2009, ജൂൺ 20, ശനിയാഴ്‌ച

വിമോചന സമര ഭീഷണി ആർക്കെതിരെയാണ്?

എന്താണ് അടുത്ത കാലത്തായി ഒരു രണ്ടാം വിമോചന സമരത്തിന്റെ വായ്ത്താരികളും,ഭീഷണികളും ചില കേന്ദ്രങ്ങളിൽ ഇടക്കിടക്ക്‌ ഉയർന്ന് വരുന്നത്‌.
ആർച്ച്ബിഷപ്പ്‌ മാരും തിരുമേനിമാരും ഇടയ ലേഖനങ്ങൾ വഴിയും മറ്റും ഭീഷണികൾ ആവർത്തിക്കപ്പെടുന്നത്‌.
യു ഡി എഫ്‌ നേതാക്കളാവട്ടെ 'അതിന്റെ ഒന്നും ആവശ്യം വരില്ല ഭരണം തമ്മിലടിച്ച്‌ മുടിഞ്ഞോളും'എന്ന് പറയുമ്പോഴും മനസ്സ്‌ കൊണ്ട്‌ വിമോചനസമരം നടക്കുന്നെങ്കിൽ ഒരു കുഴപ്പവുമില്ല എന്ന് മൗനംകൊണ്ട്‌ അറിയിക്കുന്നു.
എന്താണ് ഈ തിരുമേനി മാരൊക്കെ ഇത്ര പ്രകോപിതരാകാൻ കാരണം? LDF സർക്കാരിന്റെ 1996-2001 ലെ ചെയ്തികൾ പരിശോധിച്ചാലും ഇപ്പോൾ 2006ൽ അധികാരത്തിൽ വന്നതിന്ന് ശേഷമുള്ള ചെയ്തികൾ പരിശോധിച്ചാലും 1958-59ലെ കാലത്തെ പ്പോലെ തിരുമേനിമാരുടെ ഇത്ര കോപത്തിന്ന് കാരണമായിത്തീരേണ്ട ഒന്നും അതിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല എന്ന് കാണാൻ വിഷമമില്ല.
1996-2001 കാലത്ത്‌ സഭയുടെ വിശ്വസ്ത കുഞ്ഞാടായ പി ജെ ജോസഫ്‌ തന്നെയായിരുന്നല്ലോ വിദ്യാഭ്യാസ മന്ത്രി.
1995ലെ കൂത്തുപറമ്പ്‌ വെടിവെപ്പിൽ കൊല്ലപ്പെട്ട DYFI പ്രവർത്തകരുടെ രക്തത്തിന്റെ ചൂടാറുന്നതിന് മുമ്പേ പരിയാരം സ്വാശ്രയ സഹകരണ കോളേജിനോടുള്ള അവരുടെ എതിർപ്പ്‌ കാറ്റിൽ പറത്തി പ്ലസ്‌ ടു കോഴ്സുകൾ സഭയുടെ ഇഷ്ട പ്രകാരം അരമനകൾ തോറും കയറി ഇറങ്ങി വീതിച്ചു നൽകി.
ബാക്കിവന്നത്‌ മറ്റ്‌ മത ജാതി നേതൃത്വങ്ങൾക്ക്‌ പങ്കുവെച്ചു.
മാത്രമല്ല,
ലോകബാങ്ക്‌ നിർദ്ദേശപ്രകാരം DPEPആരംഭിച്ചു
വിദ്യാഭ്യാസ മേഖലയിൽ നിന്ന് സർക്കാറിനെ ഒഴിവാക്കുന്നതിന്നുള്ള നടപടികൾക്കും LDF സർക്കാർ വേഗത കൂട്ടി.
അങ്ങിനെ നായനാർ മന്ത്രിസഭയുടെ കാലം കഴിയുമ്പോൾ ആന്റണി-ഉമ്മൻ ചാണ്ടി മാരുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ രംഗം സ്വാശ്രയമാക്കി സഭക്കും സഭയേപ്പോലുള്ളവർക്കും കച്ചവടം പൊടിപൊടിക്കുന്നതിന്നുള്ള സാഹചര്യം സൃഷ്ടിക്കപ്പെട്ടിരുന്നു.
ബാക്കി വേണ്ടതും അതിന്നപ്പുറവും UDF സർക്കാർ ചെയ്തു കൊടുക്കുകയും ചെയ്തു.
