വര്‍ഗ്ഗത്തേക്കുറിച്ചും വര്‍ഗ്ഗ സമരത്തെക്കുറിച്ചും ഒരു പാട് തെറ്റായ ധാരണകള്‍
വെച്ച് പുലര്‍ത്തുന്നവര്‍ ഇപ്പോഴും നമ്മുടെ ഈ ബൂലോകത്ത് നിലനില്ക്കുന്നു എന്ന് തിരിച്ചറിഞ്ഞത്കൊണ്ടാണ് ഈ ചെറു കുറിപ്പിന്ന് കാരണമായിട്ടുള്ളത്.
അത് ഇങ്ങിനേയാണ്:-
സമൂഹം വിരുദ്ധ വര്‍ഗ്ഗങ്ങളായി പിരിഞ്ഞുകഴിഞ്ഞ സമയം മുതല്‍ നിരന്തരം നടന്നുവരുന്ന
ഒരു സാമൂഹ്യ പ്രതിഭാസമാണ് വര്‍ഗ്ഗ സമരം .
ഒളിഞ്ഞും തെളിഞ്ഞും ,നിയമ വിധേയമായും വിരുദ്ധമായും സമാധാന പൂര്‍വ്വമായും ,ബലപ്രയോഗപൂര്‍ണ്ണമായും മാറ്റെല്ലാതരത്തിലുമായി വര്‍ഗ്ഗ സമൂഹമുള്ള കാലത്തോളം
ആ സമരം തുടര്‍ന്നു പോകുകയാണ്.
ഒരു പിടി കമ്യൂണിസ്റ്റ് കാരുടെ അല്ലെങ്കില്‍ വിപ്ളവകാരികളുടെ ബോധപൂര്‍വ്വമായ പ്രവര്‍ത്തനത്തിന്റേയും ഗൂഢാലോചനയുടേയും സന്തതിയാണ് വര്‍ഗ്ഗസമരമെന്ന്
വരുത്തിതീര്‍ക്കാന്‍ ചൂഷക വര്‍ഗ്ഗവും അവരുടെ പ്രചാരകന്മാരും ശ്രമിക്കാറുണ്ട്.
അവരുടെ പ്രചരണത്തില്‍ അകപ്പെട്ടു പോയ ചില “ശുദ്ധാല്മാക്കള്‍”
വര്‍ഗ്ഗസമരവുമൊന്നുമില്ലാതെ തികച്ചും സമാധാനപരമായ
സമത്വസുന്ദരമായ ഒരു പുതിയ വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനേക്കുറിച്ച് സ്വപ്നം കാണാറുണ്ട്.
ഇത്തരക്കാരുടെ പലതരം ചിന്താഗതികളും സിദ്ധാന്തങ്ങളും ഉള്‍ക്കൊള്ളുന്ന കാലഘട്ടത്തിലും സാഹചര്യത്തിലുമാണ്.മാര്‍ക്സും എംഗല്‍സും ജീവിച്ചത്.
അതുകൊണ്ട് ,ഈ ചിന്താഗതിക്കെതിരായി സുദീര്‍ഘവും നിരന്തരവുമായ ആശയ സമരങ്ങള്‍ തന്നെ അവര്‍ക്ക് നടത്തേണ്ടി വന്നിട്ടുണ്ട്.
ഈ സമരത്തിലൂടെ അവര്‍ ശാസ്ത്രീയമായി യുക്തി യുക്തം സ്ഥാപിച്ചതാണ്
മാര്‍ക്സിയന്‍ സമീപനത്തിന് അടിസ്ഥാനമായ വര്‍ഗ്ഗസമരം.
ഏതെങ്കിലും വ്യക്തിയുടേയോ സംഘടനയുടേയോ ഗൂഢാലോചനയോ കുത്തിത്തിരുപ്പുകളോ കൂടാതേതന്നെ സ്വഭാവികമായി മനുഷ്യ സമൂഹത്തിനകത്ത് രൂപം പ്രാപിച്ച
ഒരു സാമൂഹ്യപ്രതിഭാസമാണ് വര്‍ഗ്ഗസമരം .
സമൂഹചരിത്രത്തിന്റെ വികാസത്തില്‍ ഒരു ഘട്ടത്തില്‍ “ഒന്നു ചീഞ്ഞാല്‍ മറ്റൊന്നിന്ന് വളം”എന്നന്യായമനുസരിച്ച് പരസ്പരവിരുദ്ധമായ താല്പ്പര്യങ്ങളുള്ള രണ്ടു വര്‍ഗ്ഗങ്ങള്‍
രൂപമെടുത്തു എന്നതാണ് ഈ പുതിയ സാമൂഹ്യപ്രതിഭാസത്തിന്നടിസ്ഥാനം.
എന്നാല്‍ ഇത് ഭാവിയില്‍ എല്ലാകാലത്തും തുടര്‍ന്ന് പോകാമെന്ന് കരുതുന്നത് തെറ്റായിരിക്കും.
എന്തുകൊണ്ടെന്നാല്‍ വിരുദ്ധതാല്പര്യങ്ങള്‍ നിലനിന്നാല്‍ മാത്രം തുടര്‍ന്ന്പോരാന്‍ കഴിയുന്ന വര്‍ഗ്ഗങ്ങള്‍ ഇല്ലാതാവുന്ന ഒരു സാഹചര്യം അനുപേക്ഷണീയമായി വളര്‍ന്നു വരും.
അതിലേക്കാണ് ഇന്നത്തെ മുതലാളിത്ത സാമൂഹ്യവ്യവസ്ഥയും അതിനകത്ത് രൂപം കൊള്ളുന്ന സോഷ്യലിസ്റ്റ് പ്രസ്ഥാനവും മനുഷ്യ സമൂഹത്തെ നയിക്കുന്നത്.
എന്നു വെച്ചാല്‍ ഭൂതകാല ചരിത്രത്തില്‍ ഒരു ഘട്ടത്തില്‍ വര്‍ഗ്ഗങ്ങളും വര്‍ഗ്ഗവൈരുധ്യങ്ങളും
ഇല്ലാത്ത ഒരു സാമൂഹ്യ വ്യവസ്ഥ നിലനിന്നിരുന്നത്പോലെ ഭാവിയില്‍ ഒരിക്കല്‍ കൂടി
അത്തരമൊരു സാമൂഹ്യ വ്യവസ്ഥ ഉയര്‍ന്നു വരും -
ഇതാണ് മാര്‍ക്സിയന്‍ ചിന്താഗതിയുടെ കാതലായ ഭാഗം.
