2011, ജൂലൈ 31, ഞായറാഴ്‌ച

കുരിശു മരണം വിധിക്കപ്പെട്ട പൊതുവിദ്യാഭ്യാസം

"അദ്ധ്വാനിക്കുന്നവരെ !ഭാരം ചുമക്കുന്നവരെ !
എല്ലാവരും എന്റെ അടുത്ത് വരുവിന്‍ ,ഞാന്‍ നിങ്ങള്‍ക്ക് സമാധാനം തരാം "
ഇത് പണ്ടു പണ്ടു  വളരെ പണ്ട് നസറത്ത് കാരനായ ഒരാശാരിയുടെ മകന്‍ ഇങ്ങനെ അടിമ ജനവിഭാഗത്തോട്‌ ഉറക്കെ വിളിച്ചു പറഞ്ഞു .
മര്‍ദ്ദിതരായ ദരിദ്രന്മാരെയും,അവശരേയും അദ്ദേഹം സമാശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു 
"ദരിദ്രന്മാരെ ,പാപികളെ ,പുച്ചിക്കപ്പടുന്നവരെ !
നാളത്തെ ലോകം നിങ്ങള്‍ക്ക് വേണ്ടിയുള്ളതാകകൊണ്ട്  സന്തോഷിച്ച് ഉല്ലസിക്കുക".

മര്‍ദ്ദനങ്ങള്‍ കൊണ്ടും  അക്രമങ്ങള്‍ കൊണ്ടും റോമന്‍ സാമ്രാജ്യം തകര്‍ച്ചയെഅഭി മുഖീകരിച്ച കാലം     
അടിമകളും ഉടമകളും  തമ്മിലുള്ള വര്‍ഗ്ഗസമരം മൂര്‍ദ്ധന്യത്തിലെത്തി നില്‍ക്കുന്ന കാലം,
ഉടമകള്‍ക്ക് അടിമകളെ ചന്തയില്‍ വില്കാനും വാങ്ങാനും കഴിയുന്നകാലം ,
അടിമകളെ ചവിട്ടാം ,കുത്താം ,ചുട്ടെരിക്കാം ശരീരാവയവങ്ങള്‍ അരിഞ്ഞുമാറ്റി കൊന്നു തള്ളാവുന്ന കാലം...
കിരാതമായ മര്‍ദ്ദനങ്ങള്ക്കെതിരേ ചെറു പ്രതികരണങ്ങള്‍ പോലും മിക്കപ്പോഴും കലാപങ്ങളാവുകയും അവയൊക്കെ നിഷ്ടൂരമായി ,മൃഗീയമായി അടിച്ചമാര്ത്തപ്പെടുകയും ചെയ്തിരുന്ന കാലം ,
അടിമ നേതാവ്  സ്പാര്‍ട്ടക്കസ്സിന്റെ നേതൃത്വത്തില്‍ നടത്തിയ ഐതിഹാസികമായ കലാപത്തെ ക്രൂരമായി അടിച്ചമര്‍ത്തി കാപ്പുവ യുടെ വഴിയോരങ്ങളില്‍ ആറായിരത്തില്‍പരം അടിമകളെ കുരിശില്‍  തറച്ചു കൊന്നു തൂക്കിയ കാലം ...
 അമാനുഷികമായ എന്തെങ്കിലും  ഇന്ദ്രജാലം കൊണ്ടല്ലാതെ  തങ്ങള്‍ക്കിനി രക്ഷയില്ലെന്ന്‍ അടിമകള്‍ ഉറച്ചു വിശ്വസിച്ചു പോയ കാലം ,
ഒരു സംരക്ഷകന്‍ ,ഒരു ദൈവ പുത്രനല്ലാതെ മറ്റാര്‍ക്കും തങ്ങളെ മോചിപ്പിക്കാന്‍ കഴിയില്ല എന്ന   ധാരണയാല്‍ പ്രതീക്ഷയോടെ ഒരു തിരുപ്പിറവിക്കായി  കൈകൂപ്പി  കാത്തിരുന്നവരുടെ കാതുകളിലാണ് ഒരു കര്‍ണ്ണാമൃതം പോലെ  ഈ  വാക്കുകള്‍ വന്നലയടിച്ചത്.
ഉടമകളായ  മര്‍ദ്ദകവര്‍ഗ്ഗങ്ങള്‍ക്ക് നേരെ  അദ്ദേഹം  കത്തിജ്വലിച്ചു ഗര്‍ജ്ജിച്ചു .
"പാമ്പുകളെ ,സര്‍പ്പസന്തതികളെ ! നരക ശിക്ഷയില്‍ നിന്ന്‍ നിങ്ങള്‍ എങ്ങിനെ തെറ്റിയൊഴിയും"
ആ നിഷ്ടൂരന്മാരെ അദ്ദേഹം താക്കീത് ചെയ്തു.,
"ദരിദ്രന്മാരുടെ ന്യായം മുറിച്ചു കളയാനും എളിയവരുടെ അവകാശം ഇല്ലാതാക്കാനും ,വിധവകള്‍ തങ്ങള്‍ക്ക്
കൊള്ളയായി തീരുവാനും ,അനാഥന്മാരെ തങ്ങള്‍ക്കിരയായിരിക്കുവാനും തക്ക വണ്ണം നീതികെട്ട ചട്ടംനിര്‍മ്മിക്കുന്നവര്‍ക്കും  എഴുതി വെക്കുന്ന വര്‍ക്കും -ഹാ കഷ്ടം ,സന്ദര്‍ശന ദിവസത്തിലും  ദൂരത്തു നിന്ന്   എത്തുന്ന  വിനാശത്തിലും നിങ്ങള്‍ എന്ത് ചെയ്യും "
ശരീരത്തില്‍ കുരടാവ് കൊണ്ടുള്ള അടികളുടേയും നെറ്റിയില്‍ ചൂട്ടുവെച്ചു ചാപ്പകുത്തിയതിന്റെയും    പാടുകള്‍ വഹിക്കുന്ന അടിമകള്‍ ആവേശം കൊണ്ടു.
കൃസ്തുവിന്റെ വാക്കുകള്‍ അവരുടെ ഹൃദയങ്ങളിലെ അപമാനത്തിന്റെ വൃണങ്ങള്‍ക്ക് ആശ്വാസത്തിന്റെ കുളിര്‍കാറ്റായി.
അധകൃതര്‍ ,മര്‍ദ്ദിതര്‍ ,ചവിട്ടിയരക്കപ്പെട്ടവര്‍ ,മീന്‍ പിടുത്തക്കാര്‍ കൈവേലക്കാര്‍ ,കണ്ണീരും കയ്യുമായി കഴിയുന്നവര്‍ ...എല്ലാവരും അദ്ദേഹത്തെ  തങ്ങളുടെ  ദൈവ പുത്രനായി അംഗീകരിച്ചു .
പതിനായിരക്കണക്കിന്നു വരുന്ന അടിമകള്‍ അദ്ദേഹത്തിന്റെ പിന്നില്‍ അണിനിരന്നു. 
യേശു ശിഷ്യന്മാര്‍ മര്‍ദ്ദിതരായ  അടിമകളുടെ സുഖ ദുഖങ്ങളില്‍  പങ്കുചേര്ന്നു. തങ്ങളുടെ ഉപദേശങ്ങളും  സിദ്ധാന്തങ്ങളും പ്രചരിപ്പിച്ചു .അവര്‍ തെരുവുകള്‍ തോറും  നടന്നു പ്രസംഗിച്ചു .
"എന്റെ ജനങ്ങള്‍ക്കിടയില്‍ ഞാന്‍ ദുഷ്ടന്മാരെ കാണുന്നു .അവര്‍ വേടന്മാരെ പോലെ പതിയിരിക്കുന്നു .കൂട്ടില്‍ പക്ഷി നിറഞ്ഞിരിക്കുന്നത്‌ പോലെ , അവരുടെ വീട്ടില്‍ വഞ്ചന നിറഞ്ഞിരിക്കുന്നു.  അങ്ങിനെ അവര്‍ പ്രമാണികളും ധനവാന്മാരുമായി തീര്‍ന്നിരിക്കുന്നു.അവര്‍ പുഷ്ടി വെച്ചു മിന്നുന്നു  ദുഷ്കാര്യങ്ങളില്‍  അവര്‍ കവിഞ്ഞിരിക്കുന്നു.  അവര്‍ അനാഥര്‍ക്ക്  ഗുണം വരത്തക്കവണ്ണം  വ്യവഹാരം നടത്തുന്നില്ല .ദരിദ്രന്മാര്‍ക്ക്ന്യായ പാലനം ചെയ്യുന്നു പോലുമില്ല .ഇങ്ങനെയുള്ള ജാതിയോടു ഞാന്‍ പകരം ചെയ്യാതിരിക്കുമോ  എന്ന യഹോവയുടെ  അരുളപ്പാടു " 
,മാര്‍ദ്ദകര്‍ക്ക് നേരെ  കൈവിരല്‍ ചൂണ്ടിക്കൊണ്ട്  അദ്ദേഹം  അലറി 
"നിങ്ങള്‍ നശിക്കട്ടെ!  നിങ്ങള്‍ തീകൊണ്ടു നശിപ്പിക്കപ്പെടുന്ന  ദിവസം  വിദൂരമല്ല.നിങ്ങളുടെ അരമനകള്‍ വെണ്ണീരില്‍ കുഴിച്ചിടപ്പെടും ! ചെന്നായ്ക്കള്‍ നഗരത്തിലെ തെരുവിലൂടെ  അലഞ്ഞു നടക്കും "     
മര്‍ദ്ദകര്‍ പേടിച്ചു വിറച്ചു ..അവരുടെ ധിക്കാരങ്ങളും സ്ഥാപിത താല്പര്യങ്ങളും മാത്രമല്ല ,അവരുടെ ദൈവങ്ങള്‍ പോലും വെല്ലുവിളിക്കപ്പെട്ടു .
ഒടുവില്‍  യൂദാസിന്റെ  സഹായത്താല്‍   അദ്ദേഹത്തെ ബന്ധനസ്ഥനാക്കുകയും വേദനാപൂര്ണ്ണവും 
മാനം കെടുത്തുന്നതുമായ രീതിയില്‍ ക്രൂശിതനാക്കി കൊലചെയ്തു.
മര്‍ദ്ദിത വര്‍ഗ്ഗക്കാരുടെ നേതാവിന്റെ  ശരീരത്തില്‍ നിന്നും രക്തമൊഴുകുന്നത് കണ്ടു അവര്‍ ആര്‍ത്തു ചിരിച്ചു .പക്ഷെ യേശു മരിച്ചില്ല 
പതിനായിര ക്കണക്കിന്നു ശിഷ്യഗണങ്ങളുടെ ഹൃദയങ്ങളില്‍ അദ്ദേഹം ഉയിര്‍ത്തെഴുന്നേറ്റു ..

