2008, ഡിസംബർ 5, വെള്ളിയാഴ്‌ച

വിമോചന സമരം ,ഉത്തരാധുനികതയുടെ പ്രയോഗം

ശ്രീനാരായണഗുരുവും,
അയ്യങ്കാളിയുമെല്ലാം.
നേതൃത്വം നൽകിയ മഹത്തായ നവോത്ഥാന പ്രസ്ഥാനം തുടക്കം കുറിച്ച
സാമൂഹ്യ വിപ്ലവത്തെ ദേശീയ സ്വാതന്ത്ര്യത്തിന്നു വേണ്ടിയുള്ള സമരവുമായി കണ്ണിചേർത്തും
അതിൽനിന്ന് ബഹുജന പങ്കാളിത്തവും
ഊർജ്ജവൂം സ്വാംശീകരിച്ചും
ജനാധിപത്യത്തിനും സോഷ്യലിസത്തിന്നും വേണ്ടിയുള്ള
കാഴ്ച്ചപ്പാടോടെ മുന്നോട്ട്നയിക്കാൻ
മുപ്പതു കളിലും അമ്പതുകളിലും ഇടതുപക്ഷപ്രസ്ഥാനത്തിനും
അതിന്ന് നേതൃത്വം നൽകിയ കമ്യൂണിസ്റ്റ്പാർട്ടിക്കും
കഴിഞ്ഞു എന്നുള്ളതാണ`
ഇന്ത്യയിലെ മറ്റേതൊരു പ്രദേശത്തു നിന്നും വ്യത്യസ്തമായി
കേരളം നേടിയ ചരിത്രപ്രധാനമായ മുന്നേറ്റങ്ങൾക്ക്‌ കാരണമായിട്ടുള്ളത്‌.
ജാതിവിരുദ്ധവും മതേതരവും ജനാധിപത്യപരവുമായ
മൂല്യങ്ങൾ
സാമ്രാജ്യത്വത്തിന്നും ജന്മി നാടുവാഴിത്വത്തിന്നും എതിരായ പോരാട്ടങ്ങളീലൂടെ ശക്തിപ്പെട്ടു.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഐക്യകേരള സങ്കൽപ്പങ്ങളും വികസിച്ചു.
സാമൂഹ്യ,രാഷ്ട്രീയ,സാമ്പത്തിക,സാംസ്കാരിക മേഖലകളിൽ ഒരു കുതിച്ചു ചാട്ടമാണ് അമ്പതുകൾവരെ കേരളം ദർശ്ശിച്ചത്‌.
1957ലെ കമ്യൂണിസ്റ്റ്‌ മന്ത്രിസഭ നടപ്പിലാക്കാൻ തുടങ്ങിയ വിദ്യാഭ്യാസ കാർഷികബന്ധ പരിഷ്കാരങ്ങളിലൂടെ ഈമുന്നേറ്റം അതിന്റെ പാരമ്യത്തിലെത്തി.
കമ്യൂണിസ്റ്റ്പാർട്ടിനയിച്ച ഈ മന്ത്രി സഭക്കെതിരെ
കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ
അമേരിക്കൻഡോളർ സമൃദ്ധമായുപയോഗിച്ചു
എല്ലാവിധ മതമൗലിക വാദശക്തി കളെയും
ജാതി മേധാവിത്വങ്ങളെയും പുനരുജീവനവാദികളെയും അണിനിരത്തി അരങ്ങേറിയ
ആ "വിമോചനസമര"വും അതിന്റെ പേരിൽ നിലവിലുണ്ടായിരുന്ന
ഭരണഘടനാ വ്യവസ്ഥകളെക്കൂടി കാറ്റിൽപറത്തി
മന്ത്രിസഭയെ പിരിച്ചുവിട്ടു.
1960നടന്ന നിയമസഭാതിരഞ്ഞെടുപ്പിൽ
എല്ലാ ജാതി മത പിന്തിരിപ്പൻ ശക്തികളെയും
പണശേഷിയും കുത്തകമാധ്യമങ്ങളും
