വർഷങ്ങളായി തുടരുന്ന ശ്രീലങ്കൻ വംശീയ പ്രശ്നം പ്രഭാകരന്റെ വീഴ്ച്ചയിലൂടെയോ ഹീനമായ യുദ്ധതന്ത്ര പ്രയോഗത്തിലൂടെയോ മാത്രം ഇല്ലായ്മ ചെയ്യാനോ പരിഹരിക്കാനോ കഴിയില്ലെന്നത് വസ്തു നിഷ്ടമായ ഒരു യാഥാർത്ഥ്യമാണ്.
ശ്രീലങ്കൻ വംശീയ ഭരണ വർഗ്ഗത്തിന്റെ പിന്തിരിപ്പ ദല്ലാൾ സ്വഭാവം,സാമ്രജ്വത്വ ത്തോട് നിരന്തരം സന്ധി ചെയ്യുന്നതും ആശ്രിതത്വം സ്ഥാപിക്കുന്നതും അതിന്ന് പാദസേവ ചെയ്യുന്നതിന്നും ഏതറ്റം വരെ പോകാൻ കഴിയുമെന്നതിന്റെ എത്രയും ഉദാഹരണങ്ങൾ നാളിതുവരെയുള്ള ചരിത്രത്തിൽ ഒട്ടനവധിയാണ്.
സാമ്രാജ്യത്വ ആഗോള വൽക്കരണത്തിന്ന് കീഴ്പ്പെട്ട്പോയ മറ്റ് എല്ലാ മൂന്നാം ലോക രാജ്യങ്ങളെപ്പോലെ ശ്രീലങ്കൻ ഭരണകൂടവും അതിലെ ബഹു ഭുരിപക്ഷം ജനങ്ങളും ഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ്.
ഈ സാമൂഹ്യ പ്രതിസന്ധി ഒരു പൊട്ടിത്തെറിയുടെ വക്കിൽ എത്തിനിൽക്കുന്നു.
മറ്റൊരു ഭാഗത്ത് ദക്ഷിണേഷ്യയിലെ തങ്ങളുടെ സൈനിക സാന്നിദ്ധ്യം ഉറപ്പാക്കാനും ആയുധകച്ചവടത്തിന്നും അവസാനിക്കാത്ത ആഭ്യന്തരകുഴപ്പം ശ്രീലങ്കയിൽ അമേരിക്ക ആഗ്രഹിക്കുന്നു.
സാമ്രാജ്യത്വ സേവയും കിരാതമായ ചൂഷണവും നിലനിർത്തി മുന്നോട്ട് പോവാൻ സിംഹള വംശിയവാദം ആളിക്കത്തിക്കുക മാത്രമേ വഴിയുള്ളൂ എന്നു ആഗോളവൽക്കരണത്തിന്റെ പിടിയിലമർന്ന എല്ലാഭരണാധികരികളെപ്പോലെ ശ്രീലങ്കൻ ഭരണാധികരികളും ചിന്തിക്കുന്നു.
മറുഭാഗത്ത് 1950 കളിൽ തമിഴ് വിഭാഗങ്ങൾക്കെതിരെ ആരംഭിച്ച വംശീയ നരവേട്ട പൗരത്വ നിഷേധത്തിലൂടെ,നാടുകടത്തലിലൂടെ,ഭരണ-കോടതി ഭാഷകളിൽ നിന്ന് തമിഴിനെ അകറ്റുന്നതിലൂടെ ,തമിഴ് പ്രസിദ്ധീകരണങ്ങളെ തടയുന്നതിലുടെ,തമിഴ് വിദ്യാർത്ഥികളുടെ സർവ്വകലാശാലാ പ്രവേശനം തടഞ്ഞതിലൂടെ,തമിഴ് പ്രദേശങ്ങളിൽ ബോധപൂർവ്വം സിംഹള കുടിയേറ്റം പ്രോൽസാഹിപ്പിച്ചതിലൂടെ ,ശ്രീലങ്കൻ മതം ഔദ്യോഗിക മതമായി പ്രഖ്യാപിച്ചതുമെല്ലാം ....തമിഴ് വിഭാഗത്തെ സായുധ സ്വഭാവം കൈവരിക്കുന്നതിലേക്കും അതുവഴി വളരെ സ്വാഭാവികമായി അതിന്നനുസൃതമായ ഒരുസംഘടനാരൂപം എന്ന നിലയി LTTE രൂപം കൊള്ളുകയുമായിരുന്നു.
പറഞ്ഞുവരുന്നത്
1990 കൾക്ക് ശേഷം തമിഴ് ഈഴം പോരാട്ടം തിരിച്ചടികളേയും അതിലുപരി മുന്നേറ്റവും എന്നസ്വഭാവം കൈവരിച്ചിട്ടുണ്ട് എന്നതാണ്.
ലോകസാഹചര്യത്തിൽ വന്ന മാറ്റത്തെയും അതിന്നനുസൃതമായി സമൂർത്ത സാഹചര്യത്തെ മനസ്സിലാക്കി തെറ്റ് തിരുത്തി ശ്രീലങ്കയെ ജനധിപത്യവൽക്കരിക്കുന്നതിന്നുള്ള പോരാട്ടത്തെ മുന്നോട്ട് നയിക്കാൻ പ്രഭാകരന്നും LTTEക്കും കഴിയുന്നില്ല എങ്കിൽ തമിഴ് ജനതയുടെയും മറ്റ് അധ്വാനിക്കുന്നവിഭാഗങ്ങളുടെയും പോരാട്ടത്തിന്ന് നേതൃത്വം കൊടുക്കാൻ പുതിയ നേതൃത്വവും സംഘടനയും മുന്നോട്ട് വരികതന്നെ ചെയ്യും എന്നകാര്യത്തിൽ സംശത്തിന്നിടയില്ല
2009, ഏപ്രിൽ 30, വ്യാഴാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
5 അഭിപ്രായങ്ങൾ:
വിപ്ലവങ്ങളും പ്രതിഷേധങ്ങളും പ്രതികാരങ്ങളും സംഘടനകളല്ല ഉണ്ടാക്കുന്നത്
മനുഷ്യന് വേണ്ടി സംഘടനകള്‍ ഉണ്ടാക്കപ്പെടുകയാണ്..
