2008, ഓഗസ്റ്റ് 30, ശനിയാഴ്‌ച
യു പി ജയരാജന്‍:അനുസ്മരണം.
യു പി ജയരാജൻ -----ഒരു അനുസ്മരണം മലയാള സാഹിത്യത്തിൽ ഒരു സാധാരണ കഥാ കാരനായിരുന്നില്ല യു പി ജയരാജ്.രാഷ്ട്രീയമായ ഉൾക്കാഴ്ചയും സത്യസന്ധതയും പുലർത്തിയിരുന്ന യു പി ജയരാജ് തന്റെ കഥകളെ വ്യവസ്തക്കെതിരായ സർഗമുന്നേറ്റങ്ങളാക്കുകയായിരുനു. രജനകളുടെ യും ഭാവുകത്തിന്റെയും മൻഢലങ്ങളിൽ കലാപങ്ങൾശൃഷ്ടിച്ച ആധുനികതയുടെ ഉൂർജ്ജത്തെ വ്യവസ്തക്ക് എതിരായ സർഗമുന്നേറ്റങ്ങളുമായി ബന്ധിപ്പിച്ച മലയാളത്തിലെ അപൂർവ്വ എഴുത്തുകരിൽ ഒരാളായിര്യ്ന്നു ജയരാജ്. സമുഹ്യമാറ്റതിന്റെ മൂർത്ത പ്രശ്നങ്ങളെ സൂഷ്മമമായി പരിശോധിക്കുകയും, അതി വയികാരികത യുടെ, അതിവാചാലതയുടെ യോ അവതരണങ്ങാളിൽ നിന്ന് വിമുക്തമായ ഭാഷാ ശൈലിയും തന്റെ കഥകളെ മുഴുവൻ സമൂഹതിന്റെ ചലനങ്ങളുമായി തന്നെബന്ധിപ്പിക്കണം എന്ന നിർബന്ധബുദ്ധിയും ജയരാജിനു ഉണ്ടായിരുന്നു.വിപ്ലവപ്രസ്താനത്തിനുണ്ടാകുന്ന തിരി ചടി യിൽ ജീവിത കാലം മുഴുവനും ഉൽക്കണ്ടാകുലനായിരുന്ന ജയരാജ് തന്റെകഥകളിലൂടെ സുകാരിയ എഴുത്തുകളിലൂടെയും സൂഷ്മമായ നിരീക്ഷണത്തിനും വിമർശനത്തിനും വിധേയമാക്കി. സ്വന്തം കഥകളും എഴുത്ത്കളും ഒന്നായി തീരുന്ന ഈ പ്രതിക്ഞ്ഞാബദ് ധതയും, മൗലികമായ ഭാവുകത്വവും കർശനമായ വർഗ പക്ഷപാതിത്തത്തൊ ട് പൊതുവെ പുഛം പുലർത്തുന്ന മധ്യവർഗ ബുദ്ധിജീവികളൊ ട് അസ്വാരസ്യമുളവാക്കുന്നതായിരുന്നു. കമ്മ്യുണിസ്റ്റ് പ്രസ്താനം നേരിട്ട വെല്ലുവിളികളെ അഭിമുഖീകരിക്കാൻ കഴിയാതെ, ഒരു പ്രമേയത്തിന്റെ പര്യവസാനമായീ എന്നുപ്രഖ്ഹ്യാപിച്ച മുൻ വിപ്ലവകാരികളോ ട്, വിമോചനം ന ടത്തേ ണ്ട പാർട്ടികൾവഴിപിഴഛാൽ പ്രമേയങ്ങൾ റദ്ദാക്കുന്നതെന്തിന്ന് എന്ന നിശിതമായ ചോദ്യം ഉന്നയിച്ചു ജയരാജ്. സഖാവേ, എനിക്കുമതിയായി ,ഞാൻ നിർത്തുന്നു എന്നു പറഞ്ഞു അവസാനിപ്പി ച്ചാൽ പോരെ? മാർക്ക് സിസത്തിന്റെ പ്രയോ ജനപരതയെ കുറിച്ചൂ അവസാന വാക്കു എന്തിന്നു പറയണം? ജീവിതത്തോ ടും സമൂഹത്തോ ടും അവയെ വിപ്ലവകരമായി പരിവർത്തിപ്പിക്കനുള്ള, രാഷ്ട്രീയ പ്രവർത്തനത്തോ ടുമുള്ള തീവ്രമായ പക്ഷ പാതിത്യം ജയരാജിന്റെ കഥകൾക്കു അഗ്നിസന്നിഭമായ വെ ളിച്ച വും ഉൂർജവും നൽകി.പോരാ ടുകയും ത്യാകങ്ങളെ നിർഭയം ഏറ്റെ ടുക്കുകയും ചെയ്യുന്ന ജനജീവിതവും അവയെ പ്രാകശമാനമാക്കുന്ന വിമോചനത്തിന്റെ വെളിചവു മാണു പ്രതീക്ഷകളെ ഉത്തേജിപ്പിക്കുന്നത് എന്നു ജയരാജ് ഓർമ്മിപ്പിചൂ കൊണ്ടിരുന്നു.