2008, സെപ്റ്റംബർ 21, ഞായറാഴ്‌ച

"SEZ"ചില യാഥാർത്ഥ്യങ്ങൾ

കയറ്റുമതി കേന്ദ്രീകൃതമായ ലക്ഷ്യ മുണ്ടായാൽ വ്യവസായികക്കുതിപ്പ്‌ സാധ്യമാവുമെന്നു് ചില കേന്ദ്രങ്ങൾ ബോധപൂർവം പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതിലവർ ഏറെക്കുറെ വിജയിച്ചിട്ടുമുണ്ട്‌.കയറ്റുമതികൾക്ക്‌ അനന്ത സാധ്യതകൾ sez കൾ നൽകുന്നുണ്ട്‌ എന്ന ചിന്തകൾ നമ്മുടെ രാജ്യത്ത്‌ പോലും ശക്തിപ്പെടുത്തൂന്നതിൽ ഇക്കൂട്ടർക്ക്‌ കഴിഞ്ഞു എന്നത്‌ ഒരു വസ്തുതയാണ്.പുത്തൻ അധിനിവേശത്തിന്റെ ഭാഗമാറ്റിട്ടുള്ള സാമ്രാജ്യത്ത ഗൂഢാലോചനയെ അതിന്റെ ആഴത്തിലും പരപ്പിലും മനസ്സിലാക്കാൻ ശ്രമിക്കുകയും,സാമ്രാജ്യത്തവിരുദ്ധ- ജനാതിപത്യത്തിന്റെയും പുരോഗമനാത്മക മായ രാഷ്ട്രീയലക്ഷ്യങ്ങൾ വെച്ചു പുലർത്തുന്നവർക്കും SEZ നെ അംഗീകരിക്കാനാവില്ല. നമുക്കറിയാവുന്ന പഴയ ക്ലസ്റ്റെർ രീതിയിലുള്ള വ്യവസായ പാർക്കുകളല്ല SEZ കൾ. വ്യത്യസ്തമായ നിർമ്മാണ യൂണിറ്റുകളെ ഒരു പ്രത്യേക പ്ര്ദേശത്ത്‌ കേന്ദ്രീകരിപ്പിച്ചു നിർത്താൻ സർക്കാർ വളരെ ലളിതമായി സൗകര്യങ്ങൾചെയ്ത്‌ കൊടുത്ത് കേന്ദ്രീകരിപ്പിച്ച intustrial estate കളെന്ന പഴയ സാദനമല്ല ഇത്‌. -വ്യവസായവൽകരണത്തിന്ന് ഏറ്റ്വും അനുയോജ്ജ്യമായ ഒരു രീതിയായി ഇത്‌ പരക്കെ അഗീകരിക്കപ്പെട്ടതുമാണ്‌.-SEZ വിവാദങ്ങളിൽ കേന്ദ്ര സ്ഥാനത്ത്നിൽക്കുന്ന വിഷയങ്ങൾ വളരെ ഗൗരവ മുള്ളവയാണ്.സൗജന്യമായ അട്‌Iസ്ഥാന സൗകര്യങ്ങളിൽ,ആവശ്യത്തിലേറെ ഭൂമി,നികുതി ഇളവുകൾ,തൊഴിൽ സുരക്ഷാനിയമങ്ങളോ,തൊഴിൽസ്ഥ‍ീരതയോ അഗീകരിക്കുന്നില്ല,SEZ ഉടമകൾകൾക്കും വ്യവസായികൾക്കും നൽകുന്ന നികുതി ഇളവുകളും സബ്ബ്സിഡികളും ആദ്യത്തെ5 വർഷം 100 ശതമാനവും ,തുടർന്നുള്ള5വർഷം50 ശതമാനവുമാണ് ഇളവ്‌.3,60,000/കോടി രൂപ SEZ നായി നിക്ഷേപിക്കപ്പെട്ടാൽ 1,74,000/കോടി രൂപ ദേശീയ ഖജാനാവിന്ന് നഷ്ട മുണ്ടവും.ഇന്നിപ്പോൾ 500 SEZകളാണ്‌ പ്രഖ്യാപിച്ചിട്ടുള്ളത്‌.ഇതിന്ന് ഒരുലക്ഷം ഹെക്ട്ര്ർഭൂമിയാണ്‌ കണക്കാക്കിയിട്ടുള്ളത്‌ ബാക്കിഭൂമി ദേശീയ പുനരധിവാസ നയം പ്രഖ്യാപിച്ചതിന്ന് ശേഷം ഏറ്റെടുക്കാമെന്നാണ്‌ സർക്കാർ നിലപാട്‌.അനുമതി ലഭിച്ചSEZകളിൽ ഭൂരി ഭാഗവും 5 സംസ്ഥാനങ്ങളിലാണ്‌.ആന്ധ്രയിൽ കാക്കിനട,വിശാഖപട്ടണം SEZകൾക്ക്‌7000 ഹെക്റ്റർ മാറ്റി വെച്ചിട്ടുണ്ട്‌.മഹാരാഷ്ടൃയിലെ നവീമുംബയിലെ SEZന്‌ നൽകിയത്‌ 500 ഹെക്റ്റെർഭൂമിയാണ്‌.ഏറ്റെടുത്ത ഭൂമിക്ക്‌ നാമ മാത്രമായ നഷ്ട പരിഹാരമാണ്‌ നൽകിയത്‌. ഇനി SEZവാഗ്ദാനം ചെയ്യുന്ന തൊഴിലിന്റെ കാര്യം.