2008, ഒക്‌ടോബർ 14, ചൊവ്വാഴ്ച

അമേരിക്കയിൽ സംഭവിക്കുന്നത്‌ ദൈവ ശിക്ഷയല്ല ആഗോളവൽക്കരണത്തിന്റെ തക്ര്ച്ചയാണ്

ആഗോളവൽക്കരണനയങ്ങൾ ഇന്നു ലോകവ്യാപകമായി പ്രതിസന്ധിയിൽച്ചെന്നുവീണിരിക്കുകയാണ്.സാമ്പത്തികമാന്ദ്യം ഒഴിവാക്കാനും അനുസ്യൂതമായ സമ്പത്തിക വളർച്ച ഉറപ്പാക്കാനുമാണ് ആഗോളവൽക്കരണ നയങ്ങൾ അവലംമ്പിക്കുന്നതെന്നും ഈ നയങ്ങൾ ലോകത്തിന് മുഴുവൻ ബാധകമാണെന്നും ഇതിൽനിന്നാർക്കുമൊഴിഞ്ഞുനിൽക്കാനാവില്ലെന്നുമായിരുന്നല്ലൊ പ്രചരണഘോഷം.എന്നാലിന്ന് മുതലാളിത്ത സമ്പദ്ഘടനകളാകെ ഒരു മാന്ദ്യത്തിലേക്ക്‌ എത്തിപ്പെട്ടിരിക്കുകയാണ്.മൂലധനത്തിന് സർവ്വതന്ത്രസ്വാതന്ത്ര്യമനുവദിച്ച്‌ ലാഭം കൊയ്യാനനുവദിച്ചാൽ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകുമെന്ന് പറഞ്ഞിടത്ത്‌.ബിസിനസ്സുകളുടെയും,കമ്പനികളുടെയും മേൽ സർക്കാർ നിയന്ത്രണവും മേൽ നോട്ടവും കൊണ്ടുവന്ന് നിക്ഷേപകരുടെ നിക്ഷേപത്തിന്ന് സുരക്ഷിതത്വം നൽകുമെന്ന് പ്രഖ്യാപനം നടത്തേണ്ട ഗതികേടിലാണ് ഇന്ന് അമേരിക്ക..ഒട്ടനവധികമ്പനികൾ കൂറ്റൻ ധനകാര്യസ്ഥാപനങ്ങടെ നിരന്തരമായതകർച്ചയും സ്റ്റോക്ക്‌ എക്സേഞ്ച്കളിലെ അടിക്കടിയുണ്ടാകുന്ന തകർച്ചയുമാണ് ഇത്തരം പ്രഖ്യാപനം നടത്താൻ അമേരിക്കൻ ഭരണകൂടത്തെ നിർബന്ധമാക്കിയത്‌.ആഗോളവൽക്കരണനയങ്ങളെത്തുടർന്ന് ഒന്നിന്ന്പിറകെ ഒന്നായി മൂന്നാം ലോകരാജ്യങ്ങളുടെ സമ്പദ്ഘടനകൾ തകർന്നതും ഈ തകർച്ച തങ്ങളുടെ സമ്പദ്ഘടനയെയും കനത്ത സമ്മർദ്ദത്തിലാക്കുന്നതും വൻകിട മുതലാളിത്ത രാജ്യങ്ങളെയെല്ലാം കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കയുമാണ്.ഈപ്രതിസന്ധി യുദ്ധങ്ങളും സംഘർഷങ്ങളും വാരിവിതച്ചും യുദ്ധോൽപ്പാദനംതീവ്രമാക്കിയും മറികടക്കുകയെന്ന പതിവ്‌ മുതാളിത്ത തന്ത്രം പയറ്റുന്നതിലേക്കാണ് സാമ്രാജ്യത്വശക്തികളെ എത്തിക്കുന്നത്‌.അമേരിക്ക ഇന്ന് പ്രകടമാക്കുന്ന യുദ്ധഭ്രാന്തിന്നും ലോകാധിപത്യശ്രമങ്ങൾക്കും പിന്നിൽ ഈ യാഥാർത്ഥ്യമാണ് ഉള്ളത്‌ആഗോളവൽക്കരണ നയങ്ങളുടെ പരാജയം മുതലാളിത്ത സമ്പ്രദായത്തിന്റെ തന്നെ അടിസ്ഥാനപ്രതിസന്ധിയിലേക്കാണ് വിരൽചൂണ്ടുന്നത്‌.