2008, നവംബർ 30, ഞായറാഴ്‌ച

മതേതര ജനാധിപത്യ വിശ്വാസികളോട്‌

സഹജീവികളോട്‌ ഒട്ടും കരുണയില്ലാത്ത നരഭോജികളായ ഭീകരർക്കെതിരെ നമ്മുടെ സേന പോരടിക്കുമ്പോൾ,ഭീകരാക്രമണത്തിൽ രാജ്യം വിറങ്ങലിച്ചു നിൽക്കുമ്പോൾ,ധീരരായ സൈനികരെയും,നിരപരാധികളുടെയും ജീവൻ ഒന്നൊന്നായി നഷ്ടപ്പെടുമ്പോഴും ഈ ജീവത്യാഗങ്ങളെ അപമാനിച്ചുകൊണ്ട്‌ തങ്ങളുടെ സങ്കുചിതമായ മതവികാരം പരമാവധി കുത്തിവെച്ച്‌ മനുഷ്യമനസ്സുകളെ ചേരിതിരിച്ച്‌ വർഗ്ഗീയവികാരം ആളിക്കത്തിക്കാൻ ശ്രമിക്കുന്ന വർഗ്ഗീയവാദികളെ ഒറ്റപ്പെടുത്തുക.......5വർഷത്തിനുള്ളിൽ 53 സ്പോടനങ്ങൾ,എണ്ണിയാലൊടുങ്ങാത്ത വർഗ്ഗീയസംഘട്ടനങ്ങൾ,ആയിരങ്ങളുടെ വിലപ്പെട്ടജീവൻ,,,,,ഇത്രയും സംഭവങ്ങളുടെ തിക്ത ഫലങ്ങളുണ്ടായിട്ടും ഭീകരാക്രമണത്തിന്റെ ശൈലി ഭയാനകമായി വിപുലപ്പെട്ടിട്ടും മത തീവ്രവാദത്തെ ചെറുക്കാൻ നമുക്കിനിയും കഴിഞ്ഞിട്ടില്ല.ആക്രമങ്ങൾ ഉണ്ടാവുമ്പോൾ മാത്രം വികാരംകൊള്ളുകയും വേദനാജനകമായ നടുക്കത്തിലും സങ്കുചിതമായ ലക്ഷ്യം നേടാൻ സന്ദർഭത്തെ ഉപയോഗിക്കാനാവശ്യമായ പഴിചാരലിന്നും അപ്പുറം ഇതിന്നെ ഫലപ്രദമായി നേരിടാനും ,തടയാനും നാം ഇത്‌ വരെതയ്യാറെടുത്തിട്ടില്ല.47ന്ന് ശേഷം രാജ്യംഭരിച്ച ഭരണാധികാരികൾ രാജ്യത്തെ ഈ നിലയിൽ കൊണ്ടെത്തിച്ചതിന്റെ ഉത്തരവാദിത്വത്തിൽനിന്നും കയ്യൊഴിയുകയാണ്.