2009, മാർച്ച് 3, ചൊവ്വാഴ്ച

സോഷ്യലിസം തന്നെയാണ് ബദൽ

ലെനിന്റെ നേതൃത്വത്തിൽ
റഷ്യൻ പാർട്ടി ലോക സാഹചര്യത്തെയും
സാറിസ്റ്റ്‌ റഷ്യയിലെ സാഹചര്യത്തെയും സമൂർത്തമായി വിശകലനം ചെയ്തു വിപ്ലവ സിദ്ധാന്തവും പ്രയോഗവും
അതനുസരിച്ച്‌ വികസിപ്പിച്ചാണ`ഒക്ടോബർ വിപ്ലവത്തെ വിജയത്തിലേക്ക്‌ നയിച്ചത്‌.
തുടർന്ന് സോഷ്യലിസ്റ്റ്‌ പാതയിലൂടെ മുന്നേറുകയും
രണ്ടാം ലോകയുദ്ധത്തിൽ ഫാസിസത്തിന്നെതിരെ ഉജ്ജ്വല വിജയം നേടി സോഷ്യലിസ്റ്റ്‌ ശക്തികളുടെ മുന്നേറ്റത്തിന് വഴിയൊരുക്കുകയും
സാമ്രാജ്യത്വ ചേരിയെ വെല്ലുവിളിക്കുകയും ചെയ്തു.
പക്ഷെ ലോക സാമ്രാജ്യത്വ ചേരിയുടെ പിന്തുണയോടെ
തിരിച്ചുവരാൻ ഓരോ നിമിഷവും ശ്രമിച്ചു കൊണ്ടിരുന്ന
മുതലാളിത്ത ശക്തികൾക്കെതിരെ പ്രതിരോധിക്കുവാൻ
തക്കവണ്ണം സാംസ്കാരിക ഉപരിഘടനയിൽ നിരന്തരം പരിവർത്തനം ഉണ്ടാക്കാനും ,
പാർട്ടിയിലും സൈന്യത്തിലും ഭരണരംഗത്തും
ഉദ്യോഗസ്ഥ മേധാവിത്വ ശക്തികൾ മേൽക്കൈ നേടാതെ
തോഴിലാളി വർഗ്ഗനേതൃത്വവും ജനാധിപത്യവൽക്കരണവും
നിരന്തരം പരിവർത്തനം ഉണ്ടാക്കാനും,സോഷ്യലിസത്തെ രക്ഷിക്കാനും വികസിപ്പിക്കാനും കഴിയും വിധം
ജനങ്ങളുടെ അവബോധം അതിവേഗം വികസിപ്പിക്കാനും നേരിട്ട ദൗർബല്യങ്ങളാണ`
സ്റ്റാലിന്റെ മരണം സൃഷ്ടിച്ച വിടവ്‌ ഉപയോഗപ്പെടുത്തി
അധികാരം കവർന്നെടുക്കാൻ തക്കവണ്ണം പാർട്ടിയിലും
മറ്റു രംഗങ്ങളിലും ശക്തി ആർജ്ജിക്കുന്നതിന്ന്
മുതലാളിത്ത പാതക്കാരെ തുണച്ചത്‌.
അടിസ്ഥാനപരമായി ചൈനയിൽ സംഭവിച്ചതും
ഏതാണ്ട്‌ ഇത്‌ തന്നെയാണ്.
1949ൽ മാവോയുടെ നേതൃത്വത്തിൽ
പുത്തൻ ജനാധിപത്യ വിപ്ലവ കടമകൾ പൂർത്തിയാക്കി
സോഷ്യലിസ്റ്റ്‌ വിപ്ലവപാതയിൽ മുന്നേറിയ
ചൈനീസ്‌ പാർട്ടിയെ റഷ്യയിൽ സംഭവിച്ചപോലെ
മുതലാളിത്തപാതയിലേക്ക്‌ ജീർണ്ണിപ്പിക്കാൻ നടത്തിയശ്രമങ്ങൾക്കെതിരെ,
സോവ്യറ്റ്‌ തിരിച്ചടികളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട
മാവോ മഹത്തായ സാംസ്കാരിക വിപ്ലവത്തിന്ന് നേതൃത്വം കൊടുത്തു . സോഷ്യലിസത്തെ കാത്ത്‌ രക്ഷിക്കാൻ
സാംസ്കാരിക ഉപരിഘടനയിൽ അതിവേഗം മാറ്റങ്ങൾ വരുത്തി
സോഷ്യലിസറ്റ്‌ അവബോധത്തിലേക്ക്‌ ജനങ്ങളെ നയിക്കാൻ ശ്രമിച്ചു.
എന്നിട്ടും
മാവോയുടെ മരണത്തെ തുടർന്ന് പട്ടാള അട്ടിമറിയിലൂടെ
മുതലാളിത്ത പാതക്കാർ അധികാരം പിടിച്ചടക്കുകയായിരുന്നു.
തിരിച്ചു പോക്കുകൾ കനത്ത തിരിച്ചടിയായിരുന്നെങ്കിലും സോവിയറ്റ്‌,ചൈനീസ്‌ അനുഭവങ്ങൾ സാമ്രാജ്യത്വത്തിന്നെതിരായ
