2009, മേയ് 15, വെള്ളിയാഴ്‌ച

ഈ തെരഞ്ഞെടുപ്പിൽ ജയിക്കുന്നവർ ഇവരോക്കെ

ലോകസഭാതെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന്ന് ഏതാനും മണിക്കൂറുകൾ മാത്രം അവശേഷിച്ചിരിക്കെ എക്സിറ്റ്‌ പോളുകൾ ഉൾപ്പെടെയുള്ള പ്രവചനങ്ങളിലൂടെ വളരെ കൃത്രിമമായി ജിജ്ഞാസയെ പൊലിപ്പിച്ചെടുത്തു ജനങ്ങളെ മുൾമുനയിൽ നിർത്താൻ മാധ്യമങ്ങളും രാഷ്ടീയ നിരീക്ഷകരും കൊണ്ടു പിടിച്ച്‌ ശ്രമത്തിലാണ്.
നമ്മുടെ രാജ്യത്ത്‌ ലോകസഭാതെരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തിന്ന് ശേഷമുള്ള രാഷ്ട്രീയപാർട്ടികളുടെയും മാധ്യമങ്ങളുടെയും നിലപാടുകളും പ്രവർത്തനങ്ങളും നിരീക്ഷിച്ചാൽ വളരെ വ്യക്തമായി മനസ്സിലാക്കാൻ കഴിയും ആരാണ് ജയിക്കാൻ പോകുന്നത്‌ എന്ന്.
ഇന്ത്യ ഉൾപ്പെടെയുള്ള മൂന്നാം ലോകരാജ്യങ്ങൾ നേരിടുന്ന മുഖ്യ രാഷ്ട്രീയപ്രശ്നം സാമ്രാജ്യത്വ ആഗോളവൽക്കരണം വിവിധ മണ്ഠലങ്ങളിൽ ശൃഷ്ടിച്ച ഗുരുതരമായ പ്രത്യാഘാതങ്ങാണ്.
സാമ്രാജ്യത്വവും,മൂന്നാം ലോകരാജ്യങ്ങളിലെ മർദ്ദിത ജനവിഭാഗങ്ങളും തമ്മിലുള്ള വൈരുദ്ധ്യമാണ് സാർവ്വദേശീയരംഗത്തെ പ്രധാന വൈരുദ്ധ്യങ്ങളിൽ ഒന്ന്.ഇത്‌ പുത്തൻ കൊളോണിയൽ ഘട്ടത്തിൽ ദേശീയ വിമോചനം എന്നത്‌ ഏറെ പ്രാധാന്യമുള്ളതും അടിയന്തിര പ്രശ്നമായും മാറിത്തീർന്നിരിക്കുന്നു.
ഇന്ത്യയിൽ നടത്തിക്കൊണ്ടിരിക്കുന്ന 'വികസനം'ആഗോള വൽകൃതമായ മൂലധനത്തിന്റെ താൽപര്യമനുസരിച്ചാണ്.
കാർഷികമേഖലയിലും,വ്യാവസായ-സേവന മേഖലകളിലും,ഉപഭോഗരംഗത്തും,സാംസ്കാരിക-മാധ്യമ മണ്ഠലങ്ങളിലും ഒക്കെ നടപ്പിലാക്കുന്ന നയങ്ങൾ സമീപനങ്ങൾ സാമ്രാജ്യത്വ ശക്തികളുടെയും ബഹുരാഷ്ട്ര കുത്തകകളുടേയും സാമ്പത്തിക-രാഷ്ട്രീയ താൽപ്പര്യങ്ങൾക്കനുസരിച്ച്‌ രാജ്യത്തിലെ ഭരണാധികാരികൾ ബോധപൂർവ്വം ഇടത്‌-വലത്‌ ബേദമില്ലാതെ നടപ്പിലാക്കുകയാണ്.
സാമ്രാജ്യത്വ ആഗോളവൽകരണത്തിന്റെ വേഗത വർദ്ധിപ്പിക്കാൻ മൽസരിക്കുന്ന ബി ജെ പി യും ,കോൺഗ്രസ്സിന്നും ഒപ്പമെത്താൻ ഇന്ത്യൻ ഭരണവർഗ്ഗത്തിന്റെ നേതൃത്വത്തിലെത്താൻ മത്സരിക്കുന്ന സി പി എം -സി പി ഐ മുന്നണികളും നടത്തുന്ന ജനവിരുദ്ധവും വികൃതവുമായ നീക്കവും രാജ്യം കണ്ടറിയുന്നു അനുഭവിച്ചറിയുന്നു.
പറഞ്ഞുവരുന്നത്‌
രാജ്യം അതീവ ഗുരുതരമായ പ്രതിസന്ധിയെ നേരിടുന്ന ഈ സാഹചര്യത്തിൽ നടക്കുന്ന ഒരു പൊതു തിരഞ്ഞെടുപ്പിൽ രാജ്യത്തെ സംബന്ധിക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങൾ ഒന്നും ചർച്ച ചെയ്യപ്പെട്ടില്ല.
ദിനം പ്രതി പത്രംവായിക്കുന്ന സദാസമയവും ടി വി യും റേഡിയോവും ശ്രവിക്കുന്ന കേരളത്തിൽ പോലും ബഹു ഭുരിപക്ഷം വരുന്ന ജനവിഭാഗങ്ങളുടെ,സംസ്ഥാനത്തെ രാജ്യത്തെ സംബന്ധിക്കുന്ന അടിസ്ഥാന പ്രശ്നങ്ങളിൽ നിന്നും വഴിതെറ്റിച്ച്‌ വ്യതിചലിപ്പിച്ച്‌ തികച്ചും വ്യാജപ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവന്നു രാഷ്ട്രീയ പ്രശ്നങ്ങളിൽ നിന്ന് ബോധപൂർവ്വം ജനശ്രദ്ധ തിരിച്ച്‌ വിടുയായിരുന്നു എന്നാണ്‌.ഒരേമുഖവും മനസ്സുമുള്ള ഇവരിൽ ആരു ജയിച്ചാലും ഫലം ഒന്നുമാത്രമാണ്.
ജനം ഒരിക്കൽകൂടിതോറ്റു.

