കുറ്റപ്പെടുത്തലിന്റെ സംസ്കാരം തർക്കങ്ങളെ ജനാധിപത്യരീതിയിൽ പരിഹരിക്കാനുള്ള സാദ്ധ്യതയെ ഇല്ലാതാക്കുന്നു എന്ന് താങ്കൾ കരുതുന്നുണ്ടോ? രാഷ്ട്രീയം ഒരു സമവായ ചർച്ചയാവണമെന്ന് താങ്കൾ കരുതുന്നുണ്ടോ? ഒത്തു തീർപ്പുകളിലൂടേയും സമവായങ്ങളിലൂടേയും ഒരു പൊതുസമൂഹം നിർമ്മിക്കേണ്ടതുണ്ടെന്ന് താങ്കൾ കരുതുന്നുണ്ടോ?
ആഗോളവൽക്കരണം അനിവാര്യതയായിരിക്കുന്നു വെന്നും ജനങ്ങളും അതംഗീകരിക്കണം എന്ന് താങ്കൾ കരുതുന്നുണ്ടോ?
മത നിരപേക്ഷയുടെ അടിസ്ഥാനത്തിലുള്ള ജനാധിപത്യം,മാനവികത,സോഷ്യലിസം തുടങ്ങിയ ദർശ്ശനങ്ങളെല്ലാം കാലഹരണപ്പെട്ടതും മതസതാചാരം, മതമാനവികത,മത സത്വം എന്നിങ്ങനേയുള്ള സൂഷ്മ രാഷ്ട്രീയ സങ്കൽപ്പങ്ങൾക്കാണ് ഇനി പ്രസക്തി എന്ന് താങ്കൾ കരുതുന്നുണ്ടോ ?
ഇസ്ലാമും ക്രിസ്ത്യാനിറ്റിയുംതമ്മിലുള്ള വൈരുദ്ധ്യമാണ് ലോകത്തിലെ മുഖ്യ വൈരുദ്ധ്യമെന്ന് താങ്കൾ കരുതുന്നുണ്ടോ ?
ബ്രിഹത്ത് ആഖ്യാനങ്ങൾക്ക് ഇനി പ്രസക്തി ഇല്ലെന്ന് താങ്കൾ കരുതുന്നുണ്ടോ ?
ബി സി 2500ൽ മുൻപ് പൂർവ്വേഷ്യയിൽ നിന്നും ഇന്ത്യയിൽ കുടിയേറി പാർത്ത ആര്യന്മാർ തദ്ദേശീയ ജനതയെ കീഴടക്കി എന്ന ചരിത്രത്തെ താങ്കൾ അംഗീകരിക്കുന്നുണ്ടോ?
വേദകാല ആര്യന്മാർ നിഷാദർ,പൂൽക്കാസർ,ദസ്യുക്കൾ,അസുരന്മാർ,ചണ്ഡാലർ എന്നിങ്ങനെ വിഭജിതമായിരുന്ന ദ്രാവിഡരെ കീഴടക്കി എന്നതിനെ താങ്കൾ അംഗീകരിക്കുന്നുണ്ടോ ?
ആര്യന്മാർ കീഴടക്കിയ ദ്രാവിഡർ പുരോഗതിയിലും,സംസ്കാരത്തിലും മുന്നിട്ട് നിന്നവരായിരുന്നു എന്ന് സിന്ധുനദീതട സംസ്കാരത്തേക്കുറിച്ച് നടത്തിയ കണ്ടെത്തലിൽ തെളിയിക്കപ്പേട്ടു എന്ന് താങ്കൾ അംഗീകരിക്കുന്നുണ്ടോ ?ബ്രാഹ്മണരുടെ ആര്യൻ പിന്തുടർച്ച എന്ന പോലെ നായന്മാരുടെ നാഗന്മാരായുള്ളതും,ദീവരരുടെ വ്യാസോൽഭവ ജനതായായുള്ളതും, ഈഴവരുടെ ബുദ്ധമതക്കാരായവരുടെയും,പുലയരുടെ ചേരമരായുള്ളതും,കമ്മാളന്മാരുടെ വിശ്വകർമ്മജരായുള്ളതുമായ ആദ്ധ്യാരോപങ്ങളെ താങ്കൾ അംഗീകരിക്കുന്നുണ്ടോ ?