ബദൽ സോഷ്യലിസമാണെന്നും
അതു സാക്ഷാൽക്കരിക്കാൻ സാധിക്കുമെന്നും
ലോക ജനതയെ പഠിപ്പിക്കുകയുണ്ടായിവിപ്ലവ പൂർവ്വ കാലത്തെന്ന പോലെ
വർഗ്ഗസമരം തീഷ്ണമാവുകയാണ് ചെയ്യുന്നതെന്നും
ഓരോ നിമിഷവും മുതലാളിത്ത പൂർവ്വ,മുതളാളിത്ത സിദ്ധാന്തങ്ങളും
അവ സൃഷ്ടിക്കുന്ന സാമൂഹ്യ സാംസ്കാരിക ബന്ധങ്ങളും
നിരന്തരം ആധിപത്യം ചെലുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുമെന്നും
ലെനിൻ പഠിപ്പിച്ചിട്ടുണ്ട്‌.
ഈ പ്രതിവിപ്ലവ ശക്തികൾക്കെതിരെ
വിപ്ലവ കാലത്തും വിപ്ലവാനന്തരകാലത്തും
തൊഴിലാളിവർഗ്ഗ നേതൃത്വത്തിൽ വർഗ്ഗസമരം തുടരേണ്ടുന്നതിന്റെ
മൗലിക പ്രാധാന്യം ലെനിനും തുടർന്ന് മാവോയും ആവർത്തിക്കുന്നുണ്ട്‌.
ദിശയിലുള്ള മുന്നേറ്റമായിരുന്നു സാംസ്കാരിക വിപ്ലവം
1973ൽ മാവോ വില്യംഹിന്റനോട്‌ പരഞ്ഞത്പോലെ
ഒരു സാംസ്കാരിക വിപ്ലവം കൊണ്ടായില്ല ,
നിരന്തരം തുടരുന്ന സാംസ്ക്കാരിക വിപ്ലവങ്ങളിലൂടെയുള്ള
ദീർ ഘകാല വിപ്ലവത്തിലൂടെയേ സോഷ്യലിസത്തെ രക്ഷിക്കാനുള്ള അവബോധത്തിലേക്ക്‌ എത്താനാകൂ.
സോവ്യറ്റ്‌ അനുഭവങ്ങളുടെ വെളിച്ചത്തിൽ
ഗ്രാംഷിയും ഈ പ്രശ്നം ഉയർത്തുന്നുണ്ട്‌ ഭാഗികമായിട്ടാണെങ്കിലും
ഇത്തരം അന്യേഷണങ്ങൾ നടക്കാത്ത രാജ്യങ്ങൾ ഉണ്ടാകില്ല.
കമ്യൂണിസ്റ്റ്പാർട്ടികൾ ജീർണ്ണിക്കുകയും
ലോക സോഷ്യലിസ്റ്റ്‌ പ്രസ്ഥാനത്തിന്ന് തിരിച്ചടി നേരിടുകയും ചെയ്തിരിക്കുന്നു എന്നത്‌ ഒരു യാഥാർത്ഥ്യവുമാണ്.
അതുകൊണ്ട്‌
നമുക്ക്‌ കിരാതമായ സാമ്രാജ്യത്വ വ്യവസ്ഥ അടിച്ചേൽപ്പിക്കുന്ന
പാരതന്ത്ര്യത്തിലും വിനാശത്തിലും തുടരാനാകുമോ?
ബഹുഭുരിപക്ഷം വരുന്ന അധ്വാനിക്കുന്ന ജനവിഭാഗങ്ങൾ
നേരിടുന്ന പ്രശ്നങ്ങൾ രൂക്ഷമാക്കുകയാണ് സാമ്രാജ്യത്വം.
അതിന്ന് ബദൽ സോഷ്യലിസ്റ്റ്‌ പരിവർത്തനവും കമ്യൂണിസവും മാത്രമാണ്.
അതുകൊണ്ട്‌ ഇന്നോളം സോഷ്യലിസ്റ്റ്‌ ശക്തികൾക്കുണ്ടായ
ദൗർബല്യങ്ങളിൽ നിന്ന് പാഠങ്ങൾപഠിച്ചുകൊണ്ട്‌
അടുത്ത മുന്നേറ്റത്തിന്ന് ആഗോളതലത്തിൽ കളമൊരുങ്ങുന്നുണ്ട്‌
എന്നതും വർത്തമാനകാല യാഥാർത്ഥ്യമാണ്.
ഇനിയും പരാജയപ്പെട്ടു പോവില്ലേ എന്ന് ചിന്തിച്ച്‌
സാമ്രാജ്യത്വ വ്യവസ്ഥക്ക്‌ കീഴ്പ്പെടാതെ
അതിനെ മറികടന്ന് പഴയ കാലത്തിന്റെ ആവർത്തനമാവാതെ
അധികാരം ജനങ്ങൾക്ക്‌ എന്നമുദ്രാവാക്യത്തെ
എത്രയും വേഗം സാക്ഷാൽക്കരിക്കുന്ന കൂടുതൽ ഉയർന്ന
പ്രത്യായ ശാസ്ത്ര രാഷ്ട്രീയ ധാരണകളോടെ
മുന്നേറാനാണ് സമീപകാല സാഹചര്യം നിർബന്ധിച്ചു കൊണ്ടിരിക്കുന്നത്‌.

