2010, ഓഗസ്റ്റ് 12, വ്യാഴാഴ്‌ച

മാവോയിസ്റ്റ്കൾക്ക്‌ ഒരു വിമർശനക്കുറിപ്പ്‌

സമൂർത്ത സാഹചര്യത്തെ സമൂർത്തമായി വിശകലനം ചെയ്യുകയും
സമൂർത്ത സാഹചര്യങ്ങൾക്കനുസരിച്ച്‌ മാർക്ക്സിസ്റ്റ്‌-ലെനിനിസ്റ്റ്‌ സിദ്ധാന്തങ്ങൾ പ്രയോഗിക്കുകയും ചെയ്യുക എന്നത്‌
ഒരോ രാജ്യത്തും തന്ത്രപരമായ പാത വികസിപ്പിക്കുന്നതിനും അതിന്നാവശ്യമായ അടവുകളും വിപ്ലവത്തിന്റെ
പാതയും ആവിഷ്കരിക്കുന്നതിന്നും വേണ്ടിയുള്ള അടിസ്ഥാന ഘടകങ്ങളാണു.
ഈ അടിസ്ഥാന തത്വത്തിൽ നിന്നുള്ള വ്യതിചലനം ഒന്നുകിൽ
വലതു അവസര വാദത്തിലേക്കോ അല്ലെങ്കിൽ
ഇടത്‌ വിഭാഗീയ,അരാജക പ്രവണതകളിലേക്കോ നയിക്കുന്നു.
ഇന്ത്യൻ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റേയും അനുഭവം ഇതു തന്നെയാണു. 1947 ന് മുമ്പുള്ള കാലഘട്ടത്തിൽ അഖിലേന്ത്യാതലത്തിൽ
ഇന്ത്യൻ കമ്യൂണിസ്റ്റ്‌ പാർട്ടി വികാസം നേടിയെങ്കിലും
വലതും ഇടതുമായ ചാഞ്ചാട്ടങ്ങൾക്ക്‌ അതിന്റെ നേതൃത്വം
വിധേയമായതിനേ തുടർന്നു ദേശീയ വിമോചന പ്രസ്ഥാനത്തിൽ
തൊഴിലാളി വർഗ്ഗ നേതൃത്വത്തെ സ്ഥാപിക്കാൻ പാർട്ടി പരാജയപ്പെടുകയും പാർട്ടി പലപ്പോഴും കോൺഗ്രസ്സിന്റെ വാലിൽ ഇഴയുകയും ചെയ്തു.
1947 ന് ശേഷമുള്ള വർഷങ്ങളിലെ
ദേശീയ -സാർവ്വദേശീയ സാഹചര്യങ്ങൾ വിലയിരുത്തുന്നതിലും
ഇവിടത്തെ സമൂർത്ത സാഹചര്യങ്ങൾക്കനുസരിച്ചുവിപ്ലവത്തിന്റെ
പാത വികസിപ്പിക്കുന്നതിലും പാർട്ടി പരാജയപ്പെട്ടു.
ഇതിന്റെ ഫലമായി തെലുങ്കാനാ പ്രക്ഷോഭം പിൻ വലിക്കപ്പെടുകയും അക്കാലത്തു ഉയർന്നു വന്ന സോവിയറ്റ്‌ റിവിഷണിസത്തിന്നു
പാർട്ടി അടിപ്പെടുകയുമുണ്ടായി.
ഡാങ്കേയുടെ നേതൃത്വത്തിന്നെതിരെ കലാപം ചെയ്യുകയും
സി പി ഐ (എം)രൂപീകരിക്കപ്പെടുകയും ചെയ്തെങ്കിലും
ഇന്ത്യൻ സാഹചര്യങ്ങളും വൻ കിട ബൂർഷ്വാസിയുടെ
വർഗ്ഗ സ്വഭാവവും സമൂർത്തമായി വിശകലനം ചെയ്യുന്നതിലും
സി പി എസ്സ്‌ യു വിന്റെ റിവിഷണിസ്റ്റ്‌ നേതൃത്വത്തിന്നെതിരേ
മാവോയുടെ നേതൃത്വത്തിൽ സി പി സി നടത്തുന്ന
പ്രക്ഷോഭങ്ങളിൽ നിന്ന് പാഠങ്ങൾ പഠിക്കുന്നതിലും
പാർട്ടി പരാജയപ്പെട്ടതിന്റെ ഫലമായി
വളരെ താമസിയാതെ കാർഷിക വിപ്ലവവും
ജനകീയ ജനാധിപത്യ വിപ്ലവവും പ്രായോകിക തലത്തിൽ ഉപേക്ഷിക്കുന്നതിലേക്ക്‌ കാര്യങ്ങൾ എത്തിച്ചേർന്നു,
സി പി ഐ യുടെ റിവിഷനിസത്തിന്നും
സി പി എം ന്റെ പുത്തൻ റിവിഷണിസത്തിന്നും
എതിരേ പോരാടിക്കൊണ്ടാണു സി പി ഐ (എം എൽ) പിറന്നു വീണത്‌. പുത്തൻ ജനാധിപത്യ അഥവാ ജനകീയ ജനാധിപത്യ വിപ്ലവത്തിന്റെ ഭാഗമെന്ന നിലക്ക്‌ കാർഷിക വിപ്ലവത്തെ അതു ഉയർത്തിപ്പിടിച്ചു.
എന്നാൽ സി പി സി യിൽ മേധാവിത്വം നേടിയ
ഇടതു വിഭാഗീയ ലൈനിന്റെ അടിസ്ഥാനത്തിൽ പാർട്ടി പെടുകയും
അതിന്റെ ഫലമായി ഇന്ത്യയിലെ സമൂർത്ത സാഹചര്യങ്ങൾനുസരിച്ച്‌ മാർക്ക്സിസ്റ്റ്‌ ലെനിനിസ്റ്റ്‌ മാവോ ചിന്തകൾ പ്രയോഗിക്കാൻ
പാർട്ടി പരാജയപ്പെടുകയും ചെയ്തു.
