സഹസ്രാബ്ദങ്ങളോളം നിന്ദ്യവും മനുഷ്യത്വ രഹിതവുമായ ജാതി വ്യവസ്തക്ക് കീഴിൽ
സാമൂഹ്യവും സാംസ്കാരികവും സാമ്പത്തികവുമായ ചൂഷണത്തിന്ന് വിധേയമായി നിലകൊണ്ടിരുന്ന
അടിച്ചമർത്തപ്പെട്ട ജന വിഭാഗം നടത്തിയ സുദീർഗ്ഘമായ പോരാട്ടങ്ങളുടെ ഫലമായി നേടിയെടുത്തതാണ് സംവരണമെന്ന അവകാശം .
സംവരണം കൊണ്ട് ജാതി വ്യവസ്ഥ് ഇല്ലാതാവുമെന്നോ,ജാതിവ്യവസ്ഥ സൃഷ്ടിച്ചിട്ടുള്ള സാമൂഹ്യവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥ പൂർണ്ണമായും അപ്രത്യക്ഷമാകുമെന്നോ കമ്യൂണിസ്റ്റുകാർ കാണുന്നില്ല.
നാനാരൂപങ്ങളിൽ ഇന്നും തുടരുന്ന ജാതിവ്യവസ്ഥയിൽ പീഡനങ്ങൾ അനുഭവിക്കുന്ന വിഭാഗങ്ങളുടെ ഒരു ജനാധിപത്യാവകാശമായിമാത്രമാണ് സംവരണത്തെ കാണുന്നത്.
അതുകൊണ്ടാണ് ജാതി അടിസ്ഥാനത്തിലായിരിക്കണം സംവരണമെന്നും,
വർത്തമാന വ്യവസ്ഥ സൃഷ്ടിച്ചിരിക്കുന്ന ചൂഷണം മൂലം പിന്നോക്കാവസ്ഥയിലായവരെ സഹായിക്കുന്നതിന്റെ പേരിൽ നടപ്പാക്കുന്ന സാമ്പത്തിക സംവരണവുമായി ഇതിനെ കൂട്ടിക്കുഴക്കരുതെന്നും കമ്യൂണിസ്റ്റുകാർ വാദിക്കുന്നത് .
ജനകീയ ജനാതിപത്യ വ്യവസ്ഥക്ക്കീഴിൽ എല്ലാവർക്കുംഭക്ഷണം,വസ്ത്രം,പാർപ്പിടം,ആരോഗ്യപരിപാലനം,വിദ്യാഭ്യാസം,തൊഴിൽ എന്നീ മൗലീകാവകാശങ്ങൾ സ്ഥാപിക്കപ്പെടുന്നടുന്നതുവരെയും സ്വകാര്യമേഖലയിലേക്ക്കൂടി വ്യാപിപ്പിച്ചു കൊണ്ട്
ജനാതിപത്യാവകാശമായി,
ജാതീയമായി പീഡനം അനുഭവിക്കുന്ന
ആദിവാസികളും ദളിതരും ഉൾപ്പെടെയുള്ള അധ:സ്ഥിതവിഭാഗങ്ങൾക്ക്
ജാതിയുടെ അടിസ്ഥാനത്തിൽ സംവരണംതുടരേണ്ടതുണ്ട് .
ഈ ജനവിഭാഗങ്ങൾ ജീവസന്ധാരണത്തിലേർപ്പെടുന്ന കാർഷിക മേഖലയിൽ സമഗ്ര ഭുപരിഷ്കരണമടക്കമുള്ള
പദ്ധതികൾ ആവിഷ്കരിച്ച് കൊണ്ടുമാത്രമേ അവരുടെ സാമൂഹ്യപിന്നോക്കാവസ്ഥക്ക് പരിഹാരം കാണാനാകൂ.
ഈ പരമമായ യാഥാർത്ഥ്യത്തെ മറച്ചുവെച്ചുകൊണ്ട്
ബ്രാഹ്മണരും ദളിതരും തമ്മിലുള്ള അന്തരവും വൈരുദ്ധ്യവും മൂർച്ചിപ്പിക്കുവാൻ,
സവരണം മൂലമാണ് തങ്ങൾക്ക് വിദ്യാഭ്യാസവും തൊഴിലും ലഭിക്കാത്തതെന്ന ഭരണവർഗ്ഗ കുപ്രചരണത്തിൽ ഉന്നതജാതിയിലുള്ള വിഭാഗങ്ങൾ വശംവദരാവുകയാണ്.
ഇന്ത്യയിലെ മഹാ ഭുരിപക്ഷം വരുന്ന ജനങ്ങൾ 60 വർഷക്കാലം സവരണവകാശമുണ്ടായിട്ടും പട്ടികജാതി/വർഗ്ഗവിഭാഗങ്ങളുടെ സ്ഥിതിയിൽ കാര്യമായ മാറ്റം വരുത്താനായിട്ടില്ല .
