2010, ജനുവരി 10, ഞായറാഴ്‌ച

ജീവിതം ദുസ്സഹമായിരിക്കുന്നു നേതാവേ....

ഭഷ്യധാന്യവും, പച്ചക്കറി,ചായ-ഊൺ,
മുതലുള്ള ഇന്ധനം വരെയുള്ള നിത്യോപയോഗ സാധനങ്ങളുടേയും, യാത്ര,കുടിവെള്ളം,വിദ്യാഭ്യാസം,
ചികിത്സ,പാർപ്പിടം പോലുള്ള സേവനങ്ങളുടേയും
വിലകൾ അടിക്കടി വർദ്ധിപ്പിച്ചു കൊണ്ട്‌
സാധാരണക്കാരണക്കാരുടെ ജീവിത സാഹചര്യങ്ങളെ
മഹാദുരിതത്തിലേക്ക്‌ ചവിട്ടി താഴ്ത്തിക്കൊണ്ടിരിക്കുകയാണ`
/നിലനിൽപ്‌ അസാധ്യമാക്കി തീർക്കുകയാണ`.
കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടപ്പിലാക്കുന്ന
ആഗോളീകരണ -ഉദാരീകരണ-സ്വകാര്യവൽക്കരണ നയങ്ങൾ
നിത്യോപയോഗ സാധനങ്ങളുടേയും അവശ്യ വസ്തുക്കളുടേയും
വിലകളെ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം ഉയർത്തിക്കൊണ്ടിരിക്കുകയാണ`.
മൊത്ത വില സൂചികകളുടെ അടിസ്ഥാനത്തിൽ കണക്കാക്കുന്ന
പണപ്പെരുപ്പ നിരക്ക്‌ രാജ്യത്ത്‌ കുറഞ്ഞിരിക്കുമ്പോൾ
ഉപഭോക്തൃ വിലസൂചികയുടെ അടിസ്ഥാനത്തിൽ കണക്കാക്കുന്ന
റീട്ടെയിൽ വിലകൾ ആഭൂത പൂർവ്വമായി കുതിച്ചുയരുകയാണ`.
ഈടുറ്റ ഉപഭോഗ വസ്തുക്കളുടേയും ആഡംബര വസ്തുക്കളുടേയും
വിലകൾ താരതമ്യേന ഇടിയുമ്പോൾ
പാവപ്പെട്ടവരുടെ ജീവൻ നിലനിർത്താൻ ആവശ്യമായ
ഭക്ഷണമടക്കമുള്ള എല്ലാ അവശ്യ വസ്തുക്കളുടേയും
വിലകൾ കുത്തകകൾ വർദ്ധിപ്പിക്കുകയാണ`.
തങ്ങളുടെ വരുമാനം മുഴുവൻ ജീവൻ നിലനിർത്താനാവശ്യമായ അവശ്യവസ്തുക്കൾക്ക്‌ പോലും തികയാതെ വരുന്ന
ദരിദ്ര ജനതക്കെതിരെ
സംമ്പന്ന വർഗ്ഗം നടത്തുന്ന കടന്നാക്രമണം അദ്ധ്വാനിക്കുന്നവരുടെ
എല്ലാം തട്ടിപ്പറിക്കുന്ന കൊടിയ കൊള്ളയാണ`
വിലക്കയറ്റം എന്ന വസ്തുത ആസൂത്രിതമായി മൂടിവെക്കപ്പെടുകയാണ` .പടിഞ്ഞാറൻ അറ്റ്ലാന്റിക്കിലെ ദ്വീപ്‌ രാഷ്ട്രമായ ഹെയ്ത്തിയിലും
ചില ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും മറ്റും നടന്ന ഭഷ്യ കലാപങ്ങളെ ചൂണ്ടിക്കാണിച്ച്‌
വിലക്കയറ്റം ഒരാഗോള പ്രതിഭാസമാണെന്നു വ്യാഖ്യാനിച്ച്‌
തടിയൂരുന്നതിന്ന് വേണ്ടിയാണ` കേന്ദ്ര സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു
കേരളം മെച്ചമാണെന്ന കേന്ദ്ര മന്ത്രി മന്ത്രിയുടെ