ഗറില്ലാ സമരമുറ ആരംഭിക്കുന്നതിനുള്ള കുറുക്കു വഴിയെന്ന നിലക്ക്‌ വ്യക്തിപരമായ ഉന്മൂലന മടക്കമുള്ള പരിപാടികളോടെ
പാർട്ടി അതിവേഗം വിഭാഗീയതയിലേക്ക്‌ അധപ്പതിച്ചു.
ഇതിനേ തുടർന്നു വിപ്ലവ ജനവിഭാഗങ്ങളിൽ നിന്നു ഇതു ഒറ്റപ്പെടുകയും
വൻ തിരിച്ചടികളെ അഭിമുഖീകരിക്കുകയും പല ഗ്രൂപ്പുകളായി ശിഥിലീകരിക്കപ്പെടുകയും ചെയ്തു.
സി പി ഐ (മാവോയിസ്റ്റ്‌)ഇപ്പോൾ ഏർപ്പെട്ടിരിക്കുന്ന പ്രവർത്തനങ്ങൾ പരിശോധിക്കുമ്പോൾ സി പി ഐ (എം എൽ)ന്റെ മുൻ കാല അനുഭവങ്ങളിൽ നിന്നു പാഠങ്ങൾ ഉൾക്കൊള്ളുന്നതിന്നോ
സ്വന്തം പ്രയോഗങ്ങളുടെ അനന്തര ഫലങ്ങളെ പഠിക്കുന്നതിന്നോ
അതു തയാറാകുന്നില്ല എന്നു കാണാനുവാൻ സാധിക്കും.
തെരഞ്ഞെടുപ്പ്‌ ബഹിഷ്കരണം എന്നപേരിൽ ലോകസഭാതെരഞ്ഞെടുപ്പിന് മുമ്പും അതിന്റെ സമയത്തും പ്രസ്തുത പാർട്ടി നടത്തിയ പ്രവർത്തനങ്ങൾ മാത്രം മതി ഇന്ത്യയിലെ വിപ്ല പ്രസ്ഥാനത്തിന്ന് എത്രത്തോളം തകരാറാണു അതു സൃഷ്ടിച്ചു കൊണ്ടിരിക്കുന്നതെന്ന് തെളിയിക്കാൻ
ആന്ധ്രയിൽ അടിസ്ഥന മേഖലകൾ എന്നു വിലയിരുത്തുന്ന
ഇടങ്ങളിൽ നടത്തിയ സ്ക്ദ്വാഡ്‌ ആക്ഷനുകളും ഉന്മൂലനങ്ങളും അടക്കമുള്ള പ്രവർത്തനങ്ങൾക്ക്‌ ശേഷം അവരുടെ നിരവധി കേഡർമാരും നേതാക്കന്മാരും കീഴടങ്ങുകയും പല ഉന്നത നേതാക്കന്മാരും കൊല്ലപ്പെടുകയും ചെയ്യപ്പെട്ടെന്നും ഉള്ള വസ്തുതകൾ അതിന്റെ നേതൃത്വം തന്നെ അംഗീകരിച്ചിരിക്കുകയാണു.
എന്നിട്ടും അവർ വ്യക്തിപരമായ ഉന്മൂലനങ്ങളും സ്ക്വാഡ്‌ ആക്ഷനുകളും തുടർന്നുകൊണ്ടിരിക്കുന്നു.
ഇതിനേ ഉപയോഗപ്പെടുത്തിക്കൊണ്ടു ജനകീയ സമരങ്ങളെ ഫാസിസ്റ്റ്‌ രീതിയിൽ അടിച്ചൊതുക്കാൻ ഭരണക്കൂടത്തിന്ന് നിഷ്പ്രയാസം കഴിയുന്നു.
-സമീപനങ്ങളിലുള്ള വൈരുദ്ധ്യങ്ങൾ-
കോമിന്റേൺ(കമ്മ്യൂണിസ്റ്റ്‌ ഇന്റർനാഷണൽ),
1957 മോസ്കോപ്രഖ്യാപനം ,
1960 മോസ്കോ പ്രസ്ഥാവന ,
1963സാർവ്വദേശീയ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ പൊതുലൈനിനെ കുറിച്ചുള്ള നിർദ്ദേശം
എന്നിവയെല്ലാം ചൂണ്ടികാട്ടുന്നത്‌ സാർവ്വദേശീയതലത്തിൽ
നാലു മുഖ്യ വൈരുദ്ധ്യങ്ങളാണുള്ളത്‌ എന്നാണു.
ചൈനയിലെ മുതലാളിത്ത പാതക്കാർ മൂന്നു ലോക സിദ്ധാന്തം അവതരിപ്പിച്ചതിന്ന് ശേഷം ഡെങ്ങ്സിയാവോ പിംഗിന്റെ സ്വാധീനമുപയോഗിച്ച്‌ പാർട്ടി രേഖകളിൽ നിന്ന് സോഷ്യലിസവും സാമ്രാജ്യത്വവും തമ്മിലുള്ള വൈരുദ്ധ്യം അപ്രത്യക്ഷമാവാൻ തുടങ്ങി.
ചൈനയിലെ അധികാരം പിടിച്ചെടുത്ത മുതലാളിത്ത പാതക്കാരെ തള്ളിപ്പറയുന്നതിന്നു മുൻ സി പി ഐ (എം എൽ)-പീപ്പിൾസ്‌ വാറിന്ന് ഏഴു കൊല്ലം വേണ്ടി വന്നു.