നൂറ്റാണ്ടുകള്‍ നാലെണ്ണം പിന്നിട്ടു.കൃസ്തു മതത്തെ അടിച്ചമര്ത്താന്‍ ആവാതെ വന്നപ്പോള്‍ യൂദാസ്സുകള്‍ തങ്ങളുടെ അടവുമാറ്റി.തങ്ങളും കൃസ്തുവിന്റെ അനുയായികളെന്ന് ഉച്ചത്തില്‍ വിളിച്ചു പറയാന്‍ തുടങ്ങി .
അങ്ങിനെ 303 ലെ കുപ്രസിദ്ധ കൂട്ടക്കൊലക്ക് ശേഷം കോണ്‍ സ്ടന്റൈന്‍  ചക്രവര്‍ത്തി വലിയ ആര്ഭാടത്തോടുകൂടി  കൃസ്തു മതം സ്റ്റേറ്റിന്റെ മതമായി സ്വീകരിച്ചു .
 വാള്‍ കുരിശിനെ ആലിംഗനം ചെയ്തു .മര്ദ്ദകരായ ഭരണാധികാരികള്‍  മഹാനായ ഭരണാധികാരിയായി .തങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ തങ്ങളുടെ പഴയ ദൈവത്തിനേക്കാള്‍ യേശു ദേവനാണ് ഉപകരിക്കുക എന്ന്‍ ഭരണാധികാരികള്‍ തിരിച്ചറിഞ്ഞു . 

അവര്‍ അടിമകളെ കൃസ്തുവിന്റെ സഹോദരങ്ങള്‍ എന്ന് വിളിച്ചു ! 
പക്ഷ,അവര്‍ക്ക് മോചനം നല്‍കിയില്ല.  
അവര്‍ അടിമകള്‍ക്ക് സ്വര്‍ഗ്ഗ രാജ്യം വാഗ്ദാനം ചെയ്തു .
പക്ഷെ ഭൂമിയുടെ രാജ്യത്ത് അടിമകളെ അടിമകളായി തന്നെ നില നിര്‍ത്താന്‍ കിരീടവും കുരിശും പരസ്പരം കൈകോര്‍ത്തു.

മര്‍ദ്ദിതന്റെ നേതാവായ കൃസ്തുവിന്റെ പേരില്‍  അവര്‍ എല്ലാതരം മര്ദ്ദനങ്ങളെയും ചൂഷണങ്ങളെയും അനുവധിച്ചു. വാളിനെയും കുന്തത്തേയും ളോഹയണിയിച്ചു .
മര്‍ദ്ദക വര്‍ഗ്ഗക്കാരുടെ ദണ്ഡഃനീതിശാസ്ത്രത്തിനു അവര്‍  ദൈവ കല്പനയുടെ  സ്വാസ്യം   നല്‍കി .
മര്‍ദ്ദകനെ സ്നേഹിക്കാനും പെരുമ്പാമ്പിനെ ആലിംഗനം ചെയ്യാനും  അവരുപദേശിച്ചു .
പട്ടിണിയിലും കഷ്ടപ്പാടിലും  കിടന്നു നരകിക്കുന്ന  മര്‍ദ്ദിതരോട് ശാന്തരായിരിക്കാന്‍  അവരാഹ്വാനം ചെയ്തു .ഇഹലോകത്തില്‍  അനീതികളെയും  ചൂഷണങ്ങളെയും  ക്ഷമയോടെ സഹിക്കുന്നവര്‍ക്ക് മരണത്തിനു ശേഷം സ്വര്‍ഗ്ഗത്തിലേക്ക് ടിക്കറ്റ് നല്കുമെന്ന്‍ വാഗ്ദാനം ചെയ്തു .

ശേഷമുള്ള സഭയുടെ ചരിത്രം കറുത്തിരുണ്ട ഭീകരതകളുടെ ചരിത്രമാണ് .

മനുഷ്യത്വത്തിന്നെതിരായ  എല്ലാ പിന്തിരിപ്പന്‍ സ്ഥാപിത താല്പര്യങ്ങളേയും അത് പിന്തുണച്ചു ,പ്രോത്സാഹിപ്പിച്ചു .ശാസ്ത്ര സംബന്ധിയായ പുത്തന്‍ കണ്ടു പിടുത്തങ്ങളെ അത് അംഗീകരിച്ചില്ല .
പുരോഗമന പരമായ ചിന്താഗതികളെയും  ആശയങ്ങളെയും  അതെതിര്ത്തു ,നിയമ വിരുദ്ധമാക്കി.
വെളിച്ചത്തിനു നേര്‍ക്ക് യുദ്ധം പ്രഖ്യാപിച്ചു ഇരുട്ടിനെ ആലിംഗനം ചെയ്തു..
 ജനാധിപത്യ പ്രസ്ഥാനങ്ങളെ എതിര്‍ത്തു .എല്ലാം കൃസ്തുവിന്റെ പേരില്‍ .

കഴിഞ്ഞ ഒന്ന് രണ്ടു നൂറ്റാണ്ടുകളുടെ ചരിത്രം മാത്രം പരിശോധിച്ചാല്‍ ഇത് ബോദ്ധ്യപ്പെടും .

പാശ്ചാത്യ രാജ്യങ്ങള്‍ അധിനിവേശത്തിനു പായ് കപ്പലുകളില്‍ പുറപ്പെട്ട കാലം മുതല്‍ അധിനിവേശ വല്ക്കരിക്കപ്പെട്ട   രാജ്യങ്ങളിലേക്ക് കൃസ്തുവിന്റെ വിമോചക സ്വപ്നങ്ങളുടെ മറവില്‍ എത്തിച്ചത് കച്ചവട മുതലാളിത്ത  ത്തേയും  തുടര്‍ന്നു വ്യാവസായിക മുതലാളിത്വത്തേയും  സേവിക്കുന്ന ആശയങ്ങളാണ് . 
മദ്ധ്യ കാല യൂറോപ്പില്‍ ജന്മി-നാടുവാഴി ശക്തികളുടെ സംരക്ഷകരായി ഗലീലിയോയെ വിഷം കൊടുത്തു കൊന്നതുള്‍പ്പെടെയുള്ള കത്തോലിക്കാസഭ ചെയ്തു കൂട്ടിയ പാതകങ്ങള്‍ ഏറെ എഴുതപ്പെട്ട .ചര്‍ച്ചചെയ്യപ്പെട്ട വിഷയങ്ങളാണ് .
പരിണാമ സിദ്ധാന്തമുള്‍പ്പെടെയുള്ള  ശാസ്ത്രീയ മുന്നേറ്റങ്ങളെയും ,സാമ്രാജ്യത്വത്തിന്റെ പൈശാചികത ക്കെതിരെ തൊഴിലാളി വര്ഗ്ഗ മനുഷ്യ വിമോചന കാഴ്ചപ്പാടുമായി  രംഗ പ്രവേശനം ചെയ്ത കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും അതിന്റെ മഹത്തായ ആശയങ്ങളെയും വത്തിക്കാന്‍ ആക്രമിച്ചത് കുരിശു യുദ്ധ സ്പിരിറ്റോടു കൂടിയായിരുന്നു.
തങ്ങളെ ഭയപ്പെടുത്തുന്ന 'കമ്യൂണിസ്റ്റ് ഭൂതത്തെ 'ഇല്ലാതാക്കാന്‍ സാമ്രാജ്യത്വ ശക്തികളോട്  ചേര്‍ന്ന് കത്തോലിക്കാസഭ കിരാതമായ ശ്രമങ്ങളാണ് നടത്തിയത്. 
രണ്ടാം ലോകയുദ്ധാനന്തരം അമേരിക്കന്‍ നേതൃത്വത്തില്‍ പുത്തന്‍ അധിനിവേശ വല്ക്കരണത്തിന്നു സാമ്രാജ്യത്വം തുടക്കമിട്ടതോടെ അതിനു കൂടുതല്‍ ക്രൂരത പകര്‍ന്നു കൊടുത്തുകൊണ്ടു എല്ലാ മത നേതൃത്വങ്ങള്‍ക്കും ഒരു മാതൃകയായി കത്തോലിക്കാ സഭ മുന്നണിയില്‍ ഉണ്ടായിരുന്നു.
സോവിയറ്റ്   യൂണിയനും മറ്റു മുന്‍ സോഷ്യലിസ്റ്റ് നാടുകള്‍ക്കും എതിരെ അവ സോഷ്യലിസ്ടായിരുന്ന കാലത്ത് കത്തോലിക്കാ സഭ നടത്തിയ ഭ്രാന്തമായ ആക്രമണങ്ങള്‍ കുപ്രസിദ്ധമാണ് .  
പോളണ്ടിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരിനെ അട്ടി മറിച്ചു അവിടെ മുതലാളിത്തം പുന സ്ഥാപിക്കുന്നതിനു സോളിഡാരിറ്റിയെ വളര്‍ത്താന്‍ മുന്‍കൈ എടുത്തത് മാര്‍പ്പാപ്പയായിരുന്നു.
സ്പാനീഷ്   റിപ്പബ്ലിക്കിനെ തകര്‍ക്കാന്‍ ഫ്രാങ്കോ സര്‍വ്വാധിപത്യത്തെ പിന്തുണച്ചതും , മുസ്സോളിനിയെ പിന്താങ്ങിയതും ,
അത് പോലെ സാമ്രാജ്യത്വ ചേരിയുടെ കൂടെ നിന്ന എത്രയോ സേച്ചാധിപതികളെ പിന്തുണച്ചതും ചരിത്രം കണ്ടതാണ്. മാത്രമല്ല

