2010, നവംബർ 10, ബുധനാഴ്‌ച

ഒരു പ്രതികരണം കൂടി

(പ്രൊഫസര്‍ ടി ജെ ജോസഫിനെ പിരിച്ചുവിട്ട വാര്‍ത്ത കേട്ടപ്പോള്‍ രാജാ മോഹന്‍ ദാസ് "യുക്തി രേഖ" യിലൂടെ പ്രതികരിച്ചത് ഇങ്ങിനെ )

മനുഷ്യാവകാശ ലംഘനം

********************************

വേലായുധന്‍ വളിവിട്ടുപോയി ,അറിയാതെ
ജനാധിപത്യ ശ്രീകോവിലിന്‍ മുന്നിലെ പൊതു നിരത്തില്‍
അറിഞ്ഞുകൊണ്ട് ചെയ്തതല്ല ,പോന്നുടയതേ മാപ്പാക്കണം
വാര്‍ദ്ധക്യവുമതിന്‍ രോഗപീഡയുമേറിയ
കാലത്തിന്‍ നിയന്ത്രണം വിട്ടുപോയെന്നത് സത്യം !
വേലായുധന്റെ പേരില്‍ സ്വമേധയാ കേസെടുത്തു
മനുഷ്യാവകാശ കമ്മീഷന്‍ ,പ്രശ്നം ഗുരുതരം !
പരിസര മലിനീകരണം ,പരനിന്ദ ,മനുഷ്യാവകാശ ലംഘന
മിങ്ങനെ കുറ്റങ്ങളനവധി വേലായുധനു ചാര്‍ത്തി നല്‍കി
പാവനമാം ജനാധിപത്യ കവാടത്തില്‍ മുന്നിലെ
പൊതു നിരത്തില്‍ വളിവിടാമോ ?മ്ലേച്ചന്‍!
എന്നാലോ ,ഒരു കലാലയ ഗുരുവിനു
കൈപ്പത്തി പോയതെന്തെന്നാരും ചോദിച്ചതുമില്ല !
ഇന്നലെ പാതയോരത്ത് ചിതറിത്തെറിച്ചു വീണ
മാംസവും ചെഞ്ചോരയുമാരും കണ്ടതില്ലയോ ?
മതവെറിപൂണ്ട കാട്ടാളന്മാര്‍ വെട്ടിയെറിഞ്ഞ
മനുഷ്യന്റെ നോവുമാത്മാവിന്റെയവകാശ -
മൊരുകമ്മീഷനും നാട്ടിലെന്തേ അറിഞ്ഞില്ല ?
മതവും അതില്‍ മദവുംനമ്മുടെ യവകാശം
അതു ലംഘിക്കുന്ന ധിക്കാരി കൈപ്പത്തിതന്നെ നല്‍കണം നേര്‍ച്ചയായി
കൈപ്പത്തി പോയാലത് തുന്നിച്ചേര്‍ക്കാം,ചെമ്മേ,
എങ്കിലോ ,പാവനമാം ജനാധിപത്യ ശ്രീകോവിലിന്‍ മുന്നിലെ
പൊതു നിരത്തില്‍ വളിവിടാമോ രാഷ്ട്രപൌരന്‍
ജനാധിപത്യത്തിന്നു പരുക്കേറ്റാലെന്തു ചെയ്യും നാം
വേലായുധന്നു ജയില്‍ശിക്ഷ ,പിഴയും നല്‍കണ മുടന്‍ .
രക്ഷിക്കണം ,ജയിക്കണം മന്നിടത്തില്‍ ജനാധിപത്യം

10 അഭിപ്രായങ്ങൾ:

chithrakaran:ചിത്രകാരന്‍ പറഞ്ഞു...

കാലിക പ്രസക്തിയുള്ള നല്ല കവിത.

sm sadique പറഞ്ഞു...

തിരുമുറിവുകൾ സംഭവിച്ച് കൊണ്ടേയിരിക്കുന്നു….
പല ‘ജാതി’ മുറിവുകൾ…….
മനസ്സുകൾ മുറിഞ്ഞ്കൊണ്ടെയിരിക്കുന്നു….
ഇവിടെ, ഏത് ജാതി . എന്ത് മതം ?

sm sadique പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
kadathanadan:കടത്തനാടൻ പറഞ്ഞു...

SM sadiueഏതു മുറിവുകൾ ഉണ്ടാക്കുന്ന വേദനയും ആഴമുള്ളതു തന്നെയാണ്. തെറ്റുകൾ സംഭവിക്കാൻ പാടില്ല എന്നതും അംഗീകരിക്കുന്നു.എന്നാൽ ചിലപ്രത്യേക (സാമൂഹ്യ, രാഷ്ട്രീയ )സാഹചര്യങ്ങളിൽ വന്നുപെട്ടു പോകുന്ന മുറിവുകൾക്ക്‌ പരിഹാരം തേടുന്നതിന്ന് എല്ലാ വിഭാഗങ്ങളും ആഗ്രഹിക്കുന്ന, സ്വീകര്യമാകവുന്ന പരിഹാരം എങ്ങിനെ ഉണ്ടാവുമെന്ന്, ഉണ്ടാക്കണമെന്നു ആഗ്രഹിക്കുന്നത്‌ തെറ്റാവുന്നത്‌ എങ്ങിനെയാണെന്നാണ് എനിക്ക്‌ മനസ്സിലാവാത്തത്‌.

kadathanadan:കടത്തനാടൻ പറഞ്ഞു...

