2009, ഫെബ്രുവരി 3, ചൊവ്വാഴ്ച

ചിത്രകാരൻ എന്തു കൊണ്ടാണ് "ശരി" യാവുന്നത്‌

ചിത്രകാരൻ മുന്നോട്ട്‌ വെച്ച നിലപാടുകളുമായി ബന്ധപ്പെട്ട്‌ ഉയർന്നുവന്ന ചർച്ചകൾ ഏറെക്കുറെ ഒരു പരിസമാപ്തിയിൽ എത്തിയിരിക്കയാണല്ലോ.
ഈചർച്ചയെ നെഗറ്റീവായതലത്തിൽ നിന്നും വളരെ പോസിറ്റീവായ തലത്തിലേക്ക്‌ നയിച്ചു കൊണ്ടുപോവുന്നതിന്ന് ഫലപ്രദമായ ഇടപെടൽ നടത്തിയ പുരോഗമന മനസ്സുകൾ തീർച്ചയായും അഭിനന്ദനമർഹിക്കുന്നു.
എന്നിരുന്നാലും ചർച്ചക്കിടയിൽ ഉയർന്നുവന്ന ഉന്നയിക്കപ്പെട്ട ചിലവിയഷയങ്ങൾ ഉത്തരം തേടേണ്ടവയായി അവ ശേഷിക്കുന്നുണ്ട്‌.
അതിൽ ഏറ്റവും പ്രാധാന്യമുള്ളതെന്ന് എനിക്ക്‌ തോന്നിയിട്ടുള്ള ഒരു കാര്യം ചൂണ്ടിക്കാട്ടാൻശ്രമിക്കുകയാണ്.
നമ്മുടെ രാജ്യത്ത്‌ ,സംസ്ഥാനത്ത്‌ എല്ലാ ഫ്യൂഡൽ അവശിഷ്ടങ്ങളെയും ഇല്ലായ്മ ചെയ്ത്‌ ബൂർഷ്വാജനാധിപത്യ വ്യവസ്ഥ എല്ലാ മണ്ഡലങ്ങളിലും സ്ഥാപിക്കപ്പെട്ടുകഴിഞ്ഞോ?.
കഴിഞ്ഞിട്ടില്ല എന്ന യാഥാർത്ഥ്യം ബോധ പൂർവ്വം മറച്ചുവെക്കുന്ന സമീപനത്തിന്ന് ആധിപത്യമുണ്ടായിരുന്നു ചർച്ചയിലുടനീളം.
കാലഹരണപ്പെട്ടതും,അശാസ്ത്രീയവുമായ ഉൽപ്പാദന ബന്ധങ്ങളെ പൊളിച്ചെഴുതിക്കൊണ്ടാണ് ഏതൊരു സാമൂഹ്യവ്യവസ്ഥയിലും ഉൽപ്പാദനശക്തികളുടെ വികാസവും ഉൽപ്പാദനവും വികസിച്ചിട്ടുള്ളത്‌.
ഒരു വർഗ്ഗത്തിന്ന് മേധാവിത്വമുള്ള ഒരു സാമൂഹ്യവ്യവസ്ഥ തകർത്ത്‌ മറ്റൊരു വർഗ്ഗത്തിന്ന് മേധാവിത്വ മുള്ള ഒരു പുതിയ സാമൂഹ്യവ്യവസ്ഥനിലവിൽ വരലാണ് വിപ്ലവത്തിന്റെ ഉള്ളടക്കം.
ചരിത്ര പ്രസിദ്ധമായ വിപ്ലവങ്ങളിലോരോന്നും ഒരു മേധാവി വർഗ്ഗത്തെ അധികാരസ്ഥാനത്ത്‌ നിന്ന് മാറ്റി മറ്റൊന്നിനെ അധികാര സ്ഥാനത്ത്‌ പ്രതിഷ്ടിക്കുകയാണ് ഉണ്ടായിട്ടുള്ളത്‌.
ഉദാഹരണത്തിന്ന്
