2009, മാർച്ച് 23, തിങ്കളാഴ്‌ച

ഒരഭ്യർത്ഥന

സമകാലീന സംഭവങ്ങളോട്‌ ജീവിത യാഥാർത്ഥ്യങ്ങളോട്‌ ലോകത്തോട്‌ തന്നെയും സത്യസന്ധമായി സംവേദിക്കാൻ യോജിക്കാൻ വിയോജിക്കാൻ ബ്ലോഗ്‌ മാദ്ധ്യമത്തിൽ ഇടമില്ലാതാവുകയാണോ?.
സർഗ്ഗാത്മക സാസ്കാരികാന്യേഷണങ്ങളെ തടയുന്ന ഏത്‌ മാദ്ധ്യമത്തിനാണ് നിലനിൽക്കാനാവുക.
"സ്വയ സെൻസർഷിപ്പിന്റെ സാംസ്കാരിക ശുദ്ധിയോ,ഔന്നത്യമോ തിരിച്ചറിയാതെ പോകുന്നതാണ് വിഷയം'എന്ന വിലയിരുത്തൽ ഭാഗികം മാത്രമേ ആവുന്നുള്ളൂ.ആശയത്തെ ആശയം കൊണ്ട്‌ നേരിടാനുള്ള ജനാതിപത്യ സങ്കൽപ്പത്തിന്റെ അഭാവം കാണാതെപോവുകയാണ്.
യോജിപ്പിന്റെയും വിയോജിപ്പിന്റെയും മണ്ഡലങ്ങളിൽ നിന്ന് ജീവത്തായ ആശയങ്ങളെ പിഴുതെറിഞ്ഞ്‌ പകരം മുഷ്കിന്റെ മസ്സിൽ പവ്വറിന്റെ അയുക്തികതയെ വിളക്കിചേർക്കാൻ ആധുനിക സിവിൽ സമൂഹത്തിന്ന് എളുപ്പം കഴിയില്ല.
മാനവികതയേക്കുറിച്ചുള്ള സമഗ്രനിലപാടുകളെ വൈയക്തിക നിലപാടിൽ നിരീക്ഷിച്ച്‌ വിയോജിക്കുന്നത്‌ ഒരു പുത്തൻ അനുഭവമൊന്നുമല്ല.കേരളീയാവസ്ഥയിൽ പുനരാഖ്യാനങ്ങൾക്കും പുനർ വായനക്കും വിമോചന സമരത്തോളം പഴക്കമുണ്ട്‌.
തൊട്ടുകൂടായ്മയുടെ ഇരുണ്ടകാലം വഴിമാറിയിട്ട്‌ നമ്മെ സംബന്ധിച്ച്‌ ഏറെ നാളായിട്ടില്ല.വഴിനടക്കാൻ ജാതി വഴിതടഞ്ഞകാലം.ഇതിൽ മനുഷ്യാവകാശ ലംഘനമുണ്ടെന്ന് ബോദ്ധ്യപ്പെടുത്താൻ പട നയിച്ചവരിൽ ശ്രീ നാരായണഗുരു ഉണ്ടായിരുന്നു,
അയ്യങ്കാളിയുണ്ടായിരുന്നു.
വാഗ്ഭടാനന്ദനുണ്ടായിരുന്നു.......
അങ്ങിനെയാ പൊതുവേദിയിലെങ്കിലും ജാതിപറയുന്നത്‌ അശ്ലീലമായത്‌.
ഇന്ന് കർമ്മം കൊണ്ടും വേഷംകൊണ്ടുംതിരിച്ചറിയാനാവാത്ത കീഴാളർക്ക്‌ എതിരായ ചിഹ്നങ്ങളായി നമ്പൂതിരിയും,നായരും,പിള്ളയുമൊക്കെ ജാതിപ്പേരുകളായി നിലനിർത്തി തങ്ങൾ പറയനോ,പുലയനോ,അമ്പട്ടനോ,തോട്ടിയോ അല്ലാ എന്ന് നിരന്തരം ബോദ്ധ്യപ്പെടുത്തി കീഴാളനെ അപമാനപ്പെടുത്തുന്നു.
