(സ: മാവോസേതൂങ്ങിന്റെ നിര്‍ദ്ദേശപ്രകാരം തയാറാക്കിയ
"വര്‍ത്തമാനകാലത്തെ നമ്മുടെ ഗ്രാമങ്ങളിലെ പ്രവര്ത്തനങ്ങളിലുള്ള ചില പ്രശ്നങ്ങളെ സംബന്ധിച്ച്
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി
എടുത്തിട്ടുള്ള കരടു തീരുമാനം "
എന്ന രേഖയില്‍ നിന്നുള്ളഖണ്ഡികയാണ്ഇവിടെകൊടുത്തിരിക്കുന്നത് .
ഈ ഖണ്ഡിക മാവോ തന്നെ എഴുതിയതാണ് .
ഈ ഖണ്ഡിക മാര്‍ക്സിസ്റ്റ് -ലെനിനിസ്റ്റ് ചിന്തകളുടെ ക്ലാസിക്ക് കളിലോന്നാണ്
എന്നതിനൊപ്പം പ്രത്യായ ശാസ്ത്രപരമായ ദൃഡതയും വെളിപ്പെടുത്തുന്ന ഒന്നായിഇതിനെ കണക്കാക്കുന്നു .)
എവിടെ നിന്നാണ് ശരിയായ ആശയങ്ങള്‍ വരുന്നത് ?
അത് ആകാശത്തനിന്നു പൊട്ടിവീഴുന്നതാണോ?
അല്ല,അവ മനസ്സില്‍ തനിയെ രൂപപ്പെടുന്നതാണോ ?
അല്ല ,അവ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ നിന്നാണ് ,അതില്‍ നിന്ന്‍ മാത്രമാണ് ഉണ്ടാവുന്നത് .
അവ മൂന്നുതരത്തിലുള്ള സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ നിന്ന്‍ ഉണ്ടാവുന്നു .
ഉല്‍പ്പാദനത്തിനു വേണ്ടിയുള്ള പ്രക്ഷോഭം ,വര്‍ഗ്ഗസമരം ,ശാസ്ത്രീയ പരീക്ഷണം എന്നിവയാണവ .മനുഷ്യന്റെ സാമൂഹ്യാസ്ഥിത്വമാണ് അവന്റെ ചിന്തയെ നിര്‍ണ്ണയിക്കുന്നത് .
ഏറ്റവും മുന്നോക്കം നില്‍ക്കുന്ന വര്‍ഗ്ഗത്തിന്റെ സവിശേഷമായ ശരിയായ ആശയങ്ങള്‍
ഒരിക്കല്‍ ജനങ്ങള്‍ക്ക് പിടികിട്ടിക്കഴിഞ്ഞാല്‍ ഈ ആശയങ്ങള്‍ ഭൌതിക ശക്തിയായി മാറുകയും
അത് സമൂഹത്തെയും ലോകത്തെയും മാറ്റിത്തീര്‍ക്കുകയും ചെയ്യും .
സാമൂഹിക പ്രയോഗങ്ങല്‍ക്കിടയില്‍ ജനങ്ങള്‍ വിവിധ രീതിയിലുള്ള
പ്രക്ഷോഭങ്ങളില്‍ ഏര്‍പ്പെടുകയും അതില്‍ ഉണ്ടാവുന്ന ജയാപജയങ്ങളില്‍ നിന്ന്‍
ഒട്ടേറെ അനുഭവസമ്പത്ത് നേടുകയും ചെയ്യുന്നു .
വസ്തുനിഷ്ഠ ബാഹ്യ ലോകത്തിലെ എണ്ണമറ്റ പ്രതിഭാസങ്ങള്‍ പഞ്ചേന്ദ്രിയങ്ങളിലൂടെ
മനുഷ്യന്റെ തലച്ചോറില്‍ പ്രതിഫലിക്കുന്നു .
ആദ്യം അറിവ് നിരീക്ഷണത്തിലായിരിക്കും ഇത് വേണ്ടത്ര യായിക്കഴിയുമ്പോള്‍
ആശയ രൂപീകരണത്തിലേക്ക് ,ആശയങ്ങളിലേക്ക് കുതിച്ചു ചാട്ടം നടത്തുന്നു .
അവബോധത്തിന്റെ ഒരു പ്രക്രിയ ഇതാണ് .
ഇത് സകല പ്രക്രിയകളുടേയും ആദ്യ ഘട്ടമാണ് .
