്സിസ്റ്റ്‌ എന്നപേരിലെ വാക്കുകളും ഒഴിവാക്കിയാൽ ഇനിയും സി പി ഐ ,സി പി ഐ[എം]പ്രസ്ഥാനങ്ങളിൽ എത്രത്തോളം തൊഴിലാളി വർഗ്ഗ വിപ്ലവ രാഷ്ട്രീയത്തിന്റെ അംശം അവശേഷിക്കുന്നു എന്നത്‌ മാർക്ക്സിസ്റ്റ്‌-ലെനിനിസ്റ്റ്‌ പ്രത്യായശാസ്ത്രത്തിന്റെ വിപ്ലവാത്മകത ഉൾക്കൊള്ളുന്ന എല്ലാവരുടെയും മുന്നിലെ ഒരു പ്രധാന ചോദ്യമാണിന്ന്

7 അഭിപ്രായങ്ങൾ:

മുക്കുവന്‍ പറഞ്ഞു...

if there is no benefit for an invention, people wont do much invention. invention happens because, a single invention make him rich.

idea of socialism is great. but it never worked. I have seen many chineese frineds and they claim that bribes are the heart of chineese socialism. it is as same as indian democracy.

what party can do right now?

please do a better job for stopping all bribes in state govt offices. RMV,Govt Hospital,Village,Taluk,muncipal offices,income tax and other tax areas!

for this the party will get a better help from all citizen except the govt employees. so why they are not doing it??

t.k. formerly known as തൊമ്മന്‍ പറഞ്ഞു...

mukkuvan is right, without the incentive to own private property there will not be any motivation to work, which will take a nation to new frontiers of science and technology. The pre-krushchev soviet system was highly corrupt and the members of the nomenklatura that sustained the system had enjoyed all the benefits of material life while the working poor, both peasants and industrial workers, literally starved. The CPM has been building something similar to nomenklatura and clearly its top-level members are enjoying good life.

Kadathanadan - you should read a nuetral history of communism. we are in a modern era in which the complexities are much more than what communism tried to solve. please..

kadathanadan പറഞ്ഞു...