അടിമത്വത്തെ തകർത്ത്‌ ഫ്യൂഡലിസവും ,ഫ്യൂഡലിസത്തെ തകർത്ത്‌ മുതലാളിത്വവും,മുതലാളിത്വത്തെ തർത്ത്‌ സോഷ്യലിസവും.
മേധാവിത്ത്വം വഹിക്കുന്ന ഒരു വർഗ്ഗത്തിന്ന് പകരം മറ്റൊരു വർഗ്ഗം അധികാരത്തിലെത്തുമ്പോൾ സമൂഹത്തിന്റെ സമസ്ത മേഖലകളിലും അടിസ്ഥാനപരമായ മാറ്റമുണ്ടാകുക എന്നത്‌ നിസ്തർക്കമാണ്.
ഈ മാറ്റം സർവ്വതോന്മുഖമാണ്,സർവ്വതലസ്പർശ്ശിയാണ്.
സാമൂഹ്യബന്ധങ്ങൾ,കുടുംബജീവിതം,നിയമത്തിന്റെയും സദാചാരത്തിന്റെയും മാനദണ്ഡങ്ങൾ ,കലാ-സംസ്കാരികമൂല്യങ്ങൾ,ഭാഷകൾ എന്നിവ ഓരോന്നും മേധാവിവർഗ്ഗത്തിന്റെ സ്വഭാവത്തിനനുസരിച്ച്‌ മാറുകയും ചെയ്യും .
ഇങ്ങനെ വിജയം വരിച്ച
വിപ്ലവങ്ങളിലോന്നാണ് 18ആം നൂറ്റാണ്ടിലെ അമേരിക്കൻ ,ഫ്രഞ്ച്‌ വിപ്ലവങ്ങൾ.
നേരെമറിച്ച്‌ പഴയ മേധാവിവർഗ്ഗത്തെ പൂർണ്ണമായും ഉൽമൂലനം ചെയ്യാതെ അതിന്റെ അധികാരാവകാശങ്ങളിൽ നിലനിർത്തി പരസ്പരം ശത്രുക്കളായിരുന്ന ജന്മി-ബൂർഷ്വാവർഗ്ഗങ്ങൾ തമ്മിൽ സന്ധിയുണ്ടാക്കി പഴയ സാമൂഹ്യവ്യവസ്ഥയുടെ പല അംശങ്ങളും ഉൾക്കൊള്ളുന്ന സമൂഹ്യവ്യവസ്ഥ നിലവിൽ വന്നതും ചരിത്രത്തിൽ ധാരാളം ഉദാഹരണങ്ങളുണ്ട്‌.
അതിൽ ഒന്നാണ് നമ്മുടെ ഇന്ത്യാമഹാരാജ്യം ആ രാജ്യത്തിലെ ഒരു കൊച്ചു സംസ്ഥാനമാണ് നമ്മുടെ കേരളം.
ഫ്യൂഡലിസ്റ്റ്കളിൽ നിന്നും അധികാരം കൊയ്തെടുക്കാൻ മുതലാളിത്വം മുന്നോട്ട്‌ വെച്ച പുരോഗമനപരവും ജനാധിപത്യപരവുമായ മൂല്യങ്ങൾ ബൂർഷ്വാസികൾകയ്യൊഴിഞ്ഞു.
പിന്തിരിപ്പനും ജീർണ്ണിച്ചതുമായ ഫ്യൂഡൽ ഭു ബന്ധങ്ങളെയും അതിന്റെ ജീർണ്ണസ സംസ്ക്കാരത്തെയും സംരക്ഷിച്ചു നിർത്തി സമ്പന്ന-സാമ്രാജ്വത്വ താൽപര്യം ഈ വർഗ്ഗം സംരക്ഷിക്കാൻ തുടങ്ങി.
സാമ്രാജ്യത്വ ആഗോളവൽക്കരണം എല്ലാ മേഖലകളിലും അടിച്ചേൽപ്പിക്കാൻ തുടങ്ങിയതോടെ കാർഷിക മേഖലകളടക്കമുള്ള ഉൽപ്പാദന ബന്ധങ്ങളിൽ കൂടുതൽ കൂടുതൽ ഫ്യൂഡൽ രൂപം കൈവരിച്ചു .
