അധിനിവേശത്തിന്റെ ദുരിത ,ദുരന്തങ്ങൾ ഏറ്റുവാങ്ങി
ഏറെ പ്രയാസങ്ങളിലൂടെ എങ്ങിനെയെല്ലാമോ എന്നോണം
ഒരു വർഷം കൂടി തള്ളിനീക്കിയവരാണ്
രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ഞാനുൾപ്പെടേയുള്ള ജനവിഭാഗങ്ങൾ.
കഴിഞ്ഞ വർഷാന്ത്യത്തിലും
നല്ല പുതുവർഷാനുഭവങ്ങൽ ഉണ്ടാവാൻ ഒട്ടനവധി നേർന്നിരുന്നു. സുഹൃത്തുക്കൾ,ഉറ്റവർ.....
എന്നിട്ടും ,എന്നിട്ടും ഒരു പ്രാർത്ഥനയും ഫലവത്തായ്‌ല്ല.
കലണ്ടറുകളുടെ സ്ഥാനമാറ്റത്തിനോ,
നിറമാറ്റത്തിനോ,
അക്കവ്യത്ത്യാസങ്ങൾക്കോ മാച്ചുകളയാൻ കഴിയുന്നതല്ല
കൊഴിഞ്ഞുപോയ /തള്ളിനീക്കിയ ദിനങ്ങൾ അനുഭവപ്പെടുത്തിയത്.
തൊഴിലിടങ്ങളിൽ നിന്നും നിർദ്ദയം പുറത്തക്കപ്പെട്ടവർ കോടിക്കണക്കിന്നാണ്.
പാർപ്പിടങ്ങളിൽ നിന്നും നിഷ്കരുണം കുടിയിറക്കപ്പെട്ടവരുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല.
ആത്മഹത്യകക്കും കൊലകൾക്കും എറിഞ്ഞുകൊടുക്കപ്പെട്ടവരുടെ സഖ്യ തിട്ടപ്പെടുത്താനാവില്ല.
പകർച്ചവ്യാധികൾ-മാറാരോഗങ്ങളിൽ അകപ്പെട്ടവർ.
ചോരച്ചാലുകൾ സൃഷ്ടിച്ച വർഗ്ഗീയ-സ്വത്വങ്ങൾ.....
പ്രതീക്ഷയുടെ ആഘോഷങ്ങളെ കണ്ണീർക്കഥകൾകൊണ്ട് നിറംകെടുത്തുന്നില്ല.
ഓർമ്മകൾ ഊതിനിറച്ചല്ലല്ലോ
ആഘോഷങ്ങളുടെ വർണ്ണബലൂണുകൾ ആകാശത്തിലേക്ക് ഉയർന്നു പൊങ്ങുന്നത്.
"പ്രചോദനവാഹിനി തീർത്ഥ"ങ്ങളിൽ കണ്ണീരുപ്പുകലരുന്നത് രുചി ഭംഗം വരുത്തിക്കളയും.എങ്കിലും....
വരുംദിനങ്ങൾ ഭീകരതയുടെ നാളുകൾ ആവാതിരിക്കാൻ,
വാർത്തകളിൽ നിന്നും രക്തം ഉറ്റിവിഴാതിരിക്കാൻ
പുതുവർഷത്തെ സഹർഷം സ്വാഗതം ചെയ്യുമ്പോൾ
മറക്കാതിരിക്കാൻ ചിലത് ഓർമ്മിപ്പിക്കുന്നു.
2010 ന്റേയും സവിശേഷമായ ലോകസാഹചര്യങ്ങൾ
ഏറെ വേവലാതിപ്പെടുത്തുന്നവ തന്നെയാണ്.
മറ്റെല്ലാറ്റിലുമെന്നപോലെ
എളുപ്പത്തിൽ വിട്ട് ഒഴിയാൻ കൂട്ടാക്കാത്ത
'മാന്ദ്യ'ത്തിന്റെ കടുത്ത പ്രയാസങ്ങൾക്കും ഒപ്പം തന്നെ
ഭീകരവാദത്തെക്കുറിച്ചുള്ള
അമേരിക്കൻ വ്യാഖ്യാനത്തിന്റെപിന്നാലെ പോകുന്ന നമുക്ക്
2010 ശാന്തിയുടേയും,സമാധാനത്തിന്റേയും
നാളുകളായി മാറ്റാൻ ഏറെ പ്രയാസപ്പെടേണ്ടിവരും.
ഭീകരവാദത്തിന്റേയും ഭീകരപ്രവർത്തനങ്ങളുടേയും ഉറവിടം
ദുരമൂത്ത ലാഭക്കൊതിയന്മാരും അവരുടെ പിണിയാളുകളുമാണ്
എന്ന യാഥാർത്ഥ്യം നാം തിരിച്ചറിയണം.
