2010, മേയ് 1, ശനിയാഴ്‌ച

മെയ്‌ ദിനം നീണാൾ വാഴട്ടെ

പ്രിയരെ ഇതാ ഒരു മെയ്‌ ദിനം കൂടി വന്നു ചേർന്നിരിക്കുന്നു.

ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ തൊഴിലാളികളെ പിരിച്ചു വിട്ടു കൊണ്ടും

തൊഴിൽ സമയം ദീർഘിപ്പിച്ചുകൊണ്ടും

പ്രതിസന്ധിയുടെ ഭാരം തൊഴിലാളി വർഗ്ഗത്തിന്റെ ചുമലിൽ കെട്ടിവെക്കാൻ

മൂലധനശക്തികൾ നടത്തുന്ന അടവുകളും,

അതിനെ ചെറുത്തു തോൽപ്പിക്കാൻ തൊഴിലാളി വർഗം നടത്തുന്ന ചെറുത്തു നിൽപ്പുകളും കൊണ്ടു

സാർവ്വദേശീയ തലം ഏറെ സംഘർഷഭരിതമാണ്.

സാമ്രാജ്യത്വ ശക്തികളാവട്ടെ കലിപൂണ്ടു നുണപ്രചാരണങ്ങളോടെ,

സോഷ്യലിസത്തിന്റെ പാതയിൽ നിന്നും വിശാല ജനവിഭാഗങ്ങളേയും

അദ്ധ്വാനിക്കുന്ന വിഭാഗങ്ങളേയും പിൻ'തിരിപ്പിക്കാനും

തൊഴിലാളിവർഗ്ഗത്തിന്റെ സംഘടിതശക്തിയെ ദുർബ്ബലപ്പെടുത്താനും

നീതിന്യായ സംവിധാനങ്ങളെയടക്കം ഉപയോഗിച്ചുകൊണ്ട്‌

തൊഴിലാളികളുടെ സംഘടനാ പ്രവർത്തനത്തെ തടസ്സപ്പെടുത്താനും അപമാനിക്കാനും,

പ്രത്യയശാസ്ത്ര-രാഷ്ട്രീയ മണ്ഡലങ്ങളിൽ അതിന്റെ ദല്ലാളന്മാരും നടത്തുന്ന

കുത്സിത നീക്കങ്ങൾ വ്യാപകമാകിയിട്ടുണ്ട്‌.

ഈ നീക്കങ്ങളെ തിരിച്ചറിയാനും ,

ഇന്ന് ഈ മെയ്‌ ദിനത്തിൽ നമ്മുടെ പ്രതിക്ഞ്ഞ പുതുക്കുന്ന ഈ സാഹചര്യത്തിൽ

കഴിഞ്ഞകാല നേട്ടങ്ങളേയും കോട്ടങ്ങളേയും വിലയിരുത്തുന്നത്‌

വിപ്ലവകരമായ നിർമ്മാണ പ്രവർത്തനത്തിന്റെ ഭാഗമായിരിക്കുന്ന നമുക്ക്‌

യഥാർത്ഥ സോഷ്യലിസത്തിന്ന് വേണ്ടിയുള്ള പോരാട്ടത്തിന്ന് കരുത്തു പകരാനുപകരിക്കും..

ഗുണപരമായ പാഠങ്ങൾ പഠിക്കാനും തെറ്റുകക്കെ തിരുത്താനും കഴിയും.

അങ്ങിനെ ഒരുനാൾ ലോകത്തെമ്പാടുമുള്ള തൊഴിലാളി വർഗ്ഗത്തിന്റെ നേതൃത്വത്തിൻ കീഴിൽ

പിൻ'തിരിപ്പൻ മുതലാളിത്തത്തിന്റേയും സാമ്രാജ്യത്തിന്റേയും ചൂഷണത്തിന്ന് വിധേയമായി കഴിയുന്ന

ജനങ്ങൾ അണിനിരക്കുകയും അവരെല്ലാവരും ചേർന്നു സാമ്രാജ്യത്തെ തൂത്തെറിയുകയും

പകരം സോഷ്യലിസം കെട്ടിപ്പടുക്കുകയും ചെയ്യും .അന്നു മാനവികതയുടെ പറുദീസയാണ് ഭൂമി എന്ന് ഒരിക്കൽ നമ്മൾ വിളിച്ചു പറയും.......

നൂറു ചുവപ്പൻ അഭിവാദ്യങ്ങളോടെ......

മെയ്‌ ദിനം നീണാൾ വാഴട്ടെ.

തൊഴിലാളി വർഗ്ഗ സാർവ്വദേശീയത നീണാൾവാഴട്ടെ.

സാമ്രാജ്യത്വംതുലയട്ടെ.

ഇങ്ക്വിലാബ്‌ ഇങ്ക്വിലാബ്‌ ഇങ്ക്വിലാബ്‌ സിന്ദാബാദ്‌

3 അഭിപ്രായങ്ങൾ:

chithrakaran:ചിത്രകാരന്‍ പറഞ്ഞു...

ഇതെന്താ.... നീണാള്‍ വാഴാന്‍ രാജഭരണ സ്വപ്നമോ :)....
തൊഴിലാളിവര്‍ഗ്ഗം എന്ന വര്‍ഗ്ഗീയവല്‍ക്കരണം തന്നെ തിരിച്ചറിഞ്ഞ് ഉപേക്ഷിക്കപ്പെടേണ്ടതാണ് എന്ന് ചിത്രകാര മതം!
മനുഷ്യത്വമുള്ള മനുഷ്യഭരണം വരണമേ പടച്ചോനെ...ഗുരുവായൂരപ്പ :)

മെയ്‌ദിന ആശംസകള്‍ !!!

KSEBWA (CITU) KARUNAGAPPALLY DIVISION COMMITTEE പറഞ്ഞു...

വിപ്ലവാഭിവാദ്യങ്ങൾ

അനിൽ@ബ്ലോഗ് പറഞ്ഞു...

അഭിവാദ്യങ്ങള്‍.