അപരിഷ്കൃതവും ജനാധിപത്യവിരുദ്ധവും ആയി പോയനൂറ്റാണ്ടുകൾ ലോകത്തെമ്പാടും പുറം തള്ളിയ പാട്ടവ്യവസ്ഥ തിരിച്ചുവന്നു .
ഭൂ കേന്ദ്രീകരണം ശക്തിപ്പെട്ടു .
വെറുമൊരു ഞായറാഴ്ച്ച കമ്മറ്റിയായിരുന്ന ഇന്ത്യൻ നേഷണൽ കോൺഗ്രസ്സിനെ രാജ്യത്തെ ജനകോടികളെ അണിനിരത്തുന്ന മഹാ സ്വത്ന്ത്ര്യ പ്രസ്ഥാനമാക്കാൻ രാജ്യത്തിന്റെ ഏറ്റവും കരുത്താർന്നതും,ജീവത്തായതുമായ മുദ്രാവാക്യം ഉയർത്താൻ അന്നത്തെ കോൺഗ്രസ്സ്‌ നേതൃത്വം തീരുമാനിച്ചു
അങ്ങിനെ 1931ൽ കറാച്ചി സമ്മേളനം"കൃഷിഭൂമി കൃഷിക്കാരന്ന്" എന്നമുദ്രാവാക്യം മുന്നോട്ടു വെച്ചു അപ്പോഴാണ് സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിന്ന് ജീവനും ഉണർവ്വും കൈവരിച്ചത്‌ .
എന്നാൽ അധികാരകൈമാറ്റത്തിന്ന്ശേഷം കോൺഗ്രസ്സ്‌ ഈ മുദ്രാവാക്യം കൈയ്യൊഴിഞ്ഞു.
പിന്നീട്‌ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം ഇതു മുന്നോട്ടുവെച്ചു എങ്കിലും മുന്നോട്ട്പോയില്ല അതു കൊണ്ടുതന്നെ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും ശക്തമായ ഫ്യൂഡൽ ബന്ധങ്ങളും അതിന്റെ മൂല്യ ബോധങ്ങളും സർവ്വമണ്ഡലങ്ങളിലും അഴിഞ്ഞാടുന്നു.
തൊട്ടുകൂടായ്മയും,തീണ്ടലും, മാത്രമല്ല യാഗങ്ങളും ഹോമങ്ങളും,സർക്കാർ ചിലവിൽ നടക്കുന്നു.
സർക്കാർ ഓഫീസുകളിൽ വിദ്ധ്യാലയങ്ങളിൽ ആയുധപൂജനടത്തുന്നു.
ഒരു ഫാസിസ്റ്റ്‌ ഹിന്ദു രാഷ്ട്രത്തെ സ്വീകരിക്കാവുന്ന വിധത്തിൽ നമ്മുടെ മണ്ണിനെയും,മനസ്സിനെയും പരുവപ്പെടുത്തിയെടുക്കാൻ ,എല്ലായാഥാർത്ഥ്യങ്ങളെയും വഴിതെറ്റിച്ചുവിടൂകയും ഐക്യത്തിന്റെ എല്ലാമനസ്സുകളെയും ഭിന്നിപ്പിച്ചും,വിഘടിപ്പിച്ചും നിർത്തുന്ന ഒരു ക്രമരാഹിത്യത്തെ ബോധപൂർവ്വം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു.