ചിത്രകാരന്റെ പ്രതികരണത്തിന്ന് നന്ദി.എങ്കിലും ഞാൻ ഈ വിഷയത്തെ സമീപിച്ചത്‌ മറ്റൊരു തലത്തിൽ നിന്നായിരുന്നു.പരസ്പരം മത്സരിക്കുന്ന കഴുത്തറപ്പൻ കച്ചവട മാധ്യമങ്ങൾ സൃഷ്ടിക്കുന്ന ഇഷ്യൂവിനേയോ,അതല്ലെങ്കിൽ വീണുകിട്ടൂന്ന സാഹചര്യങ്ങളോട്‌ ചാടിവീണ് പ്രതികരിക്കുന്ന പതിവ്‌ രീതിക്കനുസരിച്ചുള്ള ഒരു പ്രതികരണമെന്നനിലക്കോ അല്ല.മറിച്ച്‌ നിലനിൽക്കുന്ന ബൂർഷ്വാ ജനാധിപത്യ ഭരണ ക്രമത്തിന്റെ പൊള്ളത്തരങ്ങളെ തുറന്നുകാട്ടാനും പകരം സ്ഥാപിക്കാനുള്ള ജനകീയ ജനാതിപത്യ ഭരണ സംവിധാനത്തിന്റെ അടിയന്തിര ആവശ്യത്തെക്കുറിച്ചുള്ള ശ്രദ്ധ ഷണിക്കുക എന്ന ലക്ഷ്യവുമായി ബന്ധപ്പെട്ടുമാണ്.ആ രീതിയിൽ ഈവിഷയത്തെ അവതരിപ്പിക്കാൻ കഴിയാതെ പോയതിന്നും അക്കാരണം കൊണ്ടു ഇതു മറ്റൊരു രീതിയിൽ താങ്കൾ വായിച്ചെടുക്കപ്പെട്ടതിന്നും കുറ്റക്കാരൻ ഞാൻ തന്നെയാണ്. ക്ഷമിക്കുക....വീണ്ടും കാണുമെന്ന പ്രതീക്ഷയോടെ, കടത്തനാടൻ

kadathanadan:കടത്തനാടൻ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
വരയും വരിയും : സിബു നൂറനാട് പറഞ്ഞു...

പാവനമാം ജനാധിപത്യ കവാടത്തില്‍ മുന്നിലെ
പൊതു നിരത്തില്‍ വളിവിടാമോ ?മ്ലേച്ചന്‍!


വളി വിട്ടവനെ കഴുവിലേറ്റുകയും, ബോംബു വച്ചവനെ ലക്ഷങ്ങള്‍ മുടക്കി സംരക്ഷിക്കുകയും വേണം.

ഷൈജൻ കാക്കര പറഞ്ഞു...

"കൈപ്പത്തി പോയതെന്തെന്നാരും ചോദിച്ചതുമില്ല !"

ജനാധിപത്യം സംരക്ഷിക്കാൻ വോട്ട് വേണം...

kadathanadan:കടത്തനാടൻ പറഞ്ഞു...

വരയും വരിയും : സിബു നൂറനാട് . അതാണ്‌ നമ്മുടെ കോടതി ,നീതി ന്യായ വ്യവസ്ഥ .മാന നഷ്ടത്തിനു പരാതിപ്പെട്ടാല്‍ നഷ്ടപ്പെട്ട മാനം കണക്കാക്കുന്നത് അണ-പൈസയില്‍ വിലയിട്ടുകൊണ്ടാണ് .നഷ്ടപ്പെട്ട മാനത്തിന്നു അതേ തൂക്കത്തില്‍ പകരം ,മാനം നല്‍കിയല്ല .....ഓരോ വ്യക്തിക്കും ഇത്ര ഇത്ര മന മുണ്ടെന്നു വ്യക്തിയുടെ സാമൂഹ്യ -സാമ്പത്തിക മാന ദണ്ഡം അനുസരിച്ചു വില കണക്കാക്ക പെട്ടിരിക്കുന്നു ..അതുകൊണ്ട് ഒക്കെ തന്നെയാണ് ഈ കോടതിയെ ബൂര്‍ഷ്വാ കൊടതിയെന്ന്‍ വിവരമുള്ളവര്‍ വിലയിരുത്തുന്നത് .

kadathanadan:കടത്തനാടൻ പറഞ്ഞു...

കാക്കര kaakkara,വോട്ടി ങ്ങും തെരഞ്ഞെടുപ്പും ജനാധിപത്യ പ്രക്രിയയ യുടെ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു ഭാഗം തന്നെയാണ് .ഇതില്‍ എങ്ങിനെ എന്തിനു എന്നതാണ് പ്രധാന വിഷയം