സൈനിക-സുരക്ഷാ സംവിധാനങ്ങളുടെ പാളിച്ച നമ്മെ ഞെട്ടിപ്പിക്കുന്നതാണ്.പക്ഷെ ഇവിടെ പ്രസക്തമാവുന്നത്‌,പ്രസക്തമാവേണ്ടത്‌ കേവലം സൈനിക-സുരക്ഷാനടപടിയിലൂടെ മാത്രം പരിഹരിക്കാൻ കഴിയുന്ന ഒരു വിഷയമായി ചുരുക്കിക്കാണാൻ കഴിയുമോ എന്നതാണ`.വർഗ്ഗീയ-ഭരണവർഗ്ഗ ശക്തികൾ ബോധപൂർവ്വം അങ്ങിനെ മാത്രമാക്കാൻ ശ്രമിക്കുന്നതിന്നു കാരണങ്ങളുണ്ട്‌.മറിച്ച്‌ രാഷ്ട്രീയമായി
പരിഹാരം കാണേണ്ടുന്ന വിഷയങ്ങളെ അവഗണിച്ച്‌ ഇനിയും മുന്നോട്ട്പോകാൻ നമുക്ക്കഴിയുമൊ എന്നതാണ്.രാജ്യത്തെ പുരോഗമന ജനാധിപത്യശക്തികൾ ഇവിടുത്തെ ഭരണാധികാരികളോട്‌ ഈ വിഷയം ചൂണ്ടിക്കാട്ടിയിരുന്നു....എല്ലാം ആയുധവും സൈന്യവും തീരുമാനിക്കുക എന്നത്‌ നമ്മുടെ പാരമ്പര്യമല്ല അത്‌ ഭീകരരുടെഭാഷയാണ`ആവഴിയിലേക്ക്‌ നമ്മളെ പ്രേരിപ്പിക്കുന്നത്‌ ആയുധവും പണവുമാണ് എല്ലാം എന്നുധരിക്കുന്നവരുടെ സഹവർത്തിത്വം കൊണ്ടാണ`. നമുക്കിനിയും വൈകിയിട്ടില്ല ആത്മാർത്ഥമായി നെഞ്ചിൽ കൈവെച്ച്‌ നാം അന്വേഷിക്കുക നമുക്ക്‌ എവിടെയെങ്കിലും പിഴച്ചു പോയിട്ടുണ്ടോ..തെറ്റ്പറ്റിയിട്ടുണ്ടോ..എന്ന് ..ഉണ്ടെങ്കിൽ ശരികണ്ടെത്തുക ആ ശരിക്കുപിന്നിൽ ജനതയെനിർത്തുക അതിന്നുപിന്നിൽ സൈന്യത്തെയും ആയുധങ്ങളെയും അണിനിരത്തുക ആ കരുത്തിനെ കീഴ്പ്പെടുത്താൻ ആർക്കുമാവില്ല.....ജീവൻ നഷ്ട്ടപ്പെട്ടു പോയ സഹജീവികൾക്ക്‌ ഹൃദയത്തിന്റെ ഭാഷയിൽ അന്ത്യാഞ്ജലികൾ