എന്നാൽ ഈ മുഖ്യവൈരുദ്ധ്യം സി പി ഐ (മാവോയിസ്റ്റ്‌)
തങ്ങളുടെ രേഖകളിലേക്ക്‌ തിരിച്ചു കൊണ്ടുവരാൻ തയ്യാറായിട്ടില്ലെന്നത്‌ അവരിപ്പോഴും മൂന്നു ലോകസിദ്ധാന്തത്തിന്റെ സ്വാധീനത്തിൽ തുടരുകയാണെന്നാണു കാണിക്കുന്നത്‌.
സാമ്രാജ്യത്വത്തിന്റെ പുത്തൻ കൊളോണിയൽ രൂപത്തിലുള്ളതും പരോക്ഷമായതുമായ ഭരണത്തിൻ കീഴിലുള്ള
ഒരു അർദ്ധ കൊളോണിയൽ ,അർദ്ധ ഫൂഡൽ രാജ്യമാണു
ഇന്ത്യയെന്നാണു ഇവരുടെ വിശകലനം
ഇതിന്റെ ഭാഗമായി അവതരിപ്പിക്കപ്പെടുന്ന ചൂഷണവും നിയന്ത്രണവും
സ്വയം വൈരുദ്ധ്യ മുണ്ടാക്കുന്നതാണു.
പുത്തൻ കൊളോണിയൽ ,അർദ്ധകൊളോണിയൽ എന്നപദങ്ങളെ
വേണ്ടത്ര മനസ്സിലാക്കിയിട്ടില്ല എന്ന നിഗമനമാണ്
ഇവരുടെ കാര്യത്തിൽ മനസ്സിലാവുന്നത്‌.
കൊളോണിയൽ വ്യവസ്ഥക്ക്‌ കീഴിൽ
കൊളോണിയൽ ,
അർദ്ധകൊളോണിയൽ ,
ആശ്രിതം എന്നീ മൂന്നു തരത്തിലുള്ള രാജ്യങ്ങളുണ്ടെന്നു
ലെനിൻ ചൂണ്ടിക്കാട്ടി .
ഇന്ത്യയിൽ കൊളോണിയലിസം പ്ലാസിയുദ്ധകാലത്ത്‌ ആരംഭിക്കുകയും 1857-58ലെ ഒന്നാം സ്വാതന്ത്ര്യസമരകാലം വരെ അർദ്ധകൊളോണിയസഘട്ടത്തിൽ തുടരുകയും ചെയ്തു.
ഒന്നാം സ്വതന്ത്ര്യ സമരം പരാജയപ്പെട്ടതിനേതുടെന്നു
ഇന്ത്യ ബ്രിട്ടന്റെ കോളനിയായി മാറി .
ചൈനയിൽ കോളനിവൽക്കരണം തുടരുകയും പരിവർത്തനഘട്ടത്തിൽ തന്നെ നിലകൊള്ളുകയും ചെയ്തതിനാൽ ചൈന അർദ്ധകൊളോണിയൽ രാജ്യമാണെന്നു വിളിക്കപ്പെട്ടു.
രണ്ടാം ലോക യുദ്ധത്തിന്ന് ശേഷമാണു സാമ്രാജ്യത്വ മേധാവിത്വത്തിന്റെ പുത്തൻ കൊളോണിയൽ രൂപങ്ങളാരംഭിക്കുന്നത്‌.
നേതൃശക്തിയായി ബ്രിട്ടനു പകരം അമേരിക്ക രംഗത്തു വന്നു.
ഐ എം എഫ്‌ -ലോകബാങ്ക്‌-ബഹുരാഷ്ട്രകുത്തകകളും
ചൂഷണത്തിന്റെ മറ്റ്‌ പുത്തൻ കൊളോണിയൽ ഉപാധികളും അവതരിപ്പിക്കപ്പെട്ടു.
എല്ലാ സാമ്രാജ്യത്വ രാജ്യങ്ങളിലും നിന്നുള്ള ഫൈനാൻസ്‌ മൂലധനത്തിനെ പ്രവേശിപ്പിക്കുന്നതിന്നു വേണ്ടി നിർ കോളനീകരണ പരിപാടികളും നടപ്പാക്കപ്പെട്ടു.
കോമിന്റേൺ ജേണലുകളിലും
1950 കളിലും ഉണ്ടായ വിശദീകരണങ്ങൾക്ക്‌ പിന്നാലെ
1963ലെ മഹത്തായ സംവാദത്തിലെ പുത്തൻ കൊളോണിയലിസത്തിന്റെ മാപ്പുസാക്ഷികളെന്നതിൽ പുത്തൻ കൊളോണീയലിസത്തെക്കുറിച്ചു
സി പി സി നന്നായി വിശദീകരിച്ച്ട്ടുണ്ടു.
ലിയു-ഡെങ്ങ്‌ വിഭാഗം തൂത്തെറിയപ്പെടുകയും ലിൻപിയാവോയുടെ
ഇടതു വിഭാഗീയ വിഭാഗം ഉയർന്നു വരികയും ചെയ്ത വേളയിൽ
ഉൾപ്പാർട്ടി സമരം ശക്തമായിത്തീർന്നു.
ഈ സമയം പുത്തൻ കൊളോണിയൽ സിദ്ധാന്തം
മുന്നോട്ടു പോയില്ലായെന്നു മാത്രമല്ല,
പലപ്പോഴും പുത്തൻ കൊളോണിയലിസവും അർദ്ധകൊളോണിയലിസവും ഒരു പദത്തിന്നു പകരം മറ്റൊന്ന് എന്നരീതിയിൽ തെറ്റായ രീതിയിൽ പലപ്പോഴും അവതരിപ്പിക്കപ്പെട്ടു.