ഇവർ വാലുമുറിച്ചതല്ലായിരുന്നു എന്നും വാലു മറച്ചതാണെന്നും ഒരു ഞെട്ടലോടെ ഇവർ തിരിച്ചറിയുന്നു.
കേരളത്തിലെങ്കിലും മനുവാദികൾ വേദംശ്രവിച്ച ശുദ്രന്റെ ചെവിയിൽ ഈയ്യം ഉരുക്കി ഒഴിക്കാതിരിക്കുന്നത്‌ ഈയ്യത്തിന്ന് വിലകൂടിയത്‌ കൊണ്ടാണ് എന്ന നിരീക്ഷണത്തോട്‌ എനിക്ക്‌ ഒട്ടും യോജിപ്പില്ല.
ക്ഷമിക്കണം ഇത്രയും സൂചിപ്പിക്കേണ്ടി വന്നത്‌ ആരേയും വ്രണപ്പെടുത്താനോ,ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ മുഖ്യ വൈരുദ്ധ്യമായി ഇത്‌ നിലനിൽക്കുന്നു എന്ന് സ്ഥാപിക്കാനോ അല്ല.
മറിച്ച്‌ മാനവീയതെയെക്കുറിച്ച്‌,സാമൂഹ്യനീതിയെക്കുറിച്ച്‌,ജനാധിപത്യത്തെക്കുറിച്ച്‌ ഗൗരവതരമായ ചർച്ചയിൽ അവഗണിക്കാനാവാത്ത വിഷയമാണിതെന്ന് ഓർമ്മിപ്പിക്കാനാണ്.
തീർച്ചയായും ഇത്‌ നമ്മുടെ പൊതു ജീവിതത്തെ ഇടക്കിടെ അലോസരപ്പെടുത്തുന്നുണ്ട്‌.
മാനവീയ സങ്കൽപങ്ങളെ മുറിവേൽപ്പിക്കുന്നുണ്ട്‌.
പറഞ്ഞുവന്നത്‌
ഇതടക്കമുള്ള ഏതു വിഷയവും ഗൗരവത്തോടെ പക്വതയോടെ ചർച്ചചെയ്യാൻ ഉൾക്കൊള്ളാൻ ബ്ലോഗിന്നും ബ്ലോഗ്‌ എഴുത്തുകാർക്കും കഴിയേണ്ടതല്ലേ.
ബഹുസ്വരതയുടെ വ്യക്താക്കൾ പോലും അസഹിഷ്ണതയുടെ നേതാക്കന്മാരാവുന്നത്‌ എന്തുകൊണ്ടാണ് എന്ന ഗവേഷണമല്ല ഈ പോസ്റ്റിന്റെ ലക്ഷ്യം.
വളരെ മൂർത്തമായ ഒരു വിഷയം അവതരിപ്പിക്കാനുള്ളത്‌
ഒരു കേസും അതുമായി ബന്ധപ്പെട്ട കോടതിനടപടികളുമാണ്.
ഒഴിഞ്ഞുമാറിപ്പോവാൻ ,കണ്ടില്ലെന്ന്നടിക്കാൻ അത്‌ അതിന്റെ ഗതിക്ക്‌ പോകട്ടെ എന്ന് സമാധാനിക്കാൻ കഴിയാത്ത സാമൂഹ്യബാദ്ധ്യത....
നന്മയുടെ തുരുത്തുകൾ കടലെടുത്തു പോകരുതല്ലോ... .
പ്രയാസങ്ങളിലെ പങ്കാളിത്തത്തിന്ന് ,
കോടതി നടപടികളിലെ സഹായങ്ങൾക്ക്‌ ,
ബ്ലോഗിന്റെ ആവിഷ്കാര സ്വതന്ത്ര്യത്തിന്ന് ഹാനി തട്ടാത്ത രീതിയിൽ ഒരു കൂട്ടായ്മക്ക്‌[ബ്ലോഗിലും ബ്ലോഗിന്ന് പുറത്തും]ശ്രമിക്കുകയാണ്.
സഹകരിക്കണം എന്ന അഭ്യർത്ഥനയോടെ........

