ഛത്തീസ്ഗഡ്ഡിലേയും ജാർഘണ്ഡിലേയും വനാന്തരങ്ങളിലുള്ള
ആദിവാസി ആവാസ സ്ഥലങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന
സി പി ഐ [മാവോയിസ്റ്റ്] കേന്ദ്രൾക്കെതിരെ
'സർജിക്കൽ സ്ട്രൈക്കുകൾ' നടത്താൻ
ISRO ഉപഗ്രഹ പടങ്ങളുടെ സഹായത്തോടെ
വായുസേനയെ ഉപയോഗിക്കാനുള്ള നീക്കങ്ങളെക്കുറിച്ച്
പത്രങ്ങൾ രിപ്പോർട്ട് ചെയ്തിരിക്കുന്നു.
തീർത്തും ആശങ്കാ ജനകമായ കാര്യമാണിത്.
അവകാശവാദങ്ങൾ എന്തു തന്നെയായിരുന്നാലും ശരി,
സിവിലിയൻ മാർക്ക്മേൽ നടത്തുന്ന ഇത്തരം വ്യോമാക്രമണങ്ങളുടെ
ഭീകരമായ ദുരിതഫലം ഇതുവരെ നടത്തിയ എല്ലാ അവസരങ്ങളിലും
-ഇറാക്കിലും അഫ്ഗാനിസ്ഥാനിലും ശ്രീലങ്കയിലും പാക്കിസ്ഥാനിലും-വിശദമായിതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
കടന്നാക്രമണ പരമായ രീതിയിൽ വ്യോമസേനയെ
ഉപയോഗിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞിരിക്കുകയാണെങ്കിലും
അതിൽ ഒട്ടും തന്നെ സമാശ്വസിക്കാനാവില്ല.
കാരണം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും കാശ്മീരിലും ആഭ്യന്തരകലാപങ്ങൾക്കും പ്രസ്ഥാനങ്ങൾക്ക് മെതിരെ
സായുധശക്തികളെ ഉപയോഗിച്ചതിന്റെ നീണ്ട ചരിത്രമുണ്ട്.
ഇവിടെയൊക്കെ ഗുരുതരമായ മനുഷ്യാവകാശലംഘനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.
'ആംഡ് ഫോഴ്സ് സ്പേഷൽ പവേഴ്സി ആക്റ്റ്'
കോടതി നടപടികളിൽ നിന്ന് ഒഴിവാകാൻ
സായുധസേനകൾക്ക് നൽകുന്ന പരിരക്ഷ
ഇതിനെ ഒന്നുകൂടി മർദ്ദനാൽമകമാക്കുന്നു.
സി പി ഐ [മാവോയിസ്റ്റ്] ന്റെ പ്രവർത്തനങ്ങളേ ക്കുറിച്ചും
അവരുടെ രാഷ്ട്രീയ നിലപാടുകളോടുള്ള അഭിപ്രായം
എന്തു തന്നെ ആയിരുന്നാലും ശരി ,
കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്ന ആദിവാസികൾ ഭൂരിപക്ഷമുള്ള
ഈ മേഖലയിലെ ജനങ്ങൾക്കിടയിൽ പിൻ'ന്തുണയുള്ള രാഷ്ട്രീയ പ്രസ്ഥാനമാണ് അതെന്നത് നിഷേധിക്കാനാവില്ല.
അപ്പോൾ പ്രശ്നത്തെ വെറുമൊരു ക്രമസമാധാന പ്രശ്നമായി കൈകാര്യം ചെയ്യാതെ രാഷ്ട്രീയമായി സമീപിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
സർക്കാർ ഇപ്പോൾ നീങ്ങിക്കൊണ്ടിരിക്കുന്ന അപകടകരമായ
ദിശയിൽ നിന്ന് പിന്മാറാൻ എല്ലാവരും ശബ്ദമുയർത്തണമെന്ന്
ഞങ്ങൾ ആഹ്വാനം ചെയ്യുന്നു.
സുപ്രീം കോടതി തന്നെ കുറ്റപ്പെടുത്തിയ ഭരണകൂട ഉത്തേജിതമായ
സാൽ വജൂഡം ആദിവാസി ജനങ്ങൾക്ക്മേൽ
അഴിച്ചുവിട്ട ഭീകരതകൾ ഇപ്പോഴും മറക്കാറായിട്ടില്ല.