1970ലെ സി പി ഐ (എം എൽ)പാർട്ടിപരിപാടിയിൽ
ഇന്ത്യയെ അമേരിക്കൻ സാമ്രാജ്യത്തിന്റേയും
സോവിയറ്റ്‌ സോഷ്യൽ സാമ്രാജ്യത്തിന്റേയും
പുത്തൻ കൊളോണിയൽ രാജ്യമെന്നാണ് വിശദീകരിച്ചത്‌.
എന്നാൽ പിൽ കാലത്ത്‌ പല എം എൽ ഗ്രൂപ്പുകളും
ഇന്ത്യ അർദ്ധ കൊളോണിയൽ രാജ്യമാണെന്ന നിലപാടിലേക്ക്‌ മാറുകയുണ്ടായി.
അതേ സമയം മേൽപ്പറഞ്ഞ വിശദീകരണത്തെ
തീർത്തും അവ്യക്തമായ രീതിയിൽ അവതരിപ്പിക്കുകയാണ്
സി പി ഐ (മാവോയിസ്റ്റ്‌) ചെയ്തത്‌.
സി പി ഐ(മാവോയിസ്റ്റ്‌)-ന്റെ പാർട്ടി പരിപാടിയുടെ
10 ആം ഖണ്ഡിക ഇപ്രകാരം പ്രസ്ഥാവിക്കുന്നു;
"തങ്ങൾക്ക്‌ കീഴിലുള്ള രാജ്യങ്ങളുടെ മേലുള്ള പ്രത്യക്ഷത്തിലുള്ള കൊളോണിയൽ ഭരണം സാമ്രാജ്യത്വം അവസാനിപ്പിച്ചതിന്ന്
ശേഷം ഭരണത്തിന്റേയും ചൂഷണത്തിന്റേയും നിയന്ത്രണത്തിന്റേയും പരോക്ഷമായ പുതിയ രീതി സ്വീകരിക്കപ്പെട്ടു .
ഇതിന്റെ പേരാണു പുത്തൻ കൊളോണിയലിസം"
കൊളോണിയലിസം ആരംഭിക്കുകയും എന്നാൽ പൂർത്തീകരിക്കപ്പെടാത്തതുമായ രാജ്യങ്ങളെന്ന്
ലെനിൻ വിശേഷിപ്പിച്ചിട്ടുള്ള രാജ്യങ്ങളെ അർദ്ധകൊളോണിയൽ രാജ്യങ്ങളെന്നു എന്തിന്ന് മതാൽമകമായ രീതിയിൽ വിളിക്കാൻ
നിർബ്ബന്ധം പിടിക്കണം ?
അതിന്റെ പരിപാടി തുടർന്നു വിശദീകരിക്കുന്നു.:
"സാമ്പത്തികവും രാഷ്ട്രീയവും സൈനികവും സാംസ്കാരികവുമായ മേഖലകളടങ്ങുന്ന നമ്മുടെ ജീവിതത്തിന്റെ സംസ്ഥമേഖലകളിലും സാമ്രാജ്യത്വഫൈനാൻസ്‌ മൂലധനത്തിനുള്ള മേധാവിത്വവും
നിയന്ത്രണവും വീണ്ടും വീണ്ടും വർദ്ധിച്ചു കൊണ്ടിരിക്കുകയാണു."
എന്നാൽ ഇതിന്ന് പുറമേ അതിന്റെ പുത്തൻ കൊളോണിയൽ നയങ്ങളുടേയും അനന്തര ഫലങ്ങളെ അംഗീകരിക്കാൻ
അതു തയ്യാറാവുന്നില്ല .
പകരം ഫ്യൂഡലിസം മൗലികവൈരുദ്ധ്യമെന്ന നിലയിൽ
സാമ്രജ്യത്വത്തിന്റെ സാമൂഹ്യ ചാലക ശക്തിയായി നിലനിൽക്കുന്നു
എന്ന മതാൽമകമായ നിലപാടാണു കൈക്കൊള്ളുന്നതു.
ഇന്ത്യ അർദ്ധ ഫ്യൂഡലാണെന്നതിനെ ക്കുറിച്ചും
പങ്കു കൃഷിയേക്കുറിച്ചും അവർ നിരന്തരം
സം സാരിച്ചുകോണ്ടിരിക്കുന്നു.
പുത്തൻ കൊളോണിയലിസത്തിന്റെ ഭാഗമായി പഴയ ഭൂവുടമകൾക്ക്‌
പകരം കാർഷിക ബൂർഷ്വസികളും ധനികകർഷകരും
രംഗത്തു വന്നിരിക്കുന്നു എന്നും കാർഷിക രംഗം അടക്കമുള്ള
സമസ്ത മേഖലകളിലും വലിയ മാറ്റങ്ങൾ സംഭവിച്ചു കഴിഞ്ഞിരിക്കുന്നെന്ന് അംഗീകരിക്കാൻ അവർ തയാറാവുന്നില്ല.
മാർക്ക്സിസം ഒരു ശാസ്ത്രമായല്ല ,മറിച്ച്‌ ഒരു വരട്ട്‌ വാദമായിട്ടാണ്
അവർ കാണുന്നത്‌.
യാഥാർത്ഥ്യങ്ങളിൽ നിന്നു സത്യം കണ്ടെത്തുന്നതിന്നും
വർത്തമാന സാഹചര്യത്തെ സമൂർത്തമായി വിശകലനം ചെയ്യുന്നതിനും ഇവർ വൈമുഖ്യം കാട്ടുന്നു.
ചൈനയിലെ അന്നത്തെ സമൂർത്ത സാഹചര്യങ്ങളിൽ
പ്രയോഗിക്കുകയും വികസിപ്പിക്കുകയും ചെയ്ത
ദീർഘകാല ജനകീയ യുദ്ധമെന്ന തന്ത്രത്തെ യാന്ത്രികമായി അംഗീകരിക്കുകയാണ് അവർ ചെയ്യുന്നതു.
