ലെനിന്റെ നേതൃത്വത്തിൽ
റഷ്യൻ പാർട്ടി ലോക സാഹചര്യത്തെയും
സാറിസ്റ്റ് റഷ്യയിലെ സാഹചര്യത്തെയും സമൂർത്തമായി വിശകലനം ചെയ്തു വിപ്ലവ സിദ്ധാന്തവും പ്രയോഗവും
അതനുസരിച്ച് വികസിപ്പിച്ചാണ`ഒക്ടോബർ വിപ്ലവത്തെ വിജയത്തിലേക്ക് നയിച്ചത്.
തുടർന്ന് സോഷ്യലിസ്റ്റ് പാതയിലൂടെ മുന്നേറുകയും
രണ്ടാം ലോകയുദ്ധത്തിൽ ഫാസിസത്തിന്നെതിരെ ഉജ്ജ്വല വിജയം നേടി സോഷ്യലിസ്റ്റ് ശക്തികളുടെ മുന്നേറ്റത്തിന് വഴിയൊരുക്കുകയും
സാമ്രാജ്യത്വ ചേരിയെ വെല്ലുവിളിക്കുകയും ചെയ്തു.
പക്ഷെ ലോക സാമ്രാജ്യത്വ ചേരിയുടെ പിന്തുണയോടെ
തിരിച്ചുവരാൻ ഓരോ നിമിഷവും ശ്രമിച്ചു കൊണ്ടിരുന്ന
മുതലാളിത്ത ശക്തികൾക്കെതിരെ പ്രതിരോധിക്കുവാൻ
തക്കവണ്ണം സാംസ്കാരിക ഉപരിഘടനയിൽ നിരന്തരം പരിവർത്തനം ഉണ്ടാക്കാനും ,
പാർട്ടിയിലും സൈന്യത്തിലും ഭരണരംഗത്തും
ഉദ്യോഗസ്ഥ മേധാവിത്വ ശക്തികൾ മേൽക്കൈ നേടാതെ
തോഴിലാളി വർഗ്ഗനേതൃത്വവും ജനാധിപത്യവൽക്കരണവും
നിരന്തരം പരിവർത്തനം ഉണ്ടാക്കാനും,സോഷ്യലിസത്തെ രക്ഷിക്കാനും വികസിപ്പിക്കാനും കഴിയും വിധം
ജനങ്ങളുടെ അവബോധം അതിവേഗം വികസിപ്പിക്കാനും നേരിട്ട ദൗർബല്യങ്ങളാണ`
സ്റ്റാലിന്റെ മരണം സൃഷ്ടിച്ച വിടവ് ഉപയോഗപ്പെടുത്തി
അധികാരം കവർന്നെടുക്കാൻ തക്കവണ്ണം പാർട്ടിയിലും
മറ്റു രംഗങ്ങളിലും ശക്തി ആർജ്ജിക്കുന്നതിന്ന്
മുതലാളിത്ത പാതക്കാരെ തുണച്ചത്.
അടിസ്ഥാനപരമായി ചൈനയിൽ സംഭവിച്ചതും
ഏതാണ്ട് ഇത് തന്നെയാണ്.
1949ൽ മാവോയുടെ നേതൃത്വത്തിൽ
പുത്തൻ ജനാധിപത്യ വിപ്ലവ കടമകൾ പൂർത്തിയാക്കി
സോഷ്യലിസ്റ്റ് വിപ്ലവപാതയിൽ മുന്നേറിയ
ചൈനീസ് പാർട്ടിയെ റഷ്യയിൽ സംഭവിച്ചപോലെ
മുതലാളിത്തപാതയിലേക്ക് ജീർണ്ണിപ്പിക്കാൻ നടത്തിയശ്രമങ്ങൾക്കെതിരെ,
സോവ്യറ്റ് തിരിച്ചടികളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട
മാവോ മഹത്തായ സാംസ്കാരിക വിപ്ലവത്തിന്ന് നേതൃത്വം കൊടുത്തു . സോഷ്യലിസത്തെ കാത്ത് രക്ഷിക്കാൻ
സാംസ്കാരിക ഉപരിഘടനയിൽ അതിവേഗം മാറ്റങ്ങൾ വരുത്തി
സോഷ്യലിസറ്റ് അവബോധത്തിലേക്ക് ജനങ്ങളെ നയിക്കാൻ ശ്രമിച്ചു.