അതിലും ഭീകരമായ ആക്രമണങ്ങൾ ഒരുക്കിക്കൊണ്ടിരിക്കുമ്പോൾ.,
സ്വന്തം ജനങ്ങൾക്കെതിരെ യുദ്ധം നടത്തുന്നതിലേക്ക്
സർക്കാർ നീങ്ങിക്കൊണ്ടിരിക്കുമ്പോൾ,
നമുക്ക് നിശബ്ദരായിരിക്കാൻ കഴിയില്ല
മനസ്സുകളെ പൊള്ളിക്കുന്ന ഒരു വിരോധാഭാസം കൂടി ഇവിടെകുറിക്കട്ടെ-അവസാനമായി ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്ന്
വ്യോമാക്രമണം നേരിടേണ്ടിവന്നത്
ബ്രിട്ടീഷ് കൊളോണിയലിസ്റ്റുകളിൽ നിന്നാണ്.
1942 ലെ ക്വിറ്റിന്ത്യാ പ്രക്ഷോഭണകാലത്ത്
മേദിനിപ്പൂരിലായിരുന്നു അത്.
എന്ന്
അജിത,
ബി അർ പി ഭാസ്കരൻ,
ഭാസ്കര റാവു,
ഡോ:പി ഗീത,
കെ ജി ജോർജ്,
അഡ്വ:എ ജയശങ്കർ,
കെ ജി കണ്ണബീരാമൻ,
വി എസ്സ് കൃഷ്ണ,
പി വി കൃഷ്ണറാവു,
അഡ്വ:കെ മധുസൂദനൻ
പി എ പൗരൻ,
സി രാധാകൃഷ്ണദാസ്,
എം എൻ രാവുണ്ണി,
കെ ജി ശങ്കരപിള്ള,
എം കെ സാനു,
പ്രോഫ്:സാറാജോസഫ്,
കെ പി സേതുനാഥ്,
പി ശ്രീനിവാസ,
അഡ്വ:തുഷാർ നിർമൽ സാരഥി,
വരവര റാവു,
എ വാസു,
അഡ്വ:എ എക്സ് വർഗീസ്,
കെ കെ എസ് ദാസ്,
കെ സച്ചിദാനന്ദൻ,
അമിത് ഭട്ടാചാര്യ,
പ്രെഫ:എസ് എ ആർ ഗിലാനി,
ജി എൻ സായിഭാഭ,
ലജിത് വർദ്ദോലായി,
ബനോജോത്സാന ലാഹിരി.
എടച്ചേരി ദാസൻ
2009, ഡിസംബർ 15, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
9 അഭിപ്രായങ്ങൾ:
കൊള്ളാം.
പക്ഷെ പലപ്പൊഴും നിശ്ശബ്ദതയാണ് കാണാറ്. മാവോയിസ്റ്റ് അക്രമണങ്ങള്‍ നടക്കുമ്പോള്‍ പ്രത്യേകിച്ചും. സായുധ വിപ്ലവത്തില്‍ ഒരു കൂട്ടര്‍ക്ക് മാത്രമേ ആയുധം പ്രയോഗിക്കാവൂ എന്നുണ്ടോ?