നൽകുന്ന തൊഴിലിന്റെ മാന്യത എത്രത്തോള മുണ്ട്‌ നമുക്കത്‌ സ്വീകാര്യമാണോ. ലോകമൊട്ടാകെSEZകൾനൽകുന്നത്‌ നഗ്നമായ കൂലി അടിമത്തമാണ്‌. ഇതിന്ന് മറയായി ഉപയോഗിക്കുന്നത്‌ നിക്ഷേപസൗഹൃദവാദമാണ്‌.SEZനു വേണ്ടി ഭൂമി ഏറ്റെടുക്കൽ ഏറെ രാഷ്ട്രീയ ചർച്ചകളും,കലാപങ്ങളും സൃഷ്ട്‌Iച്ചുകൊണ്ടിരിക്കുകയാണല്ലോ.സമൂഹത്തിന്റെ ഭഷ്യസുരക്ഷയോ,ഭൂമികൈമാറ്റം മ‍ൂലം കാർഷിക ഭൂമി കർഷികേതര ആവശ്യങ്ങൾക്ക്‌ വേണ്ടി ഉപയേഗിക്കുമ്പോൾ കർഷകർക്ക്‌ മാത്ര മല്ല,പാട്ടക്കരും കർഷകത്തൊഴിലാളികളും കാർഷിക അനുബന്ധ പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്നവരുമായവർ തെരുവിൽ എറിയ പ്പെടുന്നത്‌ പരിഗണിക്കപ്പെടുന്നേയില്ല.SEZന്‌വിട്ടുകൊടുക്കുന്നഭൂമിയുടെ 25 ശതമാനം മാത്രം വ്യവസായ ആവശ്യങ്ങൾക്ക്‌ വ്നി യോഗിച്ചാൽ മതി. ഭാക്കി 75ശതമാനം ഭൂമി SEZഉടമകൾക്ക്‌ തോന്നുന്ന പോലെ ഉപയോഗിക്കാം .റിയൽ എസ്റ്റേറ്റ്വ്യാപാരം നടത്താം.SEZശൃഷ്ടിക്കുന്ന സാമൂഹ്യ-,സാമ്പത്തിക-രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ചെറുതല്ല.വ്യവ്സായിക നിക്ഷേപം ആകർഷിക്കുന്നതിന്നും,സാമൂഹ്യ പുരോഗതി കൈവരിക്കുന്നതിന്നും SEZന്‌നൽകുന്ന സാമൂഹ്യ സബ്ബ്സിഡികളും,സൗജന്യങ്ങളും വഴി സാദ്ധ്യമാണോ?തൊഴിലാളികളുടെ അവകാശങ്ങൾ സം രക്ഷിക്കുന്നതിന്നും പുതിയ തൊഴിൽ സൃഷ്ടിക്കുന്നതിന്നും നമുക്ക്‌ കഴിയുമോ.? കാർഷിക ഭൂമി കാർഷികേ തര ആവശ്യങ്ങൾക്ക്‌ വേണ്ടി ഉപയോഗിക്കേണ്ടി വരുമ്പോഴുണ്ടാവുന്ന സാമൂഹ്യ പ്രത്യാഘാതങ്ങൾ എങ്ങിനെയാണ്‌ പരിഹരിക്കാൻ പോകുന്നത്‌.?നമ്മുടെ വർത്തമാനവും, ഭാവിയും തീരുമാനിക്കാനുള്ള പൊതു ഖജാനാവിന്റെ ഭീമമായസമ്പത്ത്‌ എവിടെയോ ഉള്ളവ്യവസായ പ്രഭുക്കൾക്ക്‌ തട്ടിയെടുക്കാൻ വിട്ടു കൊടുക്കണൊ?.കേരളത്തിൽ പരമ്പരാഗത മേഘലയുടെ സ്വാധീനം ചെറുതല്ല. 80 ശതമാനത്തോളം ഉപജീവനത്തിന്നാശ്രയിക്കുന്നത്‌ ഇന്നും പരമ്പരാഗത മേഘ ലയെത്തന്നെയാണ്‌.തകർച്ച നേരിട്ടു കൊണ്ടിരിക്കുന്ന നമ്മുടെ കൈത്തറി,മത്സ്യം,കയർ,കശു അണ്ടി, പായ കൊട്ട,നിർമ്മാണം തുടങ്ങിയ മേഘലകളെ രക്ഷിച്ചാൽ ലക്ഷക്കണക്കിന്ന് കുടുംബവും,നമ്മുടെ നാട്ടിൻ പുറവും ഉപജീവിച്ച്‌ പോവും. അതിന്ന് വേണ്ടിവരുന്ന തുക വെറും 25 കോടി മാത്രം മതിയെന്ന് ഈ മേഘലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളും ട്രേഡ്‌ യൂണിയൻ നേതാക്കളും വിളിച്ചു പറയാൻ തുടങ്ങിയിട്ട്‌ ഓരു പാട്‌ നാളുകളായി.ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്നത്‌ അക്ഷരാർത്ഥത്തിൽ രാജദ്ദ്രോഹക്കുറ്റം തന്നെയാണ്