എന്നിട്ടും
മാവോയുടെ മരണത്തെ തുടർന്ന് പട്ടാള അട്ടിമറിയിലൂടെ
മുതലാളിത്ത പാതക്കാർ അധികാരം പിടിച്ചടക്കുകയായിരുന്നു.
ഈ തിരിച്ചു പോക്കുകൾ കനത്ത തിരിച്ചടിയായിരുന്നെങ്കിലും സോവിയറ്റ്,ചൈനീസ് അനുഭവങ്ങൾ സാമ്രാജ്യത്വത്തിന്നെതിരായ
ബദൽ സോഷ്യലിസമാണെന്നും
അതു സാക്ഷാൽക്കരിക്കാൻ സാധിക്കുമെന്നും
ലോക ജനതയെ പഠിപ്പിക്കുകയുണ്ടായിവിപ്ലവ പൂർവ്വ കാലത്തെന്ന പോലെ
വർഗ്ഗസമരം തീഷ്ണമാവുകയാണ് ചെയ്യുന്നതെന്നും
ഓരോ നിമിഷവും മുതലാളിത്ത പൂർവ്വ,മുതളാളിത്ത സിദ്ധാന്തങ്ങളും
അവ സൃഷ്ടിക്കുന്ന സാമൂഹ്യ സാംസ്കാരിക ബന്ധങ്ങളും
നിരന്തരം ആധിപത്യം ചെലുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുമെന്നും
ലെനിൻ പഠിപ്പിച്ചിട്ടുണ്ട്.
ഈ പ്രതിവിപ്ലവ ശക്തികൾക്കെതിരെ
വിപ്ലവ കാലത്തും വിപ്ലവാനന്തരകാലത്തും
തൊഴിലാളിവർഗ്ഗ നേതൃത്വത്തിൽ വർഗ്ഗസമരം തുടരേണ്ടുന്നതിന്റെ
മൗലിക പ്രാധാന്യം ലെനിനും തുടർന്ന് മാവോയും ആവർത്തിക്കുന്നുണ്ട്.
ഈ ദിശയിലുള്ള മുന്നേറ്റമായിരുന്നു സാംസ്കാരിക വിപ്ലവം
1973ൽ മാവോ വില്യംഹിന്റനോട് പരഞ്ഞത്പോലെ
ഒരു സാംസ്കാരിക വിപ്ലവം കൊണ്ടായില്ല ,
നിരന്തരം തുടരുന്ന സാംസ്ക്കാരിക വിപ്ലവങ്ങളിലൂടെയുള്ള
ദീർ ഘകാല വിപ്ലവത്തിലൂടെയേ സോഷ്യലിസത്തെ രക്ഷിക്കാനുള്ള അവബോധത്തിലേക്ക് എത്താനാകൂ.
സോവ്യറ്റ് അനുഭവങ്ങളുടെ വെളിച്ചത്തിൽ
ഗ്രാംഷിയും ഈ പ്രശ്നം ഉയർത്തുന്നുണ്ട് ഭാഗികമായിട്ടാണെങ്കിലും
ഇത്തരം അന്യേഷണങ്ങൾ നടക്കാത്ത രാജ്യങ്ങൾ ഉണ്ടാകില്ല.
കമ്യൂണിസ്റ്റ്പാർട്ടികൾ ജീർണ്ണിക്കുകയും
ലോക സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്ന് തിരിച്ചടി നേരിടുകയും ചെയ്തിരിക്കുന്നു എന്നത് ഒരു യാഥാർത്ഥ്യവുമാണ്.
അതുകൊണ്ട്
നമുക്ക് കിരാതമായ സാമ്രാജ്യത്വ വ്യവസ്ഥ അടിച്ചേൽപ്പിക്കുന്ന
പാരതന്ത്ര്യത്തിലും വിനാശത്തിലും തുടരാനാകുമോ?