2001ലെ സെൻസ്സസ്സ് റിപ്പോർട്ട്തന്നെ ഇതിന്ന് ഉത്തമ ദൃഷ്ടാന്തമാണ്.
ലോകനിരക്ഷരരിൽ 30 ശതമാനം ഇന്ത്യയിൽ.
രാത്രിഭക്ഷണം കിട്ടാത്ത30കോടി ജനങ്ങൾ ഇന്ത്യയിൽ.
ആയുർ ദൈർഗ്ഘ്യം 63 വയസ്സ്.
ദരിദ്രരുടേത് ശരാശരി 40 വയസ്സ്.
വൈദ്യുതി എത്താത്ത 70,000 ഗ്രാമങ്ങൾ.
അക്ഷരമറിയാത്ത 10 കോടി ജനങ്ങൾ ഇന്ത്യയിൽ.
18 മണിക്കൂർ പണിയെടുക്കുന്ന 18 കോടി കുട്ടികൾ ഇന്ത്യയിൽ.
ബ്ലാക്ക് ബോർഡും മൂത്രപ്പുരയുീല്ലാത്ത 60 ശതമാനം സ്ക്കൂളുകൾ.
സ്വന്തം മുറിയില്ലാത്ത 40 ശതമാനം വിവാഹിതർ.
ശുചീകരണ സംവിധാനങ്ങളില്ലാത്ത 232 നഗരങ്ങൾ.
മനുഷ്യവിസർജ്ജ്യം തലയിലേറ്റുന്ന 13 ദശലക്ഷം മനുഷ്യർ.
ഒരു ലക്ഷം അമ്മമാരിൽ 580 പേർ പ്രസവത്തോടെമരിക്കുന്നു.
100 കുഞ്ഞുങ്ങളിൽ 48 പേർക്ക് വളർച്ചക്കുറവ്.
1,000 കുഞ്ഞുങ്ങളിൽ 100 പേർ ഒരു വയസ്സെത്തുന്നതിന്ന് മുൻപ് മരിക്കുന്നു.......
ഇതിൽ മഹാഭുരിപക്ഷവും സംവരണാവകാശം ലഭിച്ചിട്ടുള്ള പട്ടികജാതി/വർഗ്ഗ പിന്നോക്കവിഭാഗമാണെന്ന് കൂടി മനസ്സിലാക്കണം.
ഇനി ഒരുപക്ഷെ തീരെശ്രദ്ധിക്കപ്പെടാൻ സാദ്ധ്യതയില്ലാത്ത കേരളത്തിലെ ചില വാർത്തകൾ..
"ശാസ്താംകോട്ടയ്ക്ടുത്ത് ഒരു നായരെ ദളിതൻ മുട്ടിയതിന്ന് തീണ്ടിയെന്ന് പറഞ്ഞ് പറഞ്ഞു മർദ്ദിച്ചു.
ഓച്ചിറയിൽ രണ്ടു ദളിത് സ്ത്രീകളെ മാനഭ്ംഗപ്പെടുത്താൻ ശ്രമിച്ചു.
അടൂരിന്നടുത്ത് ഒരു ദളിത്കുട്ടി നായരുടെ കിണറ്റിൽനിന്നും വെള്ളം കുടിച്ചതിന്ന് മർദ്ദനം ഏറ്റു.
കോട്ടയത്ത് കുറുച്യകോളനിയിലും സമീപ പ്രദേശത്തും ദളിതർക്ക് നേരെ ഈഴവജാതിമേധാവികൾ നടത്തിയ മർദ്ദനങ്ങൾ.
