2008, ഡിസംബർ 8, തിങ്കളാഴ്‌ച

എന്ത്‌ കൊണ്ട് അമേരിക്ക

ഇന്ത്യയോ,ചൈനയോ പോലെ ഒരു രാഷ്ട്രമാണ് അമേരിക്ക ഒരു രാജ്യത്തിലുപരി ലോക രാഷ്ട്രങ്ങളെ സ്വാധീനിക്കുകയും,അവരുടെ അധികാരങ്ങളിൽ അവകാശങ്ങളിൽ കൈ കടത്താൻ ജനങ്ങളെയും സമ്പത്തിനെയും കൊള്ളയടിക്കാൻ കൊന്നൊടുക്കാൻ അമേരിക്കക്ക്‌ ആരാണ് അവകാശം നൽകിയത്‌ ആരാണ`അധികാരം നൽകിയത്‌ .ഭൂഖണ്ഡങ്ങളെ വരുതിയിലാക്കി അവക്ക്മേൽ പരമാധികാരം സ്ഥാപിക്കുന്ന ദൗത്യത്തിന്ന് നിഘണ്ടു നൽകുന്ന പേരാണ് "സാമ്രാജ്യത്വം"[കമ്യൂണിസ്റ്റുകാർ ഇട്ടതല്ല] ആയുധവും സമ്പത്തും ഉപയോഗിച്ച്‌ ലോകത്തിന്ന് മേൽ അധീശത്വം സ്ഥാപിക്കുക എന്ന കാടൻ ദർശ്ശനത്തിന്റെ ഇന്നത്തെ പ്രയോക്താവും നെടുനായകനുമാണ` അമേരിക്ക. രാഷ്ട്രത്തെയല്ല അവർ നെഞ്ചിലേറ്റുന്ന പിന്തുടരുന്ന കാടൻ ദർശ്ശനത്തേയാണ് ലോകം ചോദ്യം ചെയ്യുന്നതും ചെറുക്കുന്നതും.അനിയന്ത്രിതമായി വളർന്ന്പന്തലിച്ച വ്യവസായ മൂലധനത്തിന്റെ കേന്ദ്രം,ഒരുപാട്‌ രാഷ്ടങ്ങളുടെ സമ്പത്ത്‌ വാരിക്കൂട്ടി സൂക്ഷിച്ചസ്ഥലം...അമേരിക്ക എങ്ങിനെയാണ് സമ്പന്നമായത്‌ ? അവിടെ മൂലധനം അതിഭീമമായി കുന്നുകൂടിയതെങ്ങിനെയാണ്?.എന്താണ് സമ്പത്ത്‌? എന്താണ` മൂലധനം?പ്രകൃതി വിഭവങ്ങളുടെമേൽ മനുഷ്യരുടെ അദ്ധ്വാനം കൂടിച്ചേർന്നപ്പോഴാണ് പുതിയ വിഭവങ്ങളുണ്ടായത്‌.അതുണ്ടാക്കിയ മനുഷ്യർക്കെല്ലാം അവക്ക്മേൽ അവകാശമുണ്ട്‌. പക്ഷെ ഉടമസ്ഥത പിടിച്ചുവാങ്ങി വിഭവങ്ങൾ സ്വരൂപിച്ചവർ സമ്പത്തിന്റെ ഉടമകളായി.വിഭവങ്ങളുടെ യഥാർത്ഥമൂല്യത്തിനു പകരം വളരെ ക്കുറച്ചുമാത്രം അധ്വാനിക്കുന്നവർക്ക്‌ കൂലി നൽകുമ്പോൾ ഒരുപാട്‌ സമ്പത്ത്‌ മിച്ചംവരുന്നു.അതാണ് സ്വകാര്യസ്വത്തും മൂലധനവുമായി കുന്നുകൂടിയത്‌....പുതിയ വിഭവങ്ങൾ,ശാസ്ത്രം,സാങ്കേതികവിദ്യ തുടങ്ങിയവയെല്ലാം മനുഷ്യദ്ധ്വാനത്തിന്റെ സൃഷ്ടിയാണ്. അതിന്മേലുള്ള ഏതുതരം മിച്ചവും അധ്വാനിച്ചവർക്കെല്ലാം അവകാശപ്പെട്ടതാണ`.