പുലികള്‍ ഇല്ലാതായാലും പുലിമനസ്സുകള് മരിക്കില്ല..
ആശംസകള്‍..
എന്തേ ചൈനയുടെ കാര്യം ഒന്നും പറഞ്ഞു കേട്ടില്ല ! ഇതില്‍ ഏറ്റവും മുതലെടുക്കുന്നത് അവരല്ലേ ?
ആശയങ്ങളും ആദര്‍ശങ്ങളും എന്തുതന്നെയായാലും അവിടെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഗുരുതരമായ കുഴപ്പം മാനുഷിക മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കാതെ നരനായാട്ടുതന്നെ നടക്കുന്നു എന്നതാണ്.
നാട്ടുകാരൻ ..വന്നതിന്നും വായ്ച്ചതിന്നും പോരായ്മ ചൂണ്ടിക്കാട്ടിയതിന്നും നന്ദി. വിശദീകരണം വേണ്ടത്ര ഇല്ല എന്നത് സമ്മതിക്കുന്നു.ശ്രീലങ്കൻ വംശീയപ്രശ്നം അത്ര ലാഘവത്തോടെ പറഞ്ഞവസാനിപ്പിക്കാൻ കഴിയുന്ന ഒന്നല്ല .LTTEഎന്ന നിരോധിക്കപ്പെട്ട സഘടനക്ക് പിന്തുണ പ്രഖ്യാപിക്കാൻ സഹായിക്കാൻ തമിഴ് നാട്ടിൽ മുഖ്യമന്ത്രി മുതൽ പ്രതിപക്ഷ നേതാക്കൾ വരെ വീറോടെ മത്സരിക്കുന്നു.നമ്മുടെ രാജ്യം ഏറെ വിലകൊടുക്കേണ്ടി വന്ന അതേ നയം തന്നെയല്ലേ ഇപ്പോഴും തുടരുന്നത്.മറ്റൊന്നുകൂടി.സാർവ്വദേശീയരംഗത്ത് റഷ്യ-അമേരിക്ക തമ്മിലുള്ള"ശീതയുദ്ധ"ത്തിൽ റഷ്യൻ താൽപര്യത്തിന്ന് വേണ്ടി ഇന്ത്യ വഹിച്ച പങ്ക് ശ്രീലങ്കയിലെ ദേശീയ പോരാട്ടത്തിൽ സുപ്രധാന ഘടകമായിരുന്നു.ഡീഗോഗാർഷ്യയിൽ അമേരിക്കൻ സൈനികത്താവളത്തിന്ന് സമാന്തരമായി ലങ്ക,ഇന്ത്യ,ബഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ റഷ്യക്ക് അവരുടെ സൈനിക താവളമായി മാറ്റേണ്ടത് അത്യാവശ്യമായിരുന്നു.80 കളിൽ ശ്രീലങ്കയിൽ അമേരിക്ക പിടിമുറുക്കി തിരുകോണ്മല തുറമുഖം കേന്ദ്രീകരിച്ചു സൈനികകേന്ദ്രവും വോയ്സ് ഓഫ് അമേരിക്ക തുടങ്ങുകയും ചെയ്തപ്പോൾ LTTE-PLOTതുടങ്ങിയ വിമോചന പ്രസ്ഥാനങ്ങളെ ഉപയോഗപ്പെടുത്തി തടഞ്ഞു.ദക്ഷിണേഷ്യയിൽ അമേരിക്കൻ വ്യാപനത്തെ തടയുന്നതിന്ന് റഷ്യ ഇന്ത്യ വഴി ശ്രമിച്ചു.ആ ഘട്ടത്തിലായിരുന്നുLTTE യുടെ സൈനിക പരിശീലന കേന്ദ്രങ്ങളായി ഇന്ത്യൻ ഭുപ്രദേശങ്ങൾ മാറിയിരുന്നത്.ഇന്ന് സാർവ്വ ദേശീയ ശക്തിക ബന്ധത്തിൽ വന്ന മാറ്റങ്ങളിൽ ഇന്ത്യ കാണിക്കുന്ന അമേരിക്കൻ പക്ഷ പാതിത്വം ശ്രീലങ്കക്കും സഹായമായി LTTE ക്ക് ബാഹ്യ പിന്തുണ നഷ്ടപ്പെട്ടു .ഫലമോ അപ്പുവും,സൂചിപ്പിച്ചപോലെ തമിഴ്വംശങ്ങളുടെ കൂട്ടക്കുരുതിയും.hAnLLaLaTh..അപ്പു എല്ല്ലാവർക്കും നന്ദി
എന്ത് പറഞ്ഞാലും കൊല്ലപെടുന്ന സാധാരണ കാരുടെ ,കുട്ടികളുടെ ജീവനു പകരമാവില്ല ഒട്ടും സഹിക്കാന്‍ കഴിയുന്ന കാഴ്ചകളല്ല ഇന്നും അവിടന്ന് വരുന്നത് .
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