വന്നതിന്നും പ്രതികരിച്ചതിനും നന്ദി സുഹൃത്തുക്കളെ....മൂലധനത്തിന്ന് അനുസ്യൂതം വിപുലപ്പെടുന്ന ഒരു കമ്പോളം കണ്ടു പിടിക്കേണ്ടതിന്റെ ആവശ്യം ബൂർഷ്വാസിയെ ഭു മണ്ഡലത്തിലെങ്ങും ഓടിക്കുന്നു. അതിന്ന് എല്ലായിടത്തും കൂട്കെട്ടണം .എല്ലായിടത്തും പാർപ്പുറപ്പിക്കണം എല്ലായിടത്തും. ബന്ധങ്ങൾ സ്ഥാപിക്കണം ബൂർഷ്വാസിയുടെ ഇത്തരം പടയോട്ടങ്ങളിൽ മനുഷ്യനും മനുഷ്യനും തമ്മിൽ നഗ്നമായ സ്വാർത്ഥത്‌ ഒഴികെ,ഹൃദയശുന്യമായ റൊക്കം പൈസ ഒഴികെ മറ്റൊരു ബന്ധവും അത്‌ ബാക്കി വെച്ചിട്ടില്ല.മൂലധനം ഒരു പൈസ എവിടെ കൂടുതൽ ലഭ്യമാവുമോ അവിടേക്ക്‌ പാഞ്ഞെത്താൻ ചരിത്ര പരമായിത്തന്നെ സദാ സന്നദ്ധമാണ്.മൂലധനം ലാഭത്തിന്റെ അഭാവത്തെയും നിസ്സാരമായ ലാഭത്തെയും അനുവദിക്കുന്നില്ല .തക്കലാഭ മുണ്ടെങ്കിൽ മൂലധനം ധീരമായി പെരുമാറും. 10 ശതമാനം ലാഭത്തിന്ന് മൂലധനം എവിടെയും വ്യാപരിക്കും .20 ശതമാനം ലാഭം ആർത്തിവളർത്തും . 50 ശതമാനം ലാഭം സാഹസികതക്ക്‌ സന്നദ്ധമാകും 100 ശതമാനം ലാഭം എല്ലാ മാനുഷിക മൂല്യങ്ങളെയും ചവിട്ടിമെതിക്കാൻ തയ്യാറാകും 300 ശതമാനം ലാഭത്തിന്ന് മൂലധനം ചെയ്യാത്ത പാതകങ്ങളില്ല .അത്‌ തൂക്കിലേറ്റുന്ന കടും കൈക്ക്‌ പോലും മുതിരും. മുതലാളിത്തം നേരിടുന്ന അതിന്റെ ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ ഈ പ്രതിസന്ധിയിൽ രണ്ട്‌ വഴികളെ ഉള്ളൂ എന്നതാണ്. ലോക സോഷ്യലിസത്തിലേക്കുള്ള മുന്നേറ്റമോ കിരാതത്തിലേക്കുള്ള പിൻ മടക്കമോ . പിൻ മടക്കം കൊതിക്കുന്നവർ മാർക്ക്സിസം ചത്തു എന്ന് പ്രചരിപ്പിക്കുന്നു. സംഘടിതചെറുത്ത്‌ നിൽപ്പുകളെ ,പ്രതിരോധങ്ങളെ തടയിടാൻ പുത്തൻ ആവിഷ്കാരം നടത്തുന്നു.എല്ലാ ഐക്യത്തിന്റെയും,സാഹോദര്യത്തിന്റെയും വഴിതടയുന്നു.പ്രതിരോധ സംഘാടനത്തെ ഭിന്നിപ്പിച്ച്‌ ചെറുതാക്കുന്നു.കമ്യൂണിസ മെന്നാൽ അരാജകമാണെന്ന് ഉദ്ഘോഷിക്കുന്നു.കമ്യൂണിസം ഫലപ്രദമല്ലെന്നും,അത്‌ എത്തിപ്പിടിക്കേണ്ട ഒന്നെല്ലെന്നും പ്രഘോഷിക്കുന്നു .മൂലധനശക്തികൾ നിർദ്ദയമായി കടിച്ചു കുടഞ്ഞ ഈ ലോകത്തിൽ മാനവികതയുടെ നവീനവും സമരോത്സുകവുമായ ലോക വീക്ഷണത്തിന്ന് ഇടമുണ്ടാക്കാനായി മുന്നോട്ട്‌ വരികയെന്നത്‌ ഇന്ന് മനുഷ്യ സ്നേഹികളുടെ ഒരു സാംസ്കാരിക-രാഷ്ട്രീയ കടമായി മാറുന്നില്ലേ?.......

അജ്ഞാതന്‍ പറഞ്ഞു...

[B]NZBsRus.com[/B]
No More Crawling Downloads With NZB Files You Can Swiftly Find Movies, Games, MP3 Singles, Applications & Download Them @ Alarming Rates

[URL=http://www.nzbsrus.com][B]Newsgroup[/B][/URL]

അജ്ഞാതന്‍ പറഞ്ഞു...

Think of there Our Risqu‚ Prices at www.Pharmashack.com, The Arousing [b][url=http://www.pharmashack.com]Online Give out [/url][/b] To [url=http://www.pharmashack.com]Buy Viagra[/url] Online ! You Can also Espy Gruesome Deals When You [url=http://www.pharmashack.com/en/item/cialis.html]Buy Cialis[/url] and When You You [url=http://www.pharmashack.com/en/item/levitra.html]Buy Levitra[/url] Online. We Also Departmentalize a Consequential Generic [url=http://www.pharmashack.com/en/item/phentermine.html]Phentermine[/url] In next of Your Regimen ! We Manumit up Blacken designation [url=http://www.pharmashack.com/en/item/viagra.html]Viagra[/url] and Also [url=http://www.pharmashack.com/en/item/generic_viagra.html]Generic Viagra[/url] !

അജ്ഞാതന്‍ പറഞ്ഞു...

You could easily be making money online in the underground world of [URL=http://www.www.blackhatmoneymaker.com]blackhat downloads[/URL], Don’t feel silly if you don't know what blackhat is. Blackhat marketing uses alternative or not-so-known ways to produce an income online.

അജ്ഞാതന്‍ പറഞ്ഞു...

top [url=http://www.c-online-casino.co.uk/]casino games[/url] check the latest [url=http://www.realcazinoz.com/]free casino bonus[/url] autonomous no deposit bonus at the chief [url=http://www.baywatchcasino.com/]bay take note of casino
[/url].