ബ്രാഹ്മണ മേധാവിത്തത്തിന്നെതിരെ ബുദ്ധ-ജൈന മതങ്ങൾ നടത്തിയ കടുത്ത ലഹളയിൽ ബുദ്ധമത രാജാക്കന്മാർ സ്ഥാപിച്ച മൗര്യസാമ്രാജ്യത്തെ ആഭ്യന്തര കലാപത്തിലൂടെ അട്ടിമറിച്ച് ആധിപത്യം നേടിയ ബ്രാഹ്മണർ മനുസ്മൃതിയിലൂടെ ഒരു നിയമ രാഷ്ട്രീയ ക്രമം ശൃഷ്ടിച്ചതിലൂടെയാണ് ചാതുർ വർണ്ണ്യത്തിലെ തൊഴിൽ വിഭജനം ജാതിവ്യവസ്ഥയിലേക്ക് പരിവർത്തനപ്പെട്ടത് എന്നചരിത്രം താങ്കൾ അംഗീകരിക്കുന്നുണ്ടോ?പരശുരാമൻ മഴുവെറിഞ്ഞ് കേരളം സൃഷ്ടിച്ച് ബ്രാഹ്മണർക്ക് ദാനം നൽകിയതാണെന്ന കേർളോൽപ്പത്തി കഥ താങ്കൾ അംഗീകരിക്കുന്നുണ്ടോ ? ഭൂമി ഗോളാകൃതിയിലാണെന്നും അത് കറങ്ങിക്കൊണ്ടിരിക്കുന്നു എന്നും താങ്കൾ അംഗീകരിക്കുന്നുണ്ടോ ?
മനുസ്മൃതി-വർണ്ണാശ്രമ വ്യവസ്ഥയെ പ്രത്യയശാസ്ത്രമായി പുനരുജ്ജീവിപ്പിക്കേണ്ടതുണ്ടോ?
ബ്രാഹ്മണാധിപത്യം സാമ്പത്തികമായ ആധിപത്യം മാത്രമല്ലെന്നും ആചാരാനുഷ്ടാനമായ സാംസ്കാരികാധിപത്യം കൂടിയാണെന്ന് താങ്കൾ അംഗീകരിക്കുന്നുണ്ടോ?
ജാതിവ്യവസ്ഥയുടെ ഭാഗമായുള്ള ഉച്ഛ-നീചത്വങ്ങൾ അവസാനിച്ചു കഴിഞ്ഞതായി താങ്കൾ അംഗീകരിക്കുന്നുണ്ടോ?
എസ് സി, എസ്ടി വിഭാഗങ്ങൾക്ക് നൽകുന്ന സംവരണമാണോ രാജ്യത്ത് തൊഴിലില്ലായ്മ സൃഷ്ടിക്കുന്നത്?
അയിത്തവും തീണ്ടിക്കൂടായ്മയും അവസാനിച്ചതായി താങ്കൾ കരുതുന്നുണ്ടോ?ആര്യ- ദ്രാവിഡ സംസ്ക്കാരങ്ങളിൽ താങ്കൾ ഏതിനെ പ്രതിനിധീകരിക്കുന്നു.? വിശ്വാസ സ്വാതന്ത്ര്യത്തെ താങ്കൾ അംഗീകരിക്കുന്നുണ്ടോ?
ദൈവ നീതിയാണോ ജനാധിപത്യ നീതിയാണോ ഉയർത്തിപിടിക്കേണ്ടത്? ബാബറി മസ്ജിത് തകർത്തത് ശരിയാണോ?
എന്താണ് തീവ്രവാദം?
കാശ്മീർ പ്രശ്നം എങ്ങിനെ പരിഹരിക്കും?സദാചാരവും,സംസ്കാരവും,ജീവിതവും ഒന്നും അഭിലാഷ ചിന്തകൾ കൊണ്ട്മാത്രം നാം ആഗ്രഹിക്കുന്നത്പോലെ ആവുമോ?ഇല്ലെങ്കിൽ എന്തുകൊണ്ട്?
ദൈവങ്ങളെ മനുഷ്യൻ സൃഷ്ടിച്ചതാണെന്ന വാദത്തെ താങ്കൾ അംഗീകരിക്കുന്നുണ്ടോ?
2009, ജൂലൈ 2, വ്യാഴാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
7 അഭിപ്രായങ്ങൾ:
ഇതിൽ ഏതെങ്കിലും ചോദ്യത്തിന് ഉത്തരം തന്നാൽ അത് താങ്കൾക്ക് മനസ്സിലാകുമോ. ?????
ഈ ചോദ്യങ്ങള്‍ക്ക് പുരോഗമനം ആഗ്രഹിക്കുന്ന ഒരോ മനുഷ്യനും സ്വയം ഉത്തരം നല്‍കേണ്ടതുണ്ട്.
ആരേയും ജയിക്കാനോ മേനി നടിക്കാനോ അല്ല സ്വന്തം
രാഷ്ട്രീയം എന്താണെന്നു തിരിച്ചറിയാന്‍,സ്വന്തം സത്വം ഏന്താണെന്ന് തീര്‍ച്ചപ്പെടുത്താന്‍, സത്യത്തിന്റെ മാര്‍ഗ്ഗത്തില്‍ മുന്നോട്ടു പോകാന്‍.
പക്ഷേ,കാലിക പ്രസക്തമായ ഈ ചോദ്യങ്ങള്‍ക്കു മുന്‍പ് ഒരു ആമുഖക്കുറിപ്പ്
ആവശ്യമായിരുന്നു എന്നൊരു അഭിപ്രായമുണ്ട്.
ഓരോ ചോദ്യങ്ങള്‍ക്കും നംബറിടുന്നതും ഉചിതമായിരിക്കും.
നന്നായിട്ടുണ്ട് അനോണി....വളരെ കൃത്യമായു സത്യം തിരിച്ചറിഞ്ഞ് വിമർശ്ശനം നടത്തിയ അനോണിക്ക് ആത്മാർത്ഥമായ അഭിനന്ദനം.
