2010, ജനുവരി 12, ചൊവ്വാഴ്ച

യുവർ ഓണർ;തെളിവില്ല എന്നത്‌ ശരിയായ ഒരു തെളിവല്ല സാർ.

ചിലപ്പോഴൊക്കെ
നമ്മുടെ സമനില തെറ്റുന്നുണ്ടോ എന്ന് തോന്നിപ്പോകുന്ന
സന്ദർഭങ്ങൾ അടുത്തകാലത്ത്‌ പലപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുകയാണ`. വ്യക്തിത്വം നശിപ്പിക്കുന്ന,
വിവേകബോധത്തെ നിശ്ചേതനമാക്കുന്ന
സന്ദർഭങ്ങൾ. ഇതിൽ പല സന്ദർഭങ്ങളിലും
അവ്യക്തയോടെയാണെങ്കിലും നിലപാടെടുക്കാൻ
നിർബ്ബന്ധിതമാവുന്ന ചിലഘട്ടങ്ങൾ അശിനിപാതം പോലെ
നമ്മളിൽ വന്നു പതിക്കാറുണ്ട്‌.
ഈ പ്രതിഭാസത്തെ
ഏതെങ്കിലും ശീലങ്ങൾ എന്ന നിലക്കല്ല വായിച്ചെടുക്കേണ്ടത്‌,
പകരം നമ്മെ ചൂഴ്‌ന്നു നിൽക്കുന്ന
വർത്തമാന കാല രാഷ്ട്രീയ സാഹചര്യമാണ` എന്നതായിരിക്കണം
അങ്ങിനെ അല്ലെങ്കിൽ ശരിയും
വ്യക്തത്തയും ഒരു പക്ഷെ നമുക്ക്‌ നഷ്ടപ്പെട്ടേക്കാം.
സമീപകാല സക്കറിയൻ അനുഭവത്തെ
പക്ഷപാത പരമായ വീക്ഷണത്തിൽ വിലയിരുത്താൻ
എത്രയെങ്കിലും കഴിയുമെന്ന്
"DYFIആക്രമണാ"നന്തര ദിന പ്രതികരണങ്ങളിൽ നിന്നു
നമുക്ക്‌ ബോദ്ധ്യപ്പെടുന്നുണ്ട്‌.
ഈ പ്രതികരണങ്ങളുടെ ഒരു പ്രത്യേകത എന്ന നിലക്ക്‌
തോന്നിയിട്ടുള്ളത്‌ സക്കറിയ എന്ന സാഹിത്യാനുഭവവും,
സക്കറിയ എന്ന രാഷ്ട്രീയാനുഭവവും വേർത്തിരിഞ്ഞു നിൽക്കുന്നു
എന്നതാണ`.
ഈ വേർ തിരിവ്‌ പ്രകടമായിവന്ന സാഹിത്യ,
സിനിമ,നാടക,പ്രഭാഷണ ബുദ്ധിജീവിതങ്ങൾക്കൊക്കെ തന്നെ
സമാനമായ അനുഭവങ്ങൾ ചരിത്രത്തിൽ വേണ്ടുവോളമുണ്ട്‌.
[ഓർമ്മിക്കാൻ താൽപര്യമുണ്ടെങ്കിൽ] സക്കറിയയിലെ
സാഹിത്യ ബുദ്ധിജീവിതത്തെ
ആരും ആസ്വദിച്ചുപോവും,
ആധരിച്ചുപോവും,ബഹുമാനിച്ചുപോവും.
സക്കറിയയുടെ കക്ഷിരാഷ്ട്രീയ താൽപര്യങ്ങളെ മാറ്റിനിർത്തിയാൽ നഷ്ടപ്പെട്ടുപോവുന്ന സ്വാതന്ത്ര്യത്തേക്കുറിച്ചും
മനുഷ്യാവകാശങ്ങളേക്കുറിച്ചും
അദ്ദേഹത്തിന്റെ ഉൽക്കണ്ഠ നമ്മളിൽ ആവേശമുണർത്തുന്നവയാണ`,
അതുകൊണ്ടൊക്കേതന്നെയാണ` ഇവരെയൊക്കെ
വിശുദ്ധപശുക്കളായി നമ്മുടെ ഹൃദയത്തിൽ കെട്ടിയിട്ടിരിക്കുന്നത്‌ .
ഒരു പ്രതിഷേധത്തിലൊതുക്കേണ്ടുന്ന ഈ കുറിപ്പ്‌
അൽപം ദീർഘിച്ചു പോയതിന്ന് ഒരുകാരണമുണ്ട്‌.
മിനിഞ്ഞാന്നത്തെ വാർത്താവായന റിയാലിറ്റി സീരിയൽ ഷോകളുടെ
