2009, നവംബർ 29, ഞായറാഴ്‌ച

IT Act നെ ക്കുറിച്ചു തന്നെ

സൈബർ ആക്റ്റ്‌ മായി ബന്ധപ്പെട്ട ചർച്ചക്ക്‌ ഗുണകരമാവാൻ സഹായിക്കുന്ന ചില വിഷയങ്ങൾ കൂടി ഇവിടെ സൂചിപ്പിക്കുകയാണ്.
ഇത്‌ നേരത്തേ പോസ്റ്റ്‌ ചെയ്ത സൈബർ ആക്റ്റ്‌ ഉം ബ്ലോഗർമാരും എന്ന പോസ്റ്റിൽ ചർച്ചാ വേളയിൽ ഇടപെട്ട്‌ വിശദീകരിക്കാം എന്ന് ഉദ്ദേശിച്ചതായിരുന്നു.
നീണ്ട കമന്റുകൾ തടയപ്പെട്ടത്‌ കൊണ്ട്‌ ഇങ്ങിനെ ഒരു പോസ്റ്റ്‌ വേണ്ടി വന്നു.
പോസ്റ്റ്‌ പ്രധാനമായും ഊന്നിയത്‌ .
വേണ്ടത്ര ചർച്ച ചെയ്യപ്പെടാതെ നടപ്പിലാക്കിയ IT act ലെ ദൗർബ്ബല്യങ്ങളേയും പോരായ്മകളേയും ചർച്ചക്ക്‌ വിദേയമാക്കുക,
അതിന്നാവശ്യമായ ശ്രദ്ധ ക്ഷണിക്കുക എന്നതായിരുന്നു.
ചില പ്രത്യേക സാഹചര്യങ്ങൾ പ്രസ്തുത പോസ്റ്റും ചർച്ചകളും മറ്റൊരു തലത്തിലേക്ക്‌ വഴുതിപ്പോവാനിടയായി.
ഇത്‌ പുറത്തുള്ള ജനാധിപത്യ ശക്തികളേക്കാൾ അകത്തുള്ള അക്കാദമി പോലുള്ള കൂട്ടായ്മകളും,മറ്റു യൂണിറ്റികളും ഇതിനകത്ത്‌ തന്നേയുള്ള പുരോഗമന വ്യക്തിത്വങ്ങളും ഐ ടി ആക്റ്റിനെ ക്കുറിച്ച്‌ ചർച്ച ചെയ്ത്‌ നിർദ്ദേശങ്ങൾ മുന്നോട്ട്‌ വെക്കുന്നതാണ് മറ്റെന്തിനാക്കാളും ഗുണകരമെന്നു അക്കാദമിയും ചിന്തിച്ചു.
ഇനി വിഷയത്തിലേക്ക്‌ കടക്കുന്നതിന്ന് മുൻപ്‌ ഒരു കാര്യംകൂടി സൂചിപ്പിക്കാനുള്ളത്‌ ശ്രദ്ധയിൽ കൊണ്ടു വരാനാഗ്രഹിക്കുന്ന കാര്യങ്ങൾ എല്ലാരും വായിച്ചതും ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളും തന്നെയാണ് എന്നുള്ളതാണ്.
ഇന്റർ നെറ്റിന്റെ ഭാവിയും അതു വഴി ഉണ്ടാകുന്ന നേട്ടങ്ങളേക്കുറിച്ചും കോട്ടങ്ങളേക്കുറിച്ചും പ്രവചിക്കുക അത്ര എളുപ്പമല്ല.
എവിടെയോ എങ്ങിനെയോ തുടങ്ങി ഇന്ന് ലോകത്തെമ്പാടും വികസിച്ച 'ആക്സിഡന്റൽ സൂപ്പർ ഹൈവേ' ഇന്ന് വളർന്ന് പടർന്ന് വികസിച്ചിരിക്കുന്നു.
ഇതിന്റെ കുതിച്ചോട്ടം ഒരു ഭരണകൂടത്തിന്നും നിയന്ത്രിക്കാൻ കഴിയാത്തവിധം വ്യാപകമാവുകയും ശക്തമാവുകയും ചെയ്യുകയാണ്.
സാമ്രാജ്യത്വ ആഗോള വൽക്കരണത്തിന്റെ ദുരമൂത്തലാഭക്കൊതി വികസിച്ചു വരുന്ന എല്ലാ ശാസ്ത്ര സാങ്കേതിക വിദ്യകളേയും തങ്ങളുടെ അധീശത്തിന്നും ലാഭതാൽപര്യത്തിന്നും മാത്രം മറയില്ലാതെ ഉപയോഗിക്കുന്നു.
തങ്ങളുടെ നിഷ്ഠൂരമായ കടന്നാക്രമണങ്ങൾക്കും കൊള്ളകൾക്കും എതിരു നിൽക്കുന്ന എല്ലാറ്റിനേയും ഇല്ലായ്മ ചെയ്യുന്നതിന്നും സർവ്വശക്തിയുപയോഗിച്ചു ലോകത്തെമ്പാടും തടയുന്നതിന്നു വേണ്ടിയും എല്ലാ മര്യാദകളും കാറ്റിൽ പറത്തി ഇടപെടുകയാണ്.
ഇന്റർ നെറ്റിന്റെ നട്ടെല്ലായിരുന്നTCP/IP പ്രോട്ടോക്കോൾ കണ്ടുപിടിച്ച വിന്റൻ ജി സെർഫ്‌[Vinton G Cerf] ന്റെ "ഇന്റർ നെറ്റും സത്യവും" എന്ന ലേഖനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി
'സത്യം പല കൽ മതിലുകളേയും തകർക്കും.
സ്വാതന്ത്ര്യത്തിന്റെ ഏറ്റവും ശക്തിയുള്ള ആയുധംകാണാൻ ആഗ്രഹിക്കുന്നവർക്ക്‌ സത്യത്തെ കാട്ടുന്നു ഇന്റർ നെറ്റ്‌.
അതു കൊണ്ട്‌ പല ഗവർമന്റും,സ്ഥാപനങ്ങളും ഇതിന്റെ സത്യം തുറന്നു കാട്ടാനുള്ള കഴിവ്‌ കണ്ട്‌ ഭയപ്പെടുന്നതിൽ അത്ഭുതമില്ല'.