ഇതിനെയാണ് ജനാധിപത്യം എന്നുപറയുന്നത്‌.ലോകമാകെയുള്ള സമ്പത്തിന്റെയും പ്രകൃതിവിഭവങ്ങളുടെയും ഉടമസ്ഥത വെട്ടിപ്പിടിക്കുകയാണ` അമേരിക്ക ചെയ്യുന്നത്‌. അവർക്ക്‌ ആയുധവും, സമ്പത്തും,അധികാരങ്ങളും ഉണ്ടായത്‌ അങ്ങിനെയാണ`.എന്താണ` സാമ്രാജ്യത്വ ദർശ്ശനത്തിന്റെ കാതൽ? സഹജീവികളെ കീഴടക്കി ജീവിക്കുന്ന വന്യമൃഗതൃഷ്ണയാണത്‌.മൽസരിക്കാനും കീഴടക്കാനും,സ്വർഗ്ഗം പണിയാനും തെരുവിലെ യാചകരെപോലും പ്രലോപിപ്പിക്കുന്ന പ്രാകൃത സംസ്കാരമാണത്‌.എന്നിട്ടും എന്തേ "ജനാധിപത്യത്തിനു വേണ്ടിമുറവിളികൂട്ടുന്നവർ" അമേരിക്കൻ പക്ഷത്ത്‌ ചേരുന്നത്‌?"മനുഷ്യാവകാശത്തിന്റെ വെള്ളരിപ്രാവുകൾ "അമേരിക്കയിൽ നിന്നും പറന്നുയരുന്നത്‌? അസമാധാനത്തിന്റെയും,അട്ടിമറിയുടെയും ആഗോളാവതാരത്തിന്ന് പുണ്യവാളന്റെ മുഖാവരണം ചാർത്തുന്നതിന്റെ പൊരുളെന്താണ്.സഹജീവികൾക്ക്മേൽ അധികാരവും,അധിനിവേശത്തിനുള്ള സ്വാത്നന്ത്ര്യവും വ്യക്തി എന്നനിലയിൽ സ്വതന്ത്രമായി പ്രയോഗിക്കാൻ അവസരം ഒരുക്കുന്ന മോഹന മുദ്രാവാക്യമാണ` ഇവരെയെല്ലാം അമേരിക്കക്ക്‌ പിന്നിൽ പിടിച്ചുനിർത്തുന്നത്‌.മനുഷ്യൻ ഒരു അസംസ്കൃത മൃഗമായി തുടരുമ്പോഴുള്ള"മഹത്തായസൗകര്യങ്ങൾ"ഒറ്റക്കൊറ്റക്ക്‌ അനുഭവിച്ച്‌ തീർക്കാമെന്നുള്ള ആഗ്രഹം,അവരെ സാമ്രാജ്യത്തിന്റെ ആരാധകരാക്കുന്നു.അമേരിക്കയെന്ന രാഷ്ട്രവും അവരുടെ ദർശ്ശനവും രക്ഷാധികാരികളും ചേർന്ന് കഴിഞ്ഞ 60 ആണ്ട്കാലം ചെയ്ത്‌ കൂട്ടിയ അസംസ്കൃത മൃഗതൃഷ്ണയുടെ ഭീകര മുഖം, ലോകത്തിന്റെ മുക്കിലും മൂലയിലും ഓരോകൊച്ചടുക്കളയിലും,കിടപ്പുമുറിയിലും കടന്ന് ചെന്ന് വന്യമൃഗത്തെ പ്പോലെ കടന്നക്രമിക്കുന്ന ഭീകരതയുടെ ചരിത്രം അടുത്ത പോസ്റ്റിന്ന് വിഷയീഭവിപ്പിക്കുന്നു