കൃഷിഭൂമി മണ്ണില്‍ പണിയെടുക്കുന്നവന്നു കിട്ടുന്നതിനു വേണ്ടി
പാട്ടം കുറച്ചു കിട്ടാന്‍ വേണ്ടി ,
കുടിയൊഴിപ്പിക്കലിന്നെതിരായ സമരങ്ങള്‍,
കൂലി ക്കൂടുതലിന്നു വേണ്ടി ,
പിരിച്ചു വിടലി നെതിരെ ,
ഫീസ് വര്ദ്ധനവിന്നെതിരായ വിദ്യാര്‍ഥി സമരങ്ങള്‍ ,
ശമ്പള വര്‍ദ്ധനവിന്നു വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍
എല്ലാ ത്തിന്റെയും എതിര്‍ പക്ഷത്തായി,മര്‍ദ്ദക പക്ഷത്തായി നിലയുറപ്പിച്ചു .


പറഞ്ഞു വരുന്നത് , അല്ലെങ്കില്‍ പറയാനുദ്ദേശിച്ചത് :-

"കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ കത്തോലിക്കാ സഭ അതുല്യമായ സംഭാവന നല്‍കിയിട്ടുണ്ട് "
എന്ന ചരിത്ര നിരീക്ഷണം വെള്ളം തൊടാതെ വിഴുങ്ങാന്‍ കഴിയില്ല എന്നുള്ളതാണ് .

മെക്കാള യുടെ പിന്‍ഗാമികള്‍ ചരിച്ചത് 'പള്ളിക്കൂട'ങ്ങളിലൂടെയാണ് .
ശാസ്ത്രത്തെ നിഷ്കാസനം ചെയ്ത്  പള്ളിക്കഥകള്‍ പിഞ്ചു മനസ്സുകളില്‍  കുത്തി നിറച്ചു  സഭക്ക് വിശ്വാസികളെ  തങ്ങളുടെ മൂശയില്‍ എതാകൃതിയിലും  വാര്‍ത്തെടുക്കാനുള്ള ഫാക്ടറിയായി നില കൊള്ളുകയായിരുന്നു ഈ പള്ളിക്കൂടങ്ങള്‍.
വിദ്യാഭ്യാസ രംഗത്ത് കേരളം ഇന്ന്‍ എത്തിനില്കുന്ന  അത്യന്തം അപകടകരമായ സാഹചര്യത്തിന്നു
കത്തോലിക്കാ സഭയുടെ  പങ്കിനെപ്പറ്റി അന്യേഷിക്കാതെയുള്ള ഏത് ചരിത്ര നിര്‍മ്മിതിയും കാപട്യം നിറഞ്ഞതാവും .
1945 ല്‍ തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സിപി രാമസ്വാമി അയ്യരുടെ വിദ്യാഭ്യാസ ദേശ സാല്‍ക്കരണ സംരംഭത്തെ  എതിര്‍ത്തു കൊണ്ടു  ചങ്ങനാശ്ശേരി രൂപതയുടെ മെത്രാനായിരുന്ന മാര്‍ ജയിംസ് കാളാശ്ശേരി ആഗസ്ത് 15നു ഇറക്കിയ  ഇടയ ലേഖനം മുതല്‍
'കത്തോലിക്കര്‍ അവരുടെ സന്തതികളെ പള്ളി നടത്തുന്ന  കത്തോലിക്കാ മത സ്ഥാപങ്ങളില്‍ പഠിപ്പിച്ചാല്‍ മതിയെന്ന' പവ്വത്തില്‍  ബിഷപ്പിന്റെ പ്രസ്താവന  വരെയുള്ള നടപടികള്‍ ഒരു ജനാധിപത്യ മതേതര സമൂഹതതിന്നു അനുപേക്ഷണീയമായ പൊതു വിദ്യാഭ്യാസത്തിന്റെ കടക്കല്‍ കത്തി വെക്കുന്ന വയാണെന്ന് കാണാന്‍ വിഷമമുണ്ടാവില്ല .
"പള്ളിക്കൂടങ്ങ ളുടെ രാഷ്ട്ര സാല്‍ക്കരണം നമ്മുടെ സഭയുടെ അനുമതി കൂടാതെ  നടപ്പില്‍ വരുത്തുന്ന പക്ഷം
രാഷ്ട്ര സാല്‍ക്കരണ പ്രസ്ഥാനക്കാരായ  ജനപ്രതിനിധികള്‍ ദൈവദ്രോഹം ,മാതൃ ദ്രോഹം ,ശിശുദ്രോഹം ,ഗുരുഹത്യ എന്നാ നാലുതരം പാതകങ്ങള്‍ക്ക് ഉത്തരവാദികളായി തീര്‍ന്നേക്കും "
എന്ന് വ്യക്തമാക്കികൊണ്ട് അതിനെതിരായി  ശക്തമായ പ്രക്ഷോഭം  നടത്തുവാന്‍ ആഹ്വാനം ചെയ്യുന്ന ആ ഇടയലേഖനം തുടങ്ങുന്നത് തന്നെ 
"അവന്‍ അവരോട് അരുളിച്ചെയ്യുന്നു  ഇപ്പോള്‍ മുതല്‍ മടിശീല യുള്ളവന്‍ അതെടുക്കട്ടെ ,വാളില്ലാത്തവന്‍  തന്റെ കുപ്പായം വിറ്റ് തനിക്കായ് വാള്‍  വാങ്ങട്ടെ എന്ന ലൂക്കോസിന്റെ സുവിശേഷത്തിലെ  വാക്യങ്ങളുദ്ധരിച്ചു കൊണ്ടാണ് .
പ്രസ്തുത ഇടയ ലേഖനം പിന്‍വലിച്ച് ക്ഷമായാചനം  ചെയ്യണം എന്ന് കാണിച്ച് തിരുവിതാംകൂര്‍ ഗവര്‍മ്മെന്റ്  അയച്ച നോട്ടീസിനെ തുടര്‍ന്നു  സെപ്തംമ്പര്‍ 14  നു  ചങ്ങനാശ്ശേരി മെത്രാന്‍ തന്നെ മറ്റൊരു ഇടയ ലേഖനം പ്രസിദ്ധം ചെയ്തു  .അതിലിങ്ങനെ പറയുന്നു.
"നമ്മുടെ സ്കൂളുകളെയും മതത്തേയുംസംരക്ഷിക്കുകയാണ്  നമ്മുടെ ഏറ്റവും വലിയ ഉദ്ദേശ്യമെന്ന് നിങ്ങള്‍ വിസ്മരിക്കുക യില്ലെന്ന്‍ നാം വിശ്വസിക്കുന്നു. അതിന്നു പ്രക്ഷോഭണത്തേക്കാള്‍ സഹായകമായിരിക്കുന്നത്  ദൈവത്തോടുള്ള ആത്മാര്‍ഥമായ  പ്രാര്‍ത്ഥനയാണെന്ന്  ഒരിക്കല്‍ കൂടി നിങ്ങളെ ഓര്‍മ്മിപ്പിച്ചു കൊള്ളുന്നു .നാം നിര്‍ദ്ദേശിക്കുന്ന ക്രൂശിത രൂപത്തോടുള്ള  പ്രാര്‍ത്ഥന നിങ്ങള്‍ ദിവസേന കൂട്ടമായി ചൊല്ലി ക്കൊള്ളണം .എന്നാല്‍ പ്രാര്‍ഥനയും പോരാ ഉപവാസവും ആവശ്യമാണ് .എന്തുകൊണ്ടെന്നാല്‍ പ്രാര്‍ഥനയും ഉപവാസവും കൊണ്ടെ ല്ലാതെ വന്‍ കാര്യങ്ങളൊന്നും സാധിക്കുകയില്ലെന്ന് ഓര്‍ത്തിരിക്കണം (1958 മേയ് 28 'ദീപികയില്‍ 'ഉദ്ധരിച്ചത് )

