പ്രാഥമികമായിട്ടുള്ളത് എന്താണ്-പ്രകൃതിയോ അതോ ആത്മാവോ?
വിശ്വാസിയോട് ചോദിച്ചാല്‍ ഇതിനുള്ള മറുപടി എന്തായിരിക്കുമെന്നതിനേപ്പറ്റി സംശയം വേണ്ട.,
കാരണം, പ്രപഞ്ചത്തിന്റെ സ്രഷ്ടാവും വിധാതാവുമെന്ന് അയാള്‍ വിശ്വസിക്കുന്ന
ദൈവംതന്നേയാണ് അയാളെ സംമ്പന്ധിച്ചിടത്തോളം എല്ലാവിധ അസ്തിത്വത്തിന്റേയും ഉറവിടവും ,
പക്ഷെ, വിശ്വാസികള്‍ക്ക് അത് തെളിയിക്കാന്‍ കഴിയുന്നില്ല.
എന്തെന്നാല്‍,മത ബോധങ്ങളെ കണ്ണടച്ച് അംഗീകരിക്കുന്ന അവര്‍ വിശ്വാസത്തെ വിജ്ഞാനത്തിന്ന് ഉപരിയായി കാണുന്നു.
പള്ളിക്ക് ആത്മീയവും രാഷ്ട്രീയവുമായ അധികാരം ഉണ്ടായിരുന്ന മധ്യകാലീന യുഗത്തില്‍ പുരോഹിത വര്‍ഗ്ഗം ശാസ്ത്രജ്ഞരെ കല്‍ത്തുറുങ്കിലടച്ചും ഭേദ്യം ചെയ്തും ജീവനോടെ ദഹിപ്പിച്ചും ദണ്ഡിപ്പിച്ചിരുന്നു.
ഇന്നു പുരോഹിതവര്‍ഗ്ഗം ശാസ്ത്രത്തിന്റെ പ്രാധാന്യത്തെ നിക്ഷേധിക്കുന്നില്ല.
മാത്രമല്ല ,മത വിശ്വാസപ്രമാണത്തിന്റെ മാറ്റനാവാത്തതും കൃത്യവും അനന്തവുമായ സത്യത്തില്‍ (അങ്ങിനേയാണവര്‍ അതിനെ വിശേഷിപ്പിക്കുന്നത്)നിന്ന് വ്യത്യസ്ഥമായി ശാസ്ത്രവിജ്ഞാനം അസ്ഥിരവും കൃത്യമല്ലാത്തതും പരിമിതവുമാണെങ്കിലും ശാസ്ത്രവും മതവിശ്വാസവും തമ്മില്‍ നല്ലപോലെ പൊരുത്തപ്പെടുമെന്നും അവര്‍ അവകാശപ്പെടുന്നു.
“ശാസ്ത്രത്തിന്ന് അതിന്റെ പരിമിതികളുണ്ട് ”.നിക്കോലാസ് മെത്രോപൊലീത്ത എഴുതുകയുണ്ടായി “നമുക്ക് ദര്‍ശ്ശിക്കുകയും സ്പര്‍ശ്ശിക്കുകയും ശ്രവിക്കുകയും ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ മാത്രം വെച്ചുകൊണ്ട് അതില്‍നിന്ന് നിഗമനങ്ങളില്‍ എത്താനേ അതിന് കഴിയൂ.
പക്ഷെ, ഇതു കൂടാതെ മറ്റൊരു മേഖലകൂടിയുണ്ട്..വിശ്വാസ ത്തിന്റെ മേഖല.ദൃഷ്ടി ഗോചരമല്ലാത്ത ലോകത്തിന്ന് പുറമേ ,ദൃഷ്ടിഗോചരമല്ലാത്ത ഒരു ലോകം കൂടിയുണ്ട്.
ശാസ്ത്രത്തിന്ന് എത്താന്‍ പറ്റാത്ത ആ മേഖല യില്‍ വിശ്വാസത്തിന്ന് എത്തിച്ചേരാന്‍ കഴിയും”.
നമുക്ക് ദൃഷ്ടിഗോചരമല്ലാത്ത പലതും ബ്രഹ്മാണ്ഡകടാഹത്തില്‍ ഉണ്ടെന്നതില്‍ തര്‍ക്കമില്ല..