ഈ നിരീക്ഷണത്തെ അക്ഷരം പ്രതി ശരിവെക്കുന്നതാണ് വർത്തമാന ലോക സംഭവഗതികൾ.
ഇന്റർ നെറ്റിൽ രഹസ്യ സന്ദേശങ്ങൾ നൽകുന്നതിൽ നിയന്ത്രണം ഏർപ്പെടുത്താൻ അമേരിക്കൻ ഗവർമന്റ്‌ നിയമം മൂലം ശ്രമിച്ചു.
പക്ഷെ ആ നിയമം ശക്തമായ പ്രതിക്ഷേധത്തെ തുടർന്ന് പിൻ വലിക്കേണ്ടി വന്നു.
നെറ്റിൽ പ്രത്യേക കോപ്പീ റൈറ്റ്‌ നിയമം കൊണ്ടു വരാനുള്ള ശ്രമത്തേയും ലൈബ്രറികളും,വിജ്ഞാന,ഗവേഷണ ഗ്രൂപ്പുകളും ടെലിഫോൺ കമ്പനികളും എതിർത്തതിനാൽ അന്ന് തീരുമാനമെടുക്കാൻ കഴിഞ്ഞില്ല.
എങ്കിലും 1996 ൽ അമേരിക്കയിൽ ഇന്റർ നെറ്റിൽ അശ്ലീലത്തിന്നും ആഭാസങ്ങൾക്ക്മെതിരെ CDA[Communication Decency Act]ആക്റ്റിന്ന് പ്രസിഡന്റ്‌ ക്ലിന്റൻ ഒപ്പുവെച്ചു.
അമേരിക്കൻ ഗവർമേന്റിന്റെ ഈ നിയമം സം'സാര സ്വാതന്ത്ര്യത്തിന്ന് എതിരേയുള്ളതാണെന്ന് കാണിച്ച്‌ മനുഷ്യാവകാശ സംഘടനകൾ സുപ്രീം കോടതിയിൽ കേസ്കൊടുത്തു.
അതോടെ ആ നിയമം പിൻ വലിക്കേണ്ടി വന്നു.
ആ വിധി പ്രസ്ഥാവത്തിൽ ജഡ്ജി പറഞ്ഞത്‌
"ഇന്റർ നെറ്റ്‌ അമിതമായ ശബ്ദങ്ങളും വെളിച്ചങ്ങൾപോലെ പൊതു ജനങ്ങളെ അലോസരപ്പെടുത്തുന്നതല്ല.
ടെലിഫോൺ പോലെയാണത്‌.
ആവിശ്യക്കാർ അങ്ങോട്ട്‌ ചെല്ലണം .
ഇന്റർ നെറ്റും അതു പോലെയാണ്.
ആഭാസത്തിലേക്ക്‌ എത്തണമെങ്കിൽ അത്‌ തേടിപ്പോകുകതന്നെ വേണം.
ഈ സ്വാതന്ത്ര്യത്തിൽ ഗവ്ര്മന്റ്‌ കൈകടത്താൻ പാടില്ല"