5 അഭിപ്രായങ്ങൾ:

kadathanadan:കടത്തനാടൻ പറഞ്ഞു...

ഇന്ത്യയോ,ചൈനയോ പോലെ ഒരു രാഷ്ട്രമാണ് അമേരിക്ക ഒരു രാജ്യത്തിലുപരി ലോക രാഷ്ട്രങ്ങളെ സ്വാധീനിക്കുകയും,അവരുടെ അധികാരങ്ങളിൽ അവകാശങ്ങളിൽ കൈ കടത്താൻ ജനങ്ങളെയും സമ്പത്തിനെയും കൊള്ളയടിക്കാൻ കൊന്നൊടുക്കാൻ അമേരിക്കക്ക്‌ ആരാണ് അവകാശം നൽകിയത്‌ ആരാണ`അധികാരം നൽകിയത്‌ .ഭൂഖണ്ഡങ്ങളെ വരുതിയിലാക്കി അവക്ക്മേൽ പരമാധികാരം സ്ഥാപിക്കുന്ന ദൗത്യത്തിന്ന് നിഘണ്ടു നൽകുന്ന പേരാണ് "സാമ്രാജ്യത്വം"[കമ്യൂണിസ്റ്റുകാർ ഇട്ടതല്ല] ആയുധവും സമ്പത്തും ഉപയോഗിച്ച്‌ ലോകത്തിന്ന് മേൽ അധീശത്വം സ്ഥാപിക്കുക എന്ന കാടൻ ദർശ്ശനത്തിന്റെ ഇന്നത്തെ പ്രയോക്താവും നെടുനായകനുമാണ` അമേരിക്ക. രാഷ്ട്രത്തെയല്ല അവർ നെഞ്ചിലേറ്റുന്ന പിന്തുടരുന്ന കാടൻ ദർശ്ശനത്തേയാണ് ലോകം ചോദ്യം ചെയ്യുന്നതും ചെറുക്കുന്നതും.അനിയന്ത്രിതമായി വളർന്ന്പന്തലിച്ച വ്യവസായ മൂലധനത്തിന്റെ കേന്ദ്രം,ഒരുപാട്‌ രാഷ്ടങ്ങളുടെ സമ്പത്ത്‌ വാരിക്കൂട്ടി സൂക്ഷിച്ചസ്ഥലം...അമേരിക്ക എങ്ങിനെയാണ് സമ്പന്നമായത്‌ ? അവിടെ മൂലധനം അതിഭീമമായി കുന്നുകൂടിയതെങ്ങിനെയാണ്?.എന്താണ് സമ്പത്ത്‌? എന്താണ` മൂലധനം?പ്രകൃതി വിഭവങ്ങളുടെമേൽ മനുഷ്യരുടെ അദ്ധ്വാനം കൂടിച്ചേർന്നപ്പോഴാണ് പുതിയ വിഭവങ്ങളുണ്ടായത്‌.അതുണ്ടാക്കിയ മനുഷ്യർക്കെല്ലാം അവക്ക്മേൽ അവകാശമുണ്ട്‌. പക്ഷെ ഉടമസ്ഥത പിടിച്ചുവാങ്ങി വിഭവങ്ങൾ സ്വരൂപിച്ചവർ സമ്പത്തിന്റെ ഉടമകളായി.വിഭവങ്ങളുടെ യഥാർത്ഥമൂല്യത്തിനു പകരം വളരെ ക്കുറച്ചുമാത്രം അധ്വാനിക്കുന്നവർക്ക്‌ കൂലി നൽകുമ്പോൾ ഒരുപാട്‌ സമ്പത്ത്‌ മിച്ചംവരുന്നു.അതാണ് സ്വകാര്യസ്വത്തും മൂലധനവുമായി കുന്നുകൂടിയത്‌....പുതിയ വിഭവങ്ങൾ,ശാസ്ത്രം,സാങ്കേതികവിദ്യ തുടങ്ങിയവയെല്ലാം മനുഷ്യദ്ധ്വാനത്തിന്റെ സൃഷ്ടിയാണ്. അതിന്മേലുള്ള ഏതുതരം മിച്ചവും അധ്വാനിച്ചവർക്കെല്ലാം അവകാശപ്പെട്ടതാണ`.ഇതിനെയാണ് ജനാധിപത്യം എന്നുപറയുന്നത്‌.ലോകമാകെയുള്ള സമ്പത്തിന്റെയും പ്രകൃതിവിഭവങ്ങളുടെയും ഉടമസ്ഥത വെട്ടിപ്പിടിക്കുകയാണ` അമേരിക്ക ചെയ്യുന്നത്‌. അവർക്ക്‌ ആയുധവും, സമ്പത്തും,അധികാരങ്ങളും ഉണ്ടായത്‌ അങ്ങിനെയാണ`.

