2009, നവംബർ 8, ഞായറാഴ്‌ച

ലൗ ജിഹാദ്‌

മത വിശ്വാസങ്ങളിൽ നിന്നും അകന്നു പോകുന്ന പുതു തലമുറക്കാരായ യുവത്വങ്ങളെ ആരാധനാ കേന്ദ്രങ്ങളിലേക്ക്‌ ആകർഷിക്കുന്നതിന്റെ പുത്തൻ തന്ത്രങ്ങൾ ആവിഷ്കരിക്കാൻ മത പുരോഹിതർ നിർബ്ബന്ധിതരായിരിക്കുന്നു എന്നത്‌ വർത്തമാന യാഥാർത്ഥ്യമാണ്.
നൈസർഗ്ഗികമായ മനുഷ്യവാസനകളെ പ്രോത്സാഹിപ്പിച്ച്‌ തങ്ങളുടെ സങ്കുചിത-മത-സാമ്പത്തിക-അധികാര താൽപര്യങ്ങളെ സംരക്ഷിക്കുന്നതിന്ന് കൊന്നും കൊലവിളിച്ചും കിരാതയുദ്ധങ്ങൾ അഴിച്ചു വിട്ടും ഏതറ്റം വരേയും പോകാമെന്ന് ഇക്കൂട്ടർ തെളിയിച്ചു കൊണ്ടിരിക്കയാണ് .
ഈ ഒരു പശ്ചാത്തലത്തിൽ വേണം ലൗ ജിഹാദിനേയും നാം നോക്കി കാണേണ്ടത്‌.
ഈ വിവാദം വ്യാജമാണെന്നോ,മറിച്ച്‌ ഇതിന്റെ വസ്തുതാ ചർച്ചയിലേക്കോ രേഖാപരമായ അന്യേഷണത്തിനും അപ്പുറത്ത്‌ എന്തിനേയും ഏതിനേയും വിൽപ്പനക്ക്‌ വെക്കുന്ന ഒരു ലോകസാഹചര്യം നിലനിൽക്കുന്നു എന്നത്‌ അംഗീകരിക്കണം,
നിർഭാഗ്യമെന്ന് പറയട്ടെ ഇത്‌ ഏറ്റവും സ്വാധീനിച്ചത്‌ മതങ്ങളെയാണ്.
എല്ലാം അണ-പൈ യ്യിൽ തീർക്കാമെന്ന് ഇന്നത്തെ മതവിശ്വാസങ്ങൾ ഉറപ്പ്‌ തരുന്നു.
പണം തീർപ്പ്‌ കൽപ്പിക്കുന്നലോകം...
ലൗ ജിഹാദിന്റെ പ്രകമ്പനങ്ങൾക്കിടയിൽ അമർന്നു പോയ ഒരറിയിപ്പുണ്ടായിരുന്നു.
അങ്ങ്‌ ഇംഗ്ലണ്ടിൽ നിന്നും റോമാകത്തോലിക്ക ആസ്ഥാനത്ത്‌ നിന്ന് ഔദ്യോഗിക വ്യക്താവ്‌ ക്ലെയർ വാർഡിന്റേതായിരുന്നു അറിയിപ്പ്‌.
പ്രേമസാഫല്യം നേടുന്ന കമിതാക്കൾക്ക്‌ മാത്രമായിരുന്നില്ല അറിയിപ്പ്‌.
ലോകമാസകലം പ്രേമ പനി പടർത്തുന്ന/ആഘോഷിക്കുന്ന മാധ്യമസൈന്യത്തിന്നും വേണ്ടിക്കൂടിയായിരുന്നു ആ അറിയിപ്പ്‌.
കമിതാക്കളുടെ മാധ്യസ്ഥൻ വാലെന്റൈൻ അല്ല റാഫേൽ പുണ്യവാളനാണെന്നും വാലന്റൈനാണെന്നത്‌ തെറ്റായുള്ള ധാരണയാണ് അത്‌ തിരുത്തണം .
എന്ന് മാത്രമല്ല പ്രാർത്ഥനാ സംഘങ്ങളിൽ ചേർന്നാൽ കർത്താവിനെ മാത്രമല്ല അനുയോജ്യമായ ഭാവി പങ്കാളിയേയും കണ്ടെത്താമെന്ന് ലോകത്തെമ്പാടുമുള്ള അനുഭവം തെളിയിച്ചിട്ടുണ്ടെന്നുമായിരുന്നു അറിയിപ്പ്‌....
പാശ്ചാത്യ സംസ്കാരം പ്രചരിപ്പിക്കാനുള്ള ക്രൈസ്തവ ഗൂഡാലോചനയാണ് വാലന്റൈൻ ദിനം എന്നാണ് ഹിന്ദുത്വ സംഘങ്ങളുടെ ആരോപണം.
പാശ്ചാത്യ ബുദ്ധി കടമെടുത്തായാലും നാടുനീളെ പൊങ്കാല വ്യാപിപ്പിച്ച്‌ ഇത്‌ മറികടക്കാനായില്ലെങ്കിൽ തിരുവാതിര രാവിൽ കാമദേവൻ ദിനാചരണം നടാത്തിയോ ഹിന്ദുത്വം ഈ വെല്ലുവിളി മറികടന്നേക്കാം.
മാധ്യമപ്പട എല്ലാം കാണുന്നില്ലെന്ന് ധരിച്ചുപോകരുത്‌.
ഇഷ്യൂ നോക്കി കാർഡ്കളിക്കാൻ അറിയുന്നവരാണിവർ.
മാധ്യമ സിന്റിക്കേറ്റ്‌ ഉണ്ടെന്ന് പറഞ്ഞവരെ ഇല്ലെന്ന് പരിഹസിച്ച്‌ ഉള്ളിലൂടെ ഉണ്ടില്ലെന്ന് തെളിയിച്ചവർ ഇവർ.
ഇന്ന് മാധ്യമങ്ങളുടെ വായമൂടിയാലെ ജനാധിപത്യം നിലനിൽക്കൂ എന്ന് ധ്വനിപ്പിക്കുന്നവർ ...
നടക്കട്ടെ നടക്കട്ടെ ജിഹാദ്‌ ചർച്ചകൾ കൊഴുക്കട്ടെ എങ്കിലല്ലേ എല്ലാ രാജ്യദ്രോഹ-ജനവിരുദ്ധ കരാറുകളിൽ നിന്നും ജനശ്രദ്ധ തിരിച്ചു വിടാനാവു‌.