തുടർച്ച നഷ്ടപ്പെടുത്തിയ നീരസത്തിലാണെന്ന് തോനുന്നു
അച്ഛാ ആരാണീ സക്കറിയ..അന്ന് പോലീസ്‌ പിടിച്ച ആളുടെ പാർട്ടിക്കാരനാ....
കൊച്ചു കുട്ടിയുടെ ഈ ചോദ്യത്തിൽ കഴമ്പില്ലാത്തത്കൊണ്ട്‌ മാത്രമല്ല
ചോദ്യം അവഗണിച്ച്‌ ടിവി യിലെ തുടർ വായനക്ക്‌ ചെവികൊടുക്കാതെ
ഞാൻ പുറത്തേക്കിറങ്ങിയത്‌.
കേട്ട്‌ മറന്ന പഴങ്കഥകളിലെ
പീഡന നേതാക്കന്മാർക്ക്‌ ലഭിച്ച സഘടനാ സംരക്ഷണം
എന്തേ പ്രിയ ഉണ്ണിത്താനു
സ്വന്തം പാർട്ടിക്കാരിൽ നിന്നും കിട്ടാതെ പോയി?
പൗരാവകാശങ്ങളും,മനുഷ്യാവകാശങ്ങളും
കടലെടുത്ത്‌ പോകുന്ന വർത്തമാനാവസ്ഥയിൽ
ഉണ്ണിത്താൻ ശരിയോ,തെറ്റോ എന്ന് പഠിക്കാതെയുള്ള ധൃതി
സക്കറിയ എന്തിന്ന് പ്രകടിപ്പിച്ചു ?
മുകുന്ദനേക്കാൾ എന്തുകൊണ്ടും കേമൻ ഞാൻ തന്നെ
എന്ന് ആരെയെങ്കിലും ബോധ്യപ്പെടുത്തേണ്ടതുണ്ടായിരുന്നോ?
നെറികെട്ട ഗ്രൂപ്പ്‌ രാഷ്ട്രീയത്തിൽ ഒട്ടിനിൽക്കാൻ
സൂഫിയായുടേയും വൃന്ദാകാരട്ടിന്റേയും കിടപ്പറയിൽ ഒളിഞ്ഞുനോക്കി
കണ്ടുപിടിച്ച എവൈലബിലിറ്റിയെ എരിവും പുളിയും ചേർത്ത്‌
ചാനലുകളിൽ കത്തിക്കയറി കുടുംബ സദസ്സിനെ അശ്ലീകരിച്ച്‌ നാണംകെടുത്തിയ ഉണ്ണിത്താൻ നേതാവിന്റെ നെറികെട്ട രാഷ്ട്രീയത്തെ
അപലപിക്കാൻ സക്കറിയ എന്തേ ധൈര്യം കാണിച്ചില്ല ?
ഉണ്ണിത്താൻ നേതാവിനെ കഴുത്തിന്ന് പിടിച്ച്‌ പുറത്തെറിയാൻ "പ്രായപൂർത്തിസംഗമത്തെ" അവസരമാക്കിയെടുത്ത
സോണിയാ-രമേശ്‌ ചെന്നിത്തലകൾക്ക്‌
ഒരു കൊട്ടുകൊടുക്കാൻ മടികാണിച്ച സക്കറിയയുടെ
രാഷ്ട്രീയ തിമിരത്തെ ഏതു തരം ചികിത്സ കൊണ്ടാണ`മാറ്റാൻ കഴിയുക ?
ഇനിയും നീട്ടിവലിച്ച്‌ വായനാരസം കളയുന്നില്ല .
പറഞ്ഞു വരുന്നത്‌;-
മാന്യന്മാരുടെ പീഡന സൂത്രങ്ങൾ വാർത്തയാക്കിയ
മാധ്യമ പ്രവർത്തകരെ തല്ലിയൊടിച്ച
അതേ മനോ നിലതന്നെയാണ`,
രാഷ്ട്രീയമാണ`സാംസ്കാരിക വ്യക്തിത്വത്തെ
കഴുത്തിന്ന് പിടിച്ച്‌ തള്ളി അപമാനിച്ച
ഹീന പ്രവൃത്തിയിലും ഉള്ളടങ്ങിയിരിക്കുന്നത്‌.
സക്കറിയ സൂചിപ്പിച്ചത്പോലെ
"ഇത്‌ അഹന്തയാണ`,അധികാരത്തിന്റെ ഗർവ്വാണാ`"
ചിന്താ ശുന്യതയാണ`.
സാംസ്കാരിക ബുദ്ധിജീവിതങ്ങളെ-അഭിപ്രായ സ്വാതന്ത്ര്യങ്ങളെ
ആധരിക്കാത്ത ബഹുമാനിക്കാത്ത ഈ "ഇടതുപക്ഷ"യുവത്വങ്ങളിൽ നിന്നും
ഒരു നന്മയും പ്രതീക്ഷിക്കാനാവില്ല...
എന്നതാണ`.