ഭൂതകാല ചരിത്രത്തില്‍ ഒരിക്കല്‍ വര്‍ഗ്ഗങ്ങളും അവ തമ്മിലുള്ള മല്‍സരങ്ങളും ഇല്ലാതിരുന്ന സാഹചര്യമുണ്ടായിരുന്ന് വെന്ന് പറഞ്ഞുവല്ലോ .
അന്നത്തെ സാമൂഹ്യവ്യവസ്ഥയുടെ ശാസ്ത്രീയമായ പേരു “പ്രാകൃത കമ്യൂണിസമെന്നായിരുന്നു”.
“മാനുഷ്യരെല്ലാരുമൊന്നുപോലെ”പൂര്‍ണ്ണമായ സമത്വത്തോടുകൂടി,ജീവിച്ചുപോന്ന ഒരു കാലമണത്. ഈ സ്ഥിതി അവസാനിച്ചതില്‍ പിന്നീടാണ് വര്‍ഗ്ഗ സമൂഹത്തിന്റെ ആദ്യ രൂപമായ അടിമത്ത വ്യ്വസ്ഥ നിലവില്‍ വന്നത്.
അടിമത്ത വ്യവസ്ഥയെ തുടര്‍ന്ന് ഫ്യൂഡല്‍ വ്യ്വസ്ഥയും പിന്നീട് മുതലാളിത്ത വ്യവസ്ഥയും
നിലവില്‍ വന്നു.മൗലികമായ ഈ സാമൂഹ്യവിപ്ളവത്തിലോരോന്നിലും
ഒരു ചൂഷക വര്‍ഗ്ഗം പോയി ,അതിനു പകരം പഴയ ചൂഷിത വര്‍ഗ്ഗത്തില്‍ നിന്ന് ഉയര്‍ന്നുവന്ന
ഒരു വിഭാഗമടങ്ങുന്ന പുതിയ ചൂഷക വര്‍ഗ്ഗം നിലവില്‍ വരികയും അധികാരത്തില്‍ എത്തുകയുമാണുമുണ്ടായത്.
അവസാനം ചൂഷക-ചൂഷിത വര്‍ഗ്ഗങ്ങള്‍ തന്നെ ഇല്ലാതായി, പഴയപോലെ
“പ്രാകൃത”മല്ലാത്ത ഒരു പുതിയ കമ്യൂണിസ്റ്റ് സമൂഹം രൂപമെടുക്കും.
ഈ പരിവര്‍ത്തനങ്ങള്‍ക്കെല്ലാം അടിസ്ഥാനമായി നില്ക്കുന്ന ഭൗതിക യാഥാര്‍ഥ്യം സംഗ്രഹരൂപത്തില്‍ ഇങ്ങനെ പറയാം .
1.പുരാതനചരിത്ര കാലത്ത് മനുഷ്യന്റെ ഉല്പ്പാദനക്കഴിവ് -പ്രകൃതിയോട് മല്ലിട്ട് ഭക്ഷണം ,വസ്ത്രം,ഭവനം മുതലായ അവന്റെ വ്യക്തിപരവും സാമൂഹ്യവുമായ ജീവിതത്തിന്ന് ആവശ്യമായ സാമഗ്രികള്‍ ഉണ്ടാക്കുന്നതിന്നുള്ള കഴിവ് -വളരെ പരിമിതമായിരുന്നു.സ്വന്തം ജീവിതാവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ വേണ്ട സാധനങ്ങല്‍ തന്നെ ഉല്പ്പാദിപ്പിക്കാന്‍ അന്ന് മനുഷ്യന്‍
വളരെ വിഷമിച്ചിരുന്നു.
അതുകൊണ്ട് അക്കാലത്ത് ഒരാള്‍ക്ക് മറ്റൊരാളെ അടിമയോ, അടിയാളനോ കൂലിത്തൊഴിലാളിയോ ,കുടിയാനോ ആക്കി വെക്കുന്നത് കൊണ്ട് പ്രയോജനമില്ലായിരുന്നു.
മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുക എന്നകാര്യം അന്നാര്‍ക്കും സ്വപ്നംകാണാന്‍ പോലും കഴിഞ്ഞിരുന്നില്ല .
പരിപൂര്‍ണ്ണ സമത്വം കളിയാടുന്ന ഒരു സാഹചര്യമാണ് അന്ന് മനുഷ്യ സമൂഹത്തിലുണ്ടായിരുന്നത്.
2.പക്ഷേ,ക്രമേണ ക്രമേണയായി ഈ സ്ഥിതിയിലൊരു മാറ്റം വന്നു.
നിത്യോപയോഗ സാധനങ്ങള്‍ നിര്‍മ്മിക്കാന്‍ മനുഷ്യനുള്ള കഴിവ് വര്‍ദ്ധിച്ചു വന്നു.
സ്വന്തം ജീവന്‍ നിലനിര്‍ത്താനാവശ്യമുള്ളത്ര മാത്രമല്ല അതിലുമധികം സമ്പത്ത് ഉല്പ്പാദിപ്പിക്കുവാന്‍ ഓരോ ആള്‍ക്കും കഴിവുണ്ടെന്ന് വന്നു.
ഓരോ ആളും നടത്തുന്ന അധ്വാനത്തില്‍ സ്വന്തം ജീവിതത്തിനാവശ്യമുള്ളത്ര മാത്രമല്ല
അതിലുമധികം സമ്പത്തുല്പ്പാദിപ്പിക്കുവാന്‍ ഓരോ ആള്‍ക്കും കഴിവുണ്ടെന്ന് വന്നു.
ഓരോ ആളും നടത്തുന്ന അധ്വാനത്തില്‍ സ്വന്തം ജീവിതത്തിന്ന് ആവശ്യമുള്ള അധ്വാനം Necessary Labourഎന്നും കഴിച്ച് മിച്ചം വരുന്ന അധ്വാനം Surplus Labourഎന്നും രണ്ടു വിഭാഗങ്ങളുണ്ടെന്നും നിലവന്നു.
ഇതില്‍ മിച്ചം വരുന്ന അധ്വാനം അധ്വാനിക്കുന്ന ആളില്‍ നിന്ന് മറ്റൊരാളിലേക്ക് പകര്‍ത്തുന്നത്കൊണ്ട്--ഒരാള്‍ ചൂഷിതനും മറ്റൊരാള്‍ ചൂഷകനെന്നും ആണെന്ന സ്ഥിതിയുളവാക്കുന്നതു കൊണ്ട്-ചൂഷകന് പ്രയോജനമുണ്ടെന്ന് വന്നു.