കമ്യൂണിസ്റ്റ് ഗവര്‍മെന്റിന്റെ കേരള നിയമസഭയിലെ വിദ്യാഭ്യാസ നിയമത്തില്‍ പള്ളിക്കൂടങ്ങളുടെ ദേശസാല്‍ക്കരണ മുണ്ടായിരുന്നില്ല മത വികാരങ്ങളെ വ്രണപ്പെടുത്തുകയോ,വിശ്വാസ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നതോ ചെയ്യുന്ന ഒന്നും അതിലുണ്ടായിരുന്നില്ല .
എന്നിട്ടും കത്തോലിക്കാ വൈദിക നേതൃത്വം  കമ്യൂണിസ്റ്റ് ഗവര്‍മെന്റിന്ന്‍ എതിരായി അക്രമാസക്തമായ ലഹളക്ക് നേതൃത്വം നല്‍കി.
കത്തോലിക്കാ വൈദിക നേതൃത്വത്തിന്റെ മുഖപത്രമായ ദീപിക ഭൌതികമായ എന്ത് നഷ്ടം സഹിച്ചും  ലഹള നടത്താന്‍ അനുയായികളോട് ആഹ്വാനം ചെയ്തു.
"കേസുകളും അറസ്റ്റുകളും മര്‍ദ്ദനങ്ങളും ഉണ്ടാകും ഡസന്‍ കണക്കിനു മെത്രാന്‍ മാരും ആയിരക്കണക്കിന്ന് വൈദികരും  ലക്ഷക്കണക്കിന്നു അല്‍മേനികളും ജയിലറകളില്‍ അടക്കപ്പ്ട്ടെന്നു വരും .ഇതിനെയൊക്കെ നേരിടാനുള്ള തന്റേടവും ആത്മാഭിമാനവും ഇല്ലാത്തവര്‍ ഇനിമേലില്‍ കൃസ്ത്യാനികളായിരിക്കയില്ല .സമരം ചെയ്യാനുള്ള ധൈര്യമില്ലാത്തവരായും ജഡഭാരം കൊണ്ടു ഓടാന്‍ കഴിയാത്തവരായും ഇന്ത്യയുടെ ഒരു മൂലയില്‍ കിടന്നു നരകിക്കേണ്ട  ഗതികേട് സ്വയം വരുത്തി വെക്കരുത് .സര്‍വ്വവും ത്യജിക്കുക .നാം തയ്യാറായാല്‍ ഒന്നും പോകാനില്ലാത്തവരെ പോലെ നമുക്ക് സമരം ചെയ്യാം "('ദീപിക 'ഏപ്രില്‍ 29 )

പള്ളിക്കൂടങ്ങളെ ദേശ സാല്‍ക്കരിക്കാന്‍ ശ്രമിച്ച സര്‍ സിപിക്ക് എതിരെയുള്ള സമരം പിന്‍ വലിച്ചു പ്രാര്‍ഥിക്കാന്‍ പറഞ്ഞ സഭ അധ്യാപകന്റെ അവകാശം സംരക്ഷിക്കാന്‍ കൊണ്ടു വന്ന ബില്ലിനെതിരെ വിമോചന സമരം അഴിച്ചു വിട്ടു .
വിമോചന സമരം തീര്‍ച്ചയായും അതിന്റെ അനുകൂലികളും എതിരാളികളും സമ്മതിക്കുന്നതുപോലെ ,കേരള ചരിത്രത്തിലെ ഒരു വഴിത്തിരിവാണ് .
സാമൂഹ്യ പരിഷ്കരണ -നവോത്ഥാന മുന്നേറ്റങ്ങളുടെയും  ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെയും കമ്യൂണിസ്റ്റ് -ഇടതുപക്ഷ പ്രസ്ഥാനത്തിന്റെയും  തുടര്‍ന്നു വന്ന ഐക്യ കേരള പ്രസ്ഥാനത്തിന്റെയും  എല്ലാമായ പുരോഗമന ധാരയുടെ വികാസമാണ് 57 ലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ രൂപീകരിക്കുന്നതിലേക്ക് എത്തിച്ചത് .
നിലവിലുള്ള നിയമ സംവിധാനങ്ങള്‍ക്കകത്ത് നിന്നുകൊണ്ട് ഏതൊരു ബൂര്‍ഷ്വാ സര്‍ക്കാരിനും അനായാസേന കൊണ്ടുവരാന്‍ കഴിയുമായിരുന്ന പരിഷ്കരണ വാദപരമായ ഭൂ പരിഷ്കരണ ബില്ലും വിദ്യാഭ്യാസ ബില്ലു മാണ്  ആ സര്‍ക്കാര്‍ കൊണ്ടു വരാന്‍ ശ്രമിച്ചത് .
എന്നാല്‍ ഭരണ ഘടനയുടെ ചട്ടക്കൂടില്‍ നിന്നുകൊണ്ട് അവതരിപ്പിച്ച ഈ ബില്ലുകളെ നിമിത്തമാക്കി കമ്യൂണിസത്തിന്നെതിരായ കുരിശു യുദ്ധമാണ് അമേരിക്കന്‍ സാമ്രാജ്യത്വവും ആഭ്യന്തര പിന്തിരിപ്പത്വവും കേരളത്തില്‍ അഴിച്ചു വിട്ടത്. സിഐഎ ഫണ്ടിന്റെയും മത സമുദായ നേതൃത്വ ത്തിന്റെയും സ്പോണ്‍ സര്ഷിപ്പില്‍ തൊപ്പി പാള സംഘവും ,നിരണം പടയും സംസ്ഥാനത്ത് ഉറഞ്ഞുതുള്ളി .അങ്ങിനെ
പിന്തിരിപ്പന്‍ ശക്തികള്‍ നേടിയ ഈ വിജയം 57 വരെയുള്ള സമാന്തരങ്ങളിലാത്ത  കേരളത്തിന്റെ പുരോഗമനധാരയെ നേരെ എതിര്‍ ദിശയിലേക്ക് തിരിച്ചു വിട്ടു .
ഇത് സംസ്ഥാനത്തിന്റെ രാഷ്ട്രീയ -സാമ്പത്തിക -സാംസ്കാരിക അപചയത്തിനു കാരണമായി .വിമോചന സമര ശക്തികള്‍ വിത്ത് പാകിയ വര്‍ഗ്ഗീയതയും ജാതീയതയും അവസരവാദ രാഷ്ട്രീയവും എല്ലാമടക്കം അനുദിനം ശക്തിപ്പെട്ടു വന്നു .
വിമോചന സമരവും അതിന്റെ തുടര്‍ച്ചയായി  യഥാര്‍ത്ഥ കര്‍ഷക ജനത  കൃഷി ഭൂമിയില്‍ നിന്ന്‍ ആട്ടിയോടിക്കപ്പെടുകയും ,അതുവരെ ഭൂമിയുടെ ഇടനിലക്കാരായിരുന്ന  തൊപ്പി പാളക്കാര്‍ പുത്തന്‍ ഭൂവുടമാ വര്‍ഗ്ഗമായി മാറുകയും ചെയ്തതിന്റെ സൂചന യായിരുന്നു 64 കേരളാ കോണ്ഗ്രസ് രൂപീകരണം .

വളരെ മുമ്പേ തന്നെ കേരളത്തിലെ കത്തോലിക്കാ സഭ  ഇവിടുത്തെ ഏറ്റവും വലിയ കുബേര ശക്തിയായി     മാറിക്കഴിഞ്ഞിരുന്നു.
അധിനിവേശകാലത്ത് ബ്രിട്ടീഷ് ഭരണാധികാരികളും  തുടര്‍ന്നു പുത്തന്‍ അധിനിവേശ ശക്തികളും  നിര്‍ലോഭമായി നല്‍കിയ ,നല്‍കികൊണ്ടിരിക്കുന്ന  സഹായങ്ങള്‍ക്ക് പുറമേ  വിദ്യാഭ്യാസ -ചികില്സാധി  മേഖലകളെ  കമ്പോള വല്‍ക്കരിച്ചു ണ്ടാക്കിയ സമ്പത്തും , വമ്പിച്ച ഭൂ സ്വത്തും  കെട്ടിട സമുച്ചയങ്ങളില്‍  നിന്നുള്ള വരുമാനവും  എല്ലാം ചേര്‍ന്ന  ഒരു മുതലാളിത്ത ശക്തിയായി സഭ മാറിക്കഴിഞ്ഞിരുന്നു .
ആഗോളീകരണത്തെ ത്തുടര്‍ന്ന്  ലഭിച്ച സൌകര്യങ്ങളോടൊപ്പം  ശതകോടികളുടെ പുതിയ സ്ഥാപനങ്ങളും  പടുത്തുയര്‍ത്തി .
ഇന്ന് കേരളത്തിലെ പൊതു വിദ്യാലയങ്ങളുടെ മൂന്നില്‍ രണ്ടു ഭാഗവും ഉന്നത പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന്റെ 80 ശതമാനവും കയ്യടക്കി വെച്ചിട്ടുള്ളത് സഭയാണ് .
സാമൂഹ്യ പുരോഗതിക്ക് തടസ്സമായി നിലപാടെടുക്കുന്ന ഈ വിഭാഗത്തില്‍ നിന്നും എന്തെങ്കിലും മഹത്തായ സംഭാവനകള്‍ പ്രതീക്ഷിക്കുന്നതില്‍കാര്യമില്ല .
പ്രത്യേകിച്ച് കേന്ദ്ര മന്ത്രി സഭ അംഗീകാരം നല്‍കിയ 'ഫോറിന്‍ ഇന്സ്ടിസ്ട്യൂഷന്‍സ്‌ റെഗുലേഷന്‍ ഓഫ് എന്ട്രി ആന്റ് ഓപ്പറേഷന്‍ ബില്‍ 'പാര്‍ലമെന്റില്‍ പാസാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ .
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ കൃഷി ,വ്യവസായം ,ബാങ്കിംഗ് ,ധനകാര്യം തുടങ്ങിയ മേഖലകളിലെന്നപോലെ  വിദ്യാഭ്യാസ -സാംസ്കാരിക മേഖലകളിലും ആഗോളീ കരണവും വിപണി വല്‍ക്കരണവും വാപിപ്പിക്കാനാണ് നിയോ -ലിബറല്‍ ശക്തികളുടെ ലക്‌ഷ്യം .
രാജ്യത്ത് വിദേശ സര്‍വകലാശാല കാംപസ്സുകള്‍ തുടങ്ങാനും ഡിഗ്രികള്‍ നല്‍കാനുമുള്ള അനുവാദം നല്‍കുന്ന  ഈ ബില്‍ പാര്‍ലമെന്റില്‍ പാസാക്കി  എടുക്കുന്നതിനുള്ള തത്രപ്പാടിലാണ് വിദ്യാഭ്യാസ മാഫിയകള്‍