എന്നാല്‍,മതമല്ല,ശാസ്ത്രമാണ് ഭൂതക്കണ്ണാടി,ദൂരദര്‍ശ്ശിനി തുടങ്ങിയ ഉപകരണങ്ങളുടെ സഹായത്തോടെ ഈ “ദൃഷ്ടി ഗോചരമല്ലാത്ത”ലോകത്തിലേക്ക് കടന്ന് ചെന്ന് അവിടെ നടക്കുന്ന സംഗതികളേപ്പറ്റി കൃത്യമായി വിവരം ശേഖരിച്ചത്,
മത പണ്ഡിതന്മാരുടെ ഈ “ദൃഷ്ടിഗോചരമല്ലാത്ത”ലോകമാകട്ടെ ,
ഹാന്‍സ് ക്രിസ്റ്റ്യന്‍ അന്‍ഡേസന്റെ കഥയിലെ നഗ്നനായ രാജാവിന്റെ ദൃഷ്ടിഗോചരമല്ലാത്ത വസ്ത്രങ്ങള്‍ പോലെ ഇപ്പോഴും പിടികിട്ടാത്ത സംഗതിയായി ശേഷിക്കുകയും ചെയ്യുന്നു.
ആകഥയിലേപ്പോലെ “ദൃഷ്ടിഗോചരമല്ലാത്ത”തിലുള്ള വിശ്വാസം സ്വന്തം കണ്ണും കാതും മനസ്സും വിശ്വസിക്കാത്തവര്‍ക്ക് മാത്രമുള്ളതാണ്.
വിജ്ഞാനവും വിശ്വാസവും തമ്മില്‍ പൊരുത്തമുണ്ടെന്ന് പറയുന്നത് ശരിയാണോ?
എന്താണ് ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം?
അനത്തോള്‍ ഫ്രാന്‍സ് എഴുതിയ “പെങ്ക്വിന്‍ ദ്വീപ്” എന്നകൃതിയില്‍ യാതേരുവിധതെളിവും കൂടാതെ കോടതികയറ്റപ്പെടുന്ന ഒരുവന്റെ കഥയുണ്ട്.
“പിറോ ആ എണ്‍പതിനായിരം വയ്ക്കോല്‍ തുറു മോഷ്ടിച്ചിട്ടുണ്ട് എന്ന് വിശ്വസിക്കാന്‍ ആരും മടിച്ചില്ല.
അവര്‍ക്ക് അതില്‍ യാതോരു സംശയവും ഉണ്ടായിരുന്നില്ല;
അക്കാര്യത്തേപ്പറ്റിയുള്ള അജ്ഞതമൂലം സംശയിക്കാന്‍ യാതെരു കാരണവും ഉണ്ടായിരുന്നില്ല.
കാരണം കൂടാതെ സംശയം സാദ്ധ്യവുമല്ലല്ലോ;
എന്തെന്നാല്‍ യാതോരുകാരണവും കൂടാതെ ഒരു സംഗതി വിശ്വസിക്കാന്‍ പറ്റുന്നത്പോലെ യാതോരുകാരണംകൂടാതെ ഒരു സംഗതിയേപ്പറ്റി സശയിക്കാനുമാവില്ലല്ലോ.”
കത്തോലിക്കാ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പ്രാബല്യത്തിലുണ്ടായിരുന്ന ഒരു നിയമമുണ്ട്;
“നമുക്ക് ഒരു സാധനം വെളുത്തതായി തോന്നിയേക്കാമെങ്കിലും ,പള്ളി അധികാരികള്‍ അത് കറുത്തതാണെന്ന് പറഞ്ഞാല്‍ അത് കറുത്തത് തന്നെയാണെന്ന് നാം വിശ്വസിക്കണം ....
മറിച്ചുള്ള തോന്നലുകള്‍ അന്ധമായ അനുസരണയോടെ മനസ്സില്‍ നിന്ന് അകറ്റി അങ്ങനേയാവാതിരിക്കാന്‍ തരമില്ലെന്ന് നാം നമ്മെ പറഞ്ഞ് വിശ്വസിപ്പിക്കണം”
ഒരു ഗണിതശാസ്ത്ര അധ്യാപകന്‍ പറഞ്ഞുകൊടുക്കുന്ന സൂത്രം ഒട്ടും മനസ്സിലായില്ലെങ്കിലും
അത് അപ്പടി വിശ്വസിക്കുന്ന ഒരു വിദ്യാര്‍ത്ഥിയെ വിജ്ഞാനം കൂടാതെ വിശ്വാസം മാത്രമുള്ള
ഒരുവനായി വിവരിക്കാമെന്ന് മദ്ധ്യകാലീന അന്ധവിശ്വാസത്തെ എതിര്‍ത്തിരുന്ന ഴാന്‍ ബോദേന്‍ 16 ആം ശതകത്തില്‍ എഴുതുകയുണ്ടായി.