സർട്ടിഫിക്കറ്റിന്റെ ബലത്തിൽ,
സംതൃപ്തിയിൽ സംസ്ഥാന സർക്കാർ നോക്കുകുത്തികളായി
കയ്യും കെട്ടി നോക്കി നിൽക്കുന്നു.
കേരളത്തെ സംബന്ധിച്ചിടത്തോളം ഇവിടെത്തെ മുഖ്യ ഭക്ഷണമായ
അരിയുടെ 80 ശതമാനത്തിലധികവും
അന്യസംസ്ഥാനങ്ങളിൽ നിന്നാണ` കൊണ്ടുവരുന്നത്‌
കുത്തനെയുള്ള ഇവയുടെ വിലക്കയറ്റം തടയുന്നതിനോ
ഇതിന്ന് കാരണക്കാരായ പൂഴ്ത്തി വെപ്പുകാരയും
കരിഞ്ചന്തക്കാരേയും നിലക്ക്‌ നിർത്തുന്നതിന്നോ
ഭരണകൂടം തയാറാവുന്നില്ല.
സാമ്രാജ്യത്വ നിർബ്ബന്ധങ്ങളെ അടിസ്ഥാനപ്പെടുത്തി
ഇന്ത്യയിൽ നിലവിലുള്ള ഭരണഘടന
രാജ്യത്തെ ഭൂരിപക്ഷം വരുന്ന ദുർബ്ബല വിഭാഗങ്ങൾക്ക്‌
സർക്കാർ ഉത്തരവദിത്വത്തിൽ നടപ്പാക്കിവന്നിരുന്ന
ക്ഷേമ പ്രവർത്തനങ്ങൾ
ഒന്നൊന്നായി പരിമിതപ്പെടുത്തുന്നതിന്ന്
തുടക്കം കുറിച്ചത്‌ 1990 കളിലാണ`.
കേരളത്തിൽ പട്ടിണി മരണങ്ങളും,കോളറ- വസൂരി മരണങ്ങളേയും
ഒരു പരിധിവരെ തടഞ്ഞു നിർത്തിയ,
ലോകാരോഗ്യ സംഘടന പോലും അംഗീകരിച്ച
കേരളീയന്റെ മെച്ചപ്പെട്ട ആരോഗ്യ-വിദ്യാഭ്യാസ നിലയുടെ അടിത്തറപോലും കേരളീയൻ പോരാട്ടങ്ങളിലൂടെ അനുഭവിച്ചു പോന്ന
സ്റ്റാറ്റൂട്ടറി റേഷൻ സംവിധാനമായിരുന്നു.
സബ്ബ്‌ സിഡികൾ എല്ലാം വെട്ടിക്കുറക്കാൻ ആരംഭിക്കുകയും
റേഷൻ സംവിധാനത്തെ അട്ടിമറിക്കാൻ തുടക്കമിടുമ്പോൾ തന്നെ
പൊതു വിപണിയിൽ അരിയടക്കമുള്ള
നിത്യോപയോഗ സാധങ്ങൾക്ക്‌
ഭീമമായ വിലകയറാൻ തുടങ്ങിക്കഴിഞ്ഞിരുന്നു.
'ടാർജറ്റിംഗ്‌' സംവിധാനം നടപ്പിലാക്കികൊണ്ട്‌
സ്റ്റാറ്റൂട്ടറി റേഷൻ സംവിധാനത്തെ
പൂർണ്ണമായും തകർക്കുകയും
ന്യായവിലഷാപ്പുകൾ എടുത്തു മാറ്റുകയും ചെയ്തു.
ഇതോടുകൂടി പൊതു വിപണിയിലെ വിലക്കയറ്റം ഊഹാതീതമാവുകയുമാണുണ്ടായത്‌.
ഇപ്പോഴാകട്ടെ ബഹുരാഷ്ട്ര കുത്തകൾക്കും,കോർപ്പറേറ്റ്‌ ഭീമന്മാർക്കും
റീട്ടെയിൽ കച്ചവടത്തിൽ പ്രവേശിക്കുന്നതിന്നെതിരെയുണ്ടാ
യിരുന്ന എല്ലാനിയന്ത്രണങ്ങളും ഉദാരമാക്കിക്കൊടുത്തതിന്റെ ഫലമായി
ചില്ലറവ്യാപാരം പോലും കുത്തകകളുടെ പിടിയിലായിക്കഴിഞ്ഞു.
ഇപ്രകാരം മൊത്ത-ചില്ലറ വ്യാപാരത്തിന്റെ മേൽ
കുത്തകകൾ നിയന്ത്രണം ഏറ്റെടുത്തതിന്റെ ഫലമായി
വിലകൾ നിയന്ത്രണാതീതമായിക്കഴിഞ്ഞിരിക്കുന്നു.
