2010, സെപ്റ്റംബർ 11, ശനിയാഴ്‌ച

ദൈവം തീവ്രവാദിയായതാണോ? അതല്ല, തീവ്രവാദി ദൈവമായതാണോ?

സുഹൃത്തെ,
തലക്കെട്ടില്‍ സൂചിപ്പിച്ചത്‌ പോലെ ദൈവം തീവ്രവാദിയായതാണോ
അതല്ല തീവ്രവാദി ദൈവമായതാണോ എന്ന ചോദ്യം
ഉന്നയിക്കുക എന്നത്‌ കുറിപ്പിന്റെ ഉദ്ദേശമല്ല.
മറിച്ച്‌ കുറിപ്പ്‌ ഇതിന്റെ അവസാന ഘട്ടത്തില്‍
ചില ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ടു.
വിഷയത്തിലേക്ക്‌ വരാം ..
അണ്ഡകടാഹത്തില്‍ പണ്ട്‌ പണ്ട്‌ വളരെ പണ്ട്‌
ജാമ്പവാന്റെ കാലത്തിനും മുമ്പ്‌ തുടങ്ങി നടപ്പ്‌ ദിനം വരെയുള്ള
ഇക്കാല മത്രയും കാക്ക തൊള്ളായിരക്കണക്കിന്ന്
തീവ്രവാദികളും ഭീകരവാദികളും ജനിച്ചിട്ടുണ്ടു,അവതരിച്ചിട്ടുണ്ട്‌.
ഇവന്മാരില്‍ നൂറ്റിക്ക്‌ നൂറും ദൈവങ്ങളായി, മഹാന്മാരായി.
ഭരണാധികാരികളായി ,നേതാക്കന്മാരായി,ആരാധ്യരായി ,
വെണ്ണക്കല്‍ പ്രതിമകളായി,പഞ്ചലോഹ വിഗ്രഹങ്ങളായി,സ്റ്റാച്യു വായി നഗരമദ്ധ്യത്തിലും
പൂജാമുറിക്കുള്ളിലും,മണ്ഡപങ്ങളായി,ആരാധനാലയങ്ങളിലായി,
താമ്രപത്രാധിപന്മാരായി ഒതുങ്ങിയിട്ടുണ്ട്‌,ഒതുങ്ങാനുണ്ട്.
ക്ഷമിക്കണം ,
ഇങ്ങനെ പുരാണങ്ങള്‍ എഴുന്നെള്ളിച്ച്‌ നിഷ്ഠൂരമായ വര്‍ത്തമാനകാല
തീവ്ര-ഭീകരവാദ പാതകങ്ങളെ നിസ്സാരവല്‍ ക്കരിക്കയാണെന്നു ധരിക്കരുത്‌.
മയിലെണ്ണ പ്രയോഗത്തിലൂടെ വളഞ്ഞുപോയതാണെന്നും വിധിച്ചേക്കരുത്‌...
ഇന്ന് നിലവില്‍ ജീവിച്ചിരിക്കുന്ന ഒട്ടനവധി തീവ്ര-ഭീകരവാദികളില്‍
നിന്ന് പ്രബലരായ രണ്ടു പേരു തെരഞ്ഞെടുക്കുകയാണെങ്കില്‍
അതില്‍ ഒന്നാമനാകുവാന്‍ തികച്ചും യോഗ്യനായവന്‍
അമേരിക്കന്‍ സാമ്രാജ്യത്വം തന്നെയാണ്.
ആര്‍ജ്ജിതമായ മുഴുവന്‍ ശാസ്ത്ര-സാങ്കേതിക വിദ്യകളേയും
ലോകവ്യാപകമായി നടത്തുന്ന ആയുധക്കച്ചവടത്തിലൂടെ,
ബ്ലേഡ്‌ ഇടപാടുകളേലൂടെ സമാഹരിച്ച പണവും ഉപയോഗിച്ച്‌,
സൈനിക ഇടപെടലുകളിലൂടെ കൊള്ളയടിച്ച സമ്പത്തും ,
സമാനചിന്താഗതിക്കാരായ രാജ്യങ്ങളുടേയും,
"ജനാധിപത്യ"വാദികളുടേയും പിന്തുണയും പ്രോത്സാഹനവും
കൊണ്ടു നടത്തുന്ന അമേരിക്കന്‍ സാമ്രാജ്യ തീവ്ര വാദത്തീന്
ഇന്ന് അംഗീകൃത തീവ്രവാദ സ്വഭാവം കൈവരിച്ചു കൊണ്ടിരിക്കുന്നു.
സ്വന്തം രാജ്യത്തിന്ന് പുറത്ത്‌ ഇത്രയേറെ ജനങ്ങളെ കൊന്നൊടുക്കിയ
മറ്റൊരു തീവ്രവാദവും ഇന്ന് ജീവിച്ചിരിപ്പില്ല.
അമേരിക്കന്‍ തീവ്രവാദത്തെ ചെറുത്ത സോവിയറ്റ്‌ സോഷ്യലിസ്റ്റ്‌ തീവ്രവാദികളെ
ഛിന്നഭിന്നമാക്കി അമേരിക്ക ലോകാധിപത്യം കൈക്കലാക്കി.
ശീത സമരത്തിന്റെ അന്ത്യവും ഏകധ്രുവലോകത്തിന്റെ ഉദയവും
അമേരിക്ക സ്വപ്നം കണ്ടു .
എന്നാല്‍ അമേരിക്കയോട്‌ സഹകരിച്ച്‌ പ്രവര്‍ത്തിച്ച രാഷ്ട്രങ്ങള്‍ക്ക്‌
ഉള്ളിന്റെ ഉള്ളിലെ സ്വപ്നം മറ്റൊന്നായിരുന്നു.
ഒരു ബഹു ധ്രുവ ലോക സങ്കല്‍പ്പമായിരുന്നു അവരുടേത്‌.