ഇത്രയും പറയുമ്പോൾതന്നെ എതിർപ്പ്‌ ശക്തമാവുമെന്നറിയാം .
ഭൂ പരിഷ്കരണം വഴി നാടുവാഴിത്വത്തെ ഇല്ലാതാക്കി എന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ കക്ഷികളും സമ്പത്തിക വിദഗ്ദരും മാത്രമല്ല എതിർപ്പിന്റെ ചേരിയിലുണ്ടാവുക.
ഉത്തരാധുനിക കേരളത്തെക്കുറിച്ച്‌ തലപുകഞ്ഞു ചിന്തിക്കുന്നവരും,മലയാളിസമൂഹം ഉപഭോഗസംസ്ക്കാരത്തിന്ന് കീഴ്പ്പെട്ടുപോയതിൽ വിഷമിക്കുന്നവരും,വിപണിയുടെ സർവ്വാതിപത്യത്തിൽ വിസ്മയിക്കുന്നവരും ഇത്തരക്കാർക്ക്‌ കൂട്ടിന്നുണ്ടാവും .
നാടുവാഴിത്തത്തിന്റെ കാര്യം പോകട്ടെ കാർഷികപ്രശ്നവും ഭൂപ്രശ്നവും ചർച്ചാവിഷയങ്ങളായി ഇവരൊക്കെ അംഗീകരിച്ചിട്ട്തന്നെ ഏതാനും കാലങ്ങളെ ആയിട്ടുള്ളൂ.
നെൽകൃഷിയുടെ അധോഗതി,ഒരു ആചാരം പോലെ ഇടക്കിടക്ക്‌ വിളിച്ചുകൂവും,
ഇവർക്ക്‌ ഇന്നും കാർഷികപ്രശ്നം എന്നത്‌ വിളകളുടെ വിലത്തകർച്ചയും,ഭൂ പ്രശ്നം ആദിവാസികളുടെ വിഷയവും മാത്രമാണ് .
നമ്മുടെ സാമ്പത്തികഘടനയെ മനസ്സിലാക്കുന്നതിന്നും മാറ്റിതീർക്കുന്നതിന്നും ഏറ്റവും വലിയ തടസ്സം സൃഷ്ടിച്ചിരിക്കുന്നത്‌ ഇത്തരം ധാരണകളാണ്.
ഈ വിപത്കരമായ സാഹചര്യത്തെ വളരെ ശ്രദ്ധയോടെ സൂഷ്മതയോടെ പുരോഗമന ജനാധിപത്യ വിശ്വാസികൾ നോക്കികാണണം,
മുറിച്ചുകടക്കണം ,
നൂറ്റാണ്ടുകളായിതുടർന്നുകൊണ്ടിരിക്കുന്ന സാമൂഹ്യ മർദ്ദനത്തിന്നിരയായിട്ടുള്ള പട്ടിക്ജാതി-പട്ടികവർഗ്ഗക്കാരും സ്ത്രീകളും ഉൾക്കൊള്ളുന്ന വിഭഗങ്ങളുടെ ഉയിർത്തെഴുന്നേൽപ്പ്‌ ജന്മിത്വവിരുദ്ധവും-സാമ്രാജ്യത്വവിരുദ്ധവുമായ ജനാധിപത്യവിപ്ലവത്തിന്റെ മുഖ്യകടമകളിലൊന്ന്തന്നെയാണ്.
ചിത്രകാരന്റെശക്തമായ ഇടപെടലുകൾപ്രസക്തമാവുന്നത്‌,പ്രസക്തമാവേണ്ടുന്നത അതുകൊണ്ടുതന്നെയാണ`