കേന്ദ്ര സർക്കാരിന്റെ തെറ്റായ നയം തിരുത്താൻ
ഒരവസരം ചോദിച്ച്‌ ,
സ്വദേശി പറഞ്ഞ്‌ അധികാരത്തിൽ കയറിയ
ബി ജെ പി സർക്കാർ ചെയ്തത്‌
തങ്ങളുടെ ഭരണകാലത്ത്‌ 6 കോടി ടൺ ഭഷ്യധാന്യം
ഗോഡൗണുകളിൽ നശിക്കാൻ തുടങ്ങിയപ്പോൾ
വിശക്കുന്ന ജനങ്ങൾക്ക്‌ കൊടുക്കാതെ സബ്സിഡിനിരക്കിൽ
കയറ്റുമതിക്കാർക്ക്‌ വിൽക്കുകയായിരുന്നു.
അമിത ഭഷ്യസ്റ്റോക്കിന്റെ പേരിൽ ഈ മേഖലയെ
എല്ലാ സർക്കാർ നിയന്ത്രണങ്ങളും എടുത്തുകളഞ്ഞ ഇവർ
അവശ്യസാധന നിയമം ദുർബ്ബലപ്പെടുത്തി .
മാത്രമല്ല ഈ മേഖലയിൽ അവധിവ്യാപാരം അനുവധിച്ചും ,
ഭഷ്യധാന്യ സംഭരണം സ്വകാര്യമേഖലയിൽ അനുവധിച്ചും
ഈ മേഖലയുടെ തകർച്ചക്ക്‌ വഴിവെച്ചു.
തങ്ങളുടെ പൂർണ്ണമായ മുൻ കയ്യിൽ
രണ്ടുതവണ കോൺഗ്രസ്സിനെ താങ്ങിനിർത്തിയപ്പോഴും
അതർഹിക്കുന്ന ഗൗരവത്തോടെ ഏറ്റെടുക്കാനോ ,
കേരളത്തിന്റെ ഭരണ- സ്വാധീനമോ ഉപയോഗിച്ചു
ജനതയെ അണിനിരത്തി ഈ വിലക്കയറ്റത്തിന്ന് കാരണമായ കേന്ദ്രനയങ്ങൾക്കെതിരായ ശക്തമായ പ്രക്ഷോഭങ്ങളോ
ഇതര ഭരണ നടപടികളോ നടത്താൻ സംസ്ഥാന സർക്കാറോ
സർക്കാറിനെ നയിക്കുന്ന കക്ഷികളോ ഉത്തരവാദിത്വം കാണിച്ചില്ല.
എന്ന് മാത്രമല്ല.മുട്ടയുടേയും പാലിന്റേയും ഇറച്ചിയുടേയും കഥ പറഞ്ഞുകൊണ്ടു ഭക്ഷണക്രമം മാറ്റി കേരളീയൻ വിലക്കയറ്റത്തെ നേരിടണമെന്ന
കോമഡി കളിച്ചു പരിഹസിക്കുകയായിരുന്നു
ഭഷ്യ മന്ത്രി അടക്കമുള്ളവർ ചെയ്തത്‌.
ഇതിന്നിടയിൽ നട്ടം തിരിയുന്ന ജനത്തിന്റെ തലയിൽ
പാമ്പുകടിപോലെ കേരളത്തിലെ സ്വകാര്യ ബസ്സുടമകളുടെ
ലാഭക്കൊതിക്ക്‌ വഴങ്ങി വീണ്ടുമൊരു ബസ്സ്‌ ചാർജ്ജ്‌ വർദ്ധനക്ക്‌
കോപ്പ്‌ കൂട്ടുകയാണ`.
പറഞ്ഞുവരുന്നത്‌,
നിലവിലുള്ള ഇന്ത്യൻഭരണഘടന അനുശാസിക്കുന്ന
അദ്ധ്വാനിക്കുന്ന-പാവപ്പെട്ടവരുടെ
സാമൂഹ്യ ജീവിതത്തിന്ന് താങ്ങായി
സർക്കാർ നിലനിൽക്കണമെന്ന നിലപാടിനെയാണ`
സർക്കാർ കയ്യൊഴിയുന്നത്‌.
ഇതാവട്ടെ ആഗോള മൂലധന താൽപര്യങ്ങൾക്ക്‌ വേണ്ടിയാണ `ഇതിലെവിടെയാണ` സുഹൃത്തേ രാജ്യസ്നേഹം....
ഇതിലെവിടെയാണ` ബഹുജനതാൽപര്യം.....
എന്നതാണ`..
ഒന്നും തോന്നരുത്‌ നേതാവേ
ഉള്ളുതുറന്ന് സത്യസന്ധമായി പറയുകയാ
ഇവിടെ ജീവിതം അക്ഷരാർത്ഥത്തിൽ വഴിമുട്ടി നിൽക്കുകയാണ
പ്ലീസ്‌.....