ആ സങ്കല്‍പ്പത്തിന്ന് അടിസ്ഥാനവുമുണ്ടായിരുന്നു ,
തികച്ചും ന്യായവുമായിരുന്നു;വികസ്വര രാഷ്ട്രങ്ങളുടെ സാമ്പത്തികമായ പുരോഗതി,
ഒപ്പെക്ക്‌ രാഷ്ട്രങ്ങളുടെ കൂട്ടായ്മ,
ഷാംഗ്‌ ഹായ്‌ സഖ്യം,ഇതിനോക്കെ അടിസ്ഥാനമായി
അന്തര്‍ സാമ്രാജ്യത്വ വൈരുദ്ധ്യം ശക്തി പ്രാപിച്ചിരുന്നു.
അമേരിക്കന്‍ മേധാവിത്വത്തിന്നെതിരെ ഒളിഞ്ഞും തെളിഞ്ഞും
ചോദ്യം ചെയ്യാനുള്ള പലരാജ്യങ്ങളുടേയും പ്രേരണ
എന്നിവയടക്ക മുള്ള സ്വഭാവികമായ ഗതിക്രമമായിരുന്നു
ബഹുധ്രുവ ലോക സങ്കല്‍പ്പം.
ഇരുപത്തി ഒന്നാം നൂറ്റാണ്ടിനെ
അമേരിക്കന്‍ നൂറ്റാണ്ടാക്കി മാറ്റുന്നതിനും
ലോകാധിപത്യത്തിനും വേണ്ടി ശ്രമിക്കുന്ന അമേരിക്ക,
ഈ നീക്കങ്ങള്‍ തിരിച്ചറിഞ്ഞപ്പോള്‍ വിറളിപൂണ്ടു.
തങ്ങളുടെ ആധിപത്യത്തില്‍ നിന്ന് ലോകം വഴുതിപ്പോകുന്നു
എന്ന ഭയത്തില്‍ നിന്നാണു ഭ്രാന്തമായ കടന്നാക്രമണങ്ങളിലൂടെ
തങ്ങള്‍ തന്നെയാണ് പ്രബലര്‍ എന്ന് ലോകത്തെബോധ്യപ്പെടുത്തുന്നതിന്ന്
വേണ്ടിയായിരുന്നു ഇക്കണ്ട ചെയ്തികളൊക്കെ
അമേരിക്ക ചെയ്തു കൂട്ടിയത്‌.
അമേരിക്കന്‍ സാമ്രാജ്യത്വവും ലോകജനതയും തമ്മിലുള്ള അടിസ്ഥാന വൈരുധ്യം
അനുദിനം മൂര്‍ച്ചിച്ചുകൊണ്ടിരിക്കുന്നു.
ലോകമെമ്പാടും അമേരിക്കന്‍ സാമ്രാജ്യത്വ വിരുദ്ധത വളരെ ശക്തമാണ്.
ഈ പ്രതിഷേധത്തില്‍ ചിലത്‌ അമേരിക്കന്‍ വിരുദ്ധ തീവ്ര-ഭീകരവാദമായി പരിണമിച്ച്‌ പോയിട്ടുണ്ട്‌.
പശ്ചിമേഷ്യയിലെ
പെട്രോളിയം-പ്രകൃതിവാതക ശേഖരങ്ങള്‍ പൂര്‍ണ്ണമായി നിയന്ത്രിക്കുന്നതിന്നും
സൈനികത്താവളം സ്ഥാപിക്കുന്നതിന്നുമുള്ള ആഗ്രഹം
അമേരിക്ക ദീര്‍ഘകാല മായി വച്ചുപുലര്‍ ത്തുകയായിരുന്നു.
സദ്ദാം കുവൈറ്റിനെ ആക്രമിച്ചപ്പോള്‍
തങ്ങള്‍ക്ക്‌ വീണുകിട്ടിയ അവസരമാക്കി
അമേരിക്ക അവിടേക്ക്‌ തള്ളിക്കയറി.
അതിന്റെയൊക്കെ തുടര്‍ച്ചയായിട്ടാണ് വേള്‍ഡ്ട്രേഡ്‌ സെന്റര്‍ ആക്രമണവുമൊക്കെ അരങ്ങേറിയത്‌.
ഇത്രയും
വിശദീകരിച്ചത്‌ ലോകമെമ്പാടും ഉയര്‍ന്ന് വന്നിട്ടുള്ള
അമേരിക്കന്‍
സാമ്രാജ്യത്വത്തിന്നെതിരായ ശക്തമായ പ്രതിക്ഷേധത്തില്‍
വലിയ ശതമാനം വരുന്ന മുസ്ലിം വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്
വിശദീകരിക്കാനാണ്.
ഈ കുറിപ്പിന്റെ ഈ ഭാഗത്ത്‌ ഒരു കാര്യം കൂടി സൂചിപ്പിച്ചു കൊണ്ട്‌ അടുത്ത ഭാഗത്തേക്ക്‌ കടക്കുന്നു.
പുത്തന്‍ കോളോണിയല്‍ ആധിപത്യ കാലഘട്ടത്തില്‍ ദേശീയ വിമോചന പോരാട്ടങ്ങള്‍ മുഖ്യ സ്ഥാനത്ത്‌ വന്നിരിക്കുന്നു.
പൂര്‍ണ്ണമായികോളനി വല്‍ക്കരിക്കപ്പെട്ടുപോയ,
അഫ്ഘാന്‍, ഇറാഖ്‌ പോലുള്ള രാജ്യങ്ങളില്‍
സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും വേണ്ടിയുള്ള
ദേശീയ
വിമോചനപ്പോരാട്ടങ്ങള്‍ ഉയര്‍ന്നു വരേണ്ടതുണ്ടു.
ആ പോരാട്ടത്തിനെ ലോകത്തെമ്പാടുള്ള