18 അഭിപ്രായങ്ങൾ:

kadathanadan:കടത്തനാടൻ പറഞ്ഞു...

ചിത്രകാരന്റെ പേരിലുള്ള കേസിനെ സഹായിക്കാനും അതുമായി ബന്ധപ്പെട്ടു ഉയർന്നുവന്ന വിഷയങ്ങളും പൊതു വിഷയമായി ഉയർത്തുക എന്നത്‌ തന്നെയാണ് ഉദ്ദേശിക്കുന്നത്‌.

അജ്ഞാതന്‍ പറഞ്ഞു...

ഭീരുക്കളുടെ ആവാസകേന്ദ്രമായ ബ്ലോഗില്‍ ധൈര്യശാലികളായ പ്രതിരോധപ്രവര്‍ത്തകരും ഉണ്ടെന്ന് ഈ പോസ്റ്റ് തെളിവു നല്‍കുന്നു.
ഭാവുകങ്ങള്‍.

kadathanadan:കടത്തനാടൻ പറഞ്ഞു...

നന്ദിയുണ്ട്‌ അനോണി ....താങ്കൾ സൂചിപ്പിച്ചതുപോലെ..ഇതൊരു വ്യക്തി ധൈര്യത്തിന്റെയോ,തന്റേടത്തിന്റെയോ പ്രശ്നമായി ചുരുക്കരുത്‌.....പ്രയാസങ്ങളുടെ നടുവിൽപെട്ട്‌ ഉഴലുമ്പോൾ എങ്ങിനെയെങ്കിലും കരപറ്റിയാൽ മതിയെന്ന ചിന്ത പെട്ടെന്ന് സ്വീകാര്യമാവുന്ന ഒരു സാമൂഹ്യ ചുറ്റുപാട്‌ നിലവിലുണ്ട്‌.ഇത്‌ ആത്മഹത്യാപരമാണ്.എല്ലാത്തിനോടും മത്സരിച്ച്‌ സ്വയം നശിച്ച്‌,നാടിനെ നശിപ്പിച്ച്‌ ഒരു സമൂഹത്തിനും വളരാനാവില്ല....ചിത്രകാരന്റെ പേരിലുള്ള കേസിന്റെ ജാമ്യ നടപടികൾ പൂർത്തിയായി വരുന്നു.ബ്ലോഗിന്നകത്തും പുറത്തും ജനാതിപത്യ വിശ്വാസികൾ,സാംസ്കാരിക നായകർ,മനുഷ്യാവകാശപ്രവർത്തകർ മാധ്യമ പ്രവർത്തകർ എന്നിവരെ സഹകരിപ്പിക്കാനുള്ള ശ്രമത്തിലാണ്..ബന്ധപ്പെടുന്നതിന്ന് നമ്പരും വിലാസവും അറിയിക്കും.

ചാണക്യന്‍ പറഞ്ഞു...

ആശയപ്രകടനത്തിന്റെ പേരില്‍ ഒരു വ്യക്തി കോടതി നടപടികളെ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ അയാളൊരു കുറ്റവാളിയാണെന്ന മുന്‍‌വിധിയോടെയുള്ള സമീപനം ശരിയല്ല. കോടതിയില്‍ അയാള്‍ കുറ്റവാളിയാണെന്ന് തെളിയിക്കപ്പെടും വരെ നിയമത്തിന്റേയും മറ്റ് ധാര്‍മ്മികമൂല്യങ്ങളുടേയും മുന്നില്‍ ആ വ്യക്തി കുറ്റാരോപിതന്‍ മാത്രമാണ്. ചിത്രകാരന്റെ പ്രശ്നത്തിലും ഈ സമീപനം തന്നെയാണ് വേണ്ടത്. സമാന സംഭവങ്ങള്‍ മറ്റ് മീഡിയകളില്‍ ഉണ്ടായപ്പോളുള്ള പ്രതികരണങ്ങള്‍ക്ക് ബ്ലോഗിലും പ്രസക്തിയുണ്ട്. അത്തരത്തിലുള്ള ഒരു കൂട്ടായ്മ അത്യാവശ്യം തന്നെയാണ്.
ഇത്തരുണത്തില്‍ എന്റെ ഭാഗത്ത് നിന്നും എല്ലാ തരത്തിലുമുള്ള സഹായങ്ങള്‍ ഉണ്ടാവും...

kadathanadan:കടത്തനാടൻ പറഞ്ഞു...