6 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

ലെനിന്റെ നേതൃത്വത്തിൽ റഷ്യൻ പാർട്ടി ലോക സാഹചര്യത്തെയും സാറിസ്റ്റ്‌ റഷ്യയിലെ സാഹചര്യത്തെയും സമൂർത്തമായി വിശകലനം ചെയ്തു വിപ്ലവ സിദ്ധാന്തവും പ്രയോഗവും അതനുസരിച്ച്‌ വികസിപ്പിച്ചാണ`ഒക്ടോബർ വിപ്ലവത്തെ വിജയത്തിലേക്ക്‌ നയിച്ചത്‌.

>> മാര്‍ച്ചില്‍ അധികാരം പിടിച്ചെടുത്ത, കൂടുതല്‍ ജനപിന്തുണയുണ്ടായിരുന്ന സോഷ്യലിസ്റ്റ് വിപ്ലവകാരികളില്‍ നിന്ന് ബോള്‍ഷെവിക്കുകള്‍ അധികാരം തട്ടിയെടുക്കുകയാണുണ്ടായത് യഥാര്‍ത്ഥത്തില്‍. തികച്ചും കുത്തഴിഞ്ഞ ഭരണം അവരില്‍നിന്ന് ലെനിന് അല്ലാതെ വേറെ ആര്‍ക്കും വേണ്ടിയിരുന്നുമില്ല.

>>തുടർന്ന് സോഷ്യലിസ്റ്റ്‌ പാതയിലൂടെ മുന്നേറുകയും രണ്ടാം ലോകയുദ്ധത്തിൽ ഫാസിസത്തിന്നെതിരെ ഉജ്ജ്വല വിജയം നേടി സോഷ്യലിസ്റ്റ്‌ ശക്തികളുടെ മുന്നേറ്റത്തിന് വഴിയൊരുക്കുകയും സാമ്രാജ്യത്വ ചേരിയെ വെല്ലുവിളിക്കുകയും ചെയ്തു.

നാത്‌സികളുമായി സ്റ്റാലിന്‍ പല ഉടമ്പടികളും ഉണ്ടാക്കിയിരുന്നു. അവ അവഗണിച്ച് ഹിറ്റ്‌ലര്‍ റഷയെ ആക്രമിച്ചപ്പോള്‍ യുദ്ധത്തില്‍ ഇറങ്ങാതെ ഗത്യന്തരമില്ലാതായതാണ്. അല്ലാതെ ഫാഷിസത്തെ തോല്‍‌പ്പിക്കാനുള്ള ആഗ്രഹമൊന്നും സ്റ്റാലിന് ഉണ്ടായിരുന്നില്ല.

