2008, ഒക്‌ടോബർ 9, വ്യാഴാഴ്‌ച

ഊന്നുവടിയും,ഭസ്മപ്പൊതിയും തട്ടിത്തെറിപ്പിച്ച്‌ ഓടിപ്പോവുന്ന ഉണ്ണികളോട്‌...

കണ്ണുണ്ടായിട്ടും കാണാനനുസരിക്കാത്ത കാതുണ്ടായിട്ടുംകേൾക്കാൻ ഇഷ്ടപ്പെടാത്ത ഉണ്ണീ....നിനക്കായി വഴിവെട്ടിയവന്റെ ഊന്നുവടിയും,ഭസ്മപ്പൊതിയും തട്ടിത്തെറിപ്പിച്ച്‌ ഓടിയകലുന്ന കാഴ്ച്ച സൃഷ്ടിക്കുന്ന മനസ്ഥാപം കണക്കറ്റതാണ്...സമകാലിക വസ്തുതകളുടെ നടുക്കംകാണാൻ കൂട്ടാക്കത്ത,എന്തും മറന്നൊഴിയാൻ ശീലിച്ച നിന്റെയുവത്വത്തിന്റെ ജീർണ്ണത ആസ്വദിക്കാനെത്ത്ന്നവരോട്‌ കൂത്താടാൻ എനിക്ക്മനസ്സില്ലാതാവുന്നത്‌ ചീത്തക്കാര്യമായും, വാർദ്ധക്യകാല വീക്ഷണമായും കാണാൻ ചരിത്രബോധം എന്നെ അനുവദിക്കുന്നില്ല ഉണ്ണീ....ഇങ്ങനെ യൊക്കെ പറയേണ്ടിവരുന്നത്‌ വെറുപ്പ്കൊണ്ട ല്ലുണ്ണീ...സുഖവാക്കുകൾ പറഞ്ഞ്‌ രസിപ്പിക്കുവാൻ ആശയില്ലാഞ്ഞിട്ടുമല്ല..സുഖവാക്കുകൾപറഞ്ഞ്‌ നിനക്കുള്ളതെല്ലാം കവർന്നെടുക്കുന്ന തസ്കരശക്തികൾക്കെതിരെ എതിർപ്പിന്റെയും,പ്രതികരണത്തിന്റെയും ശീലം നിനക്കന്യമാവുംബോൾ ശരി എന്റെതാവുന്നില്ലെ ഉണ്ണീ...നിന്റെമണ്ണും മനസ്സും നിനക്കില്ലാതാവുന്നത്‌ നീകാണുന്നില്ലെന്നോ?അധികാരാസക്തിയിലും,ലാഭേഛയിലും പിടിമുറുക്കിയ ആധുനിക പൊതുസമൂഹത്തിലെ ചെറുപ്പത്തിന്റെ സ്ഥിതി വലത്പക്ഷവൽക്കരണവും,കമ്പോളവും തീർക്കുന്ന ഇരകാളെന്ന് തിരിച്ചറിയാൻ ഉണ്ണിക്കെന്തെ കഴിയാതെപോകുന്നു....വഴിമുടക്കിയ ഇന്നലെകളെ ആട്ടിയോടിക്കാൻ എനിക്കു തുണയായ ഈ വടിപോലും നാളെക്ക്‌ കൈമാറാൻ നിനക്കില്ലാതെപോവുന്നത്‌" നഷ്ട"മാണെന്ന് തിരിച്ചറിയാത്തതെന്തേ?..നീ തട്ടിത്തെറിപ്പിച്ച വടിയും,ഭസ്മപ്പൊതിയും വിമോചനസ്വപ്നങ്ങളുടെ നാൾവഴിയെ ജ്വലിപ്പിച്ചവരുടെ ദേശാഭിമാനികളുടെ വളയാത്ത നട്ടെല്ലാണ്.രണഭൂമിയിൽ ഉയിരേകിയധീരന്മാരുടെ ചിതകളിലെ ചാരവുമാണ്.ഉണ്ണീ....ഉണ്ണീ..നിൽക്കുണ്ണീ...തീർന്നില്ല...പാക്ക്‌ ടീമിനെ തോൽപ്പിച്ച ആഹ്ലാദതിമർപ്പിൽ അലിഞ്ഞില്ലാതായ ഉണ്ണീ.....ഉണ്ണീ. ..ഉണ്ണീ