ചെയ്യുന്ന വിധത്തിലുള്ള അപഗ്രഥന-രചനാരീതി
താങ്കളെപ്പോലുള്ള ബുദ്ധിജീവികൾക്ക്
യോചിച്ചതാണോ സാർ?.
വർഗീയതയേക്കുറിച്ചുമൊക്കേയുള്ള പൊതു വിവരങ്ങളും ധാരണകളും മാത്രം കൈമുതലായുള്ളവർ
പലപ്പോഴും പ്രത്യക്ഷത്തിൽ കാണുന്നവ വിശ്വസിച്ചു പോവുകയും അതനുസരിച്ചു നിലപാടെടുത്തു പ്രവർത്തിച്ചുപോവുക
സ്വഭാവികം മാത്രം.
പൊതു ജീവിതത്തിൽ വർഗീയതയടക്കമുള്ള
ദുരിത-സംഘർഷങ്ങൾ വന്നു പെട്ടേക്കാം
അത്തരം സന്ദർഭങ്ങളിൽ അരക്ഷിതമായിപ്പോവുന്ന
സിവിൽ സമൂഹത്തെ ജാഗരൂഗമാക്കാൻ ,ആശങ്കയകറ്റാൻ,സംഘർഷ സന്ദർഭം തരണം ചെയ്യാൻ
എല്ലാം ഇട്ടെറിഞ്ഞ് ഇറങ്ങിത്തിരിക്കേണ്ടുന്ന
ഉത്തരവാദിത്വത്തിൽ നിന്നു കുറ്റകരമായ അലസതയോടെ ചേരിചേരുന്ന താങ്കൾ
അനുകരണീയനായ എഴുത്തുകാരൻ എന്ന വിശേഷണത്തിന്നു അർഹനാണോ?
എന്തൊക്കെയോ സാമൂഹ്യകാരണങ്ങളാൽ
അത്യന്തം ഭീഷണവും മനുഷ്യത്വ വിരുദ്ധവുമായ സന്ദർഭങ്ങളിൽ ,
ആ സാഹചര്യങ്ങളേ ഉപയോഗിച്ചു പൊതുസമൂഹത്തോടുള്ള ഉത്തരവാദിത്വം മറന്നു
വർഗ്ഗീയതപോലുള്ള ഭ്രാന്തമായ വികാരങ്ങളെ
സംഘർഷപ്പെട്ടു നിൽക്കുന്ന പൊതു മനസ്സിലും
വ്യക്തി മനസ്സിലും വിദ്വ്വേഷം അടിച്ചുകയറ്റാൻ
പറ്റിയ അവസരമാക്കുന്നതു മനുഷ്വത്വമോ സാർ.
രാജ്യത്തേയും ജനതയേയും വർഗ്ഗീയ വൽക്കരിച്ചു ശിഥിലീകരിപ്പിക്കാൻ താൽപ്പര്യമുള്ളവർ ഉണ്ട്.
അതിനുള്ള കൂട്ടായ പ്രവർത്തനം നടക്കുന്നുമുണ്ട്.
വ്യക്തിപരമായ ജീവിതവിജയം സ്വപ്നം കണ്ടൂക്കൊണ്ടു
ഒരു പക്ഷെ താങ്കളും അക്കൂട്ടത്തിൽ അകപ്പെട്ടു പോയിരിക്കാം.
എന്നാൽ മാനവികതയേ ക്കുറിച്ചും ജനാധിപത്യത്തേക്കുറിച്ചുമുള്ള താങ്കളുടെ ഇടക്കിടെയുള്ള വാചമടി നിർത്തണം
എന്നുപറയാനുള്ള ഞങ്ങളുടെ അവകാശം
ഒരു ദാക്ഷിണ്യവുമില്ലാതെ ഞങ്ങൾ പ്രയോഗിക്കും സാർ.