വസ്തു നിഷ്ടമായ കാര്യത്തില്‍ നിന്ന്‍ ആത്മനിഷ്ഠ ബോധത്തിലേക്കും
അസ്തിത്വത്തില്‍ നിന്ന്‍ ആശയങ്ങളിലേക്കും നയിക്കുന്നഘട്ടമാണിത് .വസ്തു നിഷ്ഠ ബാഹ്യലോകത്തിന്റെ നിയമങ്ങളെ ഇത്തരം ബോധം അല്ലെങ്കില്‍(സിദ്ധാന്തങ്ങള്‍ ,നയങ്ങള്‍ ,പദ്ധതികള്‍ ,മാനദണ്ഢങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള )
ആശയങ്ങള്‍ ശരിയായി പ്രതിഫലിക്കുമോ എന്ന്‍ ഈ ഘട്ടത്തില്‍ ഉറപ്പാക്കാന്‍ കഴിയില്ല .അവബോധത്തിന്റെ രണ്ടാം ഘട്ടം ബോധത്തില്‍ നിന്ന്‍ തിരിച്ചു വസ്തുവിലേക്കും
ആശയങ്ങളില്‍ നിന്ന്‍ തിരിച്ച് അസ്ഥിത്വത്തിലേക്കും നയിക്കുന്നു .
സിദ്ധാന്തങ്ങളും നയങ്ങളും പദ്ധതികളും മാനദണ്ഢങ്ങളും പ്രതീക്ഷിച്ചത്ര വിജയമാകുന്നുണ്ടോ
എന്ന്‍ ഉറപ്പു വരുത്താന്‍ ആദ്യഘട്ടത്തില്‍ നിന്ന്‍ നേടിയ അറിവ്
സാമൂഹ്യ പ്രയോഗത്തില്‍ ചെലുത്തപ്പെടുന്നു .
പൊതുവേ പറഞ്ഞാല്‍ ഇതില്‍ വിജയിക്കുന്നത് ശരിയും പരാജയപ്പെടുന്നത് തെറ്റുമാണ് .
പ്രകൃതിയുമായി മനുഷ്യന്‍ നടത്തുന്ന മല്ലിടലില്‍ ഇത് വിശേഷിച്ചും ശരിയാവുന്നുണ്ട് .
സാമൂഹിക പ്രക്ഷോഭങ്ങളില്‍ മുന്നോക്കം നില്‍ക്കുന്ന വര്‍ഗ്ഗം
പ്രതിനിധീകരിക്കുന്ന ശക്തികള്‍ ചില സമയങ്ങളില്‍ പരാജയപ്പെടുന്നത്
അവരുടെ ആശയങ്ങള്‍ ശരിയല്ലാത്തത് കൊണ്ടല്ല!
പിന്തിരിപ്പന്‍ ശക്തികളോട് കിടപിടിക്കാന്‍ തക്ക ശക്തി
അവര്‍ക്കാര്‍ജ്ജിക്കാന്‍ കഴിയാത്തത് കൊണ്ടാണ് അപ്പോഴങ്ങിനെ സംഭവിക്കുന്നത് .
അവര്‍ താല്‍ക്കാലികമായി പരാജയപ്പെട്ടാലും
ആത്യന്തികമായി വിജയം കൈവരിക്കുക തന്നെ ചെയ്യും .
പ്രയോഗത്തിന്റെ പരിശോധനയിലൂടെ മനുഷ്യന്റെ അറിവ്
മറ്റൊരു കുതിച്ചു ചാട്ടം മുമ്പ് നടന്നതിനേക്കാള്‍ പ്രധാനമാണ് .
കാരണം ,
വസ്തുനിഷ്ഠ ബാഹ്യലോകത്തെ പ്രതിഫലിക്കുന്ന വേളയില്‍
രൂപം കൊടുത്തിട്ടുള്ള സിദ്ധാന്തങ്ങളും ആശയങ്ങളും
പദ്ധതികളും നയങ്ങളും
മാനദണ്ഢങ്ങളുമൊക്കെ യടങ്ങുന്ന അവബോധത്തിലെ
ആദ്യത്തെ കുതിച്ചു ചാട്ടത്തിന്റെ ശരിയും തെറ്റും തെളിയിക്കപ്പെടുന്നത്
ഈ കുതിച്ചു ചാട്ടത്തില്‍ മാത്രമാണ് .
സത്യത്തെ പരീക്ഷിച്ചറിയാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ല .