പക്ഷെ ലോക സാമ്രാജ്യത്വ ചേരിയുടെ പിന്തുണയോടെ തിരിച്ചുവരാൻ ഓരോ നിമിഷവും ശ്രമിച്ചു കൊണ്ടിരുന്ന മുതലാളിത്ത ശക്തികൾക്കെതിരെ പ്രതിരോധിക്കുവാൻ തക്കവണ്ണം സാംസ്കാരിക ഉപരിഘടനയിൽ നിരന്തരം പരിവർത്തനം ഉണ്ടാക്കാനും ,പാർട്ടിയിലും സൈന്യത്തിലും ഭരണരംഗത്തും ഉദ്യോഗസ്ഥ മേധാവിത്വ ശക്തികൾ മേൽക്കൈ നേടാതെ തോഴിലാളി വർഗ്ഗനേതൃത്വവും ജനാധിപത്യവൽക്കരണവും നിരന്തരം പരിവർത്തനം ഉണ്ടാക്കാനും,സോഷ്യലിസത്തെ രക്ഷിക്കാനും വികസിപ്പിക്കാനും കഴിയും വിധം ജനങ്ങളുടെ അവബോധം...

>> ശരിതന്നെ. റഷ്യക്കാരുടെ മേല്‍ സ്റ്റാലിന്‍ നടത്തിയ ഈ പൈശാചികാക്രമത്തില്‍ നേരിട്ടും അല്ലാതെയും കൊല്ലപ്പെട്ടത് ഏകദേശം 14 ലക്ഷം പേര്‍. പിന്നെ ഒന്നേകാല്‍ ലക്ഷം ചെറുകിട കര്‍ഷകരെ തടവിലാക്കുകയും അതില്‍ 5400 പേരെ നിഷ്ക്കരുണം വെടിവച്ചുകൊല്ലുകയും ചെയ്തു. ലോകത്ത് ഒരു മതം പോലും ഇത്ര തോതിലുള്ള കൊലപാതകങ്ങള്‍ ചെയ്തിട്ടില്ല. ഇതൊന്നും അറിയാതെയോ അറിഞ്ഞില്ലെന്ന് നടിച്ചോ സ്റ്റാലിനെ പൂജിക്കുന്നവരുടെ ഉദ്ദേശശുദ്ധിയെപ്പോലും സംശയിക്കേണ്ടിയിരിക്കൂന്നു.

1949ൽ മാവോയുടെ നേതൃത്വത്തിൽ പുത്തൻ ജനാധിപത്യ വിപ്ലവ കടമകൾ പൂർത്തിയാക്കി സോഷ്യലിസ്റ്റ്‌ വിപ്ലവപാതയിൽ മുന്നേറിയ ചൈനീസ്‌ പാർട്ടിയെ റഷ്യയിൽ സംഭവിച്ചപോലെ മുതലാളിത്തപാതയിലേക്ക്‌ ജീർണ്ണിപ്പിക്കാൻ നടത്തിയശ്രമങ്ങൾക്കെതിരെ,സോവ്യറ്റ്‌ തിരിച്ചടികളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട മാവോ മഹത്തായ സാംസ്കാരിക വിപ്ലവത്തിന്ന് നേതൃത്വം കൊടുത്തു .

>> സ്റ്റാലിന്റെ ഉറ്റ‌അനുയായി ആയിരുന്ന മാവോ സാംസ്ക്കാരിക വിപ്ലവത്തിന് മുമ്പ് നടത്തിയ Great Leap Forward പരീക്ഷണത്തില്‍ കുറഞ്ഞത് 3 കോടി ജനങ്ങള്‍ പട്ടിണി മൂലം മരിച്ചതും പറയണമല്ലോ. സാംസ്ക്കാരികവിപ്ലവത്തില്‍ പാവം പാര്‍ട്ടിഅംഗങ്ങള്‍ പോലും രക്ഷപ്പെട്ടില്ല.

അങ്ങനെ ഓരോ വാചകത്തിനും കമന്റ് ഇടേണ്ടി വരും ഇവിടെ. കമ്യൂണിസ്റ്റ് പരീക്ഷണങ്ങള്‍ക്ക് ലോകത്തെങ്ങും മനുഷ്യജീവിതംകൊണ്ട് കൊടുത്ത കനത്തവിലയെ ഒട്ടും പരിഗണിക്കാത്തതും, സ്റ്റാലിനും മാവോയും പോള്‍ പോട്ടും പോലുള്ള കൊടുംക്രൂരന്മാരെ വിശുദ്ധരായി അവതരിപ്പിക്കുന്നതും ആണ് ഇത്തരം പോസ്റ്റുകളെ തികച്ചും സാമൂഹ്യവിരുദ്ധമാക്കുന്നത്.