"കുറുവടിപ്പടകളും" ഉ പയോഗപ്പെടുത്തി
കമ്യൂണിസ്റ്റുവിരുദ്ധ ശക്തികൾ നേടിയ വിജയവും
മൂന്ന്പതിറ്റാണ്ടുകളിലായി കേരളത്തില്ലുണ്ടായ വമ്പിച്ച മുന്നേറ്റങ്ങളെ പിറകോട്ടടിപ്പിക്കാൻ തുടക്കംകുറിച്ചു .
ആ ഐക്യവും കൂട്ട്കെട്ടും കൂടുതൽ ശക്തിപ്പെടുത്തിയും
വിപുലീകരിച്ചും
ഇപ്പൊഴും പിറകോട്ടടിയേ ശക്തിപ്പെടൂത്തുനുഈപിന്തിരിപ്പൻ
സംഘടിത വെല്ലുവിളിക്കെതിരെ
സാമൂഹ്യ വിപ്ലവത്തെ മുന്നോട്ട്‌ കൊണ്ട്പോകേണ്ട ഉത്തരവാദിത്വം
ഒരിക്കൽകൂടി കമ്യൂണിസ്റ്റ്പാർട്ടിക്കുണ്ടായിരുന്നു.
നവോത്ഥാന പ്രസ്ഥാനത്തിന്റെയും
മൂന്ന് പതിറ്റാണ്ട്കാലത്തെ സാമ്രാജ്യത്വവിരുധ്ദ നാടുവഴിത്വവിരുദ്ധ പോരാട്ടങ്ങളുടെയും
അനുഭവങ്ങളിൽനിന്ന് ഊർജ്ജം സംഭരിച്ചുകൊണ്ടും
പുതിയ സാഹചര്യങ്ങൾക്കനുസരണമായും
മുന്നേറേണ്ടതുണ്ടായിരുന്നു.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം
അമേരിക്കൻ നേതൃത്വത്തിൽ സാമ്രാജ്യത്വചേരിവികസിപ്പിച്ചെടുത്ത
പുത്തൻ കൊളോണിയൽ അടവുകൾ
കോൺഗ്രസ്സിലൂടെ എങ്ങിനെയാണ്
കേരളത്തിന്റെ മണ്ണിൽ അമേരിക്ക നടപ്പിലാക്കുന്നത്‌
എന്ന് പടിച്ച്‌ അവയെ നേരിടാൻ ജനങ്ങളെ തയ്യാറെടുപ്പിക്കാൻ കമ്യൂണിസ്റ്റുപാർട്ടിക്ക്‌ കഴിയേണ്ടതായിരുന്നു.
പക്ഷെ
സംഭവിച്ചത്‌ നേരെമറിച്ചാണ്.
സാമ്രാജ്യത്വ ചേരിയുടെ പുത്തൻ കൊളോണിയൽ അടവുകൾ തെറ്റായി വിലയിരുത്തി
സാമ്രാജ്യത്വവുമായി സന്ധിചെയ്യാനും
ഫലത്തിൽ തൊഴിലാളിവർഗ്ഗ വിപ്ലവങ്ങളെയും
സോഷ്യലിസ്റ്റ്‌ പാതയെയും കൈവെടിയാനും
തുടങ്ങിയിരുന്ന സോവിയറ്റ്‌ നേതൃത്വത്തിന്റെ
വികലവീക്ഷണങ്ങൾ
ഏറിയും കുറഞ്ഞും അവിഭക്ത കമ്യൂണിസ്റ്റ്പാർട്ടി നേതൃത്വത്തേയും സ്വാധീനിക്കാൻ തുടങ്ങിയിരുന്നു.
അവയുടെചുവടുപിടിച്ച്‌
ഒരു വിഭാഗം പരസ്യമായി വർഗ്ഗസമരനിലപാടുകൾ കൈവെടിയാനും കോൺഗ്രസ്സുമായി സന്ധിചെയ്യാനും വാദിച്ചുതുടങ്ങിയിരുന്നു.
ഇതിന്നെതിരായ ഉൾപ്പാർട്ടി സമരം 1964ൽ പിളർപ്പിലേക്കും മാർക്ക്സിസ്റ്റ്പാർട്ടിയുടെ രൂപീകരണത്തിലേക്ക്നയിച്ചെങ്കിലും