വിപ്ലവ പൂർവ്വ ചൈനയും വർത്തമാന ഇന്ത്യയും തമ്മിലുള്ള
അടിസ്ഥാന വ്യത്യാസങ്ങൾ കാണാൻ മെനക്കെടാതെ
മാവോയുടെ ഉദ്ധരണികൾ യാന്ത്രികമായി ഇവർ ആവർത്തിച്ചു കൊണ്ടിരിക്കുന്നു.
ചൈനയിൽ കൂമിന്താങ്ങുകളുമായി വേർ പിരിഞ്ഞതിന്നു ശേഷം
സി പി സി യും ഒരു സൈന്യത്തെ നയിക്കുന്നുണ്ടായിരുന്നു എന്നും
അതിനു ശേഷം ഉണ്ടായ പ്രശ്നങ്ങൾ സൈനികമായിരുന്നതിനാൽ
ഗറില്ലാ യുദ്ധമുറ ഉപയോഗപ്പെടുത്തേണ്ടിവന്നു എന്നും
മാവോതന്നെ വിശദീകരിച്ചിട്ടുണ്ടൂ .
ചുകപ്പൻ സൈന്യത്തിനും കൂമിന്താങ്ങ്‌ സൈന്യത്തിന്നും
ഇടയിലുള്ള സൈനികപ്രശ്നങ്ങളുടെ സിദ്ധാന്ത-പ്രയോഗവശങ്ങൾ
കൈകാര്യം ചെയ്തിട്ടുള്ളതിനാലാണ് മാവോയുടെ അക്കാലത്തെ രചനകൾ സൈനികരചനകൾ എന്നറിയപ്പെടുന്നത്‌.
മാവോയുടെ രചനകളിൽ പറഞ്ഞിരുന്ന ഉന്മൂലന യുദ്ധത്തെ തെറ്റായി വ്യാഖ്യാനിച്ചതു മറ്റൊരു ഗുരുതരമായ തെറ്റായിരുന്നു.
ഇതിനെ വ്യക്തികളെ ഉന്മൂലനം ചെയ്യുക എന്നത്‌ തെറ്റായി വ്യാഖ്യാനിച്ചതു വഴി പ്രസ്ഥാനത്തിന് ഗുരുതരമായ തിരിച്ചടിയാണുണ്ടായത്‌.
എന്നിട്ടും ഇതേപാത ഇപ്പോഴും സി പി ഐ(മാവോയിസ്റ്റ്‌)
പിൻ തുടരുകയാണ്.
പാർട്ടിപരിപാടിയിലും വിപ്ലവത്തിന്റെ അടവുകളിലും തന്ത്രത്തിലും
കമ്യൂണിസ്റ്റ്‌ പാർട്ടി തൊഴിലാളി വർഗ്ഗത്തിന്റെ മുന്നണിപ്പടയായി പ്രർത്തിക്കണമെന്നും പുത്തൻ ജനാധിപത്യ വിപ്ലവവും തോഴ്ലാളി
വർഗ്ഗം നയിക്കണമെന്നും
തൊഴിലാളിവർഗ്ഗം എണ്ണത്തിൽ ഏഴു കോടിയിപരം വരുമെന്നും അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌.
എന്നാൽ ഈ പ്രധാനപ്പെട്ട കാര്യത്തിന് യാതോരു പരിഗണനയും പ്രായോഗിക തലത്തിൽ നൽകപ്പെട്ടില്ല എന്നതാണ് അനുഭവം.
വാസ്തവത്തിൽ തൊഴിലാളി വർഗ്ഗം
ഏതാണ്ട്‌ 25-20 കോടിയോളം വരും .
അവരെ രാഷ്ട്രീയവൽക്കരിക്കുകയും പ്രായോഗികതലത്തിൽ അവരുടെ നേതൃത്വം സ്ഥാപിച്ചെടുക്കുകയും ചെയ്യേണ്ടതുണ്ടു.
അല്ലാത്ത പക്ഷം പുത്തൻ ജനാധിപത്യ വിപ്ലവത്തിലേക്ക്‌
നയിക്കാൻ സാധ്യമല്ല ,
കൂടാതെ സോഷ്യലിസ്റ്റ്‌ രാജ്യങ്ങളിൽ ഉണ്ടായതു പോലുള്ള തിരിച്ചടികളെ മറികടക്കാനും സാദ്ധ്യമല്ല.
തൊഴിലാളി വിഷയം മേൽ സൂചിപ്പിച്ച വിധം രേഖകളിൽ പരാമർശിച്ചിരിക്കുന്നത്‌ പ്രയോഗത്തിൽ നിന്നന്യമായിട്ടാണ്.
ഇതു പോലെ സമൂർത്തമായ വിശകലനം കൂടാതെ ചെരുപ്പിനൊത്തു
പാദം മുറിച്ചുകൊണ്ടാണ് ഇന്ത്യൻ സാഹചര്യങ്ങളെ രേഖകളിൽ പ്രതിപാദിച്ചിരിക്കുന്നത്‌.
ഇത്തരത്തിലുള്ള യാന്ത്രികമായ സമീപനങ്ങളും അഴകുഴമ്പൻ ചിന്താഗതിയുമാണ് വിപ്ലവ പ്രസ്ഥാനത്തിന്ന് തകരാറുകൾ ഉണ്ടാക്കുന്ന വിധത്തിൽ അരാജകപ്രവർത്തനങ്ങളിലേക്ക്‌ ഇവരെ നയിച്ചിരിക്കുന്നത്‌.