മരത്തലയന്‍ പട്ടേട്ടന്‍ പറഞ്ഞു...

സ്റ്റാലിന്റെ മരണം സൃഷ്ടിച്ച വിടവാണ് യഥാര്‍ഥപ്രശം. മറ്റൊരു സ്റ്റാലിന് ജന്മം നല്‍കാന്‍ കാലത്തിന് കഴിഞ്ഞുമില്ല. ഒരു സ്റ്റാലിന് വേണ്ടി നമുക്ക് കാത്തിരിക്കാം.

kadathanadan:കടത്തനാടൻ പറഞ്ഞു...

ലോക കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്ന് പ്രത്യായശാസ്ത്ര മണ്ഡലത്തിലോ,രാഷ്ട്രീയ വിലയിരുത്തലിലോ,പ്രയോഗത്തിലോ ഒരു വെല്ലുവിളികളോ പാളിച്ചകളോ നേരിടുന്നില്ല എന്ന് ഞാൻ വിശ്വസിക്കുന്നില്ല.ഇതുമായി ബന്ധപെട്ട പോസ്റ്റിലും പരോക്ഷമായി ഞാൻ സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്‌.ഇനിയു വിശദീകരിക്കുകയും ചെയ്യും[സാമൂഹ്യ വിരുദ്ധ പോസ്റ്റുകൾ എന്നാരോപിച്ചു തടയുന്നത്‌ വരെ]മഹത്തായ ഗ്രേറ്റ്‌ ഡിബേറ്റുമായി ഉയർന്ന് വന്ന തും അതിന്ന് ശേഷം വന്ന ഒട്ടനവധി മാറ്റങ്ങളും ചർച്ചചെയ്ത്‌ വിലയിരുത്തി തെറ്റു തിരുത്തി തീരുമാനങ്ങളെടുക്കേണ്ടതുണ്ട്‌.സോവ്യറ്റ്‌ യുണിയന്റെ തിരിച്ചു പോക്ക്‌,സ്റ്റാലിൻ വിലയിരുത്തൽ,സാംസ്കാരിക വിപ്ലവത്തിന്റെ അനുഭവ പാഠങ്ങളെ സാംസ്വീകരിക്കൽ.ലോക സാഹചര്യങ്ങളെ വിലയിരുത്തൽ ,അതിന്നനുസൃതായ വിപ്ലവ പ്രയോഗങ്ങൾ തുടങ്ങിയ അജണ്ടകൾ കമ്യൂണിസ്റ്റ്‌ ഇന്റർ നേഷണൽ വിലയിരുത്തേണ്ടത്‌ തന്നെയാണ്.ഇന്ന് ലോകമെമ്പാടുമുള്ള മർദ്ദിത വിഭാഗങ്ങൾ ആഹ്ലാദിക്കുന്നത്‌ ഒരു ഇന്റർ നേഷലിന്റെ കൂടിച്ചേരലിന്ന് സാഹചര്യം ഒരുങ്ങി എന്നുള്ളതാണ്.അല്ലാതെ വായിൽ തോന്നിയത്‌ കോതക്ക്‌ പാട്ടാക്കി കുളം കലക്കി പിടിക്കാമെന്ന് ധരിക്കുന്നവർ നിരാശപ്പെട്ടു പോകും

chithrakaran ചിത്രകാരന്‍ പറഞ്ഞു...

സോഷ്യലിസം തന്നെ ബദല്‍...അതിലേക്കുള്ള വ്യക്തമായൊരു വഴിയാണു പ്രശ്നം !

kadathanadan:കടത്തനാടൻ പറഞ്ഞു...