അനിലേ ഈ പ്രസ്ഥാവന ഇറക്കിയവരിൽ ബഹു ഭൂരിപക്ഷവും നിശബ്ധരായിരിക്കുന്നവരോ,എളുപ്പത്തിൽ നിശബ്ധരാക്കാനോ കഴിയുന്നവരല്ല എന്ന് ദീർഘകാല അനുഭവത്തിലൂടെ പലർക്കും ബോധ്യപ്പെട്ടതാണ്,തെളിയിച്ചവരുമാണ്,തുടരുന്നവരുമാണ്..ആയുധം കൊണ്ട് നേരിടേണ്ടത് ആയുധം എടുത്തവർക്ക് നേരേ ആയിരിക്കണം .അപ്പോഴും പാലിക്കപ്പെടേണ്ട മര്യാദയും നിലവിലുണ്ടു...ഇന്ന് നിരായുധരും നിസ്സാഹായരുമായ സ്വന്തം രാജ്യത്തിലെ ജനങ്ങൾക്ക് നേരെ യുദ്ധമര്യാദകൾ അടക്കം ലംഘിക്കുന്ന രീതിയിൽ, വ്യാപകമായി ഭരണകൂടങ്ങൾ ലോകമെമ്പാടും മാരകമായ ആയുധങ്ങൾ നിഷ്ടൂരമായി പ്രയേഗിച്ചു കൊണ്ടിരിക്കുന്നുണ്ടു. ഇതിന്നെതിരെ പുരോഗമന ജനാതിപത്യ മനസ്സുകൾ സജീവമായി രംഗത്തുണ്ടു..മാവോയിസ്റ്റ് കളുടെ രാഷ്ട്രീയ നിലപാടുകളെ പി.ന്തുണക്കുന്ന നിലപാടല്ല അനിലെ ഈ പ്രതിഷേധത്തിലൂടെ മുന്നോട്ട് വെച്ചത്....ഇനി.... "ഞാനാണ് പുറം തള്ളപ്പെടുന്നതെങ്കിൽ,എനിക്കാണ് ഭൂമി നഷ്ടപ്പെടുന്നതെങ്കിൽ,എന്റെ ഭാര്യയാണ് ബലാത്സംഗം ചെയ്യപ്പെടുന്നതെങ്കിൽ,എന്റേത് എല്ലാം തട്ടിപ്പറിക്കപ്പെടുകയാണെങ്കിൽ ,എനിക്കെതിരാണ് പോലീസ് സേനയെ ഉപയോഗിക്കുന്നതെങ്കിൽ ആയുധമേന്തുന്നത് ന്യായമാണെന്ന് ഞാൻ പറയും.എനിക്ക് പ്രധിരോധിക്കാനുള്ള വഴി അതു മാത്ര മാണെങ്കിൽ"
കടത്തനാടന്‍ മാഷെ,
ഒരുപാട് മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്ന ഒരു മേഖല എന്ന് തന്നെ വിശേഷിപ്പിക്കാം ഇത്തരം ആഭ്യന്തര യുദ്ധസമാനമായ സാഹചര്യങ്ങളെ. അതിനെ അനുകൂലിക്കുന്നില്ലെന്ന് മാത്രമല്ല മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതിനോട് ശക്തിയുക്തം പ്രതിഷേധിക്കുകയും ചെയ്യുന്നു.
പക്ഷെ ഗവണ്മെന്റിനെ ഇത്തരത്തിലുള്ള നടപടികളിലേക്ക് തള്ളി വിടാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കുകയും വേണ്ടെ? ശക്തികൂടുതലുള്ളവര് അത് പ്രയോഗിക്ക തന്നെ ചെയ്യും. പല ഇന്ത്യന്‍ സംസ്ഥാനങ്ങളിലും നക്സല്‍ പ്രസ്ഥാനങ്ങള്‍ സര്‍ക്കാരിനെതിരെ ആക്രമണം നടത്തുന്നു, സര്‍ക്കാര്‍ തിരിച്ചടിക്കാന്‍ പദ്ധതിയിടുന്നു. അത്രയുമേ ഞാനിതിനെ കാണുന്നുള്ളൂ.
ഒരു പ്രസ്താവന ഇറക്കാന്‍ എന്ത് എളുപ്പം. ഇത് തന്നെയാണ് ഇവരില്‍ പലരും ചെയ്തുകൊണ്ടിരിക്കുന്നത്.