മെൻഷേവിക്കുകളും നരോദ്നിക്കുകളും ആത്യന്തികമായ ഭരണ വർഗ്ഗത്തേയാണ്സേവിക്കുന്നതെന്ന് ലെനിൻ നമ്മെ പഠിപ്പിച്ചിട്ടുണ്ട്‌.
-അരാജക പ്രവത്തനങ്ങളുടെ അനന്തര ഫലങ്ങൾ-
കഴിഞ്ഞദശാബ്ദത്തിൽ പുത്തൻ കൊളോണിയൽ ജനങ്ങളുടെ ദുരിതങ്ങൾ കുത്തനെ വർദ്ധിച്ചപ്പോൾ പലയിടങ്ങളിലും ജനകീയ പ്രക്ഷോഭങ്ങൾക്ക്‌, പൊടുന്നനെ ഉണ്ടായ പ്രക്ഷോഭങ്ങൾക്ക്‌ അതു വഴി വച്ചു ദശലക്ഷക്കണക്കിന്ന് ആളുകൾ പങ്കെടുത്തുകൊണ്ടിരിക്കുന്ന
അത്തരം പ്രക്ഷോഭങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ നിരവധി സംസ്ഥാനങ്ങളിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുകയാണ്..
ഇവ ഭരണ വ്യവസ്ഥിതിക്ക്‌ വെല്ലുവിളിയുയർത്തുന്ന വിധത്തിലുള്ളവയാണ്.
സിംഗൂർ,നന്ദിഗ്രാം,ചിൽക്ക,കലിം നഗർ പോസ്കോ,കാഷിപ്പൂർ തുടങ്ങിയവ അവയിൽ ചിലതു മാത്രമാണ്.
ഛത്തീസ്‌ ഗഡിൽ തന്നെ ശിവനാഥ്‌ നദി സ്വകാര്യവൽക്കരിക്കുന്നതിന്നെതിരേ ശക്തമായ പ്രക്ഷോഭം നടന്നു.
ഇതിന്റെ ഫലമായി കോൺഗ്രസ്സ്‌ സർക്കാറിന്ന് തങ്ങളുടെ
വിനാശ കരമായ ചില വകുപ്പുകൾ അതിൽ നിന്ന് ഒഴിവാക്കേണ്ടിവന്നു. പിനീട്‌ വന്ന ബി ജെ പി സർക്കാർ
25-30ഗ്രാമങ്ങളിലായുള്ള 7000 ഏക്കർ കൃഷിനിലങ്ങൾ
മൂന്നു പ്രതേക സാമ്പത്തിക മേഖലകൾക്ക്‌ കൈമാറാൻ
വിജ്ഞാപനം പുറപ്പെടുവിക്കുകയുണ്ടായി .
ഇതിനെതിരെ കർഷകർ പ്രക്ഷോഭം ശക്തിപ്പെടുത്തിയതിന്റെ
ഫലമായി സർക്കാർ എല്ലാ സാമ്പത്തിക മേഖലകളും റദ്ദാക്കി .
ഈ രണ്ടു പ്രക്ഷോഭങ്ങൾക്കും നേതൃത്വം കൊടുത്തത്‌
സി പി ഐ (എം എൽ )ആയിരുന്നു.
എനാൽസി പി ഐ (മാവോയിസ്റ്റ്‌)-ന്ചില സമയങ്ങളിൽ അടിസ്ഥാന താവളങ്ങളും മറ്റു ചിലപ്പോൾ ഗറില്ലാ മേഖലകളുമായിരുന്ന
ബസ്തർ ജില്ലകളിൽ സഭവിച്ചത്‌ മറ്റൊന്നാണ്.
ബെയിലാദിലയിൽ നിന്ന് പൈപ്പ്‌ മാർഗം വിശാഖപട്ടണത്തിലേക്ക്‌ ഇരുമ്പയിരു കൊണ്ടുപോകാൻ
ടാറ്റാ-എസ്സാർ ഗ്രൂപ്പ്‌ അവിടെ ഒരു പദ്ധതി സ്ഥാപിച്ചു.
പാരിസ്തിതി നാശ മുണ്ടാക്കുന്നതും പതിനായിരക്കണക്കിന്ന്
ആദിവാസികളെ കുടിയൊഴിപ്പിക്കുകയും പ്രകൃതി വിഭവങ്ങൾ കൊള്ള ചെയ്യുകയും ചെയ്യുന്ന പ്രസ്തുത പദ്ധതി അനുവദിക്കില്ലെന്നു
സി പി ഐ (മാവോയിസ്റ്റ്‌) പ്രഖ്യാപിച്ചു.
എന്നാൽ ലഭ്യമായ റിപ്പോർട്ട്‌ കളനുസരിച്ച്‌
ടാറ്റാ-എസ്സാർ 375 കിമി പൈപ്പ്‌ ലൈൻ സ്ഥാപിച്ചുകഴിഞ്ഞു.
മാവോയിസ്റ്റുകൾ ഇക്കാര്യവുമായി ബന്ധപ്പെട്ട്‌ ഒന്നും ചെയ്തിട്ടില്ല.
ജനകീയ പ്രക്ഷോഭങ്ങളെ മാവോയിസ്റ്റ്‌ ആക്രമങ്ങളായി
ചിത്രീകരിച്ചു കൊണ്ടു അടിച്ചമർത്താനുപയോഗിക്കുന്ന
സാൽ വജുഡും പ്രയോഗിക്കാൻ സർക്കാരും
ഇതുവരെ രംഗത്തു വന്നിട്ടില്ല .
ഫലത്തിൽ രണ്ടു വിഭാഗങ്ങളും കോർപ്പരേറ്റുകളുമായി
സഹകരിച്ച്‌ കൊണ്ടിരിക്കുകയാണ്.