വിദ്യാഭ്യാസം കേവലം ഒരു ചരക്കാണെന്നും ആവശ്യമുള്ളവര്‍ അവരുടെ കഴിവനുസരിച്ച്  മാന്യമായ വിലക്ക് വാങ്ങി ഉപയോഗിച്ച്  അക്കാദമിക്ക് മേന്മ ഉറപ്പായ വിദ്യാഭ്യാസം നേടണമെന്നുമുള്ള ഇന്റര്‍ ചര്ച്ച് കൌണ്‍സിലിന്റെ സമീപനമല്ല ജനാധിപത്യ കേരളത്തിനുള്ളത് .
വിദ്യാഭ്യാസം സാമൂഹിക നിര്‍മ്മിതിക്ക് ഉതകുന്ന ഉപാധിയാ ണെന്നതിനാല്‍ അത് സൌജന്യവും സാര്‍വര്ത്രി കവുമായിരിക്കണം എന്നതാണ് .
(സ : കെ ദാമോദരനോട് കടപ്പാട് )

കുരിശു മരണം വിധിക്കപ്പെട്ട പൊതുവിദ്യാഭ്യാസം

15 അഭിപ്രായങ്ങൾ:

fazluRahman പറഞ്ഞു...

സമ്പന്നരുടെ പോണണതടിയന്‍ പൊട്ടന്മാര്‍ പഠിച്ചു നാടിനു നേടി കൊടുക്കുന്ന്തിനെക്കളും ഒരു പാവം വിദ്യാര്തിക്കാവും അവര്‍ക്ക് ലക്ഷങ്ങള്‍ കോഴ കൊടുക്കനാവില്ല എന്നത് കൊണ്ട് നാടിനു ചിലപ്പോള്‍ നല്ല ഒരു കൂട്ടം ഡോക്ടര്‍മാരോ എങ്ങിന്നെര്‍മാരോ നഷ്ടപെടുന്നു.

Nasiyansan പറഞ്ഞു...

ലേഖനം നിലവാരമില്ല എന്ന് കെ ദാമോദരനെ കാണുമ്പോള്‍ ഒന്ന് പറഞ്ഞേക്കുക..ഉപയോഗിച്ചിരിക്കുന്ന മലയാളം തീരെ താണ നിലവാരത്തിലുള്ളതാണ് ... ..നുണയും അര്‍ദ്ധ സത്യങ്ങളും അക്ഷരത്തെറ്റും കൊണ്ട് സമ്പന്നമാണ് ലേഖനം .......നൂറു വര്ഷം പഴക്കമുള്ള മലയാളം ബൈബിള്‍ തര്‍ജ്ജമ എങ്കിലും ഉപേക്ഷിക്കാന്‍ സമയമായില്ലേ മാഷെ ...

kadathanadan:കടത്തനാടൻ പറഞ്ഞു...

fazlurahman ,വായനക്കും പ്രതികരണത്തിനും നന്ദി

kadathanadan:കടത്തനാടൻ പറഞ്ഞു...

nasiyansan ,വായനക്കും വിലപ്പെട്ട അഭിപ്രായങ്ങള്‍ക്കും നന്ദി ,

ലേഖനം നിലവാരമില്ലെന്ന് കെ ദാമോദരനെ കാണുമ്പോള്‍ പറയാന്‍ എന്നെ തന്നെ ചുമതല പ്പെടുത്തിയത് അദ്ദേഹം നരകത്തിലായിരിക്കും ഉണ്ടാവുക എന്ന് താങ്കള്‍ക്ക് ഉറപ്പുള്ളത് കൊണ്ടായിരിക്കും എന്ന് കരുതുന്നു.ശരി ആ ചുമതല ഞാന്‍ ഏറ്റെടുക്കുന്നു .

താങ്കള്‍ സ്വര്‍ഗ്ഗത്തില്‍ പോവുമെന്ന് ഉറപ്പുള്ളത് കൊണ്ട് മറ്റൊരു ഉത്തര വാദിത്വം താങ്കള്‍ഏറ്റെടുക്കേണ്ടതുണ്ട് .താങ്കളുടെ ദൌത്യം നിറവേറ്റാന്‍ അയച്ച പ്രവാചകന്മാര്‍ക്കും അവതാരത്തെയും സന്ദേശ വാഹകര്‍ക്കും നൂറു വര്‍ഷങ്ങള്‍ കൂടുമ്പോള്‍ മാറ്റേണ്ടി വരുന്നതരത്തില്‍ ഇത്രയും പരസ്പര വിരുദ്ധവും ബുദ്ധിശൂന്യവുമായ മായ രീതിയില്‍ ,വായനാ സുഖം അല്പം പോലും ഇല്ലാത്ത രീതിയല്‍ ജനങ്ങള്‍ക്കിടയില്‍ ആശയ ക്കുഴപ്പം ഉണ്ടാക്കുന്ന രീതിയില്‍ വെളിപാടുകള്‍ ഉണ്ടാക്കി അയച്ചത് ശരിയാണോ എന്ന്‍ ദൈവത്തോടു ചോദിക്കണം ....

അച്ചടിയും അക്ഷരങ്ങളും ഒക്കെ വികസിച്ചതിന്നു ശേഷവും വാമൊഴിയില്‍ നിന്ന് വെളിപാടുകള്‍ ബൈബിളിന്റെ അച്ചടി രൂപത്തില്‍ ഒന്നായിട്ടു പോലും book of mormom മാത്രമാണ് മറ്റുള്ളവയില്‍ നിന്ന് ഗണ്യമായ വ്യത്യാസമുള്ളത് .

ഒരേ വെളിപാടില്‍ തന്നെ ഉള്ളടക്കം തന്നെ പലതായി ,സുവിശേഷങ്ങള്‍ക്ക് പോലും 86 വകഭേദങ്ങളുണ്ടായി.അതില്‍ നാലെണ്ണ മൊഴിച്ച് ബാക്കിയെല്ലാം വിലക്കപ്പെട്ടതായി പ്രഖ്യാപിക്കേണ്ടി വന്നു.

(ഈ പറഞ്ഞ 4 സുവിഷശങ്ങളെ ക്കുറിച്ചുള്ള വൈരുദ്ധ്യങ്ങളും വക്രീകരണങ്ങളെക്കുറിച്ചും കൂടുതല്‍ അറിയാന്‍ 'A win win out look ' എന്ന പുസ്തകം വായിക്കുക )

ഇത്തരത്തിലുള്ള പരസ്പര വൈരുദ്ധ്യം കാരണം കൃസ്തു മതത്തില്‍ തന്നെ 38000 ല്‍ പരം ക്രിസ്തീയ വിഭാഗളുണ്ടായി. ഇത് പരിഹരിച്ചാല്‍ ഇതില്‍ ആരാണ് യഥാര്‍ത്ഥത്തില്‍ ഉള്ളത് എന്നും ആരാണ് കപട വേഷക്കാര്‍ എന്നും തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക്‌ കഴിയുമായിരുന്നു ....

വായനക്ക് ഒരിക്കല്‍ കൂടി നന്ദി .

പാലക്കാടൻ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
പാലക്കാടൻ പറഞ്ഞു...

nasiyansanലേഖനത്തിലെ അക്ഷര പിശക് മൂലം ലേഖകന്‍ ഉദ്ദേശിച്ച പൊരുള്‍ മനസ്സിലാവത്തതുകൊണ്ടല്ല കമന്ടിയ്ര്‍ന്നു മനസ്സിലായി ക്രൈസ്തവ സഭകള്‍ക്ക് കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തില്‍ ചരിത്രപരമായ പങ്കുണ്ട് എന്നാ കാര്യത്തില്‍ തര്‍ക്കമില്ല . പക്ഷെ ....അത് കേരളത്തിലെ തലമുറകളെ വിദ്യാഭ്യാസ പ്രബുദ്ദരാക്കി കളയാം എന്ന ലക്ഷ്യമായിരുന്നില്ല എന്ന്‍ പിന്കാല ചരിത്രം വിളിച്ചു പറയുന്നുണ്ട് .അങ്ങനെ മാത്രമായിരുന്നെന്ന്‍ ചിന്തിക്കാന്‍ മാത്രം മണ്ടമാര്‍ ആയിരുന്നില്ല (ക്കില്ല ) കേരളത്തിലെ ജനങ്ങള്‍ . താങ്കള്‍ അങ്ങിനെ കരുതുന്നുണ്ടെങ്കില്‍ താങ്കളുടെ ചിന്ത എവിടെയോ കുടുങ്ങി കിടക്കുന്നുണ്ട് സുഹൃത്തെ !!
ശകുനിയെ മുന്‍ നിരുത്തിയുള്ള യുദ്ധം പോലെ ..പാവപെട്ടവന്റെ പ്രാഥമിക ആവശ്യങ്ങള്‍ (പാര്‍പ്പിടം ,വസ്ത്രം ,ആരോഗ്യം ,വിദ്യാഭ്യാസം )
നിറവേറ്റി കൊണ്ട് ഇവിടുത്തെ ആദിവാസി ,അവശ വര്ഗ്ഗങ്ങള്‍ക്കിടയില്‍ കൃസ്ത്യന്‍ ആലയങ്ങള്‍ സ്ഥാപിച്ചതും ,സ്ഥാപിച്ചുകൊണ്ടിരിക്കുന്നതും മറ്റൊന്നിനും അല്ല (മറ്റൊന്നും അല്ല ) ചൂണ്ടയിടുന്നവന്റെ മന : ശാസ്ത്രം തന്നെയാണ്.
പിന്നെ 100 വര്ഷം പഴക്കമുള്ള ബൈബിള്‍ - മുഖം നന്നവാത്തത്തിനു കണ്ണാടിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല .
ലക്ഷ്യവും മാര്‍ഗ്ഗവും നന്നാക്കുന്നതാ നല്ല രീതി.

kadathanadan:കടത്തനാടൻ പറഞ്ഞു...