ബഹുഭുരിപക്ഷം വരുന്ന അധ്വാനിക്കുന്ന ജനവിഭാഗങ്ങൾ
നേരിടുന്ന പ്രശ്നങ്ങൾ രൂക്ഷമാക്കുകയാണ് സാമ്രാജ്യത്വം.
അതിന്ന് ബദൽ സോഷ്യലിസ്റ്റ് പരിവർത്തനവും കമ്യൂണിസവും മാത്രമാണ്.
അതുകൊണ്ട് ഇന്നോളം സോഷ്യലിസ്റ്റ് ശക്തികൾക്കുണ്ടായ
ദൗർബല്യങ്ങളിൽ നിന്ന് പാഠങ്ങൾപഠിച്ചുകൊണ്ട്
അടുത്ത മുന്നേറ്റത്തിന്ന് ആഗോളതലത്തിൽ കളമൊരുങ്ങുന്നുണ്ട്
എന്നതും വർത്തമാനകാല യാഥാർത്ഥ്യമാണ്.
ഇനിയും പരാജയപ്പെട്ടു പോവില്ലേ എന്ന് ചിന്തിച്ച്
സാമ്രാജ്യത്വ വ്യവസ്ഥക്ക് കീഴ്പ്പെടാതെ
അതിനെ മറികടന്ന് പഴയ കാലത്തിന്റെ ആവർത്തനമാവാതെ
അധികാരം ജനങ്ങൾക്ക് എന്നമുദ്രാവാക്യത്തെ
എത്രയും വേഗം സാക്ഷാൽക്കരിക്കുന്ന കൂടുതൽ ഉയർന്ന
പ്രത്യായ ശാസ്ത്ര രാഷ്ട്രീയ ധാരണകളോടെ
മുന്നേറാനാണ് സമീപകാല സാഹചര്യം നിർബന്ധിച്ചു കൊണ്ടിരിക്കുന്നത്.
2009 മാർച്ച് 3, ചൊവ്വാഴ്ച
2009 ഫെബ്രുവരി 26, വ്യാഴാഴ്ച
കമ്യൂണിസ്റ്റുകാരും സ്വകാര്യസ്വത്തും
കമ്യൂണിസ്റ്റ്പാർട്ടി,അത് കമ്യൂണിസ്റ്റാശയങ്ങൾ പിന്തുടരുന്ന പാർട്ടിയാണെങ്കിൽ ,ലക്ഷ്യം വെക്കേണ്ടത് സ്വകാര്യ സ്വത്തിന്റെ, സ്വത്തുടമസ്ഥതയുടെ അടിസ്ഥാനത്തിലുള്ള മുതലാളിത്ത വ്യവസ്ഥയിൽ നിന്ന് സ്വകാര്യസ്വത്തില്ലാത്ത,എല്ലാ സമ്പത്തും സാമൂഹ്യ ഉടമസ്ഥതയിലാകുന്ന,ചൂഷണരഹിതമായ അവസ്ഥയിലേക്കുള്ള പരിവർത്തനമാണ്.
സ്വകാര്യ സ്വത്തില്ലാത്ത ആ അവസ്ഥയാണ് കമ്യൂണിസം.
ആദിമ സമൂഹത്തിൽ ഏതാണ്ടിതു പോലെരു അവസ്ഥ നിലനിന്നിരുന്നു.
ഇതിന്റെ പ്രതിഫലനങ്ങൾ ആദിമ മതദർശ്ശനങ്ങളിലും മാവേലി സങ്കൽപം പോലുള്ള മിത്തുകളിലും കാണാൻ കഴിയും.
കമ്യൂണിസ്റ്റുകാരുടെ ലക്ഷ്യം സ്വകാര്യ സ്വത്തില്ലാത്ത, എല്ലാ സമ്പത്തും സാമൂഹ്യ സമ്പത്താകുന്ന,ഓരോരുത്തരും കഴിവനുസരിച്ച് അദ്ധ്വാനിക്കുകയും ആവശ്യമുള്ളതെല്ലാം അവർക്ക് ലഭ്യമാകുകയും ചെയ്യുന്ന ഒരു സമൂഹമാണ്...