"വടകര ബ്ലോഗ്‌ മീറ്റ്‌"സുഹൃത്തുക്കളേ,ബ്ലോഗിങ്ങിൽ താൽപര്യ മുള്ള അഡ:സി ഭാസ്കരൻ, നാരായണ നഗരം കുട്ടികൃഷ്ണൻ,ഒഡേസ സത്യൻ ,കെ എം ബാബു, ഷർളിൻ,എടച്ചേരി ദാസൻ എന്നിവർ 24ന് വടകര ടി ബിയിൽ ഒത്തു ചേർന്നു കൊണ്ട്‌ മെയ്‌ 23 ന് വടകര ടൗണിൽ വളരെ വിപുലമായ രീതിയിൽ ബ്ലോഗ്‌ മീറ്റ്‌ സംഘടിപ്പിക്കാൻ തീരുമാന മെടുത്തിരിക്കയാണ്.ബ്ലോഗ്‌ മീറ്റ്‌ വിജയിപ്പിക്കുന്നതിന്നുള്ള പ്രവർത്തനത്തനം ആരംഭിച്ചു.പങ്കെടുത്തു വിജയിപ്പിക്കാൻ അഭ്യർത്തിക്കുന്നു.ബന്ധപ്പെടുന്നതിന്ന് 9495317992 ൽ വിളിക്കുക.

ചാർ‌വാകൻ‌ പറഞ്ഞു...

കടത്തനാടന്‍ ,എന്റെ എല്ലാവിധ ആശം ​സകളും ,
സത്യം വിളിച്ചു പറയുമ്പോ...ചിലര്‍ക്കു നോവും .
എത്ര പ്രതിസന്ധി നേരിട്ടാലും ..തുടരുക.
പിന്‍തുണ പ്രഖ്യാപിക്കുന്നു.വടകരയില്‍ വരാന്‍ശ്രമിക്കാം .

Unknown പറഞ്ഞു...

ചാണക്യന്റെ അഭിപ്രായത്തോട് നൂറ് ശതമാനം യോജിക്കുന്നു. കടത്തനാടന്റെ ശ്രമങ്ങള്‍ക്ക് സര്‍വ്വപിന്തുണയും വാഗ്ദാനം ചെയ്യുന്നു.

കാപ്പിലാന്‍ പറഞ്ഞു...

ഭാവുകങ്ങള്‍ !!!!!!!!!!

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

എന്നാല്‍ കഴിയുന്ന എല്ലാ സഹായങ്ങളും ഉറപ്പുതരുന്നു.
ആശംസകളോടെ.

ഡി .പ്രദീപ് കുമാർ പറഞ്ഞു...

തീര്‍ച്ചയായും ഒരു കൂട്ടായ്മ ആവശ്യമാണെന്നു ഈ പ്രശ്നവുമായി ആദ്യം മുതല്‍ ബന്ധപ്പെട്ട ഒരാളെന്ന നിലയില്‍ എനിക്ക് ബോദ്ധ്യം വന്നിട്ടുണ്ടു.നമ്മള്‍ virtual ലോകത്താണു വ്യാപരിക്കുന്നതെങ്കിലും ഇത്തരം കേസും വക്കാണവുമുണ്ടാകുമ്പോള്‍ നാട്ടില്‍ ആളില്ലെങ്കില്‍ പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ടാണു.അതിനായുള്ള ശ്രമങ്ങള്‍‍ക്ക് എന്റെ സഹകരണവും പിന്തുണയും ഇതാ..

ചന്ത്രക്കാറന്‍ പറഞ്ഞു...

പൂര്‍ണ്ണപിന്തുണ വാഗ്ദാനം ചെയ്യുന്നു. വിഷയത്തിനെ അതര്‍ഹിക്കുന്ന ഗൌരവത്തില്‍‌ത്തന്നെ കാണേണ്ടതുണ്ട്. ഏതു തരത്തിലുള്ള അസിസ്റ്റന്‍സ് ആണ് വേണ്ടതെന്ന് ദയവായി അറിയിക്കുക.

Inji Pennu പറഞ്ഞു...