പാലക്കാടന്നു .വായിച്ചതിനും പ്രതികരിച്ചതിനും നന്ദി.
ഒരു സാധാരണക്കാരനായ ഏതൊരാള്‍ക്കും അറിയാവുന്ന വളരെ ക്കുറച്ചു അക്ഷരങ്ങളും വാക്കുകളും മാത്രമേ എനിക്കറിയാവൂ..
അത് വെച്ചു കൊണ്ട് ഒരു സാമൂഹ്യ ജീവി എന്ന നിലക്ക്
എനിക്ക് ചുറ്റിലും നടക്കുന്ന സംഭവങ്ങളെ ,വിഷയങ്ങളെ സഹജീവികളുമായി ഏറെ പരിമിതികളോടെയാണെങ്കിലും പങ്കുവെക്കുകയാണ് .
മുന്ഷിമാര്‍ ക്ഷമിക്കുക,
എഴുത്തിന്റെ വഴിയിലെ ഏതെങ്കിലും കീഴ് വഴക്കളെ തകര്‍ക്കുകയോ സംരക്ഷിക്കുകയോ ഈ കുറിപ്പ് ലക്‌ഷ്യം വെക്കുന്നില്ല..
ആയതിനാല്‍ ഭാഷാ പന്ധിതന്മാരോട് അല്പം പോലും ബഹുമാനക്കുറവു ഈ യുള്ളവന്നു ഇല്ലെന്ന്‍
ഇതിനാല്‍ സവിനയം അറിയിച്ചു കൊള്ളുന്നു.

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

അതെ , എല്ലാറ്റിനും കച്ചവടക്കണ്ണു തന്നെയാണ് ഉണ്ടായിരുന്നിരിക്കുക.പഴയകാലത്ത് അത് തുറന്നു പറയുകയുണ്ടായില്ല എന്നതാവും ശരി. ഇന്നാവട്ടെ കച്ചവടത്തിനാണ് തങ്ങൾ വേഷം കെട്ടിയിരിക്കുന്നതെന്ന് തുറന്നു പറയാനുള്ള ഉളുപ്പ് കത്തനാർമാർക്ക് ഇല്ലാതായി എന്നു മാത്രം.

Nasiyansan പറഞ്ഞു...

കെ ദാമോദരന്‍ ആദ്യകാല കംമ്യുനിസ്ടുകാരനായ ദാമോദരനാണെന്നു കരുതട്ടെ ..ജീവിച്ചിരിക്കുന്ന ഏതോ ദാമോദരന്‍ എഴുതിയത് എന്നാ രീതിയിലാണ് ഞാന്‍ അഭിപ്രായം എഴുതിയത് ..അതുകൊണ്ട് തന്നെ മലയാളം തീരെ താണ നിലവാരത്തിലുള്ളതാണ്" എന്നാ പരാമര്‍ശം ഞാന്‍ പിന്‍‌വലിക്കുന്നു ...വര്‍ഷങ്ങള്‍ക്കു മുന്നേ എഴുതിയ കാര്യങ്ങള്‍ ഇന്നത്തെ നിലവാരത്തില്‍ പ്രതീക്ഷിക്കണ്ടല്ലോ ...എങ്കിലും അതിവിടെ ഒരു തിരുത്തലുമില്ലാതെ അവതരിപ്പിച്ചു പോസ്റ്റിട്ട ആളുടെ തൊലിക്കട്ടി സമ്മദിച്ചിരിക്കുന്നു ...എങ്കിലും ഒന്ന് രണ്ടു കാര്യങ്ങള്‍ മാത്രം സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നു ...

"ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്ക് കാഴ്ചയും അടിച്ചമര്ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്രവും"(ലൂക്കാ 4:18) പ്രഖ്യാപിക്കുന്ന യേശുവിന്‍റെ സുവിശേഷം ദൈവരാജ്യതിന്‍റെതായിരുന്നു. ദൈവരാജ്യത്തിലേക്കുള്ള ഏക മാര്‍ഗമായി യേശു പ്രഖ്യാപിച്ചത് സ്നേഹമാണ്.വര്‍ഗ ഭിത്തികളുടെ അടിര്‍ത്തികളില്ലാത്ത സ്നേഹം. "ഞാന്‍ നിങളോടു പറയുന്നു: ശത്രുക്കളെ സ്നേഹിക്കുവിന്‍"(മത്താ 5:44) .ഒരു കരണത്തടിക്കുന്നവന് മറ്റേ കരണം കൂടി കാട്ടിക്കൊടുക്കുവാന്‍ പഠിപ്പിച്ച യേശു സ്നേഹത്തിന്‍റെ ചക്രവാളം ചൂണ്ടിക്കാണിച്ചു. "സ്നേഹിതര്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്നേഹമില്ല" (യോഹ 15:13).കമ്മുനിസ്റ്റു പറുദീസാ തീര്‍ക്കാന്‍ മാര്‍ക്സിസം - ലെനിനിസം അനുധാവനം ചെയ്തത് സ്നേഹത്തിന്‍റെ മാര്‍ഗമല്ല.ഇങ്ങനെയൊരു അദര്‍ശ ലോകത്തിന്‍റെ സൃഷ്ടിക്കു സ്നേഹം പ്രായോഗികമല്ല എന്ന നിലപാടാണ്‌ മാര്‍ക്സ് സ്വീകരിച്ചത്. ഈ ഒരു കാഴ്ചപ്പാടില്‍ വേണം യേശുവിനെ മാര്‍ക്സിസ്റ്റുകാര്‍ അവതരിപ്പിക്കാന്‍ ..അല്ലാത്ത പക്ഷം അത് യേശുവിനോടെ ചെയ്യുന്ന വലിയ ചതിയായിരിക്കും ...സുവിശേഷത്തില്‍ നിന്ന് തങ്ങള്‍ക്കു വേണ്ടതുമാത്രം എഴുതി അവതരിപ്പിക്കുകയാണ് ലേഖകന്‍ ലേഖനം ഉടനീളം ചെയ്തിരിക്കുന്നത് ...ഇത് ശരിയായ രീതിയല്ല ...

മത്തായിയുടെ സുവിശേഷത്തില്‍ നിന്നും ഏതാണ്ട് അഞ്ചോളം ബൈബിള്‍ ഭാഗങ്ങള്‍ ലേഖകന്‍ ഉപയോഗിച്ചിട്ടുണ്ട് ..അതെല്ലാം ഏതാണ്ട് നൂറു വര്ഷം പഴക്കമുള്ള ബൈബിള്‍ തര്‍ജ്ജമയില്‍ നിന്നുള്ളതാണ് ...ബൈബിള്‍ വെര്‍ഷനുകളെക്കുറിച്ചല്ല ഞാന്‍ മുകളില്‍ സൂചിപ്പിച്ചത് ..കൂടുതലും മത്തായിയുടെ സുവിശേഷത്തില്‍ നിന്നാണ് എടുതെഴുതിയിരിക്കുന്നതു എന്നതുകൊണ്ട് ബൈബിള്‍ വകഭേദങ്ങളെക്കുറിച്ചുള്ള പ്രശ്നം ഇവിടെ വരുന്നില്ല ..പാദാനു പദമായ പലവാക്കുകളും ഇപ്പോള്‍ മലയാളത്തില്‍ ഉപയോഗിക്കാറില്ല ..പഴയ ഒരു ലേഖനം അതുപോലെ പകര്‍ത്തുമ്പോള്‍ അത് വായനക്കാര്‍ക്ക് വായിച്ചാല്‍ "തിരിയണം ' എന്നുള്ള സാമാന്യബോധം പോലും അത് പകര്തിവെച്ച ആള്‍ കാണിച്ചിട്ടില്ല ...ഒരുദാഹരണ പറഞ്ഞാല്‍ ""അദ്ധ്വാനിക്കുന്നവരെ !ഭാരം ചുമക്കുന്നവരെ ! എല്ലാവരും എന്റെ അടുത്ത് വരുവിന്‍ ,ഞാന്‍ നിങ്ങള്‍ക്ക് സമാധാനം തരാം " എന്നത് ശരിയായ തര്‍ജ്ജമയല്ല "ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം എന്നതാണ്" ശരി ...അതുപോലെ "തെറ്റിയൊഴിയും","കുരടാവ് "എന്നിവയും ഉദാഹരണം ...poc തയ്യാറാക്കിയ ബൈബിള്‍ തര്‍ജ്ജമയാണ് മലയാളത്തില്‍ കിട്ടാവുന്ന ഏറ്റവും പുതിയതും തെറ്റില്ലാത്തതുമായ ബൈബിള്‍ തര്‍ജ്ജമ ..ഏന്തെങ്കിലും എഴുതിവെച്ചാല്‍ നീതിയാകില്ല...

Nasiyansan പറഞ്ഞു...

മറ്റൊരു വിഷയം സൂചിപ്പിച്ചത് സിപിയുടെ സ്വകാര്യവിദ്യാലയങളെ ദേശസാല്ക്കരിക്കാന്‍ നടന്ന ശ്രമങ്ങല്‍ക്കെതിരെ ചങ്ങനാശേരി അതിരൂപതയുടെ മുന്‍ അധ്യക്ഷനായിരുന്ന മാര്‍ ജയിംസ് കാളാശേരി 1945 ഓഗസ്റ്റ് 15-ന് പുറപ്പെടുവിച്ച 123-ാം നമ്പര്‍ ഇടയലേഖനത്തെക്കുറിച്ചാണ് .

ദിവാന്‍ സര്‍ സി പി രാമസ്വാമി അയ്യരുടെ സേച്ചദിപത്യഭരണം നടക്കുന്ന കാലം , 1940 ലെ തിരുവിതാംകൂര്‍ ...ജനങ്ങളോട് ഉത്തരവാദിത്വമുള്ള ജനാടിപത്യഭരണം ആവശ്യപ്പെട്ടു സ്റ്റേറ്റ് കോന്‍ഗ്രസ് സമരം നടത്തുന്നു . പട്ടം താണുപിള്ള , ടി എം വര്‍ഗ്ഗീസ്, സി കേശവന്‍ ,എ ജെ ജോണ്‍്, പി ജെ സെബാസ്ത്യന്‍ , ആര്‍ വി തോമസ് മുതലായവരും മറ്റു പ്രമുക്ക നേതാക്കളും ജയിലില്‍. നല്ല നിലയില്‍ പ്രവര്തിച്ചുവന്നിരുന്ന national and quilon ബാങ്ക് തകര്‍ത്ത്‌ ചെയര്‍മാന്‍ മാമ്മന്‍ മാപ്പിളയെ ജയ്ലിലടച്ചു . മനോരമ പത്രം നിരോദിക്കുകയും പത്രം ഓഫീസ് പൂട്ടി മുദ്രവച്ചു പോലീസ് കാവലിടുകയും ചെയ്തു. മാമ്മന്‍ മാപ്പിളയുടെ സഹോദരന്‍ കെ സി ഈപ്പന്‍ ജയിലില്‍ കിടന്നു മരിച്ചു .അടുത്തതായി സി. പി. കൈവച്ചത് വിദ്യാഭ്യാസ രംഗത്തായിരുന്നു.ഇടയലെഖനത്തെ തുടര്‍ന്ന് സി. പി. പിതാവിനു ഇപ്രകാരം എഴുതി "സര്ക്കാരിന്‍റെ നയങളെ താങ്കള്‍ നിശദമായി വിമര്‍ശിക്കുന്നു , ജനങളെ അക്രമതിനും കലാപത്തിനും പ്രേരിപ്പിക്കുന്നു. താങ്കള്‍ ഈ ലേഖനം പിന്‍‌വലിച്ചു ക്ഷമായാചനം ചെയ്യണം. രണ്ടാഴ്ചക്കകം ഇതു ചെയ്തില്ലെങ്കില്‍ ഉചിതമായ നടപടി എടുക്കേണ്ടി വരും. "... ഇടയലേഖനം പിന്‍വലിച്ച് മാപ്പുപറയണമെന്ന സര്‍ക്കാര്‍ ആവശ്യം കാര്യകാരണസഹിതം അദ്ദേഹം തള്ളിക്കളഞ്ഞു. ഇടയലേഖനം ആധ്യാത്മികമായ ഒരു ഉദ്ബോധനമാണെന്നും പ്രാര്‍ഥനയ്ക്കുള്ള ഒരാഹ്വാനമാണെന്നും അതേസമയംതന്നെ രാജ്യത്ത് ശാന്തിക്കോ സമാധാനത്തിനോ കോട്ടംവരുത്താന്‍ ഇടയുള്ള എതിര്‍ പ്രസ്ഥാനങ്ങള്‍ക്കെല്ലാം എതിരായി എപ്പോഴും നിലകൊണ്ടിട്ടുണ്െടന്നുമായിരുന്നു അഭിവന്ദ്യ പിതാവിന്റെ നിലപാട്. പ്രസ്തുത ഇടയലേഖനത്തെക്കുറിച്ച് എഴുതുമ്പോള്‍ "വാളില്ലാത്തവന്‍ തന്റെ കുപ്പായം വിറ്റ് തനിക്കായ് വാള്‍ വാങ്ങട്ടെ" എന്ന ലൂക്കോസിന്റെ സുവിശേഷത്തിലെ വാക്യങ്ങളുദ്ധരിക്കുന്നത് തെറ്റിദ്ധാരണ ഉണ്ടാക്കാനാണ്...ലേഖകന്‍ സിപിയെപ്പോലെ പെരുമാരുന്നതായിട്ടാണ് മുകളില്‍ പോസ്റ്റ്‌ വായിക്കുമ്പോള്‍ മനസ്സിലാകുന്നത് ...

കാളാശ്ശേരി പിതാവിന്റെ ഇടയലേഖനവും പവ്വത്തില്‍ പിതാവിന്റെ പ്രസ്താവനയും "ജനാധിപത്യ മതേതര സമൂഹതതിന്നു അനുപേക്ഷണീയമായ പൊതു വിദ്യാഭ്യാസത്തിന്റെ കടക്കല്‍ കത്തി വെക്കുന്നതു" എങ്ങനെയാണ് എന്ന് മാത്രം മനസ്സിലാകുന്നില്ല ..ക്രൈസ്‌തവവിദ്യാലയങ്ങളില്‍ ഇതരസമുദായങ്ങളിലെ കുട്ടികളെ പ്രവേശിപ്പിക്കരുതെന്നല്ലല്ലോ പറഞ്ഞത്‌....പൊതു വിദ്യാഭ്യാസം എന്ന് പറയുമ്പോള്‍ aided സ്ഥാപനങ്ങള്‍ കൂടിയാണ് പറയുന്നത് .അത് സര്‍ക്കാര്‍ സ്കൂളകളെക്കാള്‍ കൂടുതലുമാണ് ..ഈ സ്ഥാപങ്ങളില്‍ ജനാധിപത്യ മതേതര സമൂഹതതിന്നു അനുപേക്ഷണീയമല്ലത്ത എന്തെങ്കിലും നടക്കുന്നതായി ഇന്നേവരെ ആരും ചൂണ്ടിക്കണിച്ചിട്ടില്ല ....

Nasiyansan പറഞ്ഞു...

ഉന്നത പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന്റെ 80 ശതമാനവും കയ്യടക്കി വെച്ചിട്ടുള്ളത് സഭയാണ് എന്ന പ്രസ്താവന തെറ്റും "ഗലീലിയോയെ വിഷം കൊടുത്തു കൊന്നു " എന്ന പ്രസ്ഥാവന നുണയുമാന് . കത്തോലിക്കാ സഭ ഫ്രാങ്കോയുടെ സര്‍വ്വാധിപത്യത്തെ പിന്തുണച്ചു,മുസ്സോളിനിയെ പിന്താങ്ങി തുടങിയ കാര്യങ്ങള്‍ ചരിത്രത്തോട് നീതി പുലര്തുന്നതല്ല, വിമോചന സമരതില്‍ സിഐഎ ഫണ്ട് ഉപയോഗിച്ചു എന്നത് തെളിവില്ലാത്ത വെറും ആരോപണവുമാണ് ...എം എ ബേബി വന്നതിനുശേഷമാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്വാശ്രയ സ്ഥാപങ്ങള്‍ തുടങ്ങിയത് ..ഏതാണ്ട് 205 ഓളം ..അതില്‍ ഒന്നും പോലും ക്രൈസ്തവര്‍ക്ക് കൊടുക്കാതിരിക്കാന്‍ അയാള്‍ ശ്രദ്ധിച്ചു ...സംസ്ഥാനത്ത് ഇന്ന് ആകെയുള്ള 962 കോളേജുകളില്‍ 674 എണ്ണവും സ്വാശ്രയ മേഖലയിലാണ്...സ്വാശ്രയ സ്ഥാപങ്ങളില്‍ ക്രൈസ്തവ സ്ഥാപങ്ങള്‍ നൂറില്‍ താഴെയാണ് ...ശതമാന കണക്ക് പറയുന്നവര്‍ എങ്ങനെ ഇത്ര ശതമാനം ഒപ്പിച്ചു എന്ന് കൂടി വ്യക്തമാക്കാനുള്ള മാന്യത കാണിക്കുക ...