പുത്തൻ കൊളോണിയൽ ആധിപത്യത്തിൽ അകപ്പെടുത്തിയ രാജ്യങ്ങളിൽ നടക്കുന്ന നിഷ്ഠൂരമായ കൊള്ളകളിൽ നിന്നു
പൊതുജന ശ്രദ്ധ തിരിച്ചുവിടുന്നതിന്നുവർഗ്ഗീയ-വംശീയ-ജാതീയ-വർണ്ണ സത്വ ബോധത്തിന്റെ അജണ്ടകൽ
ബോധപൂർവ്വം സാമ്രാജ്യത്വം ഇട്ടുകൊടുത്ത
കുരുക്കാണെന്ന യാഥാർത്ഥ്യം താങ്കൾ ഇനിയും അറിഞ്ഞില്ല എന്നാണോ?
ഇക്കാര്യം ഇന്നാട്ടിലെ പുരോഗമന ജനാധിപത്യ ശക്തികൾ വിളിച്ചുപറയാൻ തുടങ്ങിയിട്ടു ഒരു പാടുനാളുകളായി സാർ.
1970 കളിൽ കാർട്ടർ അധികാരത്തിലിരുന്ന കാലം തൊട്ടാണ്
അഫ് ഗാനിസ്ഥാനിൽ ഇസ്ലാം തീവ്രവാദികളെ വാർത്തെടുക്കാൻ അമേരിക്ക ശ്രമമാരംഭിച്ചത്.
"റഷ്യൻ കരടിയെ പുറത്താക്കാൻ"ജമാ അത്തെ ഇസ്ലാമികൾ മതിലായ മതിലിലൊക്കെ എഴിതിവെച്ചിരുന്നതു സാർ ഓർക്കുന്നില്ലേ?
1980ൽ മാത്രം ഇതിനോക്കെയായി 50000 കോടിഡോളർ അമേരിക്ക ചിലവഴിച്ചു എന്നാണ് ഔദ്യോഗിക കണക്ക്.
അഫ് ഘാൻ-പാക്കിസ്ഥാൻ അതിർത്തിയിൽ
ഹിന്ദ്-കുഷ് പർവ്വത നിരകളിൽ താലിബാൻ ജന്മംകൊണ്ടത്.
അമേരിക്കയുടെ പുത്തൻ കൊളോണിയൽ അജണ്ടയുടെ സൃഷ്ടിയാണ് താലിബാൻ.
താലിബാൻ അമേരിക്കക്കെതിരേ തിരിഞ്ഞ തക്കം നോക്കി അതിസമർത്ഥമായി അഫ് ഗാനേയും ഇറാക്കിനേയും പുത്തൻ അധിനിവേശത്തിന്ന് പൂർണ്ണമായി കീഴ്പ്പെടുത്തുകയും ചെയ്തു.
ഇസ്ലാമിനെതിരേ ആഗോളഭീകര യുദ്ധം
അഴിച്ചുവിടുന്നതടക്ക മുള്ളവ
പിൽക്കാല നാടകങ്ങളിലെ ചില തട്ടുപൊളിപ്പൻ
സീനുകൾ ആയിരുന്നുവല്ലോ സാർ.
അമേരിക്കൻ സാമ്രാജ്യത്വം എഴുതി തയ്യാറാക്കിയ തിരക്കഥക്കനുസരിച്ച് ലോകം തീവ്രവാദപ്രവർത്തനങ്ങൾക്ക് അരങ്ങായി തീർന്നിരിക്കുന്നു.
തീവ്രവാദത്തിന്റേതടക്കമുള്ള ആഗോളവൽക്കരണത്തിൽ
ഇന്ത്യയും ഏറ്റവും നല്ല കളിയരങ്ങാക്കുന്നതിൽ
അതിന്റെ പ്രചാരകരും,ഒത്താശക്കാരും ,ദൃശ്യ-പത്രമാധ്യമങ്ങളും ഇടത്-വലത്-കാവി രാഷ്ട്രീയക്കാരും,മത നേതൃത്വങ്ങളും തങ്ങളാലാവുന്നതു ഭംഗിയായി ചെയ്തുകൊണ്ടിരിക്കുന്നു എന്നുള്ളതാണ് വർത്തമാന ഇന്ത്യനവസ്ഥ.
താലീബാൻ ബുദ്ധപ്രതിമ തകർക്കുമ്പോൾ ഹിന്ദുമത ഭ്രാന്തന്മാർ മസ്ജിദ് തകർക്കുകയായിരുന്നു.