2 അഭിപ്രായങ്ങൾ:

മുസാഫിര്‍ പറഞ്ഞു...

എന്തിനേയും കണ്ണുമടച്ച് എതിര്‍ക്കുക എന്ന മലയാളിയുടെ നയം തന്നെ ഇവിടേയും . ഇതിനെ എതിര്‍ക്കുന്നവര്‍ നല്ല രീതിയില്‍ നടക്കുന്ന സെസ്സുകളെപ്പറ്റിയോ ദുബായിലുള്ള ജബലലി ഫ്രീ സോണ്‍ പോലെയുള്ള സ്ഥലങ്ങളെപ്പറ്റിയോ പഠിക്കാന്‍ കുറച്ചു സമയം ചെലവഴിച്ചെങ്കില്‍ !

kadathanadan പറഞ്ഞു...

താങ്കളുടെ പ്രസക്ത മായ കമന്റിന്ന് ഒരു മറുപടി എന്റെ രണ്ടാമത്തെ ബ്ലോഗിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്‌.മാറ്റർ തയ്യാറാക്കി പോസ്റ്റ്‌ ചെയ്യു മ്പോൾ സംഭവിച്ചു പോയ കുഴപ്പമാണ് അതിൽ നിന്നും മെയിൻ പോസ്റ്റി ലേക്ക്‌ അതിനെ മാറ്റാനുള്ള സാങ്കേതികം എനിക്ക്‌ പിടിയില്ല.. ക്ഷമിക്കുക..