എന്നാല്‍ ആ സൂത്രം കാര്യകാരണസഹിതം തെളിയിച്ചുകൊണ്ട് അതിന്റെ സത്യം ശരിക്കും ഗ്രഹിച്ച്, അങ്ങിനെ വിജ്ഞാനം ആര്‍ജ്ജിച്ച് കഴിയുന്നതോടെ വിദ്യാര്‍ത്ഥിയുടെ വിശ്വാസം ഇല്ലാതാവുന്നു,
ശാസ്ത്രീയമായ ഒരു അനുമാനം വേണ്ടത്ര കൃത്യമല്ലാത്തതോ തെറ്റ് തന്നെയോ ആണെന്ന് വന്നേക്കാം ,എങ്കിലും അത് വിജ്ഞാനമാണ്.വെറും വിശ്വാസമല്ല.
എന്തെന്നാല്‍ വേണ്ടത്രപൂര്‍ണ്ണമല്ലെങ്കില്‍ പോലും തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതാണ് ഈ അനുമാനം.
ഇതിന്നര്‍ത്ഥം നമുക്ക് കാരണം അറിയില്ലന്നതുകൊണ്ട് മാത്രം ഒരു അഭിപ്രായം നിരാകരിച്ച്കൊള്ളണമെന്നില്ല,
അതേപ്പറ്റി ശരിയായി ആലോചിച്ച് പരിശോധിച്ചതിന്ന്ശേഷം വേണം അത് ശരിയോ തെറ്റോ എന്ന് തീരുമാനിക്കാന്‍.
പൊടുന്നനേയുള്ള വെളിപാടിനേയോ സാധാരണ ഇഷ്ടക്കേടുകളേയോ പുസ്തകങ്ങളേത്തന്നയോ അന്ധമായി അംഗീകരിച്ച്കൊണ്ട് സ്വന്തം വിചാരങ്ങളെ നിയന്ത്രിക്കാന്‍ വിസമ്മതിക്കുന്നത് വിജ്ഞാനത്തെ സംബന്ധിച്ചിടത്തോളം തെറ്റായ മാര്‍ഗ്ഗമായിരിക്കും.
ഉദാഹരണത്തിന്ന് ,കമ്യൂണിസം എന്നു പറയുന്നത് പുസ്തകത്തില്‍ നിന്ന് പെറുക്കിയെടുത്ത നിഗമനത്തിലുള്ള അന്ധമായ വിശ്വാസമല്ലെന്നും,
മറിച്ച് വായിച്ചറിഞ്ഞ സംഗതികളേപ്പറ്റി ഗഹനമായി ആലോചിച്ച് പഠിച്ച് ആ നിഗമനങ്ങളെ തെളിവുമായി തട്ടിച്ച് നോക്കുകയും അവ സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് സ്വയം ബോധ്യപ്പെടുകയും ചെയ്തതിന്ന് ശേഷം രൂപീകരിക്കേണ്ട അഭിപ്രായങ്ങളാണെന്നും ലെനിന്‍ ചൂണ്ടിക്കാട്ടുകയുണ്ടായി.
