2008, നവംബർ 22, ശനിയാഴ്‌ച

*കൃഷിഭൂമി മണ്ണിൽപണിയെടുക്കുന്നവന്ന്*

കേരളപ്പിറവിക്ക്‌ ശേഷം 1957ൽ അധികാരത്തിൽ വന്ന അവിഭക്ത കമ്യൂണിസ്റ്റ്‌ നേതൃത്വത്തിലുള്ള ഇടക്കാല ഗവർമ്മെന്റ്‌ മുന്നോട്ട്‌ വെച്ച ഭൂ നിയമംങ്ങളിലെ അപര്യാപ്തതകളും,പിന്നീട്‌ മാറിമാറിവന്ന സർക്കാറുകൾ കേരളത്തിൽനടപ്പിലാക്കിയ ഭൂപരിഷ്കരണനടപടികളുടെ പ്രതിലോമപരമായ ഉള്ളടക്കവും,സമ്പന്നവർഗ്ഗ പക്ഷപാതിത്വവും അടുത്തകാൽത്തായി കേരളത്തിൽ സജീവമായി ചർച്ചചെയ്യപ്പെടുകയാണല്ലോ.57ലെEMSമന്ത്രിസഭ അവതരിപ്പിച്ചത്‌ കർഷകബന്ധബില്ലായിരുന്നു.1959ൽജനവരി19ന് പാസ്സാക്കിയത്‌ കുടിയൊഴിപ്പിക്കൽ തടയുകയും,കുടിയായ്മാ അവകാശവും,സ്ഥിരാവകാശമുറപ്പിക്കലും വ്യവസ്ഥചെയ്യുന്നബില്ലായിരുന്നു.എന്നാൽ ജൂലായി 31ന് മന്ത്രിസഭ പിരിച്ചുവിട്ടു നിയമം നടപ്പായില്ല തുടർന്ന്1963ൽ പട്ടം മന്ത്രിസഭ തോട്ടങ്ങളെ ഒഴിവാക്കിക്കൊണ്ട്‌,വൻ കിട ഭൂപ്രമാണിമാരെ രക്ഷപ്പെടുത്തുന്ന ഭൂപരിഷ്കരണനിയമം 64 ഏപ്രിൽ1ന്നടപ്പിലാക്കി.ഈനിയമത്തെ ഭേദഗതിചെയ്ത്‌69ൽEMSമന്ത്രിസഭ വീണ്ടും നിയമംകൊണ്ടുവന്നു.മിച്ചഭൂമി ഏറ്റെടുക്കലും,കുടികിടപ്പുകാർക്ക്‌ പൂർണ്ണാവകാശം നൽകുന്നതുമായ നിയമം പാസ്സാക്കിയെങ്കിലും നടപ്പിലാക്കാൻ കഴിഞ്ഞില്ല.പിന്നീട്‌ വന്ന അച്ചുതമേനോൻസർക്കാറാണ`1970ൽജനവരി1ന് നിയമം പ്രയോഗിച്ചത്‌.കാതലായ ഒട്ടനവധിപ്രശ്നങ്ങൾ അവശേഷിപ്പിച്ചാണ്'ജന്മിത്വം അവസാനിപ്പിച്ചെന്ന്"ഉൂറ്റംകൊള്ളുന്ന കാർഷികവിപ്ലവം നടത്തിയത്‌.ഇത്‌ പരിഷ്കരണപരവും,ജനാധിപത്യപരവുമായ ഒരുനേട്ടവും ഉണ്ടാക്കിയിട്ടില്ല എന്നല്ല ചിലനേട്ടങ്ങളൊക്കെ ഉണ്ടാക്കിയിട്ടുണ്ട്‌.കൃഷിഭൂമി കൃഷിക്കാരന്ന് എന്ന ജനാഭിലാഷം നടപ്പിലാക്കപ്പെട്ടില്ല.മാറി മാറി നാടുഭരിച്ച ഒരുസർക്കാരും തുടർ നടപടിക്ക്‌ തയ്യാറായില്ല.ബോധപൂർവ്വം ഈ അജണ്ട കയ്യൊഴിഞ്ഞു.ഫലമോ മണ്ണിന്നവകാശികളായ മണ്ണിൽപണിയെടുക്കുന്ന കർഷകതൊഴിലാളികൾ കുടികിടപ്പുകളിലേക്കും 3സെന്റ്‌ കോളനികളിലേക്കും,സെറ്റിൽമന്റ്‌ കോളനികളിലേക്കും ആട്ടിയോടിക്കപ്പെട്ടു.12സ്റ്റാന്റേർഡ്‌ ഏക്കറിൽകൂടുതൽകൈവശംവെക്കാൻപാടില്ലെന്ന നിയമത്തെമറികടന്നത്‌ തങ്ങളുടെവളർത്തുപട്ടികളെതടക്കമുള്ള പേരുകളിൽ ഭൂമികൈമാറിരേഖകളുണ്ടാക്കി ഭൂമികൾപ്രമാണിമാരിൽ തന്നെനിക്ഷിപ്തമാക്കി.