എന്നായിരുന്നു.
ഇതിന്റെ ഒക്കെ ചുവട്പിടിച്ചായിരുന്നു വിവരാവകാശ നിയമങ്ങൾ പോലുള്ള സുതാര്യത നടപ്പിലാക്കാൻ ഭരണകൂടങ്ങൾ നിർബ്ബന്ധിതമായത്‌.
നെറ്റ്‌ സത്യത്തോടുകൂടി തെറ്റായ സന്ദേശങ്ങളേയും ഉറപ്പില്ലാത്ത അഭിപ്രായങ്ങളേയും ഇടകലർത്തുന്നുണ്ടു.
ചിന്തക്കിടം നൽകുന്നിടത്തുതന്നെ തീരെ കാര്യങ്ങളില്ലാത്ത സംഭവങ്ങളും, കാണാൻ ഇഷ്ടപ്പെടാത്തതും കണ്ടുമുട്ടും.
ഇവിടെ നാം ചെയ്യേണ്ടത്‌ ,
സത്യത്തേയും അസത്യത്തേയും വേർ തിരിക്കാൻ ഏതെങ്കിലും ഒരു എലക്ട്രോണിക്ക്സ്‌ ഉപകരണം കൊണ്ടോ നിയമങ്ങൾക്കോ കഴിയില്ല എന്ന തിരിച്ചറിവുണ്ടാവുക എന്നതാണ്, ഇതിന്നൊരു എളുപ്പ വഴിയും ഇല്ല.
ഒരായുധം മാത്രമേ ഉള്ളൂ.
ബുദ്ധിപൂർവ്വം ചിന്തിക്കുക .
ഇത്‌ ഇന്റർ നെറ്റിന്റെ കാര്യത്തിൽ മാത്രമല്ല.മറ്റുകാര്യങ്ങളിലും മിക്കവാറും ഇത്‌ ശരിയായി വരാറുണ്ടല്ലോ.
ആഗോള വ്യാപകമായ ഈ വലയിൽ വിലമതിപ്പുള്ളതും ,അല്ലാത്തതും അടുത്തടുത്ത്‌ കിടക്കുന്നതും കിട്ടുന്നതും സ്വാഭാവികമാണ്.
സൂചിപ്പിക്കുന്നത്‌
ഇതടക്കമുള്ള ഒട്ടനവധി പ്രശ്നപരിസരത്ത്‌ നിന്നായിരിക്കണം നമ്മളും ചർച്ചകൾ ആരംഭിക്കേണ്ടത്‌.
വിധേയ ബോധത്തോടെ ആരോ സൗജന്യമായി തരുന്ന സൗകര്യങ്ങളുടെ സുഷുപ്തിൽ സംതൃപ്തിയിൽ മയങ്ങുന്നോ,
കൂടുതൽ കൂടുതൽ മുന്നോട്ട്‌ പോവാൻ ശ്രമിക്കുന്നോ എന്ന ചോദ്യവും ഉത്തരവും നാം തേടേണ്ടതുണ്ട്‌.
ശാസ്ത്ര-സാങ്കേതിക രംഗത്തെ വികാസങ്ങളെ നേട്ടങ്ങളെ ഏതെങ്കിലും ഭരണാധികാരികളുടെ അറിവില്ലായ്മക്കോ,താൽപര്യങ്ങൾക്
കോ വേണ്ടി മൂക്ക്‌ കയറിട്ട്‌ കുറ്റിയിൽ തളക്കുന്നത്‌ ശരിയായിരിക്കില്ല.
ശാസ്ത്ര-സാങ്കേതികരംഗത്തെ നേട്ടങ്ങളും വികാസങ്ങളും ജന നന്മക്കു ഉപകാരപ്രദമായ രീതിയിൽ ഉറപ്പിച്ചു നിർത്താനാവ്ശ്യമായ നിയമ നിർമ്മാണത്തിന്ന് ശ്രമിക്കുക എന്നത്‌ തന്നെയാണ് ശരിയായ വഴി.