തർക്കം ഒഴിവാക്കുന്നതിന്ന് 1948 ൽ അന്നത്തെ പ്രധാനമന്ത്രി
ജവഹർലാൽ നെഹറു അടച്ചുപൂട്ടിയ പള്ളി
50 വർഷങ്ങൾക്ക് ശേഷം
ഫൈസാബാദ് ജില്ലാക്കൊടതി വിധിയുടെ മറവിൽ
ആരുമായും ചർച്ചക്ക് പോലും തയ്യാറാവാതെ
സർക്കാർ ഒരു മതവിഭാഗത്തിന്ന് തുറന്ന് കൊടുത്തത്
ബോധപൂർവ്വം മത വിഭഗങ്ങളുടെ
വികാരം വ്രണപ്പെടുത്താൻ തന്നെയായിരുന്നില്ലേ എന്ന് ചിന്തിക്കണം..
വലിയ മൂന്ന് സംസ്ഥാനങ്ങൾ ഉൾക്കൊള്ളുന്ന
ഭൂപ്രദേശങ്ങളെ ബന്ധിപ്പിച്ച് 'നർമദ'യിൽ വെള്ളം നിറച്ചപ്പോൾ
മുങ്ങിപ്പോയ കൂട്ടത്തിൽ 3500 വരുന്ന പള്ളികളും രാമക്ഷേത്രങ്ങളും ഉണ്ടായിരുന്നു. എന്തുകൊണ്ട് ഒരു മതക്കാരനും
ഒന്നും വ്രണപ്പെട്ടില്ലെന്ന് നാം ആലോചിക്കണം തിരിച്ചറിയണം..
പറഞ്ഞു വരുന്നത് അല്ലെങ്കിൽ പറയാനുദ്ദേശിച്ചത്,
അനുദിനം പാപ്പരീകരിച്ചു കൊണ്ടിരിക്കുന്ന ഒരു ജനതയുടെ ആകുലതയും,
പരിഹാര പ്രക്രിയയും ഘനീഭവിച്ചു നിൽക്കുന്നു എന്നത് വർത്തമാന ഇന്ത്യൻ രാഷ്ട്രീയ സാഹചര്യമാണ്.
മതേതര -ജനാധിപത്യ ഇന്ത്യയുടെ സാക്ഷാൽക്കാരത്തിന്ന്
ജനങ്ങളുടെ വിശാലമായ ഐക്യം രാജ്യം ഇന്നാവശ്യപ്പെടുന്നുണ്ടു.
രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും
സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ വിജയം വരിക്കുന്നതിലൂടെ
മാത്രമേ രക്തസാക്ഷികൾ ,
സ്വാതന്ത്ര്യസമര സേനാനികൾ സ്വപ്നം കണ്ട,
ഐശ്യര്യ സമ്പൂർണ്ണമായ ശാന്തിയും,
സമാധാനവും നിലനിൽക്കുന്ന
ഒരു ഇന്ത്യ കെട്ടിപ്പടുക്കാൻ കഴിയൂ.
അത്തരമൊരു രാഷ്ട്രീയ കടമ ഏറ്റെടുക്കുന്നതിന്ന്
എല്ലാ സങ്കുചിത്വങ്ങളും കൈവെടിഞ്ഞു,
രാഷ്ട്രത്തിന്റേയും അതിലെ വിശാല ജനവിഭാഗങ്ങളേയും
താൽപര്യങ്ങൾക്ക് കോട്ടമുണ്ടാക്കുന്ന
ജാതി-മത ചിന്തകളുടെ വേർത്തിരിവുകൾ മറന്ന
ഒരു വർഷമായിരിക്കും
എന്റെ 2010 എന്ന് നാം ഓരോരുത്തരും
ദൃഡപ്രതിജ്ഞ എടുത്തുകൊണ്ട്
വരവേൽക്കാം നമുക്ക് 2010നെ. ..
ഊഷ്മളമായ പുതുവർഷാഭിവാദ്യങ്ങൾ.
2009, ഡിസംബർ 26, ശനിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
4 അഭിപ്രായങ്ങൾ:
"ഓർമ്മകൾ ഊതിനിറച്ചല്ലല്ലോ
ആഘോഷങ്ങളുടെ വർണ്ണബലൂണുകൾ ആകാശത്തിലേക്ക് ഉയർന്നു പൊങ്ങുന്നത്.
"പ്രചോദനവാഹിനി തീർത്ഥ"ങ്ങളിൽ കണ്ണീരുപ്പുകലരുന്നത് രുചി ഭംഗം വരുത്തിക്കളയും.എങ്കിലും...."
ഈ വാചകങ്ങളില്‍ സാന്ദ്രതയേറിയ കവിതയുടെ
സാന്നിദ്ധ്യമുണ്ടല്ലോ കടത്തനാട !!!!
2010 നെക്കുറിച്ചുള്ള വാത്സല്യത്തില്‍ നിന്നും
ഉതിര്‍ന്ന മൊഴിമുത്തുകള്‍ക്ക് നന്ദി !!!
അഭിവാദ്യങ്ങള്‍
പുതുവത്സരാശംസകൾ....
നന്ദി കടത്തനാടാ
ഊഷ്മളമായ പുതുവർഷാഭിവാദ്യങ്ങൾ. :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