മുഴുവന്‍ പുരോഗമന ജനാധിപത്യ ശക്തികളും
പിന്തുണക്കേണ്ടുന്ന കടമകളും നിലനില്‍ക്കുന്നുണ്ട്‌.
ഇനി
മതതീവ്രവാദത്തേക്കുറിച്ച്‌ നോക്കിയാല്‍ ഹിന്ദുത്വമടക്കമുള്ള
മത തീവ്ര-ഭീകര വാദങ്ങളില്‍ ലോകത്താകമാനം
അശാന്തിയും അസമാധാനവും വ്യാപിപ്പിക്കുന്നത്‌
ഇസ്ലാംകൃസ്ത്യന്‍ മത തീവ്രവാദമാണ്.
വിശ്വാസങ്ങള്‍ തമ്മിലുള്ള ഭിന്നത മാത്രമല്ല,
അന്യമതങ്ങളോടുള്ള അസഹിഷ്ണതയും
പരസ്പരം തുളച്ചുകയറാനുള്ള
അടങ്ങാത്ത തീവ്രതയുമാണ് വര്‍ഗ്ഗീയ കലാപങ്ങള്‍ സൃഷ്ടിക്കുന്നത്‌.
ഗോത്ര സംസ്കൃതിയുടെ ഇത്തിരി വെട്ടത്തില്‍ ഒതുങ്ങിനിന്നിരുന്ന
മതബോധങ്ങളെ പുത്തന്‍ നൂറ്റാണ്ടുകളുടെ പ്രത്യയശാസ്ത്രമാക്കാന്‍ ഇറങ്ങിത്തിരിച്ച മതമൗലികവാദികള്‍ക്ക്‌
മുമ്പൊന്നും നേരിടേണ്ടി വന്നിട്ടില്ലാത്ത
ഒട്ടനവധിപ്രതികൂല സാഹചര്യങ്ങളുമായി ഏറ്റുമുട്ടേണ്ടിവരും
ഒരു സിവില്‍ സമൂഹത്തിന്റെ ,ജനാതിപത്യത്തിന്റെ,
മതനിരപേക്ഷതയുടെ മാനവികതയുടെ ,
ശാസ്ത്രീയ യുക്തിബോധത്തിന്റെ സര്‍വ്വോപരി
വ്യക്തി സ്വാതന്ത്ര്യത്തിന്റെ
ശക്തമായ കടന്നാക്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കാതെ ദൈവനീതിയിലധിഷ്ടിതമായ
മതവിശ്വാസങ്ങള്‍ക്ക്‌ പിടിച്ചു നില്‍ക്കാനാവില്ല.
ഈ പ്രതിസന്ധി,
അതിജീവനത്തിന്നു വേണ്ടി മറ്റിതര മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാക്കുന്നു.
അത്തരംകൃത്യങ്ങള്‍ക്കും സൈദ്ധാന്തിക പിന്‍ബലം
എല്ലാ മത താത്വിക ഗ്രന്ഥങ്ങളും
നല്‍കുന്നുണ്ടു എന്നതിന്നു ഉദാഹരണം
എത്രവേണമെങ്കിലും ചൂണ്ടിക്കാണിക്കാന്‍ കഴിയും.
"സമാധാനത്തിന്റേയും ശാന്തിയുടേയും" മതമായ
ഒന്നിന്റെ അടിസ്ഥാന പ്രമാണം ഇങ്ങിനെ പറയുന്നു
"മതം മുഴുവനും അള്ളാഹുവിന്റേതാകും
വരെ അമുസ്ലിംങ്ങളോട്‌ യുദ്ധം ചെയ്യുക"-"സത്യാന്യേഷികള്‍
പശ്ചാത്തപിക്കുകയും,നമസ്കരിക്കുകയും സക്കാത്ത്‌ കൊടുത്തു തുടങ്ങുകയും ചെയ്താല്‍ അവരെ നിങ്ങള്‍ വിട്ടയക്കുക"
അന്യ മതങ്ങോടുള്ള അസഹിഷ്ണത മാത്രമല്ല ഇതിലൂടെ പ്രയോഗിക്കപ്പെടുന്നത്‌
നിതാന്തമായ സംഘര്‍ഷം ഇത്‌ ഉല്‍പ്പാദിപ്പിക്കും.
വര്‍ഗ്ഗീയശക്തികള്‍ അവരുടെ വ്യാപനത്തിന്ന് വേണ്ടി
ഗതിമാറ്റവും തീവ്രതയും ഊര്‍ജ്ജസ്വലതയും വരുത്തിയത്‌ സോവിയറ്റ്‌ യൂണിയന്റെ പിറവിക്ക്‌ ശേഷമാണ്.
അമേരിക്കന്‍സാമ്രാജ്യത്തിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട വിമോചന സമരസഖ്യത്തില്‍
അംഗമാവുകയും 60 കള്‍ ആവും മ്പോഴേക്കും
വഹാബികള്‍ തീവ്രവാദ നിലപാടിലേക്ക്‌ വഴുതുകയും
താലീബാന്മാര്‍ രൂപം പ്രാപിക്കാനും തുടങ്ങിയിരുന്നു.
രാഷ്ട്രീയമായിഒറ്റപ്പെട്ടിരുന്ന ,രാഷ്ട്രീയാധികാരത്തില്‍ നിന്നും പുറത്താക്കപ്പെട്ടിരുന്നമുസ്ലിം-കൃസ്ത്യന്‍ വര്‍ ഗ്ഗീയതക്ക്‌