പക്ഷേ ചൂഷകന് പ്രയോജനമുള്ള ഈ വ്യവസ്ഥ അംഗീകരിക്കാന്‍ ചൂഷിതര്‍ തയ്യാറില്ലെന്ന് വന്നു.
ഈ സ്ഥിതിയില്‍ ഭൂരിപക്ഷം ജനങ്ങളേക്കൊണ്ട് ഈ വ്യ്വസ്ഥ അംഗീകരിപ്പിക്കാന്‍ ബലപ്രയോഗമടക്കമുള്ള എല്ലാ മാര്‍ഗ്ഗങ്ങളുമുപയോഗിച്ച്
എതിര്‍ക്കുന്നത് ചൂഷക വര്‍ഗ്ഗത്തിന്റേയും ആവശ്യമായിത്തീര്‍ന്നു.ഇതില്‍ നിന്ന് തന്നെയാണ്
ഇതില്‍ നിന്നാണ് സമൂഹ ചരിത്രത്തിലെ ആദ്യത്തെ വര്‍ഗ്ഗ സംഘട്ടനം രൂപം പ്രാപിക്കുന്നത്.
സമൂഹത്തില്‍ ഭൂരിപക്ഷം അടിമകളും ന്യൂനപക്ഷം യജമാനന്മാരുമായിത്തീരുന്ന ഒരു പുതിയ സാമൂഹ്യ വ്യവസ്ഥ -അടിമത്തവ്യവസ്ഥ-ഉയര്‍ന്നുവന്നത്.
3-ഉല്പ്പാദനശക്തികളുടെ തന്നെ വളര്‍ച്ചയുടെ ഫലമായി ഈ വ്യവസ്ഥ പ്രയോജനകരമല്ലെന്ന സ്ഥിതി വന്നു.
അടിമത്ത വ്യവസ്ഥക്ക് കീഴിലെന്നപോലെ ബലം പ്രയോഗിച്ച് പണിയെടുപ്പിക്കുന്ന ഒരാള്‍ക്ക് കഴിയുന്നതിനേക്കാള്‍ കൂടുതല്‍ ബുദ്ധിശക്തിയും പ്രതിഭയും വ്യക്തിപരമായ കഴിവും പ്രയോഗത്തില്‍ വരുത്തിയാല്‍ മാത്രമേ ഉല്പ്പാദനം ഫലപ്രദമായി നടക്കുകയുള്ളൂവെന്ന് വന്നു.
മനുഷ്യനെ വിലകൊടുത്തു വാങ്ങുകയും വില്ക്കുകയും ചെയ്യുക,വേണമെങ്കില്‍ അവനെ
കൊല്ലാന്‍ തന്നെ അധികാരം യജമാനനുണ്ടെന്ന സ്ഥിതി തുടരുക -ഇത് ഉല്പ്പദന വദ്ധനവിനെ സഹായിക്കയില്ലെന്ന് വന്നു.
അങ്ങിനെ അടിമത്ത വ്യവസ്ഥയിലെ നഗ്നവുംബലപ്രയോഗപൂര്‍വ്വവുമായ ചൂഷണവ്യവസ്ഥ കാലഹരണപ്പെട്ടു.
കുറേക്കൂടി പരോക്ഷവും എന്നാല്‍ ഫലപ്രദവുമായ ചൂഷണ മാര്‍ഗ്ഗങ്ങള്‍ ആരായുന്നത് ചൂഷക വര്‍ഗ്ഗത്തിന്റെ അനുപേക്ഷണീയമായ ഒരാവശ്യമായിത്തീര്‍ന്നു.
അങ്ങനെ അടിമക്ക്പകരം അടിയാളനും (കുടിയാന്‍) തുടര്‍ന്ന് കൂലിത്തൊഴിലാളിയും ഉണ്ടായി
ഈ അവസാനരൂപമായ കൂലിത്തൊഴിലാളിയില്‍ പ്രത്യക്ഷവും നിയമപരവുമായ ആശ്രിതത്തിന്റെ ഒരംശം പോലുമില്ല .
അയാളും അയാളുടെ മുതലാളിയും തമ്മില്‍ നിയമത്തിന്റെ ദൃഷ്ടിയില്‍ പരിപൂര്‍ണ്ണ സമത്വമാണ്. എന്നാല്‍,ജീവിക്കാനാവശ്യമായ അധ്വാനത്തിന്റെ തോത് കുറക്കുകയും മിച്ചം വരുന്ന അധ്വാനത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന കാര്യത്തില്‍ മാത്രമല്ല,മിച്ചം വരുന്ന അധ്വാനം മുഴുവന്‍ തൊഴിലാളികളുടെ കയ്യില്‍ നിന്നും മുതലാളിയുടെ കയ്യിലേക്ക് മാറ്റുന്നതില്‍ കൂടി അടിമത്വ വ്യവസ്ഥയിലെ യജമാനനേക്കാള്‍ സമര്‍ഥനാണ് ഇന്നത്തെ മുതലാളി.
എന്നു വെച്ചാല്‍ ,
മിച്ചം വരുന്ന അധ്വാനത്തിന്റെ ഫലം തട്ടിയെടുക്കുന്നതിന്ന് ചൂഷക വര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്ന വിവിധ മാര്‍ഗ്ഗങ്ങളില്‍നിന്നാണ് വിവിധങ്ങളായ വര്‍ഗ്ഗ സമൂഹങ്ങള്‍ ജന്മമെടുക്കുന്നത്.
4- മുതലാളിത്ത സമൂഹത്തിന്റെ വളര്‍ച്ചയോട് കൂടി മനുഷ്യ സമൂഹത്തിന്റെ മുമ്പില്‍ പുതിയൊരു സാധ്യത ഉയര്‍ന്നുവന്നിരിക്കുന്നു.
മനുഷ്യസമൂഹത്തിലെ ഓരോ വ്യക്തിയുടേയും ആവശ്യങ്ങള്‍ മുഴുവന്‍ പൂര്‍ണ്ണമായും സാധിക്കാനാവശ്യമുള്ള സാമഗ്രികള്‍ മുഴുവന്‍ ചൂഷണ വ്യവസ്ഥയില്ലാതെ തന്നെ ഉല്പ്പാധിപ്പിക്കാമെന്ന് വന്നിരിക്കുന്നു.
ഇതുവരെ ചൂഷക വര്‍ഗ്ഗങ്ങള്‍ അനുഭവിച്ചിരുന്നത്പോലെ തന്നെ ഉല്പ്പാദിപ്പിക്കാമെന്ന് വന്നിരിക്കുന്നു;ഇതുവരെ ചൂഷക വര്‍ഗ്ഗങ്ങള്‍ അനുഭവിച്ചിരുന്നത് പോലെ തന്നെ അത്രയും സുഖഭൂയിഷ്ഠമായ ജീവിതം നയിക്കാന്‍ മനുഷ്യ സമൂഹത്തിലെ ഓരോ വ്യക്തിക്കും കഴിയുമെന്ന് വന്നിരിക്കുന്നു.