Tags: രാഷ്ട്രീയം

4 അഭിപ്രായങ്ങൾ:

Jikkumon - Thattukadablog.com പറഞ്ഞു...

hi buddy, can u help me.. i have a doubt how can we change the Home. Older posts, subsrcibe to Atom RSS feeds and friend connect from English language to malayalam as u had done for ur blog.. ur reply is most welcome . with regards and wishes Jikkumon, Dubai

chithrakaran:ചിത്രകാരന്‍ പറഞ്ഞു...

ലൌ ജിഹാദ് എന്നത് ഏതെങ്കിലും ഒരു മതത്തിന്റെ കച്ചവട തന്ത്രങ്ങളുടെ അടുക്കള രഹസ്യങ്ങളല്ല.
അത് ജാതി മത വര്‍ഗ്ഗീയതയുടെ ഉയര്‍ത്തെണീപ്പിന്റെ ഹൃദ്യമായ മുരളീനാദമാണ്. പുതിയ ഭ്രമണപഥങ്ങളിലേക്ക് മുന്നേറാനുള്ള യുവത്വത്തിന്റെ സര്‍ഗ്ഗ ചോദനകളെ അനുനയിപ്പിച്ച് വര്‍ത്തമാനത്തിന്റെ ശത്രുപാളയങ്ങളിലെ അപകടത്തെക്കുറിച്ച് ദിവ്യദൃഷ്ടി ജ്ഞാനം നല്‍കി പഴയ ബ്രാഹ്മണ-ഹാജിയാര്‍-കന്യാസ്ത്രീ തൊഴുത്തുകളിലേക്ക് ആട്ടിന്‍പറ്റത്തെ ആട്ടിക്കയറ്റാനുള്ള ജാതിമത വര്‍ഗ്ഗീയതയുടെ കപട വാത്സല്യ മുഖമാണ്.
ഇന്ത്യന്‍ ഭൂപ്രദേശത്ത് വര്‍ഗ്ഗീയത വളര്‍ത്തി അസാമാധാനത്തിന്റെ വിത്തുവിതരണം നടത്താനുള്ള
അന്യ രാജ്യങ്ങളുടെ രാഷ്ട്രീയ താല്‍പ്പര്യവും അതിനു പിന്നിലുണ്ടാകാം.
എന്തായാലും ജാതി-മത വര്‍ഗ്ഗീയ ജന്തുക്കള്‍ക്ക് ലൌ ജിഹാദ് ഒരു വിളവെടുപ്പുകാലമാണ്.

ഓഫ്:
കടത്തനാടാ,
പോസ്റ്റ് വായിക്കാന്‍ കഷ്ടപ്പാടുണ്ടല്ലോ. നീലക്കളറിലെ വെളുത്ത അക്ഷരങ്ങള്‍ വായിച്ചെടുക്കുംബോള്‍ കണ്ണു വേദനിക്കുന്നു.

കടത്തനാടന്റെ പോസ്റ്റുകള്‍ സൈബര്‍ ജാലകം ബ്ലോഗ് അഗ്രഗേറ്ററില്‍ വന്നു കാണറില്ലല്ലോ!!!
പോസ്റ്റ് പബ്ലിഷ് ചെയ്തതിനുശേഷം ജാലകം ബാനറില്‍ ഒന്നു ക്ലിക്ക് ചെയ്യാന്‍ മറക്കുന്നുണ്ടായിരിക്കുമോ എന്ന് സംശയിക്കുന്നു.
ക്ഷേമാശംസകള്‍ !!!!(ചിത്രകാരന്‍ ഇപ്പോള്‍ ജാലകം മാത്രമേ നോക്കാറുള്ളു.അതുകൊണ്ടാകും കടത്തനാടന്റെ പോസ്റ്റുകളോന്നും കാണാറില്ല. ഇപ്രാവശ്യം വന്നത് ബ്ലോഗ് അക്കാദമിയില്‍ പോയി , അവിടത്തെ ലിങ്കില്‍ പിടിച്ചു തൂങ്ങിയായിരുന്നു!)

bhoolokajalakam പറഞ്ഞു...

superb!!!

അവര്‍ണന്‍ പറഞ്ഞു...

ലൗ ജിഹാദ്’:കുമ്പസാരിക്കാന്‍ നേരമില്ലാത്തവര്‍ തിരുത്തട്ടെ .