7 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

തെറി വിളി ബ്ലോഗ്ഗിനു പിന്നില്‍ ഇത്ര വലിയൊരു സാംസ്കാരിക സാമ്പത്തികബൂര്‍ഷ്വാവിരുദ്ധകുത്തകവിരുദ്ധമതേതരത്വവര്‍ഗ്ഗസമര ഏട് ഉണ്ടായിരുന്നല്ലേ... ഓ ഭയങ്കരം തന്നേ...

അജ്ഞാതന്‍ പറഞ്ഞു...

othiriyadhikam kaadu kayari alle.. kummayyam adikkal niruthista.. There are no takers for this kind of gimmick.. may be you are aiming for a "Budhijeevi" post in the party. Good luck!!

അജ്ഞാതന്‍ പറഞ്ഞു...

സുഹൃത്തേ,
മര്‍മ്മമറിഞ്ഞ പോസ്റ്റ്.
പാരഗ്രാഫ് തിരിച്ച് ഒന്നു ഭംഗിയാക്കു.

kadathanadan:കടത്തനാടൻ പറഞ്ഞു...

അനോണിയുടെ തമാശ നന്നായി ആസ്വദിച്ചു ചിരിച്ചുപോയി ..താങ്കളുടെ കമന്റിന് നീണ്ട വിശദീകരണത്തിന്ന് സ്ക്കോപ്പില്ല. ഞാനാണെങ്കിലോ ഒരു കമന്റു പോലും വരാതെ വളരെ നിരാശനായി കാത്തിരിക്കുന്നു.ഇനിയും ആരെങ്കിലും വരുമെന്ന വലിയ പ്രതീക്ഷയുമില്ല. ആ നിലയിൽ കിട്ടിയ അവസരം ഉപയോഗിച്ച്‌ ഒരു നീണ്ട വിശദീകരണം തന്നെ വെച്ച്‌ കാച്ചുകയാണ് .പരസ്പര ബന്ധമില്ലാതായെങ്കിൽ ക്ഷ്മിക്കുമല്ലൊ.ഞങ്ങൾ കമ്യൂണിസ്റ്റുകാർ ഈ സമുദായത്തെ വിളിക്കുക വർഗ്ഗവിഭജിത സമൂഹം എന്നാണ്.ഒരു വർഗ്ഗ സമുദായത്തിൽ ഏതൊരുവനും ഒരു പ്രത്യേക വർഗ്ഗത്തിന്റെ അംഗമെന്ന നിലക്കാണ് ജീവിക്കുന്നത്‌.ഒന്നൊഴിയാതെ അതിലെ എല്ലാതരം ചിന്തയും ഏതെങ്കിലുമൊരു വർഗ്ഗത്തിന്റെ സവിശേഷതയാൽ മുദ്രയടിക്കപ്പെട്ടതാണ്.നാം ഓരോർത്തരും പ്രായോഗിക ജീവിതത്തിൽ ഓരോ പ്രവർത്തിയെടുക്കുമ്പോഴും നാം അറിയാതെ ഏതെങ്കിലും ഒരു ദർശ്ശനത്തിന്ന് വിദേയരാണ്.ദർശ്ശനത്തിലെന്ന്ല്ല യാതോരു വിജ്ഞാനശാഖയിലും പാണ്ഡിത്യമില്ലാത്ത പാമരർ പോലും ആപത്ത്‌ ഘട്ടത്തിൽ ദൈയവമെ എന്ന് വിളിച്ചു പോകും ദൈയവ വിശ്വാസത്തിൽ അധിഷ്ടിതമായ ദർശ്ശനവുമായി ബന്ധപ്പെടുത്തും. അതേപോലെതന്നെ രാജ്യതന്ത്ര സംമ്പന്തമായ യാതോന്നും മനസ്സിലാക്കാത്ത പലരും