തൊടുപുഴക്കടുത്ത് കാളിയാർ പോലീസ്സ് സ്റ്റേഷനിൽ പരാതിയുമായി ചെന്ന ദളിതരെ ജാതിപറഞ്ഞ് മർദ്ദിച്ചത്,
വൻ വ്യവസായ ശാലയായ കൊച്ചിൻ റിഫൈനറി കാന്റീനിൽ സംവരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ചെന്ന ദളിത യുവാവിനെ ആക്ഷേപിച്ചത്,
കോട്ടയത്തുള്ള കല്ലാറ കോളനിയിൽ
ഈഴവജാതിമേധാവികൾ ദളിതന്റെ വീട്തീവെക്കാൻ ശ്രമിച്ചിട്ട്
പുലയരെ കൊന്നു കളയുമെന്ന കൊലവിളിയുമായി പാഞ്ഞുനടന്നത് ,
നേര്യമംഗലത്ത് ബലാൽസംഗ ചെയ്യപ്പെട്ട ആദിവാസിയുവതികൾ
ഊന്നുകൽ പോലീസ് സ്റ്റേഷനിൽ പോയപ്പൊൾ'
നടപ്പ്കുറ്റംചുമത്തി അവരുടെ അച്ഛന്മാരെ കൊണ്ട് തല്ലിച്ചത്,
കോലഞ്ചേരിക്കടുത്ത് മുഖത്തേക്ക് ടോർച്ചതിനെ ചോദ്യം ചെയ്തതിന്ന്
ദളിത യുവാവിനെ മർദ്ദിച്ചത്,
കോട്ടയം കൈപ്പുഴയിൽ 4ആംക്ലാസ്സിൽ പഠിക്കുന്ന രണ്ട്ദളിത് കുട്ടികളെകൊണ്ട് കന്യാസ്ത്രീയായ സ്കൂൾ അദ്യാപിക മലംകോരിച്ചത്...[ജി.ബാബുവിന്റെ "കേരളത്തിലെ ദളിത് മർദ്ദനങ്ങൾ"എന്നലേഖനം)
അസമത്വം രണ്ട് തരത്തിലുണ്ടെന്നാണ് ജെ,ജെ റൂസ്സോ ചൂണ്ടിക്കാട്ടിയത്
ഒന്ന് സാഹചര്യങ്ങൾ കൊണ്ടുണ്ടാവുന്നത് .
രണ്ട് അടിച്ചേൽപിക്കുന്നത് .
ഇന്ത്യയിലെ പട്ടികജാതി/വർഗ്ഗങ്ങളെയും പിന്നോക്ക വിഭാഗങ്ങളെയും പരിഗണിച്ചാൽ ഈ രണ്ടവസ്ഥയും അവർക്ക് ബാധകമാണ് എന്ന് കാണാം.
'വലിയവർ ചെറിയവരെ കാർന്നുതിന്നുന്നു'......'
ബലവാന്മാർ ദുർബ്ബലരെ അടിച്ചുവീഴുത്തുന്നു'....
'നിഷ്ടൂരന്മാർ ഭയപ്പെടുന്നില്ല'....
'ദയാലുക്കൾ സാഹസത്തിന്ന് മുതിരുന്നില്ല'എന്ന് മോറിസൺചൂണ്ടിക്കാണിച്ച ഒരു ദുരവസ്ഥയിലാണ് ഇന്ത്യയിലെ മഹാഭുരിപക്ഷം വരുന്നജനങ്ങൾ.
ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ
ഭരണ ഘടനാ വ്യവസ്ഥകൾ തുടരുന്നത് ഇങ്ങിനെയാണ്
"സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ
നീതിയിലും ചിന്താ സ്വാതന്ത്ര്യത്തിലും അഭിപ്രായ സ്വാതന്ത്ര്യത്തിലും വിശ്വാസത്തിനും മതത്തിനും ഈശ്വരാരാധനക്കുമുള്ള സ്വാതന്ത്ര്യത്തിനും തുല്യപദവിക്കും അവസരസമത്വത്തിനുമുള്ള സ്വാതന്ത്ര്യത്തിനും
ദേശീയ ഐക്യത്തിനും വ്യക്തികളുടെ ആത്മാഭിമാനത്തിലും
അധിഷ്ടിതമായ സാഹോദര്യത്തിലും ഊന്നൽ നൽകുന്ന
ഭരണക്രമം ഇന്ത്യൻ ജനത അംഗീകരിക്കുന്നു .
ഭരണഘടനയിലെ ഈ പ്രഖ്യാപനത്തിലെ അവസര സമത്വവും
ആത്മാഭിമാനവും ദളിത് ജനവിഭാഗങ്ങൾക്ക് ഇന്നും അപ്രാപ്യമാണ് .
സ്മൃതികളും വർണ്ണാശ്രമധർമ്മങ്ങളും അടിച്ചേൽപിച്ച മതിലുകൾ
ഇളക്കം തട്ടാതെ ഇന്നും ഇവർക്ക് മേൽ ഉയർന്ന് നിൽക്കുന്നു.
'അക്ഷര വിഹീനത്വം അജ്ഞത്വം മൂഡത്വം അക്ഷരാശുദ്ധി ഹീനാലാപങ്ങളെല്ലാം ശുദ്ര ദർമ്മങ്ങളെന്ന് ധരിക്കാ യുധിഷ്ഠിരാ'
എന്ന് ചിന്തിക്കുന്ന ഭരണക്രമമായിരുന്നു നൂറ്റാണ്ടുകളോളം പ്രാചീന ഭാരതത്തിൽ നിലനിന്നിരുന്നത്.
ശൂദ്രർക്ക് താഴെയുള്ള ജനവിഭാഗളെ മനുഷ്യരായിപ്പോലും പരിഗണിച്ചിരുന്നില്ല .സ്വതന്ത്രഭാരതത്തിൽ ഇതിന്ന് പരിഹാരം കണ്ടെത്താനുദ്ദേശിച്ചാണ്
സംവരണം ഒരു ജനാധിപത്യ അവകാശം എന്നത് ഭരണഘടനയിൽ എഴുതിച്ചേർത്തത് .