9 അഭിപ്രായങ്ങൾ:

kadathanadan:കടത്തനാടൻ പറഞ്ഞു...

ശാസ്ത്ര-സാങ്കേതിക രംഗത്തെ വികാസങ്ങളെ നേട്ടങ്ങളെ ഏതെങ്കിലും ഭരണാധികാരികളുടെ അറിവില്ലായ്മക്കോ,താൽപര്യങ്ങൾക്
കോ വേണ്ടി മൂക്ക്‌ കയറിട്ട്‌ കുറ്റിയിൽ തളക്കുന്നത്‌ ശരിയായിരിക്കില്ല.
ശാസ്ത്ര-സാങ്കേതികരംഗത്തെ നേട്ടങ്ങളും വികാസങ്ങളും ജന നന്മക്കു ഉപകാരപ്രദമായ രീതിയിൽ ഉറപ്പിച്ചു നിർത്താനാവ്ശ്യമായ നിയമ നിർമ്മാണത്തിന്ന് ശ്രമിക്കുക എന്നത്‌ തന്നെയാണ് ശരിയായ വഴി.

അങ്കിള്‍ പറഞ്ഞു...

കടത്തനാടാ,
വിരോധമുളവാക്കുന്ന സന്ദേശങ്ങളേയും (e-mails), അശ്ലീല ചിത്രങ്ങളേയും(Pornography) ഒരു പരിധിവരെ ഈ നിയമം വഴി നിയന്ത്രിക്കാൻ കഴിയും. എന്നാൽ ബ്ലോഗിലെ തെറിവിളികൾ നിയന്ത്രിക്കാൻ വകുപ്പുകൾ ഇനിയും വേണമെന്നാണു തോന്നുന്നത്.

kadathanadan:കടത്തനാടൻ പറഞ്ഞു...

സൂചന മനസ്സിലായി അങ്കിൾ.....ഉള്ളു തുറന്ന് പറയട്ടെ അങ്കിൾ ..ഒരു കാരണ വശാലും എന്നിൽ നിന്ന് അങ്ങിനെ ഒരു പ്രയോഗം വരാൻ പാടില്ലാത്തത്തായിരുന്നു.ആ മാനസിക പ്രയാസം എന്നെ സദാവേട്ടയാടുന്നു.അതു മായി ബന്ധപ്പെട്ടവരോടും മുഴുവൻ ബ്ലോഗർമാറോടു പരസ്യ മായ മാപ്പ്‌ പറയാൻ ഞാൻ തയ്യാറായതാണ്.അതിലൂടെ ബന്ധപ്പെട്ടവർക്ക്‌ ഉണ്ടായ പ്രയാസം പരിഹരിക്കപ്പെടുമെങ്കിൽ...ഇതാ ഉള്ളു തുറന്ന്..ആത്മാർത്ഥമായി ഞാൻ സ്വയം വിമർശനം നടത്തുന്നു.പ്രിയ സഹോദരന്മാരോടൊക്കെ മാപ്പ്‌ അപേക്ഷിക്കുന്നു.എന്നോട്‌ പൊറുക്കുക ഇനി ആവർത്തിക്കില്ല.,ഇനി മാപ്പ്‌ കൊണ്ട്‌ പ്രയാസം പരിഹരിക്കപ്പെട്ടില്ലെങ്കിൽ ഏത്‌ നിയമ നടപടിക്കും ഞാൻ വിധേയനാവാം...അങ്ങിനെയെങ്കിലും ഞാനെന്റെ മനസ്സിന്ന് അൽപം ആശ്വാസം നൽകട്ടെ അങ്കിൾ.

Unknown പറഞ്ഞു...