എന്നാൽ അടുത്തുള്ള നന്ദ്ഗാവോണിൽ പ്രതേക സാമ്പത്തിക മേഖലകൾക്കെതിരേയുള്ള ജങ്കീയ പ്രക്ഷോഭം ശക്തിപ്പെട്ടു കൊണ്ടിരിക്കുകയാണ്.
ഈ വസ്തുതകൾ കാര്യങ്ങൾ വ്യക്തമാക്കിത്തരുന്നുണ്ട്‌.
മാവോയിസ്റ്റുകൾ ഈ മേഖലയിൽ ആഹ്വാനം ചെയ്ത തെരഞ്ഞെടുപ്പ്‌ ബഹിഷ്കരണത്തിന്റെ ഫലമെന്താണ്?
2003-ലെയും 2008-ലെയും നിയസഭാ തെരഞ്ഞെടുപ്പുകളിൽ
60 ശതമാനത്തോളം ജനങ്ങളാണ് വോട്ട്‌ ചെയ്തത്‌.
മാവോയിസ്റ്റുകൾ ഒന്നാം നമ്പർ ശത്രു വായി കരുതുന്ന
ബി ജെ പി 12 സീറ്റിൽ 11ലും വിജയം നേടി .
ഈ മേഖലയിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള
ജനാധിപത്യ പ്രക്ഷോഭങ്ങളോ ഭൂമി മണ്ണിൽ പണിയെടുക്കുന്നവന്നു
എന്ന മുദ്രാവാക്യത്തെ അടിസ്ഥാനപ്പെടുത്തി
കാർഷിക പ്രക്ഷോഭങ്ങളോ നടത്തിയ റിപ്പോർട്ടുകൾ
ഇതുവരെ ലഭിച്ചിട്ടില്ല.
ഇത്തവണത്തെ ലോകസഭാ തെരഞ്ഞെടുപ്പിലും മാവോയിസ്റ്റുകളുടെ തെരഞ്ഞെടുപ്പ്‌ ബഹിഷ്കരണാഹ്വാനം വലിയ പ്രാധാന്യം കൊടുത്തു മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിക്കുകയുണ്ടായി.
തെരഞ്ഞെടുപ്പുകൾ ബഹിഷ്കരിക്കുകയെന്നത്‌ ജനാധിപത്യാവകാശമാണ്
എന്ന മുദ്രാവാക്യം സി പി ഐ (മാവോയിസ്റ്റ്‌) ഉയർത്തുകയും
ജനങ്ങളോട്‌ തെരഞ്ഞെടുപ്പ്‌ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തിട്ടു
പോലും അവർട്ടെ അടിസ്ഥാന താവളങ്ങളെന്നറിയപ്പെടുന്ന യിടങ്ങളിൽ പോലുമുള്ളവർ പോലും ,ആർക്കും വോട്ടു ചെയ്യാതിരിക്കാനുള്ള സംവിധാനമുണ്ടായിരുന്നിട്ടും രേഖപ്പെടുത്തുകയുണ്ടായില്ല.
-അരാജകപാത കൈവെടിയാൻ തയാറാണോ?-
സാർവ്വദേശീയകമ്യൂണിസ്റ്റ്‌ പാർട്ടിയെ
ഗുരുതരമായ തിരിച്ചടികളിലേക്ക്‌ നയിച്ച തെറ്റുകളിൽ നിന്ന്
പാഠങ്ങൾ ഉൾക്കൊള്ളുന്നതിന്നും എല്ലാരാജ്യങ്ങളിലും പ്രസ്ഥാനം
വീണ്ടും പടുത്തുയർത്തുന്നതിന്നും കമ്യൂണിസ്റ്റ്‌ പാർട്ടികൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
ക്രൂഷ്‌ ചേവിനേയുംഡെങ്ങിനേയും പോലുള്ള ചില വ്യക്തികൾക്കോ
സി പി ഐ ,സി പി എം പോലുള്ള പാർട്ടികളുടെ നേതൃത്വങ്ങൾക്കോ അല്ലാതെ പോയ കാലത്തുണ്ടായിരുന്നതെല്ലാം വളരെ നല്ലതായിരുന്നു
എന്നു പറയാൻ കമ്യൂണിസ്റ്റ്‌ പാർട്ടികൾ എന്നവകാശപ്പെടുന്നവർക്കാർക്കും കഴിയുകയില്ല.
റിവിഷണിസത്തിന്ന് ഉയർന്നു വരാനും എല്ലാ മുൻ സോഷ്യലിസ്റ്റ്‌ രാജ്യങ്ങളേയും തകർക്കാനും എങ്ങിനെ കഴിഞ്ഞു?
വിയറ്റ്നാമിന്ന് ഇത്രത്തോളം മഹത്തായ പോരാട്ടങ്ങൾക്കും ചരിത്രത്തിനും ശേഷം ഇത്രപെട്ടെന്ന് എങ്ങിനെ അധപ്പതിക്കാൻ കഴിഞ്ഞു?.
ഒട്ടേറെ ഉദ്ഘോഷിക്കപ്പെട്ട
ഫിലിപ്പൈൻസ്‌,പെറുവിയൻ പ്രസ്ഥാനങ്ങൾക്ക്‌
എന്തു സംഭവിച്ചു?
നേപ്പാളിലെ മാവോയിസ്റ്റുകൾക്ക്‌ തങ്ങളുടെ പാതയിൽ മാറ്റം വരുത്തേണ്ടി വന്നതു എന്തുകൊണ്ടാണ്?
ആന്ധ്രയിൽ ഏറ്റ തിരിച്ചടിയും മറ്റു സംസ്ഥാനങ്ങളിൽ
സ്വാധീനം നഷ്ടപ്പെട്ടിരിക്കുന്നതും സി പി ഐ(മാവോയിസ്റ്റ്‌)-ന് എപ്രകാരമാണു വിശദീകരിക്കാൻ കഴിയുക?