അദ്ദേഹം എഴുതി“ ഒരു കമ്യൂണിസ്റ്റുകാരന്‍ താന്‍ ആര്‍ജ്ജിച്ച വിജ്ഞാനം മുഴുവന്‍ ശരിക്ക് അരച്ച് കലക്കികുടിക്കുന്നില്ലെങ്കില്‍,മുന്‍ കൂട്ടി തയ്യാര്‍ ചെയ്തു വെച്ചിട്ടുള്ള നിഗമനങ്ങള്‍ നല്ലപോലെ മനസ്സിരുത്തി പഠിക്കാതേയും നിരൂപണബുദ്ധിയോടുകൂടി പരിശോധിക്കേണ്ട വസ്തുതകള്‍ മനസ്സിലാക്കാതേയും പിടിവാശിയോടെ സ്വായത്വമാക്കുന്നതില്‍ മാത്രം ഒതുങ്ങി നില്ക്കുകയാണെങ്കില്‍,
കമ്യൂണിസം വെറും പൊള്ളവാക്കായി,
വെറുമൊരു പരസ്യപ്പലകയായി, തീരുകയും കമ്യൂണിസ്റ്റ്കാരന്‍ വെറുമൊരു വാചകമടിക്കാരനായി മാറുകയും ചെയ്യും”(ലെനിന്‍ സമാഹൃത കൃതികള്‍ വാല്യം31-പേജ്287-288)
സോഷ്യലിസം കെട്ടിപ്പടുക്കുന്നതിന്ന് “ഒന്നും കണ്ണടച്ച് വിശ്വസിക്കാത്തവരെന്ന് നമുക്ക് ഉറപ്പിച്ച് പറയാന്‍ പറ്റുന്ന, ശരിക്കും ബോധവാന്മാരായ ആളുകളെ ആവശ്യമാണ്”(ലെനിന്‍ അതേ കൃതി വാലം 33 പേജ് 489) .
തത്വശാസ്ത്രത്തിന്റെ അടിസ്ഥാന പ്രശ്നത്തേപ്പറ്റി മുമ്പൊരിക്കലും കേട്ടിട്ടില്ലാത്ത ഒരാളോട് നാം ആദ്യം ചോദിക്കുകയാണെന്നും ,
അയാള്‍ ഉടനടി അതിന്ന് ഇപ്രകാരം മറുപടി നല്കുകയാണെന്നും സങ്കല്പ്പിക്കുക ;“സംശയമെന്താ,പദാര്‍ത്ഥം തന്നേയാണ് പ്രാഥമികമായിട്ടുള്ളത് ,ബോധം അതു കഴിഞ്ഞേവരൂ,”
ആ വ്യക്തി തന്റെ പ്രസ്താവന എങ്ങിനെ തെളിയിക്കുമെന്നും അതിനെതിരായ ആശയം തെറ്റാണെന്ന് എങ്ങിനെ സ്ഥാപിക്കുമെന്നുള്ളതാണ് അപ്പോള്‍ മുഖ്യമായിട്ടുള്ളത്.
അതില്‍ അയാള്‍ പരാജയപ്പെട്ടാല്‍, അയാള്‍ പറഞ്ഞത് വെറും വിശ്വാസപ്രമാണമാണെന്നും അതിന്ന് വിജ്ഞാനവുമായി യാതോരു ബന്ധവുമില്ലെന്നും നമുക്ക് സമ്മതിക്കേണ്ടിവരും .
ആശയവാദത്തിന്ന് അനുകൂലമായി പൊതുവില്‍ യാതോരു ന്യായവും ഉന്നയിക്കാനുണ്ടാവുകയില്ലെന്നും ,ഭൗതികവാദം എന്ന സത്യം യാതോരു തെളിവും ആവശ്യമില്ലാത്ത വിധം സ്പഷ്ടമാണെന്നും
അയാള്‍ക്ക് തോന്നിയേക്കാം .
പറഞ്ഞുവരുന്നത് അല്ലെങ്കില്‍ പറയാന്‍ ഉദ്ദേശിച്ചത്:-
ഏതൊരു തത്വശസ്ത്ര പ്രമാണവും
അതിന്റെ നിഗമനങ്ങള്‍ക്ക് വ്യക്തമായ കാരണങ്ങള്‍ നല്കും ,
വിശ്വാസമല്ല,വിജ്ഞാനമാണ് നാം തേടുന്നത് എങ്കില്‍,
വിവിധ തത്വചിന്താസരണികള്‍ മുന്നോട് വെച്ചിട്ടുള്ള നിഗമനങ്ങളും വാദമുഖങ്ങളും ഓരോന്നായി എടുത്ത് പരിശോധിക്കേണ്ടത് ആവശ്യമാണ് എന്നതാണ്.
2 അഭിപ്രായങ്ങൾ:
വിശ്വാസത്തിന്റെ മേഖല..
vrajesh....നിർദ്ദേശങ്ങൾക്ക് നന്ദി. തിരുത്തിയിട്ടുണ്ട്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