2009, ഫെബ്രുവരി 23, തിങ്കളാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
2 അഭിപ്രായങ്ങൾ:
99 ശതമാനവും സംവരണം ഏര്‍പ്പെടുത്തുകയും സവര്‍ണ്ണരെ തല്ലിക്കൊല്ലുകയും ചെയ്യുന്നതോടുകൂടി എല്ലാം ക്ലിയറാകും. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കാര്യക്ഷമത അനുദിനം കുറഞ്ഞുവരുന്നത് എഴുത്തും വായനയും അറിയാത്തവര്‍ പോലും സംവരണം എന്ന പേരില്‍ കടന്നുകൂടുന്നതുകൊണ്ടാണ്. പഴയ സവര്‍ണ്ണാധിപത്യത്തിന്റെ പേരു പറഞ്ഞ് അവര്‍ക്കെതിരേ മറ്റുള്ളവരെ തിരിക്കാന്‍ ഇവിടെ ചിത്രകാരനേപ്പോലുള്ളവര്‍ ശ്രമിക്കുമ്പോള്‍ സാമ്പത്തിക സംവരണം എന്ന ആശയം ആരും പറയത്തതെന്തേ? ഭാരതത്തില്‍ സവര്‍ണ്ണരേക്കാള്‍ അവര്‍ണ്ണരാണ് എന്നതുകൊണ്ടും ബുദ്ധിപരമായി പിന്നോക്കമായതുകൊണ്ടും ഇത്തരം ജാതി വ്യവസ്ഥയേത്തന്നെ പിടിച്ച് ഒരു വോട്ടുബാങ്ക് ഉണ്ടാക്കാന്‍ രാഷ്ടീയ പാര്‍ട്ടികളും ശ്രമിക്കുന്നു. പഴയ കഥകള്‍ ചികഞ്ഞെടുത്ത് പ്രതികാരം ചെയ്യുകയല്ല വേണ്ടത്. നാടിന്റെ പുരോഗതിക്കായി എന്തെങ്കിലും ചെയ്യുക എന്നതാണ്.
**ഓഫ്:
മതേതര രാജ്യത്തിന്റെ മതേതരത്വം എന്നാല്‍ ന്യൂനപക്ഷ ക്ഷേമം മാത്രം നോക്കാന്‍ ഒരു സര്‍ക്കാര് എന്നതാണൊ? നികുതിപ്പണമായി ഓരോ രൂപയും അടയ്ക്കുന്നത് ആരാണ്. അതെന്തിനാണ് ഉപയോഗിക്കുന്നത്? ഭൂരിപക്ഷത്തിന്റെ പണം വാങ്ങി ന്യൂനപക്ഷ വികസനം എന്നു പറയുന്നതില്‍ തെറ്റുണ്ടോ?
അനോണിക്ക് .....താങ്കളൊക്കെ ആഗ്രഹിക്കുന്ന പോലെ ഞാനും വളരെ ആരോഗ്യകരമായ ചർച്ചയെ എന്റെ പോസ്റ്റിലൂടെ ലക്ഷ്യ മാക്കിയിരുന്നു.താങ്കൾ നിർദ്ദേശിച്ചത് പോലുള്ള പരിഹാരപ്രക്രിയ ഇതുമായി ബന്ധപ്പെട്ട ഏതെങ്കിലും ചർച്ഛയിലോ പോസ്റ്റുകളിലൊ ഞാൻ മുന്നോട്ട് വെക്കപ്പെട്ടിട്ടില്ല.ജതി ചോദിക്കാത്ത ചിന്തിക്കാത്ത പറയാത്ത സാമൂഹ്യ സമത്വത്തിന്റെ മുന്നുപാധി സോഷ്യലിസ്റ്റ് ജനാധിപത്യ സങ്കൽപ മാണ` അതിന്റെ സാക്ഷാൽക്കാരത്തിന്റെ മാന്യമായ സാദ്ധ്യതകൾ എന്റെ ചർച്ചകളിൽ,പോസ്റ്റുകളിൽ ഉള്ളടങ്ങിയിരിക്കുന്നു എന്നത് മാത്രമാണ് വസ്തുത.ആയതിനാൽ ഈ രീതിയിലല്ലാത്ത പരസ്പരബഹുമാനത്തിന്റെയും സൗഹൃദത്തിന്റേ യും തലത്തിൽ ഞാൻ ഇനിയും താങ്കളുമായി ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നു മുഷിയരുത് വന്നതിന്ന് നന്ദി വീണ്ടും കാണണ മെന്ന ആഗ്രഹത്തോടെ......
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