2008, ഒക്‌ടോബർ 1, ബുധനാഴ്‌ച

തലപ്പാവ്‌"സിനിമയെക്കുറിച്ച്‌ ഒഡേസാ സത്യൻ

കോൺസ്റ്റബിൾ രാമചന്ദ്രൻ നായരുടെ വെളിപ്പെടുത്തലുകളെക്കുറിച്ചുള്ള "വേട്ടയാടപ്പെട്ടമനസ്സ്‌" എന്ന ഡോക്ക്യുമെന്ററി ഒടുവിലത്തെ ചിത്രീകരണാ അനുഭവം വീണ്ടും ഓർമ്മ പ്പെടുത്തിയ നിമിഷമായിരുന്നു മധുപാൽ സംവിധാനംചെയ്ത കന്നിചിത്രമായ "തലപ്പാവ്‌" കണ്ടപ്പോൾ. 2006 ഡിസംമ്പറിൽ വടകരയിൽ വെച്ചാണ് രാമചന്ദ്രൻ നായരുമായി അവസാനമുഖാമുഖം നടത്തിയത്‌.ക്യാമറ എല്ലാം ഉറപ്പിച്ചതിന്ന് ശേഷം തുറന്ന ചോദ്യവുമായി ഷൂട്ടിങ്ങ്‌ തുടങ്ങി.ഒന്നര വർഷത്തെ ചിത്രീകരണ കാലയളവിൽ അദ്ദേഹവു മായി പലവട്ടം ഉടക്കുകയും പിരിഞ്ഞുപോയ സന്ദർഭങ്ങളും ചിത്രീകരണം നിർത്തിവെച്ച അനുഭവവുമുണ്ടായിരുന്നു. ഈസന്ദർഭങ്ങളിലൊന്നും യഥാർത്ഥത്തിൽ ഇയാൾ നീറിപ്പുകയുന്ന മനസ്സുമായി അലയുകയാണോ എന്നകാര്യം തിരിച്ചറിയാൻ കഴിയാതെ വന്നപ്പോഴാണ് അവസാന മുഖാമുഖത്തിൽ തുറന്ന ചിലചോദ്യങ്ങൾ കൂടി ഉന്നയിക്കാൻ തീരുമാനിച്ചത്‌. താങ്കൾ ശരിക്കുമൊരു ക്രിമിനൽ പോലീസ്കാരനായിരുന്നില്ലെ? വർഗീസിനെ കൊല്ലാൻ നിയോഗിച്ച സംഘത്തിലെ ഒരുവനായിരുന്നില്ലെ?സഖാവ്‌ വർഗീസിന്റെ അസാമാന്യമായ ധീരതക്കു മുമ്പിൽ നിങ്ങൾ തകർന്ന് തരിപ്പണമായിപ്പോയതല്ലെ സത്യം? രാമചന്ദ്രൻ നായർ നിശ്ശബ്ദനായിപ്പോയി അൽപനേരം...അയാളുടെ മുഖത്ത്‌ അസ്വസ്ഥതയുടെ ഇളക്കങ്ങൾകാണാമായിരുന്നു.ആ ദൃശ്യം ഞാൻ ക്യാമറയിൽ പകർത്തി.അതെ.. അദ്ദേഹം മറുപടി നൽകി .ഞാൻ ക്രിമിനൽ പോലീസുകാരൻ തന്നെയാണ്. ഒരർത്ഥ ത്തിലല്ലെങ്കിൽ മറ്റൊരർത്ഥത്തിൽ പോലീസുകാരെല്ലാം ക്രിമിനലുകൾതന്നെയാണ് എന്ന് രാമചന്ദ്രനായർ വ്യക്തമായി പറഞ്ഞു. അദ്ദേഹം തുടർന്നു...വർഗീസിന്റെ നെഞ്ചിലേക്ക്‌ സെക്കന്റിൽ കിലൊമീറ്റർ കണക്കിന് വേഗതയിൽ സഞ്ചരിക്കുന്ന വെടിയുണ്ട തുളച്ചുകയറുമ്പോൾ സഖാവിന്റെ കണ്ണുകൾതിളങ്ങുകയായിരുന്നു.ആ മുഖത്ത്‌ അസാധാരണമായ നിശ്ചയദാർഡ്യമുണ്ടായിരുന്നു...മുഷ്ടിചുരുട്ടി മാവോ ഐക്യം സിന്ദാബാദ്‌ വിളിച്ച ചങ്കൂറ്റം എന്നെഞെട്ടിച്ചു...അത്‌..എന്നെ അക്ഷരാർത്ഥത്തിൽ തളർത്തിയിരുന്നു.എന്നിലെ ക്രിമിലസിത്തെ തകർത്ത്കളഞ്ഞു...ആധീരരക്തസാക്ഷിത്വം.....അദ്ദേഹംവിതുമ്പി .ഇതൊക്കെ രാമചന്ദ്രൻ നായർ എന്റെ ഡോക്യുമെന്ററിയിൽ പറഞ്ഞതാണ്‌സത്യം ഇതായിരിക്കെ ഇയാൾ ഡിപ്പാർട്ട്മെന്റിൽ ഉള്ളകാലങ്ങളിൽ മാവൊയിസ്റ്റ്‌ ഗ്രൂപ്പുമായി ബന്ധമുണ്ടെന്നും, വിപ്ലവപ്രസ്ഥാനത്തോട്‌ കൂറ്പുലർത്തുന്നവനാണെന്നും"തലപ്പാവിൽ"നുണപറഞ്ഞ്‌ പിടിപ്പിച്ച്‌ കച്ചവടവൽക്കരിക്കുന്നത്‌ ഏറെവേദനാകരമാണ്.രാമചന്ദ്രൻ നായരുടെ അവസാന നാളിൽ CBIപീoiപ്പിക്കുന്ന അവസ്ഥയായിരുന്നു.കേസും,കോടതിയും,ജയിലുമായി കoiനമായ ആസ്ത് മാ രോഗിയായായിട്ടാ അദ്ദേഹം കഴിഞ്ഞ്കൂടിയിരുന്നത്‌. ജീവിക്കാൻ പ്രയാസമുണ്ടെന്നും ഭയം അനുഭവപ്പെടുന്നുണ്ട്‌ എന്ന് അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞിരുന്നത്‌ ഉൾപ്പെടെ ഞാനെടുത്ത ഡോക്യൂമെന്ററിയിൽ അടയാളപ്പെടുത്തിയിട്ടുണ്ടു.ഉന്നത മിലിട്ടറി ഉദ്യോഗസ്ഥനായ മകനെ കള്ളനായും,മദ്യപാനിയായും,കുടുംബിനിയായിക്കഴിയുന്ന മകളെ വേശ്യയായും ചിത്രീകരിച്ചത്‌ ഏറെ അപമാനകരമാണ്. രാമചന്ദ്രൻ നായരെപ്പോലെ സത്യം വിളിച്ചു പറഞ്ഞ ഒരു പോലീസ്കോൺസ്റ്റബിൾ ഏഷ്യൻ ഭുകണ്ഡത്തിൽതന്നെ ഉണ്ടോ എന്നകാര്യം സംശയമാണ്. ചരിത്രയാഥാർത്യത്തെ വലത്‌ വൽക്കരിച്ച്‌, കച്ചവടവൽക്കരിച്ച്‌ പിന്നീട്‌ മാധ്യമങ്ങളിലൂടെ ആഘോഷിക്കുകയും ചെയ്യുന്നത്‌ നിർഭാഗ്യകരമാണ്. ഇതിന്നായി പഴയ നക്സലൈറ്റ്‌ പ്രവർത്തകയായ അജിത യെപ്പോലെയുള്ളവരെ ഉപയോഗിക്കുന്നതും ലജ്ജാകരമാണ്. കച്ചവടവൽക്കരിക്കുക,വീണ്ടും കച്ചവടവൽക്കരിക്കക എന്നരീതി മലയാള സിനിമയെ എവിടെ കൊണ്ടെത്തിച്ചു എന്നയാഥാർത്ഥ്യം മലയാളികളായ സിനിമാസ്വാദകരിലൂടെ നാം വിലയിരുത്തേണ്ടതാണ്