സമൂഹത്തിലെ ഉല്പ്പാദനക്കഴിവ് ഇത്ര ഉയര്‍ന്ന തോതില്‍ എത്തിയിരിക്കുന്നതിനാല്‍ മാവേലിഭരണത്തിന്റെ പുതിയൊരു പതിപ്പ് പുറത്തിറക്കാമെന്ന് വന്നിരിക്കുന്നു.
“ഓരോ വ്യക്തിയും കഴിവിനൊത്ത് പ്രയത്നിക്കുക,ആവശ്യമനുസരിച്ച് ജീവിത സാമഗ്രികള്‍ ഉപയോഗിക്കുക(”From each according to his capacity,to each according to his needs") എന്നത് പ്രായോഗികമായ ഒരു മുദ്രാവാക്യമായി തീര്‍ന്നിരിക്കുന്നു.
മാവേലി ഭരണകാലത്ത് ഉണ്ടായിരുന്നതിനേക്കാള്‍ എത്രയോ ഉയര്‍ന്നതും പരിഷ്കൃതവും ഒരു ജീവിതം നയിക്കുന്നതില്‍ പരിപൂര്‍ണ്ണ സമത്വം -ഇതാണ് പുതിയ കമ്യൂണിസ്റ്റ് സമൂഹം;
“പ്രാകൃതമല്ലാത്ത കമ്യൂണിസ്റ്റ് വ്യവസ്ഥ”.
പറഞ്ഞു വരുന്നത് അല്ലെങ്കില്‍ പറയാന്‍ ഉദ്ദേശിച്ചത് :-
മനുഷ്യ സമൂഹത്തിന്റെ വളര്‍ച്ചയുടെ ഒരു സവിശേഷഘട്ടത്തില്‍ അനുപേക്ഷണീയമായി
രൂപം കൊണ്ടതും മറ്റൊരുഘട്ടത്തില്‍ അനുപേക്ഷണീയമായി അന്തര്‍ധാനം ചെയ്യാന്‍ പോകുന്നതുമായ ഒരു സാമൂഹ്യ പ്രതിഭാസമാണ് വര്‍ഗ്ഗസമരം .
അതില്ലാതാക്കാന്‍ ഈ കാലഘട്ടത്തില്‍ ഒരാള്‍ക്കും സാധ്യമല്ല.
വര്‍ഗ്ഗസമൂഹത്തിനകത്ത് ഓരോവ്യക്തിക്കും സ്വയം തെരഞ്ഞെടുക്കാവുന്ന ഒരു ചേരിയുണ്ടു
ചൂഷകന്റെ ചേരി ,അല്ലെങ്കില്‍ ചൂഷിതന്റെ ചേരി.
ഇതിലേതെങ്കിലുമൊന്ന് തിരഞ്ഞെടുത്ത് ആ ചേരിയെ വിജയിപ്പിക്കുവാന്‍ നോക്കുകയല്ലാതെ ചേരികളില്ലെന്ന ഭാവത്തില്‍ പ്രവര്‍ത്തിക്കാന്‍ ഒരാള്‍ക്കും കഴിയില്ല.
ഈ വസ്തുതയാണ് മാര്‍ക്സും എംഗല്‍സും തങ്ങളുടെ നിരവധി ഗ്രന്ഥങ്ങളിലൂടേയും പുറത്തു കൊണ്ടു വരുന്നത് .
ഈ കൂട്ടത്തില്‍ വെച്ച് ഏറ്റവും സംഷിപ്തമായ രേഖ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോവാണെങ്കില്‍ ഏ റ്റവും സുദീര്‍ഘവും പണ്ഡിതോചിതവുമായ രേഖ മൂലധനമാണ്.
(മാര്‍ക്സിസം ഒരു പാഠ പുസ്തകത്തില്‍ നിന്ന്)
2010 ഡിസംബർ 8, ബുധനാഴ്‌ച
2010 നവംബർ 30, ചൊവ്വാഴ്ച
അഴിമതിയുടെ രാഷ്ട്രീയം
രാജ്യത്ത് അഴിമതിക്കേസുകൾ ദിനം പ്രതിയെന്നോണം വെളിപ്പെട്ടുകൊണ്ടിരിക്കുകയാണല്ലോ.
രാജ്യം കണ്ടിട്ടുള്ള ഏറ്റവും വലിയ അഴിമതിക്കേസ് എന്നു വിലയിരുത്തുന്ന 1.76 ലക്ഷം കോടിയുടെ കേസിൽ കോടതി
സിബിഐ ക്കെതിരെരൂക്ഷമായ വിമർശ്ശനം ഉന്നയിച്ചു കഴിഞ്ഞു.
നാളിതു വരെ വെളിപ്പെട്ട അഴിമതിക്കേസുകളിൽ സിബിഐ ക്കെതിരേയുള്ള കോടതിയുടെ വിമർശ്ശനം ഇത് ആദ്യത്തേതൊന്നുമല്ല.
ഭരണ തലത്തിലെ അഭൂതപൂർവ്വമായ അഴിമതിയും ക്രിമിനലുകൾ എന്ന നിലയിലേക്കുള്ള ഭരണ കൂടത്തിലെ ഉന്നത സ്ഥാനീയരുടെ അധ:പ്പതനവും ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളായിട്ട് ഒരു പാടു നാളുകളായെങ്കിലും കക്ഷി താല്പ്പര്യമനുസരിച്ചാണ് ചർച്ചയുടെചൂരും ചൂടും കാണപ്പെടാറ്.
ഇതാകട്ടെ രാഷ്ട്രത്തിന്റേയും അതിലെ കോടിക്കണക്കിന്ന് വരുന്ന ജനവിഭാഗങ്ങളുടേയും ഭാവിയിൽ താല്പര്യമുള്ളവലിയൊരു വിഭാഗം ജനങ്ങളെ സംഭീതരും ആശങ്കാകുലലരു മാക്കിയിട്ടുണ്ടു .
എന്നാൽ പത്ര-ദൃശ്യ മാധ്യമങ്ങൾ ഉയർത്തിക്കൊണ്ടു വരുന്ന ചർച്ചാ കോമഡി പ്രോഗ്രാമുകളിലെ മെഗാസൂപ്പർ ചർച്ചിയന്മാരയ പരമ്പരാഗത സ്ഥിര നായകന്മാരും ,വലതു പക്ഷ പിന്തിരിപ്പൻ ബുദ്ധി ജീവിതങ്ങളും
ഈ വിഷയത്തെ കേവല വ്യക്തിഗത ധാർമ്മികതയുടേയോ,വ്യക്തി ശുദ്ധിയുടെയോ മാത്രം പ്രശ്നമാക്കി ചുരുക്കിയെടുക്കാനും,
അങ്ങേയറ്റം രാജ്യദ്രോഹ സ്വഭാവം കൈവരിച്ചിട്ടുള്ളതും -ഇതിൽ അടങ്ങിയിരിക്കുന്ന വളരെ വ്യക്തമായ രാഷ്ട്രീയ യാഥാർത്ഥ്യങ്ങളെ
വഴിതിരിച്ചു വിടാനും മൂടിവെക്കാനും കൂട്ടായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
സ്പെക്ട്രം അഴിമതി പുതിയ മാനങ്ങൾ കൈവരിക്കാൻ ഏറെ സാധ്യതയുണ്ട്. എന്തായാലും ഇന്ത്യൻ രാഷ്ട്രീയത്തിലെ ജീർണ്ണത
പോടുന്നനവേ രൂപം കൊണ്ടതല്ല .
പണാധിപത്യവും അധോലോക പ്രവർത്തനങ്ങളും രാഷ്ട്രീയത്തിൽ കടന്നുനരുന്നതും,അധികാര കൈമാറ്റത്തിന്ന് ശേഷം
വളരെ ചെറിയ ഒരു ഇടവേളയൊഴിച്ചാൽ ഇന്ത്യ ഭരിച്ചു പോരുന്ന കോൺഗ്രസ്സും അതിൽ നിന്ന് പിരിഞ്ഞു പോന്ന മറ്റു രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ടു തന്നെയാണ് .
നാലണ മെമ്പർഷിപ്പിന്റെ പിൻബലത്തിൽ കെട്ടിപൊക്കിയതെന്ന പാരമ്പര്യം അവകാശപ്പെടുമ്പോഴും ,അധികാരകൈമാറ്റത്തിന്ന് മുമ്പുതന്നെ ഇന്ത്യയിലെ വൻ കിട ദല്ലാൾ കുത്തകകൾ കോൺഗ്രസ്സിന്റെ ഏറ്റവും വലിയ ഫണ്ടിംഗ് ഏജൻസികളായി ക്കഴിഞ്ഞിരുന്നു. വിദേശമൂലധനത്തിന്റേയും നാടൻ മുതലാളിമാരുടേയും ഭൂസ്വാമി മാരുടേയുമൊക്കെ താല്പര്യങ്ങൾ സംരക്ഷിച്ച ഒരു ദശബ്ദക്കാലത്തെ ഭരണത്തിന്റെ ഫലമായി 1960 കളുടെ ആരംഭത്തിൽ തന്നെ കോൺഗ്രസ്സിന്റെ ബഹുജനാടിത്തറ പൂർണ്ണമായി തകർന്നു കഴിഞ്ഞിരുന്നു .
ഭരണ വർഗ്ഗ വൈരുധ്യങ്ങളീലൂടെ സ്വതന്ത്രാ പാർട്ടിയും ജനസംഘവും നിലവിൽ വരികയും അതുവരെ കോൺഗ്രസ്സിന്ന് ഒപ്പം നിലയുറപ്പിച്ചിരുന്ന ബോബെ -അഹമ്മദാബാദ് ബിസ്സിനസ്സ് ലോബിയിലൊരു വിഭാഗവും കൂടി നല്ലൊരു വിഭാഗം ഫ്യൂഡൽ ശക്തികളും ,രാജകുടുംബാഗങ്ങളുമെല്ലാം ഈ പാർട്ടികളെ പരസ്യമായി പിന്തുണച്ചു തുടങ്ങുകയും ചെയ്തു.
1967 ലെ തെരഞ്ഞടുപ്പിനേതുടര്‍ന്ന്‍ ഇന്ദിരാഗാന്ധി ഗവണ്മെന്റ് പ്രിവി പെഴ്സ് നിർത്തലാക്കിയതും അഴിമതിക്കെതിരേയെന്ന വ്യാജേന
കമ്പനി സംഭാവനകൾക്ക് നിരോധനം ഏർപ്പെടുത്തിയതും ഈ പശ്ചാത്തിലായിരുന്നു.
ഇക്കാലമാവുമ്പേഴേക്ക് വിദേശ മൂലധനത്തിന്റെ വൻ തോതിലുള്ള കടന്നു കയറ്റവും കാലഹരണപ്പെട്ട ഭൂബന്ധങ്ങളുടെ തുടർന്നുള്ള
നില നില്പ്പും,ഉല്പാദന മേഖലകളെ ശിഥിലീകരിക്കുകയും ഭരണ വർഗ്ഗങ്ങളുടേതന്നെ മുൻ കയ്യിൽ വ്യാപകമായ ഊഹക്കച്ചവടവും
അധോലോക പ്രവർത്തനങ്ങളും ശക്തിപ്പെടുകയും ചെയ്തു.
ബോബെയിലെ കെട്ടിടമാഫിയ,വടക്ക് കിഴക്കനിന്ത്യയിലെ വനം മാഫിയ,ധാൻ ബാദിലെ കല്ക്കരി മാഫിയ,തെക്കേയിന്ത്യിലെ അബ്കാരി മാഫിയ, തുടങ്ങി ഇന്ത്യയിലാകമാനം കുപ്രസിദ്ധി നേടിയ അധോലോക സംഘങ്ങൾ,
അഖിലേന്ത്യാഭരണപാർട്ടിയുടെ കാർമ്മികത്വത്തിലും സംരക്ഷണയിലും വളർന്നു വരുന്നതും ഈ സാഹചര്യത്തിലായിരിന്നു.
മയക്കു മരുന്നു ബിസ്സിനസ്സ്,കള്ളക്കടത്ത്,തട്ടികൊണ്ടു പോകൽ ,പെൺ വാണിഭം,റിയൽ എസ്റ്റേറ്റ് ബിസ്സിനസ്സ്,ഊഹക്കച്ചവടം,
തുടങ്ങിയ നിയമ വിരുദ്ധ പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിന്ന് പോലീസ് ,രഹസ്യ പോലീസ് സംവിധാനങ്ങളുടെ
സർവ്വ വിധ പിന്തുണയും ഈ മാഫിയാ സംഘങ്ങൾക്ക് ലഭ്യമായിരുന്നു.
70 കൾ ആവുമ്പോഴേക്കും ഇന്ത്യൻ ഭരണകൂടം നേരിട്ടുതന്നെ നിരവധി അഴിമതിക്കേസുകളിലും കുംഭകോണങ്ങളിലും ക്രിമിനൽ പ്രവർത്തനങ്ങളിലൂം ഉൾപ്പെടുന്നതായി കാണാം .
1971 ലെ തെരഞ്ഞെടുപ്പിന്ന് തൊട്ട്മുമ്പുള്ള മൂന്നാഴ്ചക്കുള്ളിൽ വിദേശ-നാടൻ കമ്പനികൾക്ക് 700 ഇറക്കുമതി ലൈസൻസ് നല്കിക്കൊണ്ട് കോടിക്കണക്കിന്ന് രൂപാ കൈക്കൂലി വാങ്ങിയതും ഭരണ നേതൃത്വം തന്നെ 6 ദശലക്ഷം ഡോളർ കമ്മീഷൻ ഉറപ്പാക്കിയ പഞ്ചസാര ഇടപാടും എൽ എൻ മിശ്ര വധവും നാഗർ വാല സംഭവുമെല്ലാം ഏതാനും ചില ഉദാഹരണങ്ങൾ മാത്രം .
തീർച്ചയായും ഇവയെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നില്ല . ഇന്ത്യയിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധിയുടെയും `ഭരണരാഷ്ട്രീയത്തിന്റേ അനുദിനം തീവ്രതയാർജ്ജിച്ച ജീർണ്ണയുടേയും പ്രതിഫലനങ്ങളുമായിരുന്നു ഇവ .
പാർലമെന്ററി ജനാധിപത്യത്തിന്റെ എല്ലാപുറം പൂച്ചുകളും അവസാനിപ്പിച്ച് ഇന്ത്യൻ ഭരണകൂടത്തിന്റെ ക്രിമിനലീകരണം പൂർത്തിയാക്കിയ
1975 ലെ അടിയന്തിരാവസ്ഥ മേൽ സൂചിപ്പിച്ച പ്രവണതകളുടെ സ്വാഭാവിക വികാസത്തിന്റെ ഫലമായിരുന്നു.
ഔപചാരികമായി അടിയന്തിരാവസ്ഥ പിൻ വലിച്ചെങ്കിലും എൺപതുകൾ മുതൽ ഇന്ത്യൻ രാഷ്ട്രീയ രംഗത്തെ ക്രിമിനൽ വല്ക്കരണം പൂർവ്വാധികം ശക്തിപ്പെടുകയാണുണ്ടായിട്ടുള്ളത്.
1981ലെ IMFഉപാധികളുടെ അടിസ്ഥാനത്തിൽ സമ്പദ്ഘടനയെ കൂടുതൽ ഉദാര വല്കരിച്ചതും കുത്തക നിയന്ത്രണ(MRTP)ത്തിലും,
വിദേശ നാണ്യ നിയന്ത്രണ നിയമ(FERA) ത്തിലും ഇളവുകൾ വരുത്തിക്കൊണ്ട് ബഹു രാഷ്ട്ര കുത്തകകൾക്ക് രാജ്യത്തിന്റെ
എല്ല വിധ മേഖലകളും തുറന്നിട്ടതുമായിരുന്നു ഇതിന്റെ കാരണങ്ങൾ .
ബഹുരാഷ്ട്ര ഭീമന്മാരുടേയും ആഗോള ആയുധ കുത്തകകളുടേയും സർവോപരി ചാര സംഘടനകളുടേയും കമ്മീഷൻ പറ്റുന്ന വരാണ്
ഇന്ത്യൻ ഭരണാധികാരികൾ എന്നു തുറന്നു കാട്ടുന്ന നിരവധി സംഭവങ്ങൾ 80 കളിൽ റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി
118 കോടികൈകൂലിവാങ്ങിയ മിറാഷ് വിമാന ഇടപാട് ,400 കോടി കമ്മീഷൻ വാങ്ങിയ ബോഫോഴ്സ് ഇടപാട് തുടങ്ങിയ എണ്ണമറ്റ ഇടപാടുകളിലൂടെ ആയിരക്കണക്കിന്ന് കോടി രൂപ ഇന്ത്യൻ ബരണകൂട നേതൃത്വങ്ങൾ തരപ്പെടുത്തുകയുണ്ടായി.
ലോകസഭാ രേഖകളിൽ നിന്നും വ്യക്തമാകുന്നതു പോലെ 82-91 കാലത്ത് മാത്രം 51 ബില്യൺ ഡോളർ വിദേശ നാണ്യം
ഇന്ത്യക്ക് നഷ്ടപ്പെടുകയുണ്ടായി. യഥാർത്തത്തിലുള്ളതിന്റെ ചെറിയ ഒരളവ് മാത്രമാണ ഈ കണക്ക് .
1984 ല്‍ ഭരണകൂടത്തിന്റെ ഒത്താശയോടുകൂടി സിഖ്കാർക്കെതിരെ നടന്ന കൂട്ടക്കൊലയും 80 കളിൽ ഉടനീളം മതന്യൂന പക്ഷങ്ങൾക്കെതിരെ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നടന്ന വർഗ്ഗീയ കലാപങ്ങളും കൂട്ടക്കൊലകളും അവയിൽ നഗര ഭൂമിയുടെ ഊഹക്കച്ചവടത്തിലേർപ്പെട്ടിട്ടുള്ള കെട്ടിട മാഫിയകളു, വഹിച്ച പങ്കും ,ഇന്ത്യൻ ബ്യൂറോക്രസിയും ,പോലീസ് രഹസ്യ പോലീസ് വിഭാഗങ്ങളും അങ്ങേയറ്റത്തെ മാഫിയാ വല്ക്കരണത്തിന്നും ,ക്രിമിനൽ വല്ക്കരണത്തിന്നും വിധേയമായിരുന്നു എന്നതിന്റെ തെളിവുകളായിരുന്നു.
എല്ലാവിധ നിയമങ്ങളേയും ലംഘിച്ച്കൊണ്ട് ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊല നടത്തിയ യൂണിയൻ കാർബൈഡിന്റെ മുമ്പിൽ
ഏറ്റവും ജൂഗുപ്സാവഹമായ വിധം മുട്ടുകുത്തിയ കോടതിയും എക്സിക്യുട്ടീവുമെല്ലം ഇന്ത്യൻ ഭരണകൂടത്തിന്റെ വിധേയത്വം വിളിച്ചറിക്കുകയായിരുന്നു. നാളിതുവരെ ഈ ഗാന്ധിയന്മാര്‍ അടിച്ചു മാറ്റിയ തുകയുടെ കണക്കെടുക്കാന്‍ മുതിരുന്നില്ല ,,,
90കൾ മുതലുള്ള സാമ്രാജ്യത്വ ആഗോളീകരണ കാലത്ത് ബഹുരാഷ്ട്ര കുത്തകകളും ഊഹമൂലധന ശക്തികളും അവരുടെ കാലഹരണപ്പെട്ട സാങ്കേതിക വിദ്യകളും ഉപയോഗശൂന്യമായ യന്ത്രങ്ങളും സ്പെയർ പാർട്ടുകളും നവീകരണത്തിന്റെ പേരിലും പുത്തൻ പദ്ധതിയുടെ രൂപത്തിലും പുത്തൻ കൊളോണിയൽ രാജ്യങ്ങളുടെ മേൽ കെട്ടിയേല്പ്പിക്കാൻ നേതാക്കന്മാർക്കും ബ്യൂറോക്രാറ്റുകൾക്കും നല്കിവന്ന കമ്മീഷനുകൾക്കും /കൈക്കൂലികൾക്കുമുള്ള നിർക്കുകൾ കുത്തനെ വർദ്ധിപ്പിച്ചിട്ടുണ്ട് .
ഇടപാടുകൾക്ക് നേരത്തെ 10 ശതമാനമായിരുന്നതെങ്കിൽ ആഗോളീകരണകാലത്ത് 30നും മേലെ എത്തിയിരിക്കുന്നു.കരിമ്പട്ടികയിൽ പ്റ്റുത്തിയതാണെങ്കിൽ കമ്മീഷൻ തുക വർദ്ധിക്കും.
ഇതിന്റെ രാഷ്ട്രീയം ഇങ്ങനെ .
1940 കളിൽ ഒട്ടേറെ മൂന്നാം ലോകരാജ്യങ്ങൾ സാമ്രാജ്യത്വങ്ങളുടെ കൊളോണിയൽ ദാസ്യത്തിൽ നിന്നും ഔപചാരികമായി സ്വാതന്ത്ര്യം നേടുകയുണ്ടായി.
രണ്ടാം പോകയുദ്ധത്തെ തുടർന്നു കോളനികളെ പഴയമട്ടിൽ അടിച്ചമർത്തി നിർത്താനാവാത്ത വിധം സ്വാതന്ത്ര്യ പോരാട്ടങ്ങൾ ശക്തിയാർജ്ജിച്ചതും,മാത്രമല്ല ചൈന വിയറ്റ്നാം തുടങ്ങി പലരാജ്യങ്ങളിലും കമ്യുണിസ്റ്റ്കാർ വിമോചനപ്രസ്താനത്തിന്റെ മുൻപന്തിയിലേക്ക് വന്നതുമായ സാഹചര്യത്തിലാണ്.സാമ്രാജ്യത്വ ശക്തികൾ ഈ രാജ്യങ്ങൾക്ക് “സ്വാതന്ത്ര്യം ”നല്കി തങ്ങളുടെ കൂടെ നിർത്താൻ ‘ഡി കോളനൈശേഷൻ’എന്ന പദ്ധതി നടപ്പിലാക്കിയത്.
ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ അധികാരത്തിൽ വന്ന ഭരണ വർഗ്ഗങ്ങൾ രാജ്യത്തെ സാമ്രാജ്യത്വ മൂലധനവുമായി കണക്ക് തീർത്ത് രാജ്യത്തെ മോചനത്തിലേക്ക് നയിക്കാൻ കഴിവും തയ്യാറുമുള്ളവരുമായിരുന്നില്ല .
പകരം സാമ്രാജ്യത്വ ധനകാര്യ സ്ഥാപനങ്ങളായ ലോക ബാങ്ക്,ഐ എം എഫ്, ഗാട്ട് തുടങ്ങിയവയുടെ കാർമികത്തിൽ കടമായും നിക്ഷേപമായും വിദേശ മൂലധനത്തെ വിളിച്ച് കൊണ്ടു വന്നുരാജ്യത്തെ വികസിപ്പിക്കാനെന്ന പേരിൽ നടപ്പിലാക്കിയ നയങ്ങൾ പടി പടിയായി രാജ്യത്തെ പുത്തൻ കൊളോണിയൽ അടിമത്തത്തിലേക്കും വിദേശ കടക്കെണിയിലേക്കും തള്ളി വിടുകയായിരുന്നു.
പിന്നോക്കവസ്ഥ പരിഹരിക്കാനെന്ന പേരിൽ ഉദാര വല്കരണം ,ഘടനാക്രമീകരണം ,ആഗോള വല്കരണം എന്നിങ്ങനേയുള്ള
തീവ്ര കൊള്ളക്കുള്ള പദ്ധതികൾ രാജ്യത്ത് നടപ്പിലാക്കി.
ഈ പദ്ധതികൾ 70 കളിൽനടപ്പിലാക്കിയ ബ്രസീൽ,മെക്സിക്കോ ,അർജന്റീന തുടങ്ങിയ രാജ്യങ്ങളിൽ തങ്ങളുടെ പാദസേവകരായ ഭരണാധികാരികളെ ഉപയോഗിച്ചുകൊണ്ട് നടപ്പിലാക്കിയിരുന്നു.
ആ രാജ്യങ്ങളിൽ വലിയ വികാസങ്ങളുണ്ടാക്കുന്നതായി ആദ്യഘട്ടങ്ങളിൽ കണക്കുകൾ നിരത്തി വൻ പ്രചരണങ്ങൾ അഴിച്ചു വിട്ടിരുന്നു.
പിന്നീട് അധിവേഗം ആ രാജ്യങ്ങൾ ഭീകരമായ കടക്കെണിയിൽ അകപ്പെടുകയും മഹാ ഭൂരിപക്ഷം ജന വിഭാഗങ്ങളും
കടുത്ത പട്ടിണിയിലേക്കും,ദാരിദ്ര്യത്തിലേക്കും പാപ്പരീകരണത്തിലേക്കും നിപതിക്കുകയും ചെയ്തു.
ഈ രാജ്യങ്ങൾ തകർന്നതോടെ ഇതേ പദ്ധതികൾ തങ്ങളുടെ കൊള്ളക്കായി ആഫ്രിക്കൻ രാജ്യങ്ങളിലും ഫിലിപൈൻസ്.തായ്‌ലാന്റ്,
തെക്കൻ കൊറിയ മുതലായ ഏഷ്യൻ രാജ്യങ്ങളിലും നടപ്പിലാക്കി.
റാവു സർക്കാരും ,രാജ്യത്തെ കോൺഗ്രസ്സുകാരും ഈ രാജ്യങ്ങളുടെ വികാസം ചൂണ്ടിക്കാണിച്ചായിരുന്നു.നമ്മുടെ രാജ്യത്തും പുത്തൻ സാമ്പത്തികം നടപ്പിലാക്കിയത്.
ഈ നയൻ നടപ്പിലാക്കിയ രാജ്യങ്ങളെക്കുറിച്ച് പിന്നീട് നാം അറിയുന്നത് പാടേ തകർന്നടിഞ്ഞതിന്റെയും പട്ടിണി മരണങ്ങളുടേയും കടുത്ത ചിത്രങ്ങളാണ് ലോകം കണ്ടത്
സോമാലിയ,ഏത്യോപ്പിയ ,ചാഡ്.....ലോകത്തിന്ന് സമ്മാനിച്ചുകൊണ്ടു അനിദിനം മുന്നേറുന്നു.
പരിഷ്കാരം നടപ്പിലാക്കിയ ഭരണാധികാരികളുടെ സ്ഥിതിയും പരിശോധിച്ചാൽ റോഹ്തേവൂയും ,ചുന്ദുഹ്വാനും ലക്ഷക്കണക്കിന്ന് കോടിയുടെ അഴിമതിയുടെ പേരിൽ ഇന്ന് ജയിലിലടച്ചിരിക്കയാണ് .
ദശ ലക്ഷക്കണക്കിന്ന് കോടി മുക്കിയ മാർക്കോസ് നാടു വിട്ടോടി.
തായ്‌ലാന്റിൽ അഴിമതിക്കാരായ രാഷ്ട്രീയക്കാരെ ജയിലടച്ച് പട്ടാളം അധികാരം പിടിച്ചെടുത്തു.
ഇങ്ങിനെയൊക്കെ വ്യാപകമായി സംഭവിക്കുമ്പോഴും സാമ്രാജ്യ്ത്വ കാർമ്മികത്തിൽ തുടരുന്ന ഭരണാധികാരികൾ ഇതേ നയങ്ങൾ തുടരുന്നതിന്നാണ് ഏറെ താല്പ്പര്യം കാണിക്കുന്നത്.
വ്യവസ്തയുടെ വിശ്വാസ്യത നില നിർത്താൻ ,ഉയർന്നു വരുന്ന ജനരോഷം തണുപ്പിക്കാനും തിരിച്ചു വിടാനും സാമ്രാജ്യത്വം ഫലപ്രദമായി ഇടപെടുമെന്ന് ധൈര്യം ഇവർക്ക് കൂട്ടിന്നുണ്ട്.
ഇന്തയിലും ഉദാരവല്കരണവും ആഗോള വല്ക്കരണവും ശക്തിപ്പെട്ടതോടെ കേന്ദ്രവും സംസ്ഥാനവും മാറി മാറി ഭരിക്കുന്നവർക്ക്
ഏത് തരം കറാറുകളും ആകർഷണീയമായ വ്യവസ്ഥയിൽ ഏർപ്പാടാക്കി കൊടുക്കുന്നതിന്ന് വേണ്ടി പ്രവർത്തിക്കുന്ന
നൂറ് കണക്കിന്ന് ഏജൻസികൾ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്.
90 ന്ശേഷം രാജ്യത്ത് നടപ്പിലാക്കിയ ആഗോള വല്ക്കരണത്തിന്റെ ഭാഗമായ പുത്തൻ സാമ്പത്തിക നയം രാജ്യത്ത് നടപ്പിലാക്കിയത് കോൺഗ്രസ്സാണ്
ഈ പാർട്ടിയുടെ നയത്തെ ഉയർത്തിപ്പിടിക്കുന്ന ആർക്കും ഇന്നീ രാജ്യം എത്തിപ്പെട്ട അവസ്ഥയുടെ ഉത്തര വാദിത്വത്തിൽ നിന്ന് മാറി നില്ക്കാമെന്നു കരുതേണ്ട.
പറഞ്ഞു വരുന്നത് അല്ലെങ്കിൽ പറയാൻ ഉദ്ദേശിച്ചത്:-
പുത്തൻ കൊളോണിയൽ അടിമത്വത്തിലമർന്നുപോയ ,തകർന്നടിഞ്ഞുകൊണ്ടിരിക്കുന്ന ഏതൊരു മൂനാം ലോകരാജ്യത്തുമെന്നപോലെ
പുത്തൻ കോളോണിയൽ പ്രക്രിയ നമ്മുടെരാജ്യത്തും ആഴത്തിലായിരിക്കുന്നു എന്നും അതിനനുസൃതമായ വിധം നമ്മുടെ രാജ്യത്തെ ഭരണവർഗ്ഗ പാർട്ടികളും ഉന്നത ഉദ്യോഗസ്ഥ വിഭാഗങ്ങളും ബഹുരാഷ്ട്ര കുത്തകകളുടെ പേ റോളിലാണ് ഉള്ളത്
എന്ന് വെളിപ്പെടുത്തുകയാണ് നാളിതു വരേയുള്ള അഴിമതിക്കഥകൾ എന്നാണ്.
അവസാനമായി ഒന്നു കൂടി....
അർത്ഥശങ്കക്കിടയില്ലാത്ത വിധം സൂചിപ്പിക്കട്ടെ
ഇക്കാലത്ത് സ്വാതന്ത്ര്യ സമരകാലത്തെ ആത്മാർത്ഥതയും ത്യാഗമനോഭാവവും ,രാജ്യസ്നേഹവുമെല്ലാം നഷ്ടപ്പെട്ടുപോയി,
രാഷ്ട്രീയവും രാഷ്ട്രീയക്കാരും പാടേ ദുഷിച്ചിരിക്കുന്നു അതിനാൽ പരമാവധി രാഷ്ട്രീയത്തിൽ നിന്നും ഒഴിഞ്ഞു നില്ക്കുന്നതാണ്
മെച്ചമെന്നുള്ള അരാഷ്ട്രീയ നിലപാട് പ്രചരിപ്പിക്കാനല്ല ഈ കുറിപ്പ് ലക്ഷ്യം വെക്കുന്നത്.
മറിച്ച് യഥാർത്ഥ ദേശാഭിമാന -പുരോഗമന ജനാധി പത്യ ശക്തികളുടേയും വിപ്ളവ ശക്തികളേയും ഐക്യത്തേയും അതു വഴി ഒരു സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കാളിയാവാനുള്ള അതിയായ ആഗ്രഹവുമാണ്.

Labels:
രാഷ്ട്രീയം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)