70 ആവും മ്പോഴേക്കും പുതിയ നേട്ടങ്ങള്‍
കൈവരിക്കാനുള്ള സാഹചര്യം അമേരിക്ക സൃഷ്ടിച്ച്‌ കൊടുത്തിരുന്നു.
ഇന്ത്യന്‍ അവസ്ഥയിലും ഈ പ്രവണതക്ക്‌ ആക്കം കൂട്ടിക്കൊടുത്തിട്ടുണ്ട്‌.
സംഘപരിവാരങ്ങള്‍ക്കും രാഷ്ട്രീയധികാരത്തില്‍ പങ്കുപറ്റാനും സംസ്ഥാന ഭരണങ്ങളില്‍ അവരോധിക്കപ്പെടുകയും ചെയ്തു.
എല്ലാമതമൗലികവാദികളും പരസ്പരം മല്‍സരിച്ച്‌
വര്‍ഗ്ഗീയതയും ഭീകരതയും വളര്‍ത്തി
രാഷ്ട്രീയവും മതവും തമ്മിലുള്ള അതിര്‍വരമ്പുകള്‍
ഇല്ലാതാക്കുന്ന പ്രക്രിയയില്‍ ഏര്‍പ്പെട്ടു.
മത തീവ്രപ്രചരണങ്ങള്‍ക്ക്‌ സാഹചര്യമൊരുക്കുന്നതിന്ന് ജനകീയ
സമരങ്ങളില്‍ ,പ്രതിഷേധങ്ങളില്‍ ട്രേഡ് യൂണിയനുകളില്‍ ഇടിച്ചുകയറി നേതൃത്വം
പിടിച്ചെടുക്കാനുള്ള ശ്രമം ആരംഭിച്ചു.
അപ്പോഴും മുസ്ലിം തീവ്രവാദികളുടെ ശത്രുക്കള്‍
ഹിന്ദു തീവ്രവാദികളായിരുന്നില്ല.
കൃസ്ത്യന്‍ തീവ്രവാദികളുടെ ശത്രുക്കള്‍
ഹിന്ദു-മുസ്ലിം തീവ്രവാദികളുമായിരുന്നില്ല.
പുരോഗമ വിപ്ലശക്തികളും,രാജ്യത്തിന്റെ അഖണ്ഢതയും ,പരമാധികാരവും,ജനാധിപത്യവും,മതനിരപേക്ഷതയും,
നീതിന്യായ വ്യവസ്ഥയും ഒക്കെയായിരുന്നു ശത്രുക്കള്‍
എന്ന് ദൈനം ദിന അനുഭവങ്ങളും നിരന്തരം ബോദ്ധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നുണ്ടു.
ഓരോ സമൂഹത്തിന്റേയും തനതായ ഉല്‍പാദന
ക്രമത്തിലൂടെയാണ് സംസ്കാരം പൊട്ടി മുളക്കുന്നത്‌.
അതുപോലെ ജനങ്ങളുടെ അവബോധവും സ്ഥലകാല സാഹചര്യങ്ങള്‍ക്കനുസരണമായി ഓരോ പ്രദേശം പ്രത്യേകമായി നിലനിന്നിരുന്നു.
ജീവിതത്തിന്റെ ചിട്ടകളും നിയമങ്ങളും ഉണ്ടാകുന്നത്‌
ജീവിത സാഹചര്യങ്ങളും ,സാമൂഹികാവശ്യങ്ങളും.
സഹജീവികളുടെ
ആവശ്യങ്ങളും ,അവരുടെ നിലനില്‍പ്പും വികാസവും കണക്കിലെടുത്തായിരിക്കും
ഇതില്‍ നിന്ന് അള്ളാഹുവിന്റെ നിയമങ്ങള്‍ക്ക്‌ പോലും മറികടക്കാനാവില്ല.
അനുദിനം വികസിച്ച്‌ മുന്നേറുന്ന സാമൂഹ്യക്രമത്തെ
അതിന്റെ ചലന നിയമങ്ങളും
ഗതിക്രമങ്ങളും മനസ്സിലാക്കാതെ തടഞ്ഞു നിര്‍ത്താനോ
പിറകോട്ട്‌ വലിക്കാനോ ഉള്ള
ഏത്‌ ശ്രമവും തീവ്രവാദമോ ഭീകരതയോ ആയി പരിണമിക്കും.
മാത്രമല്ല ,
മനുഷ്യസമുദായത്തിന്റെ വളര്‍ച്ചയുണ്ടായിട്ടുള്ളത്‌
മതങ്ങളില്‍ പ്രഖ്യാപിച്ച
തത്വങ്ങള്‍ ക്ക്‌ അനുസരിച്ചല്ലെന്നും,
ഭൗതിക ജീവിതത്തിലുണ്ടായിട്ടുള്ള ഉല്‍പ്പാദന ശക്തികളുടേയും
ഉല്‍ പ്പാദനോപകരണങ്ങളുടേയും വളര്‍ച്ചക്കും ബന്ധങ്ങള്‍ക്കുമനുസരിച്ചാണ് എന്ന് ചരിത്രാനുഭവങ്ങള്‍ തെളിയിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ പ്രത്യേകിച്ച് .
പറഞ്ഞുവരുന്നത്‌ അല്ലെങ്കില്‍ പറയാനുദ്ദേശിച്ചത്‌:-
മതതീവ്രവാദ പ്രവ്രര്‍ത്തനങ്ങളേയും
സാമ്രാജ്യത്വ വിരുദ്ധ
വിരുദ്ധ പ്രതിക്ഷേധങ്ങളേയും
പരസ്പരം ബന്ധിപ്പിച്ച്‌ കാണുന്ന രീതി ശരിയാണോ?