2 അഭിപ്രായങ്ങൾ:

ചാണക്യന്‍ പറഞ്ഞു...

സർക്കാർ നേരിട്ട് ഫലപ്രദമായ രീതിയിൽ വിപണിയിൽ ഇടപെടാത്തിടത്തോളം കാലം വിലക്കയറ്റത്തെ നിയന്ത്രിക്കാൻ കഴിയില്ല....

kadathanadan:കടത്തനാടൻ പറഞ്ഞു...

2007 മുതൽ ഉണ്ടായ കാലാവസ്ഥ വ്യതിയാനം 6സംസ്ഥാനങ്ങൾ,141 ജില്ലകൾ വൻ വരൾച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിച്ച സർക്കാരിന്നറിയാമായിരുന്നില്ലേ ഭഷ്യധാന്യങ്ങളുടെ വൻ രീതിയിലുള്ള പ്രശ്നങ്ങൾ അഭിമുഖീകരിക്കുമെന്ന്. തലക്ക്‌ വെളിവുള്ളവർ വിളിച്ചു പറഞ്ഞിരുന്നില്ലേ.?"രാജ്യത്ത്‌ ഭഷ്യ ശേഖരണം ഭദ്രമാണെന്നും,ഏതെങ്കിലും സാധനങ്ങൾക്ക്‌ കുറവ്‌ നേരിട്ടാൽ ഇറക്കുമതിയിലൂടെ പരിഹരിക്കും" ഇതിന്നുള്ള ഭരണ ഭാഷ്യം ഇതായിരുന്നില്ലേ. ഒരു ചെറു വിരലനക്കാതെ വൻ കിടക്കാർക്കും പൂഴ്ത്തി വെപ്പുകാർക്കും അമിത വില ഈടാക്കി കൊള്ളയടിക്കാനുള്ള അവസരം ബേധ പൂർവ്വം ചെയ്തുകൊടുത്ത്‌ പ്രസ്പരം കുറ്റാരോപണം നടത്തി പ്രസ്ഥാവന യുദ്ധം നടത്തിക്കളിക്കുകയാണിവർ."വിലക്കയറ്റം പിടിച്ചു നിർത്താൻ വേണ്ടിവന്നാൽ വിപണിയിൽ ഇടപെടും"എന്ന് പ്രഖ്യാപനം നടത്തി കൂർക്കം വലിച്ചുറങ്ങുന്ന ഇവന്മാരെ നാമെന്താണ` വിളിക്കേണ്ടുന്നത്‌.