ഈ നേതൃത്വവും 1959ലെ അനുഭവങ്ങളെ ഉൾക്കൊള്ളാതെ1967 ആകുബോഴേക്കും ഭരണവർഗ്ഗത്തിന്റെ-ഭരണവ്യവസ്ഥക്ക്‌ അനുരൂപമായനയം സ്വീകരിക്കാൻ തുടങ്ങി
1960ൽ കോൺഗ്രസ്സ്തുടങ്ങി വെച്ച അവസരവാദപരമായ ഐക്യമുന്നണി രാഷ്ട്രീയം അവരും ആശ്ലേഷിച്ചു.
പാർലമെന്ററി സമരങ്ങളെയും സ്ഥാപനങ്ങളെയും
ഭരണ വ്യവസ്ഥയെതന്നെ അടിമുടിമാറ്റുന്ന സാമൂഹ്യവിപ്ലത്തിന്നനുസരണമായി
ഉ പയോഗിക്കുന്നതിന്ന് പകരം
വൻ കിട ബൂർഷ്വാ-ഭൂപ്രഭു ഭരണവ്യവസ്ഥക്കുള്ളിൽ
അധികാര സ്ഥാപനങ്ങൾക്കുള്ളിൽ എങ്ങിനേയും കടന്നുകയറാനായി ഉപയോഗിച്ചു തുടങ്ങി .
കോൺഗ്രസ്സിന്റെ മാതൃക പിന്തുടർന്ന് മാർക്ക്സിസ്റ്റ്‌ പാർട്ടിയും
തൊഴിലാളി വർഗ്ഗ വിപ്ലവ നിലപാടുകൾ ഉപേക്ഷിച്ചു
പിന്തിരിപ്പൻ വർഗ്ഗീയ ജാതീയ ശക്തികളുമായി സന്ധി ചെയ്യാൻ തുടങ്ങുന്നതിന്റെ തെളിവായിരുന്നു 1967ലെ സപ്തമുന്നണിയും അതിന്റെ ഭരണവും
ഇതോടെ വിമോചനസമരം
തുടക്കമിട്ട പുറകോട്ടടി കൂടുതൽ ശക്തിപ്പെട്ടുഇതിൽ
നിന്നൊക്കെ മാറിചിന്തിക്കുന്നു എന്നവകാശപ്പെടുന്ന "സ്വതന്ത്രർ" എന്നു നടിക്കുന്ന
ഭുദ്ധിജീവികളും,എൻ,ജി,ഒ സംഘടനകളും
കേവലപരിസ്ഥിതിവാദികളും മറ്റും പിന്തുടരുന്ന ഇടപെടലുകൾ വിമോചന സമരക്കാർ തുടങ്ങിവെച്ച അരാഷ്ട്രീയതക്ക്‌ ശക്തിപകരുന്നുണ്ട്‌.
ഇന്നത്തെ കേരളീയാവസ്ഥക്കോ
മറ്റേതൊരു ഏഷ്യൻ,ആഫ്രിക്കൻ,
ലാറ്റിനമേരിക്കൻ നാടുകളിൽപ്പെട്ട പ്രദേശങ്ങളുടെ വർത്തമാന അവസ്ഥക്കോ,
അവിടങ്ങളിലെ ഉൽപ്പാദന-തൊഴിൽ മേഖലകളുടെ തകർച്ചക്കോ,
പാപ്പരീകരണത്തിന്നോ,
ഉ പഭോക്തൃസംസ്ക്കാരത്തിന്റെ വളർച്ചക്കോ,
ജനസംഖ്യയിൽ കൂടുതൽ പേർ ദാരിദ്ര്യരേഖക്കടിയിലാകുന്നതിന്നോ,
സ്ത്രീകളുടെ വർദ്ധിക്കുന്ന പാരതന്ത്ര്യത്തിന്നോ,
കുട്ടികളുടെ ദുരിതാവസ്ഥക്കോ,
പാരിസ്ഥിതിക തകർച്ചക്കോ,
വർഗ്ഗീയ-ജാതീയ-വംശീയാദി ശക്തികളുടെ വളർച്ചക്കോ,
ജനധിപത്യാവകാശങ്ങൾ നഷ്ടപ്പെടുകയും ഫാസിസവൽക്കരണം ശക്തിപ്പെടുകയും ചെയ്യുന്നതിന്നോ,
ക്രിമിനൽ -മാഫിയാവൽക്കരണം ശക്തിപ്പെടുകയും ചെയ്യുന്നതിനോ ഒക്കെകാരണം