എന്നതാണ്. ഇതിനെ പരസ്പരം
ബന്ധിപ്പിക്കുന്നതില്‍ മത തീവ്രവാദികള്‍ ക്കും അമേരിക്കന്‍ സാമ്രാജ്യത്വ ത്തിന്നും
പ്രത്യേക താല്‍പ്പര്യങ്ങളുണ്ട്‌.
പ്രത്യായശാസ്ത്ര പോരാട്ടങ്ങളുടെ കാലം കഴിഞ്ഞു
ഇനിയുള്ളത്‌ സംസ്കാരങ്ങള്‍ തമ്മിലുള്ള പോരാട്ടമാണെന്ന് സഥാപിക്കാന്‍ കഴിയും .
കമ്യൂണിസംകാലഹരണപ്പെട്ടിരിക്കുന്നു എന്നും
മുതലാളിത്തത്തെ ചെറുക്കാന്‍ ഇനി ഇസ്ലാമിനേ
കഴിയൂ എന്നുവരുത്തി പിന്തുണ ആര്‍ജ്ജിക്കുക,പുരോഗമന ചിന്തകളെ
പിഴുതെറിയുക.അപ്രസക്തമാക്കുക.
അമേരിക്കന്‍ സാമ്രാജ്യത്വത്തിന്നെതിരെ
ഉയര്‍ന്നു വരുന്ന ലോകജനതകളുടെ പ്രതിഷേധത്തെ
മുസ്ലിം മത തീവ്രവാതമാണെന്ന്
വരുത്തി ഭിന്നിപ്പിക്കുക,അടിച്ചമര്‍ത്തുക, ഇതരരുടെ പിന്തുണ
ആര്‍ ജ്ജിക്കുക,കടന്നാക്രമണങ്ങളും ,കൊള്ളയും ചൂഷണവും ശാശ്വതീകരിക്കുക
എന്ന് തുടങ്ങിയവയിലൂടെ ഏകധ്രുവ ലോകമെന്നസ്വപ്നം സാക്ഷാല്‍ക്കരിക്കുക എന്നിവയാണ് അത് .