കമ്യൂണിസ്റ്റ്കാരെന്ന് കേട്ടാൽ കൊലയാളികളും,കുഴപ്പക്കാരുമാണെന്ന് വിശ്വസിക്കും. ഇത്‌ രണ്ടും സൂചിപ്പിക്കുന്നത്‌ ദാർശ്ശനികമായ ഒരറിവും നേടിയിട്ടില്ലാത്തവർ പോലും ആത്മീയവാദത്തിന്റെ ദർശ്ശനവും,കമ്യൂണിസ്റ്റ്വിരോധത്തിന്റെ രാജ്യതന്ത്രവും ബലമായി വേരൂന്നിയിട്ടുണ്ട്‌ എന്നാണ്.ഏതൊരു തത്വചിന്തകനും കലാകാരനും എഴുത്തുകാരനും അയാൾ ആഗ്രഹിച്ചാലും ഇല്ലെങ്കിലും ,തന്റെ കൃതികളിൽ ഒരു പ്രത്യേക വർഗ്ഗത്തിന്റെ താൽപ്പര്യമാണ് പ്രകടിപ്പിക്കുന്നത്‌.അതിന്ന് വേണ്ടിയാണ് അയാൾ വാദിക്കുന്നത്‌ഈ അർത്ഥത്തിൽ എല്ലാവർക്കും തന്നെ ,അവരേതെങ്കിലും പാർട്ടിയിൽ അംഗമായാലും അല്ലെങ്കിലും ശരി ,ഒരു പാർട്ടിവീക്ഷണമുണ്ട്‌.ഒരു വർഗ്ഗത്തിൽ പെട്ടവർക്ക്‌ മാത്രമേ ആ വർഗ്ഗത്തിന്റെ താൽപ്പര്യത്തെ പിന്താങ്ങാൻ കഴിയൂ എന്ന് ഇതിന്നർത്ഥമില്ല ഒരു വ്യക്തിയുടെ പക്ഷപാതിത്വം അയാൾ ഏതു വർഗ്ഗത്തിൽ പിറന്നു എന്നതിനേക്കാൾ ഏതു വർഗ്ഗത്തെ അയാൾ പിന്താങ്ങുന്നു എന്നതിനെ ആശ്രയിച്ചാണ്.ഒരു വ്യക്തിക്ക്‌ വേണമെങ്കിൽ ഞാൻ ഒരു പക്ഷത്തുമില്ല നിഷ്പ്ക്ഷനാണ് എന്നൊക്കെ സങ്കൽപ്പിക്കാം .ആ നിഷ്പ്ക്ഷത ഒരു കമ്യൂണിസ്റ്റുകാരനും അംഗീകരിച്ചു തരില്ല പ്രിയപ്പെട്ട അനോണീ.....സോറി ഈ മറുപടി ടൈപ്പി പോസ്റ്റ്‌ ചെയ്യുമ്പോഴാണ് രണ്ട്‌ അനോണികളെ ക്കൂടിക്കാണുന്നത്‌ ഏഴുതിയത്‌ മാറ്റുന്നില്ല..നന്ദി.

ബാര്‍ബര്‍ നായര്‍ പറഞ്ഞു...

ഉഗ്രനായിരിക്കുന്നു സുഹൃത്തേ.ഇതാണ് എഴുത്ത്.

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

ബാര്‍ബര്‍ നായരുടെ പോസ്റ്റില്‍ നിന്നാ വീണ്ടും വന്നത്.
നേരത്തെ വായിച്ചു പോയിരുന്നു. പക്ഷെ ബാര്‍ബര്‍നായര്‍ എന്ന് പ്രൊഫൈലും ഈ പോസ്റ്റൂം എങ്ങിനെ ലിങ്കപ്പെട്ടു കിടക്കുന്നു എന്ന് ഇപ്പോഴാ പിടികിട്ടിയത്.

A Cunning Linguist പറഞ്ഞു...

വായിക്കുവാന്‍ അതിയായ ആഗ്രഹമുണ്ട്... പാരഗ്രാഫും punctuation-ഉം ശരിയാക്കിയി റീപോസ്റ്റ് ചെയ്തിരുന്നെങ്കില്‍ കൊള്ളാമായിരുന്നു.