മൂലധനവും അധ്വാനവും തമ്മിലുള്ള വൈരുദ്ധ്യവും വ്യക്തിപരമായ ഉടമസ്ഥാവകാശവും ഉൽപാദനത്തിന്റെ സാമൂഹ്യസ്വഭാവവും തമ്മിലുള്ള വൈരുധ്യവും മുതലാളിത്തത്തിന് അതിന്റെ ചട്ടകൂടിന്നുള്ളിൽ പരിഹരിക്കുക സാധ്യമല്ലെന്നും ഇത്‌ മുതാളിത്വത്തെ അടിക്കടി അമിതോൽപാൽപ്പാദനത്തിലേക്കും അത്‌ സൃഷ്ടിക്കുന്ന പ്രതിസന്ധിയിലേക്കും നയിക്കുമെന്ന് മാർക്സ്‌ ഒന്നരനൂറ്റാണ്ട്മുമ്പേ ചൂണ്ടിക്കാട്ടുകയുണ്ടായി.മുതലാളിത്തത്തിന്റെ സാമ്രാജ്യത്വമായുള്ള വളർച്ച ഈ പ്രതിസന്ധിയെ മറികടക്കുന്നതിന്നൊരിക്കലും സഹായിച്ചിട്ടില്ലെന്നും സാമ്രാജ്യത്തിനുള്ളിൽ അത്‌ കൂടുതൽ കേന്ദ്രീകരണവും രൂക്ഷവുമായ രൂപം കൈവരിക്കുകയുമാണ്ചെയ്തതെന്നും തുടർന്ന് ലെനിനും ചൂണ്ടിക്കാണിച്ചു.കെയ്നീഷ്യൻ സിദ്ധാന്ധങ്ങളും ക്ഷേമരാഷ്ട്രസങ്കല്പങ്ങളും അംഗീകരിച്ചതോടെ ഈ പ്രശ്നത്തിന്ന് പരിഹാരം കാണാനും പ്രതിസന്ധിമുക്തമായ മുതലാളിത്തം സാദ്ധ്യമാക്കാനും തങ്ങൾക്ക്കഴിഞ്ഞതായി രണ്ടാം ലോകയുദ്ധത്തിന്നു ശേഷമുള്ള രണ്ടുമൂന്ന് പതിറ്റണ്ടുകളിൽ മുതാളിത്തത്തിന്റെ സൈദ്ധാന്തിക വക്താക്കൾ അവകാശപ്പെട്ടിരുന്നു.എന്നാൽ അറുപത്കളുടെ അന്ത്യത്തോടെ മുതലാളിത്ത രാജ്യങ്ങളിലെങ്ങും പ്രത്യക്ഷമായ കടുത്ത സാമ്പത്തിക മാന്ദ്യവും സ്റ്റാഗ്‌ഫ്ലാഷനും ഈ വ്യാമോഹങ്ങളെ തകർത്തുകളഞ്ഞു.ക്ഷേമരാഷ്ട്രനയങ്ങളും സർക്കാർ നിയന്ത്രണങ്ങളും എടുത്ത്കളഞ്ഞുകൊണ്ട്‌ മൂലധനത്തിന്ന് സ്വതന്ത്രമായി പ്രവർത്തിക്കാനവസരം നൽകണമെന്നും കമ്പോളത്തിന്റെ നിയമങ്ങൾക്ക്‌ പരമപ്രാധാന്യം നൽകണമെന്നും ഇതിലൂടെയേ മുതലാളിത്തത്തിന്ന് നവയൗവ്വനം വീണ്ടെടുക്കാനാവുമെന്നും മുതലാളിത്ത വിദഗ്ദർ വാദിച്ചുതുടങ്ങി.ഇതാണ് ആഗോളവൽക്കരണ നയങ്ങൾക്ക്‌ തുടക്കമായത്‌.രാജ്യങ്ങളുടെ അതിർത്തികളെല്ലാം തട്ടിമാറ്റി ലോകത്തെ ഒരൊറ്റ കമ്പോളമാക്കണമെന്നും വിവരസാങ്കേതികവിദ്യ ,കമ്പ്യൂട്ടർ,ടെലിക്കോം തുടങ്ങിയ പുത്തൻ സാമ്പത്തികമേഖല[NewEconamy]യുടെ അനുസ്യൂതമായ വികാസം പ്രതിസന്ധി മുക്തമായ മുതലാളിത്തത്തിന്റെ സൃഷ്ടിക്കടിത്തറയാകുമെന്നും പ്രചരിപ്പിക്കപ്പെട്ടുആഗോളവൽക്കരണ നയങ്ങളാരംഭിക്കുമ്പോൾ മുതലാളിത്തത്തിന്ന് വളരെയേറെ അനുകൂല സാഹചര്യങ്ങളുണ്ടായിരുന്നു.