2011, മേയ് 16, തിങ്കളാഴ്‌ച

പെട്രോളിയം വില; പ്രതിഷേധം ശക്തമാവുന്നു.

ജനങ്ങളുടെ നിത്യവൃത്തിയും നിലനില്പുമായി ബന്ധപ്പെട്ട എല്ലാ അവശ്യ വസ്തുക്കളുടേയും സേവനങ്ങളുടേയും വിലകള്‍ കുത്തനെ ഉയര്‍ ന്നുകൊണ്ടിരിക്കുന്ന വര്‍ത്തമാന സന്ദര്‍ഭത്തില്‍ പെട്രോളിയം വിലയുടെ നിയന്ത്രണ സംവിധാനം എടുത്തു കളഞ്ഞതും അതിന്റെ ഭാഗമായി മാസംതോറും വില കൂടിക്കൊണ്ടിരിക്കുന്നതുമായ ഒരു അവസ്ഥ രാജ്യത്ത് നില നില്‍ക്കുകയുമാണ്.

സ്വകാര്യ മേഖലയുടെ പങ്ക് വര്‍ദ്ധിപ്പിക്കുന്നതിനും റിലയന്‍സ് പോലുള്ള ഊഹ കുത്തകകളുടെ സമ്മര്‍ദ്ദത്തിന്ന് വഴങ്ങി കഴിഞ്ഞ ജൂണില്‍ പെട്രോളിന്റെ വിലനിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍  എടുത്തുകളഞ്ഞതിന് ശേഷം എട്ടാമത്തെ വര്‍ദ്ധനവാണ് ഇപ്പോള്‍ നടപ്പാക്കുന്നത്.
ഈ എട്ടുപ്രാവശ്യവും രാജ്യത്ത് വന്‍ പ്രതിഷേധങ്ങളിള്‍ പണിമുടക്കുകളും ഹര്‍ത്താലുകളും ഉള്‍പ്പെട്ടിരുന്നു.
ഇപ്പോള്‍ തന്നെ പെട്രോളിയം ഉല്പന്നങ്ങള്‍ക്ക് ലോകത്തേറ്റവും അധികം വിലയുള്ളരാജ്യമാണ് ഇന്ത്യ.
ബംഗ്ളാദേശിലും, ശ്രീലങ്കയിലും അടക്കം ഇതിനേക്കാള്‍  കുറഞ്ഞ വിലയാണ് നിലവിലുള്ളത് .
രാജ്യാന്തര വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ചു എണ്ണ വില, കമ്പനികള്‍  നിശ്ചയിക്കുന്ന സമ്പ്രദായം നടപ്പിലാക്കി തുടങ്ങിയതിനു ശേഷം ലിറ്ററില്‍ 17രൂപയുടെ വര്‍ദ്ധനവാണുണ്ടായിട്ടുള്ളത്.
ഡീസല്‍ ,മണ്ണെണ്ണ,പാചക വാതകം എന്നിവയുടെ വില വര്‍ദ്ധനവു സംബന്ധിച്ച തീരുമാനമെടുക്കാന്‍  മന്ത്രിസഭാസമിതി അടുത്താഴ്ച ചേരുമെന്ന് ധനമന്ത്രി പ്രണാബ് മുക്കര്‍ജി പ്രഖ്യാപിച്ചിട്ടുണ്ട്..
ഈ യോഗം ,ഇത്രയും വ്യാപകമമായ പ്രതിഷേധമുയര്‍ന്നു വന്ന പശ്ചാത്തലത്തില്‍ ലോക കമ്പോളത്തിലെ ഏറ്റിറക്കങ്ങളില്‍ നിന്നും ഇന്ത്യന്‍  വിപണിയെ സംരക്ഷിച്ചു നിര്‍ത്തിയിരുന്ന വിലനിയന്ത്രണ സംവിധാനം പുന:സ്ഥാപിക്കാനല്ല.
നിയമസഭാതെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ എടുത്തതുപോലുള്ള ഒരു നാടകം കളിക്കപ്പുറം, വേണമെങ്കില്‍  4 രൂപയാക്കി നിര്‍ത്തുന്നതിനപ്പുറം മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല.