ലേഖനം മുഴുവന്‍ വായിച്ചാലും "കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ കത്തോലിക്കാ സഭ അതുല്യമായ സംഭാവനയൊന്നും നല്‍കിയിട്ടില്ല" എന്ന് സ്ഥാപിക്കാന്‍ ലേഖകന് കഴിയുന്നില്ല എന്നത് സഹതാപമാര്‍ഹിക്കുന്നു ...അതോടൊപ്പം "കുരിശു മരണം വിധിക്കപ്പെട്ട പൊതുവിദ്യാഭ്യാസം " എന്ന തലക്കെട്ട് എന്തിനാണെന്നും !! ...സര്‍ക്കാര്‍ /എയ്ഡഡ സ്കൂളികളില്‍ പഠിച്ചിരുന്ന കുട്ടികള്‍ കൂട്ടത്തോടെ സിബിഎസ്സി ഐസിഎസ്സി സ്ഥാപനത്തില്‍ ചേര്‍ന്നതോടെയാണ് പോതുവിധ്യാഭ്യാസം ശ്വാസം കിട്ടാതായത് ...ഒറ്റവാക്കില്‍ പറഞ്ഞാല്‍ അതൊരു മോശം കാര്യമല്ല ..സാദാരണ മാറ്റം മാത്രമാണിത് ..നാടിനും കുട്ടികള്‍ക്കും നല്ലത് അതാനെങ്കില്‍ പൊതുവിദ്യാഭ്യാസം കുരിശു മരണം വരിക്കുന്നത് തന്നെയായിരിക്കും നല്ലത് ...സര്‍ക്കാര്‍ സ്കൂളില്‍ നിന്നും കുട്ടികള്‍ കൂട്ടത്തോടെ ഇന്ഗ്ലീഷ്‌ മീഡിയത്തില്‍ ചേര്‍ന്നാല്‍ കൊടിപിടിക്കാനും ബസിനു കല്ലെറിയാനും കുട്ടികള്‍ ഇല്ലാതെ വരുമോ എന്നതാണോ പൊതുവിദ്യാഭ്യാസത്തിനുവേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കന്‍ ലേഖകനെ പ്രേരിപ്പിക്കുന്നത് എന്നും സംശയിക്കുന്നു ...

kadathanadan:കടത്തനാടൻ പറഞ്ഞു...

അനില്‍@ബ്ലോഗ് // anil ,
'നിന്നെ പോലെ നിന്റെ അയല്‍ ക്കാരനെയും സ്നേഹിക്കാന്‍ ' പഠിപ്പിച്ച യേശുവില്‍ നിന്നും ,
.ദേവാലയങ്ങളില്‍ നിന്ന് പരീശന്മാരെ അടിച്ചോടിച്ച യേശുവില്‍ നിന്നും
വളരെയകലെയാണ് കത്തോലിക്ക സഭയിന്നു .
പുല്‍ തൊട്ടിലില്‍ പിറന്ന്‍ മുക്കുവര്‍ക്കിടയില്‍ ജീവിച്ച യേശുവിന്റെ പേരിലുള്ള സഭക്കുള്ളിലെ
ഉച്ച നീച്ചത്വവും ,ആഢ്യത്വവും പുരുഷ മേധാവിത്ത്വവും , സേച്ഛാധിപത്യഭരണക്രമവും,കച്ചവട താല്‍പര്യവും കാണുമ്പോള്‍
മറ്റൊരു മതത്തിനും സംഭവിക്കാത്ത മൂല്യച്യുതി ഈ വിഭാഗത്തിനു സംഭവിച്ചിരിക്കുന്നു എന്ന് വ്യക്തം .
മത നിര പേക്ഷതയെന്നാല്‍ അഴുക്കു ചാലുകളായി മാറിയ മതങ്ങളുടെ സൌഹാര്‍ദ്ദം എന്നല്ല അര്‍ത്ഥം
മറിച്ച് മത വിമര്‍ശനത്തിനു കൂടി ഇടമുള്ള ,മതങ്ങള്ക്കുപരിയായ സോഷ്യലിസ്റ്റ് മാനവികതക്കു വേണ്ടി പ്രവര്‍ത്തിക്കുമ്പോഴേ
സാമൂഹ്യ പുരോഗതി സാദ്ധ്യമാകൂ .
ഈ സാമൂഹ്യപുരോഗതിക്ക് തടസ്സം നില്‍കുന്ന എല്ലാത്തിനേയും എന്ത് വിലനല്കിയും തട്ടി മാറ്റേണ്ടതുണ്ട്.
വായനക്ക് .പ്രതികരണത്തിനു നന്ദി അനില്‍ .

kadathanadan:കടത്തനാടൻ പറഞ്ഞു...

Nasiyansan ,പോപ്പ് ബെനഡിക്റ്റ് 16 ) മന്ന് ലോകമാകെ നടന്ന് പൌരോഹ്യ ത്തിന്റെ അതിക്രമങ്ങള്‍ക്കെതിരെ മാപ്പിരക്കേണ്ടി വരുന്ന വര്ത്തമാനാവസ്ഥയില്‍ ഈ തെറ്റിദ്ധാരണാ തിരുത്തലുകള്‍ക്കും , പിന്‍ വലിക്കലുകള്‍ക്കുമൊക്കെ ഏതെങ്കിലും തരത്തിലുള്ള ആത്മാര്‍ഥതയോ സത്യസന്തതയോ ഉണ്ടെന്നു ഞാന്‍ കരുതുന്നീല്ല .

ഇതിന്റെ ഒന്നും വിശദാംശ ത്തിലേക്ക് ഞാന്‍ കടക്കുന്നില്ല .

ഞാന്‍ എന്റെ കുറിപ്പിലൂടെ ഒരു രാഷ്ട്രീയ പ്രശ്നമാണ്‌ മുന്നോട്ടു വെക്കാന്‍ ശ്രമിച്ചത് .

ഈ നിലപാടാവട്ടെ ഈ രാജ്യത്തെ പുരോഗമന -വിപ്ലവശക്തികള്‍ മുന്നോട്ടു വെക്കുന്ന നിലാപാടുകളുമാണ് .

ഈ വിഷയങ്ങള്‍ അവരുടെ ഒട്ടനവധി പ്രസിദ്ധീകരണങ്ങളിലൂടെ നിരന്തരമായി ഉന്നയിക്കുന്നവയുമാണ് .

താങ്കള്‍ കമന്റിലൂടെ മുന്നോട്ടു വെച്ച വിഷയങ്ങളോട് താങ്കളുടെ അതേ സമീപനത്തില്‍ മറുപടി തരാന്‍ എനിക്ക് കഴിയില്ല , ആഗ്രഹിക്കുന്നില്ല..

ഞാന്‍ താങ്കളെ പ്പോലെ ഒരു യുക്തി വാദിയല്ല.

എന്റെ ഈ ബ്ലോഗ്‌ കൃസ്തുമത വിരുദ്ധം മാത്രമായ ഒന്നാക്കി മാറ്റാന്‍ എനിക്ക് ഉദ്ദേശവുമില്ല .

തിരുവിതാംകൂറിലെ ഉത്തരവാദ ഭരണ പ്രക്ഷോഭത്തിന്റെ താങ്കളുടെ ചരിത്ര നിര്‍മ്മിതിയില്‍ മാമന്‍ മാപ്പിളയുടെയും ,മനോരമയുടെ പങ്കിനെ ക്കുറിച്ച് മൊക്കെ പറയുംമ്പോള്‍ അതേ കാലഘട്ടത്തില്‍

കെ പി സി സി സെക്രട്ടറിയായിരുന്ന ,

എഐ സി സി അംഗമായിരുന്ന ,

രാജ്യസഭാ അംഗമായിരുന്ന ,

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മലബാര്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന ,ക്രാന്ത ദര്ശിയും ബഹുമുഖ പ്രതിഭയുമായിരുന്ന സ :കെ ദാമോദരനെ 'തിരിയാതെ 'പോയത് തൊലിക്കട്ടിയുടെ വിഷയമാക്കി ഞാന്‍ ചുരുക്കിക്കാ ണുന്നില്ല . മറിച്ച്, ചരിത്ര രചനയില്‍ കാവി വല്‍ക്കരണം പോലെ അപകടകരമായ

കുരിശു വല്‍ക്കരണവും നടക്കുന്നുണ്ടോ എന്ന എന്റെ സംശയത്തെ ബലപ്പെടുത്തുകയാണ് ചെയ്യുന്നത്

kanakkoor പറഞ്ഞു...

താങ്കള്‍ എഴുതിയത് മുഴുവന്‍ വായിച്ചു. ഒരു പുനര്‍ വായന വേണം കാര്യങ്ങള്‍ നന്നായി മനസ്സിലാകുവാന്‍. അതിനിടെ പറയാനുള്ള ഒരു കാര്യം പറയട്ടെ. സഭാ അധികാരികളും സാധാരണ ക്രൈസ്തവരും രണ്ടാണ് എന്ന് എനിക്ക് എന്നും തോന്നിയിട്ടുണ്ട്. സ്ഥാപന വല്‍ക്കരിക്കപ്പെട്ട സഭകള്‍ പുതിയ കച്ചവട മേഖലകള്‍ തേടിയപ്പോള്‍ വിദ്യാഭ്യാസത്തെ ഒരു ചരക്കാക്കിയതില്‍ അതിശയം ഇല്ല. മറ്റുള്ള ചരക്കുകള്‍ പോലെ വിദ്യാഭ്യാസവും ഇവിടെ ചൈനീസ് കളിപ്പാട്ടങ്ങള്‍ പോലെ വില്‍ക്കപെടും.
കൊച്ചു കേരളത്തില്‍ എന്നും ചില സമുദായ നേതാക്കള്‍ അവരുടെ സ്വൊകാര്യ സംരഭമായി കരുതിയിരിക്കുന്നു വിദ്യാഭ്യാസത്തെ. ഇതിനു മാറ്റം വരണമെങ്കില്‍ കേരളം മാറണം.

അജ്ഞാതന്‍ പറഞ്ഞു...

Nasiyansan chondikkattiya pala karyangalodum Yojikkuunnu..! Oru granthathile vakkukal athe pady pakarthumbol athinodu samanya neethi pularthiyittilla..! ennal ''ellam ariyunnavan Sakhshi'' enna bhavam lekhanathil muzhangukayum cheyyunnu..nilavaram kurvaanu, athaanu sathyam..!