മേല്‍ ഉദ്ധരിച്ച പല ചോദ്യങ്ങളും പരാമര്ശ്ശിതര് ലളിതമായും പ്രചണ്ഡമായും ചോദിച്ചുകൊണ്ടിരിക്കുന്നത് താങ്കള്‍ ശ്രദ്ധിക്കുന്നില്ലെന്ന് തോന്നുന്നു. പലപ്പോഴും അവര്‍ ചോദ്യങ്ങളേക്കാള്‍ നിലപാടുകളെന്ന നിലയിലുള്ള ഉത്തരങ്ങളാണ് പറയുന്നതെന്നു തോന്നുന്നു. അനോണി പറഞ്ഞതു കൂടാതെ സ്വന്തം ഉത്തരങ്ങള്‍ കൂടി താങ്കള്‍ പറഞ്ഞാല്‍ കൊള്ളാം.
നടക്കാറില്ല എന്നത് വേറെകാര്യം] എന്റെ ചോദ്യങ്ങളിൽ ഒരു പ്രപഞ്ച വീക്ഷണം ഉള്ളടങ്ങിയിട്ടുണ്ട്.പരാമർശ്ശിതർക്ക് ആ ചർച്ചക്കിടയിൽ ഞാൻ ചോദിച്ച ത് പോലുള്ള ചോദ്യങ്ങൾ മുന്നോട്ട് വെക്കുകയാണെങ്കിൽ ചർച്ച ഗുണകരമാകുമായിരുന്നില്ല.ചർച്ച പുറത്ത് നിന്നും ശ്രദ്ധിക്കുന്ന എനിക്ക് തോന്നിയതും എന്നാൽ പ്രസക്തമായതുമായ ചില ചോദ്യങ്ങൾ ചർച്ചയിൽ നേരിട്ട് പങ്കെടുക്കാതെ,ആ ചർച്ച ഉയർത്തിവിട്ട അന്തരീക്ഷത്തിൽ മുന്നോട്ട് വെക്കുകയായിരുന്നു.ചോദ്യങ്ങളോടുള്ള എന്റെ ഉത്തരങ്ങൾ പലപ്പോഴും വ്യക്തമാക്കപ്പെടുത്തിയിരുന്നു.ഇനിയും ഇനിയും വ്യക്തമാക്കിക്കൊണ്ടേ ഇരിക്കുമെന്ന് ഉറാപ്പ് തരുന്നു.ഒരിക്കൽകൂടി നന്ദി..
വന്നതിന്ന് നന്ദി നിസ്സഹായൻ.ഈ പോസ്റ്റ് ഒരു പ്രത്യേക സാഹചര്യത്തിൽ പോസ്റ്റേണ്ടി വന്നതാണ്.ആ ഒരു പ്രശ്ന പരിസരത്തിൽ ഈ ചോദ്യങ്ങൾക്ക് പ്രസക്തി ഉണ്ടെന്ന തോന്നലിൽ നിന്നാണ് ഈപോസ്റ്റ്..മറ്റൊരുകാര്യം വളരെ വ്യക്തവും തീവ്രവുമായ ഇടതു പക്ഷ സങ്കൽപ്പവും കാഴ്ച്ചപ്പാടും എന്റെ പോസ്റ്റിലുകളിലും എന്റെ കമന്റുകളിലും ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നവനാണ് ഞാൻ [ആഗ്രഹം പോലെ നടക്കാറില്ല എന്നത് വേറെകാര്യം] എന്റെ ചോദ്യങ്ങളിൽ ഒരു പ്രപഞ്ച വീക്ഷണം ഉള്ളടങ്ങിയിട്ടുണ്ട്.പരാമർശ്ശിതർക്ക് ആ ചർച്ചക്കിടയിൽ ഞാൻ ചോദിച്ച ത് പോലുള്ള ചോദ്യങ്ങൾ മുന്നോട്ട് വെക്കുകയാണെങ്കിൽ ചർച്ച ഗുണകരമാകുമായിരുന്നില്ല.ചർച്ച പുറത്ത് നിന്നും ശ്രദ്ധിക്കുന്ന എനിക്ക് തോന്നിയതും എന്നാൽ പ്രസക്തമായതുമായ ചില ചോദ്യങ്ങൾ ചർച്ചയിൽ നേരിട്ട് പങ്കെടുക്കാതെ,ആ ചർച്ച ഉയർത്തിവിട്ട അന്തരീക്ഷത്തിൽ മുന്നോട്ട് വെക്കുകയായിരുന്നു.ചോദ്യങ്ങളോടുള്ള എന്റെ ഉത്തരങ്ങൾ പലപ്പോഴും വ്യക്തമാക്കപ്പെടുത്തിയിരുന്നു.ഇനിയും ഇനിയും വ്യക്തമാക്കിക്കൊണ്ടേ ഇരിക്കുമെന്ന് ഉറാപ്പ് തരുന്നു.ഒരിക്കൽകൂടി നന്ദി..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