ജീവിതത്തിന്റെ സമസ്തതുറകളിലും സാമ്രാജ്യത്വത്തിന്റെ
മേധാവിത്വവും നിയന്ത്രണവും നാൾക്കു നാൾ വർദ്ധിച്ചു വരുമ്പോൾ തൊഴിലാളി വർഗ്ഗ വിപ്ലത്തിന്റെ സിദ്ധാന്തവും പ്രയോഗവും എപ്രകാരം വികസിപ്പിക്കാൻ കഴിയും?
കമ്യൂണിസ്റ്റ്‌ ഇന്റർനാഷണലിന്റെ കീഴിൽകെട്ടിപ്പടുക്കപ്പെട്ട പാർട്ടികൾ
ഒട്ടു മുക്കാലും ഉദ്യോഗസ്ഥമേധാവിത്ത സംഘടനകളായി അധപ്പതിച്ചു കഴിഞ്ഞിട്ടുള്ള ഘട്ടത്തിൽ
ജനാധിപത്യത്തെ അടിസ്ഥാനപ്പെടുത്തിയ കേന്ദ്രീകരണത്തോടുകൂടി എപ്രകാരം പാർട്ടി കെട്ടിപ്പടുക്കാൻ പറ്റും ?
മാവോയിസ്റ്റ്‌ പാർട്ടികളിൽ പോലും ഉണ്ടായിക്കൊണ്ടിരിക്കുന്ന
ഉദ്യോഗസ്ഥ മേധാവിത്ത വൽക്കരണം എങ്ങിനെ തടയാൻ കഴിയും ?
അതു പോലെ വിപ്ലവ പൂർവ്വ ചൈനയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്നത്തെ ഇന്ത്യക്കുള്ള വൻ തോതിലുള്ള വ്യത്യാസങ്ങൾക്ക്‌ മുന്നിൽ കണ്ണടച്ചു നിൽക്കാൻ നമുക്കാവുമോ?
ഇത്തരം ചോദ്യങ്ങൾ ഉയർത്തിക്കൊണ്ടിരിക്കുന്നതു
ശത്രുക്കൾ മാത്രമല്ല .
വിപ്ലവത്തിന്റെ മിത്രങ്ങളും ജനങ്ങളും കൂടിയാണു.
ജനങ്ങളാണ് ചരിത്രം ശൃഷ്ടിക്കുന്നതെന്നും
വിപ്ലവമെന്നത്‌ ജനങ്ങളുടെ ഉത്സവമാണെന്നുമാണു
മാവോവരെയുള്ള ആചാര്യന്മാർ പഠിപ്പിച്ചിട്ടുള്ളത്‌ ,
ജനങ്ങളെ രാഷ്ട്രീയ വൽക്കരിക്കുകയും അവരെ സംഘടിപ്പിക്കുകയും വിപ്ലവത്തിലേക്ക്‌ നയിക്കുകയും ചെയ്യുകയാണ്
കമ്യൂണിസ്റ്റ്‌ പർട്ടികളുടെ കർത്തവ്യം.
ഒരു രാജ്യത്ത്‌ നടന്ന വിപ്ലവ പോരാട്ടങ്ങളുടെ അനുഭവങ്ങൾ
മറ്റൊരു രാജ്യത്ത്‌ യാന്ത്രികമായി പകർത്താൻ കഴിയില്ല എന്ന്
ചരിത്രം തെളിയിച്ചിട്ടുണ്ടു.
ഇനിയും അത്തരം ശ്രമങ്ങൾക്ക്‌ മുതിർന്നാൽ
അതു ദുരന്തത്തിൽ കലാശിക്കുകയും
അതൊരു ക്രൂരമായ തമാശയായി മാറുകയും ചെയ്യും .
അതിനാൽ വിപ്ലവത്തിന്റെ കരാറുകാരുടെ വേഷം കെട്ടുന്നത്‌
സി പി ഐ (മാവോയിസ്റ്റ്‌)അവസാനിപ്പിക്കണം
120 കോടിയോളം ജനങ്ങൾ വസിക്കുന്ന ,
സംഘടിത-അസംഘടിത വിഭാഗങ്ങളിലായി 20 കോടിയോളം തൊഴിലാളികളുള്ള വിശാലമായ രാജ്യത്തിൽതൊഴിലാളി
വർഗ്ഗത്തെ യഥാർത്ഥത്തിലുള്ള മാർക്ക്സിസ്റ്റ്‌ ലെനിനിസ്റ്റ്‌
അർത്ഥത്തിൽ തന്നെ മുന്നണിപ്പടയാക്കിക്കൊണ്ട്‌ ,
കഴിഞ്ഞകാല തെറ്റുകൾ തിരുത്തിക്കൊണ്ട്‌ ,
ദേശീയ-സാർവ്വദേശീയ സാഹചര്യങ്ങളെ സമൂർത്തമായി വിശകലനം ചെയ്തു കൊണ്ടു ,
അതിനെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട്‌ നമ്മുടെ സൈദ്ധാന്തിക
ധാരണകളും പ്രയോഗങ്ങളും വികസിപ്പിച്ചു കൊണ്ട്‌
പാർട്ടി കെട്ടിപ്പടുക്കേണ്ടത്‌ എങ്ങിനേയെന്നും
വിപ്ലവത്തിന്റെ കടമകൾ പൂർത്തീകരിക്കേണ്ടതു എങ്ങിനേയെന്നും
നമുക്കു കൂട്ടായി പഠിക്കാം എന്നു തീരുമാനിക്കുക
സഖാക്കളെ .അഭിവാദ്യങ്ങൾ

അഭിപ്രായങ്ങളൊന്നുമില്ല: