2008, സെപ്റ്റംബർ 22, തിങ്കളാഴ്‌ച

കാണിഫിംലിം സൊസൈറ്റിക്ക്‌* സ്നേഹ പൂർവ്വം

ഫിലിംസൊസൈറ്റിപ്രസ്ഥാനം ഒരു കാലഘട്ടത്തിൽ നിർവ്വഹിച്ച മഹത്തായ പങ്കിനെ വില കുറച്ചു കാണുന്നത്‌ സത്യസന്ധമായ ഒരു വിശകലന രീതിയല്ലെന്ന് തിരിച്ചറിവുണ്ട്‌.താങ്കളുടെ ചോദ്യത്തിന്ന് മാത്രമല്ല മറുപടി ."കാണി"യുടെബ്ലോഗിന്റെ വരികൾ ക്കിടയിൽ ഞാൻ വായിച്ചെടുത്ത ധാരണകളുടെ അടിസ്ഥാനവും കൂടിയാണ്‌ ഇങ്ങിനെ ഒരുമറുപടിക്ക്‌ വിഷയീഭവിച്ചത്‌.ധാരണപ്പിശക്‌ വന്നെങ്കിൽ സദയം ക്ഷമിക്കുക..ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ വർത്തമാനകാല പ്രതിസന്ധി സാങ്കേതിക മാണെന്ന വിലയിരുത്തലിനെ എത്രതന്നെ ആവർത്തിച്ചാലും അംഗീകരിക്കാനാവില്ല.കേന്ദ്രപ്രശ്നത്തെ സാങ്കേതികപ്രശ്നമാക്കി ചുരുക്കുന്ന പ്രവണത സൊസൈറ്റിപ്രസ്ഥാനം തുടരുന്ന സ്ഥിതിക്ക്‌ ജോണിന്റെ വാക്കുകളെ ഞങ്ങൾ ഒരിക്കൽ കൂടി ആവർത്തിക്കട്ടെ"ഒരു പാoവും പoIക്കാത്ത ഫെഡറേഷൻ സമയം പാഴാക്കാതെ പിരിച്ചു വിടുന്നതായിരിക്കും കലഘട്ടത്തിന്ന് അനുയോജ്യം" രാഷ്ട്രീയ മുന്നേറ്റത്തെ വഴി തിരിച്ച്‌ വിടുന്നതിന്ന് ,ഒരു ജനതയെ മുഴുവൻ ദിശ നഷ്ടപ്പെട്ടവരാക്കാൻ, വ്യക്തിവാദത്തിന്റെയും ,യുക്തിരാഹിത്യത്തിന്റെയും, പരസ്പരഭിന്നിപ്പിന്റെയും മണ്ഡലങ്ങളിലേക്ക്‌ വലിച്ചെറിയുന്ന-അരാഷ്ട്രീയതയെയും,അശക്തിയെയും ബദലായി അവതരിപ്പിക്കുന്ന കച്ചവട-NGOഫണ്ടിംഗ്‌ ദൃശ്യരീതിക്കെതിരെ ശ്ക്തമായ സമരം പ്രഖ്യാപിക്കാനുള്ള ആർജ്ജവം ഫെഡെറേഷന്ന് നഷ്ടപ്പെട്ട്‌Iട്ട്കാലം കുറച്ചായി..വ്യവസ്ഥയെ ശ്വാശ്വതീകരിക്കാൻ,ജീർണ്ണതയുടെ വിത്ത്‌ വിതക്കുന്ന പ്രതിലോമ ശക്തികൾ ദൃശ്യമാധ്യമരംഗത്തെ ആർജ്ജിത സൈദ്ധാന്തിക ധാരണകളെ നിർലജ്ജം കടന്നാക്രമിക്കുമ്പോൾ ധൈഷണിക മണ്ഡലത്തിൽ ഒരു ചെറുത്ത്നിൽപ്പിന്ന് പോലും വ്യക്തതയോ,ത്രാണിയോ ഇല്ലാതാവുന്നത്‌ സാങ്കേതികമാണോ?.."സമാന്തരം"എന്നതിനെ പഴയ ധാരണാശീലങ്ങളിലേക്കും അത്‌ വഴി വ്യവസ്ഥാപിതത്തിലേക്കും വലിച്ചു നീട്ടിയാൽ ചോർന്നുപോവുന്നത്‌ സംഘശക്തിയാണെന്ന തിറിച്ചറിവില്ലാതിരിക്കുന്നത്‌ സാങ്കേതികമാണോ?...ഫിലിംസൊസൈറ്റികളെ വിമോചനത്ത്ന്റെ ചാലക ശക്തികളായി,ജ്വലിക്കു ന്നതീനാൾങ്ങളാക്കിമാറ്റാൻ രാഷ്ട്രീയ ഇഛാശക്തി ഇല്ലാതിരിക്കുന്നതിനെ സാങ്കേതികമാണെന്ന് വിലയിരുത്തുന്നത്‌ തന്നെയാണ്പ്രസ്ഥാനം നേരിടുന്ന പ്രതിസന്ധി.

1 അഭിപ്രായം:

Appu Adyakshari പറഞ്ഞു...

ആഹാ.. കമന്റ് രേഖപ്പെടുത്തുവാനുള്ള പ്രശ്നം മാറീയല്ലോ‍... നന്നായി.
എന്താണു ചെയ്തത്?