1 അഭിപ്രായം:

kadathanadan പറഞ്ഞു...

സഹജീവികളോട്‌ ഒട്ടും കരുണയില്ലാത്ത നരഭോജികളായ ഭീകരർക്കെതിരെ നമ്മുടെ സേന പോരടിക്കുമ്പോൾ,ഭീകരാക്രമണത്തിൽ രാജ്യം വിറങ്ങലിച്ചു നിൽക്കുമ്പോൾ,ധീരരായ സൈനികരെയും,നിരപരാധികളുടെയും ജീവൻ ഒന്നൊന്നായി നഷ്ടപ്പെടുമ്പോഴും ഈ ജീവത്യാഗങ്ങളെ അപമാനിച്ചുകൊണ്ട്‌ തങ്ങളുടെ സങ്കുചിതമായ മതവികാരം പരമാവധി കുത്തിവെച്ച്‌ മനുഷ്യമനസ്സുകളെ ചേരിതിരിച്ച്‌ വർഗ്ഗീയവികാരം ആളിക്കത്തിക്കാൻ ശ്രമിക്കുന്ന വർഗ്ഗീയവാദികളെ ഒറ്റപ്പെടുത്തുക.......5വർഷത്തിനുള്ളിൽ 53 സ്പോടനങ്ങൾ,എണ്ണിയാലൊടുങ്ങാത്ത വർഗ്ഗീയസംഘട്ടനങ്ങൾ,ആയിരങ്ങളുടെ വിലപ്പെട്ടജീവൻ,,,,,ഇത്രയും സംഭവങ്ങളുടെ തിക്ത ഫലങ്ങളുണ്ടായിട്ടും ഭീകരാക്രമണത്തിന്റെ ശൈലി ഭയാനകമായി വിപുലപ്പെട്ടിട്ടും മത തീവ്രവാദത്തെ ചെറുക്കാൻ നമുക്കിനിയും കഴിഞ്ഞിട്ടില്ല.ആക്രമങ്ങൾ ഉണ്ടാവുമ്പോൾ മാത്രം വികാരംകൊള്ളുകയും വേദനാജനകമായ നടുക്കത്തിലും സങ്കുചിതമായ ലക്ഷ്യം നേടാൻ സന്ദർഭത്തെ ഉപയോഗിക്കാനാവശ്യമായ പഴിചാരലിന്നും അപ്പുറം ഇതിന്നെ ഫലപ്രദമായി നേരിടാനും ,തടയാനും നാം ഇത്‌ വരെതയ്യാറെടുത്തിട്ടില്ല.47ന്ന് ശേഷം രാജ്യംഭരിച്ച ഭരണാധികാരികൾ രാജ്യത്തെ ഈ നിലയിൽ കൊണ്ടെത്തിച്ചതിന്റെ ഉത്തരവാദിത്വത്തിൽനിന്നും കയ്യൊഴിയുകയാണ്.സൈനിക-സുരക്ഷാ സംവിധാനങ്ങളുടെ പാളിച്ച നമ്മെ ഞെട്ടിപ്പിക്കുന്നതാണ്.പക്ഷെ ഇവിടെ പ്രസക്തമാവുന്നത്‌,പ്രസക്തമാവേണ്ടത്‌ കേവലം സൈനിക-സുരക്ഷാനടപടിയിലൂടെ മാത്രം പരിഹരിക്കാൻ കഴിയുന്ന ഒരു വിഷയമായി ചുരുക്കിക്കാണാൻ കഴിയുമോ എന്നതാണ`.വർഗ്ഗീയ-ഭരണവർഗ്ഗ ശക്തികൾ ബോധപൂർവ്വം അങ്ങിനെ മാത്രമാക്കാൻ ശ്രമിക്കുന്നതിന്നു കാരണങ്ങളുണ്ട്‌.മറിച്ച്‌ രാഷ്ട്രീയമായി
പരിഹാരം കാണേണ്ടുന്ന വിഷയങ്ങളെ അവഗണിച്ച്‌ ഇനിയും മുന്നോട്ട്പോകാൻ നമുക്ക്കഴിയുമൊ എന്നതാണ്.രാജ്യത്തെ പുരോഗമന ജനാധിപത്യശക്തികൾ ഇവിടുത്തെ ഭരണാധികാരികളോട്‌ ഈ വിഷയം ചൂണ്ടിക്കാട്ടിയിരുന്നു....എല്ലാം ആയുധവും സൈന്യവും തീരുമാനിക്കുക എന്നത്‌ നമ്മുടെ പാരമ്പര്യമല്ല അത്‌ ഭീകരരുടെഭാഷയാണ`ആവഴിയിലേക്ക്‌ നമ്മളെ പ്രേരിപ്പിക്കുന്നത്‌ ആയുധവും പണവുമാണ് എല്ലാം എന്നുധരിക്കുന്നവരുടെ സഹവർത്തിത്വം കൊണ്ടാണ`. നമുക്കിനിയും വൈകിയിട്ടില്ല ആത്മാർത്ഥമായി നെഞ്ചിൽ കൈവെച്ച്‌ നാം അന്വേഷിക്കുക നമുക്ക്‌ എവിടെയെങ്കിലും പിഴച്ചു പോയിട്ടുണ്ടോ..തെറ്റ്പറ്റിയിട്ടുണ്ടോ..എന്ന് ..ഉണ്ടെങ്കിൽ ശരികണ്ടെത്തുക ആ ശരിക്കുപിന്നിൽ ജനതയെനിർത്തുക അതിന്നുപിന്നിൽ സൈന്യത്തെയും ആയുധങ്ങളെയും അണിനിരത്തുക ആ കരുത്തിനെ കീഴ്പ്പെടുത്താൻ ആർക്കുമാവില്ല.....ജീവൻ നഷ്ട്ടപ്പെട്ടു പോയ സഹജീവികൾക്ക്‌ ഹൃദയത്തിന്റെ ഭാഷയിൽ അന്ത്യാഞ്ജലികൾ........