ആഗോളതലത്തിൽ സാമ്രാജ്യത്വച്ചേരി അടിച്ചേൽപിക്കുന്നതും,
സാമ്രാജ്യത്വ ചേരിയുടെ തിട്ടൂരങ്ങൾക്കപ്പുറം ചിന്തിക്കാൻ,പ്രവർത്തിക്കാൻ പലകാരണങ്ങളാൽ തയ്യാറാകാത്ത നാടൻ ഭരണവർഗ്ഗങ്ങളും
അവയുടെ രാഷ്ട്രീയപ്രതിനിധികളും പിന്തുടരുന്നതുമായ
ആഗോളവൽക്കരണ നയങ്ങളാണെന്ന് തിരിച്ചറിയാൻ "ഉറക്കം നടിക്കാത്ത"ആർക്കും യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല.
പക്ഷെ വാക്കിൽ ആഗോളവൽക്കരണത്തെ എതിർക്കുന്നു എന്നോ,
സാമ്രജ്യത്വ വിരോധികളാണെന്നോ,
അതിരില്ലാത്ത ജനാധിപത്യത്തിന്റെ വ്യക്താക്കളെന്നോ ,
വർഗ്ഗസങ്കൽപ്പങ്ങൾ വിഡ്ഡിത്തമെന്നും തങ്ങൾ വർഗ്ഗങ്ങൾക്കുപരിയാണെന്നൊക്കെ പറഞ്ഞുനടക്കുന്ന ഇക്കൂട്ടരൊക്കെ ഫുക്കയാമയുടെ"ചരിത്രത്തിന്റെ അന്ത്യമായി" എന്നമന്ത്രംജപിച്ച്‌,
മുൻ സോഷ്യലിസ്റ്റ്‌ നാടുകളിലെ ജനാധിപത്യധ്വംസനങ്ങളിലും,
കൂട്ടക്കൊലകളിലും മനസ്സ്നൊന്ത്‌
ബൂർഷ്വാജനാതിപത്യമാണ് മനുഷ്യന് എത്താവുന്ന പരമോന്നതാവസ്ഥ എന്നാവർത്തിക്കുന്നവരാണ`
.ദളിത-പിന്നോക്ക-ന്യൂനപക്ഷ പാർട്ടികളുണ്ടാക്കി,ജാതിവിരുദ്ധ്‌ മതേതര കാഴ്ച്ചപ്പാടുകൾ കയ്യൊഴിഞ്ഞ്‌,
കൻഷിരാമിനെ പ്പോലെ അധികാരതിന്റെ പങ്ക്‌ കിട്ടിയാൽ എല്ലാമായി എന്നുപറയുന്നവരാരും
ഇന്നത്തെ സാമൂഹ്യവ്യവസ്ഥയിൽ ദളിത-പിന്നോക്ക വിഭാഗങ്ങൾക്ക്‌ ലഭിക്കുന്ന സംവരണാ ആനുകൂല്യങ്ങൾപോലും സ്വകാര്യ വൽക്കരണം മൂലം അപ്രത്യക്ഷമായി ക്കൊണ്ടിരുന്നിട്ടും
പുത്തൻസാമ്പത്തിക നയത്തിനെതിരെ ഉരിയാടാത്തത്‌ യാദൃശ്ചികമായി തള്ളീക്കളയാനാവില്ല.
ഭരണ-പ്രതിപക്ഷങ്ങളെപ്പോലെ നാനാരൂപികളായ
ഇക്കൂട്ടർ
പുത്തൻ കൊളോണിയൽ അവസ്ഥയുടെ ആരാധക വൃന്ദത്തിൽപെട്ട്‌ കേരളീയാവസ്ഥയെ പരമാവധി ജീർണ്ണിപ്പിക്കുന്നതിൽ സജീവമായി പങ്കുചേരുന്നുണ്ട്‌

1 അഭിപ്രായം:

Hari പറഞ്ഞു...

very much contemporary post. really good one. please see this also - some thing similar and related too

www.themagazin.blogspot.com

regards
hari
jayaharikm@yahoo.co.in