എന്റെ ഈ പ്രതിഷേധ ക്കുറിപ്പിനൊപ്പം
സക്കറിയയുടെ ഒരു പഴയ പ്രതികരണം ഇവിടെ ചേർക്കുകയാണ`
[പാഠഭേദം 04 സപ്തം:നവം:ലക്കം11].
"നിലനിൽക്കുന്ന കപടമായ സദാചാരബോധം വ്യക്തികളുടെ
ലൈംഗിക പ്രേരണക്ക്‌ യാതോരുവിധ മാന്യതയോ സ്വീകാര്യതയോ നൽകുന്നില്ല.
ഈ അടിച്ചമർത്തലിന്നെതിരായ
വികൃതമായ പ്രതികരണമായി പുരുഷന്റെ ലൈംഗികത ഇന്ന് മാറിയിരിക്കുന്നു.
കുഞ്ഞാലിക്കുട്ടി ഒരു മന്ത്രിയാണ`എന്നത്‌ കൊണ്ട്‌
ആരോപിക്കപ്പെട്ടിരിക്കുന്ന-
ഇനിയും തെളിയിക്കപ്പെട്ടിട്ടില്ലാത്തതിനാൽ ആ വാക്കേ ഉപയോഗിക്കാൻ കഴിയൂ-കുറ്റത്തിന്ന് ഇത്രയധികം പ്രാധാന്യം നൽകേണ്ട കാര്യമെന്താണ`?
കുഞ്ഞാലിക്കുട്ടി ഏത്‌ പെണ്ണിന്റെ കൂടെകിടക്കുന്നു എന്നത്‌
എന്നെ സംബന്ധിച്ചിടത്തോളം അപ്രധാന വിഷയമാണ`.
അതേ സമയം പ്രായപൂർത്തിയായതോ അല്ലാത്തതോ ആയ
ഏതെങ്കിലും യുവതിയെ സമ്മതമില്ലാതെ ലൈംഗികബന്ധത്തിന്ന് വിധേയമാക്കിയാൽ അതെന്നെ അസ്വസ്ഥനാക്കും.
റജീനയോ മറ്റേതെങ്കിലും യുവതിയോ കുഞ്ഞാലിക്കുട്ടിക്കെതിരെ
മറ്റേതെങ്കിലും ആരോപണമാണ` ഉന്നയിച്ചത്‌ എന്ന് കരുതുക.
ഉദാഹരണത്തിന്ന് തന്റെ കൈയിൽ നിന്ന് ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ്‌ 5ലക്ഷം രൂപ കുഞ്ഞാലിക്കുട്ടി വാങ്ങിയെന്നും,
എന്നാൽ ജോലി വാങ്ങി തന്നില്ല എന്നുമാണ` ആരോപണം
എന്നു കരുതുക.
ഇത്തരത്തിൽ ഒരു പീഡനത്തിന്ന് പത്രങ്ങൾ ഒരിഞ്ച്‌ സ്ഥലമോ
ചാനലുകൾ ഒരു മിനിട്ടോ നൽകുമോ?
മറ്റുള്ളവരുടെ കിടപ്പറയിലേക്ക്‌ എത്തിനോക്കാൻ
മത്സരിക്കുന്ന മാധ്യമങ്ങൾ ഇത്തരമൊരു വിഷയത്തെ
മുക്കികൊല്ലാനായിരിക്കില്ലേ മത്സരിക്കുക?
കുഞ്ഞാലിക്കുട്ടിയടക്കം എത്രയോ മന്ത്രിമാരും
കേരളത്തിൽ അഴിമതിക്കാരായിട്ടുണ്ട്‌.
എന്നാൽ എടുത്തു പറയത്തക്ക ഒരു പ്രതിക്ഷേധവും
മാധ്യമങ്ങളുടെ ഭാഗത്ത്നിന്ന് മാത്രമല്ല
പൊതുജനങ്ങളുടേയും രാഷ്ട്രീയ പാർട്ടികളുടേയും
ഭാഗത്ത്‌ നിന്ന് പോലും ഉണ്ടോ?
കൈക്കൂലി കൊടുത്ത്‌ കാര്യങ്ങൾ സാധിക്കാൻ മത്സരിക്കുന്ന
നമുക്ക്‌ അതിന്നുള്ള ധാർമിക അവകാശം ഇല്ലല്ലോ.
ചോദ്യത്തിൽ ഉന്നയിച്ച ചുവന്ന തെരുവുകൾ ഉണ്ടെങ്കിൽ
മലയാളിപുരുഷന്റെ പ്രാകൃതമായ ലൈംഗികതക്ക്‌
ഒരു മൊഴിമാറ്റം ഉണ്ടാകുമായിരുന്നു."