4 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

സഖാവേ

സാമ്രാജ്യത്വവും മൂന്നാം ലോക രാജ്യങ്ങളിലെ ദരിദ്ര ജനതയുമായുള്ള വൈരുദ്ധ്യം മുഖ്യം തന്നെ. ഇൻഡ്യയിലെ മുഖ്യ ധാരാ ഇടതു പക്ഷം തങ്ങളാവുന്ന പോലെ അവയ്രെച്ചെറുത്തുവല്ലോ? തീവ്ര ഇടതു പക്ഷമാട്ടെ തങ്ങളുടെ തീവ്ര നിലപാടുകളുമായി സാമാന്യ ജനങ്ങളിൽ നിന്നും തീർത്തുമൊറ്റപ്പെട്ടിരിക്കുന്നു എന്നത് സഖാവിനു കാണാനാവുന്നില്ലേ?

kadathanadan പറഞ്ഞു...

ഒക്കെ കാണുന്നുണ്ട്‌ അനോണി .20 ന്ന് ശേഷം നമുക്ക്‌ വിശദമായി സംസാരിക്കാം.. ഇപ്പോൾ അൽപം തിരക്കിലാണ് നമ്മുടെ അമേരിക്കയിലെ വലിയ നേതാവിന്റെ ദൂതന്മാരായ പീറ്റർ ബർലിയും സംഘവും പുതിയമന്ത്രിസഭ എങ്ങിനെ നിർമ്മിക്കാമെന്നതിനെക്കുറിച്ച്‌ എല്ലാ നേതാക്കന്മാർക്കും ഡൽ ഹിയിൽ ക്ലാസ്സെടുക്കുകയാ എന്താ പോരുന്നോ ?

അനില്‍@ബ്ലോഗ് പറഞ്ഞു...

നേതൃത്വത്തിലെത്താൻ മത്സരിക്കുന്ന സി പി എം -സി പി ഐ മുന്നണികളും നടത്തുന്ന ജനവിരുദ്ധവും വികൃതവുമായ നീക്കവും രാജ്യം കണ്ടറിയുന്നു അനുഭവിച്ചറിയുന്നു.ഗംഭീരം തന്നെ !
നിരീക്ഷണങ്ങള്‍ക്ക് മുന്നില്‍ തലകുനിക്കുന്നു.

hAnLLaLaTh പറഞ്ഞു...

..നിരീക്ഷണങ്ങളെ അഭിനന്ദിക്കുന്നു...