കൂടാതെ തൊഴിലാളിവര്‍ഗ്ഗം ലോകത്തെ മനസ്സിലാക്കുന്നത്
അതിനെ മാറ്റിത്തീര്‍ക്കുക എന്ന ഒറ്റ ഉദ്ദേശത്തോടുകൂടി മാത്രമാണ് .
പലപ്പോഴും വസ്തുവില്‍ നിന്ന്‍ ബോധത്തിലേക്കും തിരിച്ചു വസ്തുവിലേക്കും അതായത് ,
പ്രയോഗത്തില്‍ നിന്ന്‍ അറിവിലേക്കും തിരിച്ചു പ്രയോഗത്തിലെക്കും
നിരവധി തവണ സഞ്ചരിച്ചു കൊണ്ടേ
ശരിയായ ജ്ഞാനം നേടിയെടുക്കാന്‍ കഴിയുകയുള്ളൂ .
അറിവിനെക്കുരിച്ചുള്ള മാര്‍ക്സിസ്റ്റ് സിദ്ധാന്തം ,
വൈരുദ്ധ്യാത്മക ഭൌതിക സിദ്ധാന്തം അപ്രകാരമാണ് .
അറിവിനെക്കുറിച്ചുള്ളഈ സിദ്ധാന്തത്തെ ക്കുറിച്ച് അറിവില്ലാത്ത
നിരവധി പേര്‍ നമ്മുടെ സഖാക്കള്‍ക്കിടയില്‍ ഇപ്പോഴുമുണ്ട് .
അവരുടെ ആശയങ്ങള്‍, നയങ്ങള്‍, അഭിപ്രായങ്ങള്‍, സമ്പ്രദായങ്ങള്‍,
പദ്ധതികള്‍, വാക്ചാതുര്യമാര്‍ന്ന പ്രഭാഷണങ്ങള്‍,സുദീര്‍ഘമായ ലേഖനങ്ങള്‍
എന്നിവയുടെ സ്രോതസ്സുകള്‍ എതാണെന്ന ചോദ്യത്തിന്ന്‍ മുന്നില്‍
അവര്‍ ഉത്തരം പറയാന്‍ കഴിയാതെ പകച്ചു നില്‍ക്കുന്നു .
വസ്തുവിനെ ബോധത്തിലേക്കും തിരിച്ചും പരിവര്‍ത്തിപ്പിക്കാന്‍ സാധിക്കുമെന്ന
യാഥാര്‍ത്ഥ്യം അത്തരം കുതിച്ചു ചാട്ടങ്ങള്‍ ദിനംദിന ജീവിതത്തിലെ
സ്വാഭാവിക കാര്യങ്ങളാണെങ്കിലും അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ല
ആയതിനാല്‍ നമ്മുടെ സഖാക്കളെ അറിവിനെക്കുറിച്ചുള്ള വൈരുദ്ധ്യാത്മക ഭൌതിക വാദപരമായ സിദ്ധാന്തം പഠിപ്പിക്കേണ്ടത് ആവശ്യമാണ് .
അതിലൂടെ അവര്‍ക്ക് അവരുടെ ചിന്താഗതി ശരിയായ പാതയിലേക്ക്
തിരിച്ചു വിടാനും നിരീക്ഷണത്തിലും പഠനത്തിലും അനുഭവങ്ങള്‍ സ്വാംശീകരിക്കുന്നതിലും
മെച്ചപ്പെടാനും ബുദ്ധിമുട്ടുകള്‍ തരണം ചെയ്യാനും
തെറ്റുകള്‍ വരുത്തുന്നത് പരിമിതി പ്പെടുത്താനും ജോലികൂടുതല്‍ നന്നായി ചെയ്യാനും
കഠിനമായി പോരാടാനും കഴിയും .
ഇതിലൂടെ ഒരു മഹത്തായതും ശക്തമായതുമായ സോഷ്യലിസ്റ്റ് രാജ്യമായി
ചൈനയെ കെട്ടിപ്പടുക്കാനും നമ്മുടെ സാര്‍വ്വദേശീയ ദൌത്യ നിര്‍വഹണത്തിന്റെ ഭാഗമായി ലോകത്തെമ്പാടുമുള്ള അടിച്ചമര്‍ത്തപ്പെട്ട വരും ചൂഷിതരുമായ വിശാല ജനങ്ങളെ സഹായിക്കാനും കഴിയും .
2010, നവംബർ 8, തിങ്കളാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