5 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

well said..

സന്തോഷ്‌ പറഞ്ഞു...

:(

kadathanadan:കടത്തനാടൻ പറഞ്ഞു...

സത ,സന്തോഷ്‌. പ്രത്യേകം പ്രത്യേകം നന്ദി.

chithrakaran:ചിത്രകാരന്‍ പറഞ്ഞു...

യുക്തിവാദികളുടെ ദൈവ-ജാതി-മത വിശ്വാസത്തെക്കുറിച്ചും ചിന്തിക്കുമല്ലോ :)
ഒരു ലിങ്ക് :യുക്തിവാദികള്‍ സവര്‍ണ്ണ ജാതിക്കാരോ ?

kadathanadan:കടത്തനാടൻ പറഞ്ഞു...

പ്രിയ ചിത്രകാരൻ ,എന്റെ ഈ പോസ്റ്റും നിലപാടുകളും കേവലയുക്തി വാദപരമല്ല.എന്നു മാത്രമല്ല ഞാനൊരു ബൂർഷ്വാ യുക്തിവാദിയുമല്ല.എന്റെ പ്രപഞ്ചവീക്ഷണം ചരിത്രപരവും വൈരുദ്ധ്യതിഷ്ടിത ഭൗതികവാദപരവുമാണ്. എന്റെ വിശകലനത്തിൽ പോരായ്മകളൊ ദൗർഭല്യങ്ങളോ വന്നുപോയെങ്കിൽ ചൂണ്ടിക്കാണിക്കുകയാണെങ്കിൽ, ശരിയാണെങ്കിൽ ഒരു സംശയവും വേണ്ട ഞാൻ തിരുത്തിയിരിക്കും.അതെന്റെ കടമയുമാണ്.