1947-ലെ അധികാരക്കൈമാറ്റത്തിനു ശേഷം 1980 വരെ നീണ്ടു നിന്ന നെഹറുവിയന്‍  ക്ഷേമരാഷ്ട്ര കാലത്ത് പൊതുമേഖലയിലൂന്നുന്നതും സ്വാശ്രയത്വത്തിന്റെ ദിശയില്‍  നീങ്ങുന്നതുമായ പെട്രോളിയം നയം പിന്തുടര്‍ന്നത് അമേരിക്കന്‍  സാമ്രാജ്യത്വത്തിന്റേയും ബഹുരാഷ്ട്ര എണ്ണകുത്തകകളുടേയും ഇടപെടലുകളെ നിരന്തരം നേരിട്ടു കൊണ്ടായിരുന്നു.
ഇതിന്റെ ഫലമായി നമ്മുടെ രാജ്യത്തിനാവശ്യമുള്ള പൊട്രോളിയത്തിന്റേയും 70 ശതമാനത്തോളം ആഭ്യന്തരമായി കണ്ടെത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍  നീങ്ങുകയും ചെയ്തിരുന്നു.
എന്നാല്‍  1980-കള്‍  മുതലാരംഭിച്ച സാമ്പത്തിക ഉദാരീകരണം ഈ രംഗത്തെ മുന്‍  ഗണനാക്രമങ്ങള്‍  തകിടം മറിയുകയും രാജ്യത്തിനാവശ്യമുള്ള അസംസ്കൃത എണ്ണയുടെ മുക്കാല്‍ ഭാഗവും ഇറക്കുമതിചെയ്യേണ്ടി വരുന്ന ആശ്രിതാവസ്ഥയിലേക്ക് 90- കളില്‍ രാജ്യത്തെ കൊണ്ടെത്തിക്കുകയും ചെയ്തു.
ഇതിന്റെ ഫലമായി രാജ്യത്തിന്റെ ഇറക്കുമതി ചിലവിന്റെ സിംഹഭാഗവും പെടോളിയത്തിനായി മാറ്റിവെക്കേണ്ടിവരികയും ചെയ്തു.
അതോടൊപ്പം അന്താരാഷ്ട്ര എണ്ണവിപണിയിലുണ്ടാകുന്ന വിലവര്‍ദ്ധനവ് രാജ്യത്ത് ഗുരുതരമായ പണപ്പെരുപ്പവും വിലക്കയറ്റവും സൃഷ്ടിക്കുന്നതിന് കാരണ മാവുകയും ചെയ്തു.

വാസ്തവത്തില്‍ ഇന്ത്യയില്‍ പെട്രോളിയം വിലകള്‍ ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നതിന്റെ കാരണം ആഗോള പെട്രോളിയം വിലയിലെ വര്‍ദ്ധനവു മാത്രമല്ല. പെട്രോളിയം മേഖലയില്‍ നിന്ന് സര്‍ക്കാര്‍ വിവിധ രൂപങ്ങളില്‍ സമാഹരിക്കുന്ന നികുതികളാണ്.
ഉദാഹരണത്തിന്,മന്‍മോഹന്‍സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പെട്രോളിയം രംഗത്തു നിന്നും വിവിധ ഇനത്തിലുള്ള നികുതികളിലൂടെ സര്‍ക്കാര്‍  സമാഹരിച്ചത്75,000 കോടിരൂപയുടേതായിരുന്നെങ്കില്‍ 
2008-അവസാനിക്കുമ്പോള്‍  അത് രണ്ട് ലക്ഷം കോടി രൂപയോളമായി അത് വര്‍ദ്ധിച്ചിരുന്നു.
എന്നു വെച്ചാല്‍ , ഇന്ത്യയുടെ പെട്രോള്‍ വിലയുടെ 52 ശതമാനവും,ഡീസല്‍ വിലയുടെ 31 ശതമാനവും കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ ചുമത്തുന്ന വിവിധ നികുതികളെന്നര്‍ത്ഥം.
പെട്രോള്‍ ,ഡീസല്‍ ,മണ്ണെണ്ണ,പാചക വാതകം എന്നിവയുടെ നികുതിയിനത്തില്‍ ,കഴിഞ്ഞ 5 വര്‍ഷത്തെ കാലയളവില്‍  കേരളത്തിന് പ്രതിവര്‍ഷം ശരാശരി രണ്ടായിരത്തിലേറെ കോടി രൂപയുടെ വരുമാനമാണുള്ളത്.
ഇപ്പോഴത്തെ വര്‍ദ്ധനവു കൂടിയാവുമ്പോള്‍  ഈ വരുമാനം ഇനിയുമേറെ വര്‍ദ്ധിക്കുകയും ചെയ്യും.
പെട്രോളിയം രംഗത്ത് നിന്ന് കേന്ദ്ര-സംസ്ഥാന സrക്കാറുകള്‍  സമാഹരിക്കുന്ന ഭീമമായ നികുതികള്‍  കുറക്കാതിരിക്കുകയും,വര്‍ദ്ധമാനമാകുന്ന അന്താരാഷ്ട്ര വിലകളുടെ അടിസ്ഥാനത്തില്‍ ആഭ്യന്തര പെട്രോള്‍ വില നിയന്ത്രണം കമ്പോളത്തിനു വിട്ടു കൊടുക്കുകയും ചെയ്യുന്നത് രാജ്യത്തേയും അതിലെ ജന കോടികളേയും ഇനിയും ദുരിതപൂര്‍ണ്ണമായ ഒരു ഘട്ടത്തിലേക്ക് തള്ളിവിടും.
ആഗോളീകരണ-ഉദാരീകരണ-സ്വകാര്യവല്ക്കരണ ശക്തികള്‍ക്കും അവര്‍ക്ക് സേവചെയ്യുന്ന രാജ്യത്തെ പിന്തിരിപ്പന്‍  ഭരണവര്‍ഗ്ഗങ്ങള്‍ക്കും ലക്ഷ്യം അതു തന്നെയാണ്.
ഇത്തരമൊരു സാഹചര്യത്തില്‍ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരന്ന് ജീവിക്കാനും നിലനില്‍പ്പിന്നും വേണ്ടി രാജ്യത്തെ വിപ്ലവശക്തികള്‍ ക്കും.ഇടതു - പുരോഗമന ശക്തികളുടേയും മുന്നിലുണ്ടാവേണ്ടുന്ന അജണ്ട എന്തായിരിക്കണമെന്ന കാര്യത്തില്‍  കൂടുതല്‍ ചര്‍ച്ച ആവശ്യമുണ്ടെന്നു തോനുന്നില്ല.
പറഞ്ഞു വരുന്നത്, അല്ലെങ്കില്‍  പറയാനുദ്ദേശിച്ചത്:-
ഇത് കാര്‍ഷിക വ്യവസായിക ഉല്പാദന മേഖലകളില്‍  പ്രതിസന്ധി സൃഷ്ടിക്കുന്ന,
 ചരക്ക് കടത്തു കൂലി ഉയര്‍ത്തുന്നതും
നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധിപ്പിക്കുന്നതുമായ
പെട്രോള്‍  ഡീസല്‍  വില വര്‍ദ്ധനവ് പിന്‍ വലിക്കാന്‍ 
നിരന്തരമായ പ്രക്ഷോഭ സമരം മുന്നോട്ട് വെക്കപ്പെടേണ്ടതുണ്ട് എന്നുള്ളതാണ്..
ആയതിനാല്‍  ,
സര്‍ക്കാറിന്റെ തെറ്റായനയം തിരുത്തുന്നതു വരെ“
നമുക്കു ഒന്നിച്ചു വിളിച്ചു പറയാം
”പെട്രോളിയം വിലവര്‍ദ്ധനവ് പിന്‍ വലിക്കുക“ എന്ന്.

