2008, സെപ്റ്റംബർ 4, വ്യാഴാഴ്‌ച
തീയിന്റെ പകർപ്പവകാശം=ഇയാൻ ക്ലാർക്കിന്റെ കഥ
കഥ- ഇയാൻ ക്ലാർക് [വിവർത്തനം;- ആർ ഡി]- തീയ്യിന്റെ പകർപ്പവകാശം- കഴിഞ്ഞ രാത്രി ഞാൻ മദ്യശാലയിലിരിക്കയായിരുന്നു.സിഗരറ്റ് കത്തിക്കാൻ തീ വേണമെന്നു`ഒരാൾ എന്നോട് ആവശ്യപ്പെട്ടു. ഒരു ആവശ്യമിവിടുണ്ടു. കാശുണ്ടാക്കാൻ പറ്റിയ ഒരവസരമാണിത് എന്ന് ഉടനെയെനിക്കു ബോധ്യപ്പെട്ടു.പത്തു പെൻസ് ലഭിക്കുകയാണെങ്കിൽ സിഗരറ്റ് കത്തിച്ചുകൊടുക്കാമെന്ന് അതിനാൽ ഞാനേറ്റു.പ്ക്ഷെ യഥാർത്ഥത്തിൽ ഞാനയാൾക്ക് തീ നൽകിയില്ല.സിഗരറ്റ് കത്തിക്കുന്നതിനുള്ള ഒരു അനുമതിപത്രമാണു ഞാൻ അയാൾക്ക് വിറ്റത്.മറ്റാർക്കെങ്കിലുംതീ നൽകുന്നതിൽ നിന്നും അയാളെ തടയുന്ന വ്യവസ്തകൾ എന്റെ അനുമതിപത്രത്തിലുണ്ടായിരുന്നു. എന്തായാലും ഈ തീ എന്റെ സ്വത്ത് തന്നെയാണല്ലൊ. അയാൾ മദ്യപിച്ചിരുന്നു.വട്ടാണെന്ന്പറഞ്ഞു അയാളെന്നെ പുഛിച്ചു. എങ്കിലും അയാളെന്റെ തീ വാങി [അതിനർത്ഥം തീയുടെ ഉപയോഗത്തെ നിയന്ത്രിക്കുന്ന അനുമതി പത്രം അയാൾ അംഗീകരിച്ചെന്നാണു] മിനുറ്റുകൾക്കകം ഒരു സ്നേഹിതൻ അയാളോടു തീ ആവശ്യപ്പെടുന്നതും,അയാളാ തീ സ്നേഹിതന്ന്നൽകുന്നതും എന്റെ ശ്രദ്ധയിൽപ്പതിഞ്ഞു.എന്തൊരു അന്യായമാണിത്.എന്റെ തീ അയാളുടെസ്നേഹിതൻ മോഷ്ടിച്ചെടുത്തിരിക്കുന്നു.എനിക്ക് ദേഷ്യം വന്നു. ബാറിൽ അയാൾ നിന്നിരുന്ന ഭാഗത്തേക്ക് നടക്കാൻ തുടങിയപ്പോൾ ഞാൻ ശരിക്കും കിടിലം കൊണ്ടു.അയാളുടെ സ്നേഹിതൻ ഇട്തും,വലതും,മദ്ധ്യത്തിലുള്ളവർക്കെല്ലാം സിഗരറ്റിനു` തീ നൽകി ക്കൊണ്ടിരിക്കയാണു`.താമസിയാതെ,ഒരുചില്ലിക്കാശ് പോലും എനിക്കു തരാതെ ആ ഭാഗത്ത് നിന്നവരെല്ലാമ്മ് എന്റെ തീ ആസ്വതിക്കാൻ തുടങി അരിശത്തോടെ ഞാൻ ഒാരോരുത്തരെയും സമീപിച്ചു.ഞാനവരുടെ സിഗരറ്റുകൾ തട്ടിത്തെറിപ്പിച്ചു.അവതറയിലേക്ക് എറിയുകയും,ചവിട്ടി അരക്കുകയും ചെയ്തു. വിചിത്രം തന്നെ.എന്റെ സ്വത്തവകാശത്തെ തെല്ലും മാനിക്കാതെ.വാതിക്കൽ നിന്നിറുന്ന ബാർതൊഴിലാളികൾ എന്നെയെടുത്ത് പുറത്തേക്ക് എറിയുകയാണുണ്ടായത്.അതിന്നുള്ള അവകാശം അവരുടെതാണല്ലൊ. [വിവർത്തനം:-ആർ ഡി]