കഴിഞ്ഞ തിരഞ്ഞെടുപ്പ്‌ സമയത്ത്‌UDFകാരപ്പോലെ LDF നേതാക്കളും അരമനകളിലും മറ്റു മത കേന്ദ്രങ്ങളിലും മന്നം സമാധിയിലും കയറി ഇറങ്ങുമ്പോൾ അരുതാത്തതെന്നും ചെയ്യില്ലെന്ന് കൊടുത്ത ഉറപ്പ്‌ LDF മന്ത്രിസഭയിൽ MAബേബി വിദ്യാഭ്യാസ മന്ത്രിയായി ആദ്യമേനടത്തിയ പ്രസ്താവനകളിൽ നിന്നുതന്നെ വ്യക്ത മാക്കി.
ഒരു വർഷം കഴിയുമ്പോൾ കോടതികളുടെ സഹായത്തോടെയുംLDFമന്ത്രി സഭയുടെ കീഴടങ്ങൽ നയം ഉപയോഗിച്ചും ഫീസ്‌ തീരുമാനിക്കുന്നതിലടക്കം സ്വാശ്രയ കോളേജ്‌ മുതലാളിമാർ മുൻ കൈ നേടിക്കഴിഞ്ഞു.
എന്നിട്ടും തിരുമേനിമാർക്കും മറ്റും കോപം വന്നിരിക്കുന്നു.
കാരണം ;
[1]തിരഞ്ഞെടുപ്പ്‌ തിരിച്ചടിയിൽLDFവരാനിരിക്കുന്ന നിയമ സഭാതിരഞ്ഞെടുപ്പിനെ ലക്ഷ്യം വെച്ച്‌ പിന്നോക്കവിഭാഗങ്ങൾക്കും ദരിദ്രർക്കും കുറച്ചെങ്കിലും നീതി ലഭ്യമാക്കുന്നതിന്ന്
അതുവരെ ഉണ്ടാക്കിയ എല്ലാ കരാറുകളും ലംഘിച്ചുകൊണ്ട്‌ ഈ അണ്ടനെയും അടകോടനേയും മറ്റും രക്ഷിക്കേണ്ടത്‌ സർക്കാറിന്റെ ഉത്തരവാദിത്വ മാണെന്നെങ്കിലും തോന്നി വല്ല നീക്കവും നടത്തിയേക്കുമോ എന്ന പേടി.
[2] വിദ്യാഭ്യാസ രംഗത്തെ ഉത്തരവാദിത്വം ലോകബാങ്ക്‌ ആഗ്രഹിക്കുന്ന രീതിയിൽ വികേന്ദ്രീക്കാനെന്ന പേരിൽ പഞ്ചായത്ത്‌ സവിധാനത്തിന്റെ കീഴിൽ കൊണ്ടുവരുന്നത്‌ പൊതു വിദ്യാഭ്യാസരംഗം ദരിദ്രർക്ക്‌ അപ്രാപ്യമാക്കി വിദ്യാഭ്യാസ കച്ചവടത്തെ പ്രോത്സാഹിപ്പിക്കുമെന്നതിൽ തിരുമേനിമാർ ഉൾപ്പെടെ വിദ്യാഭ്യാസ മാഫിയകൾക്ക്‌ സന്തോഷകരമാണ്.
എന്നാൽ,
ഈ വികേന്ദ്രീകരണത്തിന്നായി ഉണ്ടാക്കുന്ന സമിതികൾ പ്രൈമറി തലം മുതൽ സിലബസ്സ്‌ രൂപീകരണത്തിലും അദ്ധാപക നിയമനത്തിലും ഇടപെടുന്നത്‌ കഴിയുന്നത്ര ഇടങ്ങളിൽ കന്യാസ്ത്രീകളെയും അഛന്മാരെയും നിയ്മിച്ച്‌ ആ ശമ്പളം മുഴുവൻ അടിച്ചെടുക്കുന്നതിന്ന് തടസ്സം ഉണ്ടാക്കുമോ,
നിയമനം PSCക്ക്‌ വിടണമെന്ന വാദം ശക്തിപ്പെടുമോ,
സിലബസ്സിൽ സോഷ്യലിസ്റ്റ്‌ ആശയങ്ങൾ എങ്ങാനും കടന്നു വരുമോ
പഴയ വിമോചന സമരത്തിലൂടെ തങ്ങൾ അട്ടിമറിച്ച 57 ലെ വ്ദ്യാഭ്യാസ ബില്ലിലെ വകുപ്പ്‌ 11 എങ്ങാൻ തിരിച്ചു വരുമൊ എന്നഭയം.
വിദ്യാഭ്യാസ രംഗത്തെ പൂർണ്ണമായും സ്വകാര്യവൽക്കരിക്കുക, സ്വാശ്രയവൽക്കരിക്കുക എന്നതാണ് താൽപ്പര്യം
LDF സർക്കാരിന്റെ പുരോഗമന നാട്യങ്ങൾ പോലും സഹിക്കാൻ അവർ തയ്യാറല്ലെന്നർത്ഥം.
അവകൂടി നിർത്തിLDFസർക്കാർ തിരുവായിക്ക്‌ എതിർവ്വായില്ലാതെ വിദ്യാഭ്യാസ മാഫിയക്ക്‌ കീഴടങ്ങണം.
സാമ്രാജ്യത്വ ആഗോളീകരണത്തിന്ന് കീഴിൽ പുത്തൻ അധിനിവേശ വൽക്കരണം അതിവേഗം നടത്തിക്കൊണ്ടിരിക്കുമ്പോഴും വിദ്യാഭ്യാസ മേഖല അതിന്നനുസരിച്ച്‌ രൂപ പ്പെടുത്താനാണ് സർക്കാരും വിദ്യാഭ്യാസ കച്ചവടക്കാരുംശ്രമിക്കുന്നത്‌.
കേരളത്തിൽ ഇപ്പോഴുള്ള ഈ ഹാലിളക്കത്തിന്ന് പാവം LDFസർക്കാർ സാമ്രാജ്യത്വ ആഗോളീകരണത്തിന്റെ നിബന്ധനകളിൽ നിന്ന് ഏതെങ്കിലും തലത്തിൽ വ്യതിചലിച്ചത്‌ കൊണ്ടോ,
വിദ്യാഭ്യാസാദി രംഗങ്ങളിൽ നിന്ന് സർക്കാർ പിന്മാറുക എന്ന ലോകബാങ്ക്‌ നിർദ്ദേശത്തെ ലംഘിച്ചത്‌ കൊണ്ടോ അല്ല.
21 ആം നൂറ്റാണ്ടിനെ അമേരിക്കൻ നൂറ്റാണ്ടാക്കാൻ ഇവാൻഞ്ചിലിക്കൽ സങ്കൽപ്പങ്ങൾ ആവർത്തിച്ച്‌ അരക്കച്ച കെട്ടി ഇറങ്ങിയിരിക്കുന്ന, അമേരിക്കൻ തിട്ടൂരം സിരസ്സാ വഹിച്ചു,
അമേരിക്കൻ ഭടന്മാർക്ക്‌ ഇറാക്ക യുദ്ധത്തിന്നിടക്ക്‌ ചെന്നയിൽ പഞ്ചനക്ഷത്ര സൗകര്യങ്ങൾ വരെ ഒരുക്കിക്കൊടുത്ത സോണിയാ-മന്മോഹൻ സക്കാറിനെതിരഞ്ഞെടുപ്പ്‌ സമയം ഒഴിച്ച്‌
എപ്പോഴും പിന്താങ്ങികൊള്ളാമെന്ന് കരാർ എടുത്തിരിക്കുന്നCPI[M] നയിക്കുന്ന സർക്കാർ അപ്രകാരം വല്ലതും ചിന്തിക്കുക പോലും ചെയ്യുമെന്ന് കരുതുന്നത്‌ മഹാപാപമാണ്.
തിരുമേനിമാരും മറ്റും പറയുന്നത്‌ തങ്ങളുടെ പിതൃ രാജ്യമായ അമേരിക്കൻ ഐക്യനാട്ടിലും ഇംഗ്ലണ്ടിലും മറ്റും പൊതുവിദ്യാഭ്യാസ മേഖലയും അതിൽ സർക്കാർ നിയന്ത്രണവും ഒരളുവരെ ഉണ്ടെങ്കിലും അതിവിടെ തരിമ്പും പാടില്ല എന്നാണ്.
21ആം നൂറ്റാണ്ട്‌ അമേരിക്കൻ നൂറ്റാണ്ട്‌ ആവുന്നതുപോലെ വിദ്യാഭ്യാസവും മറ്റും തീർത്തും തങ്ങളുടെ സാമ്രാജ്യം മാത്രമാകണം.
എങ്കിലല്ലേ,ആഗോള മൂലധനത്തിന്റെ,
ബഹു രാഷ്ട്ര കുത്തകകളുടെ
കോർപ്പറേറ്റ്‌ ഭീമന്മാരുടെ
താൽപ്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കാൻ കഴിയൂ.
മറ്റൊരു പ്രശ്നം കമ്യുണിസം,സോഷ്യലിസം പോലുള്ള വാക്കുകളോട്പോലുമുള്ള അലർജ്ജിയാണ്.
ക്രൂഷ്ച്ചേവിന്റെ കാലം മുതൽ സോവ്യറ്റ്‌ യൂണിയനിൽ മുതലാളിത്തവൽക്കരണം ആരംഭിച്ചു എന്ന് ഏറ്റവും കൂടുതൽ അറിയാമായിരുന്നത്‌ അമേരിക്കൻ ഭരണാധികാരികൾക്കായിരുന്നു വല്ലോ. എന്നിട്ടും സോവിയറ്റ്‌ യൂണിയനെ ഇഷ്ടിക ഇഷ്ടികയായി പൊളിച്ചടുക്കി കമ്യുണിസം എന്നവാക്ക്‌ തന്നെ നിഷിദ്ധമാക്കുന്നവരെ അമേരിക്കൻ സാമ്രാജ്യത്വം അടങ്ങിയില്ല.
ചൈനയുടെ കാര്യത്തിലും അതുതന്നെ സംഭവിക്കുന്നു.
മുതലാളിത്തത്തിൽ അനിവാര്യമായ മത്സരത്തിൽ ഏർപ്പെടുന്നു എന്നതൊഴിച്ചാൽ ഇറാക്കിനെ കൊന്നു തിന്നുന്നതിൽ വരെ ചൈന ബുഷിന്റെ കൂടെ ആയിരുന്നു.
എന്നിട്ടും സോഷ്യലിസ്റ്റ്‌,കമ്യുണിസ്റ്റ്‌ എന്ന പദങ്ങൾ ഇനിയും ഉപേക്ഷിക്കാത്തതിന്ന് ചൈനയെ വേണ്ടത്ര ശകാരിക്കാറില്ലെ.
ഏതാണ്ട്‌ അതു പോലെയാണ് 'അമേരിക്കയിലെ പ്പോലെ ഇവിടേയും' ആകാൻ കിണഞ്ഞു ശ്രമിക്കുന്ന തിരുമേനിമാരുടേയും സ്ഥിതി.
വി എസ്സ് അച്ചുതാനന്ദന്റെ വല്ലപ്പോഴുമുള്ള പുരോഗമന വായ്ത്താരികളും ചില മൂന്നാർ പ്രയോഗങ്ങളും ഒഴിച്ചാൽ ബുദ്ധ്ദേവും,പിണറായിയും എല്ലാം മൂലധനത്തിന്റെ നല്ല ശിഷ്യന്മാരാണ്.
പേരിലും കൊടിയിലും ഒഴിച്ച്‌ കമ്യൂണിസമൊക്കെ ഉപേക്ഷിച്ച്‌ കഴിഞ്ഞവരാണ്.
അതുകൊണ്ടല്ലേ MAബേബിയൊക്കെ സ്വശ്രയ മുതലാളിമാരോട്‌ ഇത്ര ഭവ്യമായി പെരുമാറേണ്ടി വരുന്നത്‌.
എന്നിട്ടും സഭാദ്ധ്യക്ഷന്മാർക്കും മറ്റും തൃപ്തിയായിട്ടില്ല.
എന്തൊക്കെ ആയാലും സ്വന്തം ഉമ്മൻ ചാണ്ടിയൊക്കെ ഭരിക്കുന്നതുപോലെയൊക്കെ ആകുമോ എന്നചൊരുക്കുകൊണ്ടാണ് ഈ വിമോചന സമര വിളിയൊക്കെ എന്ന് മനസ്സിലാക്കാൻ ഒരു ജോത്സ്യനേയും തേടി പോകേണ്ടതില്ലഈ വിദ്യാഭ്യാസ കച്ചവടക്കാരുടെ കൂട്ടാളികളാണ് ഭൂമാഫിയകൾ.
ടാറ്റയെ തൊട്ടപ്പോൾ ടാറ്റയുടെ കങ്കാണി മാർക്കെല്ലാം പൊള്ളിയെങ്കിൽ കേരളത്തിലെ കൃഷിഭൂമിയാകെ കൈപ്പിടിയിലൊതുക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നവർ ഭയാശങ്കയിലാണ്.
തങ്ങളെല്ലാം ചേർന്ന് ഭദ്രമായി,സമർത്ഥമായി ഏറെക്കാലം കുഴിച്ചുമൂടിയ ഭൂപ്രശ്നം സജീവ വിഷയമായി തിരിച്ചു വരുന്നു.
കൃഷി ഭൂമി മണ്ണിൽ പണിയെടുക്കുന്നവർക്ക്‌ എന്ന മുദ്രാവാക്യം ഉയരാൻ തുടങ്ങിയിരിക്കുന്നതും അപകടസൂചനകളായി മനസ്സിലാക്കിയയവർക്ക്‌ വേണ്ടി കൂടിയാണ് ഇടയ ലേഖനങ്ങളൂം,വിമോചന സമര വാർഷികങ്ങളും ആഹ്വാനവുമൊക്കെ.
വിദ്യാഭ്യാസം ഉൾപ്പെടെ എല്ലാ ജനക്ഷേമ നടപടികളും അവസാനിപ്പിച്ചും ഭൂമിയുടെ മേൽ ആധിപത്യം സ്ഥാപിച്ചും സമൂഹത്തെ ഭരിക്കുന്നവർ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത്‌ സമൂഹത്തിൽ ഏറ്റവും അടിത്തട്ടിൽ കിടക്കുന്നവരുടെ വർഗ്ഗ ബോധത്തെയാണ്.
ഒരിക്കൽ അതുണർന്നാൽ തങ്ങൾ കൊള്ളയടിച്ചുണ്ടാക്കിയതും നിലനിർത്തുന്നതുമായ എല്ലാം നഷ്ടമാകുമെന്നവർക്ക്‌ നന്നായി അറിയാം.
അതുകൊണ്ടാണ് 1958-59 ന്ന് കാലത്തെന്ന പോലെ വീണ്ടും വിമോചനസമരത്തിന്റെ പേരു പറഞ്ഞു മതം അപകടത്തിൽ എന്നാവർത്തിച്ച്‌ അധ:സ്ഥിതരെ കൂടി കൂടെ കൂട്ടുവാൻ ശ്രമിക്കുന്നത്‌.
അല്ലെങ്കിൽ അവർ ഭൂമിക്ക്‌ വേണ്ടി വിദ്യാഭ്യാസത്തിന്ന് വേണ്ടി സമരഭൂമിയിൽ ഇറങ്ങുമോ എന്നഭയംകൊണ്ട്‌.
ഈ പിന്തിരിപ്പൻ കൂട്ടത്തെ കപടമായ പത്രപ്രസ്താവനകൾക്കപ്പുറം CPI[M]നേതൃത്വം എതിർക്കാൻ തയാറാവില്ല എന്നത്‌ വ്യക്തമാണ്. അധികാരത്തിലിരിക്കാനുള്ള മത്സരം ഒഴിച്ച്‌ UDF {LDFതമ്മിൽ ഉള്ളവ്യത്യാസങ്ങൾ അസ്തമിച്ചിരിക്കുന്നത്‌ കൊണ്ടാണീത്‌ .
ഈ സാഹചര്യത്തിൽ ഇക്കൂട്ടരുടെ വിമോചന സമര ഭീഷണി LDFസർക്കാറിന്ന് എതിരേ യല്ല,മറിച്ച്‌ ഇടത്പക്ഷാഭിമുഖ്യമുള്ള ഈ സംസ്ഥാനത്തെ ജനങ്ങൾക്കെതിരായിട്ടാണ്
എന്ന് പുരോഗമന ശക്തികൾ തിരിച്ചറിയണം....

3 അഭിപ്രായങ്ങൾ:

Manoj മനോജ് പറഞ്ഞു...

ആരും ചര്‍ച്ച ചെയ്യാത്ത ഒന്ന് കൂടിയുണ്ട് എന്ന് എനിക്ക് തോന്നുന്നു.

ഈ രണ്ടാം സമരം പൊന്തി വന്നത് അണ്‍ എയ്ഡറ്റ് സ്ഥാപനങ്ങളിലെ അദ്ധ്യാപകരുടെ കഷ്ടതയെ പറ്റിയും അവരെ രക്ഷിക്കേണ്ടതിനെ പറ്റിയും റിപ്പോര്‍ട്ട് വന്നതിന് ശേഷമല്ലേ? പണ്ട് സ്വകാര്യ മാനേജ് മെന്റിന്റെ കളീപ്പാവയായിരുന്ന എയ്ഡറ്റ് അദ്ധ്യാപകരെ രക്ഷിച്ച പോലെ ഈ സര്‍ക്കാര്‍ (അന്ന് വിദ്യാഭ്യാസം കമ്മ്യൂണിസ്റ്റിന്റെ കീഴിലായിരുന്നു, പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ന് വീണ്ടും കമ്മ്യൂണിസ്റ്റിന്റെ കയ്യിലാണെന്ന് ശ്രദ്ധിക്കുക) അണ്‍ എയ്ഡറ്റ് സ്ഥാപനങ്ങളില്‍ ഇടപെടുമോ എന്ന ഭയമല്ലേ അസംഘടിതരായ അണ്‍ എയ്ഡറ്റ് അദ്ധ്യാപകരുടെ ചോരയും നീരും ഊറ്റി കുടിച്ച് രസിക്കുന്ന ചില പുരോഹിത പ്രമാണിമാരുടെ രണ്ടാം വിമോചന സമര ഭീഷണി!

Manoj മനോജ് പറഞ്ഞു...

ഒരു കൂട്ടി ചേര്‍ക്കല്‍ കൂടി. അന്ന് പക്ഷേ സര്‍ക്കാര്‍ ധൈര്യം കാട്ടിയതിനാല്‍ പതിനായിരക്കണക്കിന് അദ്ധ്യാപകരും കുടുമ്പങ്ങളും രക്ഷപ്പെട്ടു. ഇന്നും അവരുടെ പിന്തുടര്‍ച്ചക്കാര്‍ മാന്യമായി ജീവിക്കുന്നു. എന്നാല്‍ ഭരണമെന്ന കറുപ്പ് ഇന്നത്തെ സര്‍ക്കാരിനെ അത്തരം ധൈര്യം കാണിക്കലില്‍ നിന്ന് അകത്തി നിര്‍ത്തുന്നു എന്നത് ദു:ഖകരം തന്നെ.

kadathanadan:കടത്തനാടൻ പറഞ്ഞു...

മനോജൻ താങ്കൾ ചൂണ്ടിക്കാണിച്ചതുൾപ്പെടെ ....കേരളത്തിലെ ആദ്യത്തെ EMSമന്ത്രിസഭ കൊണ്ടുവന്ന തികച്ചും പരിഷ്കരണവാദപരമായ കാർഷിക നിയമങ്ങൾക്കെതിരെയും വിസ്യാഭ്യാസ പരിഷ്കരണങ്ങൾക്കെതിരേയും വമ്പിച്ച്‌ CIA ഫണ്ടിന്റെയും മത-സമുതായ നേതൃത്വത്തിന്റേയും സ്പോൺസർഷിപ്പിൽ ഇവിടെ ഉറഞ്ഞുതുള്ളിയ 'തൊപ്പിപ്പാള സംഘവും' ' നിരണം പട'യുമെല്ലാം സാമ്രാജ്യത്വ മൂലധനത്തിന്റെ പുത്തൻ ചലന ക്രമങ്ങളുമായി ബന്ധപ്പെട്ട്‌ NGO കളുടെ മുൻ കയ്യിൽ പുതിയ വേഷത്തിൽ പുനരവതരിപ്പിക്കാൻ ശ്രമിക്കുകയാണിവർ.നവലിബറൽ ആഗോളീകരണത്തിലൂടെ സാമ്രാജ്യത്വം നടത്തിക്കൊണ്ടിരിക്കുന്ന കടന്നാക്രമങ്ങളിലൂടെയും,രാഷ്ട്രീയ-പ്രത്യയശാസ്ത്രരംഗത്ത്‌ ഇടത്‌ പക്ഷം നേരിട്ട തിരിച്ചടികളുടേയും പരിണതിയാണിത്‌.സാമൂഹ്യ മാറ്റത്തേയും വികസനത്തേയും സംബന്ധിച്ച വർഗ്ഗനിലപാടുകൾ വീണ്ടും അജണ്ടയിലേക്ക്‌ കൊണ്ടുവന്നല്ലാതെ ഈ വെല്ലു വിളിയെ മറികടക്കാനാവില്ല.നന്ദി മനോജൻ നിർദ്ദേശങ്ങൾക്കും അഭിപ്രായത്തിന്നും ഒരിക്കൽ കൂടി നന്ദി..