മാഷേ
ഇപ്പോഴാണ് അറിഞ്ഞതു. ചിത്രകാരന്റെ ഭാഷയും ബ്ലോഗിന്റെ കണ്ടന്റുമായി കടുത്ത വിയോജിപ്പുണ്ടെങ്കിലും ഇത് ഒരാള്‍ക്കെതിരെ നിയമപരമായി പോകുന്നതു കണ്ട് നില്‍ക്കാന്‍ വിഷമമുണ്ട് പ്രത്യേകിച്ച് വ്യക്തികള്‍ക്കെതിരെയല്ല
മറിച്ച് വ്യവസ്ഥാപിത സ്ഥാപനങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയായതുകൊണ്ട്. എന്നെക്കൊണ്ട് എന്താണ് ചെയ്യാന്‍ സാധിക്കുക എന്ന് എനിക്കറിയില്ല. പക്ഷെ ചെയ്യുവാന്‍ എന്തെങ്കിലുമുണ്ടെങ്കില്‍ മിനിമം അമേരിക്കയില്‍ ഇരുന്നു ഒരു ബ്ലോഗ് പോസ്റ്റെങ്കിലും ഇടാന്‍ സാധിക്കുമെങ്കില്‍ ദയവായി അറിയിക്കുക. മറ്റെന്താണ് ചെയ്യാന്‍ സാധിക്കുക? എന്നെക്കൊണ്ടാവുന്നതു ചെയ്യാമെന്ന് ഉറപ്പ് തരുന്നു.

ജാമ്യനടപടികള്‍ എന്നു പറയുമ്പോള്‍ ചിത്രകാരന്‍ ഇപ്പോള്‍ എവിടെയാണ്?

Pramod.KM പറഞ്ഞു...

അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഏത് നടപടികളും എതിര്‍ക്കപ്പെടേണ്ടതുണ്ട്.ഇത്തരം ഉദ്യമങ്ങളില്‍ സഹകരിക്കുവാന്‍ താല്‍പ്പര്യപ്പെടുന്നു.
ചിത്രകാരന്റെ ലേറ്റസ്റ്റ് പോസ്റ്റ് റീഡറില്‍ കണ്ട് വായിക്കാന്‍ പോകുമ്പോളേക്കും ബ്ലോഗ് കാണാനില്ല. അപ്പോളെ എന്തൊ പന്തികേട് തോന്നിയിരുന്നു.

തറവാടി പറഞ്ഞു...

പൂര്‍ണ്ണപിന്തുണ.

keralafarmer പറഞ്ഞു...

"ഇന്ന് കര്‍മ്മം കൊണ്ടും വേഷംകൊണ്ടുംതിരിച്ചറിയാനാവാത്ത കീഴാളര്‍ക്ക്‌ എതിരായ ചിഹ്നങ്ങളായി നമ്പൂതിരിയും,നായരും,പിള്ളയുമൊക്കെ ജാതിപ്പേരുകളായി നിലനിര്‍ത്തി തങ്ങള്‍ പറയനോ,പുലയനോ,അമ്പട്ടനോ,തോട്ടിയോ അല്ലാ എന്ന് നിരന്തരം ബോദ്ധ്യപ്പെടുത്തി കീഴാളനെ അപമാനപ്പെടുത്തുന്നു."
ഇതിന് ആദ്യം ചെയ്യേണ്ട പരിഹാരം സ്കൂളുകളില്‍ ജാതി എന്നത് ഒഴിവാക്കുകയാണ്. വാലില്ലാത്ത നായരും നമ്പൂതിരിയും സര്‍ട്ടിഫിക്കറ്റില്‍ തനിനിറം കാണിക്കുന്നു.

Kvartha Test പറഞ്ഞു...

എല്ലാവര്‍ക്കും ആവിഷ്കാരസ്വാതന്ത്ര്യം ഉണ്ട്, പക്ഷേ മറ്റുള്ളവരെ വെറുതെ തെറി വിളിക്കാന്‍ ഉള്ള ഒരാളുടെ വ്യഗ്രതയെ ആവിഷ്കാരസ്വാതന്ത്ര്യം എന്ന് കരുതരുത്.

അജ്ഞാതന്‍ പറഞ്ഞു...

വല്ല കരയോഗം ആപ്പീസിന്റേയും തിണ്ണയില്‍ കുത്തിച്ചാരിവെക്കേണ്ട ഈ കാക്കിട്രൌസറിട്ട ചൂലുകള്‍ എങ്ങനെ ബ്ലോഗിലെത്തി എന്റെ പപ്പനാവ :)

അജ്ഞാതന്‍ പറഞ്ഞു...

i wonder weather aanyone read chitrakarans comments and blog, i will not file a case aganist some one who calls my moter a prostitute , he will not have teeth in this mouth to say this again, those people who say big things here about freedom of speech and all if i call u r mother a prostitue and father a pimp and use words like polayadimon will yiou clap for me saying wow great writing, shame on you all be couragious wrong is wrong weather its written or said by a friend of you or not