2 അഭിപ്രായങ്ങൾ:

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

യോജിക്കുന്നു.
പക്ഷെ വെറും പ്രതിഷേധം കൊണ്ടു മാത്രം കാര്യമില്ല.

പാലക്കാടൻ പറഞ്ഞു...

കോണ്ഗ്രസ് സര്ക്കാര് സം സ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിയാന് വേണ്ടി കാത്തിരിക്കുകയായിരുന്നു.ഒരാഴ്ച്ച മുന്പായിരുന്നെങ്ങില് സ്ഥിതി മാറിയേനെ .
ഇങ്ങനെ സാധാരണക്കാര്ക്ക് അടി കൊടുത്തുകൊണ്ടേയിരിക്കും .
പെട്രോളിന്റെ വില മറ്റു രാജ്യങ്ങളില്
പാക്കിസ്ഥാന് - 26 , ബംഗ്ലാദേശ് -22 ,ക്യൂബ -19 ,നേപ്പാള് -34 ,ബര്മ- 30 ,അഫ്ഗാനിസ്ഥാന് -36 ,ഖത്തര് -30 ഇന്ത്യ - 67 .13
കോസ്റ്റ് /ലിടെര് =17 .10 , സെന്ട്രല് നികുതി =11 .20 , exise ഡ്യൂട്ടി =9 . 85 ,സംഥാന നികുതി =8 .40 , വാറ്റ്=4 .30 .ആകെ = 51 .55 ഇപ്പൊ എക്സ്ട്രാ -15 .58 . എങ്ങനെയുണ്ട് പരിപാടി .
ഇനി പെട്രോള് ഉപയോഗിക്കതെയുള്ള സമര പരിപാടി ചെയ്യേണ്ടി വരുമോ ??
ആയതിനാല്‍ ,
സര്‍ക്കാറിന്റെ തെറ്റായനയം തിരുത്തുന്നതു വരെ“
നമുക്കു ഒന്നിച്ചു വിളിച്ചു പറയാം
”പെട്രോളിയം വിലവര്‍ദ്ധനവ് പിന്‍ വലിക്കുക“