ചിത്രകാരൻ സൂചിപ്പിച്ചത്‌ പ്രധാനപ്പെട്ട വിഷയം തന്നെയാണ്.സോഷ്യലിസം സാർവ്വത്രികമായ ഒരാശയം തന്നെയാണ്. അതിൽ വിശ്വസിക്കുന്നു എന്നു പറയാത്ത രാഷ്ട്രീയപാർട്ടികളോ സംഘടനകളോ ഇല്ലെന്ന് പറയുന്നത്‌ അതിശയോക്തിയല്ല.എന്നാൽ സോഷ്യലിസത്തിന്റെ അർത്ഥമെന്തെന്ന ചോദ്യത്തിന്ന് ഓരോരുത്തരും നൽകുന്ന വ്യാഖ്യാനം ഓരോന്നാണ്.എന്നാൽ ഇവരിൽ അധികം പേരും യോജിക്കുന്ന ഒരു കാര്യമുണ്ട്‌-തങ്ങൾ അംഗീകരിക്കുന്ന സോഷ്യലിസത്തിന്ന് മാർക്ക്സിസവുമായി യാതൊരു പൊരുത്തവുമില്ല.ഞങ്ങളതിന്റെ ബദ്ധശത്രുക്കളാണെന്ന് .എന്നാൽ ഈ പ്രയുന്ന പ്രവാചകന്മാടെയും ചിന്തകരുടെയും ഭാവനയിൽ നിന്നും പുറത്തുവന്ന സോഷ്യലിസവും മാർക്ക്സിസവും തമ്മിൽ മൗലീകമായ വ്യത്യാസമുണ്ട്‌.ഇതിൽ ഒന്ന് സാങ്കൽപ്പിക സോഷ്യലിസവും രണ്ടാമത്തേത്‌ ശാസ്ത്രീയ സോഷ്യലിസവും ആണ്.സാങ്കൽപികസോഷ്യലിസം ഏതാനും മനുഷ്യ സ്നേഹികളുടെ സ്വപ്നം മാത്രമാണ്.ശാസ്ത്രീയസോഷ്യലിസത്തിന്റെ താവട്ടെ ശാസ്ത്രീയ സമീപനവും അധ്വാനിക്കുന്ന ബഹുജനങ്ങളിലുള്ള വിശ്വാസവുമാണ്;സ്വത്തുടമകളായ ഒരു ചെറുന്യുനപക്ഷവും അധ്വാനിച്ച്‌ സ്വത്തുൽപാദിപ്പിക്കുന്ന ബഹുഭുരിപക്ഷം ജനങ്ങളും തമ്മിലുള്ള വൈരുധ്യമാണ് സാമൂഹ്യപുരോഗതിയുടെ അടിസ്ഥാനമെന്ന യാഥാർത്ഥ്യം താത്വികമായി സ്ഥാപിക്കുന്ന ശാസ്ത്രവും പ്രായോഗികമായി ഉപയോഗിക്കുന്ന പ്രസ്ഥാനവുമാണ്.അതു കൊണ്ടുതന്നെ സോഷ്യലിസ്റ്റ്‌ സാമുഹ്യവസ്ഥയിലേക്ക്‌ മുന്നേറുന്നതിന്ന് അനിവാര്യമായ ചില ഘട്ടങ്ങളും പിന്നിടേണ്ടതുണ്ട്‌.അതിൽ ഏറ്റവും അടിയന്തിരപ്രാധാന്യം ബൂർഷ്വാസി കയ്യൊഴിഞ്ഞ ജനാധിപത്യവിപ്ലവത്തിന്റെ ഘട്ടംതന്നെയാണ്.അത്‌ ബുർഷ്വാ നേതൃത്വത്തിൻ കീഴിൽ പഴയരീതിയിലുള്ള വിപ്ലവമല്ലെന്നും മറിച്ച്‌ തൊഴിലാളി വർഗ്ഗ നേതൃത്വത്തിൽ ദേശീയ ബൂർഷ്വാസിയും,ഫ്യൂഡൽ ബന്ധങ്ങളില്ലാത്ത ധനികബൂർഷ്വാസിയും,ഇടത്തരം കർഷകനും,പെറ്റിബൂർഷ്വാസിയുമടക്കമുള്ള ഏറ്റവും വിശാലമായ മുന്നണിയുടെ അടിസ്ഥാനത്തിൽ കാർഷികവിപ്ലവം മുഖ്യ അച്ചുതണ്ടാക്കിയ പുതിയ ജനാതിപത്യ്‌വിപ്ലവത്തിന്റെ ഘട്ടമുണ്ടെന്ന് കമ്യൂണിസ്റ്റുകൾ കരുതുന്നു.

chithrakaran ചിത്രകാരന്‍ പറഞ്ഞു...

ബൂര്‍ഷ്വാസിയേയും,പെറ്റി ബൂര്‍ഷ്വാസിയേയുമൊക്കെ ഉപേക്ഷിച്ച് നമുക്കു ചുറ്റുമുള്ള താളും തകരയും,ചേരും താണിയുമായി മനസ്സിലാക്കപ്പെടുംബോഴേ ആശയങ്ങള്‍ക്ക് പൂണ്ണസ്വീകാര്യതയുണ്ടാകുന്നുള്ളു എന്നു തോന്നുന്നു.