പക്ഷെ,
എല്ലാമെല്ലാം സ്വകാര്യവൽക്കരിക്കപ്പെടുന്ന,
എല്ലാം കച്ചവടവൽക്കരിക്കപ്പെടുന്ന ,
മൂലധനത്തിന്നും വിപണിക്കും പരമാധികാരമുള്ള,ഏറ്റവും കിരാതവും അമാനവികവുമായ മുതലാളിത്ത വ്യവസ്ഥയിൽ നിന്ന് സ്വകാര്യ സ്വത്തില്ലാത്ത, സാമൂഹ്യബോധവും മാനവികതയും ഉച്ചസ്ഥായിയിൽ എത്തുന്ന കമ്യൂണിസത്തിലേക്കുള്ള പരിവർത്തനത്തിന്ന്
കമ്യൂണിസ്റ്റ് പാർട്ടി തുടക്കം മുതലേ പ്രവർത്തിക്കണമെന്നാണ് സിദ്ധാന്തത്തിലൂടെയു പ്രയോഗത്തിലൂടെയും ക്ലാസ്സിക്കൽ മാർക്ക്സിസ്റ്റ് വീക്ഷണങ്ങൾ പഠിപ്പിക്കുന്നത്.
ഈ പാഠം ഉൾക്കൊള്ളുന്നതിലും പ്രയോഗിക്കുന്നതിലും ഉണ്ടായ വീഴ്ചകളാണ` അല്ലെങ്കിൽ വ്യതിയാനങ്ങളാണ് വിപ്ലവം നടന്ന രാജ്യങ്ങൾ സോഷ്യലിസ്റ്റ് പരിവർത്തന പാതയിൽനിന്ന് മുതലാളിത്ത പാതയിലേക്ക് ജീർണ്ണിക്കുന്നതിലേക്കും,
ഇനിയും വിപ്ലവം നടക്കാത്ത രാജ്യങ്ങളിലെ മുൻ കാല കമൂണിസ്റ്റുപാർട്ടികൾ സാമ്രാജ്യത്വ ആഗോളീകരണത്തിന്റെയും ഭരണ വർഗ്ഗ നിലപാടുകളുടെയും പക്ഷത്തേക്ക് കൂറുമാറുന്നതിന്നുമുള്ള അടിസ്ഥാന കാരണങ്ങളിൽ ഒന്ന്.
കമ്യൂണിസ്റ്റ് പാർട്ടി രൂപീകരണ കാലത്തിലെ കേരളത്തിലെ സ്ഥിതി പരിശോധിച്ചാൽ ഇന്നത്തേതിൽ നിന്നും വളരെ വ്യത്യസ്ഥമായിരുന്നു
അന്നത്തെ അവസ്ഥയെന്ന് മനസ്സിലാക്കാൻ കഴിയും സമ്പത്തുള്ള പ്രവർത്തകർ അതിൽ ഒരു പങ്ക് പാർട്ടിക്ക് നൽകി.
ജീവിതത്തിലും പ്രവർത്തിയിലും തൊഴിലാളിവർഗ്ഗവൽക്കരണം നടപ്പാക്കാൻ ശ്രമിച്ചു .
ഈ ശ്രമം കലാ, സാഹിത്യാതി രംഗങ്ങളിലും ശക്തമായി പ്രതി ഫലിച്ചിരുന്നു. ജന്മി-മുതലാളി,പിന്തിരിപ്പൻ ശക്തികളുടെ ശക്തമായ എതിർപ്പിനെ നേരിട്ടു കൊണ്ടാണ` ഇതൊക്കെ നടന്നത്.
സോവ്യറ്റ്യൂണിയനിലും ചൈനയിലും മാറ്റം നടന്നു കൊണ്ടിരുന്ന സോഷ്യലിസ്റ്റ് പരിവർത്തന ശ്രമങ്ങൾ ഈ വിപ്ലവ പ്രവണതക്ക് ആക്കം കൂട്ടുകയും ചെയ്തു .
പക്ഷെ ക്രൂഷ് ചോവ്,ഡെങ്ങിസ്റ്റ് തിരുത്തൽ വാദികളുടെ വരവോടെ സ്ഥിതിയാകെ മാറി.
സോഷ്യലിസ്റ്റ് പരിവർത്തനം മുതലാളിത്ത വൽക്കരണത്തിന്ന് വഴിമാറി.