ഗുജറാത്ത് വംശഹത്യ ഒറീസ്സയിലും കർണ്ണാടകയിലും വ്യാപിപ്പിച്ചു.
താലീബാൻപോലും ചെയ്യാത്തത് കർണ്ണാടകയിലും ഇങ്ങ് കേരളത്തിലും വ്യാപിപ്പിക്കുകയായിരുന്നു.
താലീബാനെ സൃഷ്ടിച്ചുകൊണ്ടഫ് ഗാനേയും,പാകിസ്ഥാനേയും ശിഥിലീകരിക്കുകയെന്ന അമേരിക്കൻ സാമ്രാജ്യത്വ
അജണ്ട തന്നെയാണു ഹിന്ദു മതമൗലിക വാദത്തിന്റെ
ഇന്ത്യയിലെ വളർച്ചക്കു പിന്നിലും പ്രവർത്തിക്കുന്നത്.
അമേരിക്കൻCIAയും ഇസ്രായേലി മോ സാദും രാജ്യത്ത്
കടന്നു വരുന്നതും ഇതുമായി ബന്ധപ്പെട്ടു തന്നെയാണ് സാർ. ഒരിക്കൽ ഭ്രാന്താലയമെന്ന് വിശേഷിപ്പിക്കപ്പെട്ട കേരളത്തെ അടിമുടി പിടിച്ചുകുലുക്കിയത് നവോത്ഥാന പ്രസ്ഥാനം തുടക്കമിട്ട സാമൂഹ്യ വിപ്ലവത്തിന്റെ കരുത്തുറ്റ പുത്തൻ ആശയങ്ങളായിരുന്നു. ഈ ഉഴുതുമറിച്ചിലിന്റെ ഭാഗമാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്നും മുമ്പേ മാർക്ക്സിയൻ ആശയങ്ങളെ കേരളത്തിൽ എത്തിച്ചത്.
കൊളോണിയൽ വിരുദ്ധവും ,ജന്മിത്വവിരുദ്ധവുമായ എണ്ണമറ്റ പടനിലങ്ങളിൽ,
എണ്ണമറ്റ പോരാട്ടങ്ങളിൽ,എണ്ണമറ്റ രക്തസാക്ഷിത്വങ്ങൾ കേരളീയ ജീവിതത്തിന്റെ രാഷ്ട്രീയ-സാംസ്കാരിക നിലപാടുകൾക്ക് പുത്തനുണർവ്വും ദിശാബോധവും നൽകി.
പല ജീർണ്ണതകളേയും അതു പിഴുതു മാറ്റി.
അതൊരു മഹത്തായ മണ്ണൊരുക്കമായിരുന്നു.
ഓരോ ഇഞ്ചും പോരാടിയാണ്,എത്രയോ വിയർപ്പും രക്തവും ചിന്തിയാണ് ഓരോ പടവും ചവിട്ടിക്കയറിയതു.
ആധുനിക കേരളം രൂപപ്പെട്ടത് അങ്ങിനേയാണ് സാർ.
സന്ദർഭം കിട്ടുമ്പോഴൊക്കെ ഭീഷണിപ്പെടുത്തുന്നതുമായ
'വിമോചന സമരം. നടക്കുന്നത്.
ഒരു നൂറ്റാണ്ടോളം നീണ്ടുനിന്ന നവോത്ഥാന പ്രക്രിയയിൽ
നിന്നുള്ള വിമോചനമായിരുന്നല്ലോ ഇതിന്റെ ലക്ഷ്യം.
നവോത്ഥാന പ്രയോഗങ്ങളിൽ വ്യക്തി ജീവിതത്തിന്റെ സ്വകാര്യതയിലേക്ക് ആട്ടിയോടിച്ച ജതി-മത ഭ്രാന്തിനെ
പൊതു ജീവിതത്തിന്റെ ഭരണക്കസേരയിലേക്ക്
ആനയിച്ചുകൊണ്ടു വന്നു 'വിമോചന സമരം'.
നവോത്ഥാന പ്രസ്ഥാനം പൊരുതിതോൽപ്പിച്ച,നിരാകരിച്ച സാമൂഹ്യ വിപത്തുകളെ ,തിന്മകളെ ആദരണീയമായ
പുത്തൻ രീതിയിൽ പുന പ്രതിഷ്ഠിച്ചു
'വിമോചന സമരം'.