ഏക്കറിന്ന്1രൂപാവെച്ച്‌ വൻ കിടജന്മി-കുത്തകകൾക്ക്‌ ഭൂമി ലേലംചെയ്ത്‌ കൊടുത്തു' തിരുവിതാംകൂറിൽ മാത്രം കൃഷിഭൂമിയുടെ 5ലൊന്ന് കണ്ണൻ ദേവന്ന് കൈമാറിയത്‌ 5000രൂപക്കാണ്.ടാറ്റ ഇടുക്കിയിൽ ഏക്കറിന്ന്50രൂപ പാട്ടം നൽകുമ്പോൾ സർക്കാർ സ്ഥാപനമായ പ്ലാന്റേഷൻ കോർപ്പറേഷൻ 520രൂപയാണ് പാട്ടം നൽകുന്നത്‌.കണ്ണൻ ദേവൻ ഇടുക്കിയിൽമാത്രം അനധികൃധമായി107192ഏക്കർ ഭൂമി കൈവശപ്പെടുത്തിയിട്ടുണ്ട്‌.കുടിയാൻ ഉൽപന്നത്തിന്റെ പകുതിയും മൽസ്യതൊഴിലാളികൾ കിട്ടുന്നമീനിന്റെ പകുതിയും പാട്ടമായി നൽകിയിരുന്ന കാലത്താണ`നാമമാത്രമായതുയ്ക്‌ ഭൂമി കൈമാറ്റം ചെയ്യപ്പെടുന്നത്‌കൃഷിക്ക്‌ ഉപയുക്തമായ ഭൂമിയുടെ 65ശതമാനവും തോട്ടവിളകളുടെ പേരിൽ ഭൂനിയമത്തിന്ന് പുറത്ത്‌ നിർത്തിയത്‌ മൂലം തോട്ടമുടമകളും ഭൂമാഫിയകളും തട്ടിയെടുത്ത കേരളത്തിന്റെ കൃഷിഭൂമി തിരിച്ചുപിടിക്കുക എന്ന ഗൗരവമേറിയപ്രശ്നമാണ് ഇപ്പോൾ ഉയർന്നുവന്നിരിക്കുന്നത്‌.ജനാതിപത്യപരവും സമഗ്രവുമായ ഭൂപരിഷ്കരണത്തിന്റെ ആവശ്യകതയിൽ ഊന്നിക്കൊണ്ട്‌ സംസ്ഥാനത്തെ പകുതിയിലേറെ വരുന്ന,സ്വന്തം തൊഴിലിടങ്ങളിൽനിന്നും ആട്ടിയോടിക്കപ്പെട്ട മണ്ണിൽപണിയെടുക്കുന്ന വർഗ്ഗത്തിന്റെ ജീവത്തായ പ്രശ്നങ്ങളാണ് ഉയർന്നവന്നിരിക്കുന്നത്‌.ഈസാഹചര്യത്തിൽ വളരെ പ്രസ്ക്തമായ ചില ചോദ്യങ്ങൾ മുന്നോട്ടുവെക്കപ്പെടുന്നു....ഭൂപരിഷ്കരണനിയമം 1970ൽ കൊണ്ടുവരുമ്പോൾ കേരളത്തിലെ ജനസംഖ്യ ഒരുകോടി അന്ന് കൈവശംവെക്കാവുന്ന ഭൂപരിധി 12സ്റ്റാന്റേർഡ്‌ ഏക്കർ.ഇന്നത്തെജനസംഖ്യ മൂന്ന് കോടിയിലേറെയാവുമ്പോൾ 5ഏക്കറിൽകൂടുതൽ ഭൂമി കൈവശംവെക്കാൻ കഴിയുമോ?....കൃഷിഭൂമി ആർക്കാണ്നൽകേണ്ടത്‌?....മണ്ണിൽപണിയെടുക്കാത്തവർ കൃഷിഭൂമി കൈവശംവെക്കുന്നത്‌ ശെരിയാണോ?....പണിയിടങ്ങളിൽ നിന്നും കർഷകത്തൊഴിലാളികളെ സെറ്റിൽമന്റ്‌ കോളനിയിലേക്ക്‌ ആട്ടിത്തെളിച്ചത്ശരിയാണോ?...പുറമ്പോക്ക്‌ വാസികൾക്കും,ഭൂരഹിതർക്കും മിച്ചഭൂമി വിതരണംചെയ്യേണ്ടേ

1 അഭിപ്രായം:

ചിത്രകാരന്‍chithrakaran പറഞ്ഞു...

വളരെ നല്ല പോസ്റ്റ്. പ്രസക്തമായ ചോദ്യങ്ങള്‍.
ചര്‍ച്ചചെയ്യപ്പേടേണ്ട വിഷയം. ഈ വിഷയത്തില്‍ അറിവുള്ളവര്‍ കടത്തനാടന്റെ ഈ പോസ്റ്റിനോട് പ്രതികരിക്കട്ടെ.
പിന്നെവരാം.