സോവ്യറ്റ്‌ യൂണിയന്റെ തകർച്ചയും ശീതസമരത്തിന്റെ അവസാനവും ശാസ്ത്രസാങ്കേതികവിദ്യകളിലെ കുതിച്ചുചാട്ടവും ലോകത്താകമാനം സോഷ്യലിസ്റ്റ്ശക്തീകൾക്കുണ്ടായ പിന്നോട്ടടിയും ഇവയിൽചിലതാണ്.എന്നലതെല്ലാമുണ്ടായിട്ടും ഇത്രവേഗം ആഗോളവൽക്കരണ നയങ്ങൾ നയങ്ങൾ വഴി മുട്ടിനിൽക്കുമ്പോൾ മുതലാളിത്തപ്രതിസന്ധിക്ക്‌ കൂടുതൽ ആക്കംകൂട്ടാനെ അതിന്ന്കഴിഞ്ഞിട്ടുള്ളൂയെന്ന് യാഥാർത്ഥ്യമാണ് വ്യക്തമാവുന്നത്‌.ന്യൂ എക്കണോമി ഇന്നു തകർച്ചയെ അഭിമുഖീകരിക്കുന്നതാണ് ഒ‍ാഹരി വിപണിയിൽ അടിക്കടിയുണ്ടാവുന്ന തകർച്ച ഒന്നൊന്നായി തകരുന്ന ITകൾ,ധനകര്യസ്ഥാപനങ്ങൾ മുതലാളിത്തത്തിനു സഹജമായ അമിതോൽപ്പാദനം തന്നെയാണു തകർച്ചക്കുവഴിവച്ചത്‌ ഗാട്ടിന്റെ ഉറുഗ്വേവട്ട ചർച്ചകളിലൂടെ കൃഷി,സേവനങ്ങൾ,സംസ്കാരം ബൗദ്ധിക സ്വത്തവകാശങ്ങൾ എന്നു തുടങ്ങി മാനുഷിക പ്രവർത്തനത്തിന്റെ സമസ്തമേഘലകളും സ്വതന്ത്രവ്യപരത്തിന്റെ പരിധിയിലേക്ക്‌ കൊണ്ടുവരാനായതോടെ ആഗോളവൽക്കരണവാദികൾ വലിയ വിജയാഘോഷങ്ങളാണ് നടത്തിയത്‌. യുദ്ധങ്ങളും സംഘർഷങ്ങളും പട്ടിണിയും ദാരിദ്ര്യവുമെല്ലാം തുടച്ചുമാറ്റി അനസ്യൂതമായ സാമ്പത്തിക വളർച്ചയുറപ്പക്കുന്ന ഒരു പുതിയ യുഗം പിറന്നതായി അവർ പ്രചരണഘോഷം നടത്തി.ഈ നയങ്ങളിലൂടെ മൂന്നാം ലോക രാജ്യങ്ങൾ വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്ക്‌ കുതിച്ചുയരുമെന്ന് അവർ പ്രചരിപ്പിച്ചു. എന്നാലിന്ന് ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ തന്നെ മെക്സിക്കൊ,ദക്ഷിണകൊറിയ,ആഫ്രിക്കൻ രാജ്യങ്ങൾ,മലേഷ്യ,ഇന്തോനേഷ്യ,ഇക്വഡോർ.അർജന്റീന,അഫ്ഗാൻ,ഇറാക്ക്‌ എന്നിങ്ങനെ മൂന്ന‍ാം ലോകരജ്യങ്ങളോരോന്നായി തകർന്നടിയുന്നതാണ് നാം കണ്ടത്‌.ലോകത്തെല്ലായിടത്തും ധനിക ദരിദ്ര അന്തരം പെരുകി തൊഴിലില്ലായ്മ സർവകാല റിക്കാർഡിലെത്തി.ഭക്ഷണവും കുടിവെള്ളവും മറ്റടിസ്ഥാനസൗകര്യങ്ങളും ലഭിക്കാത്ത ജനങ്ങളുടെ സംഖ്യ 200 കോടിയുംകഴിഞ്ഞു.മൂന്നാംലോകരാജ്യങ്ങളും വികസിതരാജ്യങ്ങളുംതമ്മിലുള്ള അന്തരവും ഭീമമായിവർദ്ധിച്ചു.