സത്യത്തേയും അസത്യത്തേയും വേര്‍ തിരിക്കാന്‍ ഏതെങ്കിലും ഒരു എലക്ട്രോണിക്സ് ഉപകരണം കൊണ്ടോ നിയമങ്ങള്‍ക്കോ കഴിയില്ല എന്ന തിരിച്ചറിവുണ്ടാവുക എന്നതാണ്, ഇതിന്നൊരു എളുപ്പ വഴിയും ഇല്ല.
ഒരായുധം മാത്രമേ ഉള്ളൂ.
ബുദ്ധിപൂര്‍വ്വം ചിന്തിക്കുക


കടത്തനാടന്റെ ഈ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു. അതാണ് ശരിയും.

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

“യുക്തിപൂര്‍വ്വം ചിന്തിക്കുക”

തീര്‍ച്ചയായും ഐഡിയലായ ഒരു സന്ദേശം.
പക്ഷെ പ്രായോഗിക തലത്തില്‍ എത്തുമ്പോള്‍ പാളുന്നതിവിടെയാണ്. “യുക്തി” എന്നത് ആപേക്ഷികമാണ്, അതിനാല്‍ തന്നെ അത് അടിസ്ഥാനപ്പെടുത്തിയാല്‍ ഒന്നിനും വ്യക്തത ഉണ്ടാവുകയുമില്ല. സര്‍വ്വ സ്വാതന്ത്ര്യം അനുഭവിക്കുന്ന ഒരു സമൂഹമാണെങ്കില്‍ പോലും ചില നിയതമായ പെരുമാറ്റ സംഹിതകളെങ്കിലും ഇല്ലെങ്കില്‍ കാര്യങ്ങള്‍ കുഴപ്പത്തിലാകും. എന്റെ യുക്തിയും താങ്കളുടെ യുക്തിയും തമ്മില്‍ യുദ്ധം പുറപ്പെട്ടാല്‍ എന്തു എടുത്തു വച്ച് നാം ശരി തെറ്റുകള്‍ വിശകലനം ചെയ്യും?

ഈ ലക്ഷ്യത്തോടെയാണ് പല കാര്യങ്ങളിലും ചില നിബന്ധനകള്‍ കൊണ്ടുവരാന്‍ ഭരണകൂടങ്ങള്‍ ശ്രമിക്കുന്നത്.ഇത്തരം നിയന്ത്രണങ്ങളുടെ പേരില്‍ മൌലികമായ അവകാശങ്ങളോ മറ്റ് അടിസ്ഥാന പ്രശ്നങ്ങളോ ഹനിക്കപ്പെടുന്നെങ്കില്‍ ചോദ്യം ചെയ്യപ്പെടുക തന്നെ വേണം.

★ Shine പറഞ്ഞു...

In my search I found this,

According to the Section 69 of the new IT Act 2008 (Amendment made on IT Act 2000), any Government official or policeman will be able to listen in to all your phone calls, read your SMS’s and emails, and monitor the websites you visit. And he will not require any warrant from a magistrate to do so.

This is a clear case of violation of Article 21 of the Indian Constitution, which states — “no person shall be deprived of his life or personal liberty except according to procedure established by law.”

Would like to hear more thoughts on this point . Thanks.

അങ്കിള്‍ പറഞ്ഞു...

Here is the Section 69 of the Act in its original form:

Sec 69. Powers to issue directions for interception or monitoring or decryption of
any information through any computer resource
(1) Where the central Government or a State Government or any of its officer
specially authorized by the Central Government or the State Government, as the
case may be, in this behalf may, if is satisfied that it is necessary or expedient to
do in the interest of the sovereignty or integrity of India, defense of India, security
of the State, friendly relations with foreign States or public order or for preventing
incitement to the commission of any cognizable offence relating to above or for
investigation of any offence, it may, subject to the provisions of sub-section (2),
for reasons to be recorded in writing, by order, direct any agency of the
appropriate Government to intercept, monitor or decrypt or cause to be intercepted
or monitored or decrypted any information transmitted received or stored through
any computer resource.
(2) The Procedure and safeguards subject to which such interception or
monitoring or decryption may be carried out, shall be such as may be prescribed
(3) The subscriber or intermediary or any person in charge of the computer
resource shall, when called upon by any agency which has been directed under sub
section (1), extend all facilities and technical assistance to -
(a) provide access to or secure access to the computer resource containing such
information; generating, transmitting, receiving or storing such information; or
(b) intercept or monitor or decrypt the information, as the case may be; or
(c) provide information stored in computer resource.
(4) The subscriber or intermediary or any person who fails to assist the agency
referred to in sub-section (3) shall be punished with an imprisonment for a term
which may extend to seven years and shall also be liable to fine.

chithrakaran:ചിത്രകാരന്‍ പറഞ്ഞു...