അജ്ഞാതന്‍ പറഞ്ഞു...

കൃത്യം.

Suvi Nadakuzhackal പറഞ്ഞു...

കടത്തനാടന് ഒരു അമേരിക്കന്‍ വിസ കിട്ടിയാല്‍ എപ്പോള്‍ അവിടയെത്തുമെന്ന് അറിഞ്ഞാല്‍ കൊള്ളാമായിരുന്നു!!

kadathanadan:കടത്തനാടൻ പറഞ്ഞു...

ഹലൊ സുവി നമസ്കാരം, തങ്കൽളുടെ കമന്റിൽ ഉള്ളടങ്ങിയ രാഷ്ട്രീയ വിമർശ്ശനത്തെ അതിന്റെ അഴത്തിൽ ഉൾക്കൊള്ളുന്നു. അതുമായി ബന്ധപ്പെട്ട് ചിലത്‌ സൂചിപ്പിക്കാനുണ്ട്‌. എന്റെ പോസ്റ്റിൽ വ്യക്ത മാക്കാൻ ശ്രമിച്ചിരുന്ന മറ്റൊരു കാര്യമായിരുന്നു അമേരിക്ക എന്ന രാഷ്ട്രത്തോടല്ല ദർശ്ശനത്തോടാണ` എന്റെ എതിർപ്പെന്ന്. എന്റെ പോസ്റ്റിലൂടെ മുന്നോട്ട്‌ വെച്ച്‌ നിലപാടുകളുമായി യോജിക്കുന്ന വലിയ വിഭാഗം ജനങ്ങൾ ലോകത്തെമ്പാടും പ്രവർത്തിക്കുന്നുണ്ട്‌.അമേരിക്കയിലൂണ്ട്‌ പ്രവർത്തിക്കുന്നുമുണ്ട്‌.അവരോട്‌ ഐക്യദാർഡ്യം പ്രഖ്യാപിക്കാറുമുണ്ട്‌.ചുരുക്കി പറഞ്ഞാൽ ലോക കമ്യൂണിസ്റ്റ്‌ നിലപാടാണ` ഞാൻ പറഞ്ഞത്‌.ഇങ്ങനെ പറഞ്ഞത്‌ കൊണ്ടൊന്നും താങ്കളുടെ ചോദ്യത്തിന്ന് മറുപടിയാവില്ലെന്നറിയാം .ഇനി ഒരുവ്യക്തി എന്നനിലയിൽ എന്റെ ജീവിതം കെണ്ടേ താങ്കളെ ബോദ്യ പ്പെടുത്താൻ എനിക്കുകഴിയൂ..... ഒരു വർഗ്ഗവിഭജിത സമൂഹത്തിൽ,ഇന്നത്തെബൂർഷ്വാവ്യവസ്തിയുടെ എല്ലാവിധ ജീർണ്ണതയും എന്നെ സ്വാധീനിച്ചേക്കാം എന്നു പറഞ്ഞും താങ്കളുടെ ചോദ്യത്തിൽനിന്നും എന്റെ ഉത്തരവാദിത്വത്തിൽ നിന്നു ഞാൻ മാറിനിൽക്കുന്നില്ല...ഒരുറപ്പ്‌ താങ്കൾക്ക്‌ നൽകാൻ എനിക്കു കഴിയും ഈ നിലപാടിലുള്ള ഇടത്‌-വലത്‌ വ്യതിയാനങ്ങൾക്കെതിരെ വിട്ടു വീഴ്ച്ചയില്ലാത്ത ജാഗരൂഗത ഞാൻ വെച്ചു പുലർത്തുമെന്ന്....ഒരു വ്യക്തി എന്ന നിലക്കുള്ള എന്റെ പരിമിതി കളോട്‌ പോറുക്കണം ..വന്നതിനും വിലപ്പെട്ട അഭിപ്രായം രേഖ പ്പെടുത്തിയതിനും നന്ദി. വീണ്ടും കാണുന്നതുവരെ ഒരിക്കൽ കൂടി നമസ്ക്കാരം....

kadathanadan:കടത്തനാടൻ പറഞ്ഞു...

''''