ഈ ലിസ്റ്റില്‍ ആദ്യ പേരുകാരനായ ബി.ആര്.പി മൂലമ്പള്ളി സംഭവമുണ്ടായ സമയത്ത് ഇതേ പോലുള്ള ഒരു പ്രസ്താവന സ്വന്തം ബ്ളൊഗിലിട്ടു. മൂലമ്പള്ളിയില്‍ പ്രശ്നമുണ്ടാക്കുന്നവര്‍ നക്സലെറ്റുകളാണ് എന്നു വി.എസ് പ്രഖ്യാപിച്ച് നില്ക്കുന്ന സമയം. ബി.ആര്.പി ആണെങ്കില്‍ വി.എസിന്റെ ചാവേറായി ചാനലുകളില്‍ തിമിര്‍ക്കുന്ന കാലം. ബി.ആര്.പിയോട് ഞാന്‍ ചോദിച്ചു
"
എന്താണ് ഈ വിഷയത്തില്‍ വി.എസിന്റെ നിലപാട്. സമരക്കാര്‍ക്ക് നേതൃത്വം നല്കുന്ന സി.അര്. നീലകണ്ഠനും സാറാ ജോസഫിനും താങ്കള്ക്കുമൊക്കെ ഈ വിഷയം വി.എസിനേ ധരിപ്പിക്കാന്‍ കഴിയാതെ പോകുന്നത് എന്തുകൊണ്ട്. കാരണം വി.എസിന് വേണ്ടി അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് ചാനലുകള്‍ തോറും കയറി ഇറങ്ങുന്നവര്‍ക്ക് ഇതില്‍ വി.എസ്. നിലപാട് പറയണം എന്ന് ഉറക്കെപ്പറയാന്‍ എന്താണ് ബുദ്ധിമുട്ട്. പണ്ട് അദ്ദേഹം പ്രതിപക്ഷ നേതാവായിരിക്കുമ്പോള് ഈ സമരങ്ങളില്‍ അദ്ദേഹം പങ്കാളി ആയിരുന്നല്ലോ. എന്നാല്‍ സ്മാര്‍ട്ട് സിറ്റിക്ക് വേന്റിയുള്ള് കുടി ഒഴിപ്പിക്കലായാലും വല്ലാര്പ്പാടമായലും അദ്ദേഹം ഇപ്പോള്‍ മൌനം പാലിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മൌനത്തെ എന്തെ ആരും ചോദ്യം ചെയ്യാത്തത്. അദ്ദേഹത്തിന്റെ ഇമേജിനെ ഇത് ബാധിക്കും എന്ന് തോന്നിയാല്‍ അദ്ദേഹം ഇടപെടില്ലെ. എന്തുകൊണ്ട് അത് സംഭവിക്കുന്നില്ല.
"
അപ്പോള്‍ അദ്ദേഹം മറുപടിയായി ഈ പോസ്റ്റ് ഇട്ടു അതില്‍ എനിക്കുള്ള മറുപടിയില്‍ ഇങ്ങനെ പറഞ്ഞു
ഞങ്ങള്‍ക്കു കാര്യങ്ങള്‍ വി. എസിനെ ധരിപ്പിക്കാന്‍ കഴിയാതതെന്തു എന്ന് കിരണ്‍ ചോദിക്കുന്നു. എന്റെ കാര്യമേ എനിക്ക് പറയാനാകൂ. ഞാന്‍ സാധാരണഗതിയില്‍ ഈ വക കാര്യങ്ങളില്‍ അഭിപ്രായം പ്രകടിപ്പിക്കുന്നത് ലേഖനങ്ങള്‍, പ്രസ്താവനകള്‍, പ്രസംഗങ്ങള്‍ എന്നിവയിലൂടെയാണ്. നേരിട്ടു ഭരണാധികാരികളുമായി ബന്ധ പ്പെടുന്നത് അപൂര്‍വമായി മാത്രം. അത് ഏതെങ്കിലും സംഘടനയോ മറ്റോ നിവേദനം നടത്താന്‍ തീരുമാനിക്കുകയും അതില്‍ ചേരാന്‍ ക്ഷണിക്കുകയും ചെയ്യുമ്പോള്‍.
മാവോയിസ്റ്റുകളെ ആശയപരമായി നേരിടും എന്ന പോസ്റ്റ് നോക്കുമല്ലോ. ഇതില്‍ നാല്പതോളം ബുദ്ധിജീവികള്‍, കലാകാരന്മാര്, എഴുത്തുകാര്‍ എന്നിവര്‍ ഒപ്പിട്ട ഒരു പ്രസ്താവനയും ഉണ്ട്.