നമ്മള്‍ ഒരോ ബ്ലോഗര്‍മാരേയും,നെറ്റ് ഉപയോഗിക്കുന്നവരേയും,സത്യസന്ധമായി... മനസാക്ഷിക്കനുസരിച്ച് പത്രമാധ്യമ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കും,സര്‍വ്വോപരി ചിന്താശേഷിയുള്ള ഓരോ ഇന്ത്യന്‍ പൌരനും സജീവ താല്‍പ്പര്യമുണര്‍ത്തേണ്ടതായ സൈബര്‍ നിയമങ്ങളുടെ മനുഷ്യാവകാശ ലംഘനപരമായ വസ്തുതകളിലേക്ക് പ്രവേശിക്കാന്‍ നമ്മുടെ “രാഷ്ട്രീയം” എന്ന അടിസ്ഥാന ആത്മബോധത്തെക്കുറിച്ചുള്ള അജ്ഞതയും,അതുമൂലമുള്ള അധികാര സ്ഥാനങ്ങളോടുള്ള
വിധേയത്വവും നമ്മേ അനുവദിക്കുന്നില്ലെന്നാണ്
ചിത്രകാരന്‍ മനസ്സിലാക്കുന്നത്.

പണ്ഢിതരാണെന്ന് സ്വയം ദുരഭിമാനിക്കുന്നവര്‍ പോലും ഇതിലെ മനുഷ്യാവകാശ ലംഘനത്തിന്റെ സീമയിലേക്ക് കടക്കാതിരിക്കാനുള്ള തൊടുന്യായങ്ങളില്‍ മുഴുകി നിര്‍ഗുണമായിരിക്കുന്ന (രാഷ്ട്രീയം തിരിച്ചറിയാന്‍ ശേഷിയില്ലാത്തവരുടെ)ബ്ലോഗര്‍മാരുടെ ഭൂരിപക്ഷത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതു കാണുംബോള്‍ സഹതാപം തോന്നുന്നു.
qw_er_ty

chithrakaran:ചിത്രകാരന്‍ പറഞ്ഞു...

നമ്മള്‍ എത്ര സംസ്ക്കാര സംബന്നരും, ധനികരും,പണ്ഢിതരും,ഉന്നത സ്ഥാനമാനങ്ങളില്‍ വിരാജിക്കുന്നവരായാലും
അന്യന്റെ ചിലവില്‍, അവരുടെ ഉച്ഛിഷ്ടം ഭുജിച്ച് ജീവിക്കുന്നതില്‍ അപകര്‍ഷത തോന്നാത്ത ഇരുകാലി മൃഗങ്ങള്‍ തന്നെ !

ഗാന്ധി വെടിയേറ്റു മരിക്കുംബോഴും,അയാള്‍ പണ്ട് തന്റെ അച്ഛന്റെ വളമോഷ്ടിച്ച കേവലം ഒരു കള്ളനായിരുന്നെന്നും,അതു തുറന്നു പറഞ്ഞതിലൂടെ ഗാന്ധി സ്വയം വിഢികൂടിയാകുകയായിരുന്നെന്നും മനസ്സിന്റെ സ്വകാര്യമായ ഒരു കോണീല്‍ ആഹ്ലാദിക്കുന്ന ബുദ്ധിശൂന്യനായ നമ്മെ തിരിച്ചറിയാന്‍
നാം ഒരിക്കലും മിനക്കെടുമെന്ന് തോന്നുന്നില്ല !!!

കുട്ടേട്ടന്റെ കുറിപ്പുകള്‍ എന്ന ബ്ലോഗില്‍ എന്താണ് രാഷ്ട്രീയം എന്ന അറിവ് ഉള്‍ക്കൊള്ളുന്ന ഒരു പോസ്റ്റുണ്ട്.ദയവായി അതു വായിക്കുക :രാഷ്ട്രീയവും, മനുഷ്യാവകാശവും തമാശയാകുമ്പോൾ
qw_er_ty