3 അഭിപ്രായങ്ങൾ:

അമതന്‍ പറഞ്ഞു...

കൂട്ടുകാരാ മാറ്റം ഇല്ലാത്തത് മാറ്റം എന്ന വാക്കിനാണെന്ന മാര്‍ക്സിയന്‍ തത്വം മുന്‍നിര്‍ത്തി എല്ലാം അപഗ്രഥിക്കൂ

മാഹിഷ്മതി പറഞ്ഞു...

സത്യേട്ടനായിരുന്നൊ കണ്ടിട്ടുണ്ട് ഒരു വട്ടം കണ്ടിട്ടുണ്ട് അയ്യപ്പനോടൊപ്പം,

തലപ്പാവ് സിനിമയാണ് ഡോക്യുമെന്ററി അല്ല മാര്‍ക്കറ്റില്‍ പിടിച്ചു നില്‍ക്കണ്ടെ

Hari പറഞ്ഞു...

പോസ്റ്റ് കാണാന്‍ വൈകിപ്പോയി തലപ്പാവ് സിനിമതന്നെയാണ് പക്ഷെ അതിന് സത്യതിന്റെ പിന്‍ ബലമുണ്ടെന്ന പ്രചാരണം നടത്തുന്ന സാഹചര്യത്തിലാണ് അനുഭവത്തിന്റെ വെളിച്ചത്തിലുള്ള ഈ പോസ്റ്റ് പ്രധാനമാവുന്നത്. പണത്തിനും, സിനിമ നല്‍കുന്ന പ്രസിധിക്കും വേണ്ടി നന്മയുടെ ഉറവ വറ്റിയിട്ടില്ലായിരുന്ന ഒരുമനസിനെ താറടിക്കേണ്ടായിരുന്നു.