"എങ്ങിനെയും സമ്പത്തുണ്ടാക്കുകയാണ് പ്രധാനം" എന്ന ആശയം മുൻ സോഷ്യലിസ്റ്റ് രാജ്യങ്ങളിൽത്തന്നെ മേൽക്കൈ നേടി.
അവയെ മുതലാളിത്ത പാതയിൽ എത്തിച്ചു .
സോഷ്യലിസ്റ്റ് മൂല്യങ്ങൾ അട്ടിമറിക്കപ്പെട്ടു.
അതോടെ നമ്മുടെ നാട്ടിലും കമ്യൂണിസ്റ്റ് സദാചാരവും സ്വകാര്യസ്വത്തിനെതിരായ പ്രചാരണവും കലാ-സാഹിത്യാതി മേഖലകളും എല്ലാം മാറി.
എങ്ങിനെയും ഭരണ കൂട സ്ഥാപനങ്ങളിൽ എത്തിപ്പെടുക,ബൂർഷ്വാ അധികാരം കയ്യാളുന്നതിൽ പങ്കാളികളാവുക തുടങ്ങിയ പാർല മെന്ററി വ്യാമോഹം ആധിപത്യത്തിൽ വന്നു.
ആ പ്രവണതകൾ സി പി ഐയിലും സി പി ഐ[എം]ലും മാർക്ക്സിസ്റ്റ്-ലെനീസ്റ്റ് എന്ന് വിളിക്കപ്പെടുന്ന മറ്റു വ്യവസ്ഥാപിത പാർട്ടികളിലും ആധിപത്യം സ്ഥാപിച്ചു. അതോടെ ചെങ്കൊടിയും പാർട്ടിപേരും നിലനിർത്തുമ്പോഴും അധികാരത്തിന്റെ അപ്പക്കഷണങ്ങൾക്കായി എന്തും ചെയ്യാമെന്നായി.
മുൻ കാല നേതാക്കളെ അപേക്ഷിച്ച് ഇന്നത്തെ നേതാക്കന്മാരുടെ ജീവിതശൈലികൾ മാറി
,കുടുംബജീവിതം മാറി,നിറവധിപേർ സമ്പത്ത് സമാഹരിച്ചു.പാർട്ടിസമ്മേളനങ്ങളിൽ ഉൾപ്പെടെ ഈ സമ്പത്ത് പ്രദർശ്ശിപ്പിക്കുക സാധാരണമായി.
മക്കളെക്കമ്യൂണിസ്റ്റ് കാരാക്കണമെന്ന് അണികളോട് പറയുന്ന നേതാക്കൾ സ്വന്തം മക്കളെ എഞ്ചിനീയറോ,ഡോക്ടറോ ബിസ്സിനസ്സ് കാരനോ എല്ലാം ആക്കി.
കമൂണിസ്റ്റുകാരുടെ മക്കൾ കമ്യൂണിസ്റ്റാവുന്നത് അപവാദമായി "ഒഴുക്കിനൊപ്പം നീന്തിയാലെ ഇന്നത്തെ സാഹചര്യത്തിനനുസരിച്ച് പാർട്ടി വളർത്താനാകൂ"എന്നായി ന്യായീകരണം
ചെങ്കൊടിയും കമ്യൂണിസ്റ്റ് ,മാർക്ക്സിസ്റ്റ് എന്നപേരിലെ വാക്കുകളും ഒഴിവാക്കിയാൽ ഇനിയും സി പി ഐ ,സി പി ഐ[എം]പ്രസ്ഥാനങ്ങളിൽ എത്രത്തോളം തൊഴിലാളി വർഗ്ഗ വിപ്ലവ രാഷ്ട്രീയത്തിന്റെ അംശം അവശേഷിക്കുന്നു എന്നത് മാർക്ക്സിസ്റ്റ്-ലെനിനിസ്റ്റ് പ്രത്യായശാസ്ത്രത്തിന്റെ വിപ്ലവാത്മകത ഉൾക്കൊള്ളുന്ന എല്ലാവരുടെയും മുന്നിലെ ഒരു പ്രധാന ചോദ്യമാണിന്ന്

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)