ദേശീയസമ്പദ്ഘടനയും,ദേശീയപരിഗണനകളും അവയെ അടിസ്ഥാനമാക്കിയുള്ള ഉൽപ്പാദനവും അപ്രസക്തമായെന്നും അവയാണ് പുരോഗതിക്കുള്ള തടസ്സങ്ങളെന്നും പ്രഖ്യാപിച്ച്‌ അവയുടെ വിപണികളെ തുരന്നെടുത്ത്‌ തങ്ങളുടെ മൂലധനത്തിന്ന് ലാഭംകോയ്യാനുള്ള മേച്ചിൽപ്പുറമാക്കിയതിന്റെ അനന്തരഫലമായിരുന്നു.ഇവ മൂന്നാം ലോകരാജ്യങ്ങളിലേക്ക്‌ കയറ്റിയച്ചപ്രതിസന്ധി അവയുടെതകർച്ചയോടെ കൂടുതൽ രൂക്ഷമായരീതിയിൽ തങ്ങളുടെ സമ്പദ്ഘടനയിലേക്ക്‌ തന്നെ തിരിച്ചുവന്നു തുടങ്ങിയതോടെ യുദ്ധോൽപ്പാദനം ഊർജ്ജിതമാക്കുകയെന്ന പതിവ്‌ മുതലാളിത്ത തന്ത്രമാണിനിയും അമേരിക്കയും മറ്റും അവലംമ്പിക്കുക.ജനാധിപത്യത്തെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചും 90 കളുടെതുടക്കത്തിലെ ഗിരിപ്രഭാഷണങ്ങളെല്ലാം അവസാനിപ്പിച്ച്‌ ലോകത്തെമ്പാടും വംശീയതയും,വർഗീയതയും ഗോത്രവൈരവും ആളിക്കത്തിച്ച്‌ യുദ്ധങ്ങളും സംഘർഷങ്ങളും ഏറ്റുമുട്ടലുകളും സൈനീകകടന്നാക്രമണങ്ങളും സൃഷ്ടിക്കുകയാണവർ.ഗ്രീൻഹൗസ്‌ പാതകങ്ങളുടെ വർദ്ധനവും ഭൗമതാപനവുമെല്ലാം മനുഷ്യരാശിയുടെ നിലനിൽപ്പിന്നുയർത്തുന്ന ഭീഷണിയുടെ കാര്യത്തിലും മുതലാളിത്തത്തിന്റെ ഇതേ സമീപനം ദൃശ്യമാണ്.തങ്ങളുടെ സാമ്പത്തിക വളർച്ചക്കൽപ്പമെങ്കിലും തടസ്സ മായേക്കുന്ന ഒരുനിയന്ത്രണവും ക്രമീകരണവും അംഗീകരിക്കുന്നപ്രശ്നമില്ലെന്ന് അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇതെല്ലാം ചൂണ്ടിക്കാട്ടുന്നത്‌ മുതലാളിത്വ വ്യവസ്ഥയ്ക്ക്‌ അതിനെ അതിജീവിക്കുന്ന ഒ‍ാരോ നിമിഷവും മനുഷ്യരാശിക്ക്‌ കടുത്ത ദുരന്തങ്ങൾ സമ്മാനിക്കാനും അതിന്റെ നിലനിൽപ്പുതന്നെ അപകടത്തിലാക്കാനും മാത്രമേ കഴിയൂ എന്നാണ്.ലോകജനതയുടെ മുഴുവൻ താൽപര്യങ്ങളെ കണക്കിലെടുത്ത്കൊണ്ട്‌ ഉൽപ്പാദന പ്രക്രിയയെ ക്രമീകരിക്കാനും സാമൂഹ്യ പുരോഗതിയെ ഉറപ്പാക്കാനും കഴിയുന്ന ഒരു ഉയർന്ന സാമൂഹ്യവ്യവസ്ഥയ്ക്കും രൂപം നൽകാതെ മനുഷ്യ രാശി ഇനി ഒരിഞ്ചും മുന്നോട്ട്‌ പോകാനാവില്ലെന്ന യാതാർത്ഥ്യമാണ്‌ ഓരോസംഭവഗതികളും നമ്മെ ബോധ്യപ്പെടുത്തുന്നത്‌

2 അഭിപ്രായങ്ങൾ:

മാഹിഷ്മതി പറഞ്ഞു...

കടത്തനാടന് വേറൊരു ബഡേരക്കാരന്റെ കമന്റ്

അജ്ഞാതന്‍ പറഞ്ഞു...

നല്ല പോസ്റ്റ്