അതുകോണ്ടാണ് സാംസ്കാരിക ചരിത്രത്തിലെ ഏറ്റവും വലിയ അശ്ലീലമായി പുരോഗമന ജനാധിപത്യ കേരളം വിലയിരുത്തുന്നത്.
തുടർന്ന്, സ്വതന്ത്ര,പരമാധികാര,മതേതര,ജനാധിപത്യ,സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് എന്ന സങ്കൽപ്പങ്ങളിൽ മുന്നേറാനുള്ള
എല്ലാ മുൻ ഘണനാ ശ്രമങ്ങളും തടയപ്പെട്ടു.
ബഹുജനാഭിപ്രായങ്ങളും പൊതു സഭ കളിലുള്ള അംഗീകാരണവും,ബഹുജന പ്രാതിഷേധങ്ങൾ-പ്രക്ഷോഭങ്ങൾ അലോസരങ്ങളാക്കപ്പെട്ടു.
സാമ്രാജ്യത്വ ആഗോളീകരണത്തിന്റെ ശിൽപശാലകളായി പഞ്ചായത്തു മുതൽ പാർലമന്റുകൾ വരെ മാറിക്കഴിഞ്ഞു.
ധനകാര്യ മൂലധനശക്തികൾക്ക് രാഷ്ട്രീയ സംരക്ഷണം നൽകുക എന്ന ദൗത്യം മാത്രമേ അവിടെ അവിടങ്ങളിൽ നിർവ്വ്വഹിക്കാനുള്ളൂ എന്നവസ്ഥയിൽ എത്തിനിൽക്കുന്നു.
പോളിംഗ് കഴിയുന്നതോടെ എല്ലാ വാഗ്ദാനങ്ങളും വിസ്മരിക്കപ്പെടുകയും ,
നാം തെരെഞ്ഞെടുത്തവർ നമ്മെ കണ്ടാൽ അറിയാത്തവരാവുമ്പോഴും,
അവർ നമ്മുടെ ശത്രുക്കളായി മാരിത്തീരുന്ന ഘട്ടത്തിലും
ജനം കൂടുതൽ കൂടുതൽ അലസരായി പകരം വീട്ടുന്നു.
എല്ലാ അജണ്ടകളും റദ്ദാക്കപ്പെട്ടു
എല്ലാം ഒന്നാക്കി മാറ്റി.
രാജ്യത്തിന്റെ നിലനിൽപ്പും ജനങ്ങളുടെ നിലനിൽപ്പും
പുരോഗതിയും അപകടത്തിലാക്കിയ
സാമ്പത്തിക-രാഷ്ട്രീയ പ്രശ്നങ്ങൾ
പൊതു തെരഞ്ഞെടുപ്പു വേളകളിൽപ്പോലും ചർച്ച ചെയ്യപ്പെടുന്നില്ല മാറി മാറി നാടുഭരിച്ച ഒരു ഭരണാധികരിക്കും
ഇത്തരം അടിസ്ഥാന പ്രശ്നങ്ങൾ ജനങ്ങളുടെ മുന്നിലേക്ക് ഉന്നയിക്കാൻ ധൈര്യം നഷ്ടപ്പെട്ടു .....
പറഞ്ഞു വരുന്നത് അല്ലെങ്കിൽ പറയാൻ ഉദ്ദേശിച്ചത്.
രാജ്യത്ത് നടപ്പിലാക്കുന്ന സാമ്പത്തിക നയങ്ങളിൽ
നീന്ന് വർഗീയതയെ മാത്രം അടർത്തിയെടുക്കുന്നതു ദുരുദ്ദേശപരമാണു.
സാമ്പത്തിക-രാഷ്ട്രീയ മണ്ഡലത്തിലെ പരസ്പരബന്ധങ്ങളെ കാണാൻ കൂട്ടാക്കാതിരിക്കുന്നത് തികഞ്ഞ വഞ്ചനയാണ് എന്നതാണ്.
ഈ കുറിപ്പ് അവസാനിപ്പിക്കുന്നതിന്നു മുമ്പ് ഒരുകാര്യം കൂടി...