6 അഭിപ്രായങ്ങൾ:

ചാണക്യന്‍ പറഞ്ഞു...

:):)

chithrakaran:ചിത്രകാരന്‍ പറഞ്ഞു...

കല്ലെടുത്തെറിഞ്ഞാല്‍ കൊള്ളുന്ന ദൂരത്തേക്ക് ഇത്ര
ദീര്‍ഘയാത്ര ചെയ്യേണ്ടതില്ല കടത്തനാടന്‍ !!!
ഇതിപ്പോ കുറഞ്ഞ ഓര്‍മ്മശക്തിയുള്ള ചിത്രകാരനെ വഴിതെറ്റുന്നതിന്റെ ധര്‍മ്മസംങ്കടത്തില്പെടുത്തുന്നു:)

ചിത്രകാരന്റെ പോസ്റ്റ്:
സക്കറിയയുടെ കൊരലിനുപിടിച്ച ശ്രീരാമസേന !!

നന്ദ വര്‍മ പറഞ്ഞു...

പുതിയ ആളാണ്‌ .വന്നു കണ്ടു കൊള്ളാം....

kadathanadan:കടത്തനാടൻ പറഞ്ഞു...

തെറ്റാണെന്ന് വിളിച്ചുപറയുന്നതും തെറ്റിനെ തിരിച്ചറിഞ്ഞ്‌ തിരുത്തുന്നതും ചിത്തകാര്യമായി കാണുന്ന മനസ്സുകളെ വെറുക്കാൻ നാം പഠിക്കേണ്ടിയിരിക്കുന്നു ചിത്രകാരാ.

ഒരു നുറുങ്ങ് പറഞ്ഞു...

“മതത്തേയും വിശ്വാസത്തേയും നിരാകരിക്കുന്നില്ല”....
ഡി വൈ എഫ് ഐ യുടെ പ്രഖ്യാപനം ശ്രദ്ധിക്കൂ !
ഇനി പ്രശ്നങ്ങളവസാനിപ്പിക്ക്വാ,എന്താ..
ഹൌ..ദൈവോം,ഈശ്വരനും കര്‍ത്താവും മതോം ജാതീം
വര്‍ഗ്ഗോം തൊഴിലാളീം മുതലാളീം”സാക്ഷാല്‍ സക്കറിയേം”
കऽത്തനാऽനും ഈനുറുങ്ങുമൊക്കെ രക്ഷപ്പെട്ടു മാഷേ!!!
ഇനി സ്വര്‍ഗ്ഗം ഭൂമീല് തന്ന്വേയാവും,തീര്‍ച്ച..കട്ടായം!!

chekavan പറഞ്ഞു...

nurungu kollaam enikkishtappettu!