പ്രിയ കിരൺ തോമസ്സ് തോമ്പിൽ, താങ്കൾ ഉന്നയിച്ച വിഷയം ഒരു പക്ഷെ ശരിയായിരിക്കാം.പുരോഗമ-ജനാധിപത്യ ശക്തികളെ ഐക്യപ്പെടുത്തുക എന്ന പ്രക്രിയയിൽ താങ്കൾ ഉന്നയിക്കപ്പെട്ട വിഷയൾ വെച്ച് തരം തിരിച്ച് പരിമിതപ്പെടുത്തുന്നത് ഗുണകരമല്ല എന്ന് മാത്രമല്ല ശരിയായ രീതിയുമല്ല.തീരെ പരിഗണിക്കേണ്ടതില്ല എന്നല്ല.രാജ്യത്ത് ഇത്തരം ദൗർഭല്യങ്ങളില്ലാത്ത ശരിയായ ജനാധിപത്യ ശക്തികളെ വളർത്തിക്കൊണ്ട് വരേണ്ടുന്ന ഉത്തര വാദിത്വം വിപ്ലവ ശക്തികളുടേതാണ്..
ഈ കപട സാംസ്കാരിക നായകരും ബുദ്ധിജീവികളും വായിച്ചിരിക്കേണ്ടത്
ജനശക്തിക്ക്.....രാഷ്ട്രീയമായി പരിഹരിക്കണം എന്ന് തന്നെയാണ് ഭരണ വർഗ്ഗങ്ങളോട് ഈ പ്രസ്ഥാവനയും അഭ്യർത്ഥിച്ചിട്ടുള്ളത്.രാഷ്ട്രീയമായി നേരിടണമന്ന താങ്കളുടെ അഭിപ്രായവും വളരെ സജീവമായി പരിഗണിക്കപ്പെടേണ്ടവ തന്നെയാണ്.അതിന്ന് വേണ്ടി നിരന്തരം ശ്രമിക്കുന്നവരുമാണ് ഞങ്ങൾ.മാവോയുടെ മഹത്തായ സംഭാവനകളെ വികൃതമാക്കി ,ബഹുജനലൈൻ ഉപേക്ഷിച്ചു അരാജക പാത പി'ന്തുടരുന്ന ഇടത് തീവ്രവാദികളായ ഇന്ത്യയിലെ CPI[മാവോയിസ്റ്റ്]കളേയും,ബൂർഷ്വാ പാർലമന്ററി വ്യാമോഹങ്ങൾക്ക് അടിപ്പെട്ട്പോയ ,പഞ്ചായത്ത് തലം മുതൽ സംസ്ഥാന സർക്കാർ തലം വരെ അധികാരമുള്ളിടത്തെല്ലാം സാമ്രാജ്യത്വ നയം നടപ്പിലാക്കി കൊടുക്കുന്ന,വിപ്ലവപാത ഉപേക്ഷിച്ച് സാമ്രാജ്യത്തിന്റെ മാപ്പു സാക്ഷികളായി മാറിക്കഴിഞ്ഞ,തിരുത്തൽ വാദത്തിലൂടെ സോഷ്യൽ ഡെമോക്രസിയിലേക്ക് അധപ്പതിച്ചുപോയ കമ്യൂണിസ്റ്റെന്ന് അവകാശപ്പെടുന്ന വലത് വ്യതിയാനങ്ങൾക്കെതിരേയും ശക്തമായ ആശയ സമരം അഴിച്ചുവിടണം.
എങ്കിലേ തൊഴിലാളി വർഗ്ഗ വിപ്ല പ്രസ്ഥാനത്തെ മാർക്ക്സിസ്റ്റ്-ലെനിനിസ്റ്റ് കാഴ്ച്ചപ്പാടിലൂടെ വിശകലനം ചെയ്യാനും പഠിക്കാനും,രാഷ്ട്രീയവും സംഘടനാപരവുമായ ഐക്യവും അച്ചടക്കവും കൈവരിക്കുന്നതിന്നു ബോൾഷേവിക്ക് സംഘടനാതത്വം പാലിക്കുന്നതിന്നും കഴിയൂ. ഇതൊന്നും അംഗീകരിക്കാത്ത ആർക്കും മാർക്ക്സിസത്തിന്റെ പേരുപറഞ്ഞു ആശയസമരം നടത്തി തിരുത്തിപ്പിക്കാൻ കഴിയുമെന്ന് തോനുന്നില്ല..ഏതായാലും താങ്കളുടെ ശ്രമത്തിന്ന് എല്ലാ ഭാവുകങ്ങളും നേരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