മതത്തിന്റേയും ജാതിയുടേയും ചൂടു പറ്റി വളർന്ന് കപടമായ മാനുഷിക-ധാർമ്മിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച്
ചൂഷണവും അടിച്ചർത്തലും ഉപയോഗിച്ച് നിയന്ത്രണം
ഇന്ത്യൻ മുതലാളിത്തത്തിന്നെതിരേയുള്ള സമരം
ഏറ്റെടുക്കേണ്ടത് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളാണ്.
മത നിരപേക്ഷതയുടെ ജനാധിപത്യ ജീവിതരീതിയുടെ സംരക്ഷകരാകാനും കമ്യൂണിസ്റ്റ്കാർക്ക് കഴിയണം.
അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതത്തോട് നേരിട്ട് ബന്ധപ്പെട്ട് കിടക്കുന്ന ഈ പ്രശ്നത്തോട് സത്യ സന്ധമായ സമീപനം വളർത്തിയെടുത്തവരായിരുന്നു കമ്യൂണിസ്റ്റ് പാർട്ടികൾ .
അതൊരു പഴങ്കഥയാക്കി
മാർക്ക്സിസ്റ്റ് നിലപാടുകൾ ഉപേക്ഷിച്ച്
അവസര വാദപരവും വഞ്ചനാപരവുമായ
അടവുകളും തന്ത്രങ്ങളുംസ്വീകരിച്ചു
മതനിരപേക്ഷ ജനാധിപത്യത്തെ ബലികൊടുത്ത പ്രസ്ഥാനങ്ങളായി
ഇടത്പക്ഷങ്ങളും അധപ്പധിക്കുന്ന കാഴ്ച്ച ഞെട്ടിപ്പിക്കുന്നവതന്നെയാണ്.
തീവ്ര ഹിന്ദുത്വത്തെ അംഗീകരിക്കുന്ന രാമൻപിള്ളയും,
കൃസ്ത്യൻ മതമേധാവികളെ പ്രീതിപ്പെടുത്താൻ
ഇടതുപക്ഷ സ്ഥാനാർത്ഥികൾ കൈക്കൊള്ളുന്ന ശൈലിയും ,
ഇസ്ലാം മത തീവ്രവാദ വിഭാഗങ്ങളോട് കൈക്കൊണ്ട
സമീപനങ്ങളു മെല്ലാം
കേരളത്തിലെ ജനങ്ങൾ അവരുടെ നിത്യ ജീവിതത്തിൽ
സൂക്ഷിച്ച മതനിരപേക്ഷ ജനാധിപത്യ ബോധങ്ങളെ
സാരമായ പരിക്കേൽപിച്ചിട്ടുണ്ടു.
മുതലാളിത്തം അതിന്റെ ശവക്കുഴി സ്വയം നിർമ്മിക്കുന്നു
എന്നത് സാമൂഹ്യമാറ്റത്തിന്റെ ചലനനിയമങ്ങളിൽ ഒന്നാണ്.
എന്നാൽ ചരിത്രത്തിന്റെ മുന്നേറ്റങ്ങളിൽ
മറ്റൊരു ദുരന്തത്തിന്നു കൂടി സാക്ഷികളാവുന്നു.
ഇന്ത്യയിലെ വ്യവസ്ഥാപിത കമ്യൂണിസ്ത് പ്രസ്ഥാനങ്ങളുടെ
ശവക്കുഴി സ്വയം തോണ്ടിക്കൊണ്ടിരിക്കുന്നു എന്നാണത്.
6 അഭിപ്രായങ്ങൾ:
"മുതലാളിത്തം അതിന്റെ ശവക്കുഴി സ്വയം നിർമ്മിക്കുന്നു
എന്നത് സാമൂഹ്യമാറ്റത്തിന്റെ ചലനനിയമങ്ങളിൽ ഒന്നാണ്.
എന്നാൽ ചരിത്രത്തിന്റെ മുന്നേറ്റങ്ങളിൽ
മറ്റൊരു ദുരന്തത്തിന്നു കൂടി സാക്ഷികളാവുന്നു.
ഇന്ത്യയിലെ വ്യവസ്ഥാപിത കമ്യൂണിസ്ത് പ്രസ്ഥാനങ്ങളുടെ
ശവക്കുഴി സ്വയം തോണ്ടിക്കൊണ്ടിരിക്കുന്നു എന്നാണത്" - :)
ഇവിടെ കമന്റു മഴയുടെ കുറവുള്ള പ്രദേശമാണെന്നു തോന്നുന്നല്ലോ ! ചിത്രകാരന്‍ ഒരു കമന്റ് വായ്പ്പയായി തരം. പിന്നെ തിരിച്ചു തന്നാല്‍ മതി :)
.....................
അവസരവാദികളായ ഹൃസ്വദൃഷ്ടികള്‍
പ്രീണന ബക്കറ്റുകളുമായി ഇസ്ലാമിക തീവ്രവാദികളുടെ
ഇഫ്താറില്‍ പങ്കെടുത്ത നന്ദി പ്രകടിപ്പിക്കാനായി കൈവെട്ടു കീര്‍ത്തനങ്ങള്‍ ആലപിച്ചുകൊണ്ട് ഇസ്ലാമികതക്കു പിന്നാലെ കൂട്ടയോട്ടം ആരംഭിച്ചിരിക്കയാണ്.
കെ.പി.രാമനുണ്ണിമാര്‍ക്കും, ജി.പി.രാമചന്ദ്രന്മാര്‍ക്കും,എസ്.വി.രാമനുണ്ണിമാര്‍ക്കും,രാജീവ് ശങ്കരന്മാര്‍ക്കും,ചാര്‍വാക, നിസ്സഹായ,സത്യാന്വേഷികള്‍ക്കും,വാണീദാസ് എളയാവൂരിനെപ്പോലുള്ള മഹാസാഹിത്യകാരന്മാര്‍ക്കും ശേഷം കാരിരുമ്പുപോലെ കരുത്തുറ്റ പ്രത്യയശാസ്ത്രത്തിന്റെ ബൂലോക നിറ സാന്നിദ്ധ്യമായ
ശ്രീ.കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി അവര്‍കളും ഇസ്ലാമിസ്റ്റ് ആകാശത്തിന്റെ നെടും തൂണാകാന്‍ രംഗത്തിറങ്ങിയിട്ടുണ്ട്.
ഇസ്ലാമിസ്റ്റ് ഹൈന്ദവ (അ./സ.)ബുജികള്‍ക്കായി ചിത്രകാരന്‍ തയ്യാറാക്കിയ ഛര്‍ദ്ദ്യാതിസാര നിയന്ത്രണത്തിനായുള്ള അലോപ്പതി മരുന്ന് : വാലുകള്‍ ആടുന്നത് ആര്‍ക്കുവേണ്ടി ?
മാർക്ക്സിയൻ പ്രത്യായശാസ്ത്രത്തേയും അതിന്റെ പ്രയോഗ സാദ്ധ്യതകളേയും കയ്യൊഴിഞ്ഞു ബൂർഷ്വാ പാർലമന്ററി വ്യാമോഹത്തിന്റെ മായക്കാഴ്ചകളിലേക്ക് പ്രസ്ഥാനത്തെ തന്ത്രപൂർവ്വം ആനയിച്ചവരുടെ കൂടാരമായി മാറിയ ഉന്നത കമ്മിറ്റികൾക്കു മുന്നിൽ പ്രതീക്ഷയോടെ തമ്പടിച്ചു നിൽക്കുന്ന പാവപ്പെട്ടവരുടെ ഗതികേട് ഇന്ത്യൻ വിപ്ലവപ്രസ്ഥനത്തിന്റെ ദുരന്തവിത്രമാണ്..ചാണക്യൻ പ്രതികരിച്ചതിന്ന് നന്ദി...
ചിത്രകാരാ നന്ദി .ലക്ഷം കമന്റു പിന്നിട്ട ചിത്രകാരന്ന് പ്രത്യേക അഭിനന്ദനം.ആ മരുന്നുകളുടെ കൂട്ടത്തിൽ കമന്റു കൂട്ടാനുള്ള മരുന്നു ബാക്കി ഇരിപ്പുണ്ടെങ്